ജനാധിപത്യത്തെ വ്യഭിചരിക്കുന്ന, കോൺഗ്രസ്സ്

ചങ്ങനാശ്ശേരിയിൽ നിന്നു പറയുന്നത് അനുസരിക്കാൻ നായന്മാർ തീരുമാനിച്ചാൽ അതുമാത്രമേ കേരളത്തിൽ നടപ്പാകുകയുള്ളു. എന്ന് ആക്രോശിക്കുന്ന നിയമസഭാ സാമാജികന്മാർ ജനാധിപത്യത്തിന് തന്നെ അപമാനമാണ്. അത്തരം ജൽപ്പനങ്ങളുടെ തുടർ വർത്തമാനം ആണ് കോൺഗ്രസ്സ് എന്ന ദേശീയ കക്ഷിക്ക് ഒരു ജാതി സംഘടനയുടെ അന്ത്യശാസനത്തിൽ എത്തിച്ചത്. കുഞ്ഞുഞ്ഞുന്റെയും, ചെന്നിത്തലയുടേയും മുട്ടിടിച്ചു, ഇടിക്കണമല്ലോ, അങ്ങനല്ലെ സംഗതികളുടെ കിടപ്പ്, നാത്തൂന്റെ കണ്ണീർ കാണാൻ ആങ്ങളയെ കുരുതികൊടുക്കാനും തയ്യാറാവുന്ന കോൺഗ്രസ്സിന്റെ രാഷ്ട്രീയ വ്യഭിചാരം അതിന്റെ ശിക്ഷഎന്നോണം ഇത്തരം ശനിപാതങ്ങൾ തലയിൽ പതിക്കുന്നത്, ലോക്സഭാതിരഞ്ഞെടുപ്പ് നിശബ്ദമായ രണ്ടാം വിമോചനസമരം ആണെന്ന് ഉദ്ഘോഷിക്കാൻ യാതൊരു ഉളുപ്പിമില്ലായിരുന്നു ഉഞ്ഞൂഞ്ഞിന്, സാമുതായിക സംഘടനകളുടെ കാൽനക്കാൻ നടക്കുന്ന അല്പ്ന്മാർകിട്ടാവുന്ന മിനിമം ഡോസ് ആണ് സുകുമാരൻ നായരും, പണിക്കർ സാറും നൽകിയത്. തമിഴ്നാട്ടിൽ പയറ്റിത്തെളിഞ്ഞ ജാതികച്ചി കളി കേരളത്തിലും പിറവി എടുക്കുന്നത് കാണുമ്പോൾ ജനാധിപത്യ കേരളം പാതാളം വരെ താഴുന്നു. നായരുടെ വോട്ട് കാണിച്ച് ഉമ്മാക്കി കാണിക്കുന്ന, പണിക്കർ സാറും, ഈഴവനെ തോളിലേറ്റി എത്തുന്ന നടേശൻ ചേട്ടനും, കുഞ്ഞാടുകളെ കോർത്തിണക്കി വിമോചന സമരാഭാസത്തിന് മുതിരുന്ന പാതിരിപടയും ജാതികച്ചിയുടെ നൂതന ഭാവങ്ങൾ തന്നെ മുഹമ്മദീയൻ പിന്നെ പല തട്ടിലാണ്, അവരും സമ്മർദ്ധ രാഷ്ട്രീയത്തിന് കൊടിപിടിക്കുന്നു.

ഒരു ദേശീയ പാർട്ടിയുടെ സ്ഥാനാർത്ഥിയെ നിർണ്ണയിക്കുന്നത്, ഒരു ജാതി സംഘടന ആവുക ആ പാർട്ടിയുടെ മന്ത്രി ആരാകണം എന്ന് നിശ്ചയിക്കുന്നത് ഒരു ജാതി സംഘടനയുടെ ജനറൽ ബോർഡ് ആവുക, അല്ലെങ്കിൽ അരമനയിൽ തീരുമാനം എടുക്കപ്പെടുക ഇതൊക്കെ ഒരു ജനാധിപത്യ ഭരണ സംവിധാനത്തിൽ ശ്ലാഖനീയമോ ?

ഓരോ പാർട്ടിയേയും അവരുടെ പ്രധിനിത്യം എങ്ങനെ കാണുന്നു എന്ന വിലയിരുത്തലും നടുക്കം ഉളവാക്കുന്നതാണ്. എൽ.ഡി.എഫ്.-ൽ 6 നായർ മന്ത്രിമാർ ? എന്നാണ് എൻ.എസ്.എസ് ന്റെ കണ്ടെത്തൽ, ഡെൽഹിക്കാരനായ ശശിതരൂർ എന്ന നായർ ഇറക്കുമതി ചെയ്ത നായർ ആണത്രെ ! അത് ചങ്ങനാശ്ശേരിയിലെ തമ്പുരാക്കന്മാർക്ക് സ്വീകാര്യമല്ലത്രെ. ഇനി എന്താണാവോ ഒത്തുതീർപ്പ് ഫോർമുല ? ഒരു റീ ഇലക്ഷൻ, നായർ പ്രാതിനിത്യം കൂട്ടിക്കൊണ്ടോ മറ്റോ, പറയാൻ പറ്റില്ല ഭരിക്കുന്നത് കോൺഗ്രസ്സല്ലെ, എന്തും ചെയ്യാൻ മടിക്കാത്ത ആധർശ ധീരന്മാർ.

അല്പം ഭയത്തോടും, ഒപ്പം അത്ഭുതത്തോടും കണുന്ന കാര്യം ഈ നായന്മാർ ആയിട്ടുള്ള മന്ത്രി മാരെ കിട്ടിയാൽ എൻ.എസ്.എസ് എന്ത് നീക്കമായിരിക്കും ചെയ്യുക ഈ പോസ്റ്റിലെ ആദ്യ വാചകം ഇത് പറഞ്ഞത് മുൻ മന്ത്രിയും, കേരളകോൺഗ്രസ്സ് ബി വിഭാഗം തലവനുമായ ബാലകൃഷ്ണ പിള്ളയാണ് മറ്റൊരു ബല്ല്യ നായര്. ശ്രീ. പണിക്കരുടേയും, രാമൻ നായരുടേയും ഈ കസേര പ്രേമം കാണുമ്പോൾ കഴിഞ്ഞ കാലഘട്ടത്തിലെ നായർ മന്ത്രിമാരുടെ പ്രവർത്തനങ്ങളെ സംശയിക്കേണ്ടി വരുന്നു, അവിഹിത മാർഗ്ഗത്തിലൂടെ നായർ സമുദായത്തിന്റെ സ്ഥാപനങ്ങൾക്കോ നായർ ആയിട്ടുള്ള വ്യക്തികൾക്കോ സ്വജന പക്ഷാപാതം എന്ന ജനാധിപത്യത്തിൽ അനുവദനീയമല്ലാത്ത, സത്യപ്രതിജ്ഞാ ലംങ്കനത്തിന്റെ കറുത്ത പിൻപറ്റ് കഥകൾ പുറത്തുവരാനുണ്ടോ എന്നതാണ്. ഈ സംശയത്തിന് കാരണം ഈ ആവശ്യം ഉന്നയിച്ചത് മറ്റ് ജാതി മത സ്ഥാപനങ്ങളും രംഗത്ത് ഉണ്ട് എന്നതാണ് ശർക്കരക്കുടമല്ലെ തരം കിട്ടിയാൽ ഇറങ്ങി ഇരുന്നു നക്കാം എന്ന് കരുതിയിരിക്കാം….

Advertisements
Explore posts in the same categories: രാഷ്ട്രീയം

3 Comments on “ജനാധിപത്യത്തെ വ്യഭിചരിക്കുന്ന, കോൺഗ്രസ്സ്”

 1. വീ.കെ.ബാല Says:

  ചങ്ങനാശ്ശേരിയിൽ നിന്നു പറയുന്നത് അനുസരിക്കാൻ നായന്മാർ തീരുമാനിച്ചാൽ അതുമാത്രമേ കേരളത്തിൽ നടപ്പാകുകയുള്ളു.


 2. കോണ്‍ഗ്രസ് മാത്രമല്ല ഭാരതത്തിലുള്ള പല രാഷ്ട്രീയ പാര്‍ട്ടികളും വര്‍ഗിയതയുടെ പിന്‍ബലത്തോടെയാണ് ശക്തരാവുന്നത്. ഭരണത്തിലിരുന്ന് ജനത്തിന് നീതി ലഭിക്കാതിരിക്കുവാന്‍ അതൊരു കാരണമാകുകയും ചെയ്യും. ഇതേപോലൊരു വിപത്താണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ രാഷ്ട്രീയ സംഘടനകള്‍. പണപ്പിരിവ് നടത്തി നിശ്ചിത ശതമാനം പാര്‍ട്ടിക്ക് കൊടുത്തിട്ട് ബാക്കി വരവ് ചെലവില്‍ കാണിക്കാം. ഉദ്യോഗസ്ഥര്‍ക്ക് പൊതു ജനം നല്‍കുന്ന നികുതിയില്‍ നിന്ന് ശമ്പളം കൊടുത്തിട്ട് അവര്‍ കക്ഷി രാഷ്ട്രീയത്തിനടിമയാവുന്നത് അപകടകരം തന്നെയാണ്. വെള്ളാപ്പള്ളി വോട്ടിന് മുന്നെ ജയിക്കുമെന്നുള്ള സ്ഥാനാര്‍ത്ഥികളെ കണ്ടെത്തി അവര്‍ക്ക് പരസ്യമായ പിന്തുണ പ്രഖ്യാപിച്ചു. പലരും ജയിച്ചു. കരങ്ങള്‍ക്ക് ശക്തി ലഭിക്കാന്‍ മറ്റെന്തുവേണം. പണിക്കര്‍ നായമ്നാരുടെ പേര് പ്രഖ്യപിക്കുകയോ പിന്തുണ പ്രഖ്യാപിക്കുകയോ ചെയ്തില്ല. ഇപ്പോള്‍ വില പേശുന്നു.

 3. വീ.കെ.ബാല Says:

  നായർ സാറിന്റെ പ്രസ്ക്തമായ കമന്റിന് നന്ദി
  കോൺഗ്രസ്സ് മാത്രമാണ് ഇത് ചെയ്യുന്നത് എന്ന അർത്ഥത്തിലല്ല ഞാൻ പറഞ്ഞത്, ഒരു ദേശീയ കക്ഷി എന്ന നിലയിലാണ്, പ്രാദേശിക പാർട്ടികളെ പ്രദിപാതിച്ചില്ല എന്നുമാത്രം. ഈ പോസ്റ്റ് ഒന്ന് കാണുക. (ജനാധിപത്യത്തെ വിഴുങ്ങുന്ന സഭകളും, സമൌദായങ്ങളും)
  ഇതേപോലൊരു വിപത്താണ് സർക്കാര്‍ ഉദ്യോഗസ്ഥരുടെ രാഷ്ട്രീയ സംഘടനകള്‍…..രാഷ്ട്രീയത്തിനടിമയാവുന്നത് അപകടകരം തന്നെയാണ്.
  1001 ഒപ്പ് അതിന്റെ താഴെ ഇടുന്നു. സർക്കാർ ഉദ്ദ്യോഗസ്ഥർക്ക് വ്യവസ്ഥ അനുസരിച്ച് സമരം ചെയ്യാൻ അവകാശമില്ല എന്നാണ് എന്റെ അറിവ്. സംഘടിച്ച് ശക്തരാകാൻ ശ്രീനാരായണ ഗുരു ആഹ്വാനം ചെയ്തത് ഉൾക്കൊണ്ട രണ്ട് വിഭാഗം സർക്കാർ ജീവനക്കാരും, ചുമട്ട് തൊഴിലാളികളുമാണ്, ക്രമസമാധാന പാലകരായ പോലീസ്കാർക്ക് പോലും ഇന്ന് സംഘടനയുണ്ട് അതും ഇടത് വലത് ചേരിതിരിഞ്ഞ്. എല്ലാം നല്ലതാണ് അധികമാകാതിരുന്നാൽ. പക്ഷേ കേരളത്തിൽ ഇന്ന് എല്ലാം “അധിക“മാണ്
  പണിക്കര്‍ നായമ്നാരുടെ പേര് പ്രഖ്യപിക്കുകയോ പിന്തുണ പ്രഖ്യാപിക്കുകയോ ചെയ്തില്ല. ഇപ്പോള്‍ വില പേശുന്നു.
  നായർ സാറിന്റെ ഈ അഭിപ്രായം ശരിയല്ല. തിരുവനന്തപുരത്ത്, ശശി തരൂരിനെ നിർത്താൻ പാടില്ല എന്ന് കോൺഗ്രസ്സിനോട് പണിക്കർ സാർ( NSS) നിർദ്ദേശിച്ചിരുന്നു അത് മാധ്യമങ്ങളും കോൺഗ്രസ്സും വിളിച്ച് പറഞ്ഞതാണ് (ഏഷ്യാനെറ്റിലെ ഒരു ചർച്ചയിൽ രാജ്മോഹൻ ഉണ്ണിത്താൻ അത് സമ്മതിച്ചതുമാണ്). NSS ആവശ്യങ്ങളിൽ ചിലത് അംഗീകരിച്ചല്ല എന്നതാണ് ഇപ്പോഴത്തെ പ്രശ്നം ഇത് കേരളത്തിന്റെ രാഷ്ട്രീയ അനാരോഗ്യത്തിന് വഴിവയ്ക്കും

  ഇപ്പോള്‍ വില പേശുന്നു.!!!?

  കച്ചവടം നടക്കുമ്പോൾ അല്ലെ വിലപേശേണ്ട സാഹചര്യമുള്ളു. സമദൂരം എന്നാൽ തുല്ല്യ ദൂരം എന്നാണ് മലയാളം അർത്ഥം എന്നാൽ പണിക്കർകോൺഗ്രസ്സിൽ അങ്ങനെ അല്ല സമദൂരം എന്നാൽ കോൺഗ്രസ്സിന് പിന്തുണ എന്നാണ്. അതിന്റെ പ്രതിഫലം കുറഞ്ഞതിന്റെ കണക്കല്ലെ NSS ന്റെ കണക്കപ്പിള്ള ചോദിക്കുന്നൊള്ളു,പോങ്ങൂസിന്റെ പോസ്റ്റ് ഒന്നു വായിക്കുക. ചിന്ത അഗ്രിയിൽ ഉണ്ട്, നായരുടെ കുര, പറയുന്നതും ഒരു നായർ ആയതിനാൽ ജാതി പ്രച്ചനം വരുന്നില്ല 🙂


Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s


%d bloggers like this: