കുവൈറ്റ് ബ്ലോഗേർസ് മീറ്റ്

ഇതാണ് കുവൈറ്റിന്റെ ചരിത്രത്തിലെ ആദ്യ ബ്ലോഗ് മീറ്റ്………….രണ്ട് മാസമായി നടന്നുവന്ന ശ്രമങ്ങൾക്ക് ഫലം കണ്ടത്തി!, ഇന്നലെ 09‌-10-2009ൽ, ഹവാലിയിൽ വളരെ ലളിതവും, ഏറെ പ്രശംസനീയവുമായ രീതിയിൽ കുവൈറ്റ് ബ്ലോഗേഴ്സിന്റെ ആദ്യസംഗമം നടന്നു. ഉറുമ്പിന്റെ ബ്ലോഗിൽ പ്രതികരിക്കാതിരുന്ന പലരും, ഈ ബ്ലോഗ് മീറ്റിൽ നിറ സാന്നിദ്ധ്യമായി. ബൂലോകം കണ്ട ബ്ലോഗുമീറ്റുകളിൽ ഏറ്റവും വ്യത്യസ്തവും, ലാളിത്യം നിറഞ്ഞതുമായിരുന്നു ഹവാലിയില്‍ വച്ചു നടന്ന  ബ്ലോഗ് മീറ്റ്.

ജ്യോനവൻ എന്ന ബൂലോകത്തിന്റെ പ്രിയപുത്രനായ ‘പൊട്ടക്കല‘ത്തിന്റെ അകാല വിയോഗം നൽകിയ നൊമ്പരം വിട്ടുമാറാത്ത മനസ്സുമായി ആണ് ഞങ്ങൾ ഈ മീറ്റിൽ ഒന്നിച്ചത്,അല്ലെങ്കില്‍ ജ്യോനവൻ ഒന്നിപ്പിച്ചത്.  കുവൈറ്റിന്റെ പലഭാഗത്തിൽ ചിതറിക്കിടന്ന ഇവരെ ഒന്നിപ്പിക്കാൻ ഉറുമ്പ് നടത്തിയ ശ്രമങ്ങൾ പറയാതെ വയ്യ. തികച്ചും അപരിചിതരായ കുറേ ആളുകൾ അല്പനിമിഷം കൊണ്ട് പ്രിയങ്കരരായിതീർന്ന ഒരു അപൂർവ്വ സംഗമം ആയിരുന്നു ഹവാലി മീറ്റ്. ഉറുമ്പിനെ കേന്ദ്രമാക്കി ആയിരുന്നു ഈ മീ‍റ്റിലെ കണ്ണികൾ വിളക്കപ്പെട്ടത്, അവിടെ നിന്നും, സുനിൽ.കെ.ചെറിയാൻ, പ്രദീപ് കുളക്കട, ഞാൻ (വീ.കെ.ബാല), സലാഹുദ്ദീൻ പിന്നെ അത് സാവധാനം വളർന്ന് പതിനാല് പേരോളം എത്തി.

ഇന്നലെ വരെ കഴിഞ്ഞ പലമീറ്റുകളും സ്ത്രീസാന്നിദ്ധ്യംകൊണ്ട് സമ്പുഷ്ടമായിരുന്നെങ്കിൽ, ഇവിടെ അങ്ങനെ  സ്ത്രീ സാന്നിദ്ധ്യം രണ്ടില്‍  ഒതുങ്ങി.വിൻസെന്റ് എന്ന ബ്ലോഗറുടെ ഭാര്യയും, അഷ്‌റഫിന്റെ മകളും ഭാര്യയും ആയിരുന്നു അവര്‍. ജീവൻ ടീവി യുടെ കുവൈറ്റ് യൂണിറ്റിന്റെ ക്യാമറമാൻ ആയ ശ്രീ വിനോദ് വി.നായരുടെ  വീട്ടിൽ ആയിരുന്നു  ഒത്തുചേരൽ.  വൈകുന്നേരങ്ങളിൽ മുറ്റത്തിരുന്നു,കടലയും കൊറിച്ചു   സൊറപറഞ്ഞിരിക്കുന്ന ഒരു സാധാരണ കുടുംബക്കൂട്ടായ്മയുടെ അനുഭൂതിയായിരുന്നു ഈ കൂടിച്ചേരലിന്, വിനോദിന്റെ അമ്മയുടെയും, അമ്മാവന്റേയും സാന്നിദ്ധ്യം  അതിന് ഒരു ഗൃഹാതുരത്വം നൽകി.

പരസ്പരം പരിചയപ്പെടുത്തൽ വിനോദിൽ തുടങ്ങി, ഹാരിഫിൽ അവസാനിക്കുമ്പോൾ ഞങ്ങൾ എല്ലാവരും ഒരു കുടുംബത്തിലെ അംഗങ്ങളേ പോലെ വേണ്ടപ്പെട്ടവർ ആയിമാറിയിരുന്നു. നാലുചുവരുകൾക്കുള്ളിൽ ഒതുങ്ങില്ല ഞങ്ങൾ എന്ന ദൃഡനിശ്ചയത്തിൽ ആണ് ഞങ്ങൾ ജ്യോനവന് ആദരാഞ്ജലി അർപ്പിച്ച്,തീരുമാനങ്ങളെടുത്ത്  പിരിഞ്ഞത്.

മലയാളത്തിന്റെ എന്നത്തേയും നല്ലഗാനങ്ങളിൽ ഒന്നായ “ആ നിമിഷത്തിന്റെ നിര്‍വൃതിയില്‍…” എന്നു തുടങ്ങുന്ന ഗാനം, കുവൈറ്റിൽ സൌണ്ട് എഞ്ചിനിയർ ആയി വർക്കുചെയ്യുന്ന ശ്രീകുമാർ ബി.ഉണ്ണിത്താന്‍   ആലപിച്ചു, സുനിൽ.കെ.ചെറിയാന്‍ അതിന്  തബലയുടെ താളം നൽകി വീണ്ടും അനശ്വരമാക്കി. അഷ്‌റഫിന്റെ മകൾ പാടിയ അമ്മ,അച്ഛന്‍,മകള്‍ ബന്ധം ഹൃദ്യമായി വര്‍ണിക്കുന്ന ഗാനം വളരെ മനോഹരമായിരുന്നു, ഗോപിവെട്ടിക്കാട്ട് ചൊല്ലിയ അദ്ദേഹത്തിന്റെ സ്വന്തം കവിത വേറിട്ടഅനുഭവമായി. ജീവൻ റ്റീവി ടീം ഞങ്ങൾക്ക് നൽകിയ വീഡിയോ കവറേജ് ഈ മീറ്റിനെ മലയാളമണ്ണിലും, ലോകത്തിന്റെ മറ്റ് ഭാഗങ്ങളിലും എത്തിക്കും, വിവാദങ്ങൾക്കിടമില്ലാതെ “പുലികള ” ല്ലാത്ത കുറെ പ്രവാസികളുടെ, സ്നേഹത്തിന്റെ, സാഹോദര്യത്തിന്റെ, അകമഴിഞ്ഞ സഹകരണത്തിന്റെ ഒരു നേർക്കാഴ്ച്ച ആയിരുന്നു ഹവാലി മീറ്റ്.

ഈ കൂട്ടായ്മയിൽ പങ്കാളി ആകാൻ ആഗ്രഹിക്കുന്ന ബ്ലോഗർമാർ antonyboban@gmail.com ബന്ധപ്പെടാൻ താത്പര്യപ്പെടുന്നു.

ഇനി ബ്ലോഗ് മീറ്റിലെ ചില കാഴ്ച്ചകൾ………………001

പ്രദീപ് കുളക്കട, വിചാരം, വീകെ ബാല, ഉറുമ്പ്, ശ്രീകുമാർ.ബി,

002

സുനിൽ .കെ ചെറിയാൻ,  പ്രദീപ്കുളക്കട, വിചാരം, വീകെ ബാല

DSC01946

വലതുവശത്തുനിന്നും പ്രവാസി എന്ന പ്രയാസി, ഗോപിവെട്ടിക്കാട്ട്, വിൻസെന്റും കുടുംബവും, അഷ്‌റഫിന്റെ  ഭാര്യയും.

003

വേറിട്ട കാഴ്ച്ച സുനിൽ.കെ.ചെറിയാൻ

004

വലതുവശത്ത് ചിന്തകൻ

005

ജീവൻ ടീ.വി ക്യാമറമാൻ വിനോദ്.വി.നായർ, സുനിൽ.കെ.ചെറിയാൻ

006

അഷ്‌റഫിന്റെ മകളും ഭാര്യയും, വിൻസെന്റും ഭാര്യയും

008

മണൽമർമ്മരങ്ങൾ (ഹാരിഫ് അലി) വിനോദ്. വി.നായർ, നടുക്ക് അഷ്‌റഫ്

009

ഒരു വട്ടക്കൂട്ടം………………………..

010

ഇതാണ് കുവൈറ്റിന്റെ ചരിത്രത്തിലെ ആദ്യ ബ്ലോഗ് മീറ്റ്………….

DSC01908

വലതുവശത്തുനിന്നും സാപ്പി ചിരിക്കുകയാണ് ( ആണോ ?), പ്രവാസി എന്ന പ്രയാസി, ഗോപിവെട്ടിക്കാട്ട്, പിന്നെ വിൻസെന്റും കുടുംബവും.

DSC01931

അല്പം തമാശയും അല്പം കാര്യവും

DSC01932

ഉറുമ്പരിച്ചുതുടങ്ങി……………………

Advertisements
Explore posts in the same categories: വാർത്ത

26 Comments on “കുവൈറ്റ് ബ്ലോഗേർസ് മീറ്റ്”

 1. വീ.കെ.ബാല Says:

  എനിക്കൊന്നും ഇപ്പോൾ പറയാനില്ല കേൾക്കട്ടെ…..


 2. കുവൈറ്റിൽ വെച്ചാണ് ബ്ലോഗിംഗ് തുടങ്ങിയത്.
  ഇന്നിപ്പോ ഷാർജായിൽ ഇരുന്നു ഇതു വായിക്കുമ്പോൾ ഒരു 6 മാസം മുമ്പായിരുന്നു ഈ ഒത്തുചേരലെങ്കിൽ ഞാനുമുണ്ടായേനെ എന്ന് വിചാരിക്കുന്നു.
  കുവൈറ്റിൽ വെച്ച് ചിന്തകനും പ്രവാസി എന്ന പ്രയാസിയുമായിരുന്നു പ്രോത്സാഹനം.
  ചിന്തയിൽ കാലുകുത്തുന്നതിനു മുമ്പ് കമന്റെഴുതുവാൻ രണ്ടേ രണ്ടു പേർ.
  ചിന്തകനും പ്രവാസി എന്ന പ്രയാസിയും.
  പിന്നെ സാപ്പി വന്നു.
  തിരൂർകാരൻ വന്നു. .
  അതാണു കുവൈറ്റ് ബ്ലോഗേഴ്സുമായുള്ള ബന്ധം
  ഏറ്റവും കൂടുതൽ ചിരിച്ചിട്ടുള്ളത് സ്വന്തം അക്ഷരത്തെറ്റുകളെപ്പറ്റി തിരൂർകാരനെഴുതിയ പോസ്റ്റു വായിച്ചാണ്. 🙂
  ഇവിടെ വന്ന ശേഷമാണ് കുളക്കടക്കാലത്തിനെയും ഉറുമ്പിനെയുമൊക്കെ വായിക്കുന്നത്.
  ഗോപി വെട്ടിക്കാട്ടിന്റെ സ്വരം കേട്ടിട്ടുണ്ട്. ജ്യോനവനെക്കുറിച്ചറിയാൻ വിളിച്ചപ്പോൾ.
  ഒരു പാവം സ്വരം.
  ബൂലോകം വളരുംതോറും പിളരും.
  ബൂലോകം ബ്ലോബായ്, ബ്ലോവൈറ്റ്, ബ്ലാർജ, ബ്ലോരളം തുടങ്ങിയവയായി സമീപകാലത്തുതന്നെ മാറിയേക്കാം.
  അതുകൊണ്ടു ചുമ്മ ഒരു ആൾ ബലത്തിനു പത്താളിനെ സംഘടിപ്പിക്കാൻ നോക്ക്, 🙂

  എല്ലാവിധ ആശംസകളും..

  പഴയ ഒരു കുവൈറ്റ് ബ്ലോഗർ.


 3. പ്രിയ പള്ളിക്കുളം,

  നമ്മള്‍ ആഗ്രഹിച്ചപോലെ ഒടുവില്‍ കുവൈത്തിലും ബ്ലോഗ്‌ കൂട്ടായ്മയായി. നീ ഷാര്‍ജയില്‍ ആണെങ്കിലും ബൂലോകത്ത് നമ്മള്‍ തമ്മില്‍ അകല്ച്ചയില്ലല്ലോ…അല്ലെടാ…

 4. സജി Says:

  ആശംസകള്‍!


 5. എനിക്കിതു കാണുമ്പോള്‍ സങ്കടം തോന്നുകയാ..എത്തിച്ചേരാന്‍ കഴിയാത്തതില്‍..ഒഴിവാക്കാന്‍ കഴിയാത്ത ഒരു തിരക്ക് വന്നു…എന്നാലും കുളകടയെ മീറ്റ്‌ നടക്കുമ്പോള്‍ വിളിച്ചു കാര്യങ്ങള്‍ തിരക്കിയിരുന്നു.. തിരൂര്‍കാരന്റെ എല്ലാവിധ പിന്തുണയും ഇവിടെ അറിയികട്ടെ …ആശംസകള്‍..
  ബാല ,
  റിപ്പോര്‍ട്ട്‌ നും ഫോടോക്കും നന്ദി..

 6. maaanikyam Says:

  അക്ഷരങ്ങളുടെ കൂട്ട് -അതിന്റെ ഈടുറപ്പ് അതെത്ര വലുതാണെന്നറിയുന്നു….
  ജ്യോനവന്റെ കവിതകള്‍ വായിച്ചു .. ഓര്‍ക്കാപ്പുറത്ത് അവന്‍‌ പോയപ്പോള്‍ പറഞ്ഞറിയിക്കാനാവാത്ത വിഷമം ഉണ്ട് ..ബ്ലോഗേഴ്സിന്റെ കൂട്ടത്തില്‍ നിന്ന്
  ആദ്യം ലക്ഷ്യത്തില്‍ എത്തിയവന്‍ എന്ന പട്ടം കൊടുക്കാം…
  ജ്യോനവന്റെ പുഞ്ചിരി ഈ ബൂലോകത്തും എല്ലാമനസ്സിലും എന്നും നിലനില്‍ക്കട്ടെ!
  ജ്യോനവന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു….

  ഉറുമ്പിനോട് സംസാരിച്ചത് ഈ ഒരു അവസരത്തിലായി ..
  പിന്നെ സംസാരിക്കാനുള്ള മനസാന്നിധ്യം തീര്‍ത്തും കൈമോശം വന്നു …
  ഇനിയും കിട്ടുന്ന അവസരത്തില്‍ ഒക്കെ നിങ്ങള്‍ ഒത്തു ചേരണം..
  കുവൈറ്റിന്റെ ചരിത്രത്തിലെ ആദ്യ ബ്ലോഗ് മീറ്റ് നടന്നതില്‍ അത്യധികമായ സന്തോഷം
  എല്ലാവര്‍ക്കും എന്റേ സ്നേഹാന്വേഷണങ്ങള്‍ -മാണിക്യം

 7. വീ.കെ.ബാല Says:

  പള്ളിക്കുളം,
  പ്രയാസി എന്ന പ്രവാസി,
  സജി,
  തിരൂർകാരൻ,
  മാണിക്യം…,
  പ്രോത്സാഹനങ്ങൾക്ക് നന്ദി, സംഭവ ബഹുലമല്ലെങ്കിലും വളരെ രസകരമായ കൂടിക്കാഴ്ച്ച, എല്ലാവർക്കും ഒരാകാംക്ഷ, നമ്മളുടെ മനസ്സിലുള്ള വിഷ്വലിന് സമാനമായ അനുഭവം വളെരെ കുറവായിരിക്കും, പ്രൊഫൈലിൽ ഫോട്ടം ഇല്ലാത്തവരെ കുറിച്ചുള്ള നമ്മുടെ മുൻ‌വിധി പലപ്പോഴും തെറ്റും, ഉറുമ്പിന്റെ സ്വരം ആദ്യം കേട്ടപ്പോൾ എന്റെ മനസ്സിൽ‌വന്നത്, ഗൾഫ്ജീവിതം തലയിൽ തീർത്ത “കഷണ്ടി” ഉള്ള ആൾ എന്നായിരുന്നു, പക്ഷേ നേരിൽ കണ്ടപ്പോൾ അങ്ങനെ ആയിരുന്നില്ല…… അങ്ങനെ എത്ര കാഴ്ച്ചകൾ………..


 8. വെറുമൊരു കൂടിചേരല്‍ അല്ല,വേറിട്ടൊരു കൂടിച്ചേരല്‍. നാട്യങ്ങളില്ലാതെ, നന്മകളുടെ കൂടിച്ചേരല്‍.അതുതന്നെയാണ്
  ഇതിനെ വ്യത്യസ്തമാക്കുന്നത്. സൌഹൃദം വിമര്‍ശനങ്ങള്‍ക്ക്‌ തടസമാകരുത് എന്നത് വേറിട്ട നിലപാടും.
  പള്ളിക്കുളം താങ്കള്‍ക്ക് അഭിമാനിക്കാം,താങ്കള്‍ ആഗ്രഹിച്ചത്‌ ഞങ്ങള്‍ സാര്‍ത്ഥകമാക്കുന്നു.
  നന്ദി ബാലാ നല്ല റിപ്പോര്‍ട്ടിന്

 9. സുനിൽ കൃഷ്ണൻ Says:

  എല്ലാവർക്കും ആശംസകൾ

 10. നട്ടപിരാന്തന്‍ Says:

  ബ്ലുവൈറ്റില്‍ നടത്തിയ ഈ സംഗമത്തില്‍ പല മുഖങ്ങളും കണ്ടതില്‍ വളരെ സന്തോഷം…….

 11. kuTTanmenon Says:

  ഇതാണ് കുവൈറ്റിന്റെ ചരിത്രത്തിലെ ആദ്യ ബ്ലോഗ് മീറ്റ്…………. അത് പള്ളിയില്‍ പോയി പറഞ്ഞാല്‍ മതി… 🙂 രണ്ടു വര്ഷം മുമ്പ് കുവൈറ്റില്‍ ബ്ലോഗ്‌ മീറ്റ്‌ നടന്നിരുന്നു. വിചാരത്തിനു വ്യക്തമായി അറിയാം. പഴയ ബ്ലോങര്മായ (ഈ ഞാനുള്‍പ്പെടെ) ദീപു, മുസാഫിര്‍, വിശ്വം എന്നിവരെ വിളിക്കാതെ ഇങ്ങനെ ഒരു ബ്ലോഗ്‌ മീറ്റ്‌ നടത്തിയതില്‍ പ്രതിഷേധിക്കുന്നു. നാളെ കുവൈറ്റില്‍ ബ്ലോഗ്‌ ബ്ലാക്ക്‌ ഡേ ആയി പ്രഖ്യാപിക്കുന്നു.

 12. വീ.കെ.ബാല Says:

  സുനിൽ കൃഷ്ണൻ,
  നട്ടിപ്പിരാന്തൻ,
  കുട്ടൻ മേനോൻ,
  കമന്റിനും, പ്രോത്സാഹനങ്ങൾക്കും നന്ദി,
  പിന്നെ മേൻ‌നെ ഇജ്ജ് ഉശാറകാതെ, പഹയൻ നമ്മടെ വിചാരം ഇതെക്കുറിച്ചൊന്നും പറഞ്ഞില്ല, പിന്നെ ബൂലോകത്തിന്റെ “ചൂണ്ട് പലകകളിൽ” ഇതൊന്നും കണ്ടതുമില്ല, ഇനി അങ്ങനാണെങ്കിൽ തന്നെ അത് ഇറാഖ് വാറിന് മുൻപുള്ള മീറ്റ് ഇത് അതിന് ശേഷമുള്ള മീറ്റ്…..ഞാൻ ചരിത്രം കൊണ്ടുദ്ദേശിച്ചത് കഴിഞ്ഞവർഷത്തെ കാര്യമാ…. പിന്നെ എത്രയും വേഗം ഉറുമ്പിന് മെയിൽ ചെയ്ത് കൂടെകൂടിക്കോ, അല്ലെങ്കിൽ കരുണേട്ടന്റെ മകൻ ചുരളിധരന് പറ്റിയത് പറ്റും, പറഞ്ഞേക്കാം….. “കണ്ണുതുറക്കാത്ത ദൈവങ്ങളെ……കരയാനറിയാ‍ത്ത, ചിരിക്കാനറിയാത്ത കളിമൺ പ്രതിമകളേ……” താളവും മേളവും ആവശ്യത്തിന് ചേർക്കുക, അബ്ബാസ്സിയയിൽ ആണെങ്കിൽ ഗ്ലാസ്സുകൾ കൂട്ടിമുട്ടി അപകടങ്ങൾ ഒഴിവാക്കാൻ ശ്രദ്ധിക്കുക………..
  ബൂലോക മാതാ കീ ജയ്

 13. Abid Areacodde Says:

  നന്നായി….ക്യാമറയില്‍ വെള്ളം കയറിയ പോലെ ഫോട്ടോകള്‍ ???

 14. വീ.കെ.ബാല Says:

  Abid Areacodde , ന്റെ മാഷെ താങ്കളുടെ പേര് ഇത്തിരി കട്ടിയായിപ്പോയി, പിന്നെ ബാബു എന്ന് എഴുതി സമാധാനിച്ചു, ബാബുവിന്റെ അഭിപ്രായം ശരിയാണ് ദ്രാവിടനെ ആര്യനാക്കാൻ ഇത്തിരിപാടാണന്ന് ഫോട്ടോ ഷോപ്പിൽ വച്ച് മനസ്സിലായി പിന്നെ ഒരു വിധത്തിൽ “ദ്രവ്യൻ” ആക്കി എടുത്തു. അപ്പോൾ മാഷ് പറേന്ന് വെള്ളം കേറീന്ന്…….ക്ഷമീര്, അറ്റുത്തമീറ്റ് പകൽ നടത്തും മുഴുവൻ ഫോട്ടോം ഇടും….. വെൾലം കേറാത്തത് ജീവൻ ടി.വി. യിൽ കാണാം

 15. ഉറുമ്പ്‌ /ANT Says:

  കുട്ടമ്മേന്ന്നെ, ഇത്രയും ആൾക്കാരെ തപ്പിയെടുക്കാൻ തന്നെ മാസങ്ങൾ നീണ്ട കാത്തിരുപ്പ് വേണ്ടി വന്നു. രണ്ടു പോസ്റ്റും ഇട്ടു.നമ്മുടെ പോസ്റ്റൊക്കെ ആരുകാണാൻ..? അവസാനം ജ്യോനവൻ സംഭവത്തോടെയാണ് ഇത്രയധികം പേർ ഇവിടെ ഉണ്ടെന്നു തന്നെ അറിയുന്നത്. വലിയ ആഘോഷങ്ങളൊന്നുമില്ലാതെ ചെറിയ രീതിയിൽ നടത്തിയ ഒരു ബ്ലുഹൃത്ത് സംഗമം. പ്രതീക്ഷിച്ചതിലും കേമമായി എന്നു പറയാതെ വയ്യ. ഇനിയും കുവൈറ്റിന്റെ വഴിയോരങ്ങളിൽ അലഞ്ഞു നടക്കുന്ന ബ്ലുഹൃത്തുക്കൾ എത്രയും പെട്ടെന്ന് എനിക്കു മെയിൽ ചെയ്താൽ കുവൈത്ത് ബ്ലോഗേഴ്സ് എന്ന ഗ്രൂപ്പിൽ അംഗമാകാം. ഒന്നിച്ചിരുന്നു വെടിക്കഥകൾ പറയാം. എന്റെ ഈമെയിൽ. antonyboban@gmail.com

  മാണിക്യം…..ഈ വഴി മറന്നില്ലല്ലോ അല്ലേ.

  നട്ടപിരാന്തൻ ആളെ കണ്ടുകഴിഞ്ഞു. ഇനിയെന്തു സംഭവിക്കുമെന്നു പറയാൻ കഴിയില്ല. ഭാഗ്യം എന്നെ കണ്ടാൽ മനസ്സിലാകുന്ന പരുവത്തിനാക്കാൻ ഫോട്ടൊഷോപ്പിനും പറ്റീട്ടില്ല. 🙂

 16. മീര അനിരുദ്ധൻ Says:

  കുവൈറ്റ് മീറ്റിൽ പങ്കെടുത്ത എല്ലാവർക്കും ആശംസകൾ

 17. വീ.കെ.ബാല Says:

  മീര അനിരുദ്ധൻ,
  ഉറുമ്പ്‌ /ANT,
  പ്രോത്സാഹങ്ങള്‍ക്ക് നന്ദി,


 18. അഭിവാദ്യങള്……. അഭിവാദ്യങള്……. ആയിരം ആയിരം അഭിവാദ്യങള്‍ ……

  ഞനും അന്നു കുറചു പടങല്‍ എടുതിരുന്നു.. അതൊക്കെ എങനാ ബ്ലൊഗില്‍ കെറ്റുക എന്നു അദ്യം പടിക്കട്ടെ എന്നിട്ടു പൊസ്റ്റാമ്.. 🙂


 19. നിങ്ങളെ വെളുപ്പിച്ച സ്ഥിക്ക് എനിക്ക് അല്പം മുടികൂടി വെക്കാമായിരുന്നു. 🙂

 20. ഉറുമ്പ്‌ /ANT Says:

  ന്യായമായ ആവശ്യം. അടുത്ത മീറ്റിനു നോക്കാം ചിന്തകാ. 🙂


 21. കുവൈറ്റ് ബ്ളോഗേഴ്സ് കൂട്ട് ജീവന്‍ ടിവി സംപ്രേഷണം ചെയ്യുമെന്ന് അറിയിക്കുന്നു. വെള്ളി ഉച്ചക്ക് ഒരു മണിക്ക് ഗള്‍ഫ് ന്യൂസ് വീക്കില്‍.
  ഈ ലിങ്ക് കൂടി നോക്കുക. http://varthapradakshinam.blogspot.com/2009/10/blog-post_08.html

 22. പാവത്താന്‍ Says:

  കുവൈറ്റ് മീറ്റിന് ആശംസകള്‍.

 23. Karumban Says:

  menon nte comment enthaayalum kaanum ennu urappichu thanneya ee post vaayichu vannathu… njanum oru kuwait blogger aanu (aayirunnu) …ippo bhavana ellaam theernnu poya kaaranam mindandirikkuva … 2 kollam munpe last post ittavare meet nu vilikkumenkil next time njanum varaam…

 24. വീ.കെ.ബാല Says:

  അഭിവാദ്യങ്ങൾ, അഭിവാദ്യങ്ങൾ ഞങ്ങൾക്കെല്ലാം അഭിവാദ്യങ്ങൾ, വിൻസെന്റെ വന്നതിനും കമന്റിട്ടതിനും നന്ദി, ആറാം തീയതി 3.30ന് വീണ്ടും കാണാം , വിശദവിവരങ്ങൾ മെയിൽ കിട്ടിക്കാണും എന്ന് കരുതുന്നു

 25. വീ.കെ.ബാല Says:

  @ചിന്തകൻ
  പണ്ട് ഈവഴി എങ്ങാണ്ട് വന്നതാ പിന്നെ ഇപ്പഴ അല്ലെ, ? വന്നതിനും കമന്റിട്ടതിനും നന്ദി, ആറാം തീയതി 3.30ന് വീണ്ടും കാണാം , പിന്നെ മുടി അത് അടുത്തതിന് വയ്ക്കാം, ടവറിന്റെ…….
  ഉറുമ്പ്, നന്ദി (ചിന്തകനുവേണ്ടി പറഞ്ഞത, പുലി ബിസിയല്ലെ…. )
  @സുനിൽ.കെ.ചെറിയാൻ,
  മാഷെ ഞെട്ടിച്ചു കളഞ്ഞു, നിങൾ തന്ന ലിങ്കിൽ ഇട്ടിരുന്ന പേയ്പ്പർ കട്ടിംഗിൽ സുനിൽ ചെറിയാൻ എന്നേ കണ്ടൊള്ളു, ഞാൻ ഈ റിപ്പോർട്ടിൽ നിങ്ങളുടെ ഫോട്ടത്തിന് താഴെ സുനിൽ.കെ.ചെറിയാൻ, എന്നാണ് എഴുതിയിരുന്നത്, ഈ “കെ “ വല്ല സ്ഥാനപ്പേരും മാണെങ്കിൽ സംഗതി കൊളമാകുമല്ലോ എന്ന് വിചാരിച്ചപ്പോൾ ആണ് ഐഡി ശ്രദ്ധിച്ചത്, തെറ്റിയിട്ടില്ല….. വിവരങ്ങൾ അറിയിച്ചതിന് നന്ദി
  @പാവത്താൻ,
  ആശംസകൾക്ക് നന്ദി, പോസ്റ്റുകൾ നിറയട്ടെ അത്ര പാവമല്ലാത്തവ
  @ Karumban ,
  അടുത്തമീറ്റ് പകലാണ് ധൈര്യത്തിൽ പോര്, ഇനീ ബ്ലോഗർ അല്ലെങ്കിലും നമ്മൾ ആക്കും, ചിന്തകനും, പ്രദീപും, കുളക്കടയും “ഞാനും” ഒക്കെ എന്തിനും തയ്യാറായി നിൽപ്പുണ്ട് (ബ്ലോഗുമായി ബന്ധപ്പെട്ടവ) മാഷ് ഉറുമ്പിന് ഒരു മെയിൽ ചെയ്ത് ഈ ഗ്രൂപ്പിൽ മെമ്പറ് ആവുക, പിന്നെ ഗ്രൂപ് മെയിലിൽ ന്യൂസ് എത്തും, നന്ദി


 26. എല്ലാവരെയും കാണാന്‍ കഴിഞ്ഞതില്‍ സന്തോഷം..നന്ദി.
  ജ്യോനവന്‍ മാത്രം ഇല്ലല്ലോ എന്നാ വിഷമം മാത്രം..


Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s


%d bloggers like this: