ഞാനും കണ്ടുപിടിച്ചേ!!!

ന്താണന്നല്ലെ, കണക്കിലെ ഒരു പുതിയ സൂത്രം, സൂത്രവാക്യം, കുറേ വർഷമായി, പേറ്റന്റ് എടുക്കണോ അതോ പേന എടുക്കണോ എന്നായിരുന്നു ഇതുവരെ ചിന്ത. പിന്നെ ഈ ആഴ്ച്ചയിൽ പ്രത്യേഗിക്ക് “ആവലാതികൾ“ ഒന്നുമില്ലാത്തതിനാൽ പിന്നെ ഇതങ്ങ് പേസ്റ്റാം എന്തിനാ പെന്റിംഗാ‍യി വച്ചിരിക്കുന്നത് എന്ന് വിചാരിച്ചു.

വർത്തമാനം കൊണ്ടുദ്ദേശിക്കുന്ന്ത്, “വാർത്തയും, സമൂഹത്തിൽ അതുണ്ടാക്കുന്ന ആകുലതകളും, ആവലാതികളും സന്തോഷങ്ങളും, സങ്കടങ്ങളും ആണല്ലോ. ബൂലോകത്തിൽ കറങ്ങി നടന്നാൽ ഒരു ദിവസം തന്നെ പത്ത് പോസ്റ്റിനുള്ള വക കിട്ടുകയും ചെയ്യും. അങ്ങനെ ഒരു സാഹസത്തിന് ഇറങ്ങണോ എന്ന ചിന്തയാണ്, പ്രസക്തമായ കാര്യങ്ങളിൽ മാത്രം പ്രതികരിക്കുക അല്ലെങ്കിൽ അതെ കുറിച്ചെഴുതുക എന്ന നലപാടിലെത്തിയത്. അതും രാഷ്ട്രീയവും, സാമൂഹ്യവുമായവമാത്രം.

എന്താണ് ഈ കണ്ടുപിടുത്തം എന്നല്ലെ, ലാവലിനും, വരദരാചാരിയുടെ തലയും ഒന്നുമല്ല, കണക്കിലെ ചെറിയ  സ്വയം പ്രഖ്യാപനങ്ങൾ.ഞാൻ വെറും ഒരു സാധാരണക്കാരൻ,കണക്കിൽ പത്താംതരം വരെ ഉള്ള അറിവേ ഉള്ളു. പക്ഷേ കണക്കിനോട് എനിക്ക് ഒരു ആഭിമുഖ്യം ഉണ്ടായിരുന്നു. അതിന് കാരണം ഹരിക്കുട്ടൻ നായർ എന്ന ഞങ്ങളുടെ കണക്ക്മാഷ് തന്നെ, പത്താം ക്ലാസിൽ പഠിക്കുമ്പോൾ കണക്കിന് ട്യൂഷൻ വേണം എന്ന ഒരു തോന്നൽ, സാറ് വരുന്നതും നോക്കി വഴി അരുകിൽ കാത്തുനിന്നു, ട്യൂഷന് ഞാനും വരട്ടെ എന്ന് ചോദിച്ചപ്പോൾ അതിനെന്താ രാവിലെ തന്നെ എത്തിക്കോ എന്ന് സാറ് പറഞ്ഞപ്പോൾ സന്തോഷം തോന്നി, കാരണം ക്ലാസ്സിൽ മുൻ‌നിരയി ആയിരുന്നു എന്റെ സീറ്റെങ്കിലും പഠിക്കുന്ന കാര്യത്തിൽ പിന്നിലായിരുന്നു സ്ഥാനം. എന്റെ ആകെ ഉള്ള ദൌർബല്ല്യം പുസ്ത്കം തുറക്കില്ല എന്നതായിരുന്നു. അതുതന്നെ ധാരാളമല്ലെ എന്റെ പഠന പുരോഗതിയ്ക്കും.പലപ്പോഴും അദ്യാപകർക്ക് ഞാൻ “പൂജ്യ”നായിട്ടുണ്ട് അവരുടെ പരിഹാസ ചിരിഒന്നും എന്നെ കുലുക്കിയില്ല എന്നത് മറ്റൊരു സത്യം. ഏതായാലും സാറിന്റെ സാമിപ്യം എന്റെ ശീലത്തിന് അല്പം മാറ്റങ്ങൾ ഒക്കെ ഉണ്ടാക്കി, അതാവാം  ഇന്നത്തെ വലിയ തരക്കേടില്ലാത്ത ജീവിതത്തിന് പിന്നിലെ ശക്തിയും

2003ൽ വീണ്ടും ഒരു ഗൾഫ് പ്രവാസിയായി ഞാൻ കുവൈറ്റിൽ എത്തി. ജീവിക്കാൻ വേണ്ടി മരിക്കാനും തയ്യാറാകുന്ന മലയാളികളിൽ ഒരുവനായി ഞാനും. എങ്ങനെയും ജീവിതം കരുപിടിപ്പിക്കുക എന്ന ലക്ഷ്യം (ചില കാര്യങ്ങളിൽ ജീവിതം “കരി” പിടിക്കും) രുചിയില്ലാത്തെ ഭക്ഷണവും, പന്ത്രണ്ട് മണിക്കൂർ ജോലിയും ദിനചര്യ ആയകാലം, ജോലിതിരക്കിന്റെ ദിനരാത്രങ്ങൾ പിന്നെ സാവധാനം എല്ലാം ശീലമായി, പരിചയമായപ്പോൾ ജോലി “ജോളി” സംഭവമാക്കി മാറ്റാൻ കഴിഞ്ഞു, സഹായിക്കാൻ ഇന്റെർ നെറ്റൂം പിന്നെ യാഹൂമെസ്സഞ്ചറും, പിന്നെ ചാറ്റിന്റെ കാലം, പിന്നെ ഞാൻ സൈബർ സ്വാമി എന്ന ചാറ്റു ബോക്സായി, പല നാടുകളിലെ പലവിധത്തിലെ ആൾക്കാർ പല‌ അഭിരുചിയുള്ളവർ വളരെ രസമായി തോന്നി അന്ന് ബ്ലോഗിനെ പറ്റി അറിയില്ലായിരുന്നു. മലയാളത്തിൽ എങ്ങനെ ടൈപ്പാം എന്നതിനെ പറ്റി ചിന്തിച്ചു. പക്ഷെ അന്നും മലയാളം ട്രാൻസിലേറ്ററിനെ പറ്റി അറിയില്ലായിരുന്നു. ഡെൽഹിയിലുള്ള എന്റെ സുഹൃത്ത് അവനറിയാമായിരുന്നു എങ്കിലും ആ അറിവ് പങ്കുവയ്ക്കാൻ അവൻ തയ്യാറായിരുന്നില്ല, അത് മറ്റൊരു സ്വാർത്ഥതയുടെ കഥ അദ്ദെഹം അന്ന് ഡെൽഹിയിൽ അറിയപ്പെടുന്ന ഒരു “കവി” ആയിരുന്നു വിനോദ് എന്നായിരുന്നു ആ മാന്യ കവിയുടെ പേർ, പിന്നെ കവിയാണെങ്കിൽ നാട്ട്പേർ കൂടെ വാലായി ഇടണമല്ലോ, അല്ലെങ്കിൽ ആ വാലിൽ അവർ അറിയപ്പെടാൻ ആഗ്രഹിച്ചു. അങ്ങനെ ഒരു ദിവസം ഞാൻ ഗൂഗിളി സെർച്ചിയപ്പോൾ വരമൊഴി എന്ന ട്രാൻസിലേറ്ററിനെ പറ്റി അറിയാൻ കഴിഞ്ഞു. പിന്നെ അതിന്റെ ഉടമയായ “സിബു ജോൺ” നെ കുറിച്ച് അറിയാൻ കഴിഞ്ഞതും അദ്ദേഹവുമായുള്ള കത്തുകളിൽ അദ്ദേഹം എന്നെ ബ്ലോഗിന്റെ സാധ്യതയെ കുറിച്ച് പറഞ്ഞുതന്നത്. അത് 2006 ൽ അന്ന് സൈബർസ്വാമി എന്ന പേരിൽ ഒരു ബ്ലോഗും തുടങ്ങി പക്ഷേ എങ്ങനെ മലയാളത്തിൽ പോസ്റ്റ് ഇടും എന്ന് എനിക്ക് മനസ്സിലായില്ല ഞാൻ ആരോടും ചോദിച്ചുമില്ല, പിന്നെയും ഈ വർത്തമാനം പിറക്കാൻ 2008 ആഗസ്റ്റ് മാസം വരെ സമയമെടുത്തു. ആദ്യം വേർഡ്പ്രസ്സിലും പിന്നീട് സെപ്തംബറിൽ ബ്ലോഗറിലും……

എന്റെ കണ്ടുപിടുത്തം ഒരു മഹാ സംഭവമല്ലെങ്കിലും അതിലേയ്ക്ക് എന്നെ നയിച്ചത് അധികം ജോലിത്തിരക്കില്ലാതിരുന്ന 2005ലെ ഒരു പ്രവർത്തിദിവസമായിരുന്നു. ഓഫീസിൽ ഞാൻ മാത്രം ബാക്കി എല്ലാവരും സൈറ്റിൽ പോകും മിക്കവാറും എല്ലാദിവസവും ഇതു തന്നെ ഞാൻ വർക്ക് ചെയ്യുന്നത് ഡിസൈൻ ഡിപ്പാർട്ട് മെന്റിൽ, ഒറ്റക്കിരുന്ന് വട്ട് പിടിക്കുമോ എന്ന് തോന്നിയിട്ടുണ്ട്. അങ്ങനെ ആണ് ടേബിളിൽ ഇരുന്ന കാൽകുലേറ്ററിൽ ശ്രദ്ധിക്കുന്നത്, 5 എന്ന അക്കത്തിന്റെ പ്രത്യേഗതകളെ കുറിച്ച് ആലോചിച്ചു, അതിൽ തന്നെ ഗുണിച്ചും ഹരിച്ചും ഒക്കെ നോക്കി, 5 ന്റെ ഗുണിതങ്ങളുടെ പ്രത്യേഗതകൾ നോക്കി, 5*5=25, 25*25=625, 35*35=1225, ഇതിൽ അവസാനത്തെ രണ്ടക്കം 25 ആയി വരുന്നു. പിന്നെ 625ൽ 6ഉം, 1225ൽ 12 ഉം അവശേഷിക്കുന്നു ഇതിന് എന്തെങ്കിലും പൊതു സ്വഭാവം ഉണ്ടോ എന്ന തിരച്ചിൽ ആണ് എന്നെ ആ ഗണിതസൂത്രം കണ്ടു പിടിക്കുന്നതിൽ എതിച്ചത്. എന്തായിരുന്നു ആ സൂത്രമെന്നല്ലെ അടുത്ത പോസ്റ്റിൽ പറയാം  1മുതൽ99 വരെ ഉള്ള സംഖ്യകളുടെ സ്ക്വയർ കാണാൻ ഇനീ ആ സംഖ്യകൾ തമ്മിൽ ഗുണിക്കേണ്ടതില്ല ഉദാഹരണം 25ന്റെ സ്ക്വയർ 625 അതായത് 25നെ 25കൊണ്ട് ഗുണിക്കുന്നു , പിന്നെ ചെറിയ ഗുണിക്കലും, കൂട്ടലും ഒക്കെ ഈ കണക്കിലും  ഉണ്ടാവും

ഹോ, എന്നാലും എന്നെ സമ്മതിക്കണം……

Advertisements
Explore posts in the same categories: കണ്ടതും കേട്ടതും

One Comment on “ഞാനും കണ്ടുപിടിച്ചേ!!!”

  1. sonu Says:

    ഞാനും കണ്ടുപിടിച്ചേ
    http://eureka3d.wordpress.com/


Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s


%d bloggers like this: