മണ്ണിനെ പൊന്നാക്കാൻ (ഭാഗം-3)

പാഠം ഒന്ന്

മണ്ണിനെ പൊന്നാക്കാൻ

മേൽ‌പ്പറഞ്ഞ പാഠഭാഗത്തിന്റെ അവസാന ഭാഗത്തായി ഈ ചർച്ചയിൽ നമുക്കും പങ്കുചേരാം എന്നതിനോട് ചേർന്ന് ഒന്നുരണ്ട് ചോദ്യങ്ങളും ചോദിച്ചിരിക്കുന്നു അവയുടെ ഉത്തരം നൽകുമ്പോൾ ഇ.എം.എസ് മന്ത്രിസഭയെ കുറിച്ച് പറയേണ്ടിവരുന്നു, ഇവിടെയാണ് അടുത്ത കമ്മ്യൂണിസത്തിന്റെ കടന്നു കയറ്റം, കോൺഗ്രസ്സ്കാരന് ദേഷ്യം വരാതിരിക്കുന്നതെങ്ങനെ?!

1947ന് ശേഷം, നാനാജാതി മതസ്തരായിട്ടുള്ള ആളുകൾ വസിക്കുന്ന ഭൂവിഭാഗത്തിന് ഇന്ത്യ എന്ന അതിർ വരമ്പ് സൃഷ്ടിച്ചു, അതിനെ അന്താരാഷ്ട്ര സമൂഹം അംഗീകാരവും നൽകി അതോടൊപ്പംതന്നെ ഒരു സ്വതന്ത്ര രാജ്യത്തിനുവേണ്ട അവിടെ അതിലെ പൌർന്മാരാൽ പാലിക്കപ്പെടേണ്ട, ഭരണഘടനയും നീതിന്യായ തത്വസംഹിതകളും നമ്മൾ സ്വായത്വമാക്കി. അതിന്റെ വിശദാംശങ്ങളിലേയ്ക്കൊന്നും ഞാൻ കടക്കുന്നില്ല. ഇന്ത്യൻ ഭരണഘടന അനുസരിച്ച് ഇന്ത്യയിലെ പൌർന്മാർ, രാഷ്ട്രീയ പാർട്ടികൾ, മറ്റുസംഘടനകൾ, മതവും മതസ്ഥാപനങ്ങളും, ഭരണഘടനയുടെ നിയന്ത്രണത്തിൽ അതിൽ വിഭാവനം ചെയ്യുന്ന ആനുകൂല്ല്യങ്ങൾ സ്വീകരിച്ച് പ്രവർത്തിക്കാൻ ബാദ്ധ്യസ്ഥരാണ്. അതിൽ നിന്നും ഏതെങ്കിലും വ്യക്തിയോ, ഒരു പ്രത്യേക സമൂഹമോ മാറിനിൽക്കാനോ മാറ്റി നിർത്താനോ നിയമം അനുശാസിക്കുന്നില്ല. എന്നാൽ കഴിഞ്ഞ കുറെ നാൾകളായി കേരളത്തിലെ ചില മതവിഭാഗങ്ങളുടെ വക്താക്കൾ ഇതിനെ എല്ലാം വെല്ലുവിളിക്കുന്ന രീതിയിൽ പ്രവർത്തിക്കുന്നു. കോൺഗ്രസ്സ് എന്ന ദേശീയ പാർട്ടി അതിനെ അനുകൂലിക്കുന്ന രീതിയിൽ അവരുമായി ചേർന്ന് സമരങ്ങളിൽ ഏർപ്പെടുകയും ചെയ്യുന്നു, സ്വാശ്രയ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് ഇവിടുത്തെ മതന്യൂനപക്ഷങ്ങൾ ഭരണഘടനയുടെ തലനാരിഴ കീറി കോടതികളിൽ നിന്നും അവർക്കനുകൂല നിലപാടുകൾ നേടി, ഇന്നിപ്പോൾ ഏഴാം ക്ലാസിലെ പുസ്തക വിവാദത്തിൽ അതേ ഭരണഘടനയെ പ്രവർത്തിയിലൂടെ തള്ളിപ്പറയുന്നു, കോൺഗ്രസ്സിന്റെ ന്യൂനപക്ഷ സ്നേഹത്തിന് (വോട്ടിന്) അതിരുകൾ ഇല്ലാതായിരിക്കുന്നു രമേശ് ചെന്നിത്തല പലപ്പോഴും പത്രസമ്മേളനങ്ങളിൽ പ്രകോപനപരമായ (വർഗ്ഗീയ വിദ്വേഷം വളർത്തുന്ന) പ്രസ്താവനകൾ ഇറക്കുന്നു. കേരളത്തിന്റെ രാഷ്ട്രീയ തിരശ്ശീലയിൽ വീഴുന്ന ചത്രങ്ങൾ ആണ് മുകളിൽ പറഞ്ഞത്

ഈ പാഠപുസ്തകത്തിൽ പ്രധാനമായും ഉയർത്തികൊണ്ടുവന്ന പ്രശ്നം നിരീശ്വരവാദം കുട്ടികളിൽ വളർത്തുന്നു എന്നതാണ് എവിടെയാണ് എന്നു ചോദിച്ചാൽ ഈ വാദഗതിക്കാർക്ക് വ്യക്തമായ മറുപടി ഇല്ല, ദൈവത്തെക്കുറിച്ചുള്ള വിവാദം ദൈവത്തെപോലെ തന്നെ, എവിടെ എന്നറിയില്ല എന്നാൽ ഉണ്ട്താനും. ഈ പാഠ്യപദ്ധതിയിലെ രണ്ടാമത്തെ ഭാഗമായ “ മനുഷ്യത്വം വിളയുന്ന ഭൂമി” ഈ അധ്യായത്തിന്റെ ഉള്ളടക്കം നിരീശ്വരവാദം വളരുന്ന ഭുമി എന്നോ മറ്റോ ആണെന്ന് തോന്നും ഇവിടുത്തെ പാതിരിമാരുടെ വെപ്രാളം കണ്ടാൽ ഇനീ നമുക്ക് മതമില്ലാത്ത ജീവൻ എന്ന തലക്കെട്ടിലേയ്ക്ക് പോകാം . ഇതിൽ അൽ‌പ്പം അപാകത ഇല്ലാതില്ല അതായത് മനുഷ്യൻ ഒഴികെ മറ്റ് ഒരു ജീവിക്കും മതമില്ല എന്നത് നമുക്കറിയാം ഇവിടെ കുട്ടിയുടെ പേര് ജീവൻ എന്നാണെങ്കിലും , മനുഷ്യൻ എന്ന ബിംബമായി ആ പേര് മാനുപുലേറ്റ് ചെയ്യപ്പെടുന്നു, അങ്ങനെ വരുമ്പോൾ മതമില്ലാത്ത ജീവൻ മതമില്ലാത്ത മനുഷ്യൻ എന്ന അവസ്ഥയിലേയ്ക്ക് മാറ്റപ്പെടുന്നു. ഭൂമി ഉരുണ്ടതാണ് എന്നുപറഞ്ഞ ഗലീലിയോട് എന്തായിരുന്നു കൃസ്തീയ സഭ സ്വീകരിച്ച നിലപാട് എന്ന് ചരിത്രം നമ്മെ പഠിപ്പിച്ചിട്ടുണ്ട് അപ്പോൾ അതിലും പ്രകോപരമായി മാത്രമേ സഭയ്ക്ക് ഇത് കാണാൻ പറ്റു.

കൃസ്തീയ സഭയുടേയോ, മുസ്ലീം സമുദായത്തിന്റെയോ ഹിന്ദുസമുദായത്തിന്റേയോ നീതിന്യായ വ്യവസ്ഥയ്ക്ക് അനുസൃതമായല്ല ഇന്ത്യൻ ഭരണഘടന രൂപകൽ‌പ്പന ചെയ്തിരിക്കുന്നത് എന്നാൽ എല്ലാ മതക്കരുടേയും മൌലികമായ, അവകാശങ്ങൾ മതപരമായവയും സംരക്ഷിക്കുന്ന രീതിയിൽ ആണ് ഇതിന്റെ ഉള്ളടക്കം. മതമില്ലാത്ത ജീവനിലെ ജീവൻ എന്ന കുട്ടി മതമില്ലാത്തവനായി വളർന്നാൽ അവൻ ദൈവ വിശ്വാസം ഇല്ലാത്തവനായി വളരുന്ന സാഹചര്യം ഉണ്ടാകുന്നു. ഇങ്ങനെ വളർന്നു വരുന്ന ഒരു സമൂഹം അക്രമത്തിന്റേയും അസാന്മാർഗ്ഗികതയുടേയും പാത തിരഞ്ഞെടുക്കും അങ്ങനെ ലോകം തന്നെ നശിച്ചു പോകും. തീർച്ചയായും വളരെ ഗൌരവത്തോടെ കാണേണ്ട വിഷയം തന്നെ. പാഠ പുസ്തകത്തിനെതിരെ രംഗത്ത് നിൽക്കുന്ന പ്രബല കൃസ്തീയ വിഭാഗം കത്തോലിക്ക സഭ ആണ്. ഈ കഴിഞ്ഞവാരം ബനഡിക്ക് 16മൻ മാർപ്പാപ്പ ആസ്‌ട്രേലിയയിൽ സംഘടിപ്പിച്ച യുവജന സംഗമത്തിൽ കത്തോലിക്ക പുരോഹിതന്മാർ പെൺകുട്ടികൾക്ക് നേരേ നടത്തിയ ലൈംഗിക അതിക്രമങ്ങൾക്ക് വേണ്ടി മാപ്പപേക്ഷിച്ചു……ഒരു പോൺസ്റ്റാർ മാർപ്പാപ്പയെ ഉപദേശിക്കുന്ന തരത്തിൽ വരെ കാര്യങ്ങൾ എത്തി നിൽക്കുന്നു (കേരളകൌമുദി വാർത്ത). പുരോഹിതരും ഉത്തമ മത വിശ്വാസികളും, (ദൈവ വിശ്വാസികൾ ആണോ??) ആയ ഞങ്ങൾക്ക് പിടിച്ചു നിലക്കാൻ കഴിയുന്നില്ല പിന്നെ മതമില്ലാതെ വളരുന്ന കുട്ടികൾ എങ്ങനെ ആയിതീരുമെന്ന ഭയമാവം, നമ്മുടെ മാണിസാർ സഭയിൽ പറഞ്ഞത് മതമില്ലാതെ അല്ലങ്കിൽ മതവിശ്വാസമില്ലാതെ വളരുന്ന കുട്ടി നിരീശ്വരവാദി ആയിരിക്കും എന്നാണ്. യഹോവ മാത്രമാണ് ദൈവം എന്ന് ബൈബിൾ പഠിപ്പിക്കുമ്പോൾ, അള്ളാഹു മാത്രമാണ് സത്യദൈവം എന്ന് ഖുറാൻ പഠിപ്പിക്കുന്നു. പിന്നെ ഹിന്ദുക്കൾക്ക് എണ്ണിയാൽ തീരാത്തത്ര ദൈവങ്ങളും കൂടാത്തതിന് കലിയുഗത്തിലെ അവതാരങ്ങളായ ആൾദൈവങ്ങൾ വേറേയും……പല മതങ്ങളിൽ വിശ്വസിക്കുന്ന ആളുകൾ ആണ് ഈ പൊതുസമൂഹത്തിൽ ജീവിക്കുന്നത്, തങ്ങളുടെ മതത്തിൽ പ്രദിപാതിക്കുന്ന കാര്യങ്ങൾ അതേപടിയോ അല്ലങ്കിൽ അൽ‌പ്പം മാറ്റം വരുത്തിയോ പൊതുസമൂഹത്തിന്റെ മേൽ അടിച്ചേൽ‌പ്പിക്കുക എന്നത് ശരിയായ പ്രവണത ആണോ എന്ന് പാതിരി സമൂഹം ഒന്ന് പരിശോദിക്കുന്നത് നല്ലതായിരിക്കും. ഒപ്പം മറ്റ് മതസ്തരും. ഇന്ത്യൻ ഭരണഘടന ഇന്ത്യയിലെ പൌരന് ഏതുമതത്തിലും വിശ്വസിക്കാനുള്ള അവകാശം നാൽകുന്നുണ്ട്, അവന്റെ വിശ്വാസങ്ങളെ സംരക്ഷിക്കാൻ പ്രാദേശിക ഭരണകൂടം നിയമപരമായി ബാധ്യസ്ഥരാണ്. ഇതു മുതലാക്കിയാണ് സ്വാശ്രയ കോളേജ് പ്രശ്നത്തിൽ അവർക്കനുകൂലമായ വിധി സമ്പാദിച്ചത്. ഇത് നേടിയവർ ഭരണഘടന വിഭാവനം ചെയ്തിട്ടുള്ള മിശ്രവിവാഹം, മതങ്ങളിൽ വിശ്വസിക്കുന്ന പോലെ വിശ്വസിക്കാതിരിക്കാനുമുള്ള അവകാശം, ഒരു മതേതര സമൂഹത്തെ ആരോഗ്യകരമായി വാർത്തെടുക്കാനുള്ള അവകാശം ഇതിനെ എല്ലാം തങ്ങളുടെ വിശ്വാസത്തിന്റെ പേരിൽ തമസ്കരിക്കാനുള്ള പുറപ്പാടാണ് “ മതമില്ലാത്ത ജീവൻ എന്ന” അദ്ധ്യായത്തിന് പിറകെ കൂടി പുസ്തകം പിൻ‌വലിക്കണം എന്ന ബാലിശമായ നിലപാട് എടുത്തിരിക്കുന്നത് ഇതിന്റെ ഉത്തമ ഉദാഹരണമാണ്. കൃസ്തീയ പുരോഹിതർ ഒരുകാര്യം ഓർക്കുന്നത് നന്നായിരിക്കും നിങ്ങൾ ജീവിക്കുന്നത് വത്തിക്കാനിലല്ല, മറ്റുമതസ്തർ അവരുടെ വിശ്വാസങ്ങളുമായി ജീവിക്കുന്ന ഒരുസമൂഹത്തിൽ ആണെന്ന്. ക്രൂശിക്കപ്പെടുന്നവന്റെ വേദന കുരിശിന് അറിയില്ലല്ലോ!!!

വീ.കെ.ബാല

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s


%d bloggers like this: