വാർത്തയ്ക്കുള്ളിലെ കറുത്ത പാടുകൾ-4

വാർത്തയ്ക്കുള്ളിലെ കറുത്ത പാടുകൾ-4

പത്തനംതിട്ട, റാന്നി, കോഴഞ്ചേരി തുടങ്ങിയ സ്ഥലങ്ങളിലെ പുഞ്ചപാടങ്ങൾ അതി വേഗം നികത്തപെട്ടുകൊണ്ടിരിക്കുന്നു. ഇവിടെ നിയമവും നിയമപാലകരുമൊക്കെ, 500ന്റെ ഗാന്ധിത്തലയ്ക്ക് മുന്നിൽ നിശ്ശബ്ദരാകുന്നു. ഇവിടുത്തെ നിലങ്ങളിൽ അധികവും കുറേ വർഷങ്ങളായി കൃഷിയോഗ്യമല്ലാതെ തരിശായി കിടക്കുന്നവയാണ്., ഇത് യാധൃശ്ചികമായി സംഭവിച്ചതല്ല, വളരെ ദീർഖവിക്ഷണത്തോടെ ചെയ്തവ തന്നെ. കൃഷിയോഗ്യമല്ലാ‍ത്ത ഭൂമി നികത്തുന്നതിന് പെട്ടന്ന് പൊതുജനങ്ങളിൽ നിന്നും (കമ്മ്യൂണിസ്റ്റ്കാർ അവരാണല്ലോ വെട്ടിനിരത്തും, വിത്തു പാകലുമൊക്കെ ആയി നടക്കുന്നത്) കാര്യമായ എതിർപ്പൊന്നും ഉണ്ടാവില്ല. ഇങ്ങനെ വർഷങ്ങളായി തരിശ്കിടക്കുന്ന ഭൂമി സാവധാനം തെങ്ങിൻതൈകൂനകളായി രൂപാന്തരം പ്രാപിക്കുന്നു. (ഉമ്മൻ ചാണ്ടിയും, രമേശും മറ്റും പറയുന്നത്, നെൽകൃഷിയിൽ നിന്നും കർഷകൻ നാളികേരത്തിലേയ്ക്ക് മാറുന്നതിൽ തെറ്റില്ല എന്നാണ്. ! “ ഇതെന്താ വെള്ളരിക്കാ പട്ടണമോ, നാളികേരവും കൃഷിഅല്ലെ ? വീ. എസും കൂട്ടരും എന്തിനാണ് പാവം നാളികേരകർഷകനെ ദ്രോഹിക്കുന്നത് “ കർഷകനോടുള്ള ദയവായ്പ്പ് അവർണ്ണനീയം തന്നെ. പിന്നീട് തൈക്കൂനകളായി രൂപാന്തരം പ്രാപിക്കുന്ന ഈ നെൽ‌വയൽ എന്നന്നേക്കുമായി നെൽകൃഷിയെ ഒഴിവാക്കുന്നു, പിന്നെ ഈ തൈക്കൂനയ്ക്ക് ചുറ്റും മണ്ണിറക്കി ആ വയൽ കാലകൃമേണ പുരയിടമായി മാറുന്നു. ഒരു സാധാരണ പരിണാമ പ്രകൃയപോലെ. പിന്നിട് ഒരു സുപ്രഭാതത്തിൽ , (ചിത്ര ശലഭങ്ങളുടെ പരിണാമം പോലെ) ഈ കൃഷിഭൂമി ഫ്ലാറ്റ് സമുഛയമായോ, ഷോപ്പിംഗ് കോപ്ലക്സ് ആയോ അല്ലങ്കിൽ നല്ല ഭംഗിയുള്ള മണിമന്ദിരമായോ തീരുന്നു.

കിഴക്കൻ മേഖലയിൽ അങ്ങനെ എത്ര പുഞ്ചപാടങ്ങൾ നമുക്ക് നഷ്ടമായി. ഇത്തരം ചെറിയ ചെറിയ വിട്ടുവീഴ്ച്ചകൾ ചേർന്നാണ് ഇന്ന് നാം കാണുന്ന ഈ വൻവീഴ്ച്ചകൾ! നെൽ വയലുകൾ നിലനിർത്തേണ്ടത് കമ്മ്യൂണിസ്റ്റുകളുടെ മാത്രം ഉത്തരവാദിത്വമല്ല. ഇവിടുത്തെ ഓരോ പൌരന്റേയും ധാർമ്മിക ഉത്തരവാദിത്വമാണ്, ഭരണഘടനാ‍പരമായ ഉത്തരവാധിത്വം. നാം ഇതൊക്കെ ബോധപൂർവ്വം മറക്കുന്നു. എന്റെ അഭിപ്രായത്തിൽ, നിലം തരിശിടുന്നത് കൃമിനൽ കുറ്റം തന്നെ, അതിൽ യാതൊരു സംശയവും വേണ്ട. കൃഷി ചെയ്യാനല്ലാതെ നെൽ‌പ്പാടം വാങ്ങുന്ന നിരവധി ആളുകൾ ഇന്ന് നമ്മുടെ സമൂഹത്തിൽ ഉണ്ട്. വിശ്വാസത്തോടെ മൂലധനം നിക്ഷെപിക്കാവുന്ന ഒരു മേഖല എന്ന നിലയ്ക്കാണ് ഇത്തരം വാങ്ങികൂട്ടലുകൾ നടക്കുന്നത്. സന്തോഷ് മാധവന്റെ ഭൂമി ഇടപാടുകൾ ഇതിന് ഉദാഹരണമാണ്. ഈ ഇന്വെസ്റ്റേർസ് എല്ലാവരും കോൺഗ്രസ്സ് എന്ന് കോർപ്പറേറ്റ് പാർട്ടിയെ മുന്നിൽ കണ്ടാണ് ഇത്തരം ഇടപെടലുകൾ നടത്തിയിരിക്കുന്നത് എന്നത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ് ( ഇന്നത്തെ ഭരണപക്ഷത്തെ എല്ലാവരും ശുദ്ധന്മാർ എന്നു വിശ്വസിക്കുന്നില്ല) റാന്നി, പത്തനംതിട്ട, കോഴഞ്ചേരി തുടങ്ങിയ സ്ഥലങ്ങളിലെ കർഷകർ തീർച്ചയായും ഈ നിയമത്തിന് എതിരെ രംഗത്തുവരും എന്നതിന് സംശയം വേണ്ട. ഇതിൽ ഭൂരിപക്ഷം‌പേരും ആനികുഴിക്കാട്ടിൽ തിരുമേനിയുടെ കുഞ്ഞാടുകൾ ആയിരിക്കും എന്നത് മറ്റൊരു യാഥാർത്ഥ്യമാണ്, ഇന്ന് കർഷക ദുഖത്തിൽ മനം നൊന്ത് കരയുന്ന കർഷക പ്രേമികൾ ഒന്ന് സ്വയം ചോദിച്ചു നോക്കു തൊഴിലാളി ക്ഷാമം മാത്രമായിരുന്നോ ഈ തരിശിടിലിനുപിന്നിൽ, ജോലിചെയ്യാതെ പണക്കാരനാകനുള്ള ആർത്തിയും, ജോലിചെയ്യാനുള്ള മടിയും ഒക്കെ ഈ കിഴക്കൻ മേഖലയിലെ നെൽകൃഷിയെ പ്രതികൂലമായി ബാധിച്ചു, മറ്റൊരു പ്രധാന കരണം ഗൾഫിലേയ്ക്കുള്ള കുടിയേറ്റം. കർഷകന്റേയും കർഷകതൊഴിലാളിയുടേയും പുതിയ തലമുറ പുറം നാടുകളിലേയ്ക്ക് കുടിയേറിയതാണ് ഈ മേഖലയിലെ മറ്റൊരു വൻ‌തിരിച്ചടി.

കൃഷിയെ സ്നേഹിക്കുന്ന ഒരുതലമുറയെ വാർത്തെടുക്കേണ്ടത് കേരളീയന്റെ നിലനിൽ‌പ്പിന്റെ പ്രശ്നമാണ്. ഇതിനെ രാഷ്ട്രിയമായി നോക്കി കാണരുത്

വീ.കെ. ബാല

Advertisements
Explore posts in the same categories: വാർത്ത

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s


%d bloggers like this: