ഇടതുപക്ഷത്തിന്റെ ദോഷങ്ങൾ സംഗീതിന്റെ കാഴ്ച്ചപ്പാടും അതുയർത്തുന്ന ചോദ്യങ്ങളും.

സത “എഴുതുന്ന” കാര്യങ്ങളെ പ്രതിരോധിക്കുക എന്ന ദൌത്യം ഒന്നും ആരും ഏൽ‌പ്പിച്ചിട്ടില്ല എങ്കിലും, കമ്മ്യൂണിസ്റ്റ് ചിന്തകൾ എന്റെ ജീവിതത്തിൽ ഒഴിച്ചുകൂടാത്തതാണ് എന്ന് ഞാൻ വിശ്വസിക്കുന്നതു കൊണ്ട് ഇത്തരം ആക്ഷേപങ്ങളെ കണ്ടില്ല എന്ന് നടിക്കാനാവുന്നില്ല. ഇടതുചിന്താഗതിയിലെ കുഴപ്പങ്ങൾ, അത് കുഴപ്പങ്ങൾ ആണെങ്കിൽ തീർച്ചയായും തിരുത്തപ്പെടേണ്ടതാണ്. ഇതിന് പ്രധാനമായും അറിഞ്ഞിരിക്കേണ്ടത്, ഇടതുപക്ഷപാർട്ടികൾ അല്ലെങ്കിൽ കമ്മ്യൂണീസ്റ്റ് ആഭിമുഖ്യമുള്ള പാർട്ടികൾ പ്രവർത്തിക്കുന്നത് ഇന്ത്യയുടെ രാഷ്ട്രീയ സാഹചര്യങ്ങളിൽ നിന്നുകൊണ്ടാണ്. അതായത് റഷ്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അല്ലെങ്കിൽ ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ  പ്രവർത്തനങ്ങളുമായി താരതമ്യം ചെയൂക സധ്യമല്ല എന്ന് ചുരുക്കം.

1. അമിത രാഷ്ട്രീയവല്‍ക്കരണം

ഇവിടെ സത കാടടച്ച് വെടിവയ്ക്കുക എന്ന തന്ത്രമാണ് ഉപയൊഗിച്ചത് അല്ലെങ്കിൽ ഈ വിഷയത്തിലുള്ള തന്റെ അറിവില്ലായ്മ മൂടിവയ്ക്കാൻ നോക്കുന്നു. ഇത്രയും പറഞ്ഞ സ്ഥിതിക്ക് കേരളത്തിലെ ഏതൊക്കെ സംഭവങ്ങൾ, “അമിത” രാഷ്ട്രീയ വൽക്കരണത്തിന് ഇര ആയിട്ടുണ്ട്, എന്നുകൂടെ പറയാൻ താങ്കൾ ബാധ്യസ്ഥനാണ്.

കൂത്തുപറമ്പ് വെടിവയ്പ്പ്. ?

മാറാട് കലാപങ്ങൾ,?

സ്വാശ്രയപ്രശ്നം ?

പാമോയിൽ കേസ്.

കശുവണ്ടിക്കേസ്,

ബാലകൃഷ്ണപിള്ളയ്ക്കും ടി.എം ജേക്കബിനും എതിരെ ഉള്ള കേസ്സുകൾ.

ഇങ്ങനെ ഉദാഹരണ സഹിതം പറയുക അല്ലാതെ, ബാറ്റൺ ബോസ്സ് നോവൽ എഴുതുന്നതു പോലെ ആവരുത് ആക്ഷേപങ്ങൾ, താങ്കളുടെ തുടർന്നുള്ള ലേഖനങ്ങളിൽ ഇത്തരം പോരായ്മകൾ നികത്തും എന്ന് കരുതുന്നു.

ഉദാഹരണത്തിന് ഒരു ക്രിസ്ത്യന്‍-മുസ്ലിം പള്ളി അക്ക്രമിക്കപ്പെട്ടാല്‍ ഉടന്‍ അത് ഹിന്ദുക്കള്‍ ആണെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമിക്കുന്നു……

ഏതാണ് ഈ പള്ളിയും സംഭവും ?

വ്യക്തികള്‍ തമ്മിലുള്ള കലഹങ്ങള്‍ പോലും രാഷ്ട്രീയതിലോട്ടു വലിച്ചിഴച്ചു കീറിമുറിക്കും

“ഗുരു“ സിനിമ കണ്ടിട്ട് ഇതാണ് മാറാട് കലാപം എന്ന് സത ധരിച്ചുവച്ചിരിക്കുന്നത് പോലെ തോന്നുന്നു!?

ഒരു കോളേജില്‍ ഒരു പരിഷ്കരണം ഏര്‍പ്പെടുത്തിയാല്‍ അതിനെ തെരുവിലോട്ടു വലിച്ചിഴക്കുന്ന രീതി, വ്യക്തികളെ, ഉദ്യോഗസ്ഥരെ അവഹേളിക്കുക തുടെങ്ങിയവ…..

യോഗ്യരല്ലാത്ത വിദ്യാർത്ഥികൾക്ക് പ്രവേശനം നൽകി പ്രശ്നമാകുമ്പോൾ കോടതിയിൽ നേരിട്ടോ എന്ന് വിദ്യാർത്ഥികളെ ഉപദേശിക്കുന്ന പുഷ്പഗിരിപോലുള്ള കോളേജുകളിലെ പരിഷ്ക്കരണമാണോ   സത ഉദ്ദേശിച്ചത് ?!!!

കഴിഞ്ഞ കുറെ കാലങ്ങാളായി കേരളത്തിൽ ഉണ്ടായിട്ടുള്ള പ്രസക്തമായ സംഭവ വികാസങ്ങളിൽ പാർട്ടി എടുത്തിട്ടുള്ള നിലപാടുകൾ താങ്കളുടെ “അമിത” പ്രയോഗത്തിന്റെ ശ്രേണിയിൽ വരും എന്ന് ഞാൻ കരുതുന്നില്ല. തെറ്റായ നിലപാടുകൾ സ്വീകരിച്ചപ്പോൾ ഒക്കെതന്നെ അതിനെ ശക്തമായ ഭാഷയിൽ എതിർത്തിട്ടുമുണ്ട്. താങ്കളുടെ ആരോപണത്തിൽ ഒരു അവ്യക്തത ഉള്ളതിനാൽ വിശധീകരിക്കുക പ്രയാസമാണ്.

2.സ്വന്തം ആശയങ്ങള്‍ മാത്രമാണ് ശരി എന്നു കടും പിടുത്തം (സെമിടിക്‌ മതങ്ങളിലെ രീതി)

ഒരു പ്രശ്നത്തിന് പല പരിഹാരങ്ങള്‍ ഉണ്ടെന്നിരിക്കെ, തങ്ങള്‍ മുന്നോട്ടു വയ്ക്കുന്നത് മാത്രമാണ് പോംവഴി എന്നു കരുതുകയും പ്രശ്നപരിഹാരത്തിന് മറ്റു വഴികള്‍ തേടുന്നവരെ അവഹേളിക്കുകയും ചെയ്യുന്നു……

ഇതിലും സത എന്താണ് പറയാൻ ഉദ്ദേശിക്കുന്നത് വ്യക്തമാക്കുക. ഇടതു ചിന്താഗതിയിൽ വഴിമുട്ടിയ ആ ആശയം ഇവിടെ ഉദാഹരണ സഹിതം പറയുക എന്നിട്ടാവാം പ്രതികരണം. സമരത്തിന്റെ രീതി ആണെങ്കിൽ ചില സമര മുറകളിൽ വിയോജിപ്പുണ്ട്, അത് സംഘപരിവാർ നടത്തിയാലും, സി.പി.എം ആയാലൂം ആര് നടത്തിയാലും അങ്ങനെ തന്നെ തുടരും. പൊതുമുതൽ നശിപ്പിക്കുന്ന സമരങ്ങൾ, പൊതുജനത്തിന്റെ നേരെ അക്രമം കാട്ടുന്ന സമരമുറകൾ എന്നിവ ഒരു ഇന്ത്യൻ പൌരൻ എന്ന നിലയിലും ഒരു കമ്മ്യൂണിസ്റ്റ് എന്ന നിലയിലും അംഗീകരിക്കുന്നില്ല..

പുതിയ കാലഘട്ടത്തിലെ മാറ്റങ്ങള്‍ക്കനുസരിച്ച് ചിന്തിയ്ക്കാന്‍ വിമുഖത കാണിക്കുന്നു………………..

ഇതും താങ്കൾ ആരുടേയൊ രാഷ്ട്രീയ വാക്കുകൾ കടമെടുത്തതാണ്.  വികസനം എന്നത് സ്വന്തം വീട് വികസിക്കണം എന്ന സ്വാർത്ഥതയിൽ നിന്നും ഉടലെടുക്കുന്നതാകരുത്. അതിൽ ആത്യന്തികലക്ഷ്യം സമൂഹത്തിന്റെ സമഗ്രവികസനമാവണം. കാലത്തിന്റെ മാറ്റത്തിനനുസരിച്ച് പാർട്ടി ചിന്തിക്കുന്നില്ല എന്ന് താങ്കൾക്ക് എങ്ങനെ വിലയിരുത്താൻ കഴിഞ്ഞു, ?? കൊയ്ത്തെന്ത്രവും, കമ്പ്യൂട്ടർ വൽക്കരണവും ആണ് താങ്കൾ ഉദ്ദേശിക്കുന്നതെങ്കിൽ താങ്കൾ ഉൾക്കാഴ്ച്ചയില്ലാതെ സംസാരിക്കൂന്നു എന്ന് വിചാരിക്കേണ്ടിവരും. ഇതിൽ എന്റെ അഭിപ്രായം ഇവിടെ എന്റെ കമന്റിൽ പറഞ്ഞിട്ടുണ്ട് വായിക്കുക. അതല്ല സ്മാർട്ട് സിറ്റി ആണ് ഉദ്ദേശ്ശിക്കുന്നതെങ്കിൽ രണ്ട് കാലഘട്ടത്തിലും ഏർപ്പെട്ട കരാറിന്റെ ഡീറ്റയിത്സ് പരിശോദിച്ച് വിലയിരുത്തുക എന്നിട്ട് കമന്റ്‌!

3.ലക്ഷ്യത്തില്‍ എത്തിച്ചേരാന്‍ ഏത് അധാര്‍മ്മിക മാര്‍ഗങ്ങളും ഉപയോഗിക്കുന്ന

(സി പി എം ഇതെല്ലാം ചെയ്യുന്നു എന്നു തെറ്റിദ്ധരിക്കരുതേ..). ഓരോ ഇടതു പ്രസ്ഥാനവും അവരുടെ തീവ്രതക്കനുസരിച്ചു ഇതില്‍ ഓരോന്ന് ചൂസ് ചെയ്യുന്നു….

ഉത്തരവും താങ്കൾ തന്നെ പറഞ്ഞ്തിനാൽ, എനിക്ക് ഒരു ചോദ്യം മാത്രമേ ഇതിലുള്ളു.  അതായത്  അർ.എസ്സ്.എസ്സ് ഉം, സംഘപരിവാരികളും,ശിവസേനയും.ബി.ജെ.പി യും ബജ്രംഗ്‌ദളും ഒക്കെ എന്നാണ് ഇടതുപക്ഷ പ്രസ്ഥാനമായത് ? താങ്കൾ വിവരിച്ച മഹത് കർമ്മങ്ങൾ ഒന്നിലേറെ തവണ പരീക്ഷിക്കാത്ത ഏതെങ്കിലും പ്രസ്ഥാനം ഉണ്ടോ മുകളിൽ പറഞ്ഞ പേരുകളിൽ, ഉദാഹരണം വേണോ. പിതൃത്വംസഹിതം പറയാം

മണ്ണിന്മക്കൾ വാദം-ശിവസേന ബാൽതാക്കറെ

ഉത്തരേന്ത്യക്കാർക്കേതിരെ ഉള്ള പ്രാദേശികവാദത്തിന്റെ അക്രമം- നവനിർമ്മാൺസേന രാജ് താക്കറെ

ഒറീസ്സ കലാപം‌- ബി.ജേ.പി യുടെ സകല അലമ്പ് സപ്പോർട്ടർമാരും (മുകളിൽ പറഞ്ഞ സകല പാർട്ടികളും സംഘടനകളും)

ഗുജറാത്ത് കലാപം‌- മുകളിൽ പറഞ്ഞതുതന്നെ.

ബാബറി മസ്ജിത് പൊളിച്ചതിന്റെ അനുബന്ധകലാപം‌ –മുകളിൽ പറഞ്ഞത്തന്നെ

ഇന്നലെ വരെ ഉള്ള കാര്യങ്ങൾ പരതിയാൽ കൂടെ എഴുതാൻ പേന‌ഉന്തികളെ വയ്ക്കെണ്ടിവരും. ഞാൻ ഈ ചൂണ്ടിക്കാണിച്ചവയിൽ താങ്കൾക്ക് എന്തെങ്കിലും ആക്ഷേപം ഉണ്ടെങ്കിൽ കാര്യകാരണ സഹിതം എഴുതുക നമുക്ക് അതേകുറിച്ച് പഠിക്കാം

സ്വന്തമായി മറ്റുള്ളവരുടെ ആശയങ്ങള്‍ക്ക് നിര്‍വ്വചനങ്ങള്‍ നല്‍കി അപകീര്‍ത്തിപ്പെടുത്തുന്നു.. അങ്ങനെ കുല്‍സിതമായി ലേബല്‍ നല്‍കുന്നു…………………

ഇത് കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ കുഴപ്പമല്ല. താങ്കൾ തിരഞ്ഞെടുക്കുന്ന ആശയങ്ങളുടെ പോരായമയാണ് അല്ലെങ്കിൽ സങ്കുചിത കാഴ്ച്ചപാടാണ് ഉദാഹരണം ബാബറി മസ്ജിത്- രാമക്ഷേത്ര വിവാദം…. ഏതെങ്കിലും കാലത്ത് ആർക്കെങ്കിലും അനുകൂലിക്കാവുന്നവ ആണോ പരിവാരികൾ ഉൾപ്പെടുന്ന “പുതിയ കാലഘട്ടത്തിലെ മാറ്റങ്ങള്‍ക്കനുസരിച്ച്“ ചിന്തിക്കുന്നവർ കാട്ടിക്കൂട്ടുന്നത്. എൽ.കെ അദ്വാനി എന്തുകൊണ്ട് രാമനെ ഉപേക്ഷിച്ചു? , ഉത്തരം വ്യക്തമല്ലെ മൂല്ല്യശോഷണം വന്ന ചിന്തകൾ തന്നെ എന്ന തിരിച്ചറിവ് കൊണ്ടാണെന്ന്. ഭഗവ്ത് ഗീത സത വായിച്ചിട്ടുണ്ടോ ? ഭഗവാൻ ശ്രീകൃഷ്ണൻ അർജ്ജുനനോട് പറഞ്ഞ വരികൾ ഓർക്കുക. വായിച്ചിട്ടില്ല എങ്കിൽ ലിങ്ക് തരാം..

സോഷ്യലിസ്സം എന്ന അന്തിമ അവസ്ഥയിലേയ്ക്കാണ് കമ്മ്യൂണിസ്റ്റുകളുടെ പ്രയാണം, വാക്കിനെ വാക്കുകൊണ്ടും, ആയുധത്തെ ആയുധം കൊണ്ടും എതിർത്തതാണ് കമ്മ്യൂണിസ്റ്റുകളുടെ ചരിത്രം. സൊഷ്യലിസ്സം എന്നത് ലോകത്തിൽ ഇതുവരെ പൂർണ്ണമായും പ്രാവർത്തികമാക്കാൻ കഴിഞ്ഞിട്ടില്ലാത്ത ഒന്നാണ് സോവൈറ്റ് റെഷ്യയും, ചൈനയും,ക്യൂബയുമൊക്കെ അതിൽ ഏറെ മുന്നേറുകയും ചെയ്തു. ഹൈന്ദവ ചിന്താധാര ശ്രേഷ്ട്മാണ് എന്ന് ഉയർത്തികാട്ടുന്ന താങ്കൾ ധർമ്മ അധർമ്മത്തെ ഏത് തുലാസ്സിൽ തൂക്കുന്നു ? ഗുരുവിന്റെ നെഞ്ചിൻ കൂട് തകർക്കാൻ അർജ്ജുനനെ ഏത് ധർമ്മം അനുവദിച്ചു,  ഗുരുപുത്രൻ വധിക്കപ്പെട്ടു എന്ന് പറയാൻ യുധിഷ്ടിരൻ അധർമ്മി ആയിരുന്നോ ? സത, സാഹചര്യങ്ങൾ ആണ് ധർമ്മാധർമ്മങ്ങൾ നിശ്ചയിക്കുന്നത്. ചിലപ്പോൾ ചില അധർമ്മങ്ങളിലൂടെ ധർമ്മത്തെ പുസ്ഥാപിക്കാനാവു.  “….ധർമ്മ സംസ്ഥാപനാർത്ഥായ സംഭവാമി, യുഗേ യുഗേ “ ഇത് രാമാന്ദസാഗർ കൂലി എഴുത്തുകാരെ കൊണ്ട് എഴുതിച്ചതല്ല എന്ന് മനസ്സിലാക്കുക.

4. ഈ ആശയങ്ങളുടെ മറ്റൊരു രീതി തീവ്രവാദം ആണ്

അതെ, ഈ ആശയങ്ങള്‍ തീവ്രമായി, പല വ്യക്തികളും,…….

ഉണ്ടാവാം ഇല്ല എന്ന് പറയുന്നില്ല, പ്ക്ഷേ തീവ്രവാദത്തെ പ്രത്യക്ഷമായോ പരോക്ഷമായോ സഹായിക്കുന്നതോ, പൊക്കിപ്പറയുന്നതോ സി.പി.എം ന്റെ നയമല്ല അങ്ങനായിരുന്നെങ്കിൽ വെള്ളത്തൂവൽ സ്റ്റീഫൻ കൊല്ലപ്പെടുകയില്ലായിരുന്നു,  കേരളത്തിലെ നക്സ്സൽ പ്രസ്ഥാനത്തെ ഏതെങ്കിലും തരത്തിൽ സഹായിക്കൻ പാർട്ടി ശ്രിച്ചിട്ടില്ല ശ്രമിക്കുകയുമില്ല. കെ.വേണുവുനോടും, ശ്രീമതി അജിതയോടുമൊക്കെ ഇതെ കുറിച്ച് താങ്കൾക്ക് ചോദിച്ചറിയാവുന്നതാണ്. നാല് ജ്ന്മിമാരുടെ തലയറുത്താൽ സൊഷ്യലിസ്സം വന്നു എന്ന് ധരിക്കാനും മാത്രം അല്പന്മാരല്ല സി.പി.എം ലെ പ്രവർത്തകർ.

അധികാരം പിടിച്ചെടുക്കല്‍,…….. സത പറഞ്ഞതിലെ ഈ ഒരുകാര്യം കാലത്തിന്റെ അനിവാര്യതയാണ്, കമ്മ്യൂണിസ്റ്റ് വിപ്ലവങ്ങൾ ഒക്കെ നടത്തപ്പെട്ടത് ഈ പിടിച്ചെടുക്കലിനും, അതിനുശേഷമുള്ള പൊളിച്ചടുക്കലിനും വേണ്ടി ആരിരുന്നു. ഈ വിപ്ലവങ്ങൾ നടന്ന കാലഘട്ടത്തെക്കുറിച്ച് വായിച്ചാൽ, ലെനിൻ, സ്റ്റാലിൻ, ഫിദറൽ കാസ്ട്രോ, ചെഗുവേര, മാവോ തുടങ്ങിയ കമ്മ്യൂണിസ്റ്റ് നേതാക്കൾ, സായുധ അട്ടിമറിയിലൂടെ ആണ് അവിടൊക്കെ കമ്മ്യൂണിസ്റ്റ് ഭരണ സംവിധാനം ഏർപ്പെടുത്തിയത്. ഇതിന്റെ ഗുണദോഷവശങ്ങളെ ഇവിടെ പ്രതിപാതിക്കാൻ തൽക്കാലം ഞാൻ ആഗ്രഹിക്കുന്നില്ല.ലോകത്ത് എന്നും നിലനിന്നിരുന്ന നിലനിൽക്കുന്ന രാഷ്ട്രതന്ത്രമെ ഇതിനും പിന്നിലുള്ളു.

5.ജനാധിപത്യത്തില്‍ അധിഷ്ടിതം അല്ല ഏകാധിപത്യ പ്രവണത

നിയമം കയ്യിലെടുക്കുക,………

നിയമം കയ്യിലെടുക്കുന്നത് അനാശാസ്യമാണ്. അത് ആരു ചെയ്താലും.ഹെൽമറ്റ് വേട്ടയ്ക്ക്പോകുന്ന പോലീസ്കാരന്റെ തലയിൽ ഹെൽമെറ്റ് ഇല്ലെങ്കിൽ അത് നിയമലങ്കനം അല്ലെ സത ?  ഒരു കുറ്റവാളിയെ അറസ്റ്റ് ചെയ്യണമെങ്കിൽ അതിന് ചില നിയമ നടപടികളൊക്കെ ഉണ്ട് അത് പാലിക്കപ്പെടാത്തപ്പോൾ അത് നിയം ലംങ്കനമല്ലെ സത ? കുറ്റം ആരോപിക്കപ്പെട്ട വ്യക്തിയെ ശാരിരികമായോ മാനസികമായോ പീഠിപ്പിക്കാൻ പോലീസ്സിന് എന്ത് അവകാശമാണുള്ളത്, അങ്ങനെ ചെയ്താൽ അത് നിയമലങ്കനമല്ലെ സത? ഈ നിയമ ലങ്കനം തന്നെ അല്ലെ നിയമം കയ്യിലെടുക്കുക എന്ന് പറയുന്നതും, അതോ അത് വേറേ “സാധനം” വല്ലതുമാണോ, സഖാക്കൾ എവിടെ എങ്കിലും നിയമം ലങ്കിച്ചിട്ടുണ്ടെങ്കിൽ അതിന് പിന്നിൽ നിരന്തരമായ നിയമനിഷേധത്തിന്റെ മുഖമുണ്ടായിരിക്കും. കുറച്ച് കാലം സത പിന്നോട്ട് നടന്നാൽ ഇത് കാണാൻ കഴിയും വ്യക്തമായി, കരിവള്ളൂരിലും, വയലാറിലും ഒക്കെ. പോലീസ്സ്റ്റേഷൻ ആക്രമിച്ചു എന്നൊക്കെ പറയുന്നത് മനോരമയുടെ ജേർണലിസ്സം അല്ലെ മാഷെ അതൊക്കെ വിട്ടുകള. തല്ലിയാൽ തിരിച്ച് തല്ലുക എന്നത് സതയുടെ ഭാഷയിൽ പറഞ്ഞാൽ “സ്വാഭാവിക പ്രതികരണമല്ലെ” RSS ന് ഒരു പ്രതികരണവും CPM ന്ന് വേറൊരു പ്രതികരണവും,  അതിൽ ഒരു അയുക്തികതയില്ലെ സത, സംയമനം പാലിക്കുന്നിടത്ത് എന്നും CPM സംയമനം പാലിച്ചിട്ടുണ്ട് അത് തുടരുകയും ചെയ്യും. ഗുണ്ടായിസം  ആണെന്നും ഏകാതിപത്യപരമാണെന്നും ചുമ്മാതങ്ങ് പറയല്ലെ മാഷെ അതും ഈ കാലത്ത്.

6.സാധാരണ ജനത്തിന് സ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്നു

ഇടതുപക്ഷപാർട്ടികൾ അല്ലെങ്കിൽ കമ്മ്യൂണീസ്റ്റ് ആഭിമുഖ്യമുള്ള ഇന്ത്യയിലെ പാർട്ടികൾ പ്രവർത്തിക്കുന്നത് ഇന്ത്യയുടെ രാഷ്ട്രീയ സാഹചര്യങ്ങളിൽ നിന്നുകൊണ്ടാണ്. അതായത് റഷ്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അല്ലെങ്കിൽ ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ  പ്രവർത്തനങ്ങളുമായി താരതമ്യം ചെയൂക സധ്യമല്ല എന്ന് ചുരുക്കം.പിന്നെ സതയുട “അവലോകനം“ എനിക്ക് പിടിച്ചു. അടിമത്തത്തിലാണല്ലോ വ്യക്തി സ്വാതന്ത്രം ഹനിക്കപ്പെടുന്നത്, ഏഷ്യൻ രാജയങ്ങളിൽ ഏറ്റവും അധികം പണം വിദേശത്ത് ജോലിചെയ്ത് സമ്പാദിച്ചത് ചൈനാക്കാർ ആണ് അതിന് ശേഷം, ഇന്ത്യ. കൃത്യമായ് കണക്ക് തരാൻ ഇപ്പോൾ മാർഗ്ഗമില്ല എതെങ്കിലും ലിങ്ക് കിട്ടിയാൽ തരാം. കുറേ അടിമികളെ പണംസമ്പാതിക്കാൻ കമ്മ്യൂണിസ്റ്റ് രാജ്യങ്ങൾ നിന്നും കയറ്റി അയച്ചു എന്നാണോ സത പറഞ്ഞവരുന്നത് ? സത, ഉത്തര കൊറിയക്കാരെ മിഡിൽ ഈസ്റ്റിൽ കണ്ടിട്ടില്ലെ ? ഇല്ലെങ്കിൽ വാ. കുവൈറ്റിൽ ഞാൻ കാട്ടിത്തരാം ആയിരങ്ങളെ. ചൈനയിലും ഉത്തരകൊറിയയിലും സ്വർഗ്ഗമാണ് എന്ന് ഞാൻ ധരിച്ച് വച്ചിട്ടില്ല. ആ സ്വർഗ്ഗത്തിലെത്താൻ അവർ കുറെ ഏറെ ശ്രമിക്കേണ്ടതുണ്ട്…… മനുഷ്യാവകാശ ലങ്കനങ്ങൾ ഉണ്ടാകാം, ഞാൻ ചൈനയെ കുറിച്ച് അഗാധമായി പഠിച്ചിട്ടില്ല  (സമയക്കുറവ്, കഞ്ഞികുടിച്ച് പോകേണ്ടെ മാഷെ) അതുകൊണ്ടുതന്നെ അത് ശരിയാണോ തെറ്റാണോ എന്ന് പറയുന്നില്ല.

7.ദൈവവിശ്വാസങ്ങളെ പുശ്ചിക്കുന്നു, അവയ്ക്കെതിരെ പ്രവര്‍ത്തിക്കുന്നു

പുച്ഛിക്കേണ്ട വിശ്വാസങ്ങളെ ( അന്ധവിശ്വാസങ്ങളെ) പുച്ഛിക്കുകയല്ലെ നിർവ്വാഹമുള്ളു. വരാഹ അവതാരത്തെക്കുറിച്ച് സത കേട്ടിട്ടില്ലെ. വെള്ളത്തിനടിയിൽ ഒളിപ്പിച്ച ഭൂമിയെ മഹാവിഷ്ണു വരാഹഅവതാരത്തിലൂടെ വീണ്ടെടുത്ത കഥ. അന്ന് ആ കഥ മെനഞ്ഞവനറിയില്ലായിരുന്നു വെള്ളം എന്നത് ഭൂമിയിൽ നിന്നും വേറിട്ട അവസ്ഥ അല്ല എന്ന്. സത ഈ കഥയെ കേമത്തരം എന്ന് വിശേഷിപ്പിക്കുമോ ? ആറുദിവസം കൊണ്ട് ഈ പ്രപഞ്ചം ഉണ്ടാക്കി പിന്നെ ഏഴാം ദിവസമായ വെള്ളിയാഴ്ച്ച വിശ്രമിച്ചെന്നും, അങ്ങനല്ല ഞാന്യറാഴ്ച്ചയാണ് പ്രപഞ്ചശില്പി വിശ്രമിച്ചതെന്നും സ്ഥാപിക്കുമ്പോൾ , ഇത്തരം കാര്യങ്ങളെ ആണ് പുച്ഛിക്കുന്നത്.പിന്നെ സത പറഞ്ഞ കാര്യത്തിൽ സഖാവ് ന്യൂട്ടൺ 🙂 പറഞ്ഞതുപോലെ ഏതൊരു പ്രവർത്തിക്കും തുല്ല്ല്യവും വിപരീതവുമായ ഒരു പ്രതിപ്രവർത്തനം ഉണ്ടായിരിക്കും, മനസ്സിലായിക്കാണും എന്ന് കരുതുന്നു ഇല്ലെങ്കിൽ മാർ പവ്വത്തിൽ തിരുമേനിയോട് ചോദിക്കുക 🙂

8. അവ കാലഹരണപ്പെട്ടിരിക്കുന്നു

കമ്മ്യൂണിസം ആണോ ഈ “അവ”. സത, ദാരിദ്രത്തിന്റെ സന്തതിയാണ് കമ്മ്യൂണിസം, ദാരിദ്രം ഇല്ലാതാക്കുക അതാണ് സോഷ്യലിസ്സംചെയ്യുന്നത്. ദാരിദ്രം ഉള്ളകാലത്തോളം കമ്മ്യൂണിസ്സം നിലനിൽക്കും. അല്ലാതെ കമ്മ്യൂണിസത്തിന് വേണ്ടി സൃഷ്ടിക്കപ്പെടുന്നതല്ല ദാരിദ്ര്യം. അങ്ങനെ ഒരു വിവക്ഷ വലതുപക്ഷമാധ്യമങ്ങളിൽ കൂലി എഴുത്തുകാർ വിളമ്പുന്നത് കണ്ടിട്ടുണ്ട്. പിന്നെ സമരമുറകളെപറ്റി മുകളിൽ പറഞ്ഞിട്ടുണ്ട്. സത നോർത്ത് ഇന്ത്യയിൽ ബീഹാറിൽ പോയിട്ടുണ്ടോ ? അല്ലെങ്കിൽ യു.പി. ഹരിയാന എന്നിവിടങ്ങളിൽ പോയിട്ടുണ്ടോ ? യു.പി യിലെ ജിൻഡൽ പോലുള്ള കമ്പനിയിൽ മുതാലാളിയോട് കൂലി കൂടുതൽ ചോദിച്ചാൽ, അടുത്തദിവസം അവൻ ഭൂമിക്ക് മുകളിൽ ഉണ്ടാവില്ല, കർഷകത്തൊഴിലാളി കൂലി കൂട്ടി ചോദിച്ചാൽ അവന്റെ കുടിൽ തീവയ്ക്കുന്ന രൺ‌വീർ സേനയും നിലനിൽക്കുമ്പോൾ ഈ പ്രത്യയശാസ്ത്രം എങ്ങനെ കാലഹരണപ്പെടും സത, ദളിത് വിദ്യാർത്ഥികൾ സവർണ്ണ വിദ്യാർത്ഥികൾക്കൊപ്പം ഭക്ഷണം കഴിക്കാൻ പാടില്ല എന്ന് പറയുന്ന നാട്ടിൽ ഈ പ്രസ്ഥാനം തകരില്ല. (നക്സൽ സംഘടനകളുടെ പ്രവർത്തനത്തെ അംഗീകരിക്കുകയോ സപ്പോർട്ട് ചെയ്യുകയോ ചെയ്യുന്നില്ല) ഇങ്ങ് കേരളത്തിൽ ആദിവാസി സ്ത്രീകളെ കുടിവെള്ളം എടുക്കാൻ അനുവധിക്കാതിരിക്കുന്ന സവർണ്ണ മാടമ്പിമാർ ഉള്ള കാലം ഈ പ്രസ്ഥാനം നിലനിൽക്കും, നിലനിൽക്കണം. തന്റെ മതമാണ് ഏറ്റവും പ്രസ്ക്തമെന്ന് പറയുകയും അതിന്റെ നിലനിൽ‌പ്പിനായി മനുഷ്യനെ നിഷ്ക്കരുണം കൊല്ലാൻ മടിക്കാത്ത ജാതിമതകോമരങ്ങൾ ഉള്ള കാലത്തോളം ഈ പ്രത്യയ ശാസ്ത്രം നിലനിൽക്കും. പണമുള്ളവനായി വാദിക്കാൻ ആയിരം നാവുണ്ടാകും, നാവില്ലാത്ത അടിയാനും കുടിയാനും ആദിവാസിക്കും ദളിതനും, പിന്നോക്കക്കാരനും നാവ്കൊടുക്കുന്നതാണ് ഈ പ്രത്യയ ശാസ്ത്രം. നേരറിയുന്നവർ എന്നും ഇതിന്റെ സഹയാത്രികരായിരിക്കും. സരോജനി നഗറിൽ ബോംബ് പൊട്ടിയപ്പോൾ ഇവിടുത്തെ ഇസ്ലാം വിചാരക്കാർ പറഞ്ഞു അവർ “ഇസ്ലാം നാമധാരികൾ” ആണെന്ന്, മലെഗാവിൽ പൊട്ടിയപ്പോ ഹിന്ദുവിചാരക്കാർ പറയുന്നു അവർ “ഹിന്ദു നാമധാരികൾ “ ആണ് ഞങ്ങൾക്കിതിൽ പങ്കില്ല……. ഇത്തരം വിഷങ്ങൾക്കെതിരെ അവരുടെ പ്രചരണങ്ങൾതിരെ ആണ് ഇടതുപക്ഷം. ഇത് എന്നും ജനപക്ഷത്താണ്.

സുഹൃത്തേ, ചരിത്രമറിയാതെ വെളിപാടിറക്കരുത്.സ്വാതന്ത്ര സമരത്തിന് മുൻപും പിൻപും ഇവിടെ ന്യൂനപക്ഷ ഭൂരിപക്ഷ ലഹളകൾ ഉണ്ടായാത് CPM ന്റെ ന്യൂനപക്ഷ പ്രീണനം കൊണ്ടായിരുന്നോ. ഇന്ത്യയെ രണ്ടാക്കിയതിൽ RSSന് യാതൊരു പങ്കുമില്ലെ ? സവർക്കർ ഐക്യ ഭാരതത്തിനായി നിലകൊണ്ട മഹാനായിരുന്നു എന്നാണോ സത പറയാൻ ആഗ്രഹിക്കുന്നത്. അന്ന് മത സ്പർദ്ദയുടെ പാരമ്യത്തിലല്ലായിരുന്നോ RSS. ഗാന്ധിജിയുടെ നെഞ്ചുതുളച്ച വെടിയുണ്ട ഇടതുപക്ഷത്തിന്റെ മൂശയിൽ വിരിഞ്ഞതായിരുന്നോ ? ഉമാഭാരതിയെ മറന്നോ, ലാൽകൃഷ്ണ അദ്വാനിയെ മറന്നോ ? ഇവരൊക്കെ സർവ്വമത സമന്വയത്തിനായി ആഹോരാത്രം രഥം ഉരുട്ടിയവരും പ്രക്ഷോഭം നടത്തിയവരും ആണ്. ഇത്തരം കീടങ്ങൾ മനുഷ്യ രാശിയുടെ നാശത്തിന് വർത്തിക്കുന്നവർ ആണ്.

9. രാജ്യസ്നേഹം മിഥ്യ ആയി കാണുന്നു

ഏതാണ് ആധീരജവാ‍ൻ ? മലഗാവ് സ്ഫോടനത്തിന് സഹായം ചെയ്തു കൊടുത്ത ദേശസ്നേഹിയോ ? മുസ്ലീം, മുസ്ലീമിനെ സഹായിക്കു എന്ന RSS ഇക്വേഷൻ ആണോ ഈ ചൈന പ്രേമം കൊണ്ട് വിവരിക്കുന്നത്.ഈ വിഷയത്തെ കുറിച്ച് പലരും വിശധമായി ചർച്ച ചെയ്തിട്ടുള്ളതാണ്, അതുകൊണ്ട്തന്നെ ഇതിന് പ്രാധാന്യം നൽകുന്നില്ല. പിന്നെ സത ബ്ലോഗിന്റെ കീഴെ ഞാൻ രാജ്യസ്നേഹി ആണ് എഴുതുന്നതിലല്ല കാര്യം ഞാൻ ഈ പ്രായത്തിനിടയ്ക്ക് എന്റെ രാജ്യത്തിനും അതിലെ ജനങ്ങൾക്കും വേണ്ടി എന്തു ചെയ്തു എന്ന് ചിന്തിക്കുന്നതിലും, ഒന്നും ചെയ്തിട്ടില്ലങ്കിൽ അതിനായി എന്തെങ്കിലും ചെയ്യുന്നതു മാണ് നന്ന്. ഒരു കാര്യം കൂടെ ഓർക്കുക ഭാരതാംബ എന്നാൽ ക്കാഞ്ചീപുരം സാരി ഉടുത്ത സുഷ്മ സ്വരാജോ, വസുന്ദരാരാജ് സിന്ധ്യയോ അല്ല, അത് ഈ രാജ്യത്തിന്റെ ആത്മാവാണ് (ഇലക്ഷനിൽ ഭാജ്പയുടെ നേതാക്കൾക്ക് ഹൈന്ദവ ദൈവരൂപം നൽകി വോട്ട് പിടിക്കുന്നത് കേട്ടിരുന്നു) വസ്ത്രമില്ലാതെ, ഭക്ഷണമില്ലാതെ വീടില്ലാതെ വിദ്യാഭ്യാസമില്ലാതെ ജീവിതത്തിന്റെ പുറമ്പോക്കിൽ എത്തപ്പെട്ടവരെ അറിയണം മേലാളന്മാർ പുതപ്പിക്കുന്ന വികസനത്തിന്റെ കമ്പളത്തിൽ എരിഞ്ഞമരുന്ന തൊഴിലാളികളേയും അവരുടെ കണ്ണീരും കാണണം അല്ലാതെ ഇന്ത്യ തിളങ്ങുന്നു എന്ന് ഫ്ലെക്സ് വഴിഓരത്ത് കട്ടിവച്ചാൽ ദേശസ്നേഹമാകില്ല കണ്ണുതുറ്ന്ന് ചുറ്റിനും നോക്കുക നമ്മൾക്ക് ചുറ്റും എന്തു സംഭവിക്കുന്നു എന്ന് എന്നിട്ട് കരൾ വിറക്കാതെ പറയുക “ഭാരത് മാതാ കീ ജയ്“ …….

Advertisements
Explore posts in the same categories: രാഷ്ട്രീയം

2 Comments on “ഇടതുപക്ഷത്തിന്റെ ദോഷങ്ങൾ സംഗീതിന്റെ കാഴ്ച്ചപ്പാടും അതുയർത്തുന്ന ചോദ്യങ്ങളും.”

  1. വീ.കെ.ബാല Says:

    കണ്ണുതുറ്ന്ന് ചുറ്റിനും നോക്കുക നമ്മൾക്ക് ചുറ്റും എന്തു സംഭവിക്കുന്നു എന്ന് എന്നിട്ട് കരൾ വിറക്കാതെ പറയുക “ഭാരത് മാതാ കീ ജയ്“ …….

  2. വീ.കെ.ബാല Says:

    കൂടുതൽ ചർച്ചകൾ ഇവിടെ നടക്കുന്നു
    http://2vartthamaanam.blogspot.com/2009/06/blog-post_16.html


Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s


%d bloggers like this: