സാമ്പത്തിക മാന്ദ്യം ബാധിക്കാത്ത ഇന്ത്യൻ സമ്പത്ത് ഘടനയും സാമ്പത്തിക മാന്ദ്യം ബാധിച്ച പ്രവാസികളും പിന്നെ പ്രവാസികാര്യ രവിച്ചേട്ടനും

revi1ഇവിടുത്തെ പ്രവാസികൾ ഉണക്ക കുബ്ബൂസ്സും, വെള്ളവും കുടിച്ച് മിച്ചംവച്ച കാശാണ് 2700കോടി യു.എസ് ഡോളർ ആയി ഇന്ത്യൻ സമ്പത്ത് വ്യവസ്ഥയിൽ എത്തിച്ചേർന്നത്. ഇതിൽ 45%ൽ കൂടുതൽ 10000-രൂപയിൽ താഴെ ശമ്പളം വാങ്ങുന്ന , ഷെരീഫും, തോമസ്സും, രാമചന്ദ്രനുമൊക്കെ അയച്ചു കൊടുത്തതാണ്. ഗൾഫ് മേഖലയിലെ ലേബർക്യാമ്പിലെ ജീവിതം കുറച്ചൊക്കെ കണ്ടിട്ടുണ്ട് രവിച്ചേട്ടനൊക്കെ. ലോകസാമ്പത്തിക മാന്ദ്യത്തിന്റെ പശ്ചാത്തലത്തിൽ ഗൾഫിൽ നിന്നും തൊഴിൽ നഷ്ടപ്പെട്ട് മടങ്ങുന്നവർക്കായി പ്രത്യെഗ പാക്കേജ് പ്രഖ്യാപിക്കണമെന്ന പ്രവാസികാര്യമന്ത്രാലയത്തിന്റെ നിർദ്ദേശം ധനമന്ത്രാലയം തള്ളി. തികച്ചും അനിവാര്യമായ ഒന്നാണ്. ഓരോ ശമ്പള പരിഷ്ക്കരണത്തിനും. ശമ്പളവർദ്ധനയും, ഡി.എയും, ഒക്കെ വേണം എന്ന് കട്ടായം പിടിക്കുന്ന ബ്യൂറോ ക്രാറ്റുകൾക്ക്, സ്വന്തം രക്തം യൂ.എസ്സ് ഡോളറാക്കി ജ്ന്മനാട്ടിലേയ്ക്ക് അയക്കുന്ന പ്രവാസിയുടെ ജീവിതത്തിന്റെയോ ജീവന്റേയോ വില അറിയില്ല. ജന്മനാടിന്റെ കൈത്താങ്ങ് ആവശ്യമായി വന്ന സമയത്തുതന്നെ അവനെ കയ്യൊഴിഞ്ഞ നമ്മുടെ ഭരണവർഗ്ഗത്തെ രാഷ്ട്രീയ പാർട്ടികളെ അവർ അർഹിക്കുന്ന എല്ലാ വെറുപ്പോടും കൂടി അവഗണിക്കുക. നമുക്ക് നമ്മുടെ ഭരണകർത്താക്കളിൽ നിന്നും ഇതിൽ കൂടുതൽ ഒന്നും പ്രതീക്ഷിക്കാനില്ല.

സത്യം ഓൺലൈൻ പോലുള്ള തട്ടിപ്പു വീരന്മാരെ സംരക്ഷിക്കാൻ തയ്യാറാവുന്ന ഇവിടുത്തെ ഭരണവർഗ്ഗം, ഒന്നോർത്തുകൊള്ളുക ഞങ്ങൾ മനുഷ്യരാണ്, ജീവിക്കാൻ വേണ്ടി മരുഭൂമിയിൽ ഞങ്ങൾ മണൽ ചുമക്കും എന്നാലും ജീവിക്കാൻ വേണ്ടി അന്യന്റെ മുന്നിൽ കൈനീട്ടില്ല നിങ്ങളെ പോലെ. ഇതിൽ പ്രവാസികാര്യ മന്ത്രാലയത്തിന്റെ കാര്യക്ഷമമായ നീക്കങ്ങൾ അഭിനന്ദാനാർഹമാണ്, ഈ പ്രതിസന്ധി ഘട്ടത്തിൽ പ്രവാസികളെ സഹായിക്കാൻ പ്രവാസികാര്യാലയം രണ്ട് പദ്ധതികൾ ആണ് വിഭാവനം ചെയ്തിരുന്നത് രണ്ടിനോടും ധനമന്ത്രാലയം മുഖം തിരിച്ചു. മറ്റ് സ്രോതസ്സുകൾ തേടുകയാണ് പ്രവാസകാര്യവകുപ്പ്.

ഗൾഫിൽ എത്തിച്ചേരുന്ന തൊഴിലാളികളുടെ ശരാശരി എണ്ണം ഏഴുലക്ഷത്തിനും എട്ട് ലക്ഷത്തിനും ഇടയിൽ വരും 2007 മാത്രം എകദേശം 9 ലക്ഷത്തിനോട് അടുത്താണ്. ഏകദേശം 50 ലക്ഷത്തോളം ആളുകൾ ആണ് വിദേശത്ത് തൊഴിൽ ചെയ്യൂന്ന തൊഴിലാളികൾ ഇതിൽ 90 ശതമാനവും ഗൾഫ് മേഖലയിൽ തന്നെ. ഇതിലെ ഏറെ പേരും കിടപ്പാടം പണയപ്പെടുത്തി എത്തിയവർ, സാമ്പത്തികമാന്ദ്യം മൂലമുള്ള തിരിച്ചടി ഏറ്റവും കൂടുതൽ ബാധിച്ചവരും ഇക്കൂട്ടർ തന്നെ നിർമ്മാണ മേഖലയിലെ സ്ഥംഭനം ഇന്ത്യൻ തൊഴിലാളികളുടെ വൻ‌തോതിലുള്ള തൊഴിൽ നഷ്ടത്തിന് കാരണമായി ഇതുവരെ 2 ലക്ഷത്തോളം ആളുകൾ നാട്ടിലേയ്ക്ക് മടങ്ങി, 2010 അവസാനമാകുമ്പോൾ ഇത് ക്രമാധീതമായി ഉയരും.

കേന്ദ്ര ഗവണ്മെന്റിന്റെ ഉദാസീനത കാർന്നുതിന്നുന്നത് മാനം വിറ്റ് ജീവിക്കാൻ തയ്യാറാവാത്ത കേരളത്തിലെ പ്രവാസി കുടുംബങ്ങളെ ആയിരിക്കും, കർഷക ആത്മഹത്യകൾക്ക് ശേഷം ഇവിടുത്തെ മാധ്യമങ്ങൾക്ക് കിട്ടുന്ന മറ്റൊരു ആത്മഹത്യാ വർഷമായിരിക്കും സാമ്പത്തിക മാന്ദ്യത്തിന്റെ കേരള ഇമ്പാക്റ്റ് നൽകുന്നത്. ഒരു ശരാശരി ഗൾഫ്കാരന്റെ ആശ്രിതരുടെ എണ്ണം 16 പേർ, ദാരിദ്രരേഖയ്ക്ക് താഴെ ജീവിക്കുന്ന മനുഷ്യർ, പോസ്റ്റുമാന്റെ പാതലങ്ങൾക്ക് കാതോർത്തിരിക്കുന്ന എത്ര അമ്മമാർ , എത്ര ഭാര്യമാർ നമ്മുടെ നാട്ടിൽ ഉണ്ട്, സ്വന്തം ദുഖങ്ങളെ പട്ടുകുപ്പായത്തിൽ ഒളിപ്പിച്ച്, വിലകൂടിയ അത്തർ പൂശി എത്തുന്ന ഈ നസ്സഹായ ജീവിതങ്ങളെ കൊള്ളയടിക്കാൻ തയ്യാറായി നിലകൊള്ളുന്ന എയർലൈനുകളും, കസ്റ്റംസ്സ്, എയർപോർട്ട് ജീവനക്കാരും. ജീവിതം മറ്റുള്ളവർക്കായി ജീവിച്ചുതീർക്കുന്ന ഈ മനുഷ്യാത്മാക്കളെ വിധി കൈവിട്ടപ്പോൾ ഒരു താങ്ങാകേണ്ട രാജ്യവും, സമൂഹവും കൈമലർത്തുന്നതിൽ പരം ഒരു ക്രൂരത മറ്റെന്താണ്. ഒന്നോർക്കുക ഈ 16 ആശ്രിതരും ഞങ്ങൾക്കൊപ്പം നിന്നാൽ നാളത്തെ ജനവിധി ഞങ്ങളുടേതാകും (16*50ലക്ഷം വോട്ടുകൾ) ആധികാരത്തിൽ അഹങ്കരിക്കരുത് ആരും

ജയ് ഹിന്ദ്

Advertisements
Explore posts in the same categories: വാർത്ത

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s


%d bloggers like this: