ഞാൻ പ്രവാസജീവിതം അവസാനിപ്പിക്കുന്നു…… നന്ദി…..

Posted August 13, 2016 by വീ.കെ.ബാല
Categories: ഓര്‍മ്മ

സെപ്റ്റംബർ  പത്ത്, നീണ്ട ഒന്നരപതിറ്റാണ്ടിന്റെ പ്രവാസജീവിതത്തിൽ നിന്നും വിടുതൽ….., പലതരത്തിലുള്ള  ആളുകൾ, പലഭാഷ സംസാരിക്കുന്നവർ, പലരാജ്യക്കാർ, എല്ലാവർക്കും നന്ദി.  ആരോടും പരിഭവമില്ലാതെ ശത്രുത ‌ഇല്ലാതെ  നന്ദിയും കടപ്പാടും  നെഞ്ചിൽ സൂക്ഷിച്ചുകൊണ്ട് ഞാൻ പടിയിറങ്ങുന്നു,  ഒരമ്മയെ പോലെ ‌എന്നെയും ഒരു വലിയ ജനസഞ്ചയത്തോടൊപ്പം ഉൾക്കൊണ്ട  കുവൈറ്റിന്റെ മണ്ണിനും നിസീമമായ നന്ദി, ഒപ്പം ഇവിടുത്തെ ഭരണാധികാരികൾക്കും.

1999-ൽ ‌ആദ്യമായി കുവൈറ്റിൽ  എത്തുമ്പോൾ ‌എല്ലാവരെയും ‌പോലെ കുന്നോളം സ്വപ്നങ്ങളും  ‌ഉണ്ടായിരുന്നു. കുവൈറ്റിന്റെ അതിർത്തി പ്രദേശമായ  സുബിയയിലെ പവർ പ്ലാന്റിന്റെ  നിർമ്മാണ പ്രവർത്തനത്തിലായിരുന്നു ജോലി  ഹ്യൂണ്ടായ് ‌എന്ന ബഹുരാഷ്‌ട്ര കമ്പനിയിൽ. ഈ കൊറിയൻ കമ്പനിയിൽ  പതിനാല് മാസത്തോളം ജോലി ചെയ്തു, ആദ്യദിവസം ജോലി ആരംഭിക്കുന്നതിന്  മുൻപ് തന്നെ ‌എന്റെ ബോസ്സ് എന്നോട് പറഞ്ഞത് മൂന്ന് മാസം കഴിയുമ്പോൾ നിന്നെ ഞാൻ ടെർമിനേറ്റ് ചെയ്യും ‌എന്നാണ്. എന്തോ അതുകേട്ടിട്ട്‌എനിക്ക് പ്രത്യേഗിച്ച് ‌ഒന്നും തോന്നിയില്ല… പിന്നീടുള്ള ദിവസങ്ങൾ  മാനസ്സിക പീഠനങ്ങളുടെ  ആയിരുന്നു എന്ന് പറയുന്നതാകും ശരി. പതിനാല്  മാസം  കഴിഞ്ഞ് അവിടുന്ന് പടിയിറങ്ങുമ്പോൾ  തീരുമാനിച്ചിരുന്നു  ഇനീ ഗൾഫ് ‌എന്ന മായികലോകത്തേക്കില്ല  എന്ന്. ശമ്പളം  കുറവുള്ളവർക്ക് ‌ഈ പ്രവാസജീവിതം വെറും  വേസ്റ്റാണ് ‌എന്ന് തിരിച്ചറിഞ്ഞ കാലം കൂടെ ആയിരുന്നു അത്.

ഗതികേടിന്റെ പാരമ്യതയിൽ  വീണ്ടും  ‌ഈ മണലാരണ്യത്തിലേയ്ക്ക് 2003 ൽ ‌എത്തി. നഷ്ടപ്പെട്ടത് ‌ഒന്നും തിരിച്ച് കിട്ടില്ല, ഇവിടെ നിന്നും കിട്ടിയതൊന്നും നഷ്ടപ്പെടില്ല  ‌അനുഭവങ്ങളുടെ  തീച്ചുളയിലൂടെയാണ് ഓരോ പ്രവാസിയും കടന്നു പോകുന്നത് ‌അവാച്യമായ  അനുഭവങ്ങളുടെ നേർകാഴ്ച്ചയിലൂടെ……

എന്നോട് സഹകരിച്ച, എന്നെ വിമർശിച്ച, ശകാരിച്ച, കളിയാക്കിയ, അഭിനന്ദിച്ച എല്ലാ സുഹൃത്തുകൾക്കും സഹപ്രവർത്തകർക്കും‌  എല്ലാവർക്കും ഞാൻ  ഈ അവസരത്തിൽ നന്ദി രേഖപ്പെടുത്തുന്നു.

Advertisements

മറക്കാനാവാത്ത ഒരു യാത്ര…..

Posted March 1, 2016 by വീ.കെ.ബാല
Categories: നേർക്കാഴ്ച്ചകളിലൂട

pmമയം  രാത്രി ഒന്ന് ഇരുപത്, എല്ലാവരോടും ‌ യാത്രപറഞ്ഞ് വണ്ടിയിൽ കയറി, ഗയിറ്റ് കടന്ന് സുഹൃത്തിന്റെ വീട് ലക്ഷ്യമാക്കി ഞാൻ ഡ്രൈവ് ചെയ്തു എന്റെ പതിനഞ്ച് വർഷത്തെ പ്രവാസ ജീവിതത്തിൽ ഞാൻ ‌ആദ്യമായണ് സ്വയം ഡ്രൈവ്ചെയ്ത് വീട്ടിൽ നിന്നും ‌ യാത്രതിരിക്കുന്നത്. ഏകദേശം ‌ഒന്നര  കിലോമീറ്റർ മാറിയാണ് സുഹൃത്തിന്റെ വീട്.  ഞാൻ അവിടെ എത്തുമ്പോഴേയ്ക്കും ‌അവൻ റോഡിൽ എന്നെ കാത്ത് നിൽപ്പുണ്ടായിരുന്നു. ഞാൻ ഡ്രൈവിംഗ് സീറ്റിൽ നിന്നും ഏണീറ്റ്  അവന് കീ കയ്മാറി, ഞങ്ങൾ ‌യാത്ര തുടർന്നു. ഇടക്കെവിടെയോ  ക്യാമറ ഫ്ലാഷ് മിന്നിയപ്പോൾ ഞാനവനെ സ്പീഡിനെ കുറിച്ച് ‌ഓർമ്മിപ്പിച്ചു പിന്നെ  ഞങ്ങൾ 80കി.മി വേഗം ‌ പരിമിതപ്പെടുത്തിയാണ്  യാത്ര തുടർന്നത്. ഏറണാകുളത്തെ ലുലു ഹൈപ്പർമാർക്കറ്റിന്റെ സൈഡിലൂടെ ഉള്ള എൻ എച്ച് 47 ലൂടെവേണം ‌ നെടുമ്പാശ്ശേരിയിൽ ‌എത്താൻ. പക്ഷേ അവിടെ പ്രവേശനം ‌അവർ തടഞ്ഞിരുന്നു ഇനി എങ്ങോട്ട്  ‌ പോകണമെന്ന് അറിയാതെ  ഞങ്ങൾ വിഷമിച്ചു.  പിന്നെ കുറച്ച്  മുൻപോട്ട് പോയി  യു ടേർൺ എടുത്ത് എൻ എച്ച് 47 ൽഎത്തി. വഴിസൈഡിൽ  മെട്രോയുടെ  നിർമ്മാണ  തൊഴിലാളികൾ അല്ലാതെ മറ്റാരും ‌ഇല്ല. നൂറ്കണക്കിന് ആളുകൾ ദിവസവും ഈ റൂട്ടിലൂടെ വിമാനത്താവളത്തിലേയ്ക്ക് യാത്രചെയ്യുന്നു ഈ കാര്യമൊക്കയും ഇവിടുത്തെ മെട്രോപ്ലാനിംഗ്കാർക്കും‌ അതിന്റെ  നടത്തിപ്പുകാർക്കും‌ അറിയാവുന്നതാണ് പക്ഷേ ഉത്തരവാധിത്വപ്പെട്ട ആരും തന്നെ അതിന് വേണ്ട നടപടി എടുത്തിട്ടില്ല എന്നത് വളരെ ദുഖ:കരമായ  കാര്യമാണ്. ദിശമാറ്റിവിട്ടിട്ടുണ്ടെങ്കിൽ ‌അത് യാത്രക്കാർക്ക് കാണാവുന്ന, ബോധ്യമാകുന്ന തരത്തിൽ വഴിവക്കിൽ തന്നെ ബോർഡ്കൾ സ്ഥാപക്കേണ്ടതാണ്

‌        ഞാൻ‌ വീട്ടിൽ നിന്നും ‌ പുറപ്പെട്ടത് അല്പം നേരത്തെ ആയതിനാൽ ‌ വഴിതെറ്റിയാലും സമയത്ത് പോർട്ടിലെത്താം ‌എന്ന ഒരു ധൈര്യമുണ്ടായിരുന്നു. കുറേദൂരം മുൻപോട്ട് പോയപ്പോൾ രണ്ട് വഴികൾ ഒരു ചോദ്യചിഹ്നം ‌ പോലെ ഞങ്ങൾക്ക് മുൻപിൽ ‌എങ്ങോട്ട് പോകണം എന്ന് യാതൊരു പിടിയുമില്ല. അടുത്തെങ്ങും ‌ആരുമില്ല, ഒരു ചൂണ്ട്പലകയുമില്ല, പിന്നെ രണ്ടുംകല്പിച്ച് ‌ഇടത്തോട്ടുള്ളവഴി സ്വീകരിച്ചു, ഭഗ്യത്തിന് ‌അത് ശരിയായിരുന്നു പിന്നീട് കുറെചെന്നപ്പോൾ വീണ്ടും ‌അതുപോലെതന്നെ നേരെ പോകണോ വലത്തോട്ട് പോകണോ അവിടെ ട്രാഫിക്കിൽ ‌ഒരു വർക്കർ ‌ഉണ്ടായിരുന്നു അയാൾ പറഞ്ഞതനുസരിച്ച് മുൻപോട്ട് നീങ്ങി, കുറെകഴിഞ്ഞപ്പോൾ ഒരു ഇടുങ്ങിയ റോഡ്, ഞങ്ങൾക്ക്  മുന്നിലോ പിന്നിലോ വണ്ടി ഒന്നുമില്ല വിജനമായ റോഡ് കുറേ ചെന്നപ്പോൾ ‌ ഞങ്ങളുടെ മുൻപിൽ ഒരു കാർ കണ്ടു, അവരോട് വഴിതിരക്കിയപ്പോൾ ‌അവരുടെ പിന്നാലെ കൂടിക്കോളാൻ പറഞ്ഞു. കുറെനേരത്തെ യാത്രയ്ക്ക്ശേഷം വീണ്ടും ‌ മെട്രോയുടെ അടുത്തെത്തി. അവിടെനിന്നും ‌അവർ വഴിപിരിഞ്ഞു. അവർപറഞ്ഞതനുസരിച്ച് ‌ഞങ്ങൾ മുൻപോട്ട് നീങ്ങി. പിന്നീട് വഴിവക്കിലെ നെയിംബോർഡിനെ ആശ്രയിച്ച് ഞങ്ങൾ ‌എയർപോർട്ടിലെത്തി. ശരിക്കും ‌ പറഞ്ഞാൽ ‌ഇങ്ങനെ ഒക്കെയാണോ ഒരു നഗരത്തിന്റെ  ഗതാഗതത്തെ നിയന്ത്രിക്കേണ്ടത് ????  ആരോട് പരാതിപ്പെടാൻ ?? ഈ കുരുക്കിൽപ്പെട്ട് ആർക്കെങ്കിലും ഫ്ലൈറ്റ് കിട്ടാതെ വന്നിട്ടുണ്ടെങ്കിൽ അതിൽ അതിശയിക്കാനൊന്നുമില്ല, ഒരു പാവം പ്രവാസിയുടെ പോക്കറ്റ് ചോർന്നു അത്രമാത്രം.

ഇനീയാണ് യാത്രയുടെ ‌രണ്ടാം ഭാഗം, ബോർഡിംഗ് കഴിഞ്ഞപ്പോൾ സുഹൃത്തിനെ കൈവീശികാണിച്ചു, പിന്നെ ഞാൻ എമിഗ്രേഷൻ കൗണ്ടറിലേയ്ക്ക് നടന്നു. അവിടുന്ന് ഫോർമാലിറ്റീസ് എല്ലാം കഴിഞ്ഞ് ഗേറ്റ്നമ്പർ മൂന്നിലേയ്ക്ക് നടന്നു അവിടെ സാമാന്യം ‌ നല്ല തിരക്കായിരുന്നു യാത്രക്കാർക്കിടയിൽ ഞാനും ഇരുന്നു. സ്മാർട്ട് ഫോൺ ‌ വന്നതുകൊണ്ടൊരു ഗുണം ഉണ്ട്  ഇങ്ങനെഉള്ളസ്ഥലങ്ങളിൽ  നല്ല നിശബ്ദമായ അന്തരീക്ഷമായിരിക്കും.എല്ലാവരും തങ്ങളുടെ ഫോണുകളിൽ  ‌വളരെ  തിരക്കിലായിരുന്നു, അല്ലാത്തവർ ചെറുമയക്കത്തിലും. കുട്ടികൾ പോലും ഫോണിൽ കണ്ണുംനട്ടിരിക്കുന്നു, ഞാനും ആതിരക്കിന്റെ ഭഗമായി. അല്പനേരം കഴിഞ്ഞപ്പോൾ ‌അനൗൺസ്മെന്റ് വന്നു കെ.യു 352 കുവൈറ്റിലേയ്ക്കുള്ളയത്രക്കാർ ഗെയിറ്റ് നമ്പർ3 യിൽ ഒറ്റലൈനായി നിൽക്കുക, ഇത്രയുമായിരുന്നു. പക്ഷേ ഇന്നത്തെ അറിയിപ്പിൽ സീറ്റ് നമ്പർ ‌അനുസരിച്ച് ലൈൻ ‌ നിൽക്കാൻ ആവശ്യപ്പെട്ടു ആദ്യം 25ന് മുകളിലോട്ടുള്ള നമ്പറും ‌ പിന്നെ 20, 15 എന്നിങ്ങനെ താഴേയ്ക്കും, സാങ്കേതികമായി അതൊരു നല്ല ആശയം തന്നെ ആയിരുന്നു, ഓവർഹെഡ് ക്യാബിനെറ്റിൽ ബാഗ് കുത്തിതിരുകാനുള്ള തിരക്ക് പ്രായോഗികമായി കുറഞ്ഞു.

വിമാനത്തിനുള്ളിൽ മിക്കവാറുമെല്ലാസീറ്റുകളും നിറഞ്ഞിരുന്നു, എനിക്ക് കിട്ടിയത് വിംഗ്സിനടുത്തുള്ള വിൻഡോ സീറ്റായിരുന്നു. അവിടെ ഇരുന്നയാൾ ഞാൻ ആവശ്യപ്പെട്ടപ്പോൾ സീറ്റൊഴിഞ്ഞ് തന്നു. ഒരു റോയിൽ മൂന്ന്, അഞ്ച്,മൂന്ന് എന്നീക്രമത്തിൽ 11 സീറ്റുകൾ സാമാന്യം വലിയ ഫ്ലൈറ്റായിരുന്നു അത്, മൊബൈൽ സ്വിറ്റ്ച്ചോഫ് ചെയ്ത് സീറ്റ് ബൽറ്റും ഇട്ട് സീറ്റിലേയ്ക്ക് മെല്ലെ ചാരിയിരുന്നു. അല്പസമയത്തിന് ശേഷം വിമാനം റൺവേയിലേയ്ക്ക് നീങ്ങി, വിമാനം ടേക്കോഫ് ചെയ്യുന്നതിന്റെ അറിയിപ്പ് വന്നു, വിമാനം സാധാരണ ഉയരത്തിൽലെത്തിയപ്പോൾ സീറ്റ്ബെൽറ്റ് റിലീസ് ചെയ്യുന്നതിന്റെ ശബ്ദം കേട്ടുതുടങ്ങി.

യാത്രക്കാർക്ക് ഭക്ഷണം ‌ നൽകി അല്പം വിശ്രമം എന്നലക്ഷത്തിലായിരുന്നു ക്യാബിൻക്രൂ, ഞങ്ങൾക്ക് മുന്നിലൂടെ പിന്നിലേയ്ക്കും ‌മുൻപിലേയ്ക്കും ഫുഡ് ട്രോളി ചലിച്ചുകൊണ്ടിരുന്നു, അപ്പോളെനിക്ക് ‌ഓർമ്മ വന്നത് ടൈറ്റാനിക്കിലെ രംഗങ്ങൾ ആണ്, കന്നുകാലി ക്ലാസ്സ്കാരന് അവസാനം ഭക്ഷണം, എന്റെ ഉഴമായി നോൺവെജ്ജ് എന്നുപറഞ്ഞപ്പോൾ  ‌അവർ ഒരുട്രേ എന്റെ നേരെ നീട്ടി, സത്യംമ്പറഞ്ഞാൽ നല്ല വിശപ്പുണ്ടായിരുന്നു. ആദ്യം ബ്രഡ്ഡും ബട്ടറും ‌അകത്താക്കി, പിന്നീട് മൂടിവച്ചിരുന്ന അലുമിനിയം ഫോയിൽ മാറ്റി മെയിൻ ഡിഷ് നോക്കി, മുട്ടഓംലെറ്റ്, ഗ്രീൻ പീസ്, പൊട്ടെറ്റോ, അങ്ങനെ എന്തോ ഒക്കെ, എന്തായിരുന്നാലും സാരമില്ല, കഴിഞ്ഞ കുറെ കാലങ്ങളായി  ഞാൻ കുവൈറ്റ്എയർ വേയ്സിലാണ് യാത്ര ചെയ്യാറുള്ളത് ‌അതുകൊണ്ടുതന്നെ അവരുടെ ഭക്ഷണ മെനുവും ഏകദേശം ‌ഒരു ധാരണയുണ്ട്. ഇത്തവണ ഓംലെറ്റിനുള്ളിൽ മഷ്രൂം ലെയർ ‌ഉണ്ടായിരുന്നു, തരക്കേടില്ല എന്നുതോന്നി.  ഭക്ഷണം കഴിഞ്ഞ സ്ഥിതിക്ക്  ഇനീ ഒന്നുറങ്ങാം.

ഞാൻ ‌മെല്ലെ മയക്കത്തിലേയ്ക്ക് വീണു, ഇപ്പോൾ നെടുമ്പാശ്ശേരിയിൽ നിന്നും ‌ പുറപ്പെട്ടിട്ട് ഏകദേശം ‌ഒന്നര മണിക്കൂർ ‌ആയിട്ടുണ്ട് മൂന്ന് മണിക്കൂർ സുഖമായി ഉറങ്ങാം. എനിക്ക് അടിവയറ്റിൽ ചെറിയവേദന അനുഭവപ്പെട്ടു, സമയം കഴിയുംതോറും വേദനയുടെ കാഠിന്യം കൂടിവന്നു, എന്തുചെയ്യണമെന്ന്‌ അറിയാൻവയ്യാത്ത ഒരവസ്ഥ. പിന്നീട് വേദനകുറഞ്ഞുവന്നു മനസ്സും ശരീരവും അസ്വസ്ഥമായിരുന്നു, അല്പസമയത്തിന് ശേഷം വൊമിറ്റ് ചെയ്യണമെന്ന തോന്നാൽ ആരംഭിച്ചു, ക്രമേണ അത് കലശലായിവന്നു. മറ്റ്നിർവ്വാഹമൊന്നും ഇല്ലാത്തതിനാൽ ഞാൻ ‌ടൊയിലറ്റ് ലക്ഷ്യമാക്കി പിറകിലേയ്ക്ക് നടന്നു. അദ്യത്തെ ടൊയിലെറ്റിൽ ‌ആളുണ്ടായിരുന്നതിനാൽ ‌ഏറ്റവും‌പിറകിലെ ടൊയിലെറ്റിലേയ്ക്ക് നടന്നു. ടൊയിലെറ്റിന്റെ ഡോറിൽ ‌ പിടിച്ചതായ് ഞാനോർക്കുന്നു, കണ്ണിലേയ്ക്ക് ‌ഇരുട്ട് കയറി ബോധംമറഞ്ഞു.

എത്രമിനിട്ട് ‌എനിക്ക് ബോധംഇല്ലാതിരുന്നെന്നോ ഒന്നും ‌അറിയില്ല, ബോധംവരുമ്പോൾ ‌എന്റെ കാലുകൾ അല്പമുയർത്തിപ്പിടിച്ച നിലയിൽലായിരുന്നു. ഒരാൾ‌ എന്റെ ഇടതുകണ്ണിന്റെ സൈഡിൽ ടിഷ്യു പേയ്പ്പർകൊണ്ടമർത്തിപ്പിടിച്ചിരുന്നു, ഒരാൾ കഴുത്തിൽ‌ വിരൽ ‌അമർത്തി പൾസ്റേറ്റ് നോക്കുന്നു, ഇടയ്ക്ക് ‌അവർ പറയുന്നത്  അവ്യക്തമായി ഞാൻ കേൾക്കുന്നുണ്ടായിരുന്നു ബി.പി. കുറവാണ് എന്ന്. എന്താണ് സംഭവിച്ചതെന്ന് ‌എനിക്ക് മനസ്സിലായില്ല, പസ്സ്പോർട്ടിലെ പേര് വിളിച്ച് ‌എന്നെ ഉണർത്താൻ അവർ ശ്രമിക്കുന്നുണ്ടായിരുന്നു. അവരിലൊരാൾ പൊട്ടറ്റോ ചിപ്സ് തിന്നാൻ ‌എന്നോട് ‌ആവശ്യപ്പെട്ടു അയാൾ നീട്ടിയ ചിപ്സ് ഞാൻങ്കഴിക്കാൻ ശ്രമിച്ചു, അതിലെ ഉപ്പ് ബി.പി നോർമ്മലിൽ ‌എത്താൻ സഹായിക്കും ‌എന്നതായിരുന്നു അവരുടെ ഊഹം. സാവധാനം ഞാൻ ‌ സാധാരണ  നിലയിലേയ്ക്കെത്തി, അവർ ‌എന്നെ ക്യാബി ക്രൂ ഏരിയയിലെ സീറ്റിലിരുത്തി, ഒരാൾ  കണ്ണീന്റെ സൈഡിലുണ്ടായ  മുറിവിന് മീതെ പ്ലാസ്റ്റർഒട്ടിച്ചു.

ബിസ്നസ്സ് ക്ലാസ്സിലെ സീറ്റുകൾ മിക്കവാറും ‌എല്ലാം തന്നെ ഒഴിഞ്ഞ നിലയിലായിരുന്നു. അവർ ‌എന്നെ ബിസ്നസ്സ് ക്ലാസിലെ ഒരു സീറ്റിൽ കിടത്തി, ബാക്കിയുള്ള സമയം ‌ഞാൻനുറങ്ങി പോകാതിരിക്കാൻ ‌അവർ ഇടവിട്ട് എന്നെ വിളിച്ചു കൊണ്ടിരുന്നു, വീണ്ടുംമബോധാവസ്ഥയിലേയ്ക്ക് പോകാതിരിക്കാനുള്ള ഒരു മുൻകരുതൽ ‌ആയിരുന്നു അത്. ഇടയ്ക്കെപ്പോഴോ ക്യാപ്റ്റനും കാര്യങ്ങൾ തിരക്കി എയർപോർട്ടിലെ ക്ലിനിക്കിൽ ചെക്ക് ചെയ്യാനുള്ള ഏർപ്പടുകൾ ‌എല്ലാം ചെയ്തു.

ഏറ്റവും ‌അവസാനത്തെ  യാത്രാക്കാരനായി വിമാന ജീവനക്കർക്കൊപ്പം  ‌ ഞാൻ പുറത്തേയ്ക്ക് നടന്നു. അവിടെ എനിക്കായി വീൽചെയർ തയ്യാറായിരുന്നു. ഞാൻനാകെ വല്ലാത്ത ഒരവസ്ഥയിലായിരുന്നു. എയർ പോർട്ടിലെ ക്ലിനിക്കിൽ  ‌അവർ ‌എന്റെ ബി.പി. യും ബ്ലെഡ് ഷുഗറുമൊക്കെ ചെക്ക് ചെയ്തു എല്ലാം നോർമൽല്പക്ഷേ ഞാൻ ‌ ഞാൻ ‌ മാത്രം ‌ നോർമ്മൽ ആരുന്നില്ല. വല്ലാത്ത ക്ഷീണവും അസ്വസ്ഥതയും. വീൽ ചെയറിൽ തന്നെ എമിഗ്രേഷനും  എല്ലാം‌പെട്ടന്ന്  കഴിഞ്ഞു.  ലഗേജ് ഏടുക്കുവാൻ ‌ ഞാൻ ന്വീൽ ചെയറിൽ നിന്നും ‌എണീറ്റു,  നന്ദി പറഞ്ഞുകൊണ്ട് കൺവെയർ ലക്ഷ്യമാക്കി നടന്നു. നല്ല തിരക്കുണ്ടായിരുന്നതിനാൽ അല്പം വൈകിയാണ് ലഗെജ് കിട്ടിയത്. ട്രോളിബാഗ് ആയിരുന്നതിനാൽ അത് വലിച്ച്കൊണ്ട് പോവുക ‌എന്നത്‌ എളുപ്പമായിരുന്നു. കമ്പനിയിലെ ‌ ഡ്രൈവർമാർ അവധിയിൽ ആയിരുന്നതിനാൽ ‌ പിക്ക് ചെയ്യാനാരുമെത്തിയിരുന്നില്ല. ‌എയർപോർട്ട് ടാക്സി കോസ്റ്റ്ലി ആയതിനാൽ അവിടെ നിന്നും ഒരു സുഹൃത്തിനെ വിളിച്ചു.ലേകദേശം 20 മിനിട്ട് കഴിഞ്ഞപ്പോൾ ഹമീദ് വണ്ടിയുമായി  എത്തി. ഏകദേശം അരമണിക്കൂർ ‌യാത്ര  ഉണ്ടായിരുന്നു റൂമിലേയ്ക്ക്. കാർപാർക്കിംഗിൽ ഹമീദ് വണ്ടിനിർത്തി പുറത്തേയ്ക്കിറങ്ങിയ എനിക്ക് ‌ ശരീരം ആകെ തളരുന്നപോലെ തോന്നി.

“ഹമീദെ…. നീ വണ്ടി അൽജസീറ ഹോസ്പിറ്റലിലേയ്ക്ക് വിട്…. എനിക്ക് തീരെ വയ്യ..”

ഡോർ തുറന്ന് ഫ്രണ്ട് സീറ്റിലേയ്ക്ക് ഞാൻ ‌ കുഴഞ്ഞുവീണൂ, ഹമീദ് ‌ആകെ പേടിച്ചെന്നു തോന്നി  ആകുന്നത്ര വേഗത്തിൽ ആശുപത്രിയിലെത്തി. അവരെന്നെ വീൽചെയറിൽ ഫിസിഷന്റെ അടുത്തെത്തിച്ചു. ഞാൻ സംഭവിച്ചകാര്യങ്ങൾ വിശദമായി ഡോക്ടറോട് പറഞ്ഞു.

“പേടിക്കാനൊന്നുമില്ല, ഇനി ഞങ്ങൾക്ക് ചെയ്യാനുള്ളത്  ECG, മറ്റ് ടെസ്റ്റ്കൾ നടത്തുക, പേഷ്യന്റിനെ ഒബ്സർവേഷനിൽ ‌ഇടുക എന്നുള്ളതാണ്”

അദ്ദേഹം ഗ്യാസിനും,തലകറക്കത്തിനും ‌ഉള്ള മരുന്നുകൾ കുറിച്ചുതന്നു

“ഇനീ എന്തെങ്കിലും അസ്വസ്ഥതകൾളുണ്ടായാൽ ‌ഉടൻ ‌തന്നെ അദാൻ ഹോസ്പിറ്റലില്പോകുക  ഞാനൊരു റെഫെറൻസ് ലെറ്റർ തരാം. പിന്നെ ബി.പി. ലോആണെന്ന് പറഞ്ഞ സ്ഥിതിക്ക് ‌ആരെങ്കിലും കൂടെ ഉണ്ടായിരിക്കുന്നതായിരിക്കും സുരക്ഷിതം ”

അദ്ദേഹം തന്ന ലെറ്ററും ‌ ഫാർമസിയിൽ നിന്നുമരുന്നും വാങ്ങി ഞങ്ങൾ ‌റൂമിലേയ്ക്ക് മടങ്ങി. സെക്കന്റ്  ഫ്ലോറിൽ ആയിരുന്നു എന്റെ റൂം ബാഗേജൊക്കെ ഹമീദ് ‌റൂമിലെത്തിച്ചു കൂടെ വഴിയിൽ നിന്നും വാങ്ങിയ പഴങ്ങളും ‌ പാലും,

ആരോഗ്യസ്ഥിതി മോശമായതിനാൽ ‌അടുത്ത ദിവസം തന്നെ ഞാൻ ‌അദാൻ ഹോസ്പിറ്റലിൽ ചികിത്സനേടി,  ECG, X-ray  തുടങ്ങിയവ എല്ലാം ചെയ്തു. കുഴപ്പമൊന്നുമില്ല എന്ന വിധി എന്നെ മാനസികമായി ഉണർത്തി, ഒരു ചെറുചിരിയോടെ ഞാനോർത്തു, ടൊയിലെറ്റിന്റെ ഉള്ളിലാണ് ഞാൻ ബോധം ‌ പോയി വീഴുന്നതെങ്കിൽ ഭിത്തിയിൽ‌വയ്ക്കാൻ പറ്റിയ ഫോട്ടോപോലുംഇരുപ്പില്ല!! പത്തേമാരിയിലെ  നാരായണൻ ഒരു മിന്നൽ പോലെ മനസ്സിലൂടെ കടന്നുപോയി…….

 

 

തിരുവാതിരയിൽ തൊട്ടപ്പോൾ

Posted December 25, 2015 by വീ.കെ.ബാല
Categories: കണ്ടതും കേട്ടതും

ഞാൻ,

ഒരുസാധാരണക്കാരൻ ഒരു പോയിന്റിൽ തുടങ്ങി അതേ പോയിന്റിലവസാനിക്കുന്ന ഒരു വലിയ പൂജ്യം. ശ്രീമതി സ്മിത ലിജുവിന്റെ ആംഗലേയത്തിലുള്ള കമന്റിന് മറുപടി പറഞ്ഞില്ലങ്കിൽ അത് എന്റെ കുറ്റസമ്മതമായി  തെറ്റിദ്ധരിക്കാതിരിക്കാൻ ‌ആണ് ഈ പോസ്റ്റ്. ഈ ബ്ലോഗിന്റെ  അഡ്മിൻ ഞാനായതുകൊണ്ട് ഒരു മോഡറേഷന്റെ ആവശ്യമില്ല ശ്രീമതി സ്മിതയ്ക്കും ശ്രീ ലിജുവിനും, ശ്രീ പ്രഭനും സമാന ചിന്താഗതിക്കാർക്കും താഴെ തന്നിരിക്കുന്ന എന്റെ അഭിപ്രായങ്ങളെ വിമർശിച്ചോ അനുകൂലിച്ചോ ഒക്കെ കമന്റിടാവുന്നതാണ്. ഈ വിഷയത്തിൽ  ഇനീ ഒരു ചർച്ച വേണ്ട എന്ന ഗ്രൂപ്പ് അഡ്മിന്റെ നിർദ്ദേശം ‌ മാനിക്കുന്നതിനാൽ ആണ് ‌ഇവിടെ ഈ പോസ്റ്റ്ഇടാൻ ‌ കാരണമായത്.

ശ്രീമതി സ്മിത ലിജു,

താങ്കളുടെ കമന്റ് വായിച്ചു സന്തോഷം, എന്റെ അറിവിനെ അളക്കുവാൻ നിങ്ങൾ ശ്രമിക്കേണ്ട കാര്യമില്ല. കാരണം  ആപേക്ഷികമൂല്ല്യവിചാരങ്ങൾക്ക് ഞാൻ അധികം പ്രാധാന്യം നൽകാറില്ല എന്നതുതന്നെ, എല്ലാകാര്യത്തിലും സമ്പൂർണ്ണമായ അറിവ് സമ്പാദിക്കുക എന്നത് അപ്രാപ്യമായ കാര്യമാണ്. എങ്കിലും കുറച്ചറിവ് എല്ലാകാര്യത്തിലും ഉണ്ടാവുക എന്നത് നല്ലതുതന്നെ. എനിക്ക് ‌ഈ ഗ്രൂപ്പിൽലുള്ളവരെ  എല്ലാം വെക്തിപരമായി അറിയില്ല നിങ്ങളുടെ കാര്യത്തിലും അങ്ങനെ തന്നെ. അതുകൊണ്ടുതന്നെ ഇതിൽ (കമന്റിൽ) വെക്തിപരമായി ഒന്നും തന്നെ കാണേണ്ട കാര്യമില്ല, ഞാൻ സംസാരിക്കുന്നത് നിങ്ങളുടെ പോസ്റ്റ് അല്ലെങ്കിൽ കമന്റുകളോടാണ്. ഈ ഗ്രൂപ്പിൽ ‌വന്ന ചിലകമന്റുകൾ, പോസ്റ്റുകൾ അത് ശ്രീനാരായണഗുരുദേവന്റെ പേരിൽ സംഘടിച്ച ഈ ഗ്രൂപ്പിന്  ചേരുന്നതായിരുന്നില്ല. ശ്രീമാൻ പ്രഭൻ ഇട്ടപോസ്റ്റും അത്തരത്തിൽ ‌പെടുന്നതാണ് ‌അങ്ങനെ അല്ല എന്ന് ലിജുവിനും സ്മിതയ്ക്കും ഒക്കെ വിചാരിക്കുകയും വിശ്വസിക്കുകയും ചെയ്യാം ‌അത് നിങ്ങളുടെ ചിന്തകളേയും കാഴ്ച്ചപ്പാടുകളേയും ആശ്രയിച്ചിരിക്കുന്നു അത് മാറ്റണംമെന്നുപറയാനാർക്കും അവകാശമില്ല.

thiruvathira

നാളെ (26.12.2015) ശിവഭഗവാന്റെ ജന്മദിനം എന്ന പോസ്റ്റ് ‌ആണ്  ‌എന്നെ അത്തരംമൊരു കമന്റിടാൻ പ്രേരിപ്പിച്ചത്. ശൈവഭക്തർ ഏറ്റവും കൂടുതൽലുണ്ടായിരുന്നത് ദക്ഷിണ ഭാരതത്തിലായിരുന്നു. വൈഷ്ണവ ശൈവ സമരസപ്പെടലിലൂടെയാണ് സാക്ഷാൽ ‌ പരമേശ്വരനായ ശിവഭഗവാൻ സമാരാധ്യനാകുന്നത്, ഈ കാര്യങ്ങളെ കുറിച്ച് വിശദമായ ഒരുപന്യാസത്തിന് തൽക്കാലം സമയമില്ല. ശ്രീപരമേശ്വരനെ കുറിച്ച് വളരെ ആഴത്തിലൊന്നും ഞാൻ പഠിച്ചിട്ടില്ല ഞാൻമനസ്സിലാക്കിയടത്തോളം ശ്രീമതി സ്മിതയുടെ ഈ അവകാശവാദം തെറ്റാണ്  എന്നാണ്.

ശബരിമലയിലെ ഹരിവരാസനം ‌ പാടൽ ‌പോലെ ആധുനിക ഹൈന്ദവരുടെ തിരുകിക്കേറ്റൽ ആണ് ഇതും.പതിനെട്ട് പുരാണങ്ങളിലൊന്നാണ് ശിവപുരാണം. പന്ത്രണ്ട് സംഹിതകളിലായി ഒരു ലക്ഷത്തോളം ശ്ലോകങ്ങളുണ്ട്. ഇതിനെ വേദവ്യാസൻ 2,40,000 ശ്ലോകങ്ങളായി വിപുലപ്പെടുത്തിയിട്ടുണ്ട്.  ഇത് തന്റെ ശിക്ഷ്യനായ  ലോമഹർഷനെ പഠിപ്പിച്ചു എന്ന് ബ്രാഹ്മണമതം. ഇതിലെവിടെയും ശിവന്റെ ജന്മദിനംതാങ്കൾ പറഞ്ഞ ദിവസമാണെന്ന് പറയുന്നില്ല. അതുപോലെ ഭക്തികാര്യങ്ങളിൽ മലയാളികളെക്കാൾ വളരെ മുന്നിലാണ് വടക്കേ ഇന്ത്യക്കാർ. എന്റെ പ്രവാസജീവിതത്തിൽ ഒരു ദശാബ്ദക്കാലം ‌ ഞാൻ ഡെൽഹിയിൽലുണ്ടായിരുന്നു. അവിടെ ഒരിക്കൽ ‌ പോലും ‌ആരെങ്കിലും  ശിവന്റെ ജന്മദിനംമാഘോഷിച്ചതായോ അതിന്  അവധി ഉള്ളതായോ പറഞ്ഞുപോലും കേട്ടിട്ടില്ല.

ആദിയിൽ ‌ഓംങ്കാരം (ഓം) ഉണ്ടായെന്നും  അത് പരമശിവനോടൊപ്പമായിരുന്നു എന്നും ശിവപുരാണം,

: പുരുഷ ഏവേദം സര്‍വം യദ്ഭൂതം യച്ച ഭവ്യം
ഉതാമൃതത്വസ്യേശാനോ യദന്നേനാതിരോഹതി’

“ ആദി പുരുഷനെന്ന് പുരുഷസൂക്തത്തിലും, ശിവനായിട്ട് ശിവപുരാണത്തിലും വര്‍ണിച്ചിരിക്കുന്ന ജഗത്കാരണ സ്വഭാവം ഒന്നുതന്നെയാണെന്ന് വൈഷ്ണവസിദ്ധാന്തക്കാര്‍ക്കും ശൈവസിദ്ധാന്തക്കാര്‍ക്കും വിശ്വസിക്കുവാനുള്ള ആധികാരികമായ വിശേഷങ്ങളാണ് ഇവിടെ കാണുന്നത്. സ്വശക്തിയില്‍നിന്ന് ഉദ്ഭൂതമായ ഈ പ്രപഞ്ചത്തില്‍ പ്രതിബിംബിക്കുന്നതുപോലെ ശിവന്‍ ഈ പ്രപഞ്ചത്തില്‍ പ്രതിബിംബഭാവേന വ്യാപിച്ചിരിക്കുന്നു. നക്ഷത്രത്തിന്റെ പ്രതിബിംബത്തിനും ജലത്തിനും ബന്ധമില്ലാത്തതുപോലെ ശിവന് പ്രപഞ്ചത്തില്‍നിന്ന് നിര്‍മുക്തമായ അവസ്ഥയാണുള്ളത്.”

“ജ്ഞാനസ്വരൂപോfവ്യയ: സാക്ഷീ
ജ്ഞാനഗമ്യോfദ്വയ: സ്വയം
കൈവല്യമുക്തിദ: സോfത്ര
ത്രിവര്‍ഗസ്യ പ്രദോfപി ഹി.’  (ശിവപുരാണം)

ബ്രഹ്മാവു മുതല്‍ പുല്‍ക്കൊടി വരെയുള്ള സര്‍വസൃഷ്ടിരൂപത്തിലും കാണപ്പെടുന്നത് ശിവന്‍ തന്നെയാണ്. മറ്റൊന്നാണെന്ന് തോന്നുന്നത് മിഥ്യയാണ്.”

ശിവന് മുൻപേ ആയിരുന്നില്ല സംഖ്യാമണ്ഡലവും ജ്യോതിശാസ്ത്രവുംമെന്ന് വിവക്ഷ. എന്തുകൊണ്ട് ഞാനങ്ങനെ പറഞ്ഞു എന്ന് ശ്രീമതി സ്മിതാ ജീക്ക് മനസ്സിലാക്കും എന്ന് കരുതുന്നു. കേരളീയരുടെ “ഹൈന്ദവ വിശ്വാസമനുസരിച്ച്” ധനുമാസത്തിലെ തിരുവാതിരയെ ശിവന്റെ പിറന്നാളായി ആഘോഷിക്കുന്നു….. കേരളത്തിൽ മാത്രം!!!! ഓടേതമ്പുരാന് ജാതകമെഴുതുന്നവരല്ലെ നമ്മൾ.

തിരുവാതിരയെകുറിച്ച് വിക്കീപീഡിയയിൽ ‌പറയുന്നത്.

“തിരുവാതിര ആഘോഷവുമായി ബന്ധപ്പെട്ട് ഒട്ടനവധി ഐതിഹ്യങ്ങൾ പ്രചാരത്തിലുണ്ട്. ഇന്ദ്രദേവാദികൾ പാലാഴിമഥനം നടത്തിയപ്പോൾ നാഗരാജാവ് വാസുകിയുടെ വായിൽനിന്ന് പുറത്തുവന്ന കാളകൂടവിഷം ഭൂമിയിൽ വീണ് ഭൂമി നശിക്കാതിരിക്കാൻ ദേവന്മാർ ശിവനോട് സഹായം അഭ്യർത്ഥിക്കുകയും ശിവൻ ആ വിഷം വിഴുങ്ങുകയും, ശിവനു അത് വിഴുങ്ങിയിട്ട് കുഴപ്പം ഇല്ലാതിരിക്കാൻ പാർവ്വതീദേവി ശിവന്റെ കഴുത്തിൽ അമർത്തിപ്പിടിച്ച് ഉറക്കമൊഴിഞ്ഞ് പ്രാർഥിച്ചു എന്നതാണ് ഒരു കഥ. തിരുവാതിര ആഘോഷത്തിൽ ഉറക്കമൊഴിക്കൽ വന്നത് അങ്ങനെ ആണത്രേ

പരമശിവനും പാർവതിയും തമ്മിൽ വിവാഹം നടന്ന തിരുനാൾ ആണ് തിരുവാതിര എന്നും ഐതിഹ്യം ഉണ്ട്ദക്ഷയാഗത്തിൽ ക്ഷണിക്കാതെ തന്നെ പോയ സതിയെ ദക്ഷൻ അപമാനിച്ചതിനാൽ സതി ദേഹത്യാഗം ചെയ്ത വിവരമറിഞ്ഞ് ക്രുദ്ധനും ദുഃഖിതനുമായ പരമേശ്വരൻ ദക്ഷനെക്കൊന്ന് പ്രതികാരം ചെയ്യുകയും അതിനുശേഷം ഹിമാലയത്തിൽ പോയി തപസനുഷ്ഠിക്കുകയും ചെയ്തു. സതിദേവി ‍പാർവതീദേവിയായി പുനർജനിച്ച്, പരമേശ്വരനെത്തന്നെ ഭർത്താവായി ലഭിക്കാൻ പിതാവിന്റെ അനുവാദത്തോടുകൂടി പരമേശ്വരനെ പൂജിക്കാനും തപസ്സു ചെയ്യാനും തുടങ്ങി. ഈ സമയത്ത്, അസുരന്മാരുടെ ഉപദ്രവത്തിൽ നിന്നും ദേവന്മാരെ രക്ഷിക്കാൻ ശിവപുത്രന് മാത്രമേ സാധിക്കൂ എന്നതിനാൽ ദേവന്മാർ കാമദേവനോട് ശിവനേയും പാർവതിയേയും ഒന്നിപ്പിക്കാൻ അഭ്യർത്ഥിച്ചു. ആ അഭ്യർത്ഥന മാനിച്ച് കാമദേവൻ പുഷ്പബാണം അയക്കുകയും പാർവതിയിൽ അനുരക്തനാകുകയും ചെയ്തു. എന്നാൽ അതിന് കാരണക്കാരനായ കാമദേവനെ അദ്ദേഹം തൻറെ കോപാഗ്നിയിൽ ദഹിപ്പിക്കുകയും ചെയ്തു. ഭർത്താവിൻറെ വിയോഗത്താൽ ദുഃഖിതയായ കാമദേവൻറെ പത്നി രതീദേവി ഊണും ഉറക്കവുമില്ലാതെ വിലപിക്കുന്നു. രതീദേവിയുടെ വിലാപത്തിൽ ദേവസ്ത്രീകളും ദുഃഖിതരായി നോമ്പെടുത്ത് ശിവനെ പ്രാർത്ഥിക്കാൻ തുടങ്ങി. സർവ്വരുടേയും പ്രാർത്ഥനയിലും വ്രതാനുഷ്ഠാനങ്ങളിലും സംപ്രീതനായ ശ്രീപരമേശ്വരൻ കാമദേവനെ പുനർജീവിപ്പിച്ചു. തുടർന്ന് അദ്ദേഹം പാർവതീദേവിയെ അർദ്ധാംഗിനിയായി സ്വീകരിച്ചു.

ശ്രീപരമേശ്വരനെ ഭർത്താവായി ലഭിച്ചതിൻറെ ആഹ്ലാദത്തിൽ പാർവതീ ദേവി വനത്തിൽ ആടിയും പാടിയും കളിച്ചും രസിച്ചും പഴങ്ങൾ ഭക്ഷിച്ചും കേശാലങ്കാരം ചെയ്തും തുടിച്ചും കുളിച്ചും നീരാടിയും വെറ്റില ചവച്ചും ഊഞ്ഞാലാടിയും ആനന്ദിച്ചതിൻറെ ഓർമ്മക്കായും അതിനെ അനുകരിച്ചുമാണ് മകയിരവും തിരുവാതിര നാളും ചേർന്ന രാവിരൽ തിരുവാതിര ആഘോഷിക്കുന്നതെന്നാണ് ഐതിഹ്യം.

ഇനീ ശ്രീ പ്രഭന്റെ കമന്റ്

“ഇന്നുവരെ ഒരു മുസ്ലീമും ഒരു കൃസ്ത്യാനിയും ഒരു ദീപാവലി നേർന്ന ഒരു പോസ്റ്റ് ഞാൻ കണ്ടിട്ടില്ല. ഇന്നുവരെ ഒരു മുസ്ലീമും ഒരു കൃസ്ത്യാനിയും  ഒരു ഹിന്ദു ആഘോഷത്തിനുംമാശംസ നേർന്ന് ഞാൻ ‌കണ്ടിട്ടില്ല എന്നാൽ നമ്മളോ ???? സംശയമുണ്ടെങ്കിൽ നിങ്ങളോരോ ആഘോഷം വരുമ്പോൾ ശ്രദ്ധിക്കു…”

ഈ പ്രസ്ഥാവനയെ വിഷം ‌എന്നല്ലാതെ ‌എന്താണ് വിളിക്കേണ്ടത്???? ജാതിയും ‌ മതവും ഇല്ലാതാകാൻ ‌ആഗ്രഹിച്ച ഗുരുവിന്റെ പേരിൽ ‌ വർഗ്ഗീയ വിഷം ചീറ്റിയാൽ ‌അത് അംഗീകരിക്കാൻ ‌ആവില്ല സുഹൃത്തെ. നീ എന്തു ഭക്ഷിക്കുന്നോ നീ അതായിതീരും എന്ന് ഭഗവാൻ ‌ ശ്രീ കൃഷ്ണൻ പറഞ്ഞു അത് നിങ്ങളുടെ കാര്യത്തിലും ശരിയാണ്. എന്റെ അനുഭവത്തിൽ ‌അങ്ങനെ ആയിരുന്നില്ല അതുകൊണ്ടാണ് ‌എനിക്ക് അല്ലെങ്കിൽ എന്നെപോലെ ഉള്ളവർക്ക് ‌ഇത്തരം കമന്റുകൾ ദഹിക്കാതെ വരുന്നത്. ഈ ഗ്രൂപ്പിൽലുള്ളവർ കൂടുതലും  പ്രഭന്മാരാണ്  എന്നത് വേദനാ ജനകമാണ്. പലപ്പോഴും തോന്നിയ ഒരു കാര്യമുണ്ട് ഈ ഗ്രൂപ്പ്  RSS ന്റെ പ്രചരണ സംഘം ആണോ എന്ന്?? പ്രസ്ഥാനത്തിന്റെ സ്ഥാപിത താൽപ്പര്യങ്ങളിൽ നിന്നുംമാറി സങ്കുചിത  കാഴ്ച്ചപ്പാടുകളുമായി മുന്നോട്ട് പോകുന്നത്  ഭൂഷണമല്ല എന്ന് തിരിച്ചറിയുക. ഒറ്റപ്പെട്ട സംഭവങ്ങളെ സാമാന്യവൽക്കരിച്ച് മുതലെടുപ്പ് നടത്തുന്നവർ  ആകരുത്  നാരായണീയർ. നാരായണഗുരു സംഘടിച്ച് ശക്തരാകാൻ പറഞ്ഞതു ഇവിടുത്തെ മുഹമ്മദീയന്റെയോ കൃസ്ത്യാനിയുടേയോ നെഞ്ചത്ത് പൊങ്കാലയിടാനല്ല. ഇന്ന് സമുദായ നേതാക്കന്മാർ ഈഴവരെ ഒരു ജനക്കൂട്ടമാക്കി മാറ്റുകയാണ്. ജനക്കുട്ടത്തിന് വിവേകം ഉണ്ടായിരിക്കീല്ല ‌അതുകൊണ്ടാണ് ജനക്കൂട്ടം അക്രമാസ്ക്തമാകുന്നത്, എന്നാൽ സമൂഹം ‌അങ്ങനെ അല്ല, അവർക്ക് കൃത്യമായ ലക്ഷ്യവും വഴികളുമുണ്ടായിരിക്കും. ഈഴവർ സമൂഹമായ്  വേണം‌മുന്നേറാൻ.

ശ്രീ ലിജു.

വികാരപരമായ് പ്രതികരിക്കുന്നതിൽ  അർത്ഥമില്ല, വിവേകപൂർവ്വം ‌പ്രതികരിക്കണം  “ നീ ഒക്കെ ഹിന്ദുവായി നിൽക്കുന്നതുതന്നെ മറ്റുള്ളവർക്ക് നാണക്കേടാണ്” ഇതിന് ലിജുവിന്റെ ഭാഷയിൽ തന്നെ പ്രതികരിക്കാൻ ബുദ്ധിമുട്ടുണ്ട്. എന്താണ് ഹിന്ദു എന്ന് താങ്കൾക്ക് ‌അറിയാമോ?? അതിൽ താങ്കൾ എവിടെവരുമെന്നും?? ആ ഹിന്ദുത്വത്തെ  പൊളിച്ചടുക്കിയ ആളെയാണ് ശ്രീനാരായണ ഗുരുദേവൻ എന്ന്  വിളിക്കുന്നത്, ആരാധിക്കുന്നത്. ഹിന്ദുമതത്തിൽ നിന്നും ഈഴവർ പാലയനം ചെയ്യുന്ന കാര്യത്തെപറ്റി കുമാരനാശാൻ ‌ഗുരുവിനോട് ചോദിച്ചപ്പോൾ ഗുരുപറഞ്ഞത് ‌അങ്ങനെ ‌എങ്കിൽ  സനാധന ധർമ്മം‌ആണ് സ്വീകരിക്കേണ്ടത് ‌എന്നാണ്. ഇതൊക്കെ  ആർക്ക് മനസ്സിലാകാൻ. അരുവിപ്പുറത്തെ ശിവ പ്രതിഷ്ട മുതൽ കണ്ണാടി പ്രതിഷ്ടവരെ ഉള്ള കാലഘട്ടത്തിൽ ഗുരു എന്താണ് പറയാൻ ശ്രമിച്ചതെന്ന് പഠിക്കുക എന്തുകൊണ്ട് നബിതിരുമേനിയെ പ്രകീർത്തിച്ചെന്നും തിരിച്ചറിയാൻ ശ്രമിക്കുക. ശ്രീനാരായണ തൃപ്പാദങ്ങൾ സന്ദർശിച്ച മുസ്ലീംഗളെ എനിക്കറിയാം.ഗുരുവിനെ പഠിച്ച കൃസ്ത്യാനികളുണ്ട് പാതിരിമാരുണ്ട് ‌ഇവരെക്കുറിച്ചൊന്നും പ്രഭന്മാർക്കറിയില്ല ലിജേഷിനും. നിങ്ങളൊക്കെ  കേവലം വിശ്വാസികൾ മാത്രമാണ് വിശ്വാസമെന്നത്  നഷ്ടപ്പെടാവുന്ന ഒന്നാണ് ‌എന്നാൽ അറിവ് ‌അത് നഷ്ടമാവില്ല  അതുകൊണ്ട് ഗുരുവിനെ  വിശ്വസിക്കാതിരിക്കു പകരം ഗുരുവിനെ അറിയു മനുഷ്യനാകു.  ശ്രീ പ്രഭന്റെ  മറ്റൊരു പരാതി മുസ്ലീംഗളും കൃസ്ത്യാനികളും ഗുരുവിന്റെ ഫോട്ടോ വീട്ടിൽ  വയ്ക്കുന്നില്ല എന്നതാണ്  മുസ്ലീംഗൾ ബിംബാരാധയിൽ ‌ വിശ്വസിക്കുന്നവരല്ല  എന്ന കേവല അറിവുപോലും  താങ്കൾക്കില്ലാതെ പോയത് സമൂഹത്തിന്റെ കുറ്റമാണോ?? ഗുരുവിനെ അവർ ആരാധിക്കണം  എന്ന് ശ്രീ പ്രഭൻ ‌എന്തിനാണ് വാശിപിടിക്കുന്നത് ‌ഈ അപകർഷതാ  ബോധം ‌മാറ്റാനാണ് ‌ ശ്രീനാരായണ ഗുരു തന്റെ ജീവിതം കൊണ്ട് ശ്രമിച്ചത് പിന്നെയും ‌ പ്രഭന്മാർ ബാക്കി!!!

HTML Documents –പാഠം-5

Posted November 26, 2015 by വീ.കെ.ബാല
Categories: 138062

HTML Bold and Strong Formatting

HTML ൽ ടെക്സ്റ്റ് കളുടെ Bold and Strong Formatting ‌എങ്ങനെ എന്ന് നോക്കാം. ഉദാഹരണത്തിന്ക്ഷരങ്ങൾ സാധാരണമായിട്ടുള്ളതെങ്കിൽ <p>  എന്ന ‌tag കൊടുത്താൽ മതി എന്ന് നമ്മൾ  മുകളിലെ പാഠഭാഗത്തി പഠിച്ചിരുന്നു. ഇനീ ബോൾഡായിട്ട്ക്ഷരം വേണമെങ്കിൽ <p><b> content </b><p> എന്നെഴുതി html close ചെയ്യാവുന്നതാണ് ‌ഇതേപോലെ strong Txt നും Italic and Emphasized  നും നമുക്ക് താഴെ പറയുന്ന രീതിയിൽ ‌എഴുതാവുന്നതാണ്.

Strong : <p><strong> content </strong></p>

Italic : <p><i> content </i></p>

Emphasized : <p><em> content </em></p>

ഒരു ഹെഡ്ഡിംഗിലെ ‌ഒന്നോ ഒന്നിൽ കൂടുതൽ ‌വാക്കുകളോ ചെറുതായി അല്ലെങ്കിൽ ‌വലുപ്പം കുറച്ച് കാണിക്കണമെങ്കിൽ ‌അതിന് HTML small Formating ‌ൽ ചെയ്യാവുന്നതാണ്

<h2> Big content <small>small Content</small>Big content</h2>

ഇതുപോലെ  ഹൈലൈറ്റ് ചെയ്യാനും ടെക്സ്റ്റ് ഡിലീറ്റ് ഷോ ചെയ്യുവാനും നമുക്ക് html document ഇൽ കഴിയും. താഴെ തന്നിരിക്കുന്ന ഉദാഹരണം നോക്കുക.

<h2>content <mark>Marked content</mark> content</h2>

<p>Content  <del>deleted content</del> content.</p> ഇത്  html document ആക്കുമ്പോൾ

Content deleted content  content.   ഇതായിരിക്കും റിസൽട്ട് വരുക. ഇതേപോലെ ഇൻസെർട്ടഡ്‌  എലമെന്റിനേയും  എഴുതാവുന്നതാണ് താഴെ തന്നിരിക്കുന്ന ഉദാഹരണം നോക്കുക

<!DOCTYPE html>

<html>

<body>

 

<p>The ins element represent inserted (added) text.</p>

 

<p>My favorite <ins>color</ins> is red.</p>

 

</body>

</html>

ഇതിന്റെ output ഇങ്ങനെ ആയിരിക്കും

The ins element represent inserted (added) text.

content color is red.

Subscript Formatting  & Superscript Formatting

<p>content <sub>subscripted content</sub> text.</p>—— content subscripted content text.

<p>content <sup>superscripted content</sup> text.</p>—-content superscripted content text.

ഇതിന്റെ output ഇങ്ങനെ ആയിരിക്കും കാണാൻ കഴിയുക.

 

 

 

 

 

 

 

 

 

 

 

 

HTML Documents –പാഠം-4

Posted November 26, 2015 by വീ.കെ.ബാല
Categories: 138062

The lang Attribute

<html> tag. ൽ ഏത് ഭാഷയിൽ ആണ് എന്ന് പ്രസ്ഥാവിച്ചിട്ടുണ്ടായിരിക്കും. അത് ‌സൂചിപ്പിക്കുന്നത്  lang attribute.ൽ‌ ആയിരിക്കും. ഏത് ഭാഷയിലാണ് ആ ഡോക്കുമെന്റ് എന്നത് വായനക്കാരനും, സെർച്ച് എഞ്ചിനുകൾക്കും വളരെ അത്യാവശ്യമാണ്. ഇനീ ഇതെങ്ങനെയാണ് ‌ഡ്രാഫ്റ്റ് ചെയ്യുന്നത് എന്ന് നോക്കാം.

<!DOCTYPE html>
<html lang=”en-US”>
<body>

<h1>തലക്കെട്ട്</h1>
<p>ഖണ്ഡിക.</p>

</body>
</html>

ഇതിൽ  <html lang=”en-US”> എന്നിടത്താണ്  ഭാഷയെ ‌പ്രതിപാദിക്കുന്നത് ‌ആദ്യത്തെ രണ്ടക്ഷരം (en) ഭാഷയെ പ്രതിനിധികരിക്കുന്നു(us) എന്നത് ഗ്രാമ്യഭാഷയേയും അല്ലെങ്കിൽ ദേശഭാഷയേയും (അമേരിക്കൻ ഇംഗ്ലീഷ്) . അതുപോലെ തന്നെ ഫോണ്ട് കളും നമുക്ക് നിർവ്വചിക്കാൻങ്കഴിയും താഴെ തന്നിരിക്കുന്ന ഡ്രാഫറ്റ് ശ്രദ്ധിക്കുക

<!DOCTYPE html>

<html>

<body>

 

<h1 style=”font-family:AnjaliOldLipi”>തലക്കെട്ട്</h1>

<p style=”font-family:Kartika”>ഖണ്ഡിക.</p>

</body>

</html>

റിസൽട്ടിങ്ങനെ ആയിരിക്കും

തലക്കെട്ട്

ഖണ്ഡിക.

ഇതുപോലെ ടെക്സ്റ്റ് അലൈന്റ്മെന്റും ചെയ്യാവുന്നതാണ്. ഉദാഹരണത്തിന് ‌താഴെ തന്നിരിക്കുന്ന ഡ്രാഫ്റ്റ് ശ്രദ്ധിക്കുക

<!DOCTYPE html>

<html>

<body>

 

<h1 style=”text-align:center”>തലക്കെട്ട് മധ്യത്തിൽ</h1>

<p>ഖണ്ഡിക.</p>

 

</body>

</html>

ഇതിന്റെ റിസൽട്ടിങ്ങനെ ആയിരിക്കും

                   തലക്കെട്ട് മധ്യത്തിൽ

ഖണ്ഡിക.

ആരും ഇഷ്ടപ്പെടുന്ന ഒന്നാണല്ലോ നിറം. ഒരു വെബ്സൈറ്റ്  എത്രത്തോളം കളർഫുൾ ആണോ അത്രത്തോളം ‌അത് ആകർഷണീയവുമായിരിക്കും. എങ്ങനെയാണ് കണ്ടെന്റുകൾക്ക് നിറംമ്പകരുന്നത് ‌എന്ന് നോക്കാം

HTML Styles

<!DOCTYPE html>

<html>

<body>

 

<h2 style=”color:red”>ഇത് നോക്കുക</h2>

<h2 style=”color:blue”>ഇവിടെ</h2>

</body>

</html>

മുകളിലുള്ള  ഡ്രാഫ്റ്റ് html ഡോക്കുമെന്റായി  കൺവേർട്ട് ചെയ്യുമ്പോൾ  “ഇത് നോക്കുക” എന്നത് Red Colour ലും  “ഇവിടെ” എന്നത് Blue colour ലും ‌ആയിരിക്കും കാണുക. ഇതുതന്നെ പാരഗ്രാഫിന്റെ കാര്യത്തിലും ഹെഡ്ഡിംഗിന്റെ കാര്യത്തിലും നമുക്ക്  ഉപയോഗിക്കാവുന്നതാണ്. പരീക്ഷിച്ചുനോക്കുക. അതുപോലെ തന്നെ  പാരഗ്രാഫിന്റെ യും ഹെഡ്ഡിംഗിന്റേ യും ഫോണ്ട്കളുടെ വലുപ്പം ‌നമുക്ക് ഡോക്കുമന്റിൽ ഡിസ്ക്രൈബ് ചെയ്യാവുന്നതാണ്. താഴെ തന്നിരിക്കുന്ന ഉദാഹരണം നോക്കുക

<!DOCTYPE html>

<html>

<body>

 

<h1 style=”font-size:300%”>തലക്കെട്ട്</h1>

<p style=”font-size:160%”>ഖണ്ഡിക.</p>

 

</body>

</html>

ഇതിന്റെ റിസൽട്ട്

തലക്കെട്ട്

ഖണ്ഡിക.

എന്നിങ്ങനെ കാണാൻ‌കഴിയും.

HTML Documents –പാഠം-3

Posted November 26, 2015 by വീ.കെ.ബാല
Categories: 138062

HTML Links

HTML Link കൾ  <a> എന്ന ടാഗ് ഉപയോഗിച്ചാണ് ഡിഫൈൻ ചെയ്യുന്നത് ഉദാഹരണത്തിന് താഴെ തന്നിരിക്കുന്ന html draft  നോക്കുക. Link ന്റെ ഡെസ്റ്റിനേഷൻ ‌സ്പെസിഫൈ ചെയ്യുന്നത്  href attribute  ആണ്.

<!DOCTYPE html>

<html>

<body>

<a href=”http://www.vartthamaanam.wordpress.com”>ഇതാണ് ലിങ്ക്</a>

</body>

</html>

Html ലേയ്ക്ക് കൺവേർട്ട് ചെയ്തപ്പോൾ ഉള്ള റിസൾട്ടാണ് താഴെ തന്നിരിക്കുന്നത്.

ഇതാണ് ലിങ്ക്

ഈ ലിങ്കിൽ  ക്ലിക്ക് ചെയ്താൽ ‌വർത്തമാനം എന്ന ബ്ലോഗിൽ‌ എത്താം ലിങ്ക് മാറുന്നതനുസരിച്ച് ‌നമുക്ക് ഡെസ്റ്റിനേഷനുംമ്മാറ്റാവുന്നതാണ്……

HTML Images

Html Image കൾ <img> എന്ന ടാഗ് ഉപയോഗിച്ചാണ് ഡിഫൈൻ ചെയ്യുന്നത് . source file നെ (src), ഉപയോഗിച്ചും alternative text (alt), ഉപയോഗിച്ചും  size നെ (width and height) ഉപയോഗിച്ചും attributes ആയി കൊടുക്കുന്നു. ഉദാഹരണത്തിന് താഴെ തന്നിരിക്കുന്ന html draft  നോക്കുക

<!DOCTYPE html>

<html>

<body>

<img src=”123.jpg” alt=”123.com” width=”104″ height=”142″>

</body>

</html>

ഇതിനെകുറിച്ചുള്ള കൂടുതൽ കാര്യങ്ങൾ വരുന്ന ഭാഗങ്ങളിൽ പ്രതിപാദിക്കുന്നതാണ്.

HTML Elements

എന്താണ്  HTML Elements , html ഡോക്കുമെന്റുകൾ എല്ലാം നിർമ്മിച്ചിരിക്കുന്നത് HTML Elements മുഖാന്തിരമാണ്. HTML Elements എഴുതുന്നത് ഒരു സ്റ്റാർട്ട് ടഗും ഒരു എൻഡ് ടാഗും ഉപയോഗിച്ചാണ്. ഇതിന്റെ  മധ്യത്തിൽ ആണ് കണ്ടന്റ്  നമ്മൾ എഴുതി ചേർക്കുന്നത്  <tagname>content</tagname> ഇതാണ് ‌ആഫോം ‌ഈ രീതിയിലൂടെ ആണ് നമ്മൾ മുകളിൽ പ്രതിപാദിച്ച  ഡോക്കുമെന്റുകൾ ‌ഉണ്ടാക്കിയത്.

Start tag Element content End tag
<h1> തലക്കെട്ട് </h1>
<p> ഖണ്ഡിക </p>

 

 

 

HTML Documents –പാഠം-2

Posted November 21, 2015 by വീ.കെ.ബാല
Categories: 138062

ഡബ്ല്യൂ3സ്കൂൾസ്‌ എന്ന സൈറ്റിൽ നിന്നും ഞാൻ പഠിച്ചവ മാത്രമാണിവിടെ പറയുന്നത്  പഠിക്കാൻ ആഗ്രഹമുള്ളവർക്ക് ‌ഉപകരിക്കുമെങ്കിൽ ഉപകരിക്കട്ടെ  അത്രമാത്രം…… എന്റെ നോട്ട് ബുക്ക്.

HTML Headings :-

HTML Headings നെ നിർവ്വചിക്കുന്നത് <h1> മുതൽ  <h6>‌വരെയുള്ള tag ഉപയോഗിച്ചാണ് ഉദാഹരണത്തിന്

<h1>This is a heading</h1>
<h2>This is a heading</h2>
<h3>This is a heading</h3>

ഇതിൽ <h1> എന്ന tag ൽ നമുക്ക് സാമാന്യം വലിയ തലക്കെട്ട് (Heading) കിട്ടും മുകളിലെ ഡ്രാഫ്റ്റ് html ആക്കിയപ്പോൾകിട്ടി output  ആണ് താഴെ തന്നിരിക്കുന്നത്

This is heading 1

This is heading 2

This is heading 3

This is heading 4

This is heading 5
This is heading 6

<h..> ന്റെ വാല്യു കൂടുന്നതനുസരിച്ച്  ലെറ്ററിന്റെ വലുപ്പം കുറയും സാഹചര്യത്തിന്റെ അടിസ്ഥാനത്തിൽ നമുക്കിത്ുപയോഗിക്കാവുന്നതാണ്.

HTML Paragraphs

ആവശ്യമുള്ള പാരഗ്രാഫുകൾ നമുക്ക് നിർമ്മിക്കാവുന്നതാണ് ഉദാഹരണത്തിന് ‌താഴെ തന്നിരിക്കുന്ന  html draft നോക്കുക ഇത് html ലേയ്ക്ക് കൺവേർട്ട് ചെയ്യുക.

!DOCTYPE html>

<html>

<body>

<p>This is a paragraph.</p>

<p>This is a paragraph.</p>

<p>This is a paragraph.</p>

 

</body>

</html>

Html.ലേയ്ക്ക് കൺവേർട്ട് ചെയ്തപ്പോൾ ഉള്ള റിസൾട്ടാണ് താഴെ തന്നിരിക്കുന്നത്.

This is a paragraph.

This is a paragraph.

This is a paragraph.

ഇത് നമ്മുടെ ആവശ്യത്തിനനുസരിച്ച്  ഉപയോഗിക്കാവുന്നതാണ്……