ഒറീസ്സയും രോഗശാന്തി ശുശ്രൂഷയും

റീസ്സയിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന പോലുള്ള സംഭവങ്ങൾ വിരൽ ചൂണ്ടുന്നത് പിടിപ്പ്‌കെട്ട നീതിന്യയ വ്യവസ്ഥയാണ് നമ്മുടേതെന്നാണ്. ജനങ്ങൾ നിയമം കൈയ്യിലെടുക്കുമ്പോൾ ഭരണകൂടം നോക്കുകുത്തിയായി നിൽക്കുന്നു, ഇത് ഒറീസ്സയിൽ മാത്രമല്ല സംഭവിക്കുന്നത്, ഗുജറാത്ത്,ബീഹാർ, ഉത്തർപ്രദേശ്,ഹരിയാന, തമിഴ്നാട്, എന്തിന് നമ്മുടെ കേരളത്തിൽ പോലും ഇതൊക്കെ നടക്കുന്നു, ചുട്ടുകൊല്ലുന്നതിന് പകരം, വെട്ടിയും കുത്തിയും വണ്ടി ഇടിപ്പിച്ചും, കല്ലുകൊണ്ടിടിച്ചും, ഏതൊക്കെ മാർഗ്ഗത്തിലൂടെ കൊലപാതകം നടത്താമോ അതെല്ലാം നാം പരീക്ഷിച്ചു കഴിഞ്ഞു…. എന്തേ നാം ഇങ്ങനൊക്കെ ?

ഇതിന്റെ ഒക്കെ പ്രധാന കാരണം നാം സംഘടിക്കാൻ ശേഷിയുള്ള ഒരാൾകൂട്ടമായി മാറിക്കൊണ്ടിരിക്കുന്നു എന്നതാണ്, സമൂഹവും ആൾകൂട്ടവും തമ്മിൽ അന്തരമുണ്ട്, ആൾക്കൂട്ടത്തിന് ഏകമനസ്സായിരിക്കും, അവർ ഒന്നും ചിന്തിക്കാറില്ല കൃത്യം നടത്തുക എന്നത് മാത്രമായിരിക്കും അവരുടെ ലക്ഷ്യം അതിന് ഏത് ഹീനമായ വഴിയും തിരഞ്ഞെടുക്കുന്നു, സമൂഹം പ്രവർത്തിക്കുന്നത് അതിന്റെ അലിഖിത നിയമങ്ങളിൽ മുറുകെപിടിച്ചായിരിക്കും., നമ്മുടെ സമൂഹത്തിൽ നിന്നും ആ അന്തസത്ത മാറി ആൾക്കൂട്ടമായി നാം മാറിക്കൊണ്ടിരിക്കുന്നു….. ഈ അടുത്ത സമയത്ത് ഒരു സ്ത്രീയേയും രണ്ട് കുട്ടികളേയും വഴിയിൽ മർദ്ദിക്കുന്ന രംഗം മാധ്യമങ്ങൾ വളരെ ആഘോത്തോടെ സം‌പ്രേക്ഷണം ചെയ്തു, ലജ്ജിച്ചു പോയി എന്തുപറ്റി നമ്മുടെ സമൂഹത്തിന് ? ഇന്ന് അക്രമത്തോട്‌ പ്രതികരിക്കുന്നത് പോലും ജാതി, മത, ഭാഷാ അടിസ്ഥാനത്തിലാണ്

ഏറ്റവും ഓടുവിലത്തേത് ഒറീസ്സയിൽ ഒരു കൂട്ടം മനുഷ്യരെ ജീവനോടെ ചുട്ടുകൊന്നു. ക്യാമറയിൽ പകർത്ത പെട്ട ചിത്രങ്ങൾ ഒഴികെ ബാക്കി എല്ലാം സംസാരിച്ചത് മതാടിസ്ഥാനത്തിൽ ആയിരുന്നു ഒറീസ്സയിൽ ക്രൈസ്തവർ ചുട്ടെരിക്കപ്പെട്ടു രോഗം ഇവിടുന്നാണ് തുടങ്ങുന്നത്,മതേതരത്തെപ്പറ്റി വാതോരാതെ സംസാരിക്കുകയും തികച്ചും വർഗ്ഗിയവാദി ആയി ജീവിക്കുകയും ചെയ്യുന്നവരായി നാം പരിണമിച്ചു.

കേരളത്തിലെ ഒരു രാഷ്ട്രീയ പാർട്ടിപോലും പറഞ്ഞില്ല ഓറീസ്സയിൽ ചുട്ടെരിക്കപ്പെട്ട മനുഷ്യരെ കുറിച്ച് അവർ സംസാരിച്ചത് ക്രൈസ്തവരെ കുറിച്ചായിരുന്നു. ചിന്തയ്ക്ക് തീ പിടിപ്പിക്കുന്ന വാർത്തകൾ ആയിരുന്നില്ല അവയൊന്നും പകരം വർഗ്ഗിയതയ്ക്ക് തീപിടിപ്പിക്കുന്നവ ആയിരുന്നു, മരിച്ചവർ ആരായിരുന്നു ( ഏത് ജാതിക്കാരൻ, ഏത് മതവിശ്വാസി, ഏത് രാഷ്ട്രീയക്കാരൻ )എന്നാണ് ആദ്യം അന്വേഷിക്കുന്നത്, മരിച്ചത് അല്ലങ്കിൽ കൊല്ലപ്പെട്ടത് ഒരു മനുഷ്യൻ ആണ് എന്ന കേവല തിരിച്ചറിവിന് പകരം വർഗ്ഗിയമായി നമ്മൾ കാണാൻ പഠിച്ചു ( മതപരമായി അല്ലെങ്കിൽ രാഷ്ട്രീയപരമായി) അതോ നമ്മളെ അങ്ങനെ പഠിപ്പിച്ചതാണോ? കേരളത്തിൽ കൃസ്തീയ സമൂഹം ഇതിനെതിരെ സമൂഹപ്രാർത്ഥനയും കൂട്ട ഉപവാസവും നടത്തി എന്തായിരുന്നു അവർ ഉയർത്തി കാട്ടിയ മുദ്രാവാക്യം ? ക്രൈസ്തവർക്കെതിരെ ഒറീസ്സയിൽ നടക്കുന്ന അതിക്രമങ്ങൾ അവസാനിപ്പിക്കുക, അവിടെ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തുക…., ഇത്തരം മുദ്രാവാക്യങ്ങൾ ഉയർന്നു വന്നാൽ ഈ രോഗത്തിന് ഒരിക്കലും ശമനം ഉണ്ടാകില്ല…….എല്ലാ മനുഷ്യനേയും സഹോദരനായി കാണാനും സ്നേഹിക്കാനും പഠിപ്പിച്ച കൃസ്തുദേവന്റെ അനുയായികൾ, മനുഷ്യനെ കൃസ്ത്യാനിയായും, മുസ്ലീമായും, ഹിന്ദുവായും കാണാൻ ശ്രമിക്കുന്നു, മറ്റുമതക്കാരും ഇതെവഴിതന്നെ തിരഞ്ഞെടുക്കുന്നു. സ്വന്തം മത വിശ്വാസികൾ കൊല്ലപ്പെടുമ്പോൾ മാത്രം “മതത്തിന്റെ അന്തസത്ത ഓർക്കുന്നത്” ഒറീസ്സയിൽ ഉണ്ടായപോലുള്ള അക്രമ പ്രവർത്തനത്തിന് പ്രേരണ ആവുകയെ ഉള്ളു. എനിക്ക് വ്യ്ക്തിപരമായി ഈ സംഭവത്തിൽ ഉണ്ടായദുഖം അവിടെ ചുട്ടെരിക്കപ്പെട്ട മനുഷ്യരെ മനുഷ്യരായി കാണാൻ നമ്മുടെ സമുഹത്തിനും മാധ്യമങ്ങൾക്കും കഴിയാതെ പോയി എന്നതാണ്. ഈ കാഴ്ച്ചയാണ് നമ്മളെ പ്രശ്നങ്ങളിലേയ്ക്ക് നയിക്കുന്നത്. കൃസ്ത്യാനിയെ ഹിന്ദുക്കൾ ജീവനോടെ കത്തിച്ചു എന്ന വാർത്തയും, മതമില്ലാതെ വരുന്ന ഇതെവാർത്തയും തമ്മിൽ ഒരുപാട് അന്തരമുണ്ട്. ജീവിക്കുന്ന ഉദാഹരണം നമുക്ക് മുൻപിലുണ്ട്, വഡോദരയിൽ ട്രെയിനിൽ ഹിന്ദുക്കളെ ചുട്ടുകൊന്നു എന്ന വാർത്തയാണ് നൂറ്കണക്കിന് മുസ്ലീംങ്ങളുടെ ജീവൻ ഗുജറാത്തിൽ തല്ലി ഉടച്ചത്, ഈ സംഭവം ഉണ്ടായപ്പോൾ ഇവിടുത്തെ കൃസ്തീയ പുരോഹിത വർഗ്ഗം എവിടെ ആയിരുന്നു ? അന്ന് മരിച്ച മനുഷ്യർക്ക് വേണ്ടി ഒരുനിമിഷം ഇവർക്ക് പ്രാർത്ഥിക്കാമായിരുന്നല്ലോ ? ഒരു പ്രതിക്ഷേധക്കുറിപ്പ് ഇറക്കാമായിരുന്നല്ലോ ? എന്തെ കണ്ടില്ല, ഗുജറാത്തിൽ മുസ്ലീങ്ങൾ കൊല്ലപ്പെട്ടപ്പോഴും നല്ല ഇടയന്മാർ ഒന്നും ഉരിയാടികണ്ടില്ല.!

മതപുരോഹിതന്മാർ മേൽ‌പ്പറഞ്ഞതരത്തിലുള്ള ജുഗുപ്സ്സാവഹമായ മൌനത്തിൽ നിന്നും പുറത്തുവരണം. തങ്ങളുടെ മതവിശ്വാസികൾ കൊല്ലപ്പെടുമ്പോൾ അല്ലങ്കിൽ ആക്രമിക്കപ്പെടുമ്പോൾ മാത്രം പ്രതികരിക്കുന്നവർ ആയി മാറരുത്, സമൂഹത്തിൽ മനുഷ്യന് നേരെ അക്രമം ഉണ്ടാകുമ്പോൾ അതിനെതിരെ ശക്തമായി പ്രതികരിക്കണം അവൻ ഏത് മതക്കാരൻ എന്ന് അന്വേഷിച്ച ശേഷമാവരുത്, അപ്പോൾ ആണ് ദൈവം അവരിൽ ഏൽ‌പ്പിച്ചിരിക്കുന്ന ദൌത്യം അവർ പൂർത്തിയാക്കുന്നത്, അല്ലാതെ രണ്ട് നേരം ബൈബിൾ വായിക്കുന്നതു കൊണ്ടോ, അഞ്ചുനേരം നിസ്കരിക്കുന്നതു കൊണ്ടോ ഒറ്റക്കാലിൽ തപസ്സനുഷ്ടിക്കുന്നതോ പൂജ ചെയ്യുന്നതോ കൊണ്ടല്ല. പുരോഹിത വർഗ്ഗത്തിന് സാധാരണക്കാരുടെ മേൽ ഒരു നിയന്ത്രണം ഉണ്ട് എന്നത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്, ഇത്തരം ശക്തി സമൂഹ നന്മയക്കായി ഉപയോഗിക്കണം. അത് ശരിയായി ഉപയോഗിക്കാത്തതിന് നിരവധി ഉദാഹരണങ്ങൾ ചരിത്രം നമ്മേ പഠിപ്പിച്ചിട്ടുണ്ട്. ഒറിസ്സയിൽ പടർന്നു പിടിച്ച വർഗ്ഗിയ, അല്ലങ്കിൽ വംശവിദ്വേഷം എന്ന രോഗത്തിന് രോഗശാന്തി ശിശ്രൂഷ നൽകേണ്ടത് മതങ്ങളെ നയിക്കുന്നവർ തന്നെ……അതാവട്ടെ മറ്റുള്ള മതങ്ങളെ ഉൾക്കൊള്ളാൻ തങ്ങളുടെ മതവിശ്വാസികളെ പഠിപ്പിക്കലും മറ്റ് മതസ്തരെ ബഹുമാനിക്കലും അവരുമായി സഹകരിക്കാനുള്ള മനോഭാവം കെട്ടിപ്പടുക്കലുമാണ്…സത്യസന്തമായ ഇടപെടൽ

ഞാൻ വായിച്ച ചില ഒറീസ്സ രാഷ്ട്രീയം താഴെ ലിങ്ക് ചെയ്തിരിക്കുന്നു

1. പവ്വത്തിൽതിരുമേനിയുടെ ആശിർവാദം ഇതിലെ ഒന്നു പോകു

2. ഒറീസ്സയിലെകൂടുതൽ വാർത്തകൾ

3. ഒറിസ്സയിൽ‌വർഗ്ഗിയകാർഡിറക്കുന്ന ബീ.ജെ.പി

Advertisements
Explore posts in the same categories: വാർത്ത

4 Comments on “ഒറീസ്സയും രോഗശാന്തി ശുശ്രൂഷയും”

 1. keralainside.net Says:

  ഈ പോസ്റ്റ് ലിസ്റ്റ് ചെയ്തുകൊണ്ടിരിക്കുന്നു. കൂടുതൽ സമയം ഈ രചന ആളുകളുടെ ശ്രദ്ധയിൽ വരാനായി സൈറ്റിൽ വന്നു അനുയോജ്യ മായ വിഭാഗത്തിൽ ഈ പോസ്റ്റ് ഉൾപ്പെടുത്താൻ അപേക്ഷ.
  സൈറ്റ് സന്ദർശിക്കാൻ ഇവിടെ http://www.keralainside.net.
  കൂടുതൽ വിവരങൾക്ക് ഇവിടെkeralainsideblogaggregator.blogspot.com
  Thank You

 2. padhikan Says:

  http://aprathyakshan.blogspot.com
  ഗോധ്ര യില്‍ കത്തിക്കരിഞ്ഞ മൃതദേഹങ്ങള്‍ അഹമ്മദബാദ്‌ തെരുവില്‍ പ്രദര്‍ശിപ്പിച്ച്‌ ഹിന്ദു വികാരം ആളിക്കത്തിച്ച മോഡി വര്‍ഗവും ഗുജറാത്തിലെ നിഷ്ടൂര കൊലപാതകങ്ങളുടെ വീഡിയോകളും ഫോട്ടൊകളും കേരളത്തിന്റെ വരെ മുക്കിലും മൂലയിലും പ്രദര്‍ശിപ്പിച്ച്‌ മുസ്ലിം വികാരം ആളിക്കത്തിച്ച വര്‍ഗങ്ങളും ഒരു നാണയത്തിന്റെ രണ്ടുവശങ്ങളാണെന്നും അവരുടെ ലക്ഷ്യം എന്തെന്നും മനസ്സിലാക്കനുള്ള കോമണ്‍ സെന്‍സ്‌ പോലുമില്ലാത്തവരായിപ്പോയല്ലോ നമ്മള്‍

 3. വീ.കെ.ബാല Says:

  സ്നേഹം നിറഞ്ഞ പഥികന്, നന്ദി ഇവിടെ വരുകയും നിങ്ങളുടെ വിലയേറിയ സമയം ഇതിൽ കോറിയിട്ട വരികൾ വായിക്കാനും അതിൽ നിങ്ങളുടെ കയ്യൊപ്പ് ഇട്ടതിനും,വിമർശനങളും, നിർദ്ദേശങ്ങളും, അറിയിക്കുക,
  എനിക്ക് തോന്നിയത് പണ്ട് കാറൽ മർക്സ് പറഞ്ഞ കാര്യമാണ്, മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ് എന്നത്, അദ്ദേഹം ഉദ്ദേശിച്ചത് ദൈവ വിശ്വാസത്തെ അല്ല മതവിശ്വാസത്തെ ആണ്, മതങ്ങൾ സൃഷ്ടിച്ച ദൈവങ്ങളെ ആണ്, ആ ദൈവങ്ങൾ ആണ് മനുഷ്യന്റെ നാശത്തിന് കാരണമാകുന്നതും, തങ്ങൾ സൃഷ്ടിച്ച ദൈവത്തിനാണ് ശക്തി എന്നും, അത് ശ്രേഷ്ടമെന്നും വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നു ഇതാണ് പ്രശ്നങ്ങൾക്ക് മൂലകാരണം, സർവ്വശക്തിക്കും ശക്തി നൽകുന്നവൻ ആണ് ദൈവം എന്ന് എല്ലാമതവും പറയുന്നു, അങ്ങനെ നിർവചനത്തിനതീതനായ ആശക്തിയെ മനുഷ്യൻ നിർവചിക്കാൻ ശ്രമിക്കുന്നു, ആ നിർവചനത്തെ അത് ശരി എന്ന് വരുത്തിതീർക്കാൻ ശ്രമിക്കുന്നു……ഇതൊക്കെ അല്ലെ… ഇന്നത്തെ അശാന്തിക്ക് കാരണം, മറ്റൊരാൾ ആരാധിക്കുന്ന അല്ലങ്കിൽ ബഹുമാനിക്കുന്ന വസ്തു അത് ഒരു പാറക്കഷ്ണം ആയിക്കൊള്ളട്ടെ അതിൽ കാറിതുപ്പുന്നത്, സംസ്കാരമുള്ള ഒരാൾക്ക് ചേർന്നതല്ല…..!


Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s


%d bloggers like this: