മണ്ണിനെ പൊന്നാക്കാൻ (ഭാഗം-2)

പാഠം ഒന്ന്

മണ്ണിനെ പൊന്നാക്കാൻ

ന്ന് കേരളത്തിലെ പ്രധാന ചർച്ചാവിഷയം ഏഴാം ക്ലാസ്സിലെ സാമൂഹ്യപാഠം പാഠപുസ്തകത്തെകുറിച്ചാണല്ലോ, കേരളത്തിന്റെ ഇന്നുകളിൽ ഇതു മാത്രമാണ് വിഷയം. ഇനീ നമുക്ക് ആപാഠത്തിലൂടെ ഒന്ന് സഞ്ചരിക്കാം. പാഠം ഒന്ന് മണ്ണിനെ പൊന്നാക്കാൻ, അരിക്കടയുടെ അല്ലങ്കിൽ റേഷൻ കടയുടെ മുൻപിലൂടെ കടന്നു പോകുന്ന ഒരു വഴിയാത്രക്കാരൻ പറയുന്നു അല്ലെങ്കിൽ ആത്മഗതംകൊള്ളുന്നു “ അരി വില ഇനിയും കൂടും ആവശ്യത്തിന് കിട്ടി എന്നുതന്നെ വരില്ല “ !? ഇതാണ് ആദ്യ വാചകം

ഈ വരിക്കുള്ളിൽ ഉറങ്ങികിടക്കുന്ന അപകടം മണത്തറിഞ്ഞത് നമ്മുടെ നിയമ സഭയിലെ ഏറ്റവും പ്രായം കുറഞ്ഞ സാമാജികനായ ശ്രീ പീ.സീ. വിഷ്ണുനാഥാണ്, (ഏഷ്യനെറ്റിലെ നേർക്കുനേർ എന്ന പ്രോഗ്രാം കണ്ടിട്ടുള്ളവർക്ക് ഈ കാര്യം മനസ്സിലാകും) പുസ്തകം തുറക്കുമ്പോൾ തന്നെ കുട്ടികളുടെ മനസ്സിലേയ്ക്ക് നെഗറ്റീവ് തിംകിംഗ് കയറ്റിവിടുന്നു, ശ്രീ വിഷ്ണുനാഥ് പറഞ്ഞത് ശരിയല്ലേ എന്ന് ചോദിച്ചാൽ തെറ്റാണെന്ന് പറയാൻ കഴിയില്ല. അത് ശരിതന്നെയാണ്.. ആവലിയ ശരി തെറ്റാ‍കുന്നത് എപ്പോൾ എന്ന് ചോദിച്ചാൽ ആ പാഠ ഭാഗം പഠിപ്പിക്കുന്ന അദ്യാപകനെ ആശ്രയിച്ചിരിക്കും. ശരിയായ ദിശയിൽ ആണ് ആ പാഠത്തെ നയിക്കുന്നതെങ്കിൽ നിരവധി ചോദ്യങ്ങളിലും ഉത്തരങ്ങളിലും ആ കുട്ടിയെ എത്തിക്കാൻ അദ്യാപകന് കഴിയും, ദുഖകരമായ കാര്യം ശ്രീ വിഷ്ണുവിനെ പോലെ ഒരധ്യാപകനാണ് ആ ക്ലാസ്സ് നയിക്കുന്നതെങ്കിൽ ആ വിദ്യാർത്ഥിയുടെ കാര്യം പുക ആയതുതന്നെ.

കുറേ കാലം മുൻപ് ആരെങ്കിലും ഇത്തരത്തിൽ ഒരാത്മഗതം കൊള്ളേണ്ട കാര്യം ഉണ്ടായിരുന്നോ ? നാളെ അതിന്റെ ലഭ്യതെയെ കുറിച്ച് ആ മനുഷ്യൻ വ്യാകുലപ്പെടുന്നു ഇന്നത്തെ സാഹചര്യവുമായി ഈ ചിന്തയ്ക്ക് എന്തെങ്കിലും ബന്ധമുണ്ടോ, ശ്രീ വിഷ്ണു നാഥിന്റെ ചിന്താശക്തി പോയിട്ടില്ലങ്കിൽ വൈകിട്ട് ഭക്ഷണം കഴിച്ചിട്ട് കിടക്കുമ്പോൾ ഈ കാര്യത്തെകുറിച്ച് ഒന്നാലോചിച്ച് നോക്കു. പാഠത്തിലെ ബാക്കി കാര്യങ്ങൾകൂടെ വായിക്കുക ( തനിക്കും കുടുംബത്തിനും മാത്രം പ്രയോജനം ഉണ്ടാകുന്ന കാര്യങ്ങളെ കുറിച്ച് മാത്രം വായിക്കുകയും മനസ്സിലാക്കുകയും ചെയ്യുന്ന ശരാശരി കോൺഗ്രസ്സുകാരനാകാതെ നല്ല ഒരു മനുഷ്യനായി ചിന്തിക്കു) പാഠഭാഗത്തിന്റെ തുടർ ഭാഗങ്ങൾകൂടി നോക്കുക “ എല്ലാ കാലവും അന്യസംസ്ഥാനക്കാർ നമ്മെ പോറ്റും എന്ന് വിചാരിക്കുന്നുണ്ടോ “ പിന്നെ തുടർന്ന് അടുത്ത പേജിൽ ഒരു സ്ത്രീ മണ്ണിട്ട് നികത്തുന്ന നെല്പാടത്തേയ്ക്ക് നോക്കി വിലപിക്കുന്നു “ വയലായ വയലൊക്കെ മണ്ണിട്ട് നികത്തുന്നതിന് ഇവിടെ മത്സരമല്ലേ ? “ ഇതിന്റെ താഴെ മറ്റൊരാളുടെ ചോദ്യം “ കോൺക്രീറ്റ് സൌധങ്ങളും തോട്ടങ്ങളും പാടത്തുതന്നെ വേണമെന്ന് നിർബന്ധം പിടിക്കണോ” ഈ ചോദ്യം ആദ്യത്തെ ചോദ്യങ്ങളിലെ ആകുലതകളുടെ തുടർച്ചയാണ്……. വയലായ വയലൊക്കെ മണ്ണിട്ട് നികത്തുന്നു, അതിൽ കോൺക്രീറ്റ് വീടുകളും ഫ്ലാറ്റ് സമുച്ചയങ്ങളും നിർമ്മിക്കുന്നു, നെല്ലിനെ ഒഴിവാക്കി മറ്റ് നാ‍ണ്യവിളകൾ കൃഷി ചെയ്യുന്നു.. ഇതിന്റെ ഒക്കെ അനന്തര ഭലമാണ് ആദ്യത്തെ ആദ്യത്തെ ആത്മ്ഗതം………എഴാം ക്ലാസിലെ കുട്ടിക്ക് ഈ കാര്യങ്ങൾ മനസിലാകും പക്ഷേ കെ.പി.സി.സി. പ്രസിഡെന്റിനോ പി.സി. വിഷ്ണുനാഥിനോ അവരുടെ രാഷ്ട്രീയ പാർട്ടിക്കോ ഇത് മനസ്സിലാകില്ല. അവിടെ നെഗറ്റിവും പോസിറ്റീവും പറഞ്ഞ് എസ്കേപ്പിസ്സം നടത്താനാണ് ഇക്കൂട്ടരുടെ ശ്രമം.!

മേൽ പറഞ്ഞ അവസ്ഥാവിശേഷം സ്വയം ഭൂവല്ല, നേരേ മറിച്ച് കേരളം ഭരിച്ചവർ കാലാ കാലങ്ങളായി, പരിപാലിച്ച് സൃഷ്ടിച്ചെടുത്തതാണ്. ഇതിന്റെ ശരിയായ കണക്കുകളും പ്രസ്തുത പുസ്തകത്തിൽ നിന്നും ലഭിക്കും പേജ് നമ്പർ 14 ലെ കേരളം നെൽകൃഷി വിസ്തീർണ്ണം എന്ന തലക്കെട്ടിൽ കൊടുത്തിരിക്കുന്നു 1952-53 ലെ കണക്കനുസരിച്ച് 874,000 ഹെക്ടർ ആയിരുന്നു ഇത് 1973-74 ൽ 874,000 ആയി ഉയർന്നു, പിന്നെ 1980-81ൽ 802,000 ആയി കുറഞ്ഞു, പിന്നെ ഈ ഗ്രഫ് കുത്തനെ താഴെയ്ക്ക് പോയി 1990-91ൽ 559,000- 1995-96ൽ ഇത് വീണ്ടും കുറഞ്ഞ് 471,000 ആയി2004-05ൽ ആകട്ടെ ഇത് 290,000 ആയി താണു.

ഈ പുസ്തകത്തിലെ ആദ്യത്തെ ചോദ്യത്തിൽ എത്താൻ ഇനി എത്ര നാൾ മലയാളി കാത്തിരിക്കണം……ശ്രീമാൻ പീ.സി വിഷ്ണു നാഥിന് നെഗറ്റിവിറ്റിയിലെ പോസ്സിറ്റീവ് തിങ്കിംഗ് മനസ്സിലായി കാണും എന്നുവിചാരിക്കുന്നു. ഈ അപടത്തിൽ നിന്നും നാം എങ്ങനെ രക്ഷപെടും അതിന് ഏതൊക്കെ വഴികൾ നമ്മുടെ മുൻപിലുണ്ട് എന്ന് ആ ഏഴാം ക്ലാസുകാരനെ മനസ്സിലാക്കി കൊടുക്കുക എന്ന സാമൂഹ്യ സേവനം ആണ് അദ്യാപകരിലൂടെ പാഠപുസ്തകം ചെയ്യുന്ന ദൗത്യം……. ഇതാണ് കമ്മ്യൂണിസമെങ്കിൽ മൂന്നുനേരവും വയർ നിറെയെ അരിയാഹാരം കഴിക്കുന്ന നാം കമ്മ്യൂണിസ്റ്റാകേണ്ട ആവശ്യം ഇനീ ഒരു വിശദീകരണം ഇല്ലാതെ മനസ്സിലായികാണും എന്ന് വിശ്വസിക്കുന്നു. ഈ കമ്മ്യൂണിസം കുരുന്നുകൾ അറിയെണ്ടതല്ലെ..?

വീ.കെ. ബാല

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s


%d bloggers like this: