Archive for September 2008

സാജൻ മാഷിന്റെ ചിന്തകൾ

September 20, 2008

സാജൻ മാഷിന്റെ ‌ചിന്തകൾ

Advertisements

മാവേലി നാട് വാണീടും കാലം….

September 11, 2008

എന്റെ പ്രീയപ്പെട്ട എല്ലാസഹോദരി സഹോദരന്മാർക്കും, ഹൃദയം നിറഞ്ഞ ഓണാശംസകൾ, കൂടെ ഒരു സൈബർ ഓണസദ്യയും…. ഹാപ്പി ഓണം

അജീഷ് മാത്യുവിന്റെ അഭിപ്രായവും മറുപടിയും

September 8, 2008

പ്രീയപ്പെട്ട അജീഷ്,

താങ്കളുടെ മറുപടി കണ്ടു, നിങ്ങളുടെ കമന്റിൽ ഒരാളുടെ വ്യക്തി സ്വാതന്ത്രത്തിനു മേലും തിരുസഭ കൈകടത്തിയിട്ടില്ല, ഇനി ഉണ്ടാവുമെന്ന് തോന്നുന്നുമില്ല സഭയില്‍ ജീവിക്കുമ്പോള്‍ സഭയുടെ നിയമങ്ങള്‍ അനുസരിക്കാന്‍ എല്ലാവരും ബാദ്യസഥരാണ്. ഇനീ‍‌ ഇതൂകൂടെ‌ അജീഷ് ഒന്നുനോക്കു പറ്റില്ല എന്ന് തോന്നിയാല്‍ വിട്ടു പോകാന്‍ ആരും തടസവും ഇല്ല എന്റെ അറിവ് ശരിയാണെങ്കില്‍ സിസ്റ്റര്‍ ജെസ്മി കഴിഞ്ഞ ഡിസംബര്‍ മുതല്‍ അവധിയിലാണ് .ഇപ്പോള്‍ ഈ പ്രശ്നം പര്‍വതീകരിക്കുന്നത് സര്‍ക്കാര്‍ നേരിടുന്ന ഭീഷിണികള്‍ ഒഴിവാകി സഭയെയും വിശ്വാസികളെയും തമ്മില്‍ ഭിന്നിപ്പിക്കമെന്ന ചിലരുടെ വ്യാമോഹം മാത്രമാണ് . ഇപ്പോൾ കേരളം ഭരിക്കുന്നത് കമ്മ്യൂണിസ്റ്റ് പാർട്ടി ആയതിനാലും, താങ്കൾ ഉന്നയിക്കുന്ന ആരോപണങ്ങൾ അടിസ്ഥാന രഹിതമായതിനാലും ( നീല നിറത്തിൽ ഹൈലേറ്റ് ചെയ്ത വരികൾ വായിക്കുക) ആണ് ഞാൻ നിങ്ങളെ “അന്ധമായ കമ്മ്യൂണിസ്റ്റ് വിരോധത്തിന്റേയും അന്ധമായ വിശ്വാസങ്ങളുടേയും ദീർഘവൃത്തത്തിൽ നടന്നു ശീലിച്ചയാൾ എന്ന അർത്ഥത്തിൽ” ഇങ്ങനെ അഭിസംബോദന ചെയ്തത്. അങ്ങനല്ല എന്ന് താങ്കൾ പറഞ്ഞതിൽ എനിക്ക് താങ്കളോട് ഇപ്പോൾ കൂടുതൽ ബഹുമാനം തോന്നുന്നു ഇതിനർത്ഥം ഞാൻ താങ്കളെ നേരത്തെ ബഹുമാനിച്ചില്ല എന്നല്ല കേട്ടോ , ഞാനൊരു കമ്മ്യൂണിസ്റ്റ് വിരുദ്ധനോ അന്ധവിശ്വാസത്തിന്റെ ദീര്‍ഘവൃത്തതില്‍ ചരിക്കുന്നവനോ അല്ലെന്നു ആദ്യമേ തന്നെ വ്യക്തമാക്കട്ടെ“ മതവിശ്വാസം അല്ലങ്കിൽ ദൈവ വിശ്വാസം ( രണ്ടും ഒന്നുതന്നെ ആണോ ? ആ….) അത് തികച്ചു വ്യക്തിപരമായ ഒന്നാണ്, (സമയമുണ്ടെങ്കിൽ ദയവായി ഞാൻ എഴുതിയ മറ്റ് പോസ്റ്റുകൂടെ വായിക്കുക.) അതിൽ മറ്റ് ഒരു വ്യക്തിയോ അല്ലങ്കിൽ ഒരു രാഷ്ട്രീയ പാർട്ടിയോ അതിക്രമിച്ച് കയറുന്നത് നല്ലതല്ല, അതുപോലെ മതസ്ഥാപനങ്ങൾ (കത്തോലിക്ക സഭപോലുള്ളവ) രാഷ്ട്രീയത്തിൽ നുഴഞ്ഞു കയറുന്നതോ തങ്ങളുടെ സ്വാധീനം അതിൽ ചെലുത്തുന്നതോ ശരിയായ കീഴ്‌വഴക്കമല്ല. പക്ഷേ കേരളത്തിൽ കത്തോലിക്ക സഭ തങ്ങളുടെ സംഘാടക ശക്തി കേരളരാഷ്ട്രീയത്തിൽ പലതവണ പുറത്തെടുത്തിട്ടുള്ളതാണ്. ഈ ലിങ്കിലെ ലേഖനവും അതർഹിക്കുന്ന മറുപടിയും വായിക്കുക നിങ്ങളുടെ അക്ഷരങ്ങൾ പറഞ്ഞതും പറയാതിരുന്നതുമായ പല കാര്യങ്ങളും ഈ ബ്ലോഗിൽ ഉണ്ട്, എവിടുന്നാണ് ഈ വിവരങ്ങൾ ശേഖരിച്ചത് എന്നും ഈ ബ്ലോഗിലെ ആചാര്യന്മാർ വിളമ്പിയവ എവിടുന്നാണെന്നും അതിൽ കൊടുത്തിട്ടുണ്ട്. ഒപ്പം അതിൽ കാളിദാസ്സൻ എന്ന ബ്ലോഗർ അതർഹിക്കുന്ന മറുപടിയും കൊടുത്തിട്ടുണ്ട് .

ഇനീ അജീഷിന്റെ മറുപടി എഴുത്തിലൂടെ പോകാം എന്റെ സ്വഭാവ രൂപീകരണ കാലങട്ടത്തില്‍ എനിക്ക് നല്‍കപെട്ട വിശ്വാസത്തിന്റെ പാഠങ്ങള്‍ എന്നെ സ്വധീനിച്ചിടുന്ടെന്നത് സുവ്യക്തം, എന്റെ കുട്ടികളും ആ രീതിയില്‍ വളരുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നത് എന്റെ സ്വാര്‍ത്ഥതയായി മറ്റുള്ളവര്‍ വ്യാഖ്യാനിച്ചാല്‍ അവരോട് ഹാ കഷ്ടം എന്നല്ലാതെ എന്ത് പറയാന്‍ . ഞാന്‍ എന്റെ കുട്ടിയുടെ വളര്‍ച്ചയും വികസനവും കാംഷിക്കുന്നതുപോലെ ഞങ്ങളുടെ വിശ്വാസങ്ങളും മതമൂല്യങ്ങളും സംരക്ഷിക്കുവാന്‍ മത മേലദ്ധ്യക്ഷന്‍ മാരും കടപെട്ടിരിക്കുന്നില്ലേ ? അതിന് നേരെ ഉണ്ടാകുന്ന വെല്ലുവിളികളെ ചെറുത്തുതോല്പിക്കാന്‍ വിശ്വാസി എന്ന നിലയില്‍ ഞങ്ങളും ബാധ്യസ്തര്‍ അല്ലെ?

അജീഷിന് നൽകപ്പെട്ട വിശ്വാസത്തിന്റെ പാഠങ്ങൾ തെറ്റായിരുന്നെന്നോ, ശരിയായിരുന്നന്നോ ഒന്നും പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല. അത് നിങ്ങളിൽ ഉണ്ടാക്കിയിരിക്കുന്ന സ്വാധീനത്തിന്റെ ആഴവും അളവും ഒന്നും തിരയാൻ ഞാൻ ശ്രമിക്കുന്നുമില്ല. അജീഷ് അത് അടുത്തതലമുറയിലേയ്ക്ക് പകർന്നു കൊടുക്കുന്നതും വളരെ ശരിയാണ്, ഞാൻ അംഗീകരിക്കുന്നു, മാനിക്കുന്നു. ഇനി അജീഷിന്റെ അടുത്ത ചോദ്യം ഉത്തരം അർഹിക്കുന്നതാണ്

  1. ഞങ്ങളുടെ വിശ്വാസങ്ങളും മതമൂല്യങ്ങളും സംരക്ഷിക്കുവാന്‍ മത മേലദ്ധ്യക്ഷന്‍ മാരും കടപെട്ടിരിക്കുന്നില്ലേ ? അതിന് നേരെ ഉണ്ടാകുന്ന വെല്ലുവിളികളെ ചെറുത്തുതോല്പിക്കാന്‍ വിശ്വാസി എന്ന നിലയില്‍ ഞങ്ങളും ബാധ്യസ്തര്‍ അല്ലെ?

തീർച്ചയായും, ഇതിനെ കുറിച്ച് പ്രതിപാതിക്കുന്നതിന് മുൻപ് അജീഷിനോട് ഒരു ചോദ്യം ചോദിക്കാൻ ഞാൻ നിർബന്ധിതനാകുന്നു. എന്റെ ചോദ്യത്തിനുള്ള ഉത്തരം കേരളത്തിലെ ഇന്നത്തെ സാമൂഹ്യ രാഷ്ട്രീയ അന്തരീക്ഷത്തിൽ നിന്നും ഉള്ളതായിരിക്കണം (ഓറിസ്സ, അല്ലങ്കിൽ കേരളത്തിന് പുറത്തുള്ള സംഭവവികാസങ്ങൾ ഒഴിവാക്കുക) കേരളത്തിലെ ക്രൈസ്തവർ അവരുടെ മതമൂല്ല്യങ്ങളും, വിശ്വാസവും ആചാരങ്ങളും നിലനിർത്താൻ ഏതു തരത്തിലുള്ള വെല്ലുവിളികൾ ആണ് നേരിടുന്നത്? ഏതെങ്കിലും അന്യമതക്കാരിൽ നിന്നുമാണോ, അതോ ഏതെങ്കിലും രാഷ്ട്രീയക്കാരിൽ നിന്നാണോ എവിടുന്നാണ് പ്രശ്നങ്ങൾ ?

അജീഷിന്റെ ചോദ്യത്തിന് ഉത്തരം നൽകുമ്പോൾ അജീഷിന്റെ കാര്യങ്ങളെ കുറിച്ച് മാത്രമേ ചിന്തിക്കുന്നുള്ളോ എന്ന് സംശയിക്കേണ്ടിവരുന്നു. മതമേലദ്ധ്യക്ഷൻ മാർക്ക് ഉള്ളതുപോലെ തന്നെ ഈ അകുലതകളും വേവലാതികളും മറ്റ് മതസ്തർക്കും ഉണ്ട് എന്ന് അജീഷ് മനസ്സിലാക്കുന്നുണ്ടോ? അവരുടെവിശ്വാസങ്ങളും മതമൂല്ല്യങ്ങളും ആചാരാനുഷ്ടാനങ്ങളും സംരക്ഷിക്കപ്പെടേണ്ടതല്ലെ ? (? ഇടുന്ന സ്ഥലങ്ങളിൽ നിന്നും ഒരുത്തരം ഞാൻ പ്രതീക്ഷിക്കുന്നു) അതോ ഈവക കാര്യങ്ങൾ ഒക്കെ ക്രൈസ്തവർക്ക് മാത്രം ഉള്ളതാണോ ? തന്നിലേയ്ക്ക് മാത്രം ചുരുങ്ങാതെ സമൂഹത്തിന്റെ മൊത്തം പ്രശ്നങ്ങളെ കാണാൻ ശ്രമിക്കുന്നതല്ലെ ഒരു മതേതര സമൂഹത്തിൽ ജീവിക്കുമ്പോൾ ചയ്യേണ്ടത് ?.ഇതുവരെ കേരളത്തിൽ നിങ്ങൾ പറഞ്ഞപോലുള്ള പ്രശ്നങ്ങൾ പൊതുസമൂഹത്തിന് മുൻപാകെ വന്നിട്ടില്ല അധവാ അങ്ങനെ ഉണ്ടെങ്കിൽ “ ക്രൈസ്തവർ തമ്മിലുള്ള പള്ളിതർക്കമോ, സെമിത്തേരി പ്രശ്നമോ അല്ലാതെ” എന്തെങ്കിലും അടുത്തകാലത്ത് ഉണ്ടായതായി അറിവില്ല, ഇനീ അങ്ങനെ എന്തെങ്കുലുമുണ്ടെങ്കിൽ അത് ഒരു പോസ്റ്റായി ഇടും എന്നു കരുതുന്നു.

അങ്ങനെ എന്തെങ്കിലും നീക്കം ആരുടെ ഭഗത്തെങ്കിലും ഉണ്ടായാൻ എന്തിനാണ് ചെറുത്ത് തോൽ‌പ്പിക്കുന്നത്, അടിച്ച് തോൽ‌പ്പിക്കം, എന്റെ എല്ലാ പിന്തുണയും നൽകുന്നു.

ഞങ്ങളുടെ വിശ്വാസങ്ങളും മതമൂല്യങ്ങളും സംരക്ഷിക്കുവാന്‍ മത മേലദ്ധ്യക്ഷന്‍ മാരും കടപെട്ടിരിക്കുന്നില്ലേ“ അജീഷെ നമ്മൾ ജീവിക്കുന്നത് ഒന്നിൽ കൂടുതൽ മതങ്ങൾ നിലനിൽക്കുന്ന ഒരു സമൂഹത്തിൽ ആണ് അത് ആരും മറക്കാൻ പാടില്ല. നിങ്ങളുടെ മതമൂല്ല്യങ്ങൾ സംരക്ഷിക്കുമ്പോൾ , നിങ്ങളുടെ വിശ്വാസങ്ങൾ സംരക്ഷിക്കുമ്പോൾ, നിങ്ങളുടെ വിശ്വാസങ്ങളും മതമൂല്ല്യങ്ങളും മാത്രമെ സംരക്ഷിക്കപെടാവു എന്ന് ശഠിക്കരുത്, ഈ ഉദാഹരണം നോക്കു

“………………………..ഇതുവരെ കൃസ്ത്യൻ മാനേജ്‌മെന്റ് സ്കൂളുകളിൽ മേല്പറഞ്ഞ വാചകത്തിൽ അതിഷ്ഠിതമായ പാഠ്യ രീതി ആയിരുന്നോ സഭ അവലംബിച്ചത്? കൃസ്ത്യൻ സ്കൂളുകളിൽ പഠിക്കുന്ന അന്യ മതസ്തരായിട്ടുള്ള വിദ്യാർത്ഥികളുടെ പുസ്തകത്തിന്റെ കൂടെ ബൈബിളിന്റെ ഒരു കോപ്പി കൂടെ വയ്ക്കുന്നത് ഏത് മാതാ പിതാക്കളുടെ തീരുമാനത്തിന്റെ പിൻ ബലത്തിൽ ആണ് ? എന്റെ സഹോദരി മാർ പഠിച്ചത് ലിറ്റിൽ ഫ്ലവർ ഗേൾസ് ഹൈസ്കൂൾ പുളിംകുന്നിലാണ് അവിടെ നിന്നും ഇവരുടെ പാഠ പുസ്തകത്തിന്റെ ഒപ്പം നിരവധി തവണ ബൈബിൾ ഞാൻ കണ്ടെടിത്തുണ്ട്, ഞാൻ ഒരു ഹിന്ദുസമുദായ അംഗമാണ് പക്ഷേ ആ പുസ്തത്തിന് അതർഹിക്കുന്ന മാന്യതയോടെ ഞാൻ സൂക്ഷിച്ചു വച്ചു. ഇ വിടുത്തെ ഒരു കൃസ്ത്യൻ കുടുംബത്തിലെ കുട്ടിയുടെ കൈവശം ഒരു ഖുറാനോ, ഭഗവത് ഗീതയോ രാമായണമോ കൊടുത്തു വിട്ടിരുന്നെങ്കിൽ ഇവിടുത്തെ കൃസ്ത്യൻ സമൂഹം ഈ സംഭവത്തെ എങ്ങനെ കാണുമായിരുന്നു, എന്തിന് ഈശ്വര വിശ്വാസത്തിന്റെ പേരിൽ ളോഹയും പൊക്കികുത്തി തെരുവിലറങ്ങാൻ വെമ്പൽ കൊണ്ട്നിൽക്കുന്ന ചങ്ങനാശ്ശേരി അതിരൂപതയുടെ, മാർ പവ്വത്തിൽ തിരുമേനിയുടെ പ്രതികരണം എന്തായിരുന്നേനെ? “ ഇതെന്റെബ്ലോഗിൽ ഞാൻ ഇട്ട ഒരു പോസ്റ്റാണ്, കേവലം ഒരു മനുഷ്യനായി ഇത് വായിക്കുക.

മേല്പറഞ്ഞ പാരഗ്രഫിൽ നിന്നും അജീഷ് എന്ത് മനസ്സിലാക്കി ? ഹൈന്തവ മാമൂലുകളിൽ, വിശ്വാസങ്ങളിൽ, മതമൂല്ല്യങ്ങളിൽ വിശ്വസിച്ച് ജീവിക്കുന്ന എന്റെ എന്റെ കുടുബത്തിന്റെ മേൽ ക്രൈസ്തവ മതമേലദ്ധ്യക്ഷന്മാരുടെ കടന്നു കയറ്റമല്ലായിരുന്നോ ഇത് ? അവർ തച്ചുടയ്ക്കാൻ ശ്രമിച്ചത് എന്റെ വിശ്വാസങ്ങളെ അല്ലെ ? എന്റെ മതമൂല്ല്യങ്ങളെ അവർ ചവിട്ടിമെതിക്കുകയല്ലായിരുന്നോ ? “ ഞാൻ നിന്റെ ദൈവമായ യെഹോവ ആണ് ഞാനല്ലാതെ നിനക്കൊരു ദൈവമില്ല “ ബിംബങ്ങളെ ആരാധിക്കരുത് അത് പാപമാണ് “ ഇത്യാദി ഈ വരികളിലൊക്കെ എന്റെ മതത്തെ വാനോളം പുകഴ്ത്തുകയായിരുന്നോ ബൈബിൾ ചെയ്തത് ? ബാക്കിഞാൻ പറയാതെ തന്നെ അജീഷിനറിയുമായിരിക്കുമല്ലോ ? മതപരിവർത്തനം എന്ന പാതകം ( ഇത് പാതകം എന്ന് പറയാൻ കാരണം അജീഷിന്റെ വരികൾ ആണ്) ചെയ്തതിലൂടെ നിങ്ങൾ ( പാതിരി സമൂഹം, മിഷണറി പ്രവർത്തകർ) ആ മനുഷ്യരുടെ, വിശ്വാസങ്ങളിൽ നിന്നും അവരെ പറിച്ചെടുക്കൽ ആയിരുന്നില്ലെ അജീഷിന്റെ ആകുലത അതേപോലെ പകർത്തിയാൽ എന്റെ കുട്ടികളും ആ രീതിയില്‍ വളരുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നത് എന്റെ സ്വാര്‍ത്ഥതയായി മറ്റുള്ളവര്‍ വ്യാഖ്യാനിച്ചാല്‍ അവരോട് ഹാ കഷ്ടം എന്നല്ലാതെ എന്ത് പറയാന്‍ ( ക്രൈസ്തവർ ആയി പരിവർത്തനം ചെയ്യപ്പെട്ടവർക്ക്‌ മാതാപിതക്കൾ ഇല്ലായിരുന്നോ ? അവരും അജീഷിനെ പോലെ ചിന്തിച്ചിരിക്കുമോ?) വിശ്വാസങ്ങളും മതമൂല്യങ്ങളും സംരക്ഷിക്കുവാന്‍ മത മേലദ്ധ്യക്ഷന്‍ മാരും കടപെട്ടിരിക്കുന്നില്ലേ ? അതിന് നേരെ ഉണ്ടാകുന്ന വെല്ലുവിളികളെ ചെറുത്തുതോല്പിക്കാന്‍ വിശ്വാസി എന്ന നിലയില്‍ ഞങ്ങളും ബാധ്യസ്തര്‍ അല്ലെ ഇതേ വാചകം തന്നെയല്ലെ ബജ്‌രംഗദൾ, ശിവസേന അണികളും നേതാക്കന്മാരും പറയുന്നത്. അത് അവരുടെ ഭാഷയിൽ ആണെന്നു മാത്രം. ഒരു വർഗ്ഗിയ രുചിയോടെ ഈ പോസ്റ്റിനെ കാണരുത്, ക്രൈസ്തവർ കരയുമ്പോൾ എന്താവശ്യമാണോ അവർ ഉന്നയിക്കുന്നത് അതിന് അവർ അർഹർ ആണോ എന്ന് ചോദിച്ചെന്നുമാത്രം. കാറ്റ് വിതക്കുന്നവർ കൊടുങ്കാറ്റ് കൊയ്യും എന്ന തിരുവചനത്തിന്റെ ഒരു ഓർമ്മപ്പെടുത്തൽ എന്ന് കരുതിയാൽ മതി. ഇതിനർത്ഥം ഞാൻ ഭജ്‌രംഗ ദളിനെയോ ശവസേനയേയോ അനുകൂലിക്കുന്നു എന്നല്ല.

  1. ദൈവ വിശ്വാസവും കമ്മ്യൂണിസവും ഒരു സമാന്തര രേഖയുടെ രണ്ടു അറ്റങ്ങള്‍ ആണെന്ന് കാറല്‍ മാര്‍ക്സ് മുതല്‍ സഖാവ് പിണറായി വിജയന്‍ വരെ വ്യക്തമാക്കി കഴിഞ്ഞ സ്തിതിക്ക് വിശ്വാസികളില്‍ നിന്നും പിന്തുണ പ്രതീഷിക്കുന്നവര്‍ വിഡ്ഢികളുടെ സ്വര്‍ഗതിലല്ലേ

ഇതിന്റെ മറുപടിയുടെ കൂടെ ഞാൻ എഴുതിയ പഴയ മറുപടി കൂടെ പേസ്റ്റ് ചെയ്യുന്നു “നിരീശ്വരവാദികളുടെ ഒരാൾക്കൂട്ടമാണ് പാർട്ടി എന്നാണോ അജീഷ് ധരിച്ച് വച്ചിരിക്കുന്നത്.“ പാർട്ടി എന്നതുകൊണ്ട് ഞാൻ ഉദ്ദേശിച്ചത് CPI, CPM തുടങ്ങിയപാർട്ടികളിൽ മെംബർഷിപ്പ് ഉള്ള വ്യക്തികൾ മാത്രമുള്ള സമൂഹമല്ല . മേല്പറഞ്ഞ സമൂഹത്തിൽ അജീഷ് പറഞ്ഞപോലെ നിരീശ്വരവാദികൾ ധാരാളം ഉണ്ടായേക്കാം എന്നാൽ ഈശ്വരവിശ്വാസികളായ എത്രയോ ലക്ഷം ആളുകൾ ആ തത്വശാസ്ത്രത്തിന് പിന്തുണനൽകുന്നു ( ജാതിമത ഭേദമന്യേ) അത് കണ്ടില്ല എന്നു നടിക്കുന്ന സഭാനേതൃത്വവും അജീഷിനെ പോലുള്ളവരുമല്ലെ വിഡ്ഢികളുടെ സ്വര്‍ഗത്തിൽ ജീവിക്കുന്നത് ? വസ്തുനിഷ്ടമായി കര്യങ്ങളെ കാണുക, അഭിവന്ദ്യ പിതാവ് പറഞ്ഞു എന്നുകരുതി അതെല്ലാം സത്യമാണ് എന്ന് കരുതുന്ന കുഞ്ഞാടുകളുടെ കൂട്ടമല്ല ഇന്ന് ക്രൈസ്തവ സമൂഹം അത് വൈകി ആണെങ്കിലും സഭയ്ക്ക് മനസ്സിലായിട്ടുണ്ട് എന്ന് കരുതാതിരിക്കാൻ വയ്യ.

  1. എല്ലാ സമൂഹത്തിലും കള്ളാ നാണയങ്ങള്‍ ഉണ്ടായിരിക്കെ കത്തോലിക്കാ സഭയുടെ സ്ഥാപനങ്ങളെയും വ്യക്തികളെയും കേന്ദ്രീകരിച്ച് നടക്കുന്ന അപവാദ പ്രചാരണങ്ങള്‍ക്ക്‌ ആനുകാലിക രാഷ്ടീയ സംഭവ വികസങ്ങളുമായി കൂടി കൂട്ടി വായിക്കേണ്ടതല്ലേ ?

ജീഷ് പറഞ്ഞുവരുന്ന ഈ കള്ള നാണയങ്ങൾ ആരൊക്കെയാണ്, പവ്വത്തിൽ തിരുമേനി തുടങ്ങിയ ശ്രേഷ്ടന്മാർ ആ നാണയ കൂമ്പാരത്തിൽ ഉണ്ടോ ? സഭയുടെ സ്ഥാപനങ്ങളെ കേന്ദ്രീകരിച്ച് ഏതെങ്കിലും അപവാത പ്രചരണം നടത്തുന്നതായി ശ്രദ്ധയിൽ‌പ്പെട്ടിട്ടില്ല. അപവാതം എന്ന് നിങ്ങൾ പറയുന്ന സംഭവങ്ങൾ ഒക്കെ സത്യങ്ങൾ തന്നെയല്ലെ ? മെഡിക്കൽ കോളേജുകളിൽ ഫീസ്സ് കൂടുതൽ വാങ്ങുന്നു, അദ്ധ്യാപകരെ നിയമിക്കുമ്പോൾ വലിയതുക ( ലക്ഷങ്ങൾ) സംഭാവന വാങ്ങുന്നു ഇതൊക്കെ അജീഷിനും അറിയാവുന്ന കൊച്ചുകൊച്ചു സത്യങ്ങൾ അല്ലെ ? മറ്റ് മതസ്തരുടെ സ്ഥാപനങ്ങൾ ഇതൊന്നും ചെയ്യുന്നില്ല എന്ന് ഞാൻ പറയുന്നില്ല ഇതൊക്കെ തെറ്റല്ലെ അജീഷെ ഇതിനെ ഒക്കെ പ്രോത്സാഹിപ്പിക്കാമോ, അറിയാതെ പൊലും ചെയ്യരുത്. ഈ അടുത്ത കാലത്ത് സഭയുടെ മേൽ കളങ്കം ചാർത്തിയ മറ്റൊരു അപവാദം ആയിരുന്നു സിസ്റ്റർ അനുപമ മേരിയുടെ മരണവുമായി ബന്ധപ്പെട്ട് ഉയർന്ന ചോദ്യങ്ങൾ, പിന്നെ സിസ്റ്റർ അഭയകൊല്ലപ്പെട്ടപ്പോൾ. അങ്ങനെ ചില സംഭവങ്ങൾ എടുത്ത് പറയാനുണ്ട്. ഇനീ അജീഷ് ഒന്ന് ശ്രദ്ധിച്ച് നോക്കു, ഈ ദുർമരണങ്ങളിൽ സഭ എടുത്ത നിലപാട് എന്തായിരുന്നു ? ഇനി പറയു പൊതുസമൂഹം സഭയുടെ നിലപാടിനെ വിമർശിച്ചത് അപവാദം പറഞ്ഞുപരത്തൽ ആയിരുന്നോ ? സമകാലിക രാഷ്ട്രീയ സംഭവങ്ങൾ കൂടെ കൂട്ടിവായിക്കുമ്പോൾ ഇല്ലാത്ത ഭൂതത്തെ തുറന്ന് വിട്ട് അതിനെ പിടിക്കാൻ ആളെ കൂട്ടുന്ന സഭതന്നെ പ്രതികൂട്ടിൽ. ഞാൻ പറഞ്ഞതുകൂടാതെ മറ്റെന്തങ്കിലും ഉണ്ടെങ്കിൽ അത് കൂടെ മറുപടിയിൽ ആഡ് ചെയ്യും എന്നു പ്രതീക്ഷിക്കുന്നു. ഇതു‌കൂടെ‌ഒന്ന്‌വായിക്കു

4. ഇയടുത്ത കാലത്തു അഭിവന്ദ്യ മാര്‍ ജോസഫ് പവ്വത്തില്‍ തിരുമേനിയെ പോലെ ഏറ്റവും കൂടുതല്‍ തെറ്റിധരിപ്പിക്കപെട്ട വ്യക്തിയും ഉണ്ടായിട്ടില്ല . അദ്ധേഹത്തിന്റെ പ്രസംഗങ്ങള്‍ ദുര്‍ വ്യാഖ്യാനിക്കാന്‍ ചില മാധ്യമങ്ങള്‍ നടത്തുന്ന കസര്‍ത്തുകള്‍ എടുത്തു പറയേണ്ടതുണ്ട് .ആലപ്പുഴ മാര്‍ സ്ലീബ ഫോരോനപള്ളിയില്‍ അദ്ദേഹം നടത്തിയ പ്രസംഗത്തില്‍ തങ്ങള്‍ക്കു ആവശ്യമുള്ളത് മാത്രം ചികഞ്ഞെടുത്തു ഒറിസയിലെ ആക്രമണങ്ങള്‍ നിസാരം എന്ന് വരെ ചില ദോഷൈക ദൃക്കുകള്‍ പ്രചരിപ്പിക്കുന്നത്‌ കേള്‍ക്കാനിടയായി .

ഞാൻ മനസ്സിലാക്കിയടത്തോളം അജീഷ് ഒരു പ്രവാസിആണ്, ഞാനും അതുതന്നെ, നമ്മൾ വാർത്തകൾ മനസ്സിലാക്കാനും അറിയാനും മാധ്യമങ്ങളെ ആണ് ആശ്രയിക്കുക സ്വന്തം ഹിതത്തിന് അനുസൃതമായി മാത്രം വാർത്തകൾ വന്നിരുന്ന മാധ്യമ സംസ്കാരം കടന്നുപോയി ( മനോരമ, ദീപിക സംസ്കാരം) ഇന്ന് വിഷ്വൽ മീഡിയകൾ വളരെ പുരോഗമിച്ചു ( പാർലമെന്റിലെ നാണംകെട്ട സംഭവത്തിനും രണ്ടിൽ കൂടുതൽ സീഡികൾ സൃഷ്ടിക്കപ്പെട്ടു, അതുകൊണ്ട് കാണുന്നതെല്ലാം ശരി എന്ന് വിചാരിക്കുക സാധ്യമല്ല, ഡെൽഹിയിലെ ടീച്ചർ സംഭവവും സൃഷ്ടിക്കപ്പെട്ട വാർത്തയാണ് സ്പൈ സംസ്കാരം അത്ര നല്ലതല്ല ഉദ്ദേശം മോശമാകുമ്പോൾ ദോഷങ്ങളും കൂടുന്നു ഈ വക പോരായ്മകൾ അഭിനവ മാധ്യമ സംസ്കാരത്തിനുണ്ട് അത് മാനിക്കുന്നു, എല്ലാം കള്ള നാണയങ്ങൾ അല്ലല്ലോ അജീഷെ കുറച്ചൊക്കെ വിശ്വസിച്ചല്ലെ പറ്റു) സമൂഹത്തിന് വാർത്തകൾ അല്ലങ്കിൽ സംഭവങ്ങൾ കാണുകയും കേൾക്കുകയും ചെയ്യാൻ കഴിയുമ്പോൾ അത് അങ്ങനല്ല എന്ന് പറഞ്ഞ് ഒരു തിരുമേനിമാർക്കും പഴയപോലെ രക്ഷപെടാൻ ആവില്ല ( കരുണാകരൻ ആന്റണിയുടെ തന്തയ്ക്ക് പറഞ്ഞത് ലോകം മുഷുവൻ കണ്ടു, അതുപോലെ പലരും തങ്ങളുടെ വിടുവായാടിത്തങ്ങൾക്ക് സമാധാനം പറയേണ്ടി വന്നിട്ടുണ്ട്) ഞാൻ കാണുകയും കേൾക്കുകയും ചെയ്തതാണ് പവ്വത്തിൽ തിരുമേനിയുടെ ഒറീസ്സയുമായി ബന്ധപ്പെട്ട് പറഞ്ഞ പ്രസ്ഥാവന, അത് മറ്റേതെങ്കിലും പ്രസ്ഥവനയുടെ തുടർച്ച ആണെങ്കിൽ പോലും തിരുമേനി ഉദ്ദേശിച്ച അർത്ഥം അതുതന്നെയാണ് ഇതിലെ‌ഒന്നുപോകുക. അതുപോലെ മാപ്പ് അർഹിക്കാത്ത ഒരുപാട് അധിക പ്രസംഗങ്ങൾ തിരുമേനി നടത്തിയിട്ടുണ്ട് അദ്ദേഹത്തിന്റെ പ്രസ്ഥാവനകൾ പലപ്പോഴും കേരളം ഒരു വത്തിക്കാനും താൻ അവിടുത്തെ പോപ്പും ആണന്നുള്ള തരത്തിലായിരുന്നു. പ്രായാധിക്യം മനുഷ്യന്റെ ചിന്തകളെ വികലമാക്കാറുണ്ടെങ്കിലും ഒരു ഉത്തരവാദിത്വ നിലയിൽ വർത്തിക്കുന്ന ആൾ പറയാൻ പാടില്ലാത്ത കാര്യങ്ങൾ ആയിരുന്നു അവഒക്കയും, അതല്ലങ്കിൽ പവ്വത്തിൽ തിരുമേനി എന്താണ് എന്ന് കേരളത്തിലെ സാമാന്യജനം മനസ്സിലാക്കിവരുന്നു, കാരണം ഇനിയും ആതിരുമുഖത്തുനിന്നും എന്തൊക്കയോ നല്ല കാര്യങ്ങൾ വരാനുണ്ട്, കാത്തിരുന്നുകാണാം

  1. കമ്മ്യുനിസതിന്റെ മാനവികത ഒരു ഉത്തമ വിശ്വസിക്കും തിരസ്ക്കരിക്കാന്‍ ആവില്ല പക്ഷെ ആശയങ്ങള്‍ ആമാശയങ്ങള്‍ക്കും കീശയുടെ കനത്തിനും അടിപെടുമ്പോള്‍ ഉയര്‍ന്നുകേള്‍ക്കുന്ന ചില അപസ്വരങ്ങള്‍ വനരോദനങ്ങള്‍ ആകുന്നതു നാം കാണുകയാണ്..

അജീഷ് ഈ പാരഗ്രാഫിൽ കാര്യങ്ങൾ കുറെ വസ്തുനിഷ്ടമായി കാണാൻ ശ്രമിക്കുന്നുണ്ട്. പക്ഷേ ഇവിടെ അജീഷ് ഒരു പാപം ചെയ്തു കാരണം നിങ്ങൾ നിങ്ങളുടെ വിശ്വാസങ്ങളെ മൊത്തം തള്ളിപ്പറഞ്ഞു. ഇങ്ങനെ ഞാൻ പറയാൻ കാരണം മുകളിലെ വരിയിലെവിടെ‌യോ ഞാൻ ഒരു ലിങ്ക് കൊടുത്തിരുന്നു അതിൽ നിന്നും ഇതേകുറിച്ച് അജീഷിന് കൂടുതൽ കാര്യങ്ങൾ മനസ്സിലാകും. അതിലെ പ്രസക്തമായ ഭാഗം ഞാൻ ഇവിടെ കോപ്പി പേസ്റ്റ് ചെയ്യാം

ഒരു നല്ല ക്രിസ്ത്യാനിക്ക്‌ ഒരു നല്ല മാര്‍ക്സിസ്റ്റുകാരനാകാന്‍ സാധ്യതയുണ്ടോ എന്നത്‌ സമാന്തരരേഖ പരസ്പരം കൂട്ടിമുട്ടുമോ എന്ന ചോദ്യത്തിനു സമമാണ്‌. ഒരു നല്ല ക്രിസ്ത്യാനിയാകണമെങ്കില്‍ അവന്‍ മാര്‍ക്സിസ്റ്റുകാരനാകണം എന്ന ചിന്തയാണ്‌ വികല വിമോചനദൈവശാസ്ത്രം നല്‍കിയത്‌.“

കമ്മ്യുനിസതിന്റെ മാനവികത ഒരു ഉത്തമ വിശ്വസിക്കും തിരസ്ക്കരിക്കാന്‍ ആവില്ല

താണ് ആദ്യപാപം.

“സന്മനസ്സുള്ള എല്ലാവരോടും സഹകരിച്ചു മുന്നേറാനാണ്‌ സഭ ആഗ്രഹിക്കുന്നതെങ്കിലും നിരീശ്വരപ്രസ്ഥാനങ്ങളോടുള്ള സഹവര്‍ത്തിത്വത്തിന്‌ സഭ തയ്യാറല്ല. ആറാം പൗലോസ്‌ മാര്‍പ്പാപ്പയുടെ വാക്കുകള്‍ ശ്രദ്ധേയമത്രേ: ഒരു ക്രൈസ്തവന്‍ രാഷ്ട്രീയപ്രവര്‍ത്തനത്തെ ഒരു സേവനമായി കരുതുകയും തന്റെ വിശ്വാസത്തിനനുസരിച്ച്‌ ജീവിക്കാനാഗ്രഹിക്കുകയും ചെയ്യുന്നു എന്നിരിക്കട്ടെ. അപ്പോള്‍ തന്റെ വിശ്വാസത്തിനും മനുഷ്യനെക്കുറിച്ചുള്ള ആദര്‍ശങ്ങള്‍ക്കും മൗലികമായും സത്താപരമായും വിരുദ്ധമായി നില്‍ക്കുന്ന പ്രത്യയശാസ്ത്രങ്ങളെ അവന്‌ അവലംബിക്കാനാവില്ല. അങ്ങനെ ചെയ്താല്‍ അവന്‍ തനിക്കുതന്നെ വിരുദ്ധമായിട്ടായിരിക്കും പ്രവര്‍ത്തിക്കുക. അവന്‌ മാര്‍ക്സിയന്‍ പ്രത്യയശാസ്ത്രത്തോടോ, നാസ്തിക ഭൗതികവാദത്തോടോ അതിന്റെ ഹിംസാത്മക സമീപനത്തോടോ, സമൂഹത്തിനുവേണ്ടി വ്യക്തിസ്വാതന്ത്ര്യം ബലികഴിക്കുന്ന രീതിയോടോ യോജിക്കുവാന്‍ സാധിക്കുകയില്ല. അതായത്‌ നിരീശ്വരത്വം, വൈരുദ്ധ്യാത്മക ഭൗതികവാദം, വര്‍ഗ്ഗസമരം എന്നിവയില്‍ അധിഷ്ഠിതമായ ഒരു പ്രസ്ഥാനത്തോട്‌ സഭയ്ക്കു കൂട്ടുകെട്ടില്ല. രാഷ്ട്രീയ ആത്മീയതയുടെ അന്തകനാണ്‌ കമ്യൂണിസം.

താണ് രണ്ടാമത്തെ പാപം. കമ്മ്യുനിസതിന്റെ മാനവികത ഒരു ഉത്തമ വിശ്വസിക്കും തിരസ്ക്കരിക്കാന്‍ ആവില്ല എന്നൊക്കെ ഉച്ചത്തിൽ പറഞ്ഞാൽ നിങ്ങൾ വാനോളം പുകഴ്ത്തിയ പവ്വത്തിൽ തിരുമേനി ഒക്കെ നിങ്ങൾക്കായി കരുതിവയ്ക്കുന്ന വിധി പണ്ട് സഭാവിശ്വാസങ്ങൾ (ചിലതൊക്കെ) തെറ്റാണ് എന്ന് പറഞ്ഞ ഗലീലിയോയ്ക്ക് നൽകിയ ശിക്ഷ ആയിരിക്കും . ആറാം പൗലോസ്‌ മാര്‍പ്പാപ്പയുടെ വാക്കുകള്‍ – ഇതിന് തികച്ചും വിരുദ്ധമായ നിലപാടല്ലെ അജീഷ് സ്വീകരിച്ചത്, അപ്പോൾ അജീഷ് പറഞ്ഞതാണ് ശരി എങ്കിൽ മാർപാ‍പ്പ പറഞ്ഞത് അജ്ഞതയിൽ നിന്നും ഉയർന്നവയോ, ആശയങ്ങള്‍ ആമാശയങ്ങള്‍ക്കും കീശയുടെ കനത്തിനും അടിപെടുമ്പോള്‍ ഉടലെടുക്കുന്ന ഇടുങ്ങിയ കാഴ്ച്ചപ്പടായിരുന്നോ. പിന്നെ അജീഷ് അവസാനം പറഞ്ഞ കാര്യം.

5. ചില പുരോഹിതര്‍ അമേരിക്കന്‍ ചാരന്മാരനെന്നു അക്ഷേപിക്കുന്നവരെ നിങ്ങള്‍ അറിയുക പുരോഹിതര്‍ എന്ന സമര്പിതരിലൂടെ മാത്രമല്ല വെരുക്കപെട്ട ചിലരെ വിശുദ്ധര്‍ ആക്കുന്ന ഭൂരിപക്ഷതിലൂടെയും അമേരിക്കന്‍ ചാരന്മാര്‍ പ്രവര്‍ത്തിക്കുന്നുവെന്ന്

അജീഷ് ഇവിടെ പറയുന്നകാര്യം ഇന്ത്യയിൽ സമർപ്പിതരായ പുരോഹിതരിലൂടെ മാത്രമല്ല വെറുക്കപ്പെട്ട ചിലരെ വിശുദ്ധരാക്കുന്ന ഭൂരിപക്ഷതയിലൂടെയും ഇവിടെ അമേരിക്കൻ ചാരന്മാർ പ്രവ്കർത്തിക്കുന്നു എന്നാണ്. ഇതിൽ എത്രത്തോളം ശരി ഉണ്ട് എന്ന് എനിക്കറിയില്ല എങ്കിലും എന്റെ വിശ്വാസം ശരിആണെങ്കിൽ, ഇത് അമേരിക്കയുടെ ചാരപ്രവർത്തനത്തിന്റെ ഭാഗമാണ് എന്ന് കരുതുക വയ്യ.ഇന്ന് കേരളത്തിൽ ഉണ്ടാക്കുന്ന ഈ സമരങ്ങൾക്കൊന്നും വിദേശ ശക്തികളുടെ പങ്ക് ഇല്ല എന്ന് തോന്നുന്നു. ചില സ്വാർത്ഥതയുടെ മൂശയിൽ വിരിഞ്ഞ ആശയങ്ങൾ മാത്രമാണ്. വിദേശഫണ്ട് സ്വീകരിക്കുന്നുണ്ടായിരിക്കാം പക്ഷെ അത് കേരളത്തെ കുട്ടിച്ചോറാക്കാൻ സഭ ഉപയോഗിക്കുമോ?! ഇല്ല എന്നുവിശ്വസിക്കുന്നു

“ നിന്റെ വിശ്വാസം നിന്നെ രക്ഷിക്കട്ടെ “

ആണവകരാർ ആണ് താരം

September 6, 2008

ഇന്ത്യൻ രാഷ്ട്രീയത്തിൽ ഇന്ന് തിളങ്ങി നിൽക്കുന്ന താരം ആണവകരാർ ആണല്ലോ, ആരോപണ പ്രത്യാരോപണങ്ങളിലൂടെ നമ്മുടെ രാഷ്ട്രീയ നേതാക്ക്ന്മാർ പരസ്പരം വിഴുപ്പലക്കുകയാണ്. ഹൈഡാക്റ്റ് ഇന്ത്യയ്ക്ക് ബാധകമല്ല എന്ന് ആവർത്തിച്ച് ആവർത്തിച്ച് പ്രണാബ് മുഖർജി പ്രഖ്യാപിക്കുമ്പോഴും, അതിൽനിന്നും ഇന്ത്യയ്ക്ക് ഒഴിഞ്ഞ് മാറാനാവില്ലന്ന് അമേരിക്കൻ വക്താക്കൾ പറയുന്നു, അതല്ല ശരി നമ്മൾ പറയുന്നതാണ് എന്ന് വീണ്ടും കപിൽ സിബൽ പോലുള്ളവർ ആവർത്തിക്കുന്നു ഏതാണ് ശരി.ഏതാണ് തെറ്റ് എന്ന അറിയാതെ ഇവിടുത്തെ സാമന്യ ജനങ്ങൾ

വലയുന്നു. പറഞ്ഞതും‌ പറയാത്തതുമായ കാര്യങ്ങൾ

ഗൂഗിൾ ക്രോം

September 4, 2008

മറ്റൊരു വിപ്ലവുമായി ഗൂഗിൾ എത്തുന്നു വിശദമായ വാർത്തയിലെയ്ക്ക്

ഗൂഗിൾക്രോം‌ എന്ന ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഒരറിയിപ്പ്

September 3, 2008

ദയവായി ഈ കാറ്റഗറിയിലുള്ള ലേഖനങ്ങളെ ഒരു ക്രൈസ്തവ വിരുദ്ധ നിലപാടയി കാണരുത്, ഇന്നത്തെ സാമൂഹ്യ അന്തരീക്ഷത്തിൽ കണ്ടത് എന്റെ വ്യക്തിപരമായ കാഴ്ച്ചപാടുകളിൽ എഴുതി എന്നുമാത്രം.

അജീഷ് മാത്യു കറുകയില്‍ said…

September 3, 2008

വ്യഥകൾ എന്ന ബ്ലോഗിൽ അജീഷിന്റെ കമന്റ് കണ്ടു, ഒരാളുടെ വ്യക്തി സ്വാതന്ത്രത്തിനു മേലും തിരുസഭ കൈകടത്തിയിട്ടില്ല, ഇനി ഉണ്ടാവുമെന്ന് തോന്നുന്നുമില്ല സഭയില്‍ ജീവിക്കുമ്പോള്‍ സഭയുടെ നിയമങ്ങള്‍ അനുസരിക്കാന്‍ എല്ലാവരും ബാദ്യസ്തരാന് പറ്റില്ല എന്ന് തോന്നിയാല്‍ വിട്ടു പോകാന്‍ ആരും തടസവും ഇല്ല എന്റെ അറിവ് ശരിയാണെങ്കില്‍ സിസ്റ്റര്‍ ജെസ്മി കഴിഞ്ഞ ഡിസംബര്‍ മുതല്‍ അവധിയിലാണ് .ഇപ്പോള്‍ ഈ പ്രശ്നം പര്‍വതീകരിക്കുന്നത് സര്‍ക്കാര്‍ നേരിടുന്ന ഭീഷിണികള്‍ ഒഴിവാകി സഭയെയും വിശ്വാസികളെയും തമ്മില്‍ ഭിന്നിപ്പിക്കമെന്ന ചിലരുടെ വ്യാമോഹം മാത്രമാണ് .

ഒന്നുകൂടെ അജീഷ് സ്വന്തം വരികളിലൂടെ പോകു….. സിസ്റ്റര്‍ ജെസ്മി കഴിഞ്ഞ ഡിസംബര്‍ മുതല്‍ അവധിയിലാണ് ഒരു പക്ഷെ അവധിയിലായിരിക്കാം അതിന് ഇവിടെ പ്രാധന്യമില്ല. ചെറിയ സാരസ്യങ്ങൾ സഭയുടെ താത്പര്യത്തെ മുൻ‌നിർത്തി വിവാദങ്ങൾ ആക്കിയില്ല എന്ന് കരുതികൂടെ, ഉത്തരവാദിത്വമുള്ള സ്ഥാനത്തിരിക്കുന്നതിനാൽ അവർ അങ്ങനെ തന്നെ ചിന്തിച്ചിരിക്കാം, സഭയുടെ കടന്നുകയറ്റം അവരുടെ നിലനിൽ‌പ്പിനെ ബാധിക്കും എന്ന നിലയിലേയ്ക്ക് മാറിയതിനാൽ ആണ് അവർ പ്രതികരിക്കാൻ തയ്യാറായത്, അത് കന്യാസ്ത്രീ ആവാനുള്ള പ്രായം നിശ്ചയിക്കണം എന്ന വനിതാ കമ്മിഷന്റെ നിലപാടുമായി ബന്ധപ്പെട്ടുകിടക്കുന്നു.

അജീഷിന്റെ അറിവ് ശരിയായ ദിശയിലല്ല എന്നുവേണം മനസ്സിലാക്കാൻ, അജീഷ് പറഞ്ഞുവരുന്നത് സിസ്റ്റര്‍ ജെസ്മിയും അവരുടെ തിക്താനുഭവങ്ങളും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സൃഷ്ടി ആണന്നാണോ ? ഈ പ്രശ്നം പർവ്വതീകരിച്ചാൽ അതുകൊണ്ട് എന്ത് രാഷ്ട്രീയ നേട്ടമാണ് കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ഉണ്ടാകുന്നത് ? നിരീശ്വരവാദികളുടെ ഒരാൾക്കൂട്ടമാണ് പാർട്ടി എന്നാണോ അജീഷ് ധരിച്ച് വച്ചിരിക്കുന്നത്. അന്ധമായ കമ്മ്യൂണിസ്റ്റ് വിരോധത്തിന്റേയും അന്ധമായ വിശ്വാസങ്ങളുടേയും ദീർഘവൃത്തത്തിൽ നടന്നു ശീലിച്ച നിങ്ങൾക്ക് നിങ്ങൾ നടക്കുന്നത് ഒരു വൃത്തത്തിലൂടെ ആണെന്ന് മനസ്സിലാകില്ല കാരണം നിങ്ങളുടെ ചുവട്‌വയ്പ്പ് ഒരു നേർ‌രേഖയിലൂടെ എന്ന് നിങ്ങൾ വിചാരിക്കുന്ന ദീർഘവൃത്തത്തിന്റെ രേഖയിലൂടെ ആണ്. ആ വൃത്തത്തിന് വെളിയിൽ വന്നു നോക്കു.

സർക്കാർ നേരിടുന്ന ഭീഷണി ഏതാണ് എന്നു ചോദിച്ചാൽ കേരളത്തിലെ പാതിരിമാർ ഉയർത്തുന്ന ബ്ലാക്ക്മെയിൽ രാഷ്ട്രീയം തന്നെ, പവ്വത്തിൽ തിരുമേനിയുടെ ഉമ്മാക്കി കണ്ട് പേടിക്കുന്നവരല്ല ഇവിടുത്തെ കമ്മ്യൂണിസ്റ്റ്കൾ, കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയെ, ഏതെങ്കിലും സഭാനേതൃത്വം ആശിർവദിച്ച് കൈവെള്ളയിൽ വച്ച് വളർത്തിയതല്ല, വിമോചന സമരം പോലുള്ള ഹീനവും അധമവുമായ പ്രവർത്തികളെ അധിജീവിച്ചാണ് പാർട്ടി ഇന്ന് ഈ നിലയിൽ എത്തിയിരിക്കുന്നത്. ഇവിടുത്തെ കൃസ്തീയ സഭകളെ അവഹേളിച്ചോ ചെളിവാരി എറിഞ്ഞോ ആരുടെയെങ്കിലും കൈയ്യടി നേടേണ്ട ഗതികേടൊന്നും പാർട്ടിക് ഇന്ന് വന്നിട്ടില്ല, പക്ഷേ കഴിഞ്ഞ കാലത്തെ സഭയുടെ ചരിത്രം പരിശേധിച്ചാൽ പല്ലും നഖവും ഉപയോഗിച്ച് പാർട്ടിയെ ആക്രമിക്കുന്നത് കാണാം സഭ ദൈവവേല എന്ന പേരിൽ രാഷ്ട്രീയ വേല തുടങ്ങിയപ്പോൾ അതിന് രാഷ്ട്രീയമായ മറുപടി കൊടുക്കാൻ പാർട്ടി നിര്‍ബദ്ധിതമായി എന്നല്ലാതെ കേരളത്തിലെ ക്രൈസ്തവരുടെ അവകാശങ്ങൾ നിഷേധിക്കാനോ അവരുടെ വിശ്വാസങ്ങളെ തകർക്കാനോ സമൂഹത്തിന് മുൻപിൽ അവഹേളിക്കാനോ ശ്രമിച്ചിട്ടില്ല, പ്രസംഗിച്ച് സ്വയം അപഹാസ്യരാവുന്ന സഭാ നേതൃത്വത്തെ നിയന്ത്രിക്കേണ്ടത് പൌരബോധമുള്ള സഭാവിശ്വാസികൾ തന്നെയാണ് ആ ഉത്തരവാധിത്വം ഏറ്റെടുക്കാൻ കമ്മ്യൂണിസ്റ്റ് പാർട്ടികൾക്ക് താല്പര്യമില്ല.

മനുഷ്യർക്കു് നേരെ നടക്കുന്ന അക്രമങ്ങളെ ആദ്യം മതാടിസ്ഥാനത്തിൽ കാണുകയും പിന്നെ അതിനെ ആത്മീയവും ഭൌദികവുമായി വേർതിരിക്കുകയും ചെയ്യുന്ന പവ്വത്തിൽ തിരുമേനിയെ പോലുള്ളവർ ഇന്നും ജീവിക്കുന്നത് പത്താം നൂറ്റാണ്ടിൽ ആണെന്നു തോന്നും

ഇനി പത്താം നൂറ്റാണ്ടിലൂടെ അല്പം സഞ്ചരിക്കാം ബ്ലോഗിൽ വന്ന വിച്ച് ഹണ്ട് എന്ന ലേഖനത്തിൽ വന്ന ചില ഭാഗങ്ങൾ താഴെ പേസ്റ്റ് ചെയ്തിരിക്കുന്ന്. ( ഇവിടെ ഈ ഉദ്ധരണി അനിവാര്യമെന്ന് തോന്നിയതിന്നൽ ആണ് താങ്കളുടെ അനുവാദമില്ലാതെ ഇവിടെ ഉപയോഗിക്കുന്നത് . ക്ഷമിക്കുക, )

“പത്താം നൂറ്റാണ്ടില്‍ Abbot Regino- യുടെ കാലത്ത് പാഗനിസം അടക്കമുള്ള ക്രിസ്തുമത വിരുദ്ധമായ എല്ലാറ്റിനുമെതിരെ നിലവന്ന നിയമത്തില്‍ പറയുന്നത് ഇപ്രകാരമാണ്;

“And we must not overlook this, that certain wicked women, who have turned aside to Satan, seduced by the illusions and phantasms of the demons, believe and profess that during the night they ride with Diana the goddess of the pagans [another version says, or with Herodias] and an innumerable crowd of women on certain beasts, and pass over great spaces of the earth during the night, obeying her commands as their mistress, and on certain nights are summoned to her service. Would that these had perished in their perfidy and had not dragged many with them to destruction! For an innumerable multitude, deceived by this false opinion, believe that these things are true and so depart from the faith and fall into the error of the pagans, believing that there is some divinity apart from the one God,

പഴയ കാലത്തിലേയ്ക്കുള്ള മടങ്ങിപോക്കല്ല, തെറ്റ് മനസ്സിലാക്കി അത് തിരുത്താനുള്ള വിശാല മനസ്സ് കാട്ടുകയാണ് വേണ്ടത്. പവ്വത്തിൽ തിരുമേനി കഴിഞ്ഞ ദിവസം നടത്തിയ പ്രസ്ഥാവന എല്ലാവരും കേട്ടതാണല്ലോ, ഭൌതികമായ അക്രമങ്ങളിലൂടെ നഷ്ടപ്പെടുന്നത് നേടി എടുക്കാം, എന്നാൽ ആത്മീയമായത് അങ്ങനെയല്ല. ഒറീസ്സയിലെ പള്ളികൾ പുനർ നിർമ്മിക്കാം കേരളത്തിൽ നശിപ്പിക്കപ്പെടുന്ന വിശ്വാസം തിരിച്ചെടുക്കാൻ ആവില്ല. ഇതാണ് പ്രത്യക്ഷവും പരോഷവുമായ ആക്രമണങ്ങളിലൂടെ പവ്വത്തിൽ തിരുമെനി അരുൾചെയ്തത്. അദ്ദേഹം കട്ടക്-ഭുവനേശ്വർ ആർച്ച് ബിഷപ് ഡോ. റാഫേൽ ചീനാത്തിന്റെ അഭിപ്രായപ്രകടനം പവ്വത്തിൽ തിരുമേനി ഒന്ന് ശ്രദ്ധിക്കുന്നത് നന്നായിരിക്കും.