സൃഷ്ടിക്കപ്പെടുന്ന വാർത്തകൾ

“ അകാലത്തിൽ പൊഴിഞ്ഞ കുസുമം “

അനുപമ മേരി

സൃഷ്ടിക്കപ്പെടുന്ന വാർത്തകൾ

സിസ്റ്റർ അനുപമയുടെ ആത്മഹത്യയെ തുടർന്നുണ്ടായ പ്രവർത്തനങ്ങൾ കൈകാര്യം ചെയ്യുന്നതിൽ മന്ത്രി എം.എ.ബേബി കാണിച്ച അമിത താത്പര്യത്തിനു പിന്നിൽ ഗൂഡലക്ഷ്യങ്ങൾ ഉണ്ടെന്ന് “പരക്കെ “സംശയം (ദീപിക .കോമിൽ വന്ന വാർത്തയുടെ ചില ഭാഗങ്ങൾ14-08-2008) വനിതാക്കമ്മീഷന്റെ “അമിത“ താത് പര്യവും സംശയം ഉണ്ടാക്കിയിട്ടുണ്ട്. കൂടാതെ വനിതാ കമ്മീഷനെതിരെ കത്തിക്കയറുമ്പോൾ ചില ഉദാഹരണവും “പ്രത്യേക ലേഖകൻ “ നിരത്തുന്നു. വാർത്ത നിർത്തുമ്പോൾ ഒരു ഭംഗിക്കായി ഇത്രയും എഴുതി നിർഭാഗ്യകരമയ സംഭവത്തിന്റെ സത്യം പുറത്ത്‌വരണമെന്ന കാര്യത്തിൽ ആർക്കും രണ്ടഭിപ്രായമില്ല ……………..

പതിനാറ് വർഷം മുൻപ് ഇതുപോലെയോ ഇതിലും അൽ‌പ്പം കഠിനമായോ ദീപികയുടെ പ്രത്യേക ലേഖകൻ അധ്വാനിച്ചിരുന്നു, സിസ്റ്റർ അഭയ കൊല്ലപ്പെട്ടപ്പോൾ! പിന്നെ പലപ്പോഴും, ഇങ്ങനെ എഴുതേണ്ടി വന്നിട്ടുണ്ട് കൃസ്ത്യാനിയുടെ സ്വന്തം പത്രത്തിന്. ആദ്യത്തെ ലേഖനത്തോടു കൂടി എന്തെ ഇത്തരം വാർത്തകൾ നിർത്തുവാൻ കഴിഞ്ഞില്ല !?. ( സംഭവങ്ങൾ ആവർത്തിക്കപ്പെടുമ്പോൾ വാർത്തയും ആവർത്തിക്കപ്പെടുന്നു) അഭയയുടെ മരണവുമായി ബന്ധപ്പെട്ട് കത്തോലിക്ക സഭയ്ക്ക്, ബൌദ്ധികവും, കായികവും, സാമ്പത്തികവുമായ കുറേ ഏറേ അഭ്യാസങ്ങൾ കാണിക്കേണ്ടി വന്നിട്ടുണ്ട്. അന്നത്തെ മുഖ്യമന്ത്രിയും, അഭ്യന്തര മന്ത്രിയും എന്തിന് പ്രധാന മന്ത്രിപോലും ഇതിൽ ഇടപെട്ടു എന്ന് ഈ കേസ്സ് അന്വേഷിച്ച ഉദ്ദോഗസ്തർ ഹൈക്കോടതിയിൽ ബോധിപ്പിച്ചു.

ഇന്ന് കേരളം ഭരിക്കുന്നത് ഇടതുപക്ഷം ആയതിനാൽ ഇത്തരം ഇടപെടലുകൾ കേസന്വേഷ്ണത്തിൽ ഉണ്ടാവില്ല എന്നുപറയാം, ഈ തോന്നലായിരിക്കും ദീപികയുടെ “പരക്കെ “സംശയം എന്ന പ്രയോഗത്തിന് അടിസ്ഥാനം. എം.എ. ബേബി സഭയ്ക്കെതിരെ പ്രവർത്തിക്കുന്ന ആൾ എന്ന ലേബൽ ഉള്ള കമ്മ്യൂണിസ്റ്റാണല്ലോ ( സഭയ്ക്കെതിരെ എന്നാൽ സ്വാശ്രയ കോളേജുകൾക്കെതിരെ ( ഇവിടെ ധർമ്മാധർമ്മങ്ങൾക്ക് പ്രസ്ക്തിയില്ല) എന്ന ഒരു വിശാല അർത്ഥം ഉണ്ട്) ഈ മരണമാകട്ടെ സഭയ്ക്ക് വളരെ വേണ്ടപ്പെട്ടതും ! ഈ സമൂഹത്തിൽ ജീവിക്കുന്ന ഒരുവ്യക്തി എന്ന നിലയിൽ എനിക്ക് ഈ സംഭവത്തെ ഇങ്ങനെ നോക്കി കാണരുതോ “ കൃസ്ത്യാനി യായ ബേബി അരമനയുടെ ദൂദനായിട്ടാണ് അവിടെ ചുറ്റിക്കറങ്ങിയത്, അഭയ കേസ്സ് പോലെ ഇതും ഒതുക്കി തീർക്കാൻ, അനുഭവം ആണല്ലോ ഗുരു ഇങ്ങനെ പലരും അന്ന് അഭയയുടെ വീട്ടിൽ കറങ്ങി നടന്നിരുന്നു“

ഏതെങ്കിലും ഒരുമതത്തെ ചെളിവാരി എറിയുന്നതിൽ ആനന്ദിക്കുന്നവരല്ല കമ്മ്യൂണിസ്റ്റുകൾ, എന്നാൽ സമൂഹത്തിന് നേരെ ചെളിയും അമേദ്യവും വാരി എറിഞ്ഞാൽ അത് കയ്യും കെട്ടി നോക്കി നിൽക്കില്ല. കഴിഞ്ഞകാല സംഭവങ്ങളിൽ നിന്നും സഭയ്ക്ക് അത് മനസ്സിലായി കാണും എന്നു കരുതുന്നു, ഇന്ന് ഇടതുപക്ഷത്തെ വലത്തോട്ട് നടത്താൻ ചിലർ ശ്രമിക്കുന്നുണ്ട്, പക്ഷെ അക്കൂട്ടത്തിൽ എല്ലാവരു ഉണ്ടാകും എന്ന് ധരിക്കരുത്, കൃസ്തുവിന്റെ കാലത്തും ചിലർ വലത്തോട്ട് നടന്നിരുന്നു. സമൂഹത്തിൽ ആപത്ത് ഉണ്ടാകുമ്പോൾ (അത് വ്യക്തിക്കോ സമൂഹത്തിന് തന്നെയോ) ആദ്യം ഓടി എത്തിയിട്ടുള്ളത് കമ്മ്യൂണിസ്റ്റുകൾ തന്നെയാണ്, അതുകൊണ്ടാണ് അത്യാഹിതങ്ങളിൽ കമ്മ്യൂണിസ്റ്റ് സാന്നിദ്ധ്യം ഉണ്ടാകുന്നത് അല്ലാതെ കേസ്സ് ഒതുക്കാനല്ല. ശത്രുപക്ഷത്ത് നിർത്തിയിരിക്കുന്നവരെ കാണുമ്പോൾ കർത്താവിന്റെ ഉപദേശം മറക്കുന്നത് ഇതാദ്യമല്ലല്ലോ, അത്തരം ഒരു പീഠനാനുഭവം ആണല്ലോ വിമോചനസമരം എന്ന അധമപ്രവർത്തി.

പിന്നെ വനിതാകമ്മീഷന്റെ മേൽ ഉള്ള രോഷപ്രകടനം എന്തുകൊണ്ടാണെന്ന് സമൂഹത്തിന് നന്നായറിയാം “ കന്യാസ്ത്രീയുടെ പ്രായം നിശ്ചയിക്കാൻ വനിതാകമ്മീഷൻ ആര് “ എന്ന ചോദ്യം സഭയും സഭയോട് മാത്രം താല്പര്യം ഉള്ളവരും ഉയർത്തികൊണ്ട് വന്നതാണ്, ഇത് വളരെ ഏറെ തലങ്ങളിൽ ചെർച്ച ചെയ്യപ്പെട്ട ഒന്നാണ്. സഭാ വിരോധം കൊണ്ട് കമ്മ്യൂണിസ്റ്റുകൾ ഉയർത്തിക്കൊണ്ട് വന്ന കുത്തി

ത്തിരിപ്പ് എന്നു വരെ വിശേഷിപ്പിച്ചു.

ഇവിടുത്തെ സഭാ വിശ്വാസികളും സഭയുടെ വക്താക്കളോടും ചോദിക്കട്ടെ, എന്തായിരുന്നു ജസ്റ്റീസ്സ് ശ്രീദേവി അടങ്ങുന്ന വനിതാ കമ്മീഷൻ അംഗങ്ങൾ കന്യാസ്ത്രീ ആകാൻ ആഗ്രഹിക്കുന്ന പെൺകുട്ടികളുടെ പ്രായം 18 (പ്രായ പൂർത്തി ആയിട്ടുള്ളവർ) കഴിഞ്ഞിട്ടുണ്ടായിരിക്കണം എന്ന് പറയാൻ ഉണ്ടായ സാഹചര്യം ?, കണ്ണൻ ദേവൻ ടീ കുടിച്ചുകഴിഞ്ഞപ്പോൾ ഉണ്ടായ ഉന്മേഷത്തിൽ എടുത്ത തീരുമാനമായിരുന്നോ ഇത്. സഭയുടെ വക്താക്കളിലേയ്ക്ക് ഇടുങ്ങിയ കുഴലിലൂടെ ദൃഷ്ടീഭവിക്കുന്നകാഴ്ച്ചകൾ ആണ് ഇവ. ഊഹാ പോഹങ്ങളിലൂടെ എടുത്ത ഒരു വീക്ഷണമായിരുന്നില്ല വനിതാകമ്മീഷന്റേത്. പരാതിക്കാരും, പരാതിക്കാരിയുടെ പരാതിയിൽ കഴമ്പും ഉണ്ടെന്ന് വിശ്വാസമുള്ളതിനൽ ആണ് വനിതാകമ്മീഷൻ തുടർ നടപടി സ്വീകരിച്ചത്, അതിനെതിരെ ഒട്ടും വർഗ്ഗീയത ഇല്ലാത്ത കൃസ്ത്യാനി കോൺഗ്രസ്സ് ( കേരള കോൺഗ്രസ്സ്) നേതൃത്വത്തിലും പിന്നെ ദേശീയ പാർട്ടിയുടെ നേതൃത്വത്തിലും പ്രതിക്ഷേതവുമായി രംഗത്തെത്തി. വനിതാക്കമ്മീഷന്റെ കണ്ടെത്തൽ പൂർണ്ണമായും അശാസ്ത്രീയവും, വിവേകരഹിതവും അസഹിഷ്ണുതപരവുമാണന്നൊക്കെ ഉദാഹരണ സാക്ഷ്യങ്ങൾ സഹിതം സഭ വിവരിച്ചു, ദൈവത്തിന്റെ കണ്ണും, വായും മൂടനോ, ആ കൈകൾ ബന്ധിക്കാനോ സഭക്കാകില്ലല്ലോ. അതിന്റെ വെളിപ്പെടുത്തൽ ആണ്, അനുപമ മേരി എന്ന ഒരു പാവം പെൺകുട്ടിയുടെ അന്ത്യത്തിൽ കലാശിച്ചത്.,

ഇനീ സഭയുടെ വക്താക്കൾ പറയട്ടെ ശ്രീദേവിയുടെ കണ്ടെത്തലുകൾ വ്യാജമായിരുന്നോ. പക്വമായ മനസ്സിനെ തിരുവസ്ത്രം അണിയാൻ കഴിയു എങ്കിൽ ആ പക്വമായ മനസ്സായിരുന്നോ അനുപമയെ ജീവനൊടുക്കാൻ ( അതോ ഒടുക്കയതോ) പ്രേരിപ്പിച്ചത് ? ഭക്തിമാർഗ്ഗം ജീവിക്കാൻ ആഗ്രഹിച്ച സ്ത്രീ എന്തിന് ജീവത്യാഗം ചെയ്യണം, ഭ്രൂണഹത്യക്കെതിരെ ബൈബിളിലെ വരികൾ ഉദ്ധരിച്ച് മുഴുനീളെ പ്രസംഗിക്കുന്നവർ പൂർണ്ണവളർച്ച എത്തിയ മനുഷ്യനെ സ്വയം ഹത്യയിലെയ്ക്ക് തള്ളിവിടുന്നത് ഏത് ധാർമ്മികതയാണ്, ഏത് വിശ്വാസത്തിന്റെ പിൻ ബലമാണ് ? ലജ്ജയില്ലെ നിങ്ങൾക്ക് ? സിസ്റ്റർ അഭയമുതൽ ഇന്നലെ ജീവൻ നഷ്ടപ്പെട്ട ബിന്ദു എന്ന അനുപമ മേരിവരെ എത്ര ജീവൻ കൊല്ലപ്പെടുകയോ സ്വയം ഇല്ലാതാകുകയോ ചെയ്തു.

പണ്ട് നേർച്ചയായി പെൺകുട്ടികൾ കന്യാമഠങ്ങളിലേയ്ക്ക് നയിക്കപ്പെട്ടിരുന്നു. പിന്നീട് അതിന് മാറ്റം വന്നു ഇപ്പോൾ പെൺകുട്ടികൾ സ്വയമനസ്സാലെ കന്യാസ്ത്രീ ആകാൻ തയ്യാറാവുന്നു (എല്ലാവരും ഭകതി ഇല്ലാത്തവർ ആണ് എന്ന അർത്ഥത്തിൽ കാണരുത്, ഇതിൽ ഭക്തി രസം കുറവാണ്, കാരണം ഇവർക്കിടയിൽ വ്യക്തമായ ഒരു പഠനം നടത്തിയാൽ ഇവർ ഇങ്ങനെ ഒരു തീരുമാനം എടുത്തതിന് പിന്നിൽ എന്താണ് എന്ന് മനസ്സിലാകും ഇതിന് സഭ തയ്യാറകുമോ ? ഒരു തിരശ്ശിലയ്ക്ക് പിന്നിൽ നിന്ന് ഇതെല്ലാം അവർ പച്ചയായി വിളിച്ചു പറയും ഭയം ഇല്ലാതിരിന്നാൽ (ഭീഷണി) ) തിരുവസ്ത്രം അണിഞ്ഞതിന് ശേഷവും അതിന് മുൻപുമായി നിരവധി പെൺകുട്ടികൾ ഇതിൽ നിന്നും പിന്തിരിഞ്ഞതായി നമുക്ക് കാണാൻ കഴിയും.

സഭയുടെ വക്താക്കൾ പറയുന്നത്, ഒരുപെൺകുട്ടി തിരുവസ്ത്രം അണിയുന്നത് അവർക്ക് ഏകദേശം 22 വയസ്സ് ഉള്ളപ്പോൾ ആണ് അപ്പോൾ എങ്ങനെ ആണ് ജസ്റ്റീസിന്റെ അല്ലങ്കിൽ വനിതാകമ്മീഷന്റെ കണ്ടെത്തലുകൾ അംഗീകരിക്കാനാവും ഇത് നിലനിക്കുന്നതല്ല എന്നതാണ് അവരുടെ വാദം, യഥാർത്ഥത്തിൽ അതിനും എത്രയോ മുൻപേ ആകുട്ടി ഇതിനായുള്ള തയ്യാറെടുപ്പുകൾ തുടങ്ങിയിരിക്കും. ഈ പെൺകുട്ടി പ്രായപൂർത്തിയാകുന്നതിന് മുൻപുതന്നെ സന്യാസിനി സമൂഹചുറ്റുപാടിൽ എത്തപ്പെടുന്നു ( അതുകൊണ്ടാണല്ലോ വനിതാകമ്മീഷൻ ഇങ്ങനെ ഒരു അഭിപ്രായ പ്രകടനം നടത്തിയത്) ആ ചുറ്റുപാടിൽ ആ കുട്ടി സാവധാനം പുതിയ സംവിധാനവുമായി പൊരുത്തപ്പെടുന്നു., അതുതന്നെയാണ് സഭ ആഗ്രഹിക്കുന്നതും. ചില അവസരങ്ങളിൽ ഇത്തരം പൊരുത്തപ്പെടലിൽ നിന്നും വർവേർപിരിയേണ്ടിവരുന്നു, ഇക്കൂട്ടർ ആണ് പുറന്തള്ളപ്പെടുകയോ സ്വയം പുറത്ത് പോകുകയോ അല്ലങ്കിൽ, ജീവിതം തന്നെ അവസാനിപ്പിക്കാൻ നിർബന്ധിതാരാകുകയോ ചെയ്യുന്നത്.

സമൂഹത്തിലോ, കുടുംബത്തിലോ ഉണ്ടാകുന്ന പ്രശ്നങ്ങളിൽ നിന്നും രക്ഷപെടാൻ സന്യാസിനി സമൂഹത്തിൽ അഭയം പ്രാപിക്കുന്ന പെൺകുട്ടികൾ ധാരാളം ഉണ്ട്, വ്യക്തിപരമായ പ്രശ്നങ്ങളിൽ നിന്നും ഒളിച്ചോടി ചെന്നെത്താനുള്ള സ്ഥലമായി സന്യാസിനി മഠങ്ങൾ മാറരുത്, അതിന്റെ പരിപാവനത്യ്ക്ക് ഇത്തരം പ്രവണതകൾ എന്നും കളങ്കമായിരിക്കും. സഭയുടെ അച്ചടക്ക നടപടി ശാരിരിക മാനസ്സിക പീഠനങ്ങളിലേയ്ക്ക് വഴി മാറിപോകുന്നു എന്നതിന്റെ അവസാനത്തെ ( അങ്ങനെ ആകട്ടെ എന്ന് പ്രത്യാശിക്കാം) ഉദാഹരണമാണ് അനുപമ മേരി. കർത്താവിന്റെ മണവാട്ടി ആകാൻ അർഹത ഉള്ളവരെ മാത്രം തിരഞ്ഞെടുക്കു അതുവഴി ഈ സമൂഹത്തിൽ നിന്നും ദുർമരണങ്ങൾ ഒഴിവാക്കാം, ഇത്തരം പ്രവർത്തിയിലൂടെ സന്യാസിനി സമൂഹത്തിന്റെ അംഗബലത്തിൽ കുറവ് വരാം എന്നാൽ അവരുടെ പേരിന് കളങ്കം ഉണ്ടാകില്ല ( വരുമാനം കുറയുന്നതിൽ പരിഭവമില്ലെങ്കിൽ)

പിന്നെ പ്രസ്തുത വാ‍ർത്തയിൽ ഒരുകാര്യം കൂടെ ലേഖകൻ പറയുന്നുണ്ട്, അനുപമയുടെ ആത്മഹത്യാകുറിപ്പിൽ സംശയരോഗം ഉണ്ടെന്ന് പറയുന്ന 72 കാരി കന്യാസ്ത്രീയും, മറ്റ് കന്യാസ്ത്രീകളും മനുഷ്യാവശമുള്ളവരാണെന്ന കാര്യം കമ്മീഷൻ മറന്നോ എന്ന് സിസ്റ്റർ മാരുടെ ചോദ്യവും കമ്മീഷൻ കേട്ടില്ല. കൂടാതെ മറ്റൊരു പാതകവും കൂടെ കമ്മീഷൻ ചെയ്തു അതായത് കൊല്ലത്തുപോയി മരിച്ച അല്ലെങ്കിൽ കൊല്ലപ്പെട്ട അനുപമയുടെ വീട്ടിൽ അവരുടെ മാതാപിതാക്കളെ സമാധാനിപ്പിച്ചു, “ ചങ്ങനാശ്ശേരി തിരുമേനി ഇങ്ങനെ പറയാതിരുന്നത് ഭാഗ്യം കൃസ്ത്യാനികളെ കൃത്യാനികൾ സമാധാനിപ്പിച്ചാൽ മതി എന്ന് “

ദീപികയുടെ ഈ ലേഖകനോട് ഒരു കാര്യം ചോദിക്കട്ടെ, ആരാണ് മനുഷ്യാവകാശകമ്മിഷന്റെ അനൂകൂല്ല്യത്തിന് അർഹത ഉള്ളവർ.. അകാലത്തിൽ ഒരു പെൺകുട്ടിയെ മരണത്തിലേയ്ക്ക് കൈപിടിച്ച് ഉയർത്തിയവരോ ? മതങ്ങൾക്ക് മനുഷ്യനെ മാറ്റാൻ ആവില്ല എന്ന് സ്വന്തം ക്രൂരതകളിലൂടെ വിളിച്ചു പറഞ്ഞ മറയൂർ കേസിലെ പ്രതി റെജികുമാറോ ? കുറ്റവാളികൾ എന്ന് ബോധ്യമായവർക്ക് യാതൊരു മനുഷ്യാവകാശ അനുകൂല്ല്യങ്ങളും നൽകേണ്ടതില്ല നിയമം അനുശാസിക്കുന്നതൊഴികെ. തെറ്റു ചെയ്യുന്നത് പാതിരി ആയാലും കന്യാസ്ത്രീ ആയാലും മുസ്ലിയാരോ പൂജാരിയോ ആയിക്കൊള്ളട്ടെ, ഇവർക്ക് നലകപ്പെടുന്ന ശിക്ഷ ഒരു ശരാശരി മനുഷ്യന് നലുന്നതിന്റെ ഇരട്ടി ആയിരിക്കണം, കാരാണം അവരാൽ ആ സമൂഹം നയിക്കപ്പെടുന്നത് തെറ്റായ ദിശയിൽ ആയിരിക്കും

വിശപ്പുള്ളവർക്കായ് ഭക്ഷണം നൽകപ്പെടട്ടെ !

വീ.കെ.ബാല

14082008

Advertisements
Explore posts in the same categories: വാർത്ത

One Comment on “സൃഷ്ടിക്കപ്പെടുന്ന വാർത്തകൾ”

  1. Moorthy Says:

    പ്രസക്തം.


Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s


%d bloggers like this: