മുരളി ഒരധികപറ്റോ ?

മുരളി ഒരധികപറ്റോ ?

സംസ്ഥാന രാഷ്ട്രീയം ദേശീയ ശ്രദ്ധ ആകർഷിക്കുന്ന മറ്റൊരു നാടകത്തിന് വേദി ആകുന്നു……രാമയണത്തിലെ വളരെ പ്രശസ്തമായ കഥ രാമനിലയത്തിലെ കാരണവരുടെ ജീവിതവുമായി താദാത്മ്യം പ്രാപിക്കുന്നു. ദശരഥ മഹാരാജവിനെ പണ്ട് തന്റെ മകനെ കൊന്നതിന് അന്ധനായ പിതാവ് ശപിച്ചിരുന്നു “ പുത്രദുഖത്താൽ മരണം ഭവിക്കട്ടെ എന്ന് “ , ആ ശാപം ആണ് മന്ഥരയെ കൊണ്ട് രാമനെ കാട്ടിലയക്കാനും ഭരതന് രാജ്യം നൽകാനുമുള്ള സാഹചര്യം രാമായണ കഥയിൽ ഒരുങ്ങുന്നത്.

രാമനിലയത്തിലെ കാരണവർ ഇങ്ങനെ ഒരു ശാപം തന്റെ തലയിൽ വലിച്ചുകയറ്റി, ദശരഥൻ അറിയാതെ ചെയ്ത പാപമാണെങ്കിൽ കരുണാകരൻ അറിഞ്ഞ് ചെയ്ത പാപം. രാജൻ എന്ന് ചെറുപ്പക്കാരനെ കരുണാകരന്റെ പോലീസ് ഉരുട്ടി കൊന്നു ജഡം പഞ്ചസാരയും പെട്രോളുമൊഴിച്ച് കത്തിച്ചു കളഞ്ഞു. അന്ന് ഒരു പിതാവ് നെഞ്ച്പൊട്ടി കരഞ്ഞു ആ സാധു മനുഷ്യനെ അധികാരത്തിന്റെ തീവ്രകരങ്ങൾ നിശബ്ദനാക്കാൻ ശ്രമിച്ചെങ്കിലും ലോകത്തിന്റെ മുൻപിൽ അയാൾ വിളിച്ചു പറഞ്ഞു തന്റെ മകൻ കൊല്ലപ്പെട്ടതാണന്ന്. അന്ന് ആ മനുഷ്യൻ ശപിച്ചിരിക്കാം

ഇന്ന് മീഡിയ യുടെ മുന്നിലെത്തുന്ന കരുണാകരൻ എന്ന രാഷ്ട്രീയ അതികായൻ, വെറും ഒരു കോമാളിയിടെ റോളിൽ..അവരോധിക്കപ്പെടുന്നു ! വിധി എന്നല്ലാതെ എന്തുപറയാൻ, രാജന്റെ പിതാവ് അനുഭവിച്ചതിലും എത്രയോ വലിയ വേദനയാണ് ശ്രീമാൻ കരുനാകരൻ ഇന്ന് അനുഭവിക്കുന്നത്.

കേരള രാഷ്ട്രീയത്തിലെ ഉച്ഛിഷ്ടത്തിന് തുല്ല്യനാണ് മുരളീധരൻ എന്ന രാഷ്ട്രീയ ഭീമാചാര്യന്റെ സീമന്ത പുത്രൻ, പുത്രദുഖത്താലുള്ള ദേഹവിയോഗമായിരിക്കും ലീഡറെ കാത്തിരിക്കുന്നത്. എല്ലാമാകാൻ കൊതിച്ച് ഒന്നുമാകാതെ പടക്കളത്തിൽ പകച്ചു നിൽക്കുന്ന പടയാളി ആണ് മുരളി, ആവനാഴിയിലെ ആയുധങ്ങൾ ഒന്നും ഉപയോഗിക്കാൻ കഴിയാതെവരുന്നു. യുദ്ധത്തിന് മുൻപേ തോൽ‌വി സമ്മതിക്കേണ്ട ഭീരുവിനെ പോലെ മാളത്തിലെയ്ക്ക് ഉൾവലിയേണ്ട ഗതികേട് അധികമാർക്കും ഉണ്ടായിട്ടില്ല. അപകടകരമായ അടിഒഴുക്കുകൾ ഉള്ള യു.ഡി.എഫ് എന്ന സമുദ്രത്തിലേയ്ക്ക് ഉണ്ണിക്കുട്ടനെ വലിച്ചിടാൻ ലീഡർക്ക് ധൈര്യം പോര. എങ്കിലും തന്റെ കാലം കഴിയും മുൻപ് മക്കളെ ഒരു നിലയിൽ എത്തിക്കാൻ രാമനിലയത്തിലെ കാരണവർ കെണിഞ്ഞ് ശ്രമിക്കുന്നു

ലീഡറുടെ ശ്രമം ഫലം കണ്ടാൽ കേരള രാഷ്ട്രീത്തിന് മറ്റൊരു ഔറംഗസീബിനെ കൂടെ ലഭിക്കും! കർമ്മഫലം അനുഭവിച്ചല്ലേ പറ്റു..

വീ.കെ.ബാല

Advertisements
Explore posts in the same categories: കണ്ടതും കേട്ടതും

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s


%d bloggers like this: