അജീഷ് മാത്യു കറുകയില്‍ said…

വ്യഥകൾ എന്ന ബ്ലോഗിൽ അജീഷിന്റെ കമന്റ് കണ്ടു, ഒരാളുടെ വ്യക്തി സ്വാതന്ത്രത്തിനു മേലും തിരുസഭ കൈകടത്തിയിട്ടില്ല, ഇനി ഉണ്ടാവുമെന്ന് തോന്നുന്നുമില്ല സഭയില്‍ ജീവിക്കുമ്പോള്‍ സഭയുടെ നിയമങ്ങള്‍ അനുസരിക്കാന്‍ എല്ലാവരും ബാദ്യസ്തരാന് പറ്റില്ല എന്ന് തോന്നിയാല്‍ വിട്ടു പോകാന്‍ ആരും തടസവും ഇല്ല എന്റെ അറിവ് ശരിയാണെങ്കില്‍ സിസ്റ്റര്‍ ജെസ്മി കഴിഞ്ഞ ഡിസംബര്‍ മുതല്‍ അവധിയിലാണ് .ഇപ്പോള്‍ ഈ പ്രശ്നം പര്‍വതീകരിക്കുന്നത് സര്‍ക്കാര്‍ നേരിടുന്ന ഭീഷിണികള്‍ ഒഴിവാകി സഭയെയും വിശ്വാസികളെയും തമ്മില്‍ ഭിന്നിപ്പിക്കമെന്ന ചിലരുടെ വ്യാമോഹം മാത്രമാണ് .

ഒന്നുകൂടെ അജീഷ് സ്വന്തം വരികളിലൂടെ പോകു….. സിസ്റ്റര്‍ ജെസ്മി കഴിഞ്ഞ ഡിസംബര്‍ മുതല്‍ അവധിയിലാണ് ഒരു പക്ഷെ അവധിയിലായിരിക്കാം അതിന് ഇവിടെ പ്രാധന്യമില്ല. ചെറിയ സാരസ്യങ്ങൾ സഭയുടെ താത്പര്യത്തെ മുൻ‌നിർത്തി വിവാദങ്ങൾ ആക്കിയില്ല എന്ന് കരുതികൂടെ, ഉത്തരവാദിത്വമുള്ള സ്ഥാനത്തിരിക്കുന്നതിനാൽ അവർ അങ്ങനെ തന്നെ ചിന്തിച്ചിരിക്കാം, സഭയുടെ കടന്നുകയറ്റം അവരുടെ നിലനിൽ‌പ്പിനെ ബാധിക്കും എന്ന നിലയിലേയ്ക്ക് മാറിയതിനാൽ ആണ് അവർ പ്രതികരിക്കാൻ തയ്യാറായത്, അത് കന്യാസ്ത്രീ ആവാനുള്ള പ്രായം നിശ്ചയിക്കണം എന്ന വനിതാ കമ്മിഷന്റെ നിലപാടുമായി ബന്ധപ്പെട്ടുകിടക്കുന്നു.

അജീഷിന്റെ അറിവ് ശരിയായ ദിശയിലല്ല എന്നുവേണം മനസ്സിലാക്കാൻ, അജീഷ് പറഞ്ഞുവരുന്നത് സിസ്റ്റര്‍ ജെസ്മിയും അവരുടെ തിക്താനുഭവങ്ങളും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സൃഷ്ടി ആണന്നാണോ ? ഈ പ്രശ്നം പർവ്വതീകരിച്ചാൽ അതുകൊണ്ട് എന്ത് രാഷ്ട്രീയ നേട്ടമാണ് കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ഉണ്ടാകുന്നത് ? നിരീശ്വരവാദികളുടെ ഒരാൾക്കൂട്ടമാണ് പാർട്ടി എന്നാണോ അജീഷ് ധരിച്ച് വച്ചിരിക്കുന്നത്. അന്ധമായ കമ്മ്യൂണിസ്റ്റ് വിരോധത്തിന്റേയും അന്ധമായ വിശ്വാസങ്ങളുടേയും ദീർഘവൃത്തത്തിൽ നടന്നു ശീലിച്ച നിങ്ങൾക്ക് നിങ്ങൾ നടക്കുന്നത് ഒരു വൃത്തത്തിലൂടെ ആണെന്ന് മനസ്സിലാകില്ല കാരണം നിങ്ങളുടെ ചുവട്‌വയ്പ്പ് ഒരു നേർ‌രേഖയിലൂടെ എന്ന് നിങ്ങൾ വിചാരിക്കുന്ന ദീർഘവൃത്തത്തിന്റെ രേഖയിലൂടെ ആണ്. ആ വൃത്തത്തിന് വെളിയിൽ വന്നു നോക്കു.

സർക്കാർ നേരിടുന്ന ഭീഷണി ഏതാണ് എന്നു ചോദിച്ചാൽ കേരളത്തിലെ പാതിരിമാർ ഉയർത്തുന്ന ബ്ലാക്ക്മെയിൽ രാഷ്ട്രീയം തന്നെ, പവ്വത്തിൽ തിരുമേനിയുടെ ഉമ്മാക്കി കണ്ട് പേടിക്കുന്നവരല്ല ഇവിടുത്തെ കമ്മ്യൂണിസ്റ്റ്കൾ, കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയെ, ഏതെങ്കിലും സഭാനേതൃത്വം ആശിർവദിച്ച് കൈവെള്ളയിൽ വച്ച് വളർത്തിയതല്ല, വിമോചന സമരം പോലുള്ള ഹീനവും അധമവുമായ പ്രവർത്തികളെ അധിജീവിച്ചാണ് പാർട്ടി ഇന്ന് ഈ നിലയിൽ എത്തിയിരിക്കുന്നത്. ഇവിടുത്തെ കൃസ്തീയ സഭകളെ അവഹേളിച്ചോ ചെളിവാരി എറിഞ്ഞോ ആരുടെയെങ്കിലും കൈയ്യടി നേടേണ്ട ഗതികേടൊന്നും പാർട്ടിക് ഇന്ന് വന്നിട്ടില്ല, പക്ഷേ കഴിഞ്ഞ കാലത്തെ സഭയുടെ ചരിത്രം പരിശേധിച്ചാൽ പല്ലും നഖവും ഉപയോഗിച്ച് പാർട്ടിയെ ആക്രമിക്കുന്നത് കാണാം സഭ ദൈവവേല എന്ന പേരിൽ രാഷ്ട്രീയ വേല തുടങ്ങിയപ്പോൾ അതിന് രാഷ്ട്രീയമായ മറുപടി കൊടുക്കാൻ പാർട്ടി നിര്‍ബദ്ധിതമായി എന്നല്ലാതെ കേരളത്തിലെ ക്രൈസ്തവരുടെ അവകാശങ്ങൾ നിഷേധിക്കാനോ അവരുടെ വിശ്വാസങ്ങളെ തകർക്കാനോ സമൂഹത്തിന് മുൻപിൽ അവഹേളിക്കാനോ ശ്രമിച്ചിട്ടില്ല, പ്രസംഗിച്ച് സ്വയം അപഹാസ്യരാവുന്ന സഭാ നേതൃത്വത്തെ നിയന്ത്രിക്കേണ്ടത് പൌരബോധമുള്ള സഭാവിശ്വാസികൾ തന്നെയാണ് ആ ഉത്തരവാധിത്വം ഏറ്റെടുക്കാൻ കമ്മ്യൂണിസ്റ്റ് പാർട്ടികൾക്ക് താല്പര്യമില്ല.

മനുഷ്യർക്കു് നേരെ നടക്കുന്ന അക്രമങ്ങളെ ആദ്യം മതാടിസ്ഥാനത്തിൽ കാണുകയും പിന്നെ അതിനെ ആത്മീയവും ഭൌദികവുമായി വേർതിരിക്കുകയും ചെയ്യുന്ന പവ്വത്തിൽ തിരുമേനിയെ പോലുള്ളവർ ഇന്നും ജീവിക്കുന്നത് പത്താം നൂറ്റാണ്ടിൽ ആണെന്നു തോന്നും

ഇനി പത്താം നൂറ്റാണ്ടിലൂടെ അല്പം സഞ്ചരിക്കാം ബ്ലോഗിൽ വന്ന വിച്ച് ഹണ്ട് എന്ന ലേഖനത്തിൽ വന്ന ചില ഭാഗങ്ങൾ താഴെ പേസ്റ്റ് ചെയ്തിരിക്കുന്ന്. ( ഇവിടെ ഈ ഉദ്ധരണി അനിവാര്യമെന്ന് തോന്നിയതിന്നൽ ആണ് താങ്കളുടെ അനുവാദമില്ലാതെ ഇവിടെ ഉപയോഗിക്കുന്നത് . ക്ഷമിക്കുക, )

“പത്താം നൂറ്റാണ്ടില്‍ Abbot Regino- യുടെ കാലത്ത് പാഗനിസം അടക്കമുള്ള ക്രിസ്തുമത വിരുദ്ധമായ എല്ലാറ്റിനുമെതിരെ നിലവന്ന നിയമത്തില്‍ പറയുന്നത് ഇപ്രകാരമാണ്;

“And we must not overlook this, that certain wicked women, who have turned aside to Satan, seduced by the illusions and phantasms of the demons, believe and profess that during the night they ride with Diana the goddess of the pagans [another version says, or with Herodias] and an innumerable crowd of women on certain beasts, and pass over great spaces of the earth during the night, obeying her commands as their mistress, and on certain nights are summoned to her service. Would that these had perished in their perfidy and had not dragged many with them to destruction! For an innumerable multitude, deceived by this false opinion, believe that these things are true and so depart from the faith and fall into the error of the pagans, believing that there is some divinity apart from the one God,

പഴയ കാലത്തിലേയ്ക്കുള്ള മടങ്ങിപോക്കല്ല, തെറ്റ് മനസ്സിലാക്കി അത് തിരുത്താനുള്ള വിശാല മനസ്സ് കാട്ടുകയാണ് വേണ്ടത്. പവ്വത്തിൽ തിരുമേനി കഴിഞ്ഞ ദിവസം നടത്തിയ പ്രസ്ഥാവന എല്ലാവരും കേട്ടതാണല്ലോ, ഭൌതികമായ അക്രമങ്ങളിലൂടെ നഷ്ടപ്പെടുന്നത് നേടി എടുക്കാം, എന്നാൽ ആത്മീയമായത് അങ്ങനെയല്ല. ഒറീസ്സയിലെ പള്ളികൾ പുനർ നിർമ്മിക്കാം കേരളത്തിൽ നശിപ്പിക്കപ്പെടുന്ന വിശ്വാസം തിരിച്ചെടുക്കാൻ ആവില്ല. ഇതാണ് പ്രത്യക്ഷവും പരോഷവുമായ ആക്രമണങ്ങളിലൂടെ പവ്വത്തിൽ തിരുമെനി അരുൾചെയ്തത്. അദ്ദേഹം കട്ടക്-ഭുവനേശ്വർ ആർച്ച് ബിഷപ് ഡോ. റാഫേൽ ചീനാത്തിന്റെ അഭിപ്രായപ്രകടനം പവ്വത്തിൽ തിരുമേനി ഒന്ന് ശ്രദ്ധിക്കുന്നത് നന്നായിരിക്കും.

Advertisements
Explore posts in the same categories: വാർത്ത

3 Comments on “അജീഷ് മാത്യു കറുകയില്‍ said…”

 1. ajeesh Says:

  സ്നേഹം നിറഞ്ഞ സുഹൃത്തിന്‌

  ശനിയാഴ്ച വരെ ഒന്നു ക്ഷമിക്കുക, മറുപടിഎഴുതാന്‍ സമയം അനുവദിക്കുന്നില്ല

 2. ajeesh Says:

  പ്രിയ സുഹൃത്ത് ബാലാ ,

  ഞാനൊരു കമ്മ്യൂണിസ്റ്റ് വിരുദ്ധനോ അന്ധവിശ്വാസത്തിന്റെ ദീര്‍ഗവൃത്തതില്‍ ചരിക്കുന്നവനോ അല്ലെന്നു ആദ്യമേ തന്നെ വ്യക്തമാക്കട്ടെ . ഒരു സൂഫി പഴംചൊല്ലുണ്ട് നീയെന്തു ഭക്ഷിക്കുന്നുവോ അത് നീയായി തീരുമെന്ന് എന്റെ സ്വഭാവ രൂപീകരണ കാലങട്ടത്തില്‍ എനിക്ക് നല്‍കപെട്ട വിശ്വാസത്തിന്റെ പാഠങ്ങള്‍ എന്നെ സ്വധീനിച്ചിടുന്ടെന്നത് സുവ്യക്തം, എന്റെ കുട്ടികളും ആ രീതിയില്‍ വളരുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നത് എന്റെ സ്വാര്‍ത്ഥതയായി മറ്റുള്ളവര്‍ വ്യാഖ്യാനിച്ചാല്‍ അവരോട് ഹാ കഷ്ടം എന്നല്ലാതെ എന്ത് പറയാന്‍ . ഞാന്‍ എന്റെ കുട്ടിയുടെ വളര്‍ച്ചയും വികസനവും കാംഷിക്കുന്നതുപോലെ ഞങ്ങളുടെ വിശ്വാസങ്ങളും മതമൂല്യങ്ങളും സംരക്ഷിക്കുവാന്‍ മത മേലദ്ധ്യക്ഷന്‍ മാരും കടപെട്ടിരിക്കുന്നില്ലേ ? അതിന് നേരെ ഉണ്ടാകുന്ന വെല്ലുവിളികളെ ചെറുത്തുതോല്പിക്കാന്‍ വിശ്വാസി എന്ന നിലയില്‍ ഞങ്ങളും ബാധ്യസ്തര്‍ അല്ലെ?

  ദൈവ വിശ്വാസവും കമ്മ്യൂണിസവും ഒരു സമാന്തര രേഖയുടെ രണ്ടു അറ്റങ്ങള്‍ ആണെന്ന് കാറല്‍ മാര്‍ക്സ് മുതല്‍ സഖാവ് പിണറായി വിജയന്‍ വരെ വ്യക്തമാക്കി കഴിഞ്ഞ സ്തിതിക്ക് വിശ്വാസികളില്‍ നിന്നും പിന്തുണ പ്രതീഷിക്കുന്നവര്‍ വിഡ്ഢികളുടെ സ്വര്‍ഗതിലല്ലേ

  എല്ലാ സമൂഹത്തിലും കള്ളാ നാണയങ്ങള്‍ ഉണ്ടായിരിക്കെ കത്തോലിക്കാ സഭയുടെ സ്ഥാപനങ്ങളെയും വ്യക്തികളെയും കേന്ദ്രീകരിച്ച് നടക്കുന്ന അപവാദ പ്രചാരണങ്ങള്‍ക്ക്‌ ആനുകാലിക രാഷ്ടീയ സംഭവ വികസങ്ങളുമായി കൂടി കൂട്ടി വായിക്കേണ്ടതല്ലേ ?സെന്സേഷനളിസം മാത്രം ലക്ഷ്യമാകി സാദാരണ സംഭവങ്ങളെ എങ്ങനെ വിവാദംആക്കാം എന്ന് മല്‍സര ബുദ്ധിയോടെ ചിന്തിക്കുന്ന ദ്രിശ്യ മാധ്യമങ്ങള്‍ ഒരു ചെറിയ പക്ഷതെയെന്കിലും തെറ്റിധരിപ്പിക്കുന്നുട് ഇയടുത്ത കാലത്തു അഭിവന്ദ്യ മാര്‍ ജോസഫ് പവ്വത്തില്‍ തിരുമേനിയെ പോലെ ഏറ്റവും കൂടുതല്‍ തെറ്റിധരിപ്പിക്കപെട്ട വ്യക്തിയും ഉണ്ടായിട്ടില്ല . അദ്ധേഹത്തിന്റെ പ്രസംഗങ്ങള്‍ ദുര്‍ വ്യാഖ്യാനിക്കാന്‍ ചില മാധ്യമങ്ങള്‍ നടത്തുന്ന കസര്‍ത്തുകള്‍ എടുത്തു പറയേണ്ടതുണ്ട് .ആലപ്പുഴ മാര്‍ സ്ലീബ ഫോരോനപള്ളിയില്‍ അദ്ദേഹം നടത്തിയ പ്രസംഗത്തില്‍ തങ്ങള്‍ക്കു ആവശ്യമുള്ളത് മാത്രം ചികഞ്ഞെടുത്തു ഒറിസയിലെ ആക്രമണങ്ങള്‍ നിസാരം എന്ന് വരെ ചില ദോഷൈക ദൃക്കുകള്‍ പ്രചരിപ്പിക്കുന്നത്‌ കേള്‍ക്കാനിടയായി .

  കമ്മ്യുനിസതിന്റെ മാനവികത ഒരു ഉത്തമ വിശ്വസിക്കും തിരസ്ക്കരിക്കാന്‍ ആവില്ല പക്ഷെ ആശയങ്ങള്‍ ആമാശയങ്ങള്‍ക്കും കീശയുടെ കനത്തിനും അടിപെടുമ്പോള്‍ ഉയര്‍ന്നുകേള്‍ക്കുന്ന ചില അപസ്വരങ്ങള്‍ വനരോദനങ്ങള്‍ ആകുന്നതു നാം കാണുകയാണ്.ചില പുരോഹിതര്‍ അമേരിക്കന്‍ ചാരന്മാരനെന്നു അക്ഷേപിക്കുന്നവരെ നിങ്ങള്‍ അറിയുക പുരോഹിതര്‍ എന്ന സമര്പിതരിലൂടെ മാത്രമല്ല വെരുക്കപെട്ട ചിലരെ വിശുദ്ധര്‍ ആക്കുന്ന ഭൂരിപക്ഷതിലൂടെയും അമേരിക്കന്‍ ചാരന്മാര്‍ പ്രവര്‍ത്തിക്കുന്നുവെന്ന് .

 3. വീ.കെ.ബാല Says:

  പ്രീയപ്പെട്ട സുഹൃത്ത് അജീഷിന്
  മറുപടി വായിച്ചു, നന്നായിട്ടുണ്ട്, ഇവിടെ വരുകയും, ഈ പോസ്റ്റിന് മറുപടി എഴുതുകയും ചെയ്തതിൽ നന്ദി അറിയിക്കുന്നു, വ്യക്തികളുടെ ചിന്തകളെ ആശ്രയിച്ച് അവരുടെ അഭിപ്രായങ്ങൾക്ക് വ്യ്ത്യാസം വരുക സാധാരണയാണ്, താങ്കളുടെ അഭിപ്രായങ്ങളിൽ ഉൾക്കൊള്ളാവുന്നവ ഉൾക്കൊള്ളുകയും അല്ലാത്തവ തള്ളിക്കളയുകയും ചെയ്യുന്നു. തുടർന്നും പ്രതികരണങ്ങൾ പ്രതീക്ഷിക്കുന്നു. നിങ്ങളുടെ മറുപടിയിൽ എന്തുകൊണ്ടാണ് ഇങനെ എഴുതേണ്ടി വന്നത് എന്ന് നിങ്ങാൾ പറയുന്നുണ്ട്, അതിലൂടെ പോയപ്പോൾ അത് പ്രതിനിധാനം ചെയ്യുന്ന ചോദ്യങ്ങളെ എന്റെ പരിധിക്കുള്ളിൽ നിന്നുകൊണ്ട് നേരിടണം എന്ന് തോന്നി അത്കൊണ്ട് ഇതിന്റെ മറുപടി ആയി ഈ ബ്ലോഗിൽ മറ്റൊരു പോസ്റ്റ് ഇടുന്നു, വായിക്കും എന്ന് കരുതുന്നു, പിന്നെ താങ്കളുടെ വിലയേറിയ അഭിപ്രായങ്ങളും വിമർശനങ്ങളും നിർദ്ദേശങ്ങളും പ്രതീക്ഷിക്കുന്നു


Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s


%d bloggers like this: