Archive for ഒക്ടോബര്‍ 2008

മലബാറികൾ

ഒക്ടോബര്‍ 26, 2008

നമ്മൾ അങ്ങനെ പൂർണ്ണതയിലേയ്ക്ക് കുതിക്കുന്നു, കേരളത്തിൽ നിന്നും കുതിച്ചുയർന്ന ചന്ദ്രയാൻ പേടകം ലക്ഷ്യത്തോട് അടുത്തുകൊണ്ടിരിക്കുന്നു, എന്നാൽ ലക്ഷ്യത്തിലെത്താതെ ഇന്ത്യൻ സേനയുടെ വെടിയേറ്റ് മരണമടഞ്ഞ മറ്റൊരു ദൌത്യവും കേരളത്തിൽ നിന്നും തൊടുത്തുവിട്ടതാണ്. കേരളം ഭീകരവാദികളുടെ ഈറ്റില്ലമാകുന്നു!, ക്രൈസ്തവ സന്യാസിനിയെ ബലാൽക്കാരം ചെയ്തവർ അറസ്റ്റിലായത് കേരളത്തിൽ നിന്ന് ? കാശ്മീരിൽ വെടിയേറ്റ് വീണ ഭീകരരുടെ തായ്‌വേര് കണ്ണൂരിൽ ? എല്ലാ കാര്യങ്ങളും നാം സ്വയം പര്യാപ്തതയുടെ പാതയിൽ, നാം തന്നെ ബോംബ് ഉണ്ടാക്കുന്നു നമ്മൾ തന്നെ അത് വിജയകരമായി അയൽക്കാരന്റെ വീട്ടിൽ പൊട്ടിക്കുന്നു.

മലബാറിന്റെ പോക്ക് ശരിയായ ദിശയിലേയ്ക്കല്ല എന്നതിന്റെ അവസാന തളിവാണ് കാശ്മീരിലെ മലയാളി സഹോദരന്മാരുടെ ദാരുണ അന്ത്യം. പാകിസ്ഥാനിൽ നിന്നും, ബംഗ്ലാദേശിൽ നിന്നും എത്തുന്ന മുസ്ലീം സഹോദരന്മാർ ഇവിടെ യധേഷ്ടം, സഞ്ചരിക്കുന്നു, ജോലി ചെയ്യുന്നു ( എന്ത് ജോലി എന്നത് നാം മനസ്സിലാക്കുമ്പോൾ വളരെ വൈകിയിരിക്കും) ഇവരുടെ ജോലി പൂർത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങുമ്പോൾ വിദ്യാസമ്പന്നരായ ഒരുപറ്റം ചെറുപ്പക്കാർ രൂപം കൊള്ളുന്നു.

കഴിഞ്ഞ കുറേ കാലങ്ങളായി മലബാറിൽ നിന്നും, 18 വയസ്സുകഴിഞ്ഞ യുവാക്കൾ പെട്ടന്ന് ഒരു സുപ്രഭാതത്തിൽ അപ്രത്യക്ഷമാകുന്നത് പതിവായിരിക്കുന്നു, പിന്നെ കുറച്ച് വർഷങ്ങൾക്ക് ശേഷം ആണ് ഇവർ നാട്ടിൽ തിരിച്ചെത്തുന്നത്, അതും പണക്കാരനായി. സാധരണ ഗതിയിൽ ഇത്തരക്കാരെ കുറിച്ച് ആരും അന്വേഷിക്കാറില്ല., ഇവരുടെ വരുമാനം എന്തായിരുന്നെന്നോ, എവിടെ നിന്നും പണം സമ്പാദിച്ചെന്നോ ഇവരുടെ വീട്ടിലുള്ളവർ പോലും അന്വേഷിക്കാറില്ല. നമ്മുടെ ഭരണകർത്താക്കൾക്ക് ഇത്യാതി കര്യങ്ങൾ ശ്രദ്ധിക്കാൻ സമയവുമില്ല. ഏറ്റവും കൂടുതൽ ക്രിമിനലുകൾ രൂപം കൊള്ളുന്നത്, കേരളത്തിന്റെ വടക്കൻ ജില്ലകളിൽ ആണ് എന്നത് ഒരു നഗ്ന സത്യമാണ്. കുഴൽ പണം എന്ന ചെറിയബിസ്സ്നസ്സിൽ തുടങ്ങി ആത്മീയതീവ്രവാദം വരെ എത്തി നിൽക്കുന്നു ഇവിടുത്തെ ബിസ്‌നസ്സ്. പാക്കിസ്ഥാനിൽ പ്രിന്റ് ചെയ്യുന്ന ഇന്ത്യൻ കറൻസി, ദുബായ് വഴി കരിപ്പൂർ വിമാനത്താവളത്തിലും അവിടുന്ന് കേരളത്തിന്റെ വടക്കൻ ജില്ലകളിലും എത്തപ്പെടുന്നു. ഇവിടെ നിന്നും ഇത് ജാതിമത ഭേദമന്യേ ഒരു വലിയ റാക്കറ്റിന്റെ പിൻബലത്താൽ മാർക്കറ്റിൽ എത്തുന്നു

ആത്മീയതീവൃവാതം അതിന്റെ എല്ലാശക്തിയും സ്വീകരിച്ച് കേരളത്തെ ഗ്രസ്സിച്ച് തുടങ്ങിട്ട് കാലം കുറച്ചായി, താത്കാലിക നേട്ടത്തിനായി രാഷ്ട്രീയപ്പാർട്ടികൾ ചില സാഹചര്യങ്ങളിൽ കണ്ണടച്ചതും ഇത്തരം ആത്മീയ കോമരങ്ങളുടെ വളർച്ചയ്ക്ക് വളമായി. കേരളത്തെ മതാടിസ്ഥാനത്തിൽ വിഭജിച്ചുകഴിഞ്ഞിരിക്കുന്നു എന്നത് ഒരു ദുഖഃ സത്യമാണ് അത് പ്രത്യക്ഷമായി തെളിച്ചതായിരുന്നു, കുഞ്ഞാലികുട്ടിയെ അനുകൂലിച്ച് കുട്ടിലീഗുകാർ ദേശീയപതാക താഴ്ത്തി പകരം മുസ്ലീം‌ലീഗിന്റെ പതാക ഉയർത്തിയത്. വിദേശത്ത് ജോലിനോക്കുന്ന മലബാറിൽ നിന്നുള്ള മുസ്ലീങ്ങൾ (എല്ലാവരുമില്ല) പരിചയപ്പെടുത്തുന്നത്, മലബാറികൾ എന്നാണ്, തങ്ങൾ കേരളത്തിൽ നിന്നും ആണ് എന്ന് പോലും പറയാൻ അവർ തയ്യാറല്ല. വിദേശങ്ങളിൽ അങ്ങനെ മലബാർ എന്ന ഒരു രാജ്യം തന്നെ വിർച്വൽ ആയി രൂപപ്പെട്ടുകഴിഞ്ഞു. നിസ്സാരം എന്ന് കരുതുന്ന പല കാര്യങ്ങളും ഒരു വൻ വിപത്തായി നമ്മെ വിഴുങ്ങുമ്പോൾ മാത്രമേ നാം ഉണരാറുള്ളു. ആത്മീയതീവൃവാദവും, പ്രാദേശികവാദവും ഒരു മതേതര ഫെഡറൽ സംവിധാനത്തിൽ ശാസ്യമല്ല. മഹാരാഷ്ട്രയിൽ, ബാൽതാക്കറെ  രാജ് താക്കറെ തുടങ്ങിയ ഫാസിസ്റ്റുകളെ അടിച്ചമർത്താൻ ഇന്ത്യൻ ഭരണസംവിധാനം ഉപയോഗപ്പെടുത്തണം അതിനുള്ള ആർജവം ഭരണകർത്താക്കൾ കാണിക്കണം. ശിവസേന, നവനിർമ്മാൺ സേന, വിശ്വഹിന്ദുപരിഷത്ത്, ബജ്‌രംഗദൾ തുടങ്ങിയ അക്രമികളെ തുടച്ച് നീക്കേണ്ട കാലം അതിക്രമിച്ചു.

ഇന്ത്യയുടെ മതേതര ജനാതിപത്യ സംവിധാനത്തെ തുരംഗം വയ്ക്കുന്ന ആത്മീയ തീവൃവാദികളേയും, പ്രാദേശിക വാദികളേയും അമർച്ച ചെയ്തില്ലങ്കിൽ ഇന്ത്യൻ തെരുവുകളിൽ ഇനിയും നിരപരാധികളുടെ ചോരകൊണ്ട് ചുവക്കും……. കാലം ഈ ഭരണവർഗ്ഗത്തെ കാറിതുപ്പും

ബഹു ഭാര്യാത്വവും, മൊഴിചൊല്ലലും നിയന്ത്രിക്കാൻ സമിതി വേണം

ഒക്ടോബര്‍ 23, 2008

ബഹു ഭാര്യാത്വവും, മൊഴിചൊല്ലലും നിയന്ത്രിക്കാൻ സമിതി വേണം

(വാർത്ത കേരളകൌമുദി)

മുസ്ലീം സമുദായത്തിലെ ബഹുഭാര്യാത്വവും, അകാരണമായ മൊഴിചൊല്ലലും നിയന്ത്രിക്കാൻ ദേശീയ- സംസ്ഥാന തലങ്ങളിൽ സമിതിരൂപീകരിക്കുന്നതിന് നിയമ നിർമ്മാണം ഹൈക്കോടതി വ്യക്തമാക്കി ജസ്റ്റീസ് കുര്യൻ ജോസഫ്, ജസ്റ്റീസ് ഹരൂൺ അൽ റഷീദ് എന്നിവരടങ്ങുന്ന ഡിവിഷൻ ബഞ്ചിന്റെ ആണ് ഉത്തരവ്..,

വളരെ പ്രസ്ക്തമായ ചില കാരണങ്ങൾ ഹൈക്കോടതി ചൂണ്ടികാട്ടിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. പാക്കിസ്ഥാൻ അടക്കമുള്ള മുസ്ലീം രാജ്യങ്ങളിൽ തലാഖ് ചൊല്ലി ഒഴിവാക്കിയ മുസ്ലീം സ്ത്രീകളുടെ സാമൂഹ്യ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനും, പുരുഷ്ന്മാരുടെ ഒന്നിൽ കൂടുതൽ വിവാഹം തടയാനും നിയമങ്ങളുണ്ട്, എന്നാൽ 21ആം നൂറ്റാണ്ടിലും ഇന്ത്യയിൽ വിശിഷ്യാ കേരളത്തിൽ തോന്നും വിധമുള്ള വിവാഹവും, വിവാഹമോചനം തടയാനുള്ള നിയമമില്ലന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. നിയമനിർമ്മാണത്തെകുറിച്ച് ചിന്തിക്കാനോ, സർക്കാരിനോട് ആവശ്യപ്പെടാനോ മുസ്ലീം മതമേലധ്യക്ഷന്മാർ തയ്യാറാകുന്നില്ല. നിരാലംബരും, നിസ്സാഹയരുമായ ഉപേക്ഷിക്കപ്പെട്ട മുസ്ലീം സ്ത്രീകളും അവരുടെ കുട്ടികളും അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ പഠിച്ച് പരിഹാരമാർഗ്ഗങ്ങൾ കണ്ടെത്താൻ സർക്കാരും സമുദായത്തിലെ മതനേതാക്കളും തയ്യാറാകനമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു.,

ചില അവസരങ്ങളിൽ എങ്കിലും നമ്മുടെ കോടതിഅകൾ സാമൂഹ്യ പ്രാധാന്യമുള്ള ഉത്തരവുകൾ പുറപ്പെടുവിക്കാറുണ്ട് അത്തരം വിധികളിൽ ഒന്നായി ഇതിനെ കാണാൻപറ്റുന്നു.മതങ്ങളുടെ ഇരകൾ മിക്കവാറും സ്ത്രീകളും കുട്ടികളും ആയിരിക്കും, ആൺകോയ്മ എല്ല മതങ്ങളിലും ഉണ്ടെങ്കിലും അത് മുസ്ലീം സമുദായത്തിൽ അല്പം കൂടുതൽ ഉള്ള പോലെ തോന്നപ്പെടുന്നു, അത് ഒരു സംസ്കാരത്തിന്റെ ഭാഗമാകാം എങ്കിലും ഇന്നത്തെ സാമൂഹ്യ ചുറ്റുപാടിൽ അതിന്റെ പ്രസക്തി ചോദ്യം ചെയ്യപ്പെടുന്നത് സ്വാഭാവികം. മനുഷ്യാവകാശ ലംഘനം ചെറുക്കപ്പെടേണ്ടതാണ്…അത് എന്തിന്റെ പേരിൽ ആയിരുന്നാലും,

അന്തികൃസ്തുവിന് അച്ചാരുപറമ്പിൽ വച്ച ആപ്പ്

ഒക്ടോബര്‍ 15, 2008

ഇരുപത്തിയാറുകാരിയെ ദത്തെടുത്ത് അരമനയിൽ താമസിപ്പിച്ച കൊച്ചിബിഷപ്പ് ഡോ.ജോൺ തട്ടുങ്കലിനെ കാനോൻ നിയമപ്രകാരം വത്തിക്കാൻ നടപടി എടുക്കും…(വാർത്ത ദീപിക ഒഴികെ മിക്കവാറും എല്ലാ മലയാള പത്രങ്ങളും)

ബിഷപ്പിന്റെ നടപടിയെ വാരപ്പുഴ ആർച്ച് ബിഷപ്പ് ഡോ.ഡാനിയേൽ അച്ചാരുപറമ്പിൽ നിശിതമായി വിമർശിച്ചു, കാനോൻ നിയമം 227വകുപ്പ് 1 പ്രകാരം വൈദിക ജീവിതം തിരഞ്ഞെടുത്തവർ ദത്തെടുക്കുന്നത് വിലക്കപ്പെട്ടതാണ്. ദത്തെടുക്കൽ വ്യക്തിയെ കുടുംബ ബന്ധങ്ങളിൽ തളച്ചിടുകയും, സാമ്പത്തികവും, ധാർമ്മികവുമായ ബാധ്യതകളിൽ തളച്ചിടും എന്നതിനാൽ ആണ് പൌരോഹിത്യ ജീവിതത്തിൽ വിലക്കപ്പെട്ടത്. പുരോഹിത ജീവിതം തിരഞ്ഞെടുത്തവർക്ക് എല്ലാ മനുഷ്യരും, ജാതി, മത വർഗ്ഗ ഭാഷാ ഭേദമന്യെ ഒരുപോലെ ആണ്, മാനവ രാശിയെ സേവിക്കുകയും ദൈവത്തിൽ അർപ്പിതവുമാണ് അവരുടെ ജീവിതം, ആയതിനാൽ തന്നെ ഇത് നിക്ഷിദ്ധമാണന്ന് കാനോൻ നിയമം വ്യക്തമാക്കുന്നു.

ബിഷപ്പിന്റെ ഈ നടപടി കഴിഞ്ഞ 500 വർഷത്തെ ചരിത്രമുള്ള കൊച്ചി അതിരൂപതയുടെ ചരിത്രത്തിൽ തന്നെ ആദ്യമാണെന്ന് വത്തിക്കാന് നൽകിയ റിപ്പോർട്ടിൽ ഉണ്ട്. രൂപതയുടെ കീഴിലുള്ള അറ് ഫെറോനാ പള്ളിവികാരി മാരും രംഗത്തെത്തി…………?

ഇതിൽ ബിഷപ്പ് തട്ടുങ്കൽ എടുത്ത നിലപാട് അല്ലങ്കിൽ അതിന് അദ്ദേഹം പറഞ്ഞ ന്യായികരണങ്ങൾ ആണ് ഈ പോസ്റ്റിന് ആധാരം. തന്റെ നടപടി തെറ്റല്ല എന്ന് സ്ഥാപിക്കാൻ ഇത് സഭാചരിത്രത്തിലെ ആദ്യ സംഭവം ഒന്നുമല്ലന്നും ഇതിന് മുൻപും പിതാക്കന്മാരും, വൈദികരും ദത്തെടുക്കൽ നടത്തിയിട്ടുണ്ട് അതുകൊണ്ടു തന്നെ സഭാതലത്തിൽ ഇതിനെ ഒരു വിവാദമാക്കേണ്ട കാര്യമില്ല എന്നും അദ്ദേഹം വിശദീകരിക്കുന്നു., കാണാത്ത കാര്യങ്ങൾ കാണുമ്പോൾ ആളുകൾ വളരെ താത്പര്യത്തോടെ സംഭവങ്ങളെ വീക്ഷിക്കുന്നു, വിലയിരുത്തുന്നു, സന്യാസി സമൂഹത്തിൽ ഉള്ളവർ ദത്തെടുക്കുമ്പോൾ അത് വാർത്ത ആവാറുണ്ട് അതിലെ ഏറ്റവും അവസാനത്തേത് സന്തോഷ് മാധവന്റെ ട്രസ്റ്റ് ദത്തെടുത്ത സംഭവം, ഇവിടെ അത്തരം ഒരു ഡീക്കോഡിംഗിന്റെ ആവശ്യമില്ലങ്കിൽ പോലും അദ്ദേഹത്തിന്റെ, തുടർ പ്രസ്ഥാവനകളെ തള്ളിക്കളയവുന്നവയല്ല.

അദ്ദേഹത്തിന്റെ സ്വന്തം വക്കുകളിൽ പറഞ്ഞാൽ “വിശുദ്ധ യാത്രയ്ക്കിടെ പരിചയപ്പെട്ട ഓർത്തഡോക്സ് മകളിൽ ദൈവാനുഭവം മനസ്സിലായതിനെ തുടർന്നാണ് ആ കുടുംബത്തിന്റെ അനുമതിയോടെ ദത്തെടുത്തത്, മകളെ പോലെ ആണ് ആയുവതി എനിക്ക്, അവരോടൊപ്പമുള്ള ബന്ധം ആത്മീയ ഉണർവ്വ് നൽകിയതിനു പുറമെ യുവതിയുടെ ചില ദർശനങ്ങളിലൂടെ രൂപതയിൽ നടക്കുന്ന ചില തട്ടിപ്പുകളേയും കണ്ടെത്താൻ കഴിഞ്ഞു”

ഈ സംഭവത്തിൽ കല്ലുകടി ആരംഭിക്കുന്നത് ഇവിടെ നിന്നുമാണ്, കൊച്ചി രൂപതയുടെ രക്ഷയ്ക്കും, അതുവഴി ലോകത്തിന്റെ മുഴുവൻ നവീകരണത്തിനും താൻ ദത്തെടുത്തിരിക്കുന്ന യുവതിയിൽ ജനിക്കാനിരിക്കുന്ന ശിശു കാരണമാകുമെന്ന് ബിഷപ്പ് അവകാശം ഉന്നയിക്കുകയും ചെയ്തു. തന്റെ ദത്തുപുത്രി ദിവ്യഗർഭം ധരിക്കുമെന്നാണ്, ബിഷപ്പിന്റെ വിളിപാട്, ക്രൈസ്തവ വിശ്വാസപ്രകാരം ഇനീ ഒരു തിരുപ്പിറവി അന്തികൃസ്തുവിനുള്ളതല്ലെ ?

കഴിഞ്ഞ ദിവസം കേരളത്തിലെ കത്തോലിക്ക സഭയുടെ ചരിത്രത്തിലെ സുവർണ്ണ ഏടായിരുന്നു അൽഫോൻസാമ്മയെ വിശുദ്ധയായി വാഴ്ത്തപ്പെട്ടത്, ഒരു പക്ഷേ അച്ചാരു പറമ്പിലും കൂട്ടരും തട്ടുങ്കലിന് ആപ്പ് വച്ചില്ലായിരുന്നു എങ്കിൽ അന്തികൃസ്തു ചിലപ്പോൾ കൊച്ചിയിൽ കൊതുകുകൾക്കിടയിൽ പിറന്നേനെ..

*****പുതിയ പുതുയ സന്തോഷ് മാധവന്മാർ, കാവിചുറ്റിയവരും, കുരിശ് ചുമക്കുന്നവരും, തൊപ്പിവച്ചവരും എല്ലാം ഒരുകാര്യത്തിൽ സമന്മാർ. സ്വയം ദൈവമാകുന്ന പ്രവാചകന്മാരാകുന്നു.. കലികാലം അല്ലാതെന്തുപറയാൻ,

നെൽകർഷകരെ രക്ഷിക്കു, നാടിനെ രക്ഷിക്കു.

ഒക്ടോബര്‍ 8, 2008

നിഷേധിയുടെ ഭൂമിതരാംകൃഷിചെയ്യുമോ എന്നലേഖനത്തിലേയ്ക്ക് ഒരെത്തിനോട്ടം

കാലിക പ്രസ്ക്തമായ കാര്യം തന്നെയണ് അദ്ദേഹം കൈകാര്യം ചെയ്തത്, അത് വായിച്ചപ്പോൾ പ്രമേയത്തോടൊപ്പം ഒരു പരിഹാസ്യ് ചുവ ഉള്ളതുപോലെ തോന്നി, അതിൽ ഞാനിട്ട കമന്റാണ് ഇത്, ഒരു കോപ്പി ഇവിടെയും കിടക്കട്ടെ എന്നുകരുതി

എല്ലാവരും പാടത്തേയ്ക്ക്‌വരും സഖാക്കളെ!……?

ഇവിടെ മാഷ് സഖാക്കിൾക്കിട്ട് കൊട്ടിയതാണ് എന്ന് കരുതുന്നു. കേരളത്തിലെ ജനങ്ങളെ കുത്തരികൊണ്ട് ചോറ് ഊട്ടുക എന്നത് കേരളത്തിലെ സഖാക്കന്മാരുടെ മാത്രം ഉത്തരവാദിത്വമല്ല അങ്ങനെ തെറ്റിദ്ധരിക്കേണ്ട. കാര്യങ്ങളെ ജനറലൈസ് ചെയൂം മുൻപ് കുറച്ചുകൂടെ ഒന്നു പഠിക്കുന്നത് നന്നായിരിക്കും. എന്തുകൊണ്ട് എന്ന ചോദ്യം? ലോകത്തെ മുൻപോട്ട് നയിച്ച ചോദ്യമാണ്, അത് സ്വയം ചോദിക്കുകയും അതിന്റെ ഉത്തരത്തിനായി ചിലർ പരിശ്രമിക്കുകയും ചെയ്തതുകൊണ്ടാണ് മനുഷ്യൻ ഇന്നു കാണുന്ന ഈ ഭൌതിക നേട്ടങ്ങൾ എല്ലാം ഉണ്ടായത്. ഈ ചോദ്യം എന്നെ ബാധിക്കില്ല എന്നാണ് മാഷ് കരുതുന്നതെങ്കിൽ അത് തെറ്റ്. മാഷിന്റെ ലേഖനത്തിൽ പല സ്ഥലത്തും എന്തുകൊണ്ട് എന്ന ചോദ്യം ചോദിക്കാനുള്ള അവസരം തരുന്നുണ്ട് പക്ഷെ മാഷ് ബോധപൂർവ്വം അല്ലങ്കിൽ സൌകര്യപൂർവ്വം അത് മറന്നു.

പാടം നിങ്ങളുടേതാണെന്ന കാരണത്താല്‍ തരിശിട്ടാല്‍ സര്‍ക്കാരിന്‌ വേറെ ആര്‍ക്കെങ്കിലും കൃഷിചെയ്യുവാന്‍ കൊടുക്കുവാന്‍ അവകാശമുണ്ട്‌. ചുരുക്കിപ്പറഞ്ഞാല്‍ ലാഭമായാലും നഷ്ടമായാലും കൃഷിചെയ്തേ പറ്റൂ.

ഇങ്ങനെ ഒരു സംശയത്തിന് സാധ്യത ഉണ്ടോ ? തരിശ് കിടക്കുന്ന സ്ഥലം അല്ലങ്കിൽ നിലം സർക്കാർ ഏറ്റടുത്താൽ അത് കൃഷിചെയ്യാൻ താത്പര്യമുള്ളവർക്കോ, സ്വയം സഹായ സഹകരണ സംഘങ്ങൾക്കോ മറ്റേതെങ്കിലും കൂട്ടായ്മയ്ക്കാണ് കൊടുക്കുന്നത്, ഇതിന് പ്രതിഫലമായി കർഷകന് ഒരു നിശ്ചിത തുക നൽകാനും നിയമത്തിൽ വ്യവസ്ഥയുണ്ട്. പിന്നെ എവിടെആണ് “ലാഭമായാലും നഷ്ടമായാലും കൃഷിചെയ്തേ പറ്റൂ.“ എന്ന അവസ്ഥ സംജാതമാകുന്നത് ? പിന്നെ ഒരു കര്യം എടുത്ത് പറയാതിരിക്കാൻ നിർവ്വാഹമില്ല കൃഷിഭൂമി വാങ്ങുന്നത് സുരക്ഷിതമായ നിക്ഷേപം എന്ന നിലയിൽ ഒരു വൻ ബിസ്നസ്സ് ആയി മാറിയിട്ടുണ്ട് മാഷിന് അത് മനസ്സിലായില്ലങ്കിൽ എന്തുകൊണ്ട് എന്ന ചോദ്യം ചോദിക്കാതിരുന്നതിനാൽ ആണ്.

കൊയ്യാന്‍ ആളില്ലാത്തതിനാല്‍ വിളവെടുക്കാന്‍ പറ്റാതെ കൃഷി നശിച്ചു പോകുന്നത്‌ ഇന്നൊരു വാര്‍ത്തയല്ല. മനുഷ്യനു പകരം യന്ത്രം വന്നാല്‍ വേറെ തലവേദന.

ഇത് കേവലം ഒരു വാർത്തയല്ല, നെൽകൃഷിയെ വളരെ രൂക്ഷമായി ബാധിച്ച ഒരു പ്രശ്നമാണ്. സാമ്പത്തികവും, സാമൂഹ്യവുമായ പലകാരണങ്ങൾ ഇതിന് പിന്നിൽ ഉണ്ട്. തലവേദന ആണ് പ്രശ്നമെങ്കിൽ അത് സൃഷ്ടിക്കപ്പെടുന്നതാണ്, താങ്കൾ മുകളിൽ സൂചിപ്പിക്കുകയുണ്ടായി, കേരളത്തിൽ കർഷക തൊഴിലാളികൾ ആണ് കൂടുതൽ ഉള്ളതെന്ന്, ഇത് നഗ്ന സത്യം തന്നെയാണ്. (ഉദാ: കുട്ടനാടിനെ കണക്കാക്കുന്നു) ചെറിയ ചേറിയ പാടശേഖരങ്ങളുടെ കരയിൽ ആയിരിക്കും മിക്കവാറും ഇവരുടെ വീടുകൾ ( പലതും വീട് എന്ന നിർവചനത്തിന് പുറത്താണ്) ഈ ചെറിയ പാടശേഖരത്ത് കൃഷിയെന്ത്രം (പ്രധാനമായും കൊയ്ത്ത് എന്ത്രം) കൊണ്ടുവരുന്നതിന് അവർ അനുകൂലിക്കാറില്ല അല്ലങ്കിൽ സമ്മതിക്കാറില്ല. കാരണം ഇവിടുന്നു കൊയ്ത്കിട്ടുന്ന നെല്ലാണ് അവരുടെ പട്ടണി മാറ്റുന്നത്, ജീവൻ നിലനിർത്തുന്നത്. അത് പെട്ടന്ന് ഇല്ലാതായാൽ ? ഈ ചെറിയ പാടശേഖരങ്ങളിൽ ഒന്നും വിളവെടുക്കാൻ ആളില്ല എന്നതിന്റെ പേരിൽ കൃഷി നശിച്ചിട്ടില്ല അപൂർവ്വം ചില അവസരങ്ങളിൽ ഇങ്ങനെ സംഭവിച്ചിരിക്കാം. അതിന് പ്രതിവിധി, നിലം തരിശിടുക എന്നതോ, യന്ത്രവൽകൃതമാക്കിയാലെ ഞങ്ങൾ കൃഷി ചെയ്യു എന്ന് ശഠിക്കുന്നതോ അല്ല. നേരെമറിച്ച് തൊഴിലാളി നേതാക്കളുമായി പാടശേരക്കാർ ചർച്ച ചെയ്ത് തൊഴിലാളികളുടെ ജീവിക്കാനുള്ള അവകാശത്തെ ഹനിക്കാതെ നീതിയുകത്മായ തീരുമാനങ്ങൾ ഉണ്ടാകുകയണ് വേണ്ടത് ഇതിൽ ഇടത് വലത് കക്ഷി ഭേദമന്യേ എല്ലാവരും ശ്രമിക്കേണ്ടതായിട്ടുണ്ട്. അല്ലാതെ തൊഴിലാളി ആണ് പ്രശ്നമെങ്കിൽ അത് കമ്മ്യൂണിസ്റ്റുകളുടെ തലയിൽ വച്ച് കെട്ടുകയല്ല വേണ്ടത്. കാര്യങ്ങളെ ഏകപക്ഷീയമായി വിലയിരുത്തുന്നത് ശരിയായ പ്രവണതയല്ല.

350 രൂപ ധനസഹായം കിട്ടുമ്പോള്‍ റബ്ബറിന്‌ ഇരുപതിനായിരം രൂപയും ഏലത്തിന്‌ നാല്‍പതിനായിരവുമാണ്‌ ധന സഹായം. അപ്പോള്‍ ഇന്നും നെല്‍കൃഷിയുമായി കഴിയുന്നവര്‍ മണ്ടന്മാരല്ലേ?

ഇത് സർക്കാരുകളുടെ തെറ്റായ വീക്ഷണത്തിൽ നിന്നും ഉണ്ടായതാണ്. റബ്ബറിനിക്കാൾ വില (ജീവൻ നിലനിർത്താൻ) അരിക്കാണ് എന്ന യാധാർത്ഥ്യം മനസ്സില്ലാക്കാഞ്ഞതിൽ നിന്നും ഉണ്ടായ തലതിരിഞ്ഞ വീക്ഷണം. അതുപോലെ തന്നെ റബ്ബർ കൃഷി ചെയ്യുന്നത് ഇവിടുത്തെ സാധാരണക്കാരൻ അല്ലല്ലോ. റബ്ബറിന്റെ വില ഇടിഞ്ഞാൽ അരയിൽ റബ്ബർ ഷീറ്റ് ചുറ്റി പാർലമെന്റിൽ ശയന പ്രദിക്ഷണം ചെയ്യാൻ നമുക്ക് നേതാക്കളും ( അതിനായി മാത്രം) പാർട്ടികളും ഉള്ള രാജ്യമാണ് നമ്മുടേത്. കൂടിയ വിലയ്ക്ക് നെല്ല് വിൽക്കുകയും കുറഞ്ഞ വിലയ്ക്ക് അരി വാങ്ങുകയും വേണമെങ്കിൽ ഗവണ്മെന്റ് വിപണിയിൽ ഇടപെടണം എങ്കിൽ മാത്രമെ ഇത് സാധിക്കു. വികസനത്തിന് വിദേശപണം സ്വീകരിക്കുന്ന നമുക്ക് ആ അവകാശം ആഗോളവൽക്കരണത്തിന്റെ വക്താക്കൾ നൽകുന്നില്ലല്ലോ (നിയന്ത്രണം നിലനിൽക്കുന്നു) ? കാർഷിക മേഖലയിൽ നിന്നും സബ്സീഡി എടുത്തുമാറ്റുന്ന കാര്യത്തെകുറിച്ച് മാഷ് ഒന്നു ചിന്തിച്ചുനോക്കു ? നാളെ 100രൂപയ്ക്ക് ഒരുകിലോ അരികിട്ടാതെ വരും.

പരിഹസിക്കുകയല്ല വേണ്ടത് ആരോഗ്യകരമായ ചർച്ചയാണ് ആവശ്യം, പക്ഷേ..?

ഈ വിഷയത്തെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾ വർക്കേഴ്സ് ഫോറം എന്ന ബ്ലോഗിൽ നിന്നും ലഭ്യമാണ്

ചതുപ്പിലേയ്ക്കുള്ള കുതിപ്പ്.., ഒരു കിതപ്പോടെ!

ഒക്ടോബര്‍ 4, 2008

123 കരാറും ഹൈഡ് ആക്റ്റും യോജിച്ച് പോകും, പറയുന്നത് കാരാട്ടല്ല കോണ്ടലീസ റൈസ്…… എന്താണ് യോജിച്ച് പോകും എന്ന് പറഞ്ഞതിന്റെ അർത്ഥം? അമേരിക്കയുടെ ആദ്യത്തെ ആപ്പ് അങ്ങനെ ഡിക്ലയർ ചെയ്തു. ഇനി എന്താണ് ഇവിടുത്തെ ദീഷ്ണശാലികളായ ഭരണകർത്താക്കൾക്ക് പറയുവാനുള്ളത്. ഇതിന്റെ കൂടെ റൈസ് ഇത്രയും കൂടെ പറഞ്ഞു. കരാറിലെ വ്യവസ്ഥകൾ പാലിക്കാൻ രണ്ടു രാജ്യങ്ങളും പ്രതിജ്ഞാബദ്ധർ ആണെന്നും. കരാറിന്റെ പേരിൽ മാത്രമല്ല ഭാവിയിലും ഇന്ത്യയും അമേരിക്കയും എല്ലാരംഗത്തും സഹകരണം ഉറപ്പാക്കുന്നതായിരിക്കും കരാർ അതായത് തുടർച്ചയായി ആപ്പുകൾ പ്രതീക്ഷിക്കാം അവസാനം പാക്കിസ്ഥാന് വച്ച പോലെ ഒരു റിവറ്റ് കൂടെ വയ്ക്കുമ്പോൾ സഹകരണം പൂർത്തിയാകും, കാത്തിരുന്നു കാണം ആണവോർജ്ജത്താൽ നമ്മുടെ തെരുവുകൾ പ്രഭാ പൂരിതമാകുന്നത്!

ഹൈഡ് ആക്റ്റ് എന്ന ചതുപ്പിലേയ്ക്കുള്ള കുതിപ്പിന്റെ സ്റ്റാർട്ടപ്പ് ആണ്, ഓൺ യുവർ മാർക്ക് സേ 123