സതയുടെ വ്യഥകൾ (ഭാരത് മാതാ കീ ജയ്)

“ ഭാരതാംബ ” എന്ന ബ്ലോഗ് ഇപ്പോൾ സതയുടെ ബൂലോകം എന്നാക്കി മാറ്റിയതിൽ ആദ്യം ശകലം കൺഫ്യൂഷൻ തോന്നി…,ഭാരതാംബ എന്ന ദേശസ്നേഹം ഉളവാക്കുന്ന ആ നല്ല പേര് മാറ്റി സതയുടെ ബൂലോകം എന്ന് ഇട്ടതിൽ, അതിലെ പോസ്റ്റ്മായി ബന്ധപ്പെട്ടായിരിക്കാം എന്നു തോന്നുന്നു, അത് ആ ബ്ലോഗറുടെ താത്പര്യം, ആ താത് പര്യം സങ്കുചിതവും, സ്വാർത്ഥവും, വീക്ഷണങ്ങൾ ശുഷ്കവും ആകുന്നതിൽ ദുഖം ഉണ്ട്….

സ്വതന്ത്ര ഇന്ത്യയിൽ ഏതൊരു പൌരനും അവന് ഇഷ്ടമുള്ള പാർട്ടിയിൽ വിശ്വസിക്കാനും, അതിൽ പ്രവർത്തിക്കാനും, മറ്റു പാർട്ടികളെ നിരീക്ഷിക്കാനും, വിമർശിക്കാനും, അതിലുള്ള അഭിപ്രായങ്ങൾ പ്രകടിപ്പിക്കാനുമുള്ള സ്വാതന്ത്ര്യം, മൌലിക അവകാശമായി ഇന്ത്യൻ ഭരണഘടന വിഭാവനം ചെയ്യുന്നുണ്ട്. ഈ അവകാശത്തിൽ നിന്നുകൊണ്ട് നിങ്ങൾക്ക് വിമർശിക്കാനുള്ള അവസരം ബ്ലോഗ് നൽകുകയും ചെയ്യുന്നു. അവകാശങ്ങൾ മാത്രമല്ല ധാർമ്മികമായ ഉത്തരവാധിത്വങ്ങളും ഭരണഘടന നമുക്ക് നൽകുന്നുണ്ട്, നമ്മൾ ആരും അത് ശ്രദ്ധിക്കാറില്ലെങ്കിലും. ഈ ബ്ലോഗിലെ കുറിപ്പുകൾ താങ്കളുടെ വീക്ഷണമാണ് എന്ന് താങ്കൾ എവിടെയോ പറഞ്ഞതായി ഞാൻ ഓർക്കുന്നു. അതുകൊണ്ട് തന്നെ താങ്കളുടെ ഈ പോസ്റ്റ് “ സി.പി.എം ന് പിഴയ്ക്കുന്നതെവിടെ“ എന്നത് വായിക്കാൻ താത്പര്യം തോന്നി,

താങ്കൾ ഒരു ഫാസിസ്റ്റാണ് എന്ന് എടുത്തുപറയേണ്ട കാര്യമില്ല, അങ്ങനാണെങ്കിൽ അത് താങ്കളുടെ എഴുത്തിലൂടെ പ്രകടമാകും അതിൽ അഭിമാന ക്ഷതത്തിന്റെ കാര്യം ഒന്നുമില്ല. ഫാസിസ്റ്റ് എന്താണ് എന്ന് കെ.പി. സുകുമാരൻ മാഷ് പറഞ്ഞിരിക്കുന്നത് ഒന്നു നോക്കുക ( ആള് പുലിയാണ് കേട്ടോ ),

സി പി എമ്മിന്, എന്റെ അറിവിലുള്ള ചരിത്രത്തില്‍ വലിയ സ്ഥാനം തന്നെ ഉണ്ട്…….എന്നു തുടങ്ങുന്ന പാരഗ്രാഫ്, അനുഭവത്തിന്റെ വെളിച്ചത്തിലോ, കേട്ടറിവിന്റെ അടിസ്ഥാനത്തിലോ ആകട്ടെ അതിലെ യാഥാർത്ഥ്യങ്ങൾ വിളിച്ചു പറയുന്നുണ്ട്, അതിന്റെ താഴെ മുതലുള്ള പാരകളിൽ താങ്കൾഎന്തോ പറയാൻ ആഗ്രഹിച്ചിരുന്നു എന്നും തോന്നുന്നു….

1.) ഒഴുക്കിനെതിരെ നീന്തുക ആണ് വിപ്ലവം എന്ന് പല സഖാക്കളും വിശ്വസിക്കുന്നതുപോലെ തോന്നുന്നു…..

സഖാക്കൾ എങ്ങോട്ട് പോകണം എന്ന് തീരുമാനിക്കുന്നത് കാലമാണ്, അല്ലെങ്കിൽ അവസരമാണ് അല്ലാതെ, തെറ്റിദ്ധരിക്കുന്ന യുവത്വമല്ല. സത തന്റെ ലേഖനത്തിൽ പറയുന്നുണ്ടല്ലോ ആ കാലഘട്ടത്തിൽ ആണ് സത ജീവിക്കുന്നതെങ്കിൽ സതയും ഒരു കമ്മ്യൂണിസ്റ്റ് ആയേനെ എന്ന്. അല്ലെങ്കിൽ ആഗ്രഹിച്ചേനെ എന്ന്. പക്ഷെ താങ്കളുടെ പോസ്റ്റിൽ നിന്നും ഒരിക്കലും താങ്കൾ അങ്ങനാവില്ല എന്ന് ഞാൻ വിശ്വസിക്കുന്നു അല്ലെങ്കിൽ ഉറപ്പ് തരുന്നു. അതിന് ചെറിയ ഉദാഹരണം ഞാൻ പറയാം. യേശു എന്ന മാഹപുരുഷൻ ഇന്ന് കേരളത്തിൽ ആണ് പ്രവാചകനായി, അല്ലെങ്കിൽ ദൈവപുത്രനായി ജനിക്കുന്നു എങ്കിൽ അദ്ദേഹത്തിന് എന്തു സംഭവിക്കുമായിരുന്നു. അദ്ദേഹത്തിന് പ്രത്യേഗിച്ച് ഒന്നും സംഭവിക്കുകില്ല എന്താണോ ബൈബിൾചരിത്രം (ബൈബിളിനെ ചരിത്ര രേഖയായി അംഗീകരിക്കുന്നില്ല എങ്കിലും) പറയുന്നത് അത് ആവർത്തിക്കുമായിരുന്നു അത്രമാത്രം. കുരിശ്ശ്മരണത്തിന് പകരം കഴുമരം ആയേനെ അത്ര വ്യത്യാസമേ കാണു. എന്ന് പറഞ്ഞതു പോലെ സത ആ കാലഘട്ടത്തിലാണ് ജീവിക്കുന്നതെങ്കിൽ സതയും അതിന്റെ ഓപ്പസിഷനിലാവും നിലകൊള്ളുക. കാലഘട്ടം മാറുമ്പോൾ അനിവാര്യതകളും മാറുന്നു, എന്താണ് സി.പി.എം ന് സംഭവിച്ചത് എന്ന് ഔദ്യോഗികമായി പറയാൻ ഞാൻ ഒരു സി.പി.എം പ്രവർത്തകനോ വക്താവോ അല്ല. സദയുടെ ചില പരാമർശങ്ങളിൽ ഒരു കമ്മ്യൂണിസ്റ്റ്കാരൻ പ്രതികരിക്കേണ്ടതുണ്ട് എന്ന് തോന്നിയതിനാൽ എഴുതി എന്നുമാത്രം.“ എന്റെ കമ്മ്യൂണിസം“ എന്താണ് എന്ന് സത ഉറുമ്പിന്റെ പോസ്റ്റിൽ വായിച്ചുകാണുമല്ലോ.

ഒഴുക്കിനെതിരെ നീന്തുക എന്നത് തന്നെ ആണ് കമ്മ്യൂണിസം. പക്ഷെ താങ്കൾ വിചാരിക്കുന്ന പോലെ പമ്പയാറ്റിലെ ഒഴുക്കല്ല അത്. സാമ്പത്തിക സാമൂഹിക അടിമത്തത്തിന്റെ ഒഴുക്ക്, വരേണ്യവർഗ്ഗ, സവർണ്ണ ഫാസിസ്ത്തിന്റെ ഒഴുക്ക്, അങ്ങനെ ശബ്ദമില്ലാതവന്റെ മോചനത്തിനായി ഇത്തരം കുത്തൊഴൂകൾക്കെതിരെ ആണ് സഖാക്കൾ നീന്തുന്നത്. അല്ലെങ്കിൽ നീന്തേണ്ടത്. ആദർശങ്ങൾ കീറാമുട്ടിയായതായി താങ്കൾക്ക് തോന്നു എങ്കിൽ അതിന് കാരണം ഞാൻ മേൽപ്പറഞ്ഞതുതന്നെയാണ്, കാഴ്ച്ചപ്പടിലുള്ള വ്യതിചലനം തന്നെ. ഇന്ത്യൻ സമ്പത്ത്ഘടനയെക്കുറിച്ച് താങ്കൾക്ക് അറിവുള്ളതാണ്. പിന്നെ മുതലാളിത്വം പിടിമുറുക്കുന്നു എന്ന് പറയുന്നതിൽ എത്രമാത്രം അർത്ഥമുണ്ട്, ഇന്ത്യയിലെ സാമ്പത്തിക വിദഗദ്ധർ, ലോക സാമ്പത്തിക മാന്ദ്യവുമായി ഇന്ത്യൻ സമ്പത്ത് വ്യവസ്ഥയെ എങ്ങനെ താരതംമ്യം നടത്തി എന്നൊക്കെ ഒന്ന് നോക്കുന്നത് നന്നായിരിക്കും ഒപ്പം ലോകത്ത് സാമ്പത്തിക രംഗങ്ങളിൽ എന്തുസംഭവിക്കുന്നു എന്ന് നിരിക്ഷിക്കുന്നതും. ഈ സഖാക്ക്ന്മാർ പൊക്കിപ്പിടിക്കുന്ന പ്രത്യയശാസ്ത്ര്ത്തിന്റെ പ്രസക്തി കണ്ടിട്ടാണ് പലരും ഒരു പാർട്ടിയുടെ ലേബൽ ഇല്ലാതെ അതിന്റെ ഭാഗഭക്കാവുന്നതും.

2. വളരെ നാളുകളായി സി പി എം തൊഴിലാളിവര്ഗ്…….(വിഷയം വർഗ്ഗീയം)

പ്രീയ മിത്രം സത ഈ പാരഗ്രാഫിൽ, തൊഴിലാളികളെ (വർഗ്ഗത്തെ) കൈയ്യൊഴിഞ്ഞ പാർട്ടിയെ ആണ് താങ്കൾ കാണുന്നത്, ഒപ്പം പച്ചക്കമ്പളം വാരിപുണരാൻ കൊതിക്കുന്ന പാർട്ടി. അവസാനം ചുവപ്പ് മാറി പച്ചത്തുണിയിൽ, ചന്ദ്രിക അതിൽ ഉള്ളതുകൊണ്ട് അതിനൊരു പിടിയും, പിന്നെ നടുക്ക് ഒരു ചുറ്റികയും. മുകളിൽ ഒരു ൻക്ഷത്രവുക് കൂടെ ആകുമ്പോൾ വിവരണം പൂർത്തിയാകും. തൊഴിലാളികൾ പാർട്ടിക്കെ വോട്ട് ചെയ്യാവു എന്ന് അലിഖിത നിയമം ഒന്നുമില്ല സഖാവെ (ചിന്തിച്ചിരുന്നു) തൊഴിലാളികളുടെ അവകാശങ്ങൾ നേടി എടുക്കുക എന്നത് മാത്രമല്ല പാർട്ടിയുടെ പ്രവർത്തനം, കുറച്ച് സാമൂഹ്യ പ്രതിബദ്ധതകൂടെ കണക്കിലെടുക്കേണ്ടെ? ഒരു പ്രത്യേഗ വിഭാഗത്തെ സാമ്പത്തികവും, സാമൂഹ്യവും, ശാരീരികമായും വേട്ടയാടപ്പെടുമ്പോൾ അവർക്ക് വേണ്ടി ശബ്ദമുയർത്തുന്നത്, വർഗ്ഗിയ പ്രീണനമാകുന്നതെങ്ങിനെ ? മലബാറിലെ കക്കാമാർക്ക് വേണ്ടി അല്ല കമ്മ്യൂണിസ്റ്റുകൾ ശബ്ദിക്കുന്നത്, ലോകത്താകെയുള്ള പീഠിപ്പിക്കപ്പെടുന്ന ജനവിഭഗങ്ങൾക്ക് (മുസ്ലീം) വേണ്ടിയാണ്. ഇറഖിലുള്ള മനുഷ്യ സാഹോദർന്മാർ (മനുഷ്യരെ മതം തിരിച്ചോ ജാതിതിരിച്ചോ കമ്മ്യൂണിസ്റ്റുകൾ കാണുന്നില്ല) ഒരു കാരണവുമില്ലാതെ കൊന്നൊടുക്കുന്നത് കണ്ടിരിക്കാൻ അടിമത്തം ബാധിക്കാത്തെ മനസ്സുള്ള ഒരു കമ്മ്യൂണിസ്റ്റിനും ആവില്ല. ഇത് വർഗ്ഗീയമായ പ്രതിക്ഷേതമല്ല, മനുഷ്യത്വം മരവിക്കാത്തെ എല്ലാ മനുഷ്യരും ചെയ്യേണ്ട ഒനുതന്നെ എന്നതിൽ സത യ്ക്ക് സംശയം ഇല്ല എന്ന് കരുതുന്നു. ഇതിലെ കൂടുതൽ അഭിപ്രായം ഇവിടെ വായിക്കാം……… കോണ്ഗ്ര്സിനെ കടത്തിവെട്ടുന്ന മുസ്ലിം പ്രീണനം ഇനിയങ്ങോട്ട് എല്ലാവരും സഹിക്കേണ്ടി വന്നേനെ. ഇത്രയും വേണോ മാഷെ, ഉരുക്ക് മനുഷ്യൻ പാക്കിസ്ഥാനിൽ പോയി “പ്രസവിച്ചതൊന്നും“ മറന്നു പോകരുതെ ഭാരതാംബയുടെ പഴയകാല വിശ്വാസി.

3.സി പി എം നേതാക്കള്‍ പ്രകടിപ്പിക്കുന്ന ധാര്ഷ്ട്യം ,……..

സത, അതെ ഈ പാർട്ടിക്ക് ധാർഷ്ട്യം ഉണ്ട്, അത് സത കണ്ടെത്തിയ കാര്യത്തിൽ അല്ല എന്നുമാത്രം. അക്രമത്തിനും അഴിമതിക്കും മുന്നിൽ ഒരു വുട്ടുവീഴ്ച്ചയ്ക്കും ഇല്ല എന്ന് ഒരു കമ്മ്യൂണിസ്റ്റ് ധാർഷ്ട്യത്തോടെ തന്നെ പറയും അതിന് ഒരു മടിയും ഇല്ലതന്നെ. ഒരു ജനാധിപത്യ വ്യവസ്ഥിതിയി, ജുഡീഷ്യറിക്കുള്ള പങ്ക് അറിവില്ലാത്തവനല്ല സത എന്ന് കരുതുന്നു. കഴിഞ്ഞകുറേ കാലങ്ങളിൽ ഇന്ത്യയിലെ കോടതികൾ നടത്തിയ വിധികളെല്ലാം ശരിയായിരുന്നു എന്ന് ഞാൻ വിശ്വസിക്കുന്നില്ല ഒരു കമ്മ്യൂണിസ്റ്റും വിശ്വസിക്കില്ല. പ്ലാച്ചി മടയിലെ കോളക്കമ്പനിക്ക്നുകൂലമായ് കോടതി വിധിയെ സത എങ്ങനെ കാണുന്നു? അഭയക്കേസ്സിൽ ജസ്റ്റീസ് ഹേമ സ്വീകരിച്ച നിലപാടിനെ എങ്ങനെ കാണുന്നു? സ്വാശ്രയ പ്രശ്നങ്ങളിൽ കോടതി സ്വീകരിച്ച സമീപനം എന്തായിരുന്നു? അങ്ങനെ എത്ര ഉദാഹരണങ്ങൾ കോടതികൾ ജനങ്ങൾക്ക് അധീതരല്ല അതും ജനങ്ങൾക്ക് പ്രതികൂലമായ വിധി ഉണ്ടാകുമ്പോൾ. വിമർശിക്കുഅകയല്ല ചുട്ട ഭാഷയി തന്നെ മറുപടി പറയണം, അതും ഒരു കമ്മ്യൂണിസ്റ്റുകാരന്റെ ധാഷ്ട്യം തന്നെ! എന്തുകൊണ്ടാണ് സത ഇടതുപക്ഷ പ്രസ്ഥാനങ്ങൾ പത്രവും ചാനലും തുടങ്ങിയത്? ശ്രീലങ്കയിൽ പതിനായിരങ്ങൾ തോക്കിനിരയായി സത ഇതറിഞ്ഞിരുന്നോ ? ഇവിടെ നോക്കുക അവിടെ മരിച്ച സാധരണക്കാരന്റെ രാഷ്ട്രീയം ജീവിക്കുക എന്നതായിരുന്നു, അവന്റെ നൊമ്പരങ്ങൾ ഒരു “സത“ മുതലാളിമാരും അറിഞ്ഞിരുന്നില്ല. എന്തുകൊണ്ട് ? കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾക്ക്വേണ്ടി എഡിറ്റോറിയൽ എഴുതിയ എത്ര മുഖ്യധാര പത്രങ്ങൾ ഉണ്ട് കേരളത്തിൽ, ഇന്ത്യയിൽ, ലോകത്തിൽ ???? മൂർക്കോഡും, സി.എൻ.എൻ ഉം ബി.ബി.സി യും ഒക്കെ മുതലാളിത്വ സ്വാർത്ഥതയ്ക്ക് കുഴലൂത്ത് നടത്തിയ, നടത്തുന്ന മാധ്യമങ്ങൾ തന്നെ അല്ലെ ???? അതോ ഞാൻ “ചുവന്ന കണ്ണട വച്ചു നോക്കിയിട്ടാണോ”???? സി.ബി.ഐ സി.പി.എം ന്റെ നേതാക്കളുടെ ഫോൺ ചോർത്തി, എഴുതിയത് വീരന്റെ പത്രവും മനോരമയും, സി.ബി.ഐ ഈ വാർത്ത നിരാകരിച്ചു….. ഇത്തരം ചെറ്റത്തരങൾക്ക് മുൻപിൽ പ്രതികരിക്കുന്നത് ധാഷ്ട്യാമാണോ സത????? അതോ പത്രങ്ങൾക്ക് നേരേ, മാധ്യമങ്ങൾക്ക് നേരെ നടത്തുന്ന കുതിര കയറ്റമാണോ ???? സത പ്രതികരിച്ചപ്പോൾ അല്ലെങ്കിൽ നോക്കിക്കണ്ടപ്പോൾ മനപൂർവ്വമോ അല്ലാതെയോ ചിലവാക്കുകൾ വിട്ടുപോയി അതു ഞാനിവിടെ പൂരിപ്പിക്കാം. “അന്യായത്തിനെതിരെ, അനീതിക്കെതിരെ, അസമത്വത്തിനെതിരെ,, അസഹിഷ്ണുത ഇത്രമാത്രം ഊട്ടി ഉറപ്പിച്ചിട്ടുള്ള മറ്റൊരു പാര്ട്ടിയയെ ഭാരതത്തില്‍ കണ്ടെത്തുക പ്രയാസമായിരിക്കും. “

4. ഏറ്റവും പുതിയ വാര്ത്തളകള്‍ പരിശോധിച്ചാലും സി പി എമ്മിന്റെ ‘ബുദ്ധിമുട്ടുകള്‍’ മനസ്സിലാക്കാം……..

സി.പി.എം എന്നത് ജനങ്ങളുടെ പാർട്ടിയാണ്, അതുകൊണ്ടുതന്നെ ആ പാർട്ടി ജനങ്ങളോട് സമാധാനം പറയാൻ ബാധ്യസ്ഥർ ആണ് ( സതയുടെ പുതിയ രണ്ട് പോസ്റ്റുകളും ശ്രദ്ധിക്കുക) അല്ലെങ്കിൽ മറ്റൊരർത്ഥത്തിൽ പറഞ്ഞാൽ പാർട്ടി എന്നാൽ ജനങ്ങൾ തന്നെ, അതുകൊണ്ട് തന്നെ ഇതിലെ തീരുമാനങ്ങൾ വ്യക്തിത്വങ്ങളി നിന്നും ആകരുത്, അപ്പോൾ പിന്നെ (ജനങ്ങൾ) പാർട്ടിവേണ്ടെ മാഷെ ഇതൊക്കെ തീരുമാനിക്കാൻ. ഈ പ്രസ്ഥാനം കമ്പനി അല്ലല്ലോ….താങ്കൾക്ക് സി.പി.എം ന്റെ ഏത് ആദർശമാണ് വിഷമായി തോന്നിയത് ??? ദയവായി വിവരിക്കുക. ഓടിക്കിതച്ച് ലക്ഷ്യത്തിൽ എത്താതെ പോകുന്നതിലും നല്ലതല്ലെ നടന്ന് ലക്ഷ്യത്തിൽ എത്തുന്നത്.

5. കമ്പ്യൂട്ടറിനെതിരെ ഒക്കെ സമരം ചെയ്താ പാര്ട്ടി ഇപ്പോള്‍ ബൂലോകത്ത് വരെ ആശയം പ്രചരിപ്പിക്കുന്നത്..

ഈ പാരയിൽ ആദ്യത്തെ ഭാഗത്തിന്റെ മറുപടി അല്ലെങ്കിൽ എന്റെ ഉത്തരം ഇവിടെ വായിക്കാം (നിഷേധിയുടെ പോസ്റ്റിലെ കമന്റ് കൂടെ വായിക്കുക) മ അദനി എന്ന തീവൃവാദിയെ ജയിൽ അടച്ചത്, കോൺഗ്രസ്സോ, ബി.ജെ.പി യോ ആയിരുന്നില്ല അന്ന് ഭരണത്തിൽ ഇരുന്ന നായനാർ സർക്കാർ തന്നെ ആയിരുന്നു, ബാക്കി എന്റെ അഭിപ്രായം ഇവിടെ വായിക്കാം. a) കണ്ണൂര്‍ പോലുള്ളിടത് മറ്റു പാര്ട്ടിനക്കാരെ കൈകാര്യം ചെയ്യുന്നത്. കണ്ണൂർ രാഷ്ട്രീയം വല്ല്യ പിടി ഇല്ല… b) സംഘടിത തൊഴിലാളികള്‍ ഗുണ്ടായിസം കാണിക്കുന്നത്…… നിയന്ത്രിക്കപ്പെടേണ്ടത് c) ഹിന്ദുക്കളും ക്രിസ്ത്യാനികളും ചര്ച്ച ക്കൊരുങ്ങിയപ്പോള്‍ ഇടങ്കോല്‍ ഇട്ടതു.. സംഭവം ഏതാണെന്ന് വ്യക്തമല്ലല്ലോ മാഷെ d) മദ്രസഅധ്യാപകര്ക്ക്് പെന്ഷണന്‍ അനുവദിച്ചത്.. ഇത്തരം പ്രവർത്തികളിൽ എന്ത് എങ്ങനെ ആണ് എന്നറിഞ്ഞിട്ട് പ്രതികരിക്കാം. e) ഇനിയും തീരാത്തത് നമുക്ക് അടുത്ത പോസ്റ്റിൽ പറയാം…….. 6. സി പി എം കേരളത്തില്‍ തകര്ന്നാ ല്‍(അങ്ങനെ ഉണ്ടാകാതിരിക്കട്ടെ..), അതിനെന്താ സത, ഇത്രയേറെ ദുഷിപ്പുകൾ ഉള്ള ഒരു പാർട്ടി തകരുന്നതല്ലെ അതിന്റെ ശരി, തകരാതിരിക്കട്ടെ ഞങ്ങൾക്ക് വല്ലപ്പോഴു തെറിവിളിക്കാം എന്നാണോ ?? കേരളത്തിൽ സവർക്കാരികൾ വളരാത്തതിന്റെ ഭൂമിശാസ്ത്രം സതയ്ക്ക് ഇതുവരെ മനസ്സിലായില്ലെ…

Advertisements
Explore posts in the same categories: വാർത്ത

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s


%d bloggers like this: