നെൽകർഷകരെ രക്ഷിക്കു, നാടിനെ രക്ഷിക്കു.

നിഷേധിയുടെ ഭൂമിതരാംകൃഷിചെയ്യുമോ എന്നലേഖനത്തിലേയ്ക്ക് ഒരെത്തിനോട്ടം

കാലിക പ്രസ്ക്തമായ കാര്യം തന്നെയണ് അദ്ദേഹം കൈകാര്യം ചെയ്തത്, അത് വായിച്ചപ്പോൾ പ്രമേയത്തോടൊപ്പം ഒരു പരിഹാസ്യ് ചുവ ഉള്ളതുപോലെ തോന്നി, അതിൽ ഞാനിട്ട കമന്റാണ് ഇത്, ഒരു കോപ്പി ഇവിടെയും കിടക്കട്ടെ എന്നുകരുതി

എല്ലാവരും പാടത്തേയ്ക്ക്‌വരും സഖാക്കളെ!……?

ഇവിടെ മാഷ് സഖാക്കിൾക്കിട്ട് കൊട്ടിയതാണ് എന്ന് കരുതുന്നു. കേരളത്തിലെ ജനങ്ങളെ കുത്തരികൊണ്ട് ചോറ് ഊട്ടുക എന്നത് കേരളത്തിലെ സഖാക്കന്മാരുടെ മാത്രം ഉത്തരവാദിത്വമല്ല അങ്ങനെ തെറ്റിദ്ധരിക്കേണ്ട. കാര്യങ്ങളെ ജനറലൈസ് ചെയൂം മുൻപ് കുറച്ചുകൂടെ ഒന്നു പഠിക്കുന്നത് നന്നായിരിക്കും. എന്തുകൊണ്ട് എന്ന ചോദ്യം? ലോകത്തെ മുൻപോട്ട് നയിച്ച ചോദ്യമാണ്, അത് സ്വയം ചോദിക്കുകയും അതിന്റെ ഉത്തരത്തിനായി ചിലർ പരിശ്രമിക്കുകയും ചെയ്തതുകൊണ്ടാണ് മനുഷ്യൻ ഇന്നു കാണുന്ന ഈ ഭൌതിക നേട്ടങ്ങൾ എല്ലാം ഉണ്ടായത്. ഈ ചോദ്യം എന്നെ ബാധിക്കില്ല എന്നാണ് മാഷ് കരുതുന്നതെങ്കിൽ അത് തെറ്റ്. മാഷിന്റെ ലേഖനത്തിൽ പല സ്ഥലത്തും എന്തുകൊണ്ട് എന്ന ചോദ്യം ചോദിക്കാനുള്ള അവസരം തരുന്നുണ്ട് പക്ഷെ മാഷ് ബോധപൂർവ്വം അല്ലങ്കിൽ സൌകര്യപൂർവ്വം അത് മറന്നു.

പാടം നിങ്ങളുടേതാണെന്ന കാരണത്താല്‍ തരിശിട്ടാല്‍ സര്‍ക്കാരിന്‌ വേറെ ആര്‍ക്കെങ്കിലും കൃഷിചെയ്യുവാന്‍ കൊടുക്കുവാന്‍ അവകാശമുണ്ട്‌. ചുരുക്കിപ്പറഞ്ഞാല്‍ ലാഭമായാലും നഷ്ടമായാലും കൃഷിചെയ്തേ പറ്റൂ.

ഇങ്ങനെ ഒരു സംശയത്തിന് സാധ്യത ഉണ്ടോ ? തരിശ് കിടക്കുന്ന സ്ഥലം അല്ലങ്കിൽ നിലം സർക്കാർ ഏറ്റടുത്താൽ അത് കൃഷിചെയ്യാൻ താത്പര്യമുള്ളവർക്കോ, സ്വയം സഹായ സഹകരണ സംഘങ്ങൾക്കോ മറ്റേതെങ്കിലും കൂട്ടായ്മയ്ക്കാണ് കൊടുക്കുന്നത്, ഇതിന് പ്രതിഫലമായി കർഷകന് ഒരു നിശ്ചിത തുക നൽകാനും നിയമത്തിൽ വ്യവസ്ഥയുണ്ട്. പിന്നെ എവിടെആണ് “ലാഭമായാലും നഷ്ടമായാലും കൃഷിചെയ്തേ പറ്റൂ.“ എന്ന അവസ്ഥ സംജാതമാകുന്നത് ? പിന്നെ ഒരു കര്യം എടുത്ത് പറയാതിരിക്കാൻ നിർവ്വാഹമില്ല കൃഷിഭൂമി വാങ്ങുന്നത് സുരക്ഷിതമായ നിക്ഷേപം എന്ന നിലയിൽ ഒരു വൻ ബിസ്നസ്സ് ആയി മാറിയിട്ടുണ്ട് മാഷിന് അത് മനസ്സിലായില്ലങ്കിൽ എന്തുകൊണ്ട് എന്ന ചോദ്യം ചോദിക്കാതിരുന്നതിനാൽ ആണ്.

കൊയ്യാന്‍ ആളില്ലാത്തതിനാല്‍ വിളവെടുക്കാന്‍ പറ്റാതെ കൃഷി നശിച്ചു പോകുന്നത്‌ ഇന്നൊരു വാര്‍ത്തയല്ല. മനുഷ്യനു പകരം യന്ത്രം വന്നാല്‍ വേറെ തലവേദന.

ഇത് കേവലം ഒരു വാർത്തയല്ല, നെൽകൃഷിയെ വളരെ രൂക്ഷമായി ബാധിച്ച ഒരു പ്രശ്നമാണ്. സാമ്പത്തികവും, സാമൂഹ്യവുമായ പലകാരണങ്ങൾ ഇതിന് പിന്നിൽ ഉണ്ട്. തലവേദന ആണ് പ്രശ്നമെങ്കിൽ അത് സൃഷ്ടിക്കപ്പെടുന്നതാണ്, താങ്കൾ മുകളിൽ സൂചിപ്പിക്കുകയുണ്ടായി, കേരളത്തിൽ കർഷക തൊഴിലാളികൾ ആണ് കൂടുതൽ ഉള്ളതെന്ന്, ഇത് നഗ്ന സത്യം തന്നെയാണ്. (ഉദാ: കുട്ടനാടിനെ കണക്കാക്കുന്നു) ചെറിയ ചേറിയ പാടശേഖരങ്ങളുടെ കരയിൽ ആയിരിക്കും മിക്കവാറും ഇവരുടെ വീടുകൾ ( പലതും വീട് എന്ന നിർവചനത്തിന് പുറത്താണ്) ഈ ചെറിയ പാടശേഖരത്ത് കൃഷിയെന്ത്രം (പ്രധാനമായും കൊയ്ത്ത് എന്ത്രം) കൊണ്ടുവരുന്നതിന് അവർ അനുകൂലിക്കാറില്ല അല്ലങ്കിൽ സമ്മതിക്കാറില്ല. കാരണം ഇവിടുന്നു കൊയ്ത്കിട്ടുന്ന നെല്ലാണ് അവരുടെ പട്ടണി മാറ്റുന്നത്, ജീവൻ നിലനിർത്തുന്നത്. അത് പെട്ടന്ന് ഇല്ലാതായാൽ ? ഈ ചെറിയ പാടശേഖരങ്ങളിൽ ഒന്നും വിളവെടുക്കാൻ ആളില്ല എന്നതിന്റെ പേരിൽ കൃഷി നശിച്ചിട്ടില്ല അപൂർവ്വം ചില അവസരങ്ങളിൽ ഇങ്ങനെ സംഭവിച്ചിരിക്കാം. അതിന് പ്രതിവിധി, നിലം തരിശിടുക എന്നതോ, യന്ത്രവൽകൃതമാക്കിയാലെ ഞങ്ങൾ കൃഷി ചെയ്യു എന്ന് ശഠിക്കുന്നതോ അല്ല. നേരെമറിച്ച് തൊഴിലാളി നേതാക്കളുമായി പാടശേരക്കാർ ചർച്ച ചെയ്ത് തൊഴിലാളികളുടെ ജീവിക്കാനുള്ള അവകാശത്തെ ഹനിക്കാതെ നീതിയുകത്മായ തീരുമാനങ്ങൾ ഉണ്ടാകുകയണ് വേണ്ടത് ഇതിൽ ഇടത് വലത് കക്ഷി ഭേദമന്യേ എല്ലാവരും ശ്രമിക്കേണ്ടതായിട്ടുണ്ട്. അല്ലാതെ തൊഴിലാളി ആണ് പ്രശ്നമെങ്കിൽ അത് കമ്മ്യൂണിസ്റ്റുകളുടെ തലയിൽ വച്ച് കെട്ടുകയല്ല വേണ്ടത്. കാര്യങ്ങളെ ഏകപക്ഷീയമായി വിലയിരുത്തുന്നത് ശരിയായ പ്രവണതയല്ല.

350 രൂപ ധനസഹായം കിട്ടുമ്പോള്‍ റബ്ബറിന്‌ ഇരുപതിനായിരം രൂപയും ഏലത്തിന്‌ നാല്‍പതിനായിരവുമാണ്‌ ധന സഹായം. അപ്പോള്‍ ഇന്നും നെല്‍കൃഷിയുമായി കഴിയുന്നവര്‍ മണ്ടന്മാരല്ലേ?

ഇത് സർക്കാരുകളുടെ തെറ്റായ വീക്ഷണത്തിൽ നിന്നും ഉണ്ടായതാണ്. റബ്ബറിനിക്കാൾ വില (ജീവൻ നിലനിർത്താൻ) അരിക്കാണ് എന്ന യാധാർത്ഥ്യം മനസ്സില്ലാക്കാഞ്ഞതിൽ നിന്നും ഉണ്ടായ തലതിരിഞ്ഞ വീക്ഷണം. അതുപോലെ തന്നെ റബ്ബർ കൃഷി ചെയ്യുന്നത് ഇവിടുത്തെ സാധാരണക്കാരൻ അല്ലല്ലോ. റബ്ബറിന്റെ വില ഇടിഞ്ഞാൽ അരയിൽ റബ്ബർ ഷീറ്റ് ചുറ്റി പാർലമെന്റിൽ ശയന പ്രദിക്ഷണം ചെയ്യാൻ നമുക്ക് നേതാക്കളും ( അതിനായി മാത്രം) പാർട്ടികളും ഉള്ള രാജ്യമാണ് നമ്മുടേത്. കൂടിയ വിലയ്ക്ക് നെല്ല് വിൽക്കുകയും കുറഞ്ഞ വിലയ്ക്ക് അരി വാങ്ങുകയും വേണമെങ്കിൽ ഗവണ്മെന്റ് വിപണിയിൽ ഇടപെടണം എങ്കിൽ മാത്രമെ ഇത് സാധിക്കു. വികസനത്തിന് വിദേശപണം സ്വീകരിക്കുന്ന നമുക്ക് ആ അവകാശം ആഗോളവൽക്കരണത്തിന്റെ വക്താക്കൾ നൽകുന്നില്ലല്ലോ (നിയന്ത്രണം നിലനിൽക്കുന്നു) ? കാർഷിക മേഖലയിൽ നിന്നും സബ്സീഡി എടുത്തുമാറ്റുന്ന കാര്യത്തെകുറിച്ച് മാഷ് ഒന്നു ചിന്തിച്ചുനോക്കു ? നാളെ 100രൂപയ്ക്ക് ഒരുകിലോ അരികിട്ടാതെ വരും.

പരിഹസിക്കുകയല്ല വേണ്ടത് ആരോഗ്യകരമായ ചർച്ചയാണ് ആവശ്യം, പക്ഷേ..?

ഈ വിഷയത്തെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾ വർക്കേഴ്സ് ഫോറം എന്ന ബ്ലോഗിൽ നിന്നും ലഭ്യമാണ്

Advertisements
Explore posts in the same categories: നേർക്കാഴ്ച്ചകളിലൂട

4 Comments on “നെൽകർഷകരെ രക്ഷിക്കു, നാടിനെ രക്ഷിക്കു.”

 1. workersforum Says:

  കാര്‍ഷിക പ്രതിസന്ധി കാരണങ്ങളും പ്രത്യാഘാതങ്ങളും എന്ന പോസ്റ്റും കേരളത്തിന്റെ മണ്ണ് പിടയുന്നു ഭാഗം ഒന്ന് കേരളത്തിന്റെ മണ്ണ് പിടയുന്നു ഭാഗം രണ്ട് എന്നീ പോസ്റ്റുകളും നോക്കുമല്ലോ.

 2. വീ.കെ.ബാല Says:

  തീർച്ചയായും,


 3. 40 വര്‍ഷം മുമ്പ് 1000 രൂപ ചെലവാക്കി നെല്‍കൃഷി ചെയ്താല്‍ സകല ചെലവുകളും കഴിഞ്ഞ് 1000 രൂപ ലാഭം കിട്ടുമായിരുന്നു. 5 അടി ഉയരമുള്ള വയ്ക്കോല്‍ വേറെയും. അന്ന് കേരളത്തിലെ ശരാശരി കുടുംബ വരുമാനത്തില്‍ നിന്ന് നേര്‍ പകുതി അരി വാങ്ങാനായി നീക്കി വെയ്ക്കണമായിരുന്നു. ഇന്നോ? പഴയ നല്ലയിനം നെല്‍വിത്തുകളെ ജീന്‍ ബാങ്കുകളില്‍ കുടിയിരുത്തി ഉയരം കുറഞ്ഞ നെല്‍ വിത്തിനങ്ങള്‍ പ്രചരിപ്പിച്ച് സ്വയം കര്‍ഷകര്‍ സൂക്ഷിച്ചിരുന്ന നെല്‍ വിത്തുകള്‍ ഇല്ലാതാക്കി ഇന്നത് ജനിതകമാറ്റം വരുത്താനായി പഴയ വിത്തുകള്‍ മാഹികോയ്ക്ക് കൈമാറുന്നു.മറ്റ് കാര്‍ഷികവിളകളില്‍ നിന്നുള്ള ലാഭം കുറയുകയും (കരകൃഷി ലാഭകരമല്ലാതായതോടെ) പലരും റബ്ബര്‍ കൃഷിയിലേയ്ക്ക് തിരിഞ്ഞു. 50 സെന്റില്‍ താഴെയുള്ള റബ്ബര്‍ കര്‍ഷകര്‍ ധാരാളം. അവര്‍ക്കുപോലും ഇന്ന് പട്ടിണി കൂടാതെ ജീവിക്കാന്‍ കഴിയുന്നു. അതിന് അന്താരാഷ്ട്ര വിലയുമായി ബന്ധമുള്ളതുകൊണ്ടുമാത്രം. ഹരിസണ്‍ എസ്റ്റേറ്റില്‍ നിന്നും മലയാളം പ്ലാന്റേഷനില്‍ നിന്നും മറ്റും ഈ വലിയ വില ലഭിക്കുന്ന ഉല്പന്നത്തിന് എന്ത് നികുതി ലഭിക്കുന്നു? അത് ആര്‍ക്കറിയാം? എന്നാല്‍ പാഠശേഖരങ്ങളുടെ വിസ്ത്ൃതി കുറയുകയും റബ്ബര്‍ കൃഷി ക്രമാതീതമായി വ്യാപിക്കുകയും ചെയ്യുന്നത് വരാന്‍ പോകുന്ന രൂക്ഷമായ ഭക്ഷ്യ പ്രതിസന്ധിയുടെ സൂചനയാണ്. അന്ന് റബ്ബര്‍ വിരുദ്ധ പാര്‍ട്ടികള്‍ക്ക് കേരളത്തില്‍ നേട്ടമുണ്ടാക്കാം.
  വാഹന വിപണി തകരുകയും റബ്ബര്‍ ഡിമാന്‍ഡ് കുറയുകയും വില ിടിയുകയും ചെയ്യുന്ന ഒരവസ്ഥ വിദൂരമല്ല. അശാസ്തീയമായ കൃഷി വ്യാപനത്തിന്റെ പരിണിത ഫലമായാണ് അത് സംഭവിക്കാന്‍ പോകുന്നത്. അന്ന് 50 സെന്റില്‍ താഴെയുള്ളവര്‍ അത് മുറിച്ചുമാറ്റി മരച്ചീനി നട്ടെന്ന് വരും.
  കൃഷി തകര്‍ത്ത കൃഷി വകുപ്പും അവര്‍ക്കുവേണ്ടി പ്രവര്‍ത്തിച്ച ശാസ്ത്രജ്ഞരും ചെയ്തുകൂട്ടിയ തെറ്റുകള്‍ കര്‍ഷകര്‍ മനസിലാക്കാനിരിക്കുന്നതേയുള്ളു.

 4. വീ.കെ.ബാല Says:

  അശാസ്തീയമായ കൃഷി വ്യാപനത്തിന്റെ പരിണിത ഫലമായാണ് അത് സംഭവിക്കാന്‍ പോകുന്നത്. അന്ന് 50 സെന്റില്‍ താഴെയുള്ളവര്‍ അത് മുറിച്ചുമാറ്റി മരച്ചീനി നട്ടെന്ന് വരും.
  നായർ സാബിന്റെ ഈ അഭിപ്രായത്തോട് 100% യോജിക്കുന്നു…. ഇവിടെ വന്ന് താങ്കളുടെ വിലയേറിയ അഭിപ്രായം അറിയിച്ചതിന് നന്ദി.,


Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s


%d bloggers like this: