മണ്ണിനെ പൊന്നാക്കാൻ (ഭാഗം-1)

പാഠം ഒന്ന്

മണ്ണിനെ പൊന്നാക്കാൻ

ഇന്ന് കേരളം സമര ചൂടിൽ വെന്തുരുകുന്നു………, അതിൽ നിന്നും ഉരുകി ഒലിക്കുന്ന ലാവയിൽ കേരള സർക്കാർ അലിഞ്ഞ് ഇല്ലാതായി തീരും……. കുഞ്ഞൂഞ്ഞിന്റെ സ്വപ്നമാണ് കേരളത്തിലെ ചിന്തിക്കാൻ ശേഷിയുള്ള പൊതുജനങ്ങൾ തള്ളിക്കളയുന്നത്. ടീ.വി. ചാനലുകൾക്ക് ഇപ്പോൾ ഉത്സവം. കേരളത്തിലെ കോൺഗ്രസ്സിന് ജനോപകാ‍രപ്രദമായ കാര്യങ്ങൾ ചെയ്യാൻ അല്ലെങ്കിൽ ശ്രദ്ധിക്കാൻ സമയമില്ല. ഇല്ലാത്തകാര്യങ്ങൾ ഊതിപെരുപ്പിച്ച് അതൊരു മഹാ സംഭവമാക്കി അതിന്റെപേരിൽ യുവജനങ്ങളെ തെരുവിലിറക്കി തല്ലുകൊള്ളിക്കുന്ന വിവരക്കേടായി മാറിയിരിക്കുന്നു കോൺഗ്രസ്സിന്റെ പ്രതിപക്ഷ പ്രവർത്തനം.! ഇന്ന് തല്ലുകൊള്ളുന്നവൻ നാളത്തെ എം.എൽ.എ എന്നതമാശയെ ജീവിതചര്യയാക്കുന്ന യൂത്ത് കോഗ്രസ്സുകാർ ഒന്നോർക്കണം നിങ്ങളുടെ നേതാക്കന്മാർക്കെല്ലാം ആണ്മക്കൾ ഉള്ളവരാണ് രമേശ് ചെന്നിത്ത്ലയ്ക്ക് നന്നായി അറിയാം ആൺ‌മക്കൾ ഉള്ള നേതക്കന്മാരുടെ ശിഷ്യനായാൽ ഉണ്ടാകുന്ന പാരകൾ.

ഡി വൈ.എഫ്. ഐ നേതാക്കൾ തല്ലു കൊള്ളുന്നെങ്കിൽ അതിന് പിന്നിൽ ജന നന്മ ലാക്കാക്കിയുള്ള ഏതെങ്കിലും ലക്ഷ്യം ഉണ്ടായിരിക്കും ( എല്ലാ സമരങ്ങളും അങ്ങനെ ആയിരുന്നു എന്ന് പറയുന്നില്ല എങ്കിലും ഭൂരിപക്ഷം സമരവും ജന നന്മ ലക്ഷ്യമാക്കി ഉള്ളതായിരുന്നു ) കഴിഞ്ഞ കാലങ്ങളിൽ ഡി വൈ.എഫ്. ഐ നടത്തിയ സമരങ്ങളും യൂത്ത് കോൺഗ്രസ്സ് നടത്തിയ സമരങ്ങളും അതിന്റെ എണ്ണവും, ലക്ഷ്യവും, ഉദ്ദേശ ശുദ്ധിയും തമ്മിൽ ഒന്ന് താരതമ്യം ചെയ്തു നോക്കുക ( ജനാധിപത്യത്തിന്റെ അന്തസത്തയെ ഉൾക്കൊള്ളുന്ന പ്രവർത്തങ്ങൾ) അപ്പോൾ നമുക്ക് മനസ്സിലാക്കാൻ കഴിയും ഈ സമരത്തിന്റെ ആവശ്യകതയും അതിന് ആഹ്വാനം നൽകുന്നവരുടെ ലക്ഷ്യവും. ഇടതുപക്ഷത്തിന്റെ ഭാഗത്തുനിന്നും വലതുപക്ഷത്തിന്റെ ഭാഗത്തുനിന്നും നിരവധി അനാവശ്യ സമരങ്ങൾ (ഹർത്താലുകൾ) കേരളജനതയ്ക്ക് നേരിടേണ്ടിവന്നിട്ടുണ്ട്, ഗവണ്മെന്റുകൾ നിയമനിർമ്മാണം നടത്തി അത് ജനങ്ങളുടെ മേൽ അടിച്ചേൽ‌പ്പിക്കുമ്പോഴും മറ്റ് സാമൂഹിക പ്രശ്നങ്ങൾ ഉണ്ടാ‍കുമ്പോഴും (കൊലപാതകങ്ങൾ, അക്രമ സംഭവങ്ങൾ) ആണ് സാധാരണ ഗതിയിൽ ജനങ്ങൾ തങ്ങളുടെ പ്രതിക്ഷേതം ഇത്തരം സമരമുറയിലൂടെ വെളിപ്പെടുത്തുന്നത് (മരണമടഞ്ഞ ചില വ്യക്തികളോടുള്ള ആദര സൂചകമായും പ്രാദേശിക തലത്തിൽ ഹർത്താലുകൾ നടത്താറുണ്ട്) കേരളത്തിൽ ഇത്തരത്തിലുള്ള പ്രതിക്ഷേത പ്രകടനങ്ങളുടെ നീണ്ട നിരതന്നെ കഴിഞ്ഞ കുറേവർഷങ്ങളായി കാണുന്നു, ഇതിൽ ജാതി മത കക്ഷി ഭേദമന്യേ നമ്മൾ ഹർത്താലുകൾ പ്രഖ്യാപിക്കുകയും, പ്രചരിപ്പിക്കുകയും, വിജയിപ്പിക്കുകയും ചെയ്യുന്നു. ഈ ഹർത്താൽ പ്രഖ്യാപിക്കുകയും അത് വിജയിപ്പിക്കാൻ അണികളോട് ആഹ്വാനവും ചെയ്യുന്ന സാറന്മാരോട് ഒരു ചോദ്യം നിങ്ങൾ ഇങ്ങനെ നടത്തിയ ഹർത്താൽ അതിന്റെ പ്രവചിത ലക്ഷ്യത്തിൽ എത്തിയിട്ടുണ്ടോ? (നിർമ്മിക്കപ്പെട്ട ഒരു നിയമം പിൻ‌വലിക്കുകയോ കൂടിയവില കുറയ്ക്കാനോ ഇതുവരെ ഒരു ഹർത്താലിനും കഴിഞ്ഞിട്ടില്ല എന്നത് ഒരു നഗ്നസത്യമാണ്) ഒരു പ്രവർത്തി വിജയിച്ചു എന്ന് പറയണമെങ്കിൽ എതിന്റെ ലക്ഷ്യം , അതായത് അത് ഏത് കാര്യത്തിനായാണോ നടത്തിയത് അത് നേടി എടുക്കണം ഇന്നുവരെയുള്ള ഇന്ത്യാ ചരിത്രം പരിശോദിച്ചാൽ ഇങ്ങനെ ഒരു ലക്ഷ്യത്തിൽ എത്താൻ കഴിഞ്ഞിട്ടില്ല എന്ന ഉത്തരമായിരിക്കും കിട്ടുക. പിന്നെ ഇന്തിനാണ് ഇങ്ങനെ ഒരു സമരം (ഹർത്താൽ) ഒരു പ്രവർത്തി ദിവസം നഷ്ടപ്പെടാത്ത നല്ല ഒരു സമരമുറ നിങ്ങൾ വാർത്തെടുക്കു.

വീ.കെ.ബാല

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s


%d bloggers like this: