കറുത്ത കുർബാന നടത്തുന്നവർ

കറുത്ത കുർബാന നടത്തുന്നവർ

കേരളത്തിലെ മത പുരോഹിതന്മാർ പഴയ കണ്ടെത്തലുകൾ പുതിയ രൂപത്തിൽ വിളമ്പുന്നു. കേരളം ഭരിക്കുന്നവർ കുട്ടിചാത്തന്മാർ ആണെന്നാണ് മൂവറ്റുപുഴരൂപത അദ്ധ്യക്ഷൻ എബ്രഹാം മാർ യൂലിയോസ് പറയുന്നത്, പതവിക്ക് ചേരാത്ത പ്രസംഗത്തിലൂടെ സ്വയം അപഹാസ്യരാവുകയാണ് കേരളത്തിലെ പാതിരി സമൂഹം. ഈ അവതാരങ്ങൾ ഉണ്ടായിരുന്നില്ലങ്കിൽ കേരളം നിരക്ഷരരാൽ കുമിഞ്ഞുകൂടും എന്നാണ് ഇടയ്ന്മാരുടെ പുതിയ കണ്ടെത്തെൽ.

ഒരുകാര്യം ചോദിച്ചോട്ടെ, കേരളത്തിൽ ഇടതുപക്ഷജനാതിപത്യ മുന്നണിയുടെ നേതൃത്വത്തിൽ 12വർഷം മുൻപ് അധിഅകാരത്തിൽ വന്ന സർക്കാർ ഒരു പ്രോഗ്രാം തുടങ്ങുകയുണ്ടായി പാതിരിമാർ കേട്ടിട്ടുണ്ടാകും “ സാക്ഷര കേരളം സുന്ദര കേരളം” എന്ന്. ഈ മഹത് സംഭവത്തിൽ കേരളത്തിലെ വിദ്യാഭ്യാത്തിന്റെ ഹോൾസെയിൽ ഡീലർ മാരായ കേർപ്പറേറ്റ് തിരുമേനിമാരുടെ പങ്ക് ഒന്നു വ്യക്തമാക്കാമോ ? അന്ന് ഈ സാമൂഹ്യ പ്രവർത്തനത്തിൽ ഇവിടുത്തെ ളോഹ ഇട്ട പുണ്യവാൾന്മാരും , തിരുവസ്ത്രമണിഞ്ഞ കർത്താവിന്റെ മണവാട്ടിമാരും എന്ത് സംഭാവന നൽകി ? ആദിവാസി ഊരിലും, കോളനികളിലും ഉറക്കം പോലും ഉപേക്ഷിച്ച് പ്രവർത്തിച്ചത്, പാതിരിമാരോ കന്യാസ്ത്രീകളോ അല്ല, ഇവിടുത്തെ സാധാരണക്കാരായ, ജോസഫും മേരിയും, ബഷീറും, സുകുമാരനുമൊക്കെയായിരുന്നു. ഇവർ പ്രതിഫലേഛ ഇല്ലാതെ ആണ് തിരുമേനി അന്ന് പ്രവർത്തിച്ചത്, അക്ഷരം എന്ന അത്ഭുത വിളക്ക് നിരക്ഷരരായ പാവങ്ങൾക്ക് മുന്നിൽ തെളിച്ചതിലൂടെ അവർ ചെയ്ത ദൈവവേല നിങ്ങൾ നൂറ്റാണ്ടുകളായി ചെയ്യുന്നതിലും എത്രയോ മഹത്തരമാണ്. അവർക്ക് മുന്നിൽ നിങ്ങൾ എത്രയോ അൽ‌പ്പന്മാർ ആണ്.

2000പരം വർഷങ്ങളായി കർത്താവ് തമ്പുരാൻ നിലനിന്നുപോരുന്നത് പാതിരിമാരുടെ സ്തുതിപാടൽ കൊണ്ടല്ല, എല്ലാം അറിയാനും ചയ്യാനും കഴിവുള്ള ദൈവത്തിന് തന്റെ അസ്തിത്വം നിലനിർത്താൻ ഇത്തരക്കാരുടെ വാചക കസർത്തിന്റെ ആവശ്യകതയുമില്ല. ദൈവ വിശ്വാസം എന്നത് ഒരു പുസ്ത്കത്തിലൂടെ മായിച്ച കളയാവുന്ന ഒന്നല്ല. അങ്ങനെ ആയിരുന്നെങ്കിൽ ഈ ലോകത്തിൽ നിന്നും എന്നേ ദൈവവിശ്വാസം നഷ്ടപ്പെട്ടേനെ. കുറേ വർഷങ്ങൾ പിന്നോട്ട് നടന്നാൽ തിരുമേനിമാർ ഇടയലേഖനം ഇറക്കിയാൽ അതിന് ഉടൻ തന്നെ കുഞ്ഞാടുകൾക്കിടയിൽ പ്രതികരണം ഉണ്ടാകുമായിരുന്നു, ഇന്ന് ആഴ്ച്ചയിൽ രണ്ടെണ്ണം ഇറക്കിയിട്ടും കുഞ്ഞാടുകൾ തൊഴുത്തിൽ തന്നെ ഇങ്ങനെപോയാൽ ഈ ളോഹയ്ക്ക് എന്ത് വില എന്റെ കർത്താവേ എന്ന വീണ്ടുവിചാരമാവാം ജുഗുപ്സാവഹമായ അഭിപ്രായ പ്രകടനങ്ങൾ നടത്താൻ ഇവറ്റകളെ പേരിപ്പിക്കുന്നത്.

ഇന്ന് കേരളം ഭരിക്കുന്നവർ ദൈവം ഇല്ലന്ന് അടക്കം പറയുന്നവർ ആണ് എന്നാണ് ബിഷപ്പിന്റെ അവകാശവാദം, തിരുമേനി ചെയ്യുന്ന പോലെ ദൈവവേല തൊഴിലാക്കിയവരല്ല കമ്മ്യൂണിസ്റ്റുകൾ അതുകൊണ്ട് തന്നെ ദൈവം ഉണ്ട് എന്ന് സ്ഥാപിക്കേണ്ട ആവശ്യകതയും അവർക്കില്ല. അവരുടെ കർമ്മ പഥം ബൈബിൾ വായിക്കലോ അത് വ്യാഖ്യാനിക്കലോ അല്ല, കർത്താവ് തമ്പുരാൻ തന്റെ ജീവിതചര്യയാക്കിയ മറ്റുള്ളവർക്കായി ജീവിക്കുകയും പ്രവർത്തിക്കുകയും ചെയ്യുക എന്ന അപ്തവാക്യത്തിൽ അതിഷ്ടിതമായ ജീവിതം, കാറൽ മക്സ്, എംഗത്സ്, ചെഗുവേര, മാവോ, സ്റ്റാലിൻ, ലെനിൻ എല്ലാവരും അങ്ങനെ തന്നെ ജീവിച്ച് മരിച്ചവർ ആണ് ഈ കുഞ്ഞ് കേരളത്തിലും അങ്ങനെ ജീവിച്ച നിരവധി സഖാക്കന്മാർ ഉണ്ടായിരുന്നു. “ അദ്വാനിക്കന്നവർക്കും ഭാരംചുമക്കുന്നവർക്കും വേണ്ടി ജീവിക്കുന്നവർ” അതാണ് ഒരു യദാർത്ഥ കമ്മ്യൂണിസ്റ്റ്

യേശു മുൻപോട്ട് വച്ച സാമൂഹ്യ പ്രശ്നങ്ങളിൽ കൃസ്തീയ സഭകൾ എത്രത്തോളം ആത്മാർത്ഥത കാണിച്ചിട്ടുണ്ട്, അധികാരത്തിന്റെ ചിഹ്നമായ തൊപ്പിയും ക്രൂശിതനായ കർത്താവിന്റെ അടയാളമുള്ള അംശവടിയും ചുമക്കുന്ന അധികാരത്തിന്റെ പുത്തൻ കേന്ദ്രങ്ങൾ എത്ര അദ്വാനിക്കുന്നവനെ തന്നോട് ചേർത്ത് നിർത്തി അവന്റെ കണ്ണീരൊപ്പിയിട്ടുണ്ട്, ബുള്ളറ്റ് പ്രൂഫ് ക്യാബിനിൽ ഇരുന്നല്ലെ ഇവർ ദൈവ വേല ചെയ്തിട്ടുള്ളു. സഭയുടെ വിദേശനിർമ്മിത, അല്ലങ്കിൽ സ്വദേശ നിർമ്മിത ലക്ഷ്വറി കാറിൽ കുഞ്ഞാടുകൾക്കിടയിലൂടെ മിന്നൽ പിണർപോലെ സഞ്ചരിക്കുന്ന ഇവർക്ക് നടക്കാൻ വഴിയില്ലാത്തവന്റെ ദുഖം എങ്ങനെ മനസ്സിലാകും.

തിരുമേനി തന്റെ പ്രസംഗത്തിലുടനീളം വ്യക്തി ഹത്യയ്ക്ക് ശ്രമിക്കുന്നത് കാണാം, പഴയ ഒരു കെ.എസ്.യു ക്കാരന്റെ ധാർഷ്ഠ്യം. എം.എ. ബേബി തന്റെ വിദ്യാഭ്യാസ കാലത്ത് സാമൂഹികവിരുദ്ധ പ്രവർത്തനത്തിലേർപ്പെട്ടതിന് ഇന്ദിരഗാന്ധി അറസ്റ്റ് ചെയ്യിപ്പിച്ച് ജയിലിലടപ്പിച്ചിരുന്നു. തിരുമേനി വെച്ച വെടിക്ക് പല അർത്ഥങ്ങൾ ഉണ്ട് ആത് കുഞ്ഞാടുകളുടെ അടുത്ത് വിളമ്പിയാൽ പോരെ. എല്ലാവർക്കും മനസ്സിലാകുന്ന ഭാഷയിൽ പറഞ്ഞാൽ അടിയന്തിരാവസ്ഥകാലത്ത് എം.എ. ബേബി ജിയിലിൽ അടയ്ക്ക് പെട്ടിട്ടുണ്ട് എന്നല്ലെ തിരുമേനി അതിന്റെ ശരി, അന്നത്തെ ചരിത്രം കൂടെ തിരുമേനി അങ്ങ് പറയ്, ഇന്ത്യൻ ഞനാധിപത്യത്തിന്റെ കറുത്ത ദിനങ്ങൾ എന്നാണ് ചരിത്രം അതിനെ വിശേഷിപ്പിക്കുന്നത്.

അതിന് മുൻപ് രക്തത്തിൽ മുക്കി എഴുതിയ  വേറൊരു മഹാചരിതം കൂടെ സഭയ്ക്ക് അവകാശപ്പെടാനുണ്ട്. കേരളത്തിലെ ഒരു വിഭാഗം കൃസ്ത്യാനികളും പാതിരിമാരും കോൺഗ്രസ്സും ചേർന്ന് “ കറുത്ത കുർബാന നടത്തിയ നാളുകൾ” നഗ്നമാക്കപ്പെട്ട മനുഷ്യാവകാശത്തിനു മേൽ ചെകുത്താന് വേണ്ടി, മനുഷ്യ ചർമ്മത്തിൽ പൊതിഞ്ഞ വേദപുസ്തകം വായിച്ചവർ വിമോചന സമരം എന്തിനെന്ന് അറിയാത്ത നിരപരാധികളെ അന്ന് ബലിതർപ്പണം ചെയ്തു. ഇതിന് പ്രത്യുപകാരമായി കേരളത്തിലെ ആദ്യത്തെ, അല്ലങ്കിൽ ലോകത്തിലെ തന്നെ ആദ്യത്തെ ബാലറ്റ് പെയ്പ്പറിലൂടെ അധികാരത്തിൽ വന്ന കമ്മ്യൂണീസ്റ്റ് മന്ത്രി സഭയെ താഴെ ഇറക്കാൻ സഭയ്ക്കു കഴിഞ്ഞു, ഇത് കറുത്ത കുർബാനയ്ക്കുള്ള സാത്താന്റെ പ്രതിഫലമായിരുന്നു.

വിദ്യാഭ്യാസം വിവരമില്ലായ്മയ്ക്ക് ഇന്നുവരെ തടസ്സമായിട്ടില്ല അതാണ് തിരുമേനിയുടെ പ്രസംഗത്തിൽ നിന്നും മനസ്സിലാകുന്നത്, “എം .എ ബേബി എന്ന് കേൾക്കുമ്പോൾ എം.എ. ക്കാരൻ ആണ് എന്ന് വിചാരിക്കേണ്ട, എന്ന് ഛർദ്ദിക്കുന്ന തിരുമേനി തന്റെ ബുദ്ധിപരമായ പാപ്പരത്തത്തെ മറച്ചുവയ്ക്കാൻ തയ്യാറല്ല എന്നു തുറന്ന് സമ്മതിക്കുന്നു. സാധാരണ ബിരുദത്തിന്റെ സൂചന പേരിന്റെ വലത് ഭാഗത്തല്ലെ തിരുമേനി എഴുതുന്നത്, ഡോക്ടർ പോലുള്ള സ്ഥാനപ്പേരുകൾ ആണ് പേരിന്റെ ഇടതുഭാഗത്ത് സൂചിപ്പിക്കുന്നത്…… സ്വയം വിഡ്ഡി ആയതിനു പുറമേ കേൾവിക്കാരനെ അങ്ങനെ വിചാരിക്കരുതെ എന്ന് ഉദ്ബോധിപ്പിക്കുന്നു. പുറമെ ബേബി വിഷം എന്ന വിളിപ്പേരിൽ ആണ് അറിയപ്പെട്ടിരുന്നത്, ഇപ്പോൾ അത് കാളകൂടമായിക്കാണും തിരുമേനി ഉദ്ദേശിച്ച ആവിഷം “ കമ്മ്യൂണിസമാണോ” ? ഇപ്പോഴത്തെ ഈ വിദ്യാഭ്യസ പരിഷ്ക്കരണം ഇന്ധിര ഗാന്ധിയോടുള്ള പ്രതികാരമാണത്രെ. ഏഴാം ക്ലാസ്സിലെ വിദ്യാർത്ഥികൾ ഇന്ദിരാജിയുടെ പേരമക്കൾ

ആണോ ? കോട്ടയം കുതിരവട്ടം ആകുമോകർത്താവേ!

ആന്റപ്പന്റെ ഓരോ ആപ്പുകളെ! 50:50 എന്ന അനുപതത്തിൽ തുടങ്ങിയ കളി എവിടെ ചന്നവസാനിക്കും എന്നറിയാതെ കേരളത്തിലെ രക്ഷകർത്താക്കൾ നട്ടം തിരിയുന്നു. കോൺഗ്രസ്സുകാരനായ ആന്റപ്പൻ തുറന്നുവിട്ട സ്വാശ്രയം എന്ന ദുർഭൂതത്തെ സഭതങ്ങളുടെ ചോരകൊടുത്ത് വളർത്തി. ഇനീ വളർത്ത്കൂലി കിട്ടാതെ ഈ ഭൂതത്തെ കുടത്തിൽ അടയ്ക്കുക സാധ്യമല്ല. ആന്റപ്പന്റെ പട്ടാളാം മൊത്തമായി വന്നാലും ഈ ഭൂതം കുലുങ്ങില്ല. ഈ ദുർഭൂതം ബാധിച്ച തിരുമേനിമാർ ആണ് കേരളത്തിന്റെ മുകളിൽ ഒരു പുത്തൻ വിപത്തായി പത്തിവിരിച്ചുനിൽക്കുന്നത്.

“ ആരുടെയെങ്കിലുമൊക്കെ വിശ്വാസം ആരെ

എങ്കിലുമൊക്കെ രക്ഷിക്കട്ടെ” ( വാർത്തയോട് കടപ്പാട് ദീപിക 170808 )‘

വീ.കെ.ബാല

17082008

Advertisements
Explore posts in the same categories: വാർത്ത

One Comment on “കറുത്ത കുർബാന നടത്തുന്നവർ”

 1. സുനിൽ കൃഷ്ണൻ Says:

  ബാല,

  ശരിയാണ്.ഈ പുരോഹിതരിൽ പലരുടേയും പ്രസംഗങ്ങൾ “തറ” കോൺ‌ഗ്രസുകാരെപ്പോലെയാണ്.മത്തായി ചാക്കോ വിവാദം ഉണ്ടായ സമയത്ത് ചിറ്റിലപ്പള്ളി പിതാവ് മാനന്തവാടിയിൽ നടത്തിയ പ്രസംഗം ടി.വി.യിൽ കണ്ടതാണ്.ഇത്ര വിഷം വമിക്കുന്ന പ്രസംഗം നടത്തിയ അദ്ദേഹത്തെപ്പോലെ ഉള്ളവരെ എന്താണു വിളിയ്ക്കേണ്ടത്?

  ലാറ്റിൻ അമേരിക്കൻ രാജ്യങ്ങൾ കഴിഞ്ഞാൽ കത്തോലിക്ക സഭയുടെ അവസാന തുരുത്താണു കേരളം.ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിൽ സഭ മോചനത്തിനായി പൊരുതുന്ന ഇടതു പക്ഷ പ്രസ്ഥാനങ്ങളോടൊപ്പമാണെങ്കിൽ കേരളത്തിലെ സഭ അതിനു നേർ വിപരീതമായ നിലപാടാണു എടുക്കുന്നത്.പലതും ഇത്തരം അച്ചന്മാരുടെ ‘വ്യക്തിപരമായ’ താല്പര്യങ്ങൾ കൂടി ചേർന്നതാണ്.യൂറോപ്പിൽ പള്ളികളിൽ പോകാൻ ആളില്ല.പലതും വിൽ‌ക്കാൻ വച്ചിരിക്കുന്നു.

  കേരളത്തിൽ ഉണ്ടായ എല്ലാ സാമൂഹ്യ മുന്നേറ്റങ്ങളോടും പുരോഗമനാശയങ്ങളോടും മുഖം തിരിച്ചു നിന്ന നിലപാടാണു സഭയ്ക്കുള്ളത്.

  നല്ല ലേഖനം


Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s


%d bloggers like this: