വാർത്തയ്ക്കുള്ളിലെ കറുത്ത പാടുകൾ-3

വാർത്തയ്ക്കുള്ളിലെ കറുത്ത പാടുകൾ-3

ഇത്തിരിമണ്ണിട്ട് പാടം നികത്തിയാൽ :-

(ഞാൻ ബ്ലോഗിംഗിൽ തുടക്കകാരനാണ്, മലയാളം കമ്പ്യൂട്ടിംഗിലും അതു കൊണ്ട് തെറ്റുകുറ്റങ്ങൾ പൊറുക്കുക. ഇത് പറയാൻ കാരണം ഞാൻ ഇന്ന് മറ്റ് ചില ബ്ലോഗുകൾ കണ്ടു..ഒരു വ്യാളിമുഖത്തെത്തിയ പോലെ തോന്നി ചെളിവാരി ഏറും തെറി വിളിയുമായി..പേടിച്ചു പോയി..ഒരു കാര്യം ബോധ്യമായി മലയാളി എന്നും മലയാളിതന്നെ അതിന്റെ ആദ്യചുവടുവയ്പ്പ് സംഘടനകൾ ഉണ്ടാക്കുക എന്നതാണ്, അത് തുടങ്ങികഴിഞ്ഞു ഇനീ രണ്ടാം ഘട്ടം പക്ഷം ചെരുക (കൂട്ടമായി) എന്നതാണ് താമസിക്കാതെ അതും ഉണ്ടാകും എന്ന് കരുതാം)

ഇനിയും തിരുമേനിക്ക് മനസ്സിലായില്ലങ്കിൽ ഏറ്റവും കുറഞ്ഞത് ഇതുമൂലം ഭക്ഷ്യ ദൌർലഭ്യം ഉണ്ടാകാം എന്നെങ്കിലും മനസ്സിലാക്കിയിരുന്നാൽ നല്ലത് പട്ടണിയുടെ ഭീകര മുഖം മനസ്സിലാക്കാൻ ആഫ്രിക്കൻ രാജ്യങ്ങളിലെ ( വംശീയ പ്രശ്നം സൃഷ്ടിക്കുന്ന ദാരിദ്രത്തിന്റെ ഭീകര മുഖമല്ല) പ്രകൃതി സൃഷ്ടിച്ച ദാരിദ്രത്തിന്റെ ഭീകര മുഖം മേലിൽ അത് ഒരുരാജ്യത്തും ആവർത്തിക്കാതിരിക്കട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം.

പ്രശ്നം ഇത്തിരിമണ്ണിട്ട് പാടം നികത്തിയാൽ ?! കുട്ടനാട്ടിൽ നിന്നും തുടങ്ങാം കുട്ടനാട്ടിലെ നിലം നികത്തൽ ഒരു വലിയ ഭീഷണി അല്ല എന്നാണ് എനിക്കുതോന്നുന്നത് അതിന് കാരണം ഉയർന്ന ചിലവാണ്. അതായത് ഒരു സെന്റ് നിലം നികത്തുന്നതിന് ഏകദേശം 20 ലോഡ് മണ്ണ് വേണം ഒരു ലോഡിന് 2500 രൂപ വരെ വിലയുണ്ട്. മണ്ണിന് മാത്രം 50000 രൂപ വിലവരുന്നു പിന്നെ നിലത്തിന്റെ വില വേറേ നൽകേണ്ടിവരുന്നു. ഇത്തരം ഭീമമായ ചിലവ് കർഷകന് താങ്ങാ‍നാവുന്നതല്ല. പിന്നെ ആരാണ് നിലം നികത്തുന്നത് എന്ന് ചോദിച്ചാൽ പുതിയതായി പിറവി എടുക്കുന്ന കർഷകൻ ( ഉമ്മൻ ചാണ്ടിയും, രമേശ് ചെന്നിത്തലയുമൊക്കെ കരയുന്നത് ഇവർക്കുവേണ്ടിയാണ്) ഇവരാണ് യഥാർത്ഥ കർഷകൻ, റോഡ് പോകുന്ന പാടത്തേ ഇവർ നിലം വാങ്ങു, വിസ്തൃതി 10 സെന്റിൽ താഴെയും (ചില പ്രത്യേഗ സാഹചര്യത്തിൽ ഇത് 50ഓ 60 ഒക്കെ ആയെന്നുവരാം അത് സ്ഥലത്തിന്റെ പ്രാധാന്യം പോലെ), സ്വന്തം പേരിൽ വസ്ഥു ഇല്ലങ്കിൽ മാത്രമേ നിയമപ്രകാരം കർഷകന് നിലം നികത്താൻ അവകാശമുള്ളു. പഴയ നിയമത്തിലും പുതിയ നിയമത്തിലും വ്യവസ്ത ഇതുതന്നെ. “ഇത്തിരിമണ്ണിട്ട് പാടം നികത്തുക” എന്ന ലക്ഷ്യവുമായി എത്തുന്ന ഇവർ ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുടെ ഒത്താശയോടെ ആയിരിക്കും ഈ പ്രവർത്തനത്തിന് ഇറങ്ങിത്തിരിക്കുന്നത്. കുട്ടനാട്ടിലൂടെ കടന്നു പോകുന്ന എല്ലാ റോഡ് സൈഡുകളും ഇങ്ങനെ നികത്തപ്പെട്ട തുരുത്തുകൾ കാണാം. പിന്നെ ഒറ്റപ്പെട്ട ചില വൻ നികത്തൽ സംഭവങ്ങളും കാണാം അത് വകുപ്പ് വേറേ (റിയൽ എസ്റ്റേറ്റ് ,പൂർണ്ണമായും രാഷ്ട്രീയപാർട്ടികളാൽ നിയന്ത്രിതമായിരിക്കും ഇവരുടെ നീക്കങ്ങൾ..) ഈ നികത്തലുകളുടെ ഉണ്ടാക്കുന്ന ലഭത്തിന്റെ വിഹിതം കൃത്യമായി പാർട്ടി ഫണ്ടിലെയ്ക്ക് എത്തിയിരിക്കണം എന്നതാണ് വ്യവസ്ഥ. ഉമ്മൻ ചാണ്ടിയും രമേശും ഒരുപക്ഷെ അടുത്തുവരുന്ന ലോകസഭ് തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാകാം നിയമത്തിനെതിരെ തിരിഞ്ഞിരിക്കുന്നത്, അതോ ഈ നിയമം തങ്ങളുടെ പാർട്ടി പ്രവർത്തകരെ ഗുരുതരമായി ബാധിക്കും എന്നതിനാലാണോ?. കുട്ടനാട്ടിലെ നിലം നികത്തിയവരിൽ 80% ആളുകളും കോൺഗ്രസ്സ് പ്രവർത്തകരോ, അനുഭാവികളോ ആണ്. പിന്നെ ഇത്തരക്കാരെ സംരക്ഷിക്കേണ്ട ബാധ്യതകൂടെ കോൺഗ്ഗ്രസ്സിനുണ്ടല്ലോ. (മറ്റൊരവസരത്തിൽ ഈ ആരോപണം തളിവ് സഹിതം ഞാൻ പോസ്റ്റ് ചയ്യാം, എന്റെ പരിമിതികൾ ഞാൻ മേൽ പറഞ്ഞിട്ടുണ്ട്)

ഈ നിയമത്തിന്റെ മറ്റൊരു പോരായ്മയായി കർഷകർ ( ആരാ ഈ കർഷകർ..? കാലൻ കുടയും ചൂടി വരമ്പിൽ കൂടെ ഉലാത്തി തൊഴിലാളിയെ നിയന്ത്രിക്കുന്ന, കുറേ പിന്നോട്ട് നടന്നാൽ ഈ തമ്പുരാന്മാരുടെ തനി നിറം കാണാം അതിനെ കുറിച്ച് നമുക്ക് മറ്റൊരവസരത്തിൽ സംവാദിക്കാം.) പറയുന്നത് നിലം തരിശിട്ടാൽ അത് സർക്കാർ ഏറ്റെടുക്കും എന്നതാണ്, കുരുടന്മാർ ആനയെ കണ്ടപോലെ എന്ന പഴമൊഴി “കോൺഗ്രസ്സുകാർ ആണവകരാർ വായിച്ച പോലെ” എന്ന പുതുമൊഴിക്ക് സമാന മാണ്. ഈ നിയമത്തിൽ പറയുന്നത് തരിശിടുന്ന കൃഷിഭൂമി സർക്കാർ ഏറ്റെടുത്ത് സ്വയം സഹായ സംഘങ്ങൾക്കോ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്കോ കൃഷിചെയ്യാൻ നൽകും എന്നതാണ്. കൃഷിഭൂമിയുടെ ഉടമയ്ക്ക് ഇതിന് മാന്യമായ പ്രതിഫലം നൽകാൻ നിയമത്തിൽ വ്യ്‌വസ്ഥയുണ്ട്. പിന്നെ എന്തിനാണ് കർഷകൻ പേടിക്കുന്നതും പ്രതിപക്ഷത്തിന്റെ വാക്കുകേട്ട് നിലവിളിക്കുന്നതും?!

കുട്ടനാട്ടിൽ നിന്നും ഇത്തരം കരയുന്ന കർഷകന്റെ എണ്ണം കുറവായിരിക്കും എന്ന് കരുതുന്നു. കാരണം കുട്ടനാട്ടിൽ തരിശ് ഇടുക എന്നാൽ ആ നിലം എന്നന്നേയ്ക്കുമായി തരിശായി എന്നു കണക്കാക്കം ഇവിടെ നിലം നികത്തൽ അത്ര എളുപ്പമല്ല എന്ന് ഞാൻ പറഞ്ഞല്ലോ അതുപോലെ തന്നെ മിക്കവാറും പാടശേഖരം ഒരു വ്യക്തിയുടെ മാത്രമായിരിക്കില്ല അത് ഒരു കൂട്ടം കർഷകരുടെ കൈവശമായിരിക്കും ഇതിന്റെ ഉടമസതാവകാശം. ഒരു കർഷകൻ വിചാരിച്ചാൽ തനിയെ കൃഷി ഇറക്കാനോ ഇറക്കാതിരിക്കാനോ സാധിക്കില്ല. അപൂർവ്വം ചില പാടശേഖരങ്ങൾ മാത്രമേ ഒരുടമ മാത്രമുള്ളതായിട്ടുള്ളു. (ഈ അവസ്ഥയ്ക്ക് കാരണം 1957ലെ ഭുപരിഷ്ക്കരണ നിയമം തെന്നെ) ഈ നിയമത്തിന്റെ ഗുണഭോക്താക്കൾ പലരും ഇന്ന് ആ നിയമത്തിനെതിരെ സംസാരിക്കുന്നത് വിരോധാഭാസമായെ കാണാൻ കഴിയു. കുട്ടനാടിന്റെ പ്രത്യേഗത സമുദ്ര നിരപ്പിന് താഴെ ഉള്ള പ്രദേശം എന്നതാണ്. കൂടുതൽ അറിയാൻ (http://en.wikipedia.org/wiki/Kuttanad) സന്ദർശിക്കുക. കുട്ടനാട്ടിൽ നിലം നികത്തൽ കുറവാണെങ്കിലും കൃഷി ഉപേക്ഷിക്കുന്ന പ്രവണത കൂടുതൽ ആണ്, അത് ഈ നിയമം കൊണ്ട് എത്രമാത്രം പരിഹരിക്കാൻ കഴിയും എന്നത് തർക്കവിഷയം തന്നെയാണ് . അതുകൊണ്ടുതന്നെ ഈ കാര്യത്തിൽ കർഷകരെ ഉൾപ്പെടുത്തി ഒരു വിദഗ്ദ സമിതിയെ ക്കൊണ്ട് വിശദമായ പഠനം നടത്തി വേണ്ട തീരുമാനങ്ങൾ ഉൾക്കൊള്ളുന്നതായിരിക്കും ഉത്തമം.

ഏറ്റവും കൂടുതൽ സ്ഥലം കൃഷി ഇറക്കാതെ തരിശുഭൂമിയായി കിടക്കുന്നത് , അപ്പർ കുട്ടനാടും കിഴക്കൻ ജില്ലകളും നമ്മുടെ പഴയ നെല്ലറ ആയ പാലക്കടുമാണ് ഏകദേശം 500,000 ഹെക്ടർ കൃഷി ഭൂമി. ( ഇതിൽ കുട്ടനാട്ടിലെ കായൽ പാടങ്ങളും ഉൾപ്പെടും) ഭക്ഷ്യ സുരക്ഷയെ ലക്ഷ്യം വച്ച് കേരള സർക്കാർ വൻ പദ്ധതികൾ ആണ് വിഭാവനം ചെയ്തിരിക്കുന്നത്. ഈവർഷത്തെ കേരളത്തിന്റെ അരിയുടെ ആഭ്യന്തര ഉത്പാദനം 6.5 ലക്ഷം ടൺ അരി മാത്രമാണ് ഇത് മൂന്ന് വർഷം കൊണ്ട് 21 ലക്ഷം ടൺ ആക്കുക എന്നലക്ഷ്യമാണ് കാർഷിക സർവ്വകലാശാലയുടെ ലക്ഷ്യം. സർവ്വകലാശാലയുടെ മധ്യമേഖല കാർഷിക ഗവേഷണകേന്ദ്രത്തിലെ ശാസ്ത്രജ്ഞനായ ഡോ.പി.വി. ബാലചന്ദ്രന്റെ പഠന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പദ്ധതി. ഇതിനായി കർഷകരെ സഹായിക്കാൻ സർവ്വകലാശാലയുടെ 700ൽ പരം ശാസ്ത്രജ്ഞർ നെൽ‌വയലിൽ എത്തും.

8.5ലക്ഷം ഹെക്ടർ സ്ഥലത്ത് നെൽ കൃഷിചെയ്ത ഒരുകാ‍ലം കേരളത്തിനുണ്ടായിരുന്നു അത് ചുരുങ്ങി 2.5 ലക്ഷം എന്ന നാമമാത്രമായ അളവിലേയ്ക്ക് എത്തിയത്, ഇങ്ങനെ ചുരുങ്ങിപോയ കൃഷി എന്ന പരമപാവനമായ കർമ്മത്തെ പുനരുജ്ജീവിപ്പിക്കുക എന്ന ലക്ഷ്യമാണ് പുതിയ നിയമം കൊണ്ട് കേരളാ സർക്കാർ വിഭാവനം ചെയ്യുന്നത്. ഇതിൽ എതു കർഷകനാണ് ക്രൂശിക്കപ്പെടുന്നത്, നാളെ ആന്ത്രാക്കരന്റെ മുൻപിലും, ബംഗാളിയുടെ മുൻപിലും ഭിക്ഷക്കായി നിൽക്കണോ ?! കർഷകന്റെ സ്വന്തം കോൺഗ്രസ്സാണല്ലോ കേരളാ കോൺഗ്രസ്സ് ഇവർക്ക് അല്പം എങ്കിലും ആത്മാർത്ഥത ഉണ്ടെങ്കിൽ ഈ നിയമം കൊണ്ട് ലക്ഷ്യമിടുന്ന പദ്ധതിക്ക് കർഷന്റെ ഒപ്പം നിന്ന് അവനെ കൃഷിചെയ്യാൻ പ്രേരിപ്പിക്കണം അല്ലാതെ നിരുത്സാഹപ്പെടുത്തി റിയൽ എസ്റ്റെറ്റ് മാഫിയകൾക്ക് കൂട്ടുനിൽക്കുക അല്ലവെണ്ടത്.

പത്തനം തിട്ട, റാന്നി, കോഴഞ്ചേരി തുടങ്ങിയ കിഴക്കൻ മേഖലകളിലെ നെൽ കൃഷി (പുഞ്ച) മൺ മറഞ്ഞിട്ട് കാലങ്ങളായി, ഈ സ്ഥലങ്ങളിൽ ഒക്കെ പുഞ്ചകൃഷി സാധാരണമായിരുന്നു. ഓരോകർഷകനും അത്ര വിശാലമല്ലാത്ത കൃഷിയിടങ്ങൾ ഉണ്ടായിരുന്നു. നല്ലും, വാഴയും, ചേമ്പുമൊക്കെ അവർ മാറി മാറി കൃഷിചെയ്തു നല്ല വിളവും ഉണ്ടാക്കിയിരുന്നു. ആ ഒരു തലമുറയ്ക്ക്‌ ശേഷം പൊടുന്നനെ കൃഷി നിലയ്ക്കുന്ന അവസ്ഥയിലേയ്ക്ക് കാര്യങ്ങൾ മാറി മറഞ്ഞു. ഇതിൽ നമ്മുടെ വിദ്യാഭ്യാസ രീതിയ്ക്ക് അല്ലങ്കിൽ ചട്ടകൂടിന് വലിയ ഒരു പങ്ക് ഉണ്ട് എന്ന് പറയാതിരിക്കാൻ വയ്യ.

തുടരും………വീ.കെ ബാല

Advertisements
Explore posts in the same categories: വാർത്ത

One Comment on “വാർത്തയ്ക്കുള്ളിലെ കറുത്ത പാടുകൾ-3”

  1. Moorthy Says:

    തുടരുക


Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s


%d bloggers like this: