വാർത്തയ്ക്കുള്ളിലെ കറുത്ത പാടുകൾ-2

വാർത്തയ്ക്കുള്ളിലെ കറുത്ത പാടുകൾ-2

ബിഷപ് മാർ മാത്യു ആനിക്കുഴിക്കാട്ടിൽ തിരുമേനിയുടെ തിരുമൊഴിയും 7-ആം ക്ലാസിലെ പുസ്തകവുമായി എങ്ങനെ ബന്ധപ്പെട്ട് കിടക്കുന്നു എന്നുനോക്കാം. കഴിഞ്ഞ ഏതാനും മാസങ്ങൾ മുൻപ് നമ്മൾ അരിയുടെ ദൌർലഭ്യം മൂലം ഉണ്ടായ വിലക്കയറ്റം കണ്ടതാണ്. ശരദ് പവാ‍റും കേന്ദ്രവും കളിക്കുന്ന അരി രഷ്ട്രീയം നമ്മൾ ഇന്ന് വാർത്തകളിലൂടെ കണ്ടുകൊണ്ടിരിക്കുന്നു അതിലേയ്ക്കൊന്നും കടക്കുന്നില്ല. നമുക്ക് തിരുമേനിയുടെ പിറകേതെന്നെ സഞ്ചരിക്കാം, കാരണം തിരുമെനി സഞ്ചരിച്ച ആ വഴിയിൽ അദ്ദേഹം കാണാതെ പോയ അല്ലെങ്കിൽ അദ്ദേഹം കാണാൻ ഇഷ്ടപ്പെടാതിരുന്ന കുറേ കാര്യങ്ങൾ കാണാം. 1957ന് ശേഷം നമ്മുടെ ജനസംഖ്യയിൽ ഉണ്ടായ വർദ്ധനവും നമ്മുടെ ഭഷ്യോൽ‌പ്പാദനത്തിൽ ഉണ്ടായ വർദ്ധനവും നോക്കുക, ക്രമേണ അത് 2007 ആയപ്പോൾ ഉൽ‌പ്പാദനത്തിലും ഉപഭോഗത്തിലും ഉണ്ടായ അന്തരം വളരെ ഭീമമാണ്, നെല്ലുല്പാദനം നാമമാത്രമാവുകയും നമ്മൾ അയൽ സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടതായും വന്നു, ഇത് കേവലം അരിയുടെ കാര്യത്തിൽ മാത്രമല്ല, പച്ചക്കറി പാൽ കോഴി കോഴിമുട്ട അങ്ങനെ എല്ലാ നിത്യോപയോഗ സാധങ്ങളും ഇതേ അവസ്ഥ നേരിടുന്നു.

ആരോഗ്യം ഉള്ളതുകൊണ്ട് നമുക്ക് കുട്ടികളെ മാത്രം സൃഷ്ടിച്ചാൽ മതിയോ തിരുമേനി ? അവരുടെ ജീവൻ നിലനിർത്താനുള്ള ഭക്ഷണവും സൃഷ്ടിക്കപ്പെടേണ്ടേ ?! അതോ അത് കർത്താവ് തമ്പുരാൻ കണ്ടയ്നറിൽ ആക്കി ഇങ്ങോട്ട് അയച്ചുതരുമോ ?! (ഹിന്ദു മതത്തിലെ പ്രമാണിമാരിൽ നിന്നും ബിഷപ് മാർ മാത്യു ആനിക്കുഴിക്കാട്ടിൽ തിരുമേനി നടത്തിയതിന് തുല്ല്യ മായ പ്രസ്ഥാവനകൾ നടത്തിയിട്ടുണ്ട് അവർക്കൂടെ വേണ്ടിയാണ് ഈ പറുപടി) കൂടുതൽ കുഞ്ഞാടുകളെ സൃഷ്ടിക്കുന്നതിന് പകരം അവർക്ക് കഴിക്കാൻ ഒരു പിടി നെല്ല് വിളയിക്കു എന്ന് ആഹ്വാനം ചെയ്തിരുന്നെങ്കിൽ പൊന്നു തിരുമെനിയുടെ സ്ഥാനം മഹാന്മാർക്കൊപ്പമായിരുന്നേനെ

മനുഷ്യനെ മതത്തിന്റേയോ വിശ്വാസത്തിന്റേയോ പേരിൽ വേർതിരിച്ച് കാണുന്നതിനോട് എനിക്ക് താല്പര്യമില്ല എങ്കിലും, ചില കണക്കുകൾ പറയുമ്പോൾ അങ്ങനെ ചെയ്യേണ്ടി വരുന്നു അനുവാചക ക്ഷമിക്കുക. ഇനീ മുന്നോട്ടുള്ള യാത്രയിൽ ഞാൻ നമ്മുടെ പ്രതിപക്ഷ നേതാവിനേയും, കെ.പി.സി.സി. പ്രസിഡന്റിനേയും കൂടെ കൂട്ടുന്നു തിരുമേനിയും നമ്മോടൊപ്പം ഉണ്ട്, കേരളനിയമ സഭ പാസ്സാക്കിയ നെൽ‌വയൽ-നീർത്തട സംരക്ഷണ നിയമത്തിന്റെ മേൽ വാളോങ്ങി നിൽക്കുകയാണ് പ്രതിപക്ഷം. ഉമ്മൻ ചാണ്ടിക്കോ, ചെന്നിത്തലയ്‌ക്കോ അന്നത്തിന് മുട്ടില്ലല്ലോ. നാട്ടുകാർ ഇവരെ പോറ്റുന്നുണ്ടല്ലോ. മേൽ പറഞ്ഞ നിയമത്തിൽ ഇരുപത് ക്ലോസ്സുകൾ ഉണ്ടെന്നു കേട്ടു ( സത്യം ഞാൻ ഈ നിയമത്തെകുറിച്ച് വായിച്ചിട്ടില്ല കേട്ടോ) ഇതിലെ പല ക്ലോസ്സുകളും കർഷകനെ “ക്ലോസാക്കുന്നാതണ്” എന്നതാണ് പ്രതിപക്ഷം ഉയർത്തികാട്ടുന്ന പ്രശ്നം !? ഇതിൽ നിന്നും പ്രതിപക്ഷം ഉന്നയിക്കുന്നത് കർഷകന് അവന്റെ സ്വന്തം ആവശ്യത്തിനായി “ഇത്തിരി മണ്ണിട്ട് പാടം നികത്തിയാൽ” മേൽ‌പ്പറഞ്ഞ നിയമ പ്രകാരം തടവും പിഴയും കിട്ടാവുന്ന കുറ്റമാണ് ഇത് കർഷക ദ്രോഹമല്ലെ ? ഈ ചോദ്യം ചോദിക്കുന്ന പ്രതിപക്ഷം കർഷകന്റെ നിലം നികത്താനുള്ള മൌലിക അവകാശത്തിന് മേൽ കേരളസർക്കാർ കടന്നു കയറുന്നത് എങ്ങനെ നോക്കി നിൽക്കും (സംഭവം റിയൽ എസ്റ്റേറ്റ് ആണേ) പ്രതിപക്ഷം ഈ ആരോപണം ഉന്നയിക്കുമ്പോൾ ഭരണപക്ഷം പറയുന്നത് ഗ്രാമത്തിൽ 10 സെന്റും നഗരത്തിൽ 5 സെന്റും നിലം നികത്താനുള്ള കർഷകന്റെ അവകാശത്തെ ഈ നിയമം ഹനിക്കുന്നില്ല എന്നാണ്, എന്തുകൊണ്ടാണ് തിരുമേനി കർഷകന് നിലം നികത്തേണ്ടി വരുന്നത് ? സ്വന്തമായി വീട്‌വയ്ക്കാൻ കരഭൂമി ഇല്ലാ എങ്കിൽ മാത്രമെ കർഷകന് നിലം നികത്താൻ അനുമതി കിട്ടു അപ്പോഴെ അതിന്റെ ആവശ്യവും വരുന്നുള്ളു. മിഡിൽ ക്ലാസിലുള്ളവർ ആണ് മിക്കവാറും കർഷകവൃത്തിയിൽ ഏർപ്പെടുന്നത്, ഇവർക്ക് ഇന്നത്തെ രീതിയിൽ കുതിച്ചുയരുന്ന കരഭൂമിയുടെ വിലയിൽ ഒരു വീട് വയ്ക്കാൻ സ്ഥലം കണ്ടെത്തുക വളരെ ബുദ്ധിമുട്ടുള്ള കാര്യം തന്നെ, തന്റെ മക്കൾക്ക് ഒരു കൂര വയ്ക്കാനുള്ള ഇടം സ്വന്തം കൃഷിഭൂമിയിൽ നിന്നും കണ്ടെത്താൻ കർഷകൻ ശ്രമിക്കുന്നതിൽ തെറ്റുപറയാനാവില്ല, രണ്ട് കുട്ടികൾ എന്നതിനപ്പുറം തിരുമേനിയെ അനുസരിച്ചാൽ ഈ കുട്ടികൾക്ക് ഒക്കെ കിടപ്പാടം ഉണ്ടാക്കേണ്ട ഗതികേട് ഈ കർഷകന് ഉണ്ടാകും, അയാൾ കൂടുതൽ നിലം നികത്താൻ നിർബന്ധിതനാകും (കഴിഞ്ഞ കുറേ പതിറ്റാണ്ടുകൾ ആയിട്ട് മേൽ‌പ്പറഞ്ഞ കാര്യം കുട്ടനാടൻ കർഷകന്റെ ഒരു നേർകാഴ്ച്ചയാണ് ഇതിന് തെളിവ്‌ വെണമെങ്കി ഞാൻ തരാം സചിത്രമായി) പക്ഷേ ഈ കർഷകർ ആരും പരിഭവം പറഞ്ഞിരുന്നില്ല

അനുസ്യൂതമായ നിലം നികത്തൽ പ്രകൃയ കുട്ടനാട്ടിലെ പുഞ്ചപാടങ്ങൾ കരയായികൊണ്ടിരിക്കുന്നു ഇത് കണ്ടില്ലന്ന് ആർക്കും പറയാൻ പറ്റില്ല, പാർട്ടി ഓഫീസിനായും, കള്ളുഷാപ്പിനായും, കുരിശടിവയ്ക്കാനും, ഗുരുമന്ദിരം കെട്ടാനും നിലം നികത്തപ്പെടുന്നു, കർഷകന് നിലം നികത്താൻ അവകാശം ഉണ്ട് ഇത് ശരിയായ ദിശയിലാ‍ണോ ഉപ‌യോഗിക്കപ്പെടുന്നത്. എനിക്കറിയാവുന്ന കുറേ ഉദാഹരണങ്ങൾ നിരത്തി സമൂഹം തന്ന ഔദാര്യം (കൃഷി ഭൂമി തരിശ് ഇടുന്നത് ദേശദ്രോഹ കുറ്റമാണ് ഇന്ത്യൻ ഭരണഘടന അത് അനുശാസിക്കുന്നില്ലെങ്കിൽ എഴുതി ചേർക്കുക. ) കൃഷിക്കാർ എങ്ങനെ ദുരുപയോഗം ചെയ്തു എന്ന് കാണിക്കാം, ജാതി മത വർഗ്ഗ രാഷ്ട്രീയ അടിസ്ഥാനത്തിൽ ഒരു സർവ്വേ നടത്തിയാൽ ഞെട്ടിപ്പിക്കുന്ന യാഥാർത്ഥ്യങ്ങൾ പുറത്ത്കൊണ്ടുവരാം പക്ഷെ അത് ഒരിക്കലും ഒരു രാഷ്ട്രീയ പാർട്ടിയുടേയോ, പക്ഷം ചേരുന്നവരുടേയോ ഒരു കൂട്ടായ്മ ആകരുത്. ഇപ്പോൾ ഞാൻ ഒരു പ്രവാസി ആയതുകൊണ്ട് എനിക്ക് ഇതിനായി സമയം കണ്ടെത്താൻ കഴിയില്ല എന്റെ പ്രീയപ്പെട്ട അനുവാചകരെ നിങ്ങൾക്ക് സമയമുണ്ടെങ്കിൽ ഒരു മൊബയിൽ ക്യാമറയിൽ പകർത്തു ഈ കരയുന്ന കർഷകരുടെ തനിനിറം. എന്റെ ബ്ലോഗിൽ അല്ലങ്കിൽ നിങ്ങളുടെ ബ്ലോഗിൽ അത് പോസ്റ്റ് ചെയ്യു.

പണ്ട് കേരളത്തിന്റെ നെല്ലറ പാലക്കാടായിരുന്നു, ഇന്ന് അത് കുട്ടനാട് ആണ്, നാളെ അത് ലോപിച്ച് , നെല്ലില്ലാത്ത അറ മാത്രമായി പോകും. പിന്നെ നമ്മുടെ നെല്ലറ അയൽ സംസ്ഥാനങ്ങളുടെ കാരുണ്യ കലവറ ആവും. അതിന്റെ സാമ്പിൾ ഡോസാണ് ഇന്ന് നമ്മൾ അനുഭവിക്കുന്നത്, 7ആം ക്ലാസിലെ പാഠ പുസ്തകത്തിന്റെ സംവാദത്തിൽ ഇതും വരുന്നില്ലെ?? ഈ പുസ്ഥകം വളരെ ദീർഘവീക്ഷണത്തോടെ തന്നെ രൂപകൽ‌പ്പന ചെയ്തിട്ടുള്ളതാണ്. അതുകൊണ്ടുതന്നെ ഈ പുസ്ഥകം സംവാദിക്കുന്നത് ഇന്നത്തെ സാമൂഹ്യ പ്രശ്നങ്ങളോടാണ്. അതിനുനേരേ പുറംതിരിഞ്ഞ് നിന്നിട്ട് എന്താണുകാര്യം. ആനിക്കുഴിക്കാട്ടിൽ തിരുമേനിയുടെ പോലുള്ള ആഹ്വാനങ്ങളെ ഉൾക്കൊണ്ട് നമ്മൾ നടത്തിയമുന്നേറ്റം അതായത് ന്യൂപക്ഷത്തെ ഭൂരിപക്ഷമാക്കാനും, ഭൂരിപക്ഷത്തെ ബഹുഭൂരിപക്ഷമാക്കാനുമുള്ള ശ്രമം അതാവില്ലെ ഒരുപക്ഷെ ഇന്നത്തെ ഈ ഭക്ഷ്യ ദൌർലഭ്യത്തിന്റെ മറ്റൊരു കാരണം നാം രണ്ട് നമുക്ക് രണ്ട് എന്ന മുദ്രാവാക്യം 5 പതിറ്റാണ്ട് മുൻപേ നിർബന്ധമാക്കേണ്ടതായിരുന്നു എങ്കിൽ ഒരുപക്ഷെ നമുക്ക് ഇന്നത്തെ ഉൽ‌പ്പാദനം മതിയാകുമായിരുന്നിരിക്കും നമ്മുടെ നിത്യവൃത്തിക്ക്. അതി വിദൂരമല്ലാത്ത ഭാവിയിൽ നമുക്ക് നാം ഒന്ന് നമുക്ക് ഒന്ന് ഒരു തീവൃമായ നിലപാട് സ്വീകരിക്കേണ്ടി വരും ഇത് ഒരു പരമാർത്ഥമാണ്, അന്ന് നമ്മൾ അതിനെ അംഗീകരിച്ചേ പറ്റു, അല്ലങ്കിൽ അത് ഒരു അനിവാരിത ആയിരിക്കും. ജനസംഖ്യാ വർദ്ധനവും ഭക്ഷ്യോൽ‌പ്പദനവും, സാമൂഹിക പ്രശ്നവും തമ്മിൽ ഉള്ള ആ റിലേഷൻ ആനിക്കുഴിക്കാട്ടിൽ തിരുമേനിയ്ക്ക് മനസ്സിലായി കാണും എന്ന് വിശ്വസിക്കുന്നു. തിരുമേനിക്ക് തിരുവല്ല എന്ന പ്രദേശം അറിയുമായിരിക്കും എന്ന് കരുതുന്നു. തിരുവല്ലായ്ക്ക് ഒരു പ്രത്യകത ഉണ്ട്, ഏറ്റവും കൂടുതൽ എൻ.അർ.ഐ ക്കാർ ഉള്ള പ്രദേശമാണ്. അതുപോലെ തന്നെ പത്തനം തിട്ടയും, ഇവിടുത്തെ മാർക്കറ്റിൽ സാധാരണക്കാർ എങ്ങനെ പിന്തള്ളപ്പെടുന്നു എന്നത് ഒന്ന് സൂചിപ്പിക്കാൻ ആഗ്രഹിക്കുന്നു. ഇത് എന്റെ ഒരു സുഹൃത്തിന് അദ്ദേഹത്തിന്റെ വെക്കേഷൻ സമയത്ത് ഉണ്ടായ അനുഭവമാണ്. അവിടുത്തെ ഒരു മീൻ മാർക്കറ്റിൽ അയാൾ വ്യാപാരിയുമായി ഒരു കാളാഞ്ചിക്ക്‌ (വളരെ രുചിയുള്ള ഒരു കടൽ മത്സ്യം) വില പേശിക്കൊണ്ടിരുന്നപ്പോൾ അവരുടെ അടുത്ത് ഒരു സ്കോർപ്പിയോ വാൻ നിറുത്തി അതിൽ നിന്നും ഒരു സ്ത്രീ ഇറങ്ങി എന്റെ സുഹൃത്ത് വിലപേശിയ മത്സ്യം വിൽ‌പ്പനക്കാരൻ പറഞ്ഞ വിലയ്ക്ക് ( എന്റെ സുഹൃത്തിനോട് പറഞ്ഞിരുന്നതിലും ഉയർന്ന വിലയ്ക്ക്) അവർ ആ മത്സ്യം വാങ്ങി, ആനിക്കുഴിക്കാട്ടിൽ തിരുമേനിയുടെ നോട്ടത്തിൽ ആസ്ത്രീ ചെയ്തത് ഏതെങ്കിലും തരത്തിൽ തെറ്റാണോ. അല്ല എന്നായിരിക്കും തിരുമേനിയുടെ ഉത്തരം, ഇനി അതല്ല തറ്റാണ് എന്നാണെങ്കിൽ അതിന്റെ ശരിയായ കാരണം അറിഞ്ഞുള്ള ഒരു അഭിപ്രായമായിരിക്കില്ല അത്.

പ്രസ്തുത സംഭവം എങ്ങനെ തെറ്റായി എന്ന് നോക്കാം അവർ എന്റെ സുഹൃത്തിന്റെ വാങ്ങാനും ഉപയോഗിക്കനുമുള്ള ഭരണഘടന അനുവദിക്കുന്ന അവകാശം നിഷേധിക്കൽ ആണ് നടത്തിയത്, അദ്ദേഹത്തിന്റെ കുട്ടികൾക്ക് ആ മൽത്സ്യം കഴിക്കാനുള്ള അവസരം നിഷേധിക്കപ്പെട്ടു. ഈ തിരസ്കരണത്തിന് സമൂഹത്തിന്റേയോ നീതിന്യായ വ്യവസ്ഥയുടേയോ യാതൊരാനുകൂല്ല്യവും ലഭിക്കില്ല.! അയാൾ മറ്റെന്തെങ്കിലും വാങ്ങാൻ നിർബന്ധിതനാകുന്നു ( എന്റെ സുഹൃത്ത് ആ മത്സ്യവ്യാപാരിയോട് പറഞ്ഞ വില തികച്ചും ന്യായവും നിലവിൽ ഉള്ളതുമായിരുന്നു ),

ഇനി ഈ സമകാലിക സംഭവം ആനിക്കുഴിക്കാട്ടിൽ തിരുമേനിയുടെ തിരുമേനിയുടെ പ്രസ്ഥാവനയുമായി എങ്ങനെ ബന്ധപ്പെട്ടു കിടക്കുന്നു എന്നു നോക്കാം. മേൽ‌പ്പറഞ്ഞ സ്ത്രീയുടെ ചുപാടുകൾ എന്തായിരുന്നു എന്ന് അന്വേഷിച്ചപ്പോൾ അവരുടെ ഭർത്താവ് അമേരിക്കയിൽ സോഫ്റ്റ് വെയർ എഞ്ചിനിയർ ആയി ജോലി നോക്കുന്നു അവർ നഴ്സ് ആയി അമേരിക്കയിൽ തന്നെ, പിന്നെ രണ്ട്കുട്ടികൾ. ഈ സ്ത്രീ നാട്ടിലെ ഒരു വെക്കേഷൻ സമയത്താണ് നമ്മുടെ പ്രതിപാതിത വിഷയം അരങ്ങേറുന്നത്. തിരുമേനി പറയുന്നത് കേട്ടാൽ ആസ്ത്രീയ്ക്കും ഭർത്താവിനും കുറഞ്ഞത് ഒരു പത്ത് കുട്ടികളെ എങ്കിലും വളർത്താനുള്ള സാമ്പത്തിക ഭദ്രതയും, അരോഗ്യവും ഈശ്വരൻ നൽകിയിട്ടുണ്ട് അത്തരം ഒരു സാഹസത്തിന് അവർ മുതിർന്നാൽ, എന്റെ സുഹൃത്തിനെ പോലുള്ള നിരവധി ആളുകളുടെ വാങ്ങാനും, കൈവശംവയ്ക്കാനും, ഉപയോഗിക്കാനുമുള്ള അവസരം നഷ്ടമാകും. കൂടുതൽ കുട്ടികൾ പണക്കാരന്റെ വീട്ടിൽ ഉണ്ടായാൽ ഇങ്ങനെ ഒരു സൈഡ് ഇമ്പാക്റ്റ് കൂടെ ഉണ്ടുതിരുമേനി ഇത് മാർക്കറ്റിലെ അദൃശ്യമായ ഒരു നിയന്ത്രണം ആണ് ഒരു ഭരണകൂടത്തിനും ഒന്നും ചെയ്യാൻ കഴിയില്ല അല്ലങ്കിൽ പിന്നെ ഷോപ്പിംഗ് മാൽ, ഹൈപ്പർ മാർക്കറ്റ് തുടങ്ങിയ സംരഭങ്ങൾ നമ്മൾ സൃഷ്ടിക്കണം. പാതിരിക്കറിയില്ലല്ലോ പോറ്റാനാവാത്ത പിതാവിന്റെ വിഷമം

(അടുത്ത പോസ്റ്റിൽ നെൽ‌വയൽ-നീർത്തട സംരക്ഷണ നിയമത്തിന്റെ അപാകത (പ്രതിപക്ഷം ഉയർത്തുന്നവ) എന്താണെന്ന് നോക്കാം ഒപ്പം അതിന്റെ ആവശ്യകതയും)

(തുടരും…… വീ.കെ. ബാല)

Advertisements
Explore posts in the same categories: വാർത്ത

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s


%d bloggers like this: