വിദൂഷകന്റെ പോസ്റ്റിലെ കമന്റുകളിലൂടെ പോയപ്പോൾ (സി.പി.എം ന് പിഴച്ചതെവിടൊക്കെ) :-

ചുരുങ്ങിയ വാക്കുകളിൽ പറഞ്ഞാൽ വിദൂഷകൻ പറഞ്ഞതുതന്നെ ആണ് ശരി, ഇവിടെ മറ്റ് കമന്റുകളിലേയ്ക്ക് പോകുമ്പോൾ,  ശ്രദ്ധിക്കപ്പെടേണ്ട കമന്റും, മറുപടി കൊടുക്കേണ്ടതും  എന്ന് തോന്നിയത് കടത്തുകാരന്റെ കമന്റിനാണ്. പിന്നെ ചിത്ര ഗുപതൻ പറഞ്ഞ കാര്യങ്ങളിലൂടെ ഒന്ന് കണ്ണോടിക്കുന്നതും നന്നായിരിക്കും.

ഗുപ്തൻ സഖാവിന്, മ അദനി എന്ന വ്യക്തിയെ സഖാവ് ഈ.കെ നയനാർ എന്ന അനിഷ്യേധ്യ നെതാവിനൊപ്പം ആണ് കാണുന്നത്, കേളപ്പൻ എന്ന മഹാനെ “കൊല്ലാൻ“ ഇറങ്ങിയ നായനാരും എൽ.കെ അദ്വാനിയെ വഹിക്കാൻ ഇറങ്ങിത്തിരിച്ച മദനിയേയും ( മദനി എൽ.കെ അദ്വാനിക്കെതിരെ  പ്രസംഗിച്ചു എന്നല്ലാതെ, മറ്റെന്തെങ്കിലും ചെയ്തതായി അറിവില്ല) ഒരെതുലാസിൽ തൂക്കിയ താങ്കളെ നമിക്കുന്നു.

മ അദനിക്കെതിരെ ഉയർന്ന ആരോപണങ്ങളിൽ ദേശദ്രോഹ കുറ്റം വരെ ഉണ്ടെന്ന കാര്യം മറക്കേണ്ട. ഇന്നും ഭീകര വിരുദ്ധ സ്ക്വാഡിന്റെ നിരീക്ഷണത്തിൽ ആണ് മദനി, പിടിക്കപ്പെട്ട ഭീകരരിൽ പലരും മദനിയുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു എന്നതും ശ്രദ്ധേയമാണ്, ഇത്തരുണത്തിൽ മദനിയുമായുള്ള ബാന്ധവം സി.പി.എം ഒഴിവാക്കേണ്ടതായിരുന്നു എന്നാണ് എന്റെ പക്ഷം. സഖാവ് നായനാരെ മദനിക്ക് തുല്ല്യമായി കണ്ട പ്രസ്ഥാവന പിന്വലിക്കും എന്നു കരുതുന്നു. ( ഒരു ഇന്ത്യൻ പൌരന്റെ വോട്ട് എന്ന നിലയ്ക്ക് മദനിയുടെ വോട്ട് സ്വീകരിക്കുന്നതിൽ തെറ്റില്ല)

 1. അഴിമതിക്കെതിരേയുള്ള ജനങ്ങളുടെ വിധിയെഴുത്ത്. “കക്കാനും നില്‍ക്കാനും ശരിയാം വിധം അറിയാത്ത യു ഡി എഫിന്‍റെ സ്ഥാനത്ത്“…….

കടത്തുകാരൻ പറയുന്നത്, പഞ്ചായത്തിൽ അഴിമതി, മെർക്കിസ്റ്റൺ, ടോട്ടൽ ഫോർ യു തട്ടിപ്പ്, അങ്ങനെ സകല തട്ടിപ്പുകളും, ഏ. കേ. ജി സെന്ററിൽ നിന്നും തുടങ്ങുന്നു എന്ന് നിലയിലാണ്. കേരളത്തിലെ മുഴുവൻ പഞ്ചായത്തിന്റേയും ബഡ്ജറ്റ് തുക അടിച്ചുമാറ്റിയാൽ എത്ര വരും ? (തോമസ് ഐസക്കിന്റെ കയ്യിൽ നിന്നും കണക്ക് വാങ്ങി നോക്കുക) പിന്നെ ടോട്ടൽ തട്ടിപ്പ് കാരനും, ഭൂമി ഇടപാടുകാരന്റേയും വേര് അന്വേഷിച്ചാൽ, യൂഡീഫ് ന്റെ പടിവാതിൽക്കലും നായ എത്തിയെന്നിരിക്കും. പിന്നെ കുഞ്ഞുഞ്ഞിന്റെ പ്രതിപക്ഷ കാര്യക്ഷമതയാണ് ഈ കേസ്സുകളിലെ കക്ഷികൾ അകത്തായത് എന്നതരത്തിലുള്ള ദുരഭിമാനം വേണോ?, ഈ ഇലക്ഷന് രണ്ട് മാസ്സം മുൻപ് നടന്ന ഒരു സംഭവം വളരെ ദീർഘദൃഷ്ടിയോടെ കൈക്കൊണ്ട തീരുമാനാം, ഇലക്ഷനിൽ കോൺഗ്രസ്സിന് 150നും 170നും ഇടയിലാണ് സീറ്റെങ്കിൽ 272 എന്ന മാജിക്ക് നമ്പർ തികയ്ക്കാൻ വേണ്ടിവരുന്ന ഓഹരി വാങ്ങിക്കൂട്ടാൻ കോൺഗ്രസ്സിന് മൂലധനം ആവശ്യമാണ്, ഇത് കണ്ടത്തുക എന്നത് ശ്രമകരമായ ജോലി ആണ് പോരെങ്കിൽ ഇപ്പോൾ ഒളിക്യാമറകളുടെ ശല്ല്യവും, എല്ലാം കൊന്റും ഒത്തുവന്ന കച്ചവടമായിരുന്നു ഇസ്രായേലുമായി നടത്തിയ ആയുധ കരാർ (കടപ്പാട് വർക്കേഴ്സ് ഫോറം)

“ഇസ്രയേലുമായി യുപിഎ സര്‍ക്കാര്‍ ഒപ്പുവച്ച പതിനായിരം കോടി രൂപയുടെ മധ്യദൂര ഭൂതല-ആകാശ മിസൈല്‍ (എംആര്‍എസ്എഎം) ഇടപാടാണ് ആരോപണ വിധേയമായിരിക്കുന്നത്. 600 കോടി രൂപയുടെ കോഴയുണ്ടെന്നാണ് പുറത്തുവന്ന വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. കരാര്‍ത്തുകയുടെ ആറ് ശതമാനമാണ് ഇസ്രയേല്‍ കമ്പനിയായ ഇസ്രയേല്‍ എയ്റോസ്പെയ്സ് ഇന്‍ഡസ്ട്രീസ് (ഐഎഐ) ബിസിനസ് ചാര്‍ജ് എന്ന പേരില്‍ കോഴയായി നല്‍കിയത് എന്നാണ് ഈ വാര്‍ത്തകളില്‍ പറയുന്നത്. പ്രതിരോധ ഇടപാടില്‍ ആദ്യമായാണ് ബിസിനസ് ചാര്‍ജ് എന്ന പേരില്‍ കോഴ കരാറിന്റെ ഭാഗമായി നല്‍കുന്നതെന്നും, ഇടനിലക്കാര്‍ക്ക് ഒന്നര ശതമാനം മാത്രമാണ് ലഭിച്ചതെന്നും, ബാക്കി തുക കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പുഫണ്ടിലേക്ക് മാറ്റിയെന്നുമാണ് ആരോപണം. 450 കോടി രൂപ ഫെബ്രുവരി 27ന് ഒപ്പുവച്ച കരാറിലൂടെ പ്രതിരോധമന്ത്രി എ കെ ആന്റണി കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പുഫണ്ടിലേക്ക് മുതല്‍ക്കൂട്ടിയെന്നും, തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചശേഷം കോഴയുടെ ആദ്യഗഡു കൈമാറിയെന്നും ഈ വാര്‍ത്തകള്‍ പറയുന്നു. “

അതും ഇല്ലാത്ത കുഞ്ഞിന് പാലുകൊടുത്ത വകയിൽ, പ്രതിരോധ വകുപ്പിന് 600 കോടി നഷ്ടം, പാവം ആന്റപ്പൻ ഇതറിഞ്ഞോ എന്തോ! ഇങ്ങനെ പറയാൻ കാരണം താഴെ തന്നിരിക്കുന്ന തിരിച്ചറിവുകൾ ആണ്.

“പതിനായിരം കോടിയുടെ കരാറില്‍ ഇന്ത്യ ഒപ്പിട്ടത് ഇസ്രയേല്‍ ഇതുവരെ വികസിപ്പിക്കാത്ത മിസൈല്‍ സംവിധാനം വാങ്ങാനാണത്രെ ‍. ഇന്ത്യയുടെ പ്രതിരോധ ഗവേഷണ വികസന സംഘടന (ഡിആര്‍ഡിഒ) മൂന്ന് തവണ വിജയകരമായി പരീക്ഷിച്ച ഈ സംവിധാനം രാജ്യത്തെ പ്രതിരോധ ഉല്‍പ്പാദന യൂണിറ്റുകളില്‍ നിര്‍മിക്കാം. മാത്രമല്ല ഡിആര്‍ഡിഒ വികസിപ്പിച്ച മിസൈല്‍ സംവിധാനത്തില്‍ കേന്ദ്ര പ്രതിരോധ മന്ത്രാലയം പൂര്‍ണ തൃപ്തി പ്രകടിപ്പിച്ചിരുന്നു.

ഇന്ത്യ ആവശ്യപ്പെടുന്ന മിസൈല്‍ സംവിധാനം നിര്‍മിക്കാനുള്ള സാങ്കേതികവിദ്യ ഇന്ത്യ ആദ്യം ഇസ്രയേലിന് കൈമാറണം. എങ്കിലേ കരാര്‍ പ്രകാരം അവര്‍ക്ക് മിസൈല്‍ നിര്‍മിച്ചു ഇന്ത്യയ്ക്ക് നല്‍കാന്‍ കഴിയൂ. ഇസ്രയേല്‍ മിസൈലുകളേക്കാള്‍ ശേഷിയുള്ള ആത്യാധുനിക വ്യോമ പ്രതിരോധ (എഎഡി) മിസൈലുകളാണ് ഡിആര്‍ഡിഒ വികസിപ്പിച്ചത്. എതിര്‍ദിശയില്‍ നിന്ന് വരുന്ന മിസൈലുകളെയും വിമാനങ്ങളെയും ഒരുപോലെ തകര്‍ക്കാന്‍ കഴിയുന്നതാണ് എഎഡി മിസൈല്‍ സംവിധാനം. ഇസ്രയേലിന്റെ മിസൈല്‍ സംവിധാനത്തിന് ഈ കഴിവില്ല. ശത്രുവിമാനങ്ങളെ മാത്രമേ അതിന് നേരിടാനാവൂ. 18 കിലോമീറ്റര്‍ ഉയരത്തില്‍ ബാലിസ്റ്റിക് മിസൈലുകളെ തകര്‍ക്കാന്‍ ഡിആര്‍ഡിഒയുടെ മിസൈല്‍ സംവിധാനത്തിന് കഴിയും. എന്നാല്‍ ഇസ്രയേല്‍ മിസൈലുകള്‍ക്ക് ഈ ശേഷിയില്ല.

മിസൈല്‍ സാങ്കേതികവിദ്യയില്‍ ഇന്ത്യയേക്കാള്‍ താഴെയുള്ള ഇസ്രയേലില്‍ നിന്ന് മിസൈല്‍ സംവിധാനം വാങ്ങാനാണ് എ കെ ആന്റണിയുടെ മന്ത്രാലയം കരാര്‍ ഒപ്പിട്ടത്. സാങ്കേതിക സഹകരണമെന്ന പേരില്‍ ഇന്ത്യന്‍ സാങ്കേതികവിദ്യ നേടിയശേഷമായിരിക്കും മിസൈല്‍ സംവിധാനം ഇസ്രയേല്‍ നിര്‍മിച്ചു നല്‍കുക. മികച്ച രീതിയില്‍ ഇവ നിര്‍മിക്കാന്‍ ഇസ്രയേലിനു കഴിയുമോ എന്നും ഉറപ്പില്ല. ഇസ്രയേല്‍ ഇത് ഇതുവരെ പരീക്ഷിച്ച് വിജയിച്ചിട്ടില്ല. ബാലിസ്റ്റിക് മിസൈല്‍ പ്രതിരോധ (ബിഎംഡി) മിസൈലുകള്‍ തുടര്‍ച്ചയായി മൂന്നാം തവണയാണ് ഇന്ത്യ വിജയകരമായി പരീക്ഷിച്ചത്. 1991ലെ ഗള്‍ഫ് യുദ്ധകാലത്ത് കുവൈറ്റിലേക്ക് ഇറാഖ് വിട്ടയച്ച സ്കഡ് മിസൈലിനെ തകര്‍ത്ത അമേരിക്കന്‍ പേട്രിയറ്റ് മിസൈലിന് തുല്യമാണ് ബിഎംഡി-എഎഡി മിസൈലുകള്‍. ഇതോടെ അമേരിക്ക, റഷ്യ എന്നീ രാജ്യങ്ങളുടെ കൈവശമുള്ള സാങ്കേതികവിദ്യക്ക് തുല്യമായ നിലയാണ് ഇന്ത്യ കൈവരിച്ചത്. ലോക നിലവാരമുള്ള മിസൈല്‍ പ്രതിരോധ സംവിധാനം ഇന്ത്യ നേടിക്കഴിഞ്ഞെന്ന് വിക്ഷേപണത്തിനുശേഷം പ്രതിരോധ മന്ത്രാലയ വക്താവ് പ്രതികരിക്കുകയും ചെയ്തിരുന്നു.

ശ്രീമാൻ കടത്തുകാരൻ, കൂടുതൽ ഡീറ്റയിത്സ് താങ്കൾക്ക് ഇതു സംബന്താമായുള്ളവ ഈ പോസ്റ്റിൽ നിന്നും അത് നൽകിയിരിക്കുന്ന ലിങ്കുകളിൽ നിന്നും ലഭ്യമാണ്, ഇനി ആലോചിച്ചിട്ട് പറയു ഇത് അഴിമതിക്കേതിരായ ജനവിധി ആണോ, കടത്തുകാരനെ സപ്പോർട്ട് ചെയ്ത് സംസാരിച്ച കെ.പി. സുകുമാരൻ അഞ്ചരക്കണ്ടി മാഷും ഇതെ കുറിച്ച് ഒന്ന് ആലോചിക്കുന്നത് നന്നായിരിക്കും, കക്കാനും നിക്കാനും അറിയാത്തെ പാവം കോൺഗ്രസ്സ് അടിച്ച് മാറ്റിയത് അഴിമതി അല്ല എങ്കിൽ ഈ ജനവിധി  അഴിമതിക്കെതിരെ ഉള്ള ജനവിധി ആയി മാനിക്കാമായിരുന്നു.

 1. അഹങ്കാരത്തിനെതിരെയുയുള്ള ജനങ്ങളുടെ മധുര പ്രതികാരം….. മതാദ്ധ്യക്ഷന്മാരെയും പ്രതിപക്ഷ നേതാക്കളേയും……..

സി.പി.എം ഒരുഘട്ടത്തി അഹങ്കരിച്ചിരുന്നു എന്ന കടത്തുകാരന്റെ കമന്റെ ഒരു പരിധിവരെ ശരിയാണ്, അതിന്റെ വ്യക്തമായ ലക്ഷണമായിരുന്നു ജയരാജന്റെ പരിപ്പുവട, കട്ടൻ കാപ്പി പ്രയോഗം. സീ.പി.ഐ (എം) എന്ന രാഷ്ട്രീയ പ്രസ്ഥാനത്തെ, ഇവിടുത്തെ വരേണ്യവർഗ്ഗമോ, മതാധ്യക്ഷന്മാരോ ആശീർവദിച്ച് പടച്ചുവിട്ടതല്ല. അദ്വാനിക്കുന്നവനും ഭാരംചുമക്കുന്നവനും കഷടപ്പെട്ട് പടുത്തുയർത്തിയതാണ് ഈ പ്രസ്ഥാനം, ദുർമേദസ്സ് ചുമക്കുന്ന ഒരു വിഭാഗം ഈ പ്രസ്ഥാനത്തിൽ കടന്നുകൂടി എന്നതിന്റെ തെളിവായിരുന്നു, ജയരാജിന്റെ പ്രസംഗം. പാർട്ടിയിൽ തന്നെ ഒരു വരേണ്യവർഗ്ഗം ഉണ്ടോ എന്ന് താഴേയ്ക്കിടയിലുള്ള പാർട്ടി വിശ്വാസികൾക്കും അനുഭാവികൾക്കും തോന്നാൻ ഈ പ്രയോഗം ഇടനൽകി, കൂടെ ഫാരിസ്സ് അബുബക്കർ തുടങ്ങിയ വമ്പന്മാരുടെ പേരുകൾ നേതാക്കന്മാർക്കൊപ്പം വലിച്ചിഴക്കപ്പെട്ടപ്പോൾ, ഇതൊക്കെ ഇവിടുത്തെ സാധാരണക്കാരായ പാർട്ടി പ്രവർത്തകർ, അനുഭാവികൾ സ്ഥിരികരിക്കുകയായിരുന്നു .ഈ കാഴ്ച്ചപ്പാടൊക്കെ ഇലക്ഷനെ ബാധിച്ചു എന്ന് വ്യക്തമാക്കുന്നതാണ് ജനവിധി.

മതാധ്യക്ഷന്മാരും, മറ്റ് അർഹതയുള്ളവരും ശ്രവിച്ചതൊക്കെ അവർ അർഹിക്കുന്നത് തന്നെ ആയിരുന്നു, ഇടയലേഖനം അനുസരിച്ചായിരിക്കണം ഭരിക്കേണ്ടത് എങ്കിൽ അതിന്, കോൺഗ്രസ്സിനെ അധികാരത്തിലേറ്റുകയെ നിർവ്വാഹമുള്ളു.മുന്നിണി മര്യാദ പാലിച്ചില്ല എന്നത്, സീറ്റ് സംബന്ധമായ ചർച്ചകളിൽ നിഴലിച്ച ഒന്നായിരുന്നു, ഇതും കടത്തുകാരന്റെ വിലയിരുത്തൽ ശരിവയ്ക്കുന്നു. ഇത് ഒന്നു നോക്കുക. (ചവുട്ടിപ്പുറത്താക്കൽ അനിവാര്യമായ് ഒന്ന് ഇത് എന്റെ വ്യക്തിപരമായ അഭിപ്രായം)

 1. അക്രമത്തിനെതിരേയുള്ള ജനങ്ങളുടെ താക്കീത്…..

ഇതും എത്രത്തോളം ശരി എന്ന് പറയുന്നില്ല, കാരണം അത്തരം അനുഭവമുള്ളവരെ ഞാൻ പരിചയപെട്ടിട്ടില്ല, അത്തരം സംഭവങ്ങൾ ശ്രദ്ധയിൽ പെട്ടിട്ടുമില്ല, പിന്നെ വിനിത കോട്ടായി എന്നോ മറ്റോ പേരുള്ള ഒരു സ്ത്രീയുടെ അനുഭവം പത്രത്തിൽ വായിച്ചിരുന്നു. അത് ശരിയാണെങ്കിൽ അത്തരം പ്രവർത്തനങ്ങളെ അംഗീകരിക്കാൻ ആവില്ല. പിന്നെ താങ്കൾ പറഞ്ഞപോലെ മറ്റ് പാർട്ടികളെ പ്രവർത്തിക്കാൻ  അനുവദിക്കില്ല എന്ന് പറയാൻ ഇത് ചൈന ഒന്നുമല്ലല്ലോ സുഹൃത്തേ. അങ്ങനെ വന്നാൽ കേരളം എന്നും കമ്മ്യൂണിസ്റ്റ് പാർട്ടികൾ തെന്നെ ഭരിക്കില്ലെ, പിന്നെ താങ്കളുടെ വിലയിരുത്തലിൽ സി.പി.എം ആയിരുന്നല്ലോ പ്രശ്നക്കാരൻ അങ്ങനെ എങ്കിൽ എന്തുകൊണ്ട് സി.പി.ഐ ക്ക് ഒരു സീറ്റ് പോലും കിട്ടിയില്ലെ ? ഇതിനർത്ഥം താങ്കൾ വിലയിരുത്തിയതല്ലെ  യഥാർത്ഥ കാരണം എന്നല്ലെ?.. പാർട്ടിവിട്ടുപോയവരെ ഹിംസിക്കുമെങ്കിൽ എം.വി. ആർ ഉം, ഗൌരിഅമ്മയും മറ്റുമൊക്കെ ആത്മാഹൂതി ചെയ്തെനെയല്ലോ…., ആരെങ്കിലും തല്ലുകൊണ്ടിട്ടുണ്ടെങ്കിൽ തല്ലുകൊള്ളിത്തരം കാട്ടിയിട്ടുണ്ടാകും. അത് പാർട്ടി മാനിഫെസ്റ്റോ പ്രകാരമല്ല എന്ന് മനസ്സിലാക്കാനുള്ള സംയമനം കാണും എന്ന് കരുതുന്നു.

 1. വര്‍ഗ്ഗീയ-അവസരവാദ നിലപാടുകള്‍ക്കെതിരെ… പി ഡി പി ജമാത്തെ ഇസ്ലാമി തുടങ്ങിയ കക്ഷികളുമായും……

വർഗ്ഗിയ വാദികളുമായുള്ള കൂട്ട് കെട്ടിനെ കുറിച്ച് വിദൂഷകൻ പറഞ്ഞിരുന്നു. ന്യൂനപക്ഷ പ്രീണനം എന്നത് ചേരുന്നത് കോൺഗ്രസ്സ്-കത്തോലിക്ക സഭ ബന്ധമായിരിക്കും. ഇടതുനയം ഒരു പൊതു സമൂഹത്തിൽ ഏതെങ്കിലും വിഭാഗത്തെ ഒറ്റപ്പെടിത്തി പീഡിപ്പിക്കുന്നതിനെ ചെറുക്കുക എന്നതാണ് അവർ ആർക്ക് വോട്ട് ചെയ്യും എന്നതിന്റെ അടിസ്ഥാനത്തിലല്ല ഈ ഇടപെടൽ. അതുകൊണ്ടുതന്നെ മുസ്ലീം സമുദായത്തിന്റെ മേൽ ഉള്ള കടന്നാക്രമണത്തെ ആഗോളതലത്തിൽ ഇടതുപാർട്ടികൾ അപലപിച്ചിട്ടുണ്ട്, അത് തുടരുകയും ചെയ്യും.

 1. ഭരണത്തിലേറി മൂന്നു വര്‍ഷമായിട്ടും പരസ്പരം പാരവെപ്പും വികസനത്തോട് പിന്തിരിഞ്ഞ് നില്‍പ്പും ജനക്ഷേമപരമായ കേന്ദ്ര പദ്ധതികള്‍ പോലും നടപ്പാക്കുന്നതിലുള്ള സംസ്ഥാന ഗവണ്മെന്‍റെന്‍റെ കഴിവില്ലായ്മയും ഇടതുപക്ഷത്തിന്‍റെ പരാജയത്തിന്‍ ആക്കമേറ്റി……!!!!

ചില സാമൂഹ്യപരിഷ്ക്കരണ നടപടികൾ ഗവണ്മെന്റീന്റെ ഭാഗത്തു നിന്നും ഉണ്ടായപ്പോൾ, ഞാൻ മുകളിൽ പറഞ്ഞിരുന്നു, ഇടതിലെ വളർന്നുവരുന്ന വലതന്മാർ “പാര” പണിതിരുന്നു, ഇത്തരം പാരകളെ പുറത്ത് കളയാനുള്ള ആർജ്ജവം പാർട്ടി കാണിച്ചില്ല. ഈ കാര്യത്തിൽ കടത്തുകാരനോട് യോജിക്കുന്നു. പിന്നെ വികസനത്തോട് പിന്തിഞ്ഞ് നിന്നു എന്നു പറയുന്നത്, നിലക്കണ്ണാടിയുടെ മുൻപിൽ നിന്നുകൊണ്ട് എതാ ഈ പുള്ളി എന്നു ചോദിക്കുന്നപോലെ ഉള്ളു, താങ്കൾ വികസിക്കാതെ പോയത് ഭരണം കോൺഗ്രസ്സിന്റെ കൈയ്യിൽ അല്ലാതിരുന്നതിനാൽ ആണ്. കാർഷിക മേഖല ഉൽ‌പ്പടെ വിവിധമേഘലകളിൽ സംസ്ഥാന സർക്കാർ നേട്ടം കൊയ്തത് രാഷ്ട്രീയ അന്ധതകൊണ്ട് കണ്ടില്ല എന്ന് പറയതുരുത്…. ഈ സർക്കാർ വികസനത്തിന്റെ കാര്യത്തിൽ മുന്നിൽ തന്നെ ആണ്.

 1. പാവപ്പെട്ടവനോടും ദളിതുകളടക്കമുള്ളവരോടുമുള്ള പാര്‍ട്ടിയുടേയും സംസ്ഥാനഭരണകര്‍ത്താക്കളുടേയും നിഷേധാത്മകമായ നിലപാടുകള്‍ ഏതാണ്ട് പാര്‍ട്ടിയെ ദളിത് ന്യൂനപക്ഷങ്ങളെ ഏറെ അകറ്റി……

പാവപ്പെട്ടവൻ, പാവപ്പെട്ടവൻ കാണിക്കുന്ന തോന്യവാസങ്ങൾ അത് ദളിതനായാലും പട്ടരായാലും, അതിന് കുടപിടിക്കുക എന്നത് ഇടത് നയമല്ല, അത്തരം വൃത്തികെട്ട രാഷ്ട്രീയ ഗയിം കളിക്കുന്നത് കോൺഗ്രസ്സാണ്. അതിന്റെ ഏറ്റവും നല്ല ദൃഷ്ടാന്തമാണ് ചെങ്ങറ സമരവും അതിന് കോൺഗ്രസ്സ് നൽകിയ പിന്തുണയും, കമ്മ്യൂണിസ്റ്റ് പാർട്ടിക്കാർ ബലാത്സംഗ വീരന്മാർ ആണെന്ന് വരെ ഇവിടുത്തെ ചില ചാനൽ മാധ്യമങ്ങൾ “വീഡിയോ” ക്ലിപ്പ് വിതരണം നടത്തി പറഞ്ഞിരുന്നു. സമരക്കാർ ഉയർത്തിയ ആവശ്യങ്ങൾ ഒരു ജാനാധിപത്യ സമൂഹത്തിൽ പ്രാവർത്തികമാക്കാവുന്നവ ആയിരുന്നില്ല. ദളിതനെ മനുഷ്യരയ് കാണുന്നതിന് പകരം കേവലം വോട്ട് ബാങ്കായി കാണുന്നതിനാണ് കോൺഗ്രസ്സ് എന്നും ശ്രമിച്ചിരുന്നത്, കരുണാകരന്റെ കാലത്ത്, ദളിതർക്കായി, വെട്ടുകത്തിയും, കോടാലുയും, മമ്മട്ടിയും, “പാര” യും ഒക്കെ വിതരണം ചെയ്തു, ഇതിൽ 75% ആയുധങ്ങളും എത്തിച്ചേർന്നത്, നാട്ടിലെ പ്രമാണിമാരുടെ പണിയായുധ ശേഖരത്തിൽ ആണ്, ഇത്തരം “ഉദ്ധാരണങ്ങൾ” സർക്കാർ ഖജനാവിനെ ചോർത്തിക്കളും എന്നല്ലാതെ ദളിതർക്ക് പ്രയോജനം ഉണ്ടാക്കുന്നില്ല എന്നതാണ് നേർക്കാഴ്ച്ച. കയ്യേറിയ ഭൂമി പതിച്ചു തന്നെങ്കിലെ ഞങ്ങൾ ഓട്ട് ചെയ്യു എന്നാണെങ്കിൽ ആ വോട്ട് പാർട്ടിക്ക് വേണ്ട. അതാണ് ചെങ്ങറ സമരത്തിൽ സർക്കാർ അല്ലെങ്കിൽ പാർട്ടി കൈക്കൊണ്ട് നിലപാട്. ഭരണത്തിൽ കയറാൻ എന്തും നൽകുന്ന പാർട്ടി അല്ലെ സി.പി.എം അത് കടത്തുകാരൻ മനസ്സിലാക്കുക. ഇന്ന് കേരള സമൂഹത്തിൽ സാമൂഹിക സുരക്ഷിതത്വം ഉറപ്പാക്കുന്നത് കമ്മ്യൂണിസ്റ്റ് പാർട്ടിതെന്നെയാണ്, കമ്മ്യൂണിസ്റ്റ് പാർട്ടി ദുർബ്ബലമായിടത്ത് മനുഷ്യത്വ രഹിതമായ അനാചാരങ്ങളുടെ ഉയർത്തെഴുന്നേൽ‌പ്പ് കാണാം, അത് നടപ്പാക്കാൻ സഹായിക്കുന്നത് കോൺഗ്രസ്സും, ഒപ്പം ഭജ്പ പോലുള്ള വർഗ്ഗിയ പാർട്ടികളും ആണ്. (തമിഴ് നാട് ബോർഡറിൽ ആദിവാസികൾക്കെതിരെ അയിത്താചരണം, വാർത്ത കണ്ടുകാണും എന്ന് കരുതുന്നു)

അതെ, കോൺഗ്രസ്സ് എന്ന പഴയ ഈ “ഡി“ വണ്ടി, 145ൽ നിന്നും 205 എന്ന നിലയിലേയ്ക്ക്  ഉയർന്നത്, കേരളത്തിലെ ഭരണവിരുദ്ധ വികാരം കൊണ്ടല്ല, അല്ലെങ്കിൽ കോൺഗ്രസ്സിന്റെ ഭരണ നൈപുണ്ണ്യം കൊണ്ടുമല്ല, ഇത് മനസ്സിലാക്കണമെങ്കിൽ, യൂ.പി യിലേയും,ബീഹാറിലേയും റിസൽട്ടിലേയ്ക്ക് നോക്കിയാൽ മതി. ജനങ്ങൾക്ക് കോൺഗ്രസ്സിൽ ഉള്ള വിശ്വാസം ആയിരുന്നെങ്കിൽ സ്വന്തം നിലയ്ക്കോ കൂട്ടുകെട്ടിലോ 272 തികയുമായിരുന്നു. വിലപേശൽ രാഷ്ട്രീയം കണ്ട ഉത്തരേന്ത്യൻ ജനത തന്നെ ആണ്  കോൺഗ്രസ്സിന്റെ ഈ വിജയത്തിന്റെ പിന്നിലെ മുഖ്യശക്തി, മുലായം സിംഗും, ലാലുവും, പാസ്വാനും എല്ലാം ഈ തന്ത്രത്തിന്റെ ബാക്കിപത്രങ്ങൾ ആണ്, രാജസ്ഥാനിൽ ഗുജ്ജർ സംവരണത്തിൽ  വസുന്ധരാ രാജ് സിന്ധ്യയുടെ നടപടി ഇതൊക്കെ ചേർന്നപ്പോൾ ആണ് കോൺഗ്രസ്സ് എന്ന ഈ ശകടത്തിന് ഒരു ഉയർത്തെഴുന്നേൽ‌പ്പിന് അവസരം ഒരുങ്ങിയത്.

കേരള ഭരണം കഴിഞ്ഞ സർക്കാരിന്റെ ഭരണത്തെക്കാൾ മോശമാണ് എന്ന് കണ്ടെത്തൽ ശരിഅല്ല, താങ്കൾ ഈ രണ്ട് കാലഘട്ടത്തിലേയും വളർച്ചാ നിരക്കുകൾ പരിശോധിക്കുക.

Advertisements
Explore posts in the same categories: വാർത്ത

3 Comments on “വിദൂഷകന്റെ പോസ്റ്റിലെ കമന്റുകളിലൂടെ പോയപ്പോൾ (സി.പി.എം ന് പിഴച്ചതെവിടൊക്കെ) :-”

 1. vidushakan Says:

  കാര്യങ്ങള്‍‌ ചിട്ടയായി പറഞ്ഞിരിക്കുന്നു
  അഭിന്ദനങ്ങള്‍‌….

 2. വീ.കെ.ബാല Says:

  കോൺഗ്രസ്സിന്റെ തിരിച്ചു വരവിനെപറ്റി വാതോരാതെ സംസാരിക്കുന്നവർ, വിജത്തിന്റെ (ആരുടെ?) പിന്നിലെ ശക്തിയെ കുറിച്ച് പറഞ്ഞില്ല അല്ലെങ്കിൽ പാവങ്ങൾക്ക് അത് അറിയില്ല. കൂട്ടുകെട്ടില്ലാതെ എത്ര സീറ്റിൽ കോൺഗ്രസ്സ് മത്സരിച്ചു, എത്ര സീറ്റ് വിജയിച്ചു എന്ന് നോക്കാൻ പോലുമുള്ള സംയമനം കടത്തുകാരനും മറ്റുമില്ല, കെ.പി സുകുമാരൻ മാഷ് പറയുന്നത് കോൺഗ്രസ്സ് തിരിച്ചുവന്നു, എന്നും മറ്റുമാണ്!….സ്വന്തം സീറ്റ് മൂന്ന് പ്രാവശ്യം എണ്ണികൂട്ടിയാലും കേവല ഭൂരിപക്ഷം കിട്ടില്ല എന്ന നഗ്നസത്യം അവർ അറിയുന്നില്ല!!!!

 3. വീ.കെ.ബാല Says:

  വിദൂഷകന് നന്ദി, ഇവിടെ വന്ന് അഭിപ്രായം പറഞ്ഞതിന്.


Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s


%d bloggers like this: