ചരിത്രം വളച്ചൊടിക്കപ്പെടുന്നു

രിത്രം വളച്ചൊടിക്കപ്പെടുന്നു

കേരളസർക്കാരിനെ കൊണ്ട് ഏഴാം ക്ലാസ്സിലെ സാമൂഹ്യ പാഠപുസ്തകം പിൻ‌വലിപ്പിക്കാൻ സാധിക്കാത്തത് കേരളത്തിന് അപമാനകരവും സമൂഹത്തിന്റെ ധാർമ്മിക അധപതനത്തിന്റെ തെളിവുമാണെന്നാണ് മലങ്കര റിലിജിയസ് കോൺഫ്രൻസിന്റെ കണ്ടെത്തൽ ?!, ചരിത്രപരമായ കണ്ടെത്തൽ ഇനിയും നീളുന്നു. ചരിത്രം വളച്ചൊടിക്കപ്പെട്ടു!? ധാർമ്മിക മൂല്ല്യങ്ങൾ കളങ്കപ്പെടുത്തുന്നു, മതനിഷേധവും, നിരീശ്വരവാദവും പിഞ്ചുമനസ്സുകളിൽ കുത്തിവയ്ക്കുന്നു (ഡിസ്പ്പോസ്സിബിൾ സിറിഞ്ചാണോ ? ആവോ) ഇവിടം കൊണ്ടും കണ്ടുപിടുത്തങ്ങൾ അവസാനിക്കുന്നില്ല ഏറ്റവും പ്രസ്ക്തമായ ഭാഗമാണ് അടുത്തത് കുഞ്ഞുങ്ങളിൽ അക്രാമാസക്തി വളരാൻ പ്രേരിപ്പിക്കുന്നതാണ് ഈ പുസ്തകം…….

എങ്ങനായിരുന്നു എം. അർ.സി ഈ കണ്ടെത്തലുകൾ നടത്തിയത്, മുൻ‌വിധിയോടു കൂടിയുള്ള സമീപനമായിരുന്നോ അതോ ബൈബിളിനെ മുൻ നിർത്തി നടത്തിയ പഠനമാണോ ഇനി അതുമല്ല അനുഭവത്തിന്റെ വെളിച്ചത്തിൽ ആണോ, വർഷങ്ങൾക്ക് മുൻപ് അമേരിക്കയിൽ ഒരു വ്യക്തി ബൈബിൾ ഉയർത്തികാട്ടി ഒരു അവകാശവാദം ഉന്നയിച്ചു, “ നിങ്ങൾ ദൈവത്തിൽ വിശ്വസിക്കുന്നുണ്ടോ, നിങ്ങൾ ബൈബിളിൽ വിശ്വസിക്കുന്നുണ്ടോ.? ഉണ്ടെങ്കിൽ ഞാൻ ദൈവപുത്രനായ യേശു ആണ്, നിങ്ങൾ എന്നെ വിശ്വസിക്കുന്നില്ലെങ്കിൽ നിങ്ങൾ ഒരു ദൈവ വിശ്വാസിഅല്ല. നിങ്ങൾ ബൈബിളിലും വിശ്വസിക്കുന്നില്ല “ അയാളുടെ വാക്കുകളെ ആരും മുഖവിലക്കെടുത്തില്ല എന്നുമാത്രമല്ല അയാൾക്ക് വേണ്ട ചികിത്സ സമൂഹം നൽകി. ഈ ന്യൂയോർക്ക് പ്രഭാഷണങ്ങൾ തന്നെയല്ലെ എം.ആർ.സി യുടെ ശുഷ്ക്കമായ കണ്ടെത്തലുകൾ

ഏഴാം ക്ലാസ്സിലെ പുസ്തകം വായിച്ചിട്ടാണോ മലപ്പുറത്ത് അദ്ധ്യാപകനെ ചവുട്ടികൊന്നത് ? വിശുദ്ധ ഗ്രന്ഥങ്ങളുടെ വിശുദ്ധമായ വരികൾ ഉൾക്കൊള്ളിച്ച പാഠ പുസ്തകം തെരുവിൽ ചുട്ടുകരിച്ചപ്പോൾ എവിടെ ആയിരുന്നു ഈ ധാർമ്മികതയുടേയും, സംസ്കാരികതയുടേയും മൊത്തവ്യാപാരികൾ, ഇറാക്കിൽ അമേരിക്കക്കാർ ഖുർ‌ആൻ എന്ന വിശുദ്ധ പുസ്തകത്തെ അപമാനിച്ചു എന്നു പറയുന്നവർ അതേ ഖുർ‌ആനിലെ വരികൾ കുറിച്ച ഏഴാം ക്ലാസിലെ പാഠ പുസ്തകം കാലുകൊണ്ട് ചവിട്ടുകയും അതിൽ കാറിതുപ്പുകയും ചെയ്തപ്പോൾ എവിടെ ആയിരുന്നു നിങ്ങളിലെ ദൈവവിശ്വാസികൾ ?

ഇവരെ നയിച്ചവരും ആഹ്വാനം ചെയ്തവരും ഈ കുട്ടികളിൽ ( 60 വയസ്സിന് മുകളിൽ പ്രായമുള്ളവർ വരെ ഈ വിദ്യാർത്ഥി സമൂഹത്തിൽ ഉണ്ടായിരുന്നു) കുത്തിവച്ചത് ഏത് വിഷമായിരുന്നു, വർഗ്ഗിയതയുടേയോ അതോ കമ്മ്യൂണിസ്റ്റ് വിരുദ്ധതയുടേയോ!? ഒരാൾ ഈശ്വരവിശ്വാസിയാണോ അല്ലയോഎന്നത് തീരുമാനിക്കുന്നത് ഇവിടുത്തെ കൃസ്തീയ സഭകളോ സമാനതകളുള്ള മറ്റ് സ്ഥാപനങ്ങളോ, സമൂഹം പോലുമോ അല്ല. ആ വ്യക്തി മാത്രമാണ്, മതവിശ്വാസവും ദൈവ വിശ്വാസം രണ്ടാണ് എന്നതിൽ മെത്രാന്മാർക്ക് സംശയം ഉണ്ട് എന്നു തോന്നുന്നില്ല (മത വിശ്വാസികളിൽ പലരും ദൈവ വിശ്വാസികളല്ല എന്നത് ഒരു നഗ്നസത്യാമാണ് ). ഒരു വ്യക്തിയിൽ പ്രാധമികമായി ദൈവ വിശ്വാസത്തിന്റെ ബീജവാപം നടത്തുന്നത് മതാടിസ്ഥാനത്തിൽ തന്നെ അത് അംഗീകരിക്കുന്നു. ഒരുകുട്ടി ജനിക്കുമ്പോൾ മുതൽ അവനിൽ ദൈവത്തിന്റെ പേരിലുള്ള സന്ദേശങ്ങളും വാക്യങ്ങളും അടിച്ചേൽ‌പ്പിക്കുന്നു, വീട്ടിൽ നിന്നും തുടങ്ങുന്ന ഈ പ്രവണത ആ പ്രത്യേഗ സമൂഹത്തിൽ (മത സമൂഹം) നിന്നും അവനിലേയ്ക്ക് തെറ്റോ ശരിയോ ആയ ആശയങ്ങൾ സന്നിവേശിപ്പിക്കപ്പെടുന്നു. വളരുന്ന പ്രായത്തിൽ അവനിലേയ്ക്ക് എത്തപ്പേടുന്ന അറിവുകൾ അത് ശരിയായാലും തെറ്റായാലും അവൻ ഉൾക്കൊള്ളുന്നു, ശരിയായ വിദ്യാഭ്യാസം കിട്ടുമ്പോൾ അവൻ ശരിയായിട്ടുള്ളവയെ സ്വീകരിക്കുകയും അല്ലാത്തവ തള്ളിക്കളയുകയും ചെയ്യുന്നു.

ഇവിടെ സഭയ്ക്കും മറ്റ് മത സ്ഥാപനങ്ങൾക്കും ഉള്ള ഭയം പുതിയ തലമുറ ഏത് സ്വീകരിക്കും എന്നുള്ളതാണ്, ശാസ്ത്രീയമായ അടിത്തറ ഉള്ളതോ, വിശ്വാസപരമായ അടിത്തറ ഉള്ളതോ ? ഹൈന്ദവ വിശ്വാസപ്രകാരം വെള്ളത്തിൽ ഓളിപ്പിച്ച ഭൂമിയെ വീണ്ടെടുക്കാനാണ് മഹാവിഷ്ണു വരാഹാവതാരം എടുത്തത് എന്നാണ് ഞാൻ പഠിച്ചതും എന്റെ കുഞ്ഞിനെ പഠിപ്പിച്ചതും ഇങ്ങനെ തന്നെ എന്നാൽ വിദ്യാഭ്യാസം എന്നെ ബോധവാനാക്കി ജലം എന്നത് അല്ലങ്കിൽ വെള്ളം എന്നത് ഭൂമിയിൽ നിന്നും വേറിട്ട ഒരവസ്ഥ അല്ല അതുകൊണ്ട് എന്റെ ദൈവവിശ്വാസത്തിന് എന്തെങ്കിലും കോട്ടം വന്നു എന്ന് വിശ്വസിക്കുന്നില്ല. മതങ്ങൾ പഠിപ്പിക്കുന്ന അബദ്ധ പഞ്ചാംഗംങ്ങളെ, ആ വ്യക്തിയുടെ ഈശ്വര വിശ്വാസത്തിന് കോട്ടം വരാത്ത രീതിയിൽ പാഠപുസ്തകങ്ങൾ തിരുത്തുന്നു.

ആദാമിന്റെ വാരി‌എല്ലിൽ നിന്നുമാണ് സ്ത്രീയെ സൃഷ്ടിച്ചത് എന്ന് പഴയനിയമം ഉൽ‌പ്പത്തിയിൽ പഠിപ്പിക്കുന്നു, ഡാർവ്വിന്റെ പരിണാമ സിദ്ധാന്തം പഠിച്ച കൃസ്ത്യാനിയായ . വിദ്യാർത്ഥിയുടെ ദൈവ വിശ്വാസം തകർക്കപ്പെട്ടോ ? പച്ചമലയാളത്തിൽ പറഞ്ഞാൽ ബൈബിളിൽ പറഞ്ഞത് കളവാണ് എന്ന് പറയുന്നതല്ലെ ഡാർവ്വിന്റെ സിദ്ധാന്തം അത്രയും മത നിന്ദ ഏതായാലും ഈ പാഠ പുസ്തകത്തിൽ നിന്നും പ്രതീക്ഷിക്കുന്നില്ല. പിന്നെ സഭയുടെ ഈ നിലപാടിന് ചരിത്രപരമായ ഒരു ബന്ധം ഉണ്ട് ജബ്ബാർ മാഷിന്റെ ഒരുലേഖനത്തിലേയ്ക്ക് ഞാൻ നിങ്ങളെ ക്ഷണിക്കുന്നു. എനിക്ക് പറയാനുള്ളവ അദ്ദേഹത്തിന്റെ ബ്ലോഗിൽ കുറച്ചുകൂടെ ആധികാരികമായി കൊടുത്തിക്കുന്നതിനാൽ ഞാൻ അത് വീണ്ടും എഴുതി സമയം കളയുന്നില്ല http://yukthivadam.blogspot.com/2007/09/blog-post_12.html എം.ആർ.സി പ്രസിഡന്റ്‌ വില്ല്യം നെടുമ്പുറത്ത് ഓ.ഐ.സി ആഹ്വാനം ചെയ്തതാകട്ടെ നിരീശ്വരത്വവും, മത നിഷേധവും കൈമുതാലായുള്ള ഇക്കൂട്ടരെ സമൂഹ മനസാക്ഷി ഉയർത്തികാട്ടാൻ തലമുറകളായി ഈശ്വര വിശ്വാസികളായ കേരള ജനത ആർജ്ജവം കാണിക്കണമെന്ന്!? എന്താണാവോ മേൽ‌പ്പറഞ്ഞ വരികളിൽ ഉറങ്ങികിടക്കുന്ന വികാരം ? അടുത്ത തിരഞ്ഞെടുപ്പിന് ഒറ്റ കമ്മ്യൂണിസ്റ്റ് കാരനെ പോലും ജയിപ്പിക്കരുത്! ഇത്രയും കേട്ടാൽ പോരെ കുഞ്ഞൂഞ്ഞും, ചെന്നിത്തലയും അരമന പടിയിൽ കാവൽ കിടക്കാൻ,

ബഥനി ആശ്രമത്തിൽ നിന്നും പുറന്തള്ളപ്പെട്ട വാക്കുകൾ അതേ പോലെ പറഞ്ഞാൽ ( വാർത്ത ദീപിക ദിനപത്രം) സ്വന്തം പാർട്ടിയുടെ പ്രത്യയശാസ്ത്രത്തിന്റെ പ്രചരണത്തിനായി പ്രാഥമിക വിദ്യാഭ്യാസ പാഠപുസ്തകങ്ങളെ കരുവാക്കുന്നത് നികൃഷ്ടമായ ( പണ്ട് പിണറായി ഉപയോഗിച്ച അതെ വാക്ക് അങ്ങനെ പകരത്തിന് പകരം ) പ്രവർത്തിയാണ് തങ്ങളൂടെ കുട്ടികളെ എന്തു പഠിപ്പിക്കണം എന്ന് അന്തിമ തീരുമാനമെടുക്കേണ്ടത് മാതാപിതാക്കൾ ആണ്

എന്നാണാവോ പാതിരിമാർക്ക് ഈ ബോധോദയം ഉണ്ടായത്. ( ഇന്ന് കേരളത്തിലെ കൃസ്തീയ സഭയിലെ തിരുമേനിമാർ ചെയ്യുന്നത് ചൊറികുത്തി വൃണമാക്കുകയാണ് പിന്നെ അതിന് മതേതരത്വം എന്ന് ഓമന പേരും ) അന്യരുടെ മതത്തെ ബഹുമാനിക്കുന്നതായി അഭിനിയിക്കുക അല്ലേ സമൂഹത്തിന് മുൻപിൽ ഇവർ ചെയ്യുന്നത്. ( അങ്ങനെ അല്ല എന്ന് പറഞ്ഞാലും അതാണ് സത്യം, അങ്ങനെ അല്ലങ്കിൽ ഇവർ ബൈബിളിനെ തള്ളിപ്പറയണം ) ഇതുവരെ കൃസ്ത്യൻ മാനേജ്‌മെന്റ് സ്കൂളുകളിൽ മേല്പറഞ്ഞ വാചകത്തിൽ അതിഷ്ഠിതമായ പാഠ്യ രീതി ആയിരുന്നോ സഭ അവലംബിച്ചത്? കൃസ്ത്യൻ സ്കൂളുകളിൽ പഠിക്കുന്ന അന്യ മതസ്തരായിട്ടുള്ള വിദ്യാർത്ഥികളുടെ പുസ്തകത്തിന്റെ കൂടെ ബൈബിളിന്റെ ഒരു കോപ്പി കൂടെ വയ്ക്കുന്നത് ഏത് മാതാ പിതാക്കളുടെ തീരുമാനത്തിന്റെ പിൻ ബലത്തിൽ ആണ് ? എന്റെ സഹോദരി മാർ പഠിച്ചത് ലിറ്റിൽ ഫ്ലവർ ഗേൾസ് ഹൈസ്കൂൾ പുളിംകുന്നിലാണ് അവിടെ നിന്നും ഇവരുടെ പാഠ പുസ്തകത്തിന്റെ ഒപ്പം നിരവധി തവണ ബൈബിൾ ഞാൻ കണ്ടെടിത്തുണ്ട്, ഞാൻ ഒരു ഹിന്ദുസമുദായ അംഗമാണ് പക്ഷേ ആ പുസ്തത്തിന് അതർഹിക്കുന്ന മാന്യതയോടെ ഞാൻ സൂക്ഷിച്ചു വച്ചു. ഇ വിടുത്തെ ഒരു കൃസ്ത്യൻ കുടുംബത്തിലെ കുട്ടിയുടെ കൈവശം ഒരു ഖുറാനോ, ഭഗവത് ഗീതയോ രാമായണമോ കൊടുത്തു വിട്ടിരുന്നെങ്കിൽ ഇവിടുത്തെ കൃസ്ത്യൻ സമൂഹം ഈ സംഭവത്തെ എങ്ങനെ കാണുമായിരുന്നു, എന്തിന് ഈശ്വര വിശ്വാസത്തിന്റെ പേരിൽ ളോഹയും പൊക്കികുത്തി തെരുവിലറങ്ങാൻ വെമ്പൽ കൊണ്ട്നിൽക്കുന്ന ചങ്ങനാശ്ശേരി അതിരൂപതയുടെ, മാർ പവ്വത്തിൽ തിരുമേനിയുടെ പ്രതികരണം എന്തായിരുന്നേനെ?

മേൽ‌പ്പറഞ്ഞ സംഭവം ഒറ്റതിരിഞ്ഞതല്ല, മിക്കവാറും എല്ലാ കൃസ്ത്യൻ മാനേജ്‌മെന്റ് സ്കൂളുകളിലും ഇത്തരം ചെറിയ മത പ്രചരണങ്ങൾ നടത്താറുണ്ട്. ( ഇതും ക്യാച്ച് ദ എംഗ്സ് പോളിസിയുടെ ഭാഗമാണോ) കേരളത്തിൽ ഹിന്ദുക്കൾ പാലിക്കുന്ന സംയമനം എല്ലാക്കലവും അതുപോലെ തുടരണമെന്നില്ല, പിന്നെ ഒരുകാര്യം ഇവിടെ ഊന്നിപ്പറയാതിരിക്കാൻ കഴിയില്ല, ഇന്ന് കേരളത്തിൽ ഇത്രയും ഒച്ച ഉയർത്തി ഇക്കൂട്ടർ സംസാരിക്കുന്നെങ്കിൽ അത് ഇവിടെ കമ്മ്യൂണിസ്റ്റുകൾ ജീവിച്ചിരിക്കുന്നതു കൊണ്ടാണെന്ന് പാതിരിമാർ മറക്കേണ്ട.! ഓറിസയിലും മറ്റ് നോർത്ത് ഇന്ത്യൻ സംസ്ഥാനങ്ങളിലും കൃസ്തീയ പുരോഹിതന്മാർക്ക് നേരെ അക്രമങ്ങൾ നടത്തിയിട്ട് ഇവിടെ ഒരു ഹർത്താൽ നടത്താനല്ലാതെ മറ്റെന്തെങ്കിലും ഇക്കൂട്ടർക്ക് കഴിഞ്ഞോ ? അതോ കേരളത്തിലെ പാതിരിമാർക്കെ നിയമവും നീതിന്യായ വ്യവസ്ഥയെ കുറുച്ച് അറിയത്തുള്ളോ ? അതോ ഒറീസയിലെ കൃസ്ത്യാനികൾ കേരളത്തിലെ പോലെ മത ന്യൂനപക്ഷത്തിന്റെ പരിധിയിൽ പെടില്ലെ. അനീതിക്കെതിരെ ശബ്ദമുയർത്തുക എന്നത് ഒരു കമ്മ്യൂണിസ്റ്റിന്റെ കടമയാണ് ( C.P.I (M) C.P.I തുടങ്ങിയ രാഷ്ട്രീയ പാർട്ടികളെ അല്ല ഞാൻ അർത്ഥമാക്കിയത്, പാർലമെന്റ‌റി മോഹമില്ലാത്ത ഒപ്പം തീവ്രവാത ചിന്താഗതിക്കരല്ലാത്ത എല്ലാ മനുഷ്യർക്കും നന്മ വരണം എന്നാഗ്രഹിക്കുന്ന ഒരു ജനത)

ബഥനി ആശ്രമത്തിൽ മറ്റൊരു നല്ല ചടങ്ങ്കൂടെ നടന്നു, മലങ്കര കത്തോലിക്ക സഭയിലെ സന്യാസി സന്യാസിനികളുടെ ഇടയിൽ ഭൌദികനിരീശ്വരവാദങ്ങൾക്കെതിരെ പ്രാർത്ഥന യജ്ഞത്തിന് തുടക്കം കുറിച്ചു,. ഇത്തരം നല്ല കാര്യങ്ങൾക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു, ഏറ്റവും കുറഞ്ഞത് കേരളത്തിലെ ജനങ്ങളോട് മാർപ്പാപ്പയ്ക്ക് മാപ്പിരക്കാതെ നിവർന്ന് നിൽക്കാനാവട്ടെ

വീ.കെ .ബാല

Advertisements
Explore posts in the same categories: വാർത്ത

One Comment on “ചരിത്രം വളച്ചൊടിക്കപ്പെടുന്നു”

  1. vidushakan Says:

    നിരീക്ഷണങ്ങള്‍ നന്നായിട്ടുണ്ട്.

    അടുത്ത ബ്ലോഗ് നിരൂപണത്തില്‍ ഉള്‍പ്പെടുത്തണമെന്ന് വിചാരിക്കുന്നു.

    സ്നേഹത്തോടെ,
    (വിദൂഷകന്‍)


Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s


%d bloggers like this: