വാർത്തയ്ക്കുള്ളിലെ കറുത്ത പാടുകൾ

വാർത്തയ്ക്കുള്ളിലെ കറുത്ത പാടുകൾ

കേരളത്തിൽ ഇപ്പോൾ എന്തുപറഞ്ഞാലും അത് ദൈവ വിശ്വാസികളെ അവഹേളിക്കൽ ആണെന്നാണ് പാതിരിമാരുടെ അവകാശവാദം. അത്തരത്തിൽ ഒന്നാണ് കെ.സി.ബി.സി ഫാമിലി കമ്മീഷൻ ചെയർമാൻ ബിഷപ് മാർ മാത്യു ആനിക്കുഴിക്കാട്ടിൽ കഴിഞ്ഞ ദിവസം പാലാരിവട്ടം പി.ഓ.സി യിൽ നടന്ന അഖില കേരള പ്രോ ലൈഫ് സമിതിയുടെ ദ്വദിന സമ്മേളനം ഉദ്ഘാടനം ചെയ്യുതുകൊണ്ട് പറഞ്ഞത്.( വാർത്ത-ദീപിക ഡോട്ട് കോം) “കത്തോലിക്ക സഭാ പ്രബോധനം ഉത്തരവാദിത്വ പൂർണ്ണമായ മാതൃത്വവും, പിതൃത്വവുമാണ് പ്രോത്സാഹിപ്പിക്കുന്നത് കഴിവും സാഹചര്യവും ഉള്ളപ്പോൾ കുട്ടികളെ സ്വീകരിക്കാൻ വിമുഖത കാണിക്കുന്നത് തെറ്റാണെന്നും അദ്ദേഹം പറഞ്ഞു

ജസ്റ്റീസ് കൃഷ്ണയ്യരുടെ നേതൃത്വത്തിലുള്ള നിയമ പരിഷ്ക്കരണ സമിതി സമർപ്പിച്ച നിർദ്ദേശങ്ങൾ പിൻ‌വലിക്കണമെന്ന് അഖില കേരള പ്രോ-ലൈഫ് സമിതി സമ്മേളനം ആവശ്യപ്പെട്ടു. നിയമ പരിഷക്കരണ സമിതിയുടെ നിർദ്ദേശങ്ങളിൽ സഭയ്ക്ക് ഉൾക്കൊള്ളാൻ പറ്റഞ്ഞത്, രണ്ട് കുട്ടികളിൽ കൂടുതൽ വേണമെന്ന് ആഗ്രഹിക്കുന്ന മാതാപിതാക്കൾ സർക്കാർ ഖജനാവിലേയ്ക്ക്10000 രൂപ പിഴ അടയ്ക്കണം , രണ്ടിൽ കൂടുതൽ കുട്ടികൾ ഉണ്ടെങ്കിൽ അവർക്ക് സർക്കാരിന്റെ വിദ്യാഭ്യാ‍സ സഹായങ്ങളോ ആനുകൂല്ല്യങ്ങളോ നൽകരുത് . ഈ നിയമത്തിന്റെ ആവശ്യകത ആനിക്കുഴിക്കാട്ടിൽ തിരുമേനിക്ക്‌ മനസ്സിലായി കാണില്ലായിരിക്കും,

ആനിക്കുഴിക്കാട്ടിൽ തിരുമേനിക്ക്‌ സമയമുണ്ടെങ്കിൽ ഫാമിലി പ്ലാനിംഗ് ഡിപ്പാർട്ട്‌മെന്റിൽ ചെന്ന് ഇതിന്റെ പ്രാധാന്യത്തെകുറിച്ച് ചോദിക്കുക, അവർ സമയമെടുത്താണെങ്കിലും തിരുമേനിയെ കാര്യങ്ങൾ ബോധ്യപ്പെടുത്തും, അതിൽ ജനസംഖ്യാ വർദ്ധനവിനെ അതിന്റെ വേഗത ഒരുചാർട്ടിലൂടെ പെട്ടന്ന് മനസ്സിലാക്കൻ കഴിയും “ മനുഷ്യൻ കാണിക്കുന്ന കൊള്ളരുതായമകൾക്ക് ദൈവം എന്തു പിഴച്ചു.” വേദപുസ്തകത്തിൽ “ ആകാശത്തിലെ നക്ഷത്രങ്ങൾ പോലെയും, കടപ്പുറത്തെ മണൽതരി പോലെയും കുട്ടികൾ ഉണ്ടാകട്ടെ “ അനുഗ്രഹിക്കുന്നെങ്കിൽ അത് എഴുതപ്പെട്ട കാലം കൂടെ ഓർക്കുന്നത് നന്നായിരിക്കും, മത സ്പർദ്ദ വളരെ ഗുരുതരമാ‍യി നിലനിന്നിരുന്ന കാലഘട്ടങ്ങളിലൂടെ സഞ്ചരിച്ചാണ് പലമതങ്ങളും ഇന്നീ സമൂഹത്തിൽ എത്ത പെട്ടിരിക്കുന്നത്. കുരിശ് യുദ്ധം പോലുള്ള യുദ്ധങ്ങൾ മതങ്ങളുടെ സൃഷ്ടിയായിരുന്നു. ശരിക്കും പറഞ്ഞാൽ ദൈവത്തെ മരണത്തിന്റെ വക്കിൽ നിന്നും രക്ഷിക്കൽ! ഇപ്പോൾ ആഫ്രിക്കൻ രാജ്യങ്ങളിൽ നടന്നുകൊണ്ടിരിക്കുന്നതും ഇറാൻ ഇറാക്ക്, ഇന്ത്യ, മറ്റ് ദരിദ്രരാജ്യങ്ങൾ ഇവിടെ എല്ലാം നടന്നുകൊണ്ടിരിക്കുന്ന വംശീയ ഹത്യകൾ ആവർത്തിക്കപ്പെടുന്ന കുരിശ് യുദ്ധങ്ങൾ തന്നെയല്ലെ ?! മതങ്ങൾ തമ്മിലും മതങ്ങളിലെ വിഭാഗങ്ങൾ തമ്മിലും ഈ യുദ്ധങ്ങൾ അരങ്ങേറുന്നു, എല്ലാവരുടേയും ലക്ഷ്യം ദൈവത്തെ മറ്റുള്ളവരിൽ നിന്നും രക്ഷിക്കുക തന്നെ.

ഇന്ന് കേരളത്തിലെ ചില മതമേലാളന്മാർ തങ്ങളുടെ അനുയായികളെ പരോക്ഷമായി കുരിശ് യുദ്ധത്തിന് പ്രേരിപ്പിക്കന്ന കാഴ്ച്ച വളെരെ വേദനയോടെ ഒരു ജനാധിപത്യ വിശ്വാസിക്ക് കാണാൻ കഴിയു. അദ്ദേഹം ഉപയോഗിച്ച വാക്കുകൾ പോലും വിഷലിപ്തമാണ് എന്ന് പറയേണ്ടതിൽ ഘേദിക്കുന്നു. “ കൃസ്ത്യാനികളുടെ കുട്ടികൾ കൃസ്ത്യൻ സ്കൂളുകളിൽ പഠിക്കണം“ എത്ര മോശവും ഇടുങ്ങിയതുമാണ് പ്രസ്തുത തിരുമേനിയുടെ പ്രസ്ഥാ‍വന! ലജ്ജതോന്നുന്നു. സമൂഹം ഇത്തരം പ്രസ്ഥാവനകളെ അദ്ദേഹത്തിന്റെ സ്വന്തം അഭിപ്രായമായി ആയിരിക്കില്ല കാണുന്നത്. മൊത്തം കൃസ്തീയ സമുദായത്തിന്റെ വിലയിരുത്തൽ ആയി കാണേണ്ടി വരുന്നു. എന്നാൽ പ്രബുദ്ധരായ കേരളീയർ ആ പ്രസ്ഥാവനയെ അത് അർഹിക്കുന്ന പുച്ഛത്തോടെ തള്ളികളഞ്ഞു. മറ്റൊരവസരത്തിൽ പ്രസ്ത്തുത പ്രസ്ഥാവനയെ നമുക്ക് പോസ്റ്റ്‌മോർട്ടം ചെയ്യാം തൽക്കാലം ആനിക്കുഴിക്കാട്ടിൽ തിരുമേനിയുടെ വഴിയെ പോകാം.

ഇനീ ആനിക്കുഴിക്കാട്ടിൽ തിരുമേനിയെ മറ്റൊരു യാഥാർത്യത്തിലേയ്ക്ക് ക്ഷണിക്കുന്നു. അമേരിക്കൻ പ്രസിഡന്റ് ജോർജ്ജ് ബുഷിന്റെ ഒരു പ്രസ്ഥാവനയാണ് തിരുമേനിയുടെ ആശയങ്ങളുമായി ഇണക്കാൻ ആഗ്രഹിക്കുന്നത്. അദ്ദേഹം തന്റെ പ്രസ്ഥാവനയിൽ ഇങ്ങനെ പറയുകയുണ്ടാ‍യി, ആഗോള ഭഷ്യ ദൌർലഭ്യത്തിന് ഇന്ത്യയിലെ മധ്യവർഗ്ഗം ഒരു കാരാണമാണ്., പച്ച മലയാളത്തിൽ പറഞ്ഞാൽ ഇന്ത്യാക്കരാൻ തിന്നു മുടിക്കുന്നതാണ് ഇന്നത്തെ ഈ പ്രതിസന്ധിക്കു കാരണം. .കേരളത്തിലെ അവസ്ഥ നോക്കിയാൽ ഇവിടെ ആരാണ് മിഡിൽ ക്ലാസ്സിൽ വരുന്ന ജനവിഭാഗം ?! അതിൽ ഒരുവലിയ ശതമാ‍നം കുഞ്ഞാടുകൾ തന്നെ, ഈ ഉയർച്ചയ്ക്ക് കാരണം ഇന്ന് നിങ്ങൾ ബൈബിളിലെ മുടന്തൻ ന്യായങ്ങളെ മുൻ‌നിർത്തി ശോഷിപ്പിക്കാൻ ശ്രമിക്കുന്ന ഇന്ത്യൻ ഭരണഘടന എന്ന മനുഷ്യനാൽ എഴുതപ്പെട്ട മഹാ ഗ്രന്ഥമാണ്. കേരള ഖജനാവിൽ നിന്നും ഒഴുകി എത്തുന്ന 2000 കോടിയിൽ അധികം രൂപ കേരളത്തിന്റെ 20% മാത്രം വരുന്ന കൃസ്ത്യൻ സമൂഹത്തിലേയ്ക്കാണ് എന്നുള്ള കാര്യം മറന്നു പോകരുത്. തിരുമേനി പറഞ്ഞത് ഒരിക്കൽ കൂടെ ഇവിടെ പറയട്ടെ “കഴിവും സാഹചര്യവും ഉള്ളപ്പോൾ കുട്ടികളെ സ്വീകരിക്കാൻ വിമുഖത കാണിക്കുന്നത് തെറ്റാണ് “ തിരുമേനി ലക്ഷ്യം വയ്ക്കുന്നത് ദരിദ്രനായ ജോസഫിനേയോ, ചാക്കോച്ചനേയോ അല്ല, മേൽത്തട്ടുകാരെയും മധ്യവർഗ്ഗത്തേയുമാണെന്നത് നഗ്ന സത്യം കമ്മ്യൂണിസവും, ദൈവ വിശ്വാസവും ദാരിദ്രത്തിന്റെ സന്തതികൾ ആണല്ലോ അതുകൊണ്ടുതന്നെ അത്താഴ പട്ടണിക്കാരായ അന്നമ്മയും, മറിയാമ്മയുമൊക്കെ മുണ്ടു മുറുക്കി വീണ്ടും കുട്ടികൾക്കായുള്ള കിടക്കവിരിയുടെ എണ്ണം കൂട്ടുന്നു. മേൽത്തട്ടുകാർ അഭിമാനത്തിന്റെ പ്രശ്നം പറഞ്ഞ് രക്ഷപെടുമ്പോൾ, ഇല്ലായ്മയുടെ പ്രശ്നം മനസ്സിലാക്കി ഇടത്തരക്കാർ ഇത്തരം ആഹ്വാനങ്ങളിൽ നിന്നും ഓളിച്ചോടും, പിന്നെ സഭയ്ക്ക് വേണ്ടി മരിക്കാനും ജീവികാനും ദരിദ്രരായ മത വിശ്വാസികൾ ഉണ്ടായിരിക്കും ഇവരുടെ ഈ നിസ്സഹായവസ്ഥയെ, പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്യുന്നവർ മുതലാക്കുന്നു, ദൈവം തരുന്ന കുഞ്ഞിന് ദൈവം തന്നെ അന്നം തരും എന്നത് നിരുത്തരവാദിത്വപരമായ സമീപനം മാത്രാമാണ് അത് ഏതുമതസ്തർ ആയിരുന്നാലും.

കഴിഞ്ഞ ദിവസം കേരളനിയമ സഭയിൽ ഒരു നിയമം പാസ്സായി, നെൽ‌വയൽ-നീർത്തട സംരക്ഷണ നിയമം, ദയവായി ദീപികയുടെ മുഖപ്രസംഗം ഒന്നുവായിക്കുന്നത് നന്നായിരിക്കും, ഒപ്പം 7ആം ക്ലാസ്സിലെ പാഠപുസ്തകത്തിലെ ആദ്യത്തെ 7പേജ് വരെ വായിക്കുക (ദീപികയുടെ മുഖപ്രസംഗം എഴുതുന്ന ആൾ  7ആം ക്ലാസ്സിലെ പാഠപുസ്തകം വളരെ ശ്രദ്ധിച്ച് വായിക്കുന്നത് നന്നായിരിക്കും 7ആം ക്ലാസ്സുകാരന്റെ നിലവാരം എങ്കിലും ഉണ്ടാകട്ടെ) എന്റെ ബ്ലോഗിൽ തന്നെ കൊടുത്തിരിക്കുന്ന മണ്ണിനെ പൊന്നാക്കാൻ ഭാഗം-3 എന്ന തലക്കട്ടിൽ അവസാന ഭാഗത്ത് നമ്മുടെ മുഖ്യാഹാരമായ അരിയുടെ ഉൽ‌പ്പാദനത്തിൽ വന്ന കുറവു പ്രസ്തുത പുസ്തകത്തിൽ നിന്നും ചൂണ്ടി കാട്ടിയിട്ടുണ്ട് അത് ഒരാവർത്തി വായിക്കുമെന്ന് വിശ്വസിക്കുന്നു (ദീപികയുടെ മുഖപ്രസംഗത്തിനും ഒപ്പം പ്രതിപക്ഷനേതാവിന്റെ പ്രതികരണത്തിനും കോൺഗ്രസ്സിന്റെ നിലപാടിനുമുള്ള പറുപടി അടുത്ത ബ്ലോഗിൽ പ്രതീക്ഷിക്കാം.)

(തുടരും…………വീ.കെ.ബാല)

Advertisements
Explore posts in the same categories: വാർത്ത

2 Comments on “വാർത്തയ്ക്കുള്ളിലെ കറുത്ത പാടുകൾ”

  1. Moorthy Says:

    പ്രസക്തം.


  2. വരട്ടെ നല്ല കാര്യങ്ങള്‍


Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s


%d bloggers like this: