എൻ‍.ജെ. ജോജൂന് ഒരു മറുപടി

വിദൂഷകനിൽ വന്ന ഒരു പോസ്റ്റിൽ എൻ.ജെ.ജോജു എഴുതിയ കമന്റിലൂടെ പോയപ്പോൾ എന്തെങ്കിലും ഒന്ന് കമന്റണം എന്നുതോന്നി അത് ഇവിടെ ഒരു പോസ്റ്റായ് ഇടുന്നു

എന്റെ മാഷേ, (എൻ.ജെ.ജോജൂ) നിങ്ങൾ സഭാ നേതൃത്വത്തെ തള്ളിപ്പറയണം എന്ന് ആരും പറയുന്നില്ല.! ചെയ്യുന്ന തെറ്റ് അത് ആയിരം തവണശരിയാണ് എന്ന് പറഞ്ഞാലും ശരിആകാറില്ലല്ലോ. ആരും തെറ്റു ചെയ്യുന്നില്ല എന്ന ബാലിശമായ തത്വത്തിൽ മുറുകെപിടിച്ച് സംസാരിക്കരുത്. നിങ്ങൾ ചെയ്യുന്ന ശരികൾ ചിലപ്പോൾ നിങ്ങളുടെ മാത്രം ശരിയായിരിക്കും, അത് ഒരു വലിയ സമൂഹത്തിന് തെറ്റുമാവാം അപ്പോൾ അതിനെ അസഹിഷ്ണുതയോടെ കാണരുത്, അപ്പോൾ തങ്ങൾ ചെയ്ത ശരിയിലെ തെറ്റ് എവിടെ എന്ന് അന്വേഷിക്കണം അങ്ങനെ അന്വേഷിക്കുന്നവനാണ് മനുഷ്യൻ…. പലപ്പോഴും കൃസ്തവ സഭാ നേതൃത്വം ഇങ്ങനെ ഒരന്വേഷ്ണം നടത്താറില്ല…..ബൈബിളിൽ പറഞ്ഞിരിക്കുന്നത് മാത്രമാണ് ശരി അതനുസരിച്ച് സമൂഹം ജീവിക്കണം എന്ന കാഴ്ച്ചപ്പാട് എത്ര ഇടുങ്ങിയിതാണ്…. ഞാനും നിങ്ങളും ഒക്കെ ജീവിക്കുന്ന ഈ സമൂഹത്തൽ മറ്റു മത വിഭാഗങ്ങൾ കൂടെ ജീവിക്കുന്നു എന്ന കാര്യം സഭ പലപ്പോഴും മറക്കുന്നു, ഒരു കൃസ്ത്യാനിക്ക് ബൈബിൾ എത്രത്തോളം പ്രാധാന്യമുള്ളതാണോ അത്രത്തോളം തന്നെ മറ്റു മതക്കാർക്കും അവരുടെ വിശുദ്ധ പുസ്തകങ്ങൾ വിലപ്പെട്ടതാണ്, അതിനെ അപമാനിക്കുകയോ നിന്ദിക്കുകയോ ആവരുത് അതാണ് ഒരു സംസ്ക്കാരമുള്ള മനുഷ്യൻ ചെയ്യേണ്ടത്, മാഷ് സ്വയം ഒന്നു ചിന്തിച്ചുനോക്കു നിങ്ങൾക്ക് എത്രതവണ ഇങ്ങനെ ചെയ്യാൻ കഴിഞ്ഞിട്ടുണ്ടെന്ന്? പിന്നെ താങ്കൾ അക്കമിട്ട് നിരത്തിയ കാര്യത്തിലൂടെ ഒന്ന് കടന്നുപോകാം

1.) സഭാനേതൃത്വത്തെ വിശ്വാസികള്‍ തള്ളിപ്പറയണം. പിന്നെ സര്‍ക്കാരിന് എന്തു തോന്യവാസവും ആവാമല്ലോ .

ഇവിടെ ഒരുകാര്യം മനസ്സിലാകാത്തത്, സഭ എന്നത് ഒരു രാഷ്ടീയ പ്രസ്ഥാനമാണോ ? അല്ലങ്കിൽ പിന്നെ ഭരണകാര്യങ്ങളിൽ എന്തിന് ഇടപെടുന്നു? അതോ കോൺഗ്രസ്സ്=കത്തോലിക്ക സഭ എന്ന ഇക്വേഷൻ ആണോ ഇതിന് പിന്നിൽ, കത്തോലിക്ക സഭ ഇല്ലായിരുന്നെങ്കിൽ കേരളത്തിലെ സകലമനുഷ്യരേയും മുക്കികമ്മ്യൂണിസ്റ്റാക്കിയേനെ എന്ന് മാഷ് പേടിക്കുന്നുണ്ടോ ? ഈ സർക്കാർ കാണിച്ച തോന്ന്യവാസങ്ങൾ എന്തൊക്കെ ആയിരുന്നു ? സാധാരണക്കാരന്റെ കുട്ടികൾക്കു കൂടെ ഉന്നത വിദ്യാഭ്യാസം നൽകണം എന്ന് ശഠിച്ചതോ ? അതോ കിടപ്പാടം ഇല്ലാത്തവർക്കായി സർക്കാർ വക കയ്യേറ്റഭൂമി തിരിച്ചു പിടിച്ചതോ, കുട്ടികളെ കണ്ണൂതുറന്ന് തനിക്കുചുറ്റും നോക്കാൻ പഠിപ്പിച്ചതോ ? ( മതമില്ലാത്ത ജീവൻ) ? ( സർക്കാരിന് മേൽ പറഞ്ഞ പ്രവർത്തികൾ ഒന്നും നൂറ് ശതമാനം പൂർണ്ണമായും ശരിയായും ചയ്യാൻ പറ്റിയില്ല അത് ഒരു നഗ്ന സത്യമാണ് , വഴി മുടക്കികൾ കൂട്ടത്തിലും പുറത്തും ധാരാളം ഉണ്ടല്ലോ)

2)സര്‍ക്കാരിന്റെ ജനാധിപത്യവിരുദ്ധ-ന്യൂനപക്ഷവിരുദ്ധ-ഭരണഘടനാവിരുദ്ധ നടപടികള്‍ക്കെതിരേ കോടതിയെ സമീപിയ്ക്കരുത്. പിന്നെ സര്‍ക്കാരിന് എന്തു തോന്യവാസവും ആവാമല്ലോ അല്ലേ.

താങ്കൾ കണ്ടെത്തിയ, സര്‍ക്കാരിന്റെ ജനാധിപത്യവിരുദ്ധ-ന്യൂനപക്ഷവിരുദ്ധ-ഭരണഘടനാവിരുദ്ധ നടപടികള്‍ എന്തൊക്കെ ആയിരുന്നു ? ഒന്ന് അക്കമിട്ട് നിരത്തിപറയാമോ ? ഞാൻ ഒരു ന്യൂനപക്ഷ സമുദായക്കാരനല്ലാത്തതിനാൽ എനിക്ക് നിങ്ങൾക്കെതിരെ അതായത് ന്യൂനപക്ഷത്തിനെതിരെ സർക്കാർ നടത്തിയ കടന്നുകയറ്റം എന്താണെന്ന് പെട്ടന്ന് മനസ്സിലാകുന്നില്ല.! നിങ്ങൾക്ക് സംഭവിച്ചപോലെ എന്റെ കാഴ്ച്ചയ്ക്കും എന്തെങ്കിലും പറ്റിയോ എന്നറിയാൻ ആണ് ? ഭൂരിപക്ഷത്തെ ന്യൂനപക്ഷം ഭരിക്കുന്നതാണല്ലോ ജനാതിപത്യം, എന്നാൽ ഇവിടെ ന്യൂനപക്ഷം ഭൂരിപക്ഷത്തെ ആണല്ലോ കഴിഞ്ഞ കുറേ കാലങ്ങളായി ഭരിക്കുന്നത്, അതിന് ചറിയ ഒരു മാറ്റം വന്നപ്പോൾ ഇങ്ങനെ അങ്ങ് ഹാലിളികിയാലോ മാഷെ.

എന്താണ് ന്യൂനപക്ഷ വിരുദ്ധത കൊണ്ട് അർത്ഥമാക്കിയത് എന്ന് മനസ്സിലായില്ല. ന്യൂന പക്ഷത്തിന്റെ മൌലികമോ അല്ലാത്തതോ ആയ ഏത് അവകാ‍ശമാണ് ഹനിക്കപ്പെട്ടത് ? പഠിക്കാനും പഠിപ്പിക്കാനുമുള്ള അവകാശം നിഷേധിച്ചോ (പണം പിരിക്കൽ വേണ്ടന്നല്ലെ പറഞ്ഞൊള്ളു) നിയമാനുസൃതമായി വിദ്യാലയങ്ങൾ തുടങ്ങാൻ അനുമതി നിഷേധിച്ചോ ? ( കൃസ്ത്യൻ മാനേജ്‌മെന്റുകൾ നിയമാനുസൃതമല്ലാത്ത നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്തുന്നുണ്ട് മാഷിന് തെളിവ് വേണോ അല്ലങ്കിൽ എന്തിനാ തെളിവ്‌ ഏഴാം ക്ലാസ്സിലെ പുസ്തകം ഒന്നൂടെ വായിച്ചട്ട് കണ്ണ് വലിച്ച് തുറന്ന് തിരുമേനിമാരെ അല്ലങ്കിൽ പിതാ‍ക്കന്മാരെ ഭയക്കാതെ ഒന്നു നോക്കിയാൽ മതി നല്ല വ്യക്തമായി കാണാൻ പറ്റും യൂ.കെ.ജി മുതൽ മുകളിലേയുക്കുള്ള ജാലകം,

പിന്നെ സർക്കാർ ശമ്പളം നൽകുന്ന അധ്യാപകരെ സർക്കാർ തന്നെ തിരഞ്ഞെടുക്കും (പി.എസ്.സി) എന്നുപറഞ്ഞതാണോ ന്യൂനപക്ഷവിരുദ്ധത. ? ക്രൈസ്തവൻ എന്ന ചട്ടക്കുടിന്റെ പുറത്ത് നിന്നും നോക്കുക മേല്പറഞ്ഞത് അനിവാര്യമായ ഒന്നല്ലെ ? .സ്കൂളുകൾ നടത്താൻ ഭരണഘടന അനുവാദം തരുന്നത് സർക്കാർചിലവിൽ മതപ്രചരണം നടത്താനല്ല. സംസ്ഥാന വിദ്യാഭ്യാസ ചട്ടങ്ങൾക്കനുസൃതമായി വേണം അവിടെ പഠന രീതികൾ തയ്യാറാക്കാൻ. ദൌർഭാഗ്യം എന്ന് പറയട്ടെ പലപ്പോഴും കൃസ്ത്യൻ മാനേജ്‌മെന്റുകൾ ഇവയൊക്കെ കാറ്റിൽ പറത്തുകയാണ് ഏറ്റവും അവസാനത്തെ പ്രഖ്യാപനം ഒറീസ്സയിലെ കലാപത്തിന് 29.08.2008 ൽ കേരളത്തിലെ സഭയുടെ ഉടമസ്ഥതയിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിടും എന്നത്. നിങ്ങൾ പറഞ്ഞ തലക്കെട്ടിൽ ചിലമാറ്റം വരുത്തി, മേൽ‌പ്പറഞ്ഞ പ്രവർത്തിക്ക് ചേരുന്നതരത്തിൽ എഴുതട്ടെ -ന്യൂനപക്ഷ സമുദായത്തിന്റെ ജനാധിപത്യവിരുദ്ധ-ഭരണഘടനാവിരുദ്ധ നടപടികള്‍“

3)സര്‍ക്കരിനെതിരെ പ്രതികരിയ്ക്കുന്നവരെ നാടുകടത്തണം. പിന്നെ സര്‍ക്കാരിന് എന്തു തോന്യവാസവും ആവാമല്ലോ .

സർക്കാരിനെതിരെ പ്രതികരിക്കുമ്പോൾ അത് സഭയുടെ താൽ‌പ്പര്യം ( സാമ്പത്തിക ലാഭം മാത്രം) മാത്രം കണക്കിലെടുത്താവരുത് . അതിന് സാമൂഹ്യ നന്മയിൽ അധിഷ്ടിത മായ ഒരു ലക്ഷ്യം ഉണ്ടായിരിക്കണം, അത് മതേതരത്തിന് തുരംഗം വയ്ക്കുന്ന സങ്കുചിത ചിന്താഗതി ആയിരിക്കരുത്. ഭൂരിപക്ഷത്തിന് ( മതാടിസ്ഥാനത്തിലല്ല) ഗുണമുണ്ടാകുകയും അതിലൂടെ സാമൂഹ്യ പുരോഗതിയ്ക്ക് വകവയ്ക്കുകയും ചെയ്യുന്ന കാര്യങ്ങളാണെങ്കിൽ അവയെ പിന്താങ്ങണം. കഴിഞ്ഞ കുറേ കാലങ്ങളായി സഭയുടെ മിഷ്ണറി പ്രവർത്തനം ഒരു കോർപ്പറേറ്റ് ബിസ്നസ്സ് സ്ഥാപനം എന്ന നിലയിലേയ്ക്ക് ചുരുങ്ങിപോയി. ഒരുകാലത്ത് കേരളത്തിലെ പാതിരിസമൂഹത്തിന് സമൂഹത്തിൽ നല്ല വില ഉണ്ടായിരുന്നു ഇന്ന് അത് എത്രത്തോളം ശേഷിക്കുന്നു എന്ന് കണ്ടറിയേണ്ടിയിക്കുന്നു. വിവാദങ്ങളിൽ സ്വയം തലവയ്ക്കുന്ന തിളയ്ക്കുന്ന രക്ത വാഹികളായി മാറിപ്പോയിരിക്കുന്നു, ആത്മീയതയിൽ നിന്നും ഉണ്ടാകേണ്ട പ്രസന്നതയ്ക്കും,ശാന്തിക്കും പകരം, ക്രോധവും, ക്ഷോഭവും ത്രസിക്കുന്ന മുഖശ്രീ ആണ് പല വൈദികരുടേയും മുഖത്ത് നിഴലിക്കുന്നത്, ( ടീ.വി. പ്രോഗ്രാമുകളിൽ പാത്രിരിമാരുടെ ശരീരഭാഷ ശ്രദ്ധിക്കുക) എന്തുപറ്റി കേരളത്തിലെ വൈദികർക്ക്………………………..

സർക്കാരുകൾ കാണിക്കുന്ന തോന്ന്യാസങ്ങളെ ചോദ്യം ചെയ്യാൻ ഇവിടെ ഒരു പ്രതിപക്ഷമില്ലെ., മതങ്ങൾ അല്ലങ്കിൽ മതത്തിന്റെ പേരിൽ ഇതിൽ ഒരു ഇടപെടൽ ആവശ്യമാണോ ? മനുഷ്യരുടെ പേരിൽ ഇടപെട് അതല്ലെ അതിന്റെ ശരി. പണ്ടൊരിക്കൽ ഒരു കന്യാത്രീ നോർത്ത് ഇന്ത്യയിൽ ബലാത്സഗം ചെയ്യപ്പെട്ടു, അതിന്റെ പേരിൽ ഇവിടെ മുഴുവൻ കൃസ്ത്യാനികളും ( ഒരുപക്ഷേ) ഇതിനെതിരെ ഇവിടെ പ്രക്ഷോഭം നടത്തി ഇതിൽ മിക്കവാറും എല്ല സഭകളിലേയും കന്യാസ്ത്രീകളും, വികാരികളും പങ്കെടുത്തു ആ പ്രതിക്ഷേധത്തെ കേരളത്തിലെ ജനങ്ങൾ രണ്ട്‌കൈയ്യും നീട്ടി സ്വീഅകരിച്ചു., അത് അനിവാര്യമായ ഒന്നാണെന്ന് സമ്മതിക്കുകയും ചെയ്യുന്നു. ഇതിൽ ഒട്ടും ശരിയല്ലാത്ത പ്രവർത്തി ഒളിഞ്ഞുകിടന്നിരുന്നു.., ഒരു വർഗ്ഗ തിരിവ്…, അതായത് അവിടെ ഉയർത്തി കാട്ടപ്പെട്ടത് ഒരു കന്യാസ്ത്രീ ബലാത്സംഗം ചെയ്യപ്പെട്ടു എന്ന താണ്….പക്ഷെ അതിൽ നിന്നും എത്രയോ മഹത്തരമായേനെ അത് ഒരു സ്ത്രീക്കെതിരെ നടന്ന അതിക്രമമായി അതിനെ ഉയർത്തികാട്ടുകയും, പിന്നീട് ഉണ്ടായ സ്ത്രീ പീഠനങ്ങളിൽ സഭയുടെ പ്രതിക്ഷേധം രേഖപ്പെടുത്തുകയും ചെയ്തിരുന്നെങ്കിൽ ?! കേവലം ക്രൈസ്തവർക്കായി മാത്രം (എല്ലാ ക്രൈസ്തവർക്കും വേണ്ടി അല്ല അതിൽ വേണ്ടപ്പെട്ടവർക്ക് മാത്രം., അല്ലേങ്കിൽ അഭയ കേസ്സ് 16 വർഷം നീളില്ലല്ലോ. അനുപമ കേസ്സ് ഉണ്ടാവുകയിമില്ല) പ്രതികരിക്കുന്ന വെറും ഒരു സഹകരണ പ്രസ്ഥാനമായി മാറിപ്പോയി സഭ. കന്യാസ്ത്രീകളെ സഭ ഉയർത്തികാട്ടുന്നത് സാമൂഹ്യ സേവനം ചെയ്യുന്ന സഹോദരിമാർ എന്നാണ്. പൊതു സമൂഹത്തിനോ അതോ ഏതെങ്കിലും പ്രത്യേക സമൂഹത്തിനോ എവിടെയാണ് ഇവരുടെ സേവനം ലഭിക്കുന്നത് ?. (കന്യാസ്ത്രീമാർ നടത്തുന്ന ജീവകാരുണ്യ പ്രവർത്തനം സുസ്ത്യർഹമായ സേവനം തന്നെ അത് മാനിക്ക പ്പെടേണ്ടതുതന്നെ).

4)തങ്ങള്‍ക്കനുകൂലമല്ലാത്തതിനെയൊക്കെ ഇല്ലാതാക്കുക. എന്നിട്ട് കമ്യൂണിസ്റ്റുപാര്‍ട്ടിയുടെ സര്‍വ്വാ‍ധിപത്യം.

ഇത്രയും കടന്ന് ചിന്തിക്കണോ ഇത് കേരളമല്ലെ മാഷെ ! സ്വാശ്രയത്തിന്റെ കാര്യത്തിൽ ഇതല്ലെ സഭ സ്വീകരിച്ച് നിലപാട്‌ തങ്ങള്‍ക്കനുകൂലമല്ലാത്തതിനെ-യൊക്കെ ഇല്ലാതാക്കുക. എന്നിട്ട് വിദ്യാഭ്യാസ മേഖലയിൽ സര്‍വ്വാ‍ധിപത്യം. ഈ ഹിഡൻ അജണ്ടതന്നെ ആണ് സഭപിൻ തുടരുന്നതും ഈ ദീർഘവീക്ഷണമാണ് കേരളത്തിൽ ക്രൈസ്തവസഭ സാമൂഹ്യ സേവനം എന്ന നിലയിൽ വിദ്യാഭ്യാസത്തിന്റെ കുത്തകകൾ ആയത് “ കേരളത്തിലെ മൊത്തം വിദ്യാഭ്യാസ സ്ഥാപനങ്ങളും അതിൽ ക്രൈസ്തവരുടെ എത്ര എന്നും ഉള്ള കണക്ക് ഈ കാഴ്ച്ചപ്പാടിനെ സാധൂ‍കരിക്കുന്നു. പാഠ പുസ്തക വിവാദം വന്നപ്പോഴും മറ്റ് ചില സാമൂഹ്യ പ്രശ്നം വന്നപ്പോഴും സ്കൂളുകൾ അടച്ചിടുക എന്ന സമരമുറ സഭ പുറത്തെടുക്കുന്നു. സർക്കാർ ശമ്പളം പറ്റുന്ന അധ്യാപകർ ഗവണ്മെന്റിന്റെ ഭാഗമാണ്, അവർ എപ്പോൾ എന്തുചയ്യണം എന്ന് തീരുമാനിക്കാനുള്ള അവകശം ഇന്ന് സഭയ്ക്ക് തീറ് കിട്ടിയിരിക്കുന്നു. പവ്വത്തിൽ തിരുമേനിയുടെ അഹന്ത നിറഞ്ഞ പ്രസ്ഥാവനകൾ ഈ വീക്ഷണകോണിൽ നിന്നും രൂപിഭവിച്ചതാവാം.

Advertisements
Explore posts in the same categories: വാർത്ത

5 Comments on “എൻ‍.ജെ. ജോജൂന് ഒരു മറുപടി”

 1. keralainside.net Says:

  ഈ പോസ്റ്റ് ലിസ്റ്റ് ചെയ്തുകൊണ്ടിരിക്കുന്നു. കൂടുതൽ സമയം ഈ രചന ആളുകളുടെ ശ്രദ്ധയിൽ വരാനായി സൈറ്റിൽ വന്നു അനുയോജ്യ മായ വിഭാഗത്തിൽ ഈ പോസ്റ്റ് ഉൾപ്പെടുത്താൻ അപേക്ഷ.
  സൈറ്റ് സന്ദർശിക്കാൻ ഇവിടെ http://www.keralainside.net.
  കൂടുതൽ വിവരങൾക്ക് ഇവിടെkeralainsideblogaggregator.blogspot.com
  Thank You


 2. എന്‍ ജെ ജോജൂന് മറുപടി കൊടുത്തിട്ട് ഒരു കാര്യവും ഇല്ല. അയാള്‍ കണ്ണുമടച്ചിരിട്ടാക്കുന്ന ഒരു പാവം കുഞ്ഞാട് മാത്രല്ല, ഒരു യു ഡി എഫ് കാരന്‍ കൂടിയ്യാണ്. തികഞ്ഞ വര്‍ഗ്ഗീയ വാദിയും.

 3. PIN Says:

  മതം എന്നുള്ളത്‌ ഓരൊരുത്തരുടേയും വ്യക്തിപരമായ വിശ്വാസം ആയിരിക്കട്ടെ. അതിനെ സമൂഹത്തിലേയ്ക്ക്‌ വലിച്ചിഴച്ച്കൊണ്ടുവന്ന് വഴക്കും വയ്യാവേലിയും ഉണ്ടാക്കുന്നത്‌ ദുഃഖകരമാണ്‌. മതങ്ങളല്ല മനുഷ്യനാണ്‌ വലുത്‌.

 4. വീ.കെ.ബാല Says:

  ഇവിടെ വന്ന് ഈ പോസ്റ്റിന് ഒരു അഭിപ്രായം പറഞ്ഞതിന് രാമചന്ദ്രൻ മാഷിനും, പിന്നെ പിൻ വർകൾക്കും നന്ദി, ചരിത്രം വളച്ചൊടിക്കപെടുന്നു എന്ന ലേഖനത്തിൽ “ പിൻ “ പറഞ്ഞ അഭിപ്രായം ഞാൻ പറഞ്ഞിട്ടുണ്ട് ആ ഭാഗം വായിച്ചില്ലങ്കിൽ ഒന്ന് എത്തിനോക്കുക ചില ഭഗം താഴെ കൊടുത്തിരിക്കുന്നു.
  “ ഒരാൾ ഈശ്വരവിശ്വാസിയാണോ അല്ലയോഎന്നത് തീരുമാനിക്കുന്നത് ഇവിടുത്തെ കൃസ്തീയ സഭകളോ സമാനതകളുള്ള മറ്റ് സ്ഥാപനങ്ങളോ, സമൂഹം പോലുമോ അല്ല. ആ വ്യക്തി മാത്രമാണ്, മതവിശ്വാസവും ദൈവ വിശ്വാസം രണ്ടാണ് എന്നതിൽ മെത്രാന്മാർക്ക് സംശയം ഉണ്ട് എന്നു തോന്നുന്നില്ല (മത വിശ്വാസികളിൽ പലരും ദൈവ വിശ്വാസികളല്ല എന്നത് ഒരു നഗ്നസത്യാമാണ് ). ഒരു വ്യക്തിയിൽ പ്രാധമികമായി ദൈവ വിശ്വാസത്തിന്റെ ബീജവാപം നടത്തുന്നത് മതാടിസ്ഥാനത്തിൽ തന്നെ അത് അംഗീകരിക്കുന്നു. ഒരുകുട്ടി ജനിക്കുമ്പോൾ മുതൽ അവനിൽ ദൈവത്തിന്റെ പേരിലുള്ള സന്ദേശങ്ങളും വാക്യങ്ങളും അടിച്ചേൽ‌പ്പിക്കുന്നു, വീട്ടിൽ നിന്നും തുടങ്ങുന്ന ഈ പ്രവണത ആ പ്രത്യേഗ സമൂഹത്തിൽ (മത സമൂഹം) നിന്നും അവനിലേയ്ക്ക് തെറ്റോ ശരിയോ ആയ ആശയങ്ങൾ സന്നിവേശിപ്പിക്കപ്പെടുന്നു. വളരുന്ന പ്രായത്തിൽ അവനിലേയ്ക്ക് എത്തപ്പേടുന്ന അറിവുകൾ അത് ശരിയായാലും തെറ്റായാലും അവൻ ഉൾക്കൊള്ളുന്നു, ശരിയായ വിദ്യാഭ്യാസം കിട്ടുമ്പോൾ അവൻ ശരിയായിട്ടുള്ളവയെ സ്വീകരിക്കുകയും അല്ലാത്തവ തള്ളിക്കളയുകയും ചെയ്യുന്നു. “

 5. simy Says:

  ജോജു യു.ഡി.എഫ്. കാരന്‍ ആയത് ഒരു വലിയ തെറ്റാണെന്ന മട്ടിലാണല്ലോ രാമചന്ദ്രന്‍ മാഷേ.


Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s


%d bloggers like this: