മുംബൈ പട്ടണവും നവനിർമ്മാൺ സേനയും

അമ്പത്തിആറ്‌ മണിക്കൂർ സമയം മുംബൈ പാകീസ്ഥാനി യുവാക്കളുടെ കൈകളിൽ അമർന്നു, എവിടെ ആയിരുന്നു മറാഠികളുടെ പടനായകനും രക്ഷകനുമൊക്കെ ? നവനിർമ്മാൺ സേനയുടെ നായകൻ രാജ് തക്കറെ ശിവസേനാ മേധാവി ബാൽതാക്കറെ, മദ്രാസിക്കും, ഉത്തരേന്ത്യക്കാർക്കും എതിരെ പോർവിളിയുമായി നടന്നിരുന്ന അമ്മാവനും അനന്തിരവനും, ഈ കഴിഞ്ഞ ദിവസങ്ങളിൽ നാവിറങ്ങിപ്പോയോ ? ബ്രിട്ടീഷ് പട്ടാളത്തിന്റെ അവസാന പ്ലാറ്റൂൺ കപ്പൽ കയറിയ അതേതീരത്ത് സായുധ ധാരികളായ ചെറുപ്പക്കാർ മരണം കൊണ്ട് അമ്മാനമാടിയപ്പോൾ അമ്മാവനും അനന്തിരവനും പരവേശം കൊണ്ട് ഉറങ്ങിപോയി. മറാഠികളുടെ ജീവനും മാനവും കാക്കാൻ അങ്ങ് ഡെൽഹിയിൽ നിന്നും ഉത്തരേന്ത്യക്കാരനും, മദ്രാസിയും വരേണ്ടിവന്നു. എൻ.എസ്.ജി യുടെ കമാൻഡോകളിൽ 30ൽ പരം മലയാളികൾ ഉണ്ടായിരുന്നു. ബാൽതാക്കറെ നടപ്പാക്കിയ മണ്ണിന്മക്കൾ വാദത്തിൽ ഏറ്റവും ക്രൂരമായി പീഠിപ്പിക്കപ്പെട്ടത് മലയാളികൾ ആയിരുന്നു. ആ മലയാളത്തിന്റെ മക്കളുടെ രക്തം വേണ്ടിവന്നു മുംബൈ നഗരത്തിന്റെ യശ്ശസ്സ് ഉയർത്തിക്കാട്ടാൻ.

മറാഠികളുടെ ശക്തമായ പിന്തുണ ഉള്ളവർ ആയിരുന്നു, ശിവസേനയും നേതാവ് ബാൽതക്കറയും, അധികാര കൊതിമൂത്ത അനന്തിരവൻ സ്വന്തമായി മറ്റൊരു സേനയും രൂപികരിച്ചു നവനിർമ്മാൺ സേന. ഇവർ ഭീകരപ്രവർത്തനം അല്ലാതെ എന്താണ് മഹാരാഷ്ട്രയിൽ നിർമ്മിച്ചത്, വെറുക്കപ്പെടേണ്ട കടുത്ത പ്രാദേശിക വാദികൾ, ഇത്തരക്കാർക്ക് സാധാരണ ജനങ്ങളുടെ ജീവനോ സ്വത്തിനോ എന്തെങ്കിലും സംരക്ഷണം നൽകുക എന്നത് ചിന്തിക്കുന്നതു പോലും അബദ്ധമാണ്.ഇനീ ഇത്തരം ഒരാക്രമം വന്നാൽ ഞങ്ങൾ അവരെ കാണിച്ചുതരാം എന്നൊന്നും പ്രസ്ഥാവിക്കാതിരുന്നത് മഹാഭാഗ്യം.

ബോംബെ ആക്രമണത്തിൽ കൊല്ലപ്പെട്ട എല്ലാവർക്കും, ധീരമൃത്യു വരിച്ച ജവാന്മാർക്കും ഇന്ത്യയിലെ ജനങ്ങളുടെ ആദരാഞ്ജലി.ജയ് ഹിന്ദ്

Advertisements
Explore posts in the same categories: വാർത്ത

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s


%d bloggers like this: