ഒരു മരണവും, നാല് പത്രങ്ങളും

ഇന്നത്തെ പത്ര വാർത്ത ആണ് ഈ പോസ്റ്റിന് ആധാരം. അത്ര പ്രാധാന്യമുള്ള വാർത്ത അല്ല ഇതെങ്കിലും ഇവിടെ മരണം എന്ന സത്യം മാത്രമാണ് ഏകസ്വഭാവമായി ഈ വാർത്തയിൽ കാണുന്നത്. മറ്റു വാർത്തകളും വായനക്കാരനിൽ എത്തുന്നത് ഇങ്ങനെ തന്നെ ആയിരിക്കും നമ്മുടെ മുഖ്യധാര പത്ര പ്രവർത്തനം ഏത് രീതിയിൽ എന്നു നോക്കാം ഇന്നത്തെ പത്രത്തിൽ വന്ന ഈ വാർത്ത നോക്കുക

17-08-2009 കേരളകൌമുദി

“തൊടുപുഴ: നഴ്സിനെ ഡ്യൂട്ടി റൂമില്‍ മയക്ക് മരുന്ന് കുത്തിവച്ച് മരിച്ച നിലയില്‍ കണ്ടെത്തി. ഇന്ന് രാവിലെ എട്ടോടെ ഇടുക്കി ജില്ലാ ആശുപത്രിയിലെ ഓപ്പറേഷന്‍ തീയേറ്ററിന് സമീപമുള്ള ഡ്യൂട്ടി റൂമില്‍ ഇടുക്കി മണിയാറന്കു ടി ഒറ്റപ്ളാക്കല്‍ വിജയന്റെ മകള്‍ വിനീത(22)യെയാണ് മരിച്ച നിലയില്‍ കണ്ടത്. വിനീതയുടെ കൈയില്‍ ഡ്രിപ്പ് ഘടിപ്പിച്ചിരുന്നു. മയക്കുമരുന്ന് ഇതുവഴി കുത്തിവച്ച് ജിവനൊടുക്കിയതാകാമെന്നാണ് സംശയം.“

17-08-2009 മാതൃഭൂമി

“തൊടുപുഴ: ഇടുക്കി ജില്ലാ ആസ്പത്രിയിലെ ഓപ്പറേഷന്‍ തിയ്യറ്ററില്‍ നഴ്‌സിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഓപ്പറേഷന്‍ തിയ്യറ്ററില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്‌സ് വിനീതയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പോലീസ് സ്ഥലത്തെത്തി ഇന്ക്വ സ്റ്റ് തയ്യാറാക്കി. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.“

17-08-2009 ദീപിക

ചെറുതോണി: ഇടുക്കി ജില്ല ആശുപത്രിയിൽ സ്റ്റഫ് നഴ്സ് ഓപ്പറേഷൻ തീയറ്ററിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചു. നൈറ്റ് ഡ്യൂട്ടിയിലായിരുന്ന നഴ്സ് വിതിത പ്രതീഷ് (23) ആണ് മരിച്ചത്. ഇടുക്കി പോലീസ് സംഭവസ്ഥലത്തെത്തി. ജില്ല ആശുപത്രിയിലെ പ്രവർത്തനങ്ങൾ സ്തംഹിച്ചിരിക്കുകയാണ് “

17-08-2009 മംഗളം

“ഇടുക്കി: ഇടുക്കി ജില്ലാ ആശുപത്രിയിലെ ഓപ്പറേഷന്‍ തീയറ്റില്‍ നഴ്‌സിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഡ്യൂട്ടി നഴ്‌സ് വിനീത ആണ്‌ മരിച്ചത്‌.“

Advertisements
Explore posts in the same categories: വാർത്ത

8 Comments on “ഒരു മരണവും, നാല് പത്രങ്ങളും”

 1. Moorthy Says:

  മാധ്യമ സിന്‍ഡിക്കേറ്റ് ഇല്ല എന്നതിനു തെളിവായി ഇത് ചൂണ്ടിക്കാണിക്കപ്പെട്ടേക്കാം..:)

 2. വീ.കെ.ബാല Says:

  അതെ മൂർത്തി മാധ്യമ സിൻഡിക്കേറ്റ് എന്ന പ്രാതിഭാസം ഇല്ല എന്നാണ് ഇവിടുത്തെ വലതുപക്ഷ പുരോഗമനവാദികൾ പറയുന്നത് വിനീതമരിച്ചു എന്നത് യഥാർത്ഥ്യമാണ് പിന്നെ എങ്ങനെ കൊല്ലണം എന്ന് തീരുമാനിക്കുന്നത് വീരന്റെയും, പാതിരിമാരുടെയും ഇക്കിളിക്കാരടേയും പേന ആണ്, കുറച്ചുകൂടെ വ്യക്തമായി പറഞ്ഞാൽ കോട്ടയത്തെ സാഹിത്യമാണ്.


 3. അവർ മരിച്ചിട്ടില്ലെന്ന് ആരും പറഞ്ഞില്ലല്ലോ, അതു കൊണ്ടുറപ്പായും പറയാം മാധ്യം സിൻഡികേറ്റ്‌ നിലവിലുണ്ട്‌.

  ഗംഭീരമായിരിക്കുന്നു പോസ്റ്റ്‌

 4. വീ.കെ.ബാല Says:

  അഭിപ്രായത്തിന് നന്ദി വയനാടൻ,
  “അതി “ ഗംഭീരമാണോ ?? ആവോ, പക്ഷെ ഒന്നുണ്ട് ഒരു വർത്തമാനത്തിൽ കർത്താവും, കർമ്മവും, ക്രീയയും ഒക്കെ ഇല്ലെ, ഇതിലേതങ്കിലും ഒക്കെ മാറുമ്പോൾ ആ യാഥാർത്ഥ്യം വെറും എഴുത്താകും, വാർത്തകൾ സൃഷ്ടിക്കപ്പെടുന്ന എഴുത്താവരുത്. അതിന് ഒരു ധാർമ്മികത ഉണ്ടായിരിക്കണം. വീനീതയുടെ മരണം ഇവിടെ മൂന്ന്തരത്തിലാണ് വിവരിക്കുന്നത് മരിച്ചത് ഒരാളും. ഇതിൽ ഒരവാസ്തിവികത ഇല്ലെ? അല്ലെങ്കിൽ അവിടെ മൂന്ന് വിനീതമാർ മരിച്ചിരിക്കണം, കാരണം പത്രങ്ങൾക്ക് വേണ്ടി മൂന്നവർത്തി ആത്മ്ഹത്യചെയ്യാൻ വിനീതയ്ക്കാവില്ലല്ലോ ? വാർത്തകൾ പ്രചരിക്കുന്ന രീതി പറയുവാൻ ശ്രമിച്ചു എന്ന് മാത്രം പിന്നെ മാധ്യമ സിൻഡിക്കേറ്റ് അതിനിരയാകുന്നവർ മാത്രം തിരിച്ചറിയുന്ന ഒന്നാണ്, സ്വൈൻ ഫ്ലൂ പോലെ………….

 5. Binoy Says:

  ആഹ ഇതായിരിക്കും interactive പത്രപ്രവര്‍ത്തനം. വായനക്കാരുടെ അഭിരുചിക്കനുസരിച്ച് മരണകാരണം തെരഞ്ഞെടുക്കാം. കഷ്ടം!

  പോസ്റ്റിന് നന്ദി മാഷെ 🙂


 6. ഒരു വാർത്ത ഉണ്ടായാൽ അല്ലെങ്കിൽ ഉണ്ടാക്കിയാൽ മതിയല്ലോ.

 7. വീ.കെ.ബാല Says:

  ബിനോയ്, സതീശ് അഭിപ്രായം രേഖപ്പെടുത്തിയതിന് നന്ദി,
  അതെ ചെറുകഥയെ സിനിമ ആക്കുന്ന തരത്തിലെ സാഹിത്യ മേഘലയാക്കി പത്ര പ്രവര്‍ത്തനം

 8. iype08 Says:

  “മാധ്യമ സിന്‍ഡിക്കേററിനെ നിയന്ത്രിക്കുന്നതാരാണ്?” എന്ന പോസ്റ്റ്‌ ഒന്ന് കാണൂ !
  http://vazhi.wordpress.com/2009/07/02/%E0%B4%AE%E0%B4%BE%E0%B4%A7%E0%B5%8D%E0%B4%AF%E0%B4%AE-%E0%B4%B8%E0%B4%BF%E0%B4%A8%E0%B5%8D%E2%80%8D%E0%B4%A1%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%87%E0%B4%B1%E0%B4%B1%E0%B4%BF%E0%B4%A8%E0%B5%86/


Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s


%d bloggers like this: