Archive for October 2009

കുവൈറ്റ് ബ്ലോഗേർസ് മീറ്റ്

October 11, 2009

ഇതാണ് കുവൈറ്റിന്റെ ചരിത്രത്തിലെ ആദ്യ ബ്ലോഗ് മീറ്റ്………….രണ്ട് മാസമായി നടന്നുവന്ന ശ്രമങ്ങൾക്ക് ഫലം കണ്ടത്തി!, ഇന്നലെ 09‌-10-2009ൽ, ഹവാലിയിൽ വളരെ ലളിതവും, ഏറെ പ്രശംസനീയവുമായ രീതിയിൽ കുവൈറ്റ് ബ്ലോഗേഴ്സിന്റെ ആദ്യസംഗമം നടന്നു. ഉറുമ്പിന്റെ ബ്ലോഗിൽ പ്രതികരിക്കാതിരുന്ന പലരും, ഈ ബ്ലോഗ് മീറ്റിൽ നിറ സാന്നിദ്ധ്യമായി. ബൂലോകം കണ്ട ബ്ലോഗുമീറ്റുകളിൽ ഏറ്റവും വ്യത്യസ്തവും, ലാളിത്യം നിറഞ്ഞതുമായിരുന്നു ഹവാലിയില്‍ വച്ചു നടന്ന  ബ്ലോഗ് മീറ്റ്.

ജ്യോനവൻ എന്ന ബൂലോകത്തിന്റെ പ്രിയപുത്രനായ ‘പൊട്ടക്കല‘ത്തിന്റെ അകാല വിയോഗം നൽകിയ നൊമ്പരം വിട്ടുമാറാത്ത മനസ്സുമായി ആണ് ഞങ്ങൾ ഈ മീറ്റിൽ ഒന്നിച്ചത്,അല്ലെങ്കില്‍ ജ്യോനവൻ ഒന്നിപ്പിച്ചത്.  കുവൈറ്റിന്റെ പലഭാഗത്തിൽ ചിതറിക്കിടന്ന ഇവരെ ഒന്നിപ്പിക്കാൻ ഉറുമ്പ് നടത്തിയ ശ്രമങ്ങൾ പറയാതെ വയ്യ. തികച്ചും അപരിചിതരായ കുറേ ആളുകൾ അല്പനിമിഷം കൊണ്ട് പ്രിയങ്കരരായിതീർന്ന ഒരു അപൂർവ്വ സംഗമം ആയിരുന്നു ഹവാലി മീറ്റ്. ഉറുമ്പിനെ കേന്ദ്രമാക്കി ആയിരുന്നു ഈ മീ‍റ്റിലെ കണ്ണികൾ വിളക്കപ്പെട്ടത്, അവിടെ നിന്നും, സുനിൽ.കെ.ചെറിയാൻ, പ്രദീപ് കുളക്കട, ഞാൻ (വീ.കെ.ബാല), സലാഹുദ്ദീൻ പിന്നെ അത് സാവധാനം വളർന്ന് പതിനാല് പേരോളം എത്തി.

ഇന്നലെ വരെ കഴിഞ്ഞ പലമീറ്റുകളും സ്ത്രീസാന്നിദ്ധ്യംകൊണ്ട് സമ്പുഷ്ടമായിരുന്നെങ്കിൽ, ഇവിടെ അങ്ങനെ  സ്ത്രീ സാന്നിദ്ധ്യം രണ്ടില്‍  ഒതുങ്ങി.വിൻസെന്റ് എന്ന ബ്ലോഗറുടെ ഭാര്യയും, അഷ്‌റഫിന്റെ മകളും ഭാര്യയും ആയിരുന്നു അവര്‍. ജീവൻ ടീവി യുടെ കുവൈറ്റ് യൂണിറ്റിന്റെ ക്യാമറമാൻ ആയ ശ്രീ വിനോദ് വി.നായരുടെ  വീട്ടിൽ ആയിരുന്നു  ഒത്തുചേരൽ.  വൈകുന്നേരങ്ങളിൽ മുറ്റത്തിരുന്നു,കടലയും കൊറിച്ചു   സൊറപറഞ്ഞിരിക്കുന്ന ഒരു സാധാരണ കുടുംബക്കൂട്ടായ്മയുടെ അനുഭൂതിയായിരുന്നു ഈ കൂടിച്ചേരലിന്, വിനോദിന്റെ അമ്മയുടെയും, അമ്മാവന്റേയും സാന്നിദ്ധ്യം  അതിന് ഒരു ഗൃഹാതുരത്വം നൽകി.

പരസ്പരം പരിചയപ്പെടുത്തൽ വിനോദിൽ തുടങ്ങി, ഹാരിഫിൽ അവസാനിക്കുമ്പോൾ ഞങ്ങൾ എല്ലാവരും ഒരു കുടുംബത്തിലെ അംഗങ്ങളേ പോലെ വേണ്ടപ്പെട്ടവർ ആയിമാറിയിരുന്നു. നാലുചുവരുകൾക്കുള്ളിൽ ഒതുങ്ങില്ല ഞങ്ങൾ എന്ന ദൃഡനിശ്ചയത്തിൽ ആണ് ഞങ്ങൾ ജ്യോനവന് ആദരാഞ്ജലി അർപ്പിച്ച്,തീരുമാനങ്ങളെടുത്ത്  പിരിഞ്ഞത്.

മലയാളത്തിന്റെ എന്നത്തേയും നല്ലഗാനങ്ങളിൽ ഒന്നായ “ആ നിമിഷത്തിന്റെ നിര്‍വൃതിയില്‍…” എന്നു തുടങ്ങുന്ന ഗാനം, കുവൈറ്റിൽ സൌണ്ട് എഞ്ചിനിയർ ആയി വർക്കുചെയ്യുന്ന ശ്രീകുമാർ ബി.ഉണ്ണിത്താന്‍   ആലപിച്ചു, സുനിൽ.കെ.ചെറിയാന്‍ അതിന്  തബലയുടെ താളം നൽകി വീണ്ടും അനശ്വരമാക്കി. അഷ്‌റഫിന്റെ മകൾ പാടിയ അമ്മ,അച്ഛന്‍,മകള്‍ ബന്ധം ഹൃദ്യമായി വര്‍ണിക്കുന്ന ഗാനം വളരെ മനോഹരമായിരുന്നു, ഗോപിവെട്ടിക്കാട്ട് ചൊല്ലിയ അദ്ദേഹത്തിന്റെ സ്വന്തം കവിത വേറിട്ടഅനുഭവമായി. ജീവൻ റ്റീവി ടീം ഞങ്ങൾക്ക് നൽകിയ വീഡിയോ കവറേജ് ഈ മീറ്റിനെ മലയാളമണ്ണിലും, ലോകത്തിന്റെ മറ്റ് ഭാഗങ്ങളിലും എത്തിക്കും, വിവാദങ്ങൾക്കിടമില്ലാതെ “പുലികള ” ല്ലാത്ത കുറെ പ്രവാസികളുടെ, സ്നേഹത്തിന്റെ, സാഹോദര്യത്തിന്റെ, അകമഴിഞ്ഞ സഹകരണത്തിന്റെ ഒരു നേർക്കാഴ്ച്ച ആയിരുന്നു ഹവാലി മീറ്റ്.

ഈ കൂട്ടായ്മയിൽ പങ്കാളി ആകാൻ ആഗ്രഹിക്കുന്ന ബ്ലോഗർമാർ antonyboban@gmail.com ബന്ധപ്പെടാൻ താത്പര്യപ്പെടുന്നു.

ഇനി ബ്ലോഗ് മീറ്റിലെ ചില കാഴ്ച്ചകൾ………………001

പ്രദീപ് കുളക്കട, വിചാരം, വീകെ ബാല, ഉറുമ്പ്, ശ്രീകുമാർ.ബി,

002

സുനിൽ .കെ ചെറിയാൻ,  പ്രദീപ്കുളക്കട, വിചാരം, വീകെ ബാല

DSC01946

വലതുവശത്തുനിന്നും പ്രവാസി എന്ന പ്രയാസി, ഗോപിവെട്ടിക്കാട്ട്, വിൻസെന്റും കുടുംബവും, അഷ്‌റഫിന്റെ  ഭാര്യയും.

003

വേറിട്ട കാഴ്ച്ച സുനിൽ.കെ.ചെറിയാൻ

004

വലതുവശത്ത് ചിന്തകൻ

005

ജീവൻ ടീ.വി ക്യാമറമാൻ വിനോദ്.വി.നായർ, സുനിൽ.കെ.ചെറിയാൻ

006

അഷ്‌റഫിന്റെ മകളും ഭാര്യയും, വിൻസെന്റും ഭാര്യയും

008

മണൽമർമ്മരങ്ങൾ (ഹാരിഫ് അലി) വിനോദ്. വി.നായർ, നടുക്ക് അഷ്‌റഫ്

009

ഒരു വട്ടക്കൂട്ടം………………………..

010

ഇതാണ് കുവൈറ്റിന്റെ ചരിത്രത്തിലെ ആദ്യ ബ്ലോഗ് മീറ്റ്………….

DSC01908

വലതുവശത്തുനിന്നും സാപ്പി ചിരിക്കുകയാണ് ( ആണോ ?), പ്രവാസി എന്ന പ്രയാസി, ഗോപിവെട്ടിക്കാട്ട്, പിന്നെ വിൻസെന്റും കുടുംബവും.

DSC01931

അല്പം തമാശയും അല്പം കാര്യവും

DSC01932

ഉറുമ്പരിച്ചുതുടങ്ങി……………………

Advertisements