Archive for December 2009

അനുഭവങ്ങൾ പാളിച്ചകൾ

December 29, 2009

ഗൾഫ് എന്നും മലയാളികൾക്ക് പറുദീസ ആണ് (ആയിരുന്നു ?). എന്റെ  ഇന്നലകളിൽ അങ്ങനെ ചില കാഴ്ച്ചകൾ കണ്ടിട്ടുമുണ്ട്. എന്റെ കൊച്ചഛൻ (അച്ഛന്റെ അനുജൻ) കുറേക്കാലം സൌദിയിൽ ആയിരുന്നു ജോലിചെയ്തിരുന്നത്. അദ്ദേഹം നാട്ടിൽ വരുമ്പോൾ വീട്ടിൽ ഭയങ്കര ആഘോഷമാണ്, ഒരു ഉത്സവ പ്രതീതി, അകാരണമായി കത്തിക്കിരയാവുന്ന കോഴികൾ ഒരു നിത്യ കാഴ്ച്ചയായിരുന്നു. ഞങ്ങൾക്ക് കരുതിയിരിക്കുന്ന തുണിയും “ഹീറോ പെൻ” ഉം വാങ്ങി ഞങ്ങൾ പിൻ‌വാങ്ങും, പിന്നെ അപ്പച്ചിമാരും ജേഷ്ടത്തിമാരും, കുഞ്ഞമ്മമാരും “കയറി ഇറങ്ങി” കഴിയുമ്പോൾ കൊണ്ടുവന്ന പെട്ടികൾ സുനാമിയിൽ പെട്ടപോലെ ആകും. എല്ലാം കൊടുത്ത് മഹാബലി ആകുന്ന പ്രവാസി, കൊടുക്കലിലൂടെ മനസ്സ് നിറയുന്ന പ്രവാസി, അവന്റെ രണ്ടാം ഭാഗം ഏറെ ഇഷ്ടപ്പെടുന്ന സുഹൃത്തുക്കൾ ഒഴികെ ആരുമായി പങ്കിടാറില്ല.

രണ്ടായിരത്തിമൂന്ന്, ചരമസൂര്യന്റെ തീ‍ക്കണ്ണുകൾക്ക് അല്പം പോലും തീഷ്ണത കുറവായിരുന്നില്ല, കെ.പി.റ്റി.സി ബസ്സിൽ (ഫാഹഹീൽ) ഫാഹീലിലേയ്ക്ക് ഞാൻ യാത്ര തിരിച്ചു എന്റെ അയൽ‌ക്കാരനും സുഹൃത്തുമായ ബൈജുവിനെ കാണാൻ. പതിനഞ്ച് മിനിട്ട് യാത്രയെ ഉണ്ടായിരുന്നുള്ളു. ബസ്സിൽ നിന്നും ഇറങ്ങി ബി.ഇ.സി ലെയിനിലൂടെ ഞാൻ മുൻപോട്ട് നടന്നു അവൻ ബി.ഇ.സി യുടെ മുൻപിൽ തന്നെ എന്നെക്കാത്ത് നിൽ‌പ്പുണ്ടായിരുന്നു. എനിക്ക് ആദ്യം ആളെ മനസ്സിലായില്ല. മൂന്നുമാസത്തെ കുവൈറ്റ് ജീവിതം അവനെ അത്രയ്ക്ക് മാറ്റിമറിച്ചിരുന്നു. അൻപത്‌വർഷം പിന്നിലെ പൌരഷമായിരുന്നു അവന്റെ മുഖത്ത്, നന്നേ ക്ഷീണിച്ച് അവശനായിരുന്നു. എന്തോ എനിക്കവനെ അഭിമുഖീകരിക്കാൻ ബുദ്ധിമുട്ട് തോന്നി. ജീവിത പ്രാരാബ്ധത്തിൽ നിന്നും കരകയറാൻ അറബിക്കടൽ താണ്ടിയവനെ കാത്തിരുന്നത് അടിമ വേല ആയിരുന്നു. ഞാനവനോട് കാര്യങ്ങൾ തിരക്കി, അവന്റെ സ്വരത്തിൽ ക്ഷീണം ഒന്നും ഇല്ലായിരുന്നു മനസ്സിനെ മെരുക്കി എടുത്ത് സ്വയം അടിമയുടെ ഉത്തരവാധിത്വങ്ങൾ മനസ്സിലാക്കി ജീവിക്കാൻ തുടങ്ങിയിരിക്കുന്നു. അറബിയുടെ ശാരീരിക മാനസ്സിക പീഠന കഥ വളരെ നിസാ‍രമായി അവൻ പങ്കുവച്ചു. ഞാൻ അവനെ ഏതെങ്കിലും തരത്തിൽ സഹായിക്കാൻ പ്രാപ്തനായിരുന്നില്ല. ശാരീരിക പീഠനം ഇല്ല എന്നതൊഴിച്ചാൽ ഞാനും  ഒരു അടിമയായിരുന്നു, വൈദേശികരുടെ കീഴിൽ ജോലിചെയ്യാൻ നിർബന്ധിതനായ ഒരു പ്രവാസി അല്ലെങ്കിൽ അറിഞ്ഞുകൊണ്ട് അടിമത്തം സ്വീകരിച്ചവൻ.

ബൈജു 2003 കളിൽ നാട്ടിലെ ചിലകമ്പനികളിൽ ജോലിചെയ്ത് വരുമ്പോൾ ആണ് സഹോദരിയുടെ വിവാഹം നടക്കുന്നത്, വിവാഹത്തിന്റെ നടത്തിപ്പിനായി അവന് കുറെതുക കടം വാങ്ങേണ്ടി വന്നു. ഒരുവർഷം കഴിഞ്ഞിട്ടും കൊടുക്കാൻ പറ്റാതെ വന്നപ്പോൾ ആണ് അവൻ ഗൾഫ് എന്ന പറുദീസ തേടി ഇറങ്ങിയത്. കുവൈറ്റിൽ നിന്നും വന്ന മുരളി എന്നയാളുടെ പക്കൽ വിസ ഉണ്ട് എന്ന് ഒരു പരിചയക്കാരൻ പറഞ്ഞപ്പോൾ അവൻ കൂടുതൽ ഒന്നും ആലോചിച്ചില്ല. കുറച്ച്കാലം കഷ്ടപ്പെട്ടാലും അതിന് പ്രയോജനം ഉണ്ടാകും എന്ന ചിന്തയും ഏജന്റിന്റെ മോഹന വാഗ്ദാനത്തിൽ മനം മയങ്ങുന്നവരിൽ ഒരാളായി അവനും. കഫീലിൽ (സ്പോൺ‌സർ) ന്റെ കയ്യിൽ നിന്നും തന്റെ ബന്ധുവിനെന്നും പറഞ്ഞ് പണച്ചിലവില്ലാതെ കൈക്കലാക്കിയ വിസ പല കൈമറിഞ്ഞ് ബൈജുവിന്റെ കയ്യിൽ എത്തിയപ്പോൾ അതിന് എൺപതിനായിരം രൂപയുടെ ഭാരം ഉണ്ടായിരുന്നു. എൻപതിനായിരം എന്ന് കേട്ടപ്പോൾ പിൻ‌വാങ്ങി എങ്കിലും, അന്നത്തെ രാത്രി അവന് ഉറക്കം വന്നില്ല, സ്നേഹത്തോടും വാത്സല്ല്യത്തോടും പണം നൽകിയവരെ ഒരു വർഷമായിട്ടും നിരാശപ്പെടുത്തേണ്ടി വന്നതോർത്തപ്പോൾ, തന്റെ രക്ഷക്കായ് എത്തിയതാണ് ഈ വിസ എന്ന് അവൻ സ്വപ്നം കണ്ടു. അടുത്തദിവസം അളിയനോടും, മറ്റ് ബന്ധുക്കളോടും സംസാരിച്ചു, രക്ഷപെടുന്ന കാര്യമല്ലെ എന്ന് കരുതി പലരും സഹായിക്കാൻ തയ്യാറായി. ബൈജു വീണ്ടും  മുരളിയെ വിളിച്ചു, ജോലിയെ കുറിച്ച് അന്വേഷിച്ചു ശമ്പളത്തെക്കുറിച്ച് ഒന്നും സംസാരിച്ചില്ല, ഗൾഫല്ലെ നല്ലകാശായിരിക്കും എന്ന ചിന്ത അവനെ അതിൽ നിന്നും പിന്തിരിപ്പിച്ചു

കഫീലിന്റെ വഫ്രയിലുള്ള ഗസ്റ്റ് ഹൌസിൽ വാച്ച്മാൻ/കുക്ക് ആയിട്ടായിരുന്നു ജോലി പറഞ്ഞത്, കുക്ക് എന്ന് പറഞ്ഞാൽ അറബി-ബിരിയാണി ഉണ്ടാക്കാൻ അറിയണം, പിന്നെ അത്യാവശ്യം വേണ്ട ഭക്ഷണത്തിന്റെ ഒക്കെ പേർ ഏജന്റ് പറഞ്ഞുകൊടുത്തു.ഇനീ എങ്ങനെ ഒരു കുക്കാവാം എന്ന ചിന്തയിലായിരുന്നു ബൈജു ആലപ്പുഴയിലെ ഒരു ഹോട്ടലിൽ നിന്നും അത്യാവശ്യം പാചകം  ( ബിരിയാണി ഉണ്ടാക്കാനും മറ്റും ) പഠിച്ചു ( ?) പിന്നെ എല്ലാം പെട്ടന്നായിരുന്നു. ബൈജുവും പ്രവാസിയായി.എഴുപത്തിയഞ്ചുവയസ്സിന് മേൽ പ്രായമുള്ള ഒരു കുവൈറ്റി ആയിരുന്നു അവന്റെ കഫീൽ “ ഗഫൂർ ഇക്ക “ പഠിപ്പിച്ച അറബിമാത്രമേ വശമുള്ളു കുവൈറ്റി സംസാരിക്കാൻ തുടങ്ങുമ്പോഴെ ബൈജുവിന്റെ ശരീരം വിറയ്ക്കാൻ തുടങ്ങും, മരുഭൂമിയിലെ ഒറ്റപ്പെട്ട വീടായിരുന്നു അവന്റെ ജോലിസ്ഥലം ഏജന്റ് പറഞ്ഞതുപോലെ അത് ഒരു ഗസ്റ്റ് ഹൌസ് ആയിരുന്നു വല്ലപ്പോഴും കിളവൻ കുവൈറ്റി അവിടെ എത്തും. ഒരുവിധത്തിൽ കാര്യങ്ങൾ ഒക്കെ മുന്നോട്ട് നീങ്ങി, ഹമാ‍ർ എന്ന് സീൽക്കാരത്തോടെ പാഞ്ഞ്ടുക്കുന്ന വൃദ്ധന്റെ കൈകൾ പലപ്പോഴും മൃദുത്വം കാട്ടിയിരുന്നില്ല, ഒരു അടിമയ്ക്ക് കിട്ടാവുന്ന എല്ലാ മാന്യതയും അവൻ ആ കാലയളവിൽ അനുഭവിച്ചു.

പീഠനത്തിന്റെ പുത്തൻ പുലരി സമ്മാനിച്ചുകൊണ്ട് ബൈജു കുവൈറ്റിയുടെ വീട്ടിലേയ്ക്ക് മാറ്റപ്പെട്ടു. അവിടെ നാല് മലയാളികളും ഒരു സിലോണിയും പിന്നെ അടുക്കളക്കാരികളും പുറമ്പണിക്കാരികളുമായി, ഫിലിപ്പിനോ ഇൻഡോനേഷ്യൻ യുവതികളും. എല്ലാവരും സന്തോഷത്തോടെ അവനെ സ്വീകരിച്ചു, തങ്ങളിലേയ്ക്ക് ഒരുവൻ കൂടി. കുവൈറ്റിക്ക് രണ്ട് ഭാര്യമാർ ഉണ്ടായിരുന്നു പിന്നെ ഇവരുടെ പത്തോളം മക്കളും കൊച്ചുമക്കളും (പേരക്കുട്ടികൾ) ഒരു ചെറിയ സന്തുഷ്ടകുടുംബം. കഫീലിന്റെ രണ്ടാമത്തെ ഭാര്യ ബൈജുവിനെ ശരിക്കും വിഷമിപ്പിച്ചു അവന്റെ പ്രവർത്തിയിൽ തെറ്റ് കണ്ടുപിടിക്കുക അത് ഭർത്താവിനോട് പറഞ്ഞ് വഴക്ക് കേൾപ്പിക്കുക എന്നത് അവരുടെ ഹോബിയായി. ഭാഷ മനസ്സിലാക്കിത്തുടങ്ങിയപ്പോൾ കാര്യങ്ങൾ ഒരു വിധം നേരെ ആയി എന്നു പറയാം. എതാണ്ട് ഒരു വർഷത്തോളം ശാരീരികവും മാനസികവുമായ പീഠനങ്ങൾ ഏൽക്കേണ്ടി വന്നു.

നാട്ടിൽ 6000 രൂപ ശമ്പളത്തിൽ ജോലിനോക്കിയിരുന്നവൻ കുവൈറ്റിൽ അറബിയുടെ അടിമയായി 4500 രൂപ (30 കെഡി) ശമ്പളത്തിൽ മൂന്ന് വർഷം ജോലിചെയ്തു, ഭക്ഷണം കിട്ടാതിരുന്ന ദിനങ്ങൾ നിരവധി, പുറത്ത് നിന്നും ഒരുതുള്ളി വെള്ളം പോലും കുടിക്കാതെ ഈ നാലായിരത്തി അഞ്ഞൂറ് രൂപ ചേർത്തുവച്ച് ഏജന്റിന് കൊടുത്ത കടം വീട്ടി ഏകദേശം ഒന്നര വർഷം…… നാട്ടിലെത്തുമ്പോൾ അവന്റെ സമ്പാദ്യം അല്പം ഷുഗറും ഇത്തിരി പ്രഷറും ആയിരുന്നു…..

എന്തുകൊണ്ട് നാം ഇങ്ങനെ ഒക്കെ ആകുന്നു. കുവൈറ്റിലേയ്ക്ക് തിരിക്കുന്നതിന് മുൻപ് ഒരു തവണപോലും അവൻ തനിക്കവിടെ കിട്ടുന്ന ശമ്പളത്തെക്കുറിച്ച് ഏജന്റിനോട് ചോദിച്ചിരുന്നില്ല, ഇവിടെ കിട്ടിയതൊക്കെ സ്വന്തമാക്കി ഗൾഫ്കാരനായി, നമ്മുടെ മാധ്യമങ്ങൾ കൂട്ടിക്കൊടുപ്പുകാരന്റെ വേഷത്തിലാണ് മലയാളിയെ കുടുക്കുന്നത്. മുഖ്യധാര മാധ്യമത്തിൽ വരുന്ന ആകർഷ്കമായ പരസ്യങ്ങളിൽ കുടുങ്ങിയാണ് നമ്മളിൽ പലരും അപകട ചുഴികളിൽ പതിക്കുന്നത്. പൈസ ഉണ്ടെങ്കിൽ ആർക്കും റിക്രൂട്ട്മെന്റ് പരസ്യം നൽകാം, ഈ പരസ്യം നൽകുന്ന കമ്പനികളിൽ രജിസ്റ്റർ ചെയ്തവ വളരെ ചുരുക്കമായിരിക്കും, ഈ ഇന്റർവ്യൂവിന് സ്ഥലം ഒരുക്കിക്കൊടുക്കുന്ന വൻ‌കിട ഹോട്ടലുകളും ഈ പാവങ്ങളെ ചതിക്കുഴിയിൽ പ്പെടുത്താൻ കൂട്ടുനിൽക്കുന്നു. നമ്മുടെ ഭരണകർത്താക്കൾ ഈ വക കാര്യങ്ങൾ ഒന്നും കാണാറില്ല, കഴിഞ്ഞ അറുപത് വർഷത്തിനിടയ്ക്ക് കേന്ദ്ര സർക്കാരിന് ഇങ്ങനെ ഒരു സംഭവത്തെപ്പറ്റി അറിയില്ലായിരുന്നു ഒരു പ്രവാസകാര്യ മന്ത്രാലയം വന്ന് വീണ്ടും വർഷങ്ങൾ കഴിഞ്ഞപ്പോൾ ആണ് അനധികൃത റിക്രൂട്ടിംഗ് ഏജൻസികൾ ഇന്ത്യയിൽ ഉണ്ടെന്നകാര്യം നമ്മുടെ സർക്കാർ മനസ്സിലാകുന്നത്, ഭരണ ശുഷ്ക്കാന്തി അപാരം തന്നെ. കേരളത്തിൽ ഇന്നും വിസാക്കച്ചവടം തകൃതിയായി നടക്കുന്നു, ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും എന്നും പറഞ്ഞ് സംഘടിപ്പിക്കുന്ന ഈ വിസകൾ പതിനായിരങ്ങൾ വിലപറഞ്ഞ് വിൽക്കുന്നു അങ്ങാടികച്ചവടക്കാരന്റെ നിപുണതയോടെ കുറെ ജീവിതങ്ങളെ തല്ലിക്കെടുത്തുന്നു.

നിർജീവമായ സർക്കാർ യന്ത്രത്തിന്റെ പിൻബലത്തോടെ ചവുട്ടികേറ്റപ്പെടുന്ന ഈ ജീവിതങ്ങൾ പുറംനാട്ടിൽ തങ്ങളെകാത്തിരിക്കുന്ന പീഠന മുറകളെ മനസ്സിലാക്കിയിട്ടില്ല. മനസ്സിലാക്കിയവരാകട്ടെ സമൂഹത്തിന്റെ മുന്നിൽ അത് തുറന്ന് കാട്ടാൻ വിമുഖത കാട്ടുന്നു, തിളങ്ങുന്ന പട്ടുകുപ്പയവുമിട്ട് അത്തറും പൂശി വിമാനമിറങ്ങുന്ന ഈ പാവങ്ങൾ. സ്വന്തം വീട്ടിലെത്താൻ കാറിന് വാടക നൽകുന്നത് തന്റെ ഒരു മാസത്തെ ശമ്പളമായിരിക്കും. തിളങ്ങുന്ന കണ്ണുകളിൽ പൊടിയുന്ന നീർക്കണങ്ങൾ ആരും കാണാറില്ല. അവന്റെ മണിപഴ്സിൽ അവശേഷിക്കുന്ന നാണയത്തുട്ടുകളെ സ്വന്തമാക്കാൻ, അവന്റെ വിയർപ്പ് ഗന്ധമുള്ള കുപ്പായം സ്വന്തമാക്കാൻ , കഴുത്തിൽ തൂങ്ങുന്ന മഞ്ഞലോഹം അടർത്തി മാറ്റാൻ…., നാമുൾപ്പെടുന്ന ബന്ധുക്കൾ ഉത്സാഹിക്കുമ്പോൾ രക്ത ബന്ധത്തിന്റെ വില അറിയുന്ന പ്രവാസി എല്ലാം ഊരിനൽകി നിർദ്ധനനാവും….ഇതിൽ അറബിപ്പൊന്ന് വാരാൻ വന്ന് മാനം വിറ്റ് ജീവിക്കേണ്ടിവരുന്ന സഹോദരിമാർ ഉണ്ട്, ജീവൻ നിലനിർത്താൻ സ്വയം വിറ്റഴിയുന്നവരുണ്ട്, ചതിയിൽ‌പ്പെട്ട് കണ്ണീർ വാർക്കുന്ന ആയിരങ്ങൾ…. ശരിയായ വിദ്യാഭ്യാസ യോഗ്യതയില്ലാതെ ഗൾഫിൽ ജോലിക്കായ് ശ്രമിക്കരുത്, അങ്ങനെ ചയ്താൽ നിങ്ങൾ എത്തിപ്പെടുന്നത് സ്വയം അടിമത്തത്തിലേക്കായിരിക്കും, നിങ്ങളെ കാത്ത് പുത്തൻ പീഠന മുറകൾ ഉണ്ടാകും…….സഹോദരാ ഒരാവർത്തി കൂടെ ചിന്തിക്കുക.

(തുടരാം )

Advertisements

ഇവള്‍ maria83 gukama ?

December 14, 2009

ഇന്നത്തെ പത്രവാർത്തയാണ് ഇങ്ങനെ ഒരു പോസ്റ്റിന് ആധാരമായത്, ഇന്റെർനെറ്റിലൂടെ ആളുകൾ തട്ടിപ്പിനിരയാകുന്നതിനെതിരെ സൈബർ സെല്ലിന്റെ മുന്നറിയിപ്പ് കണ്ടു. കുറച്ച് കാലം മുൻപ് മറ്റൊരു വാർത്ത കണ്ടിരുന്നു ഒരു പ്രവാസി മലയാളി ഇല്ലാത്ത കോടികൾക്കായി  ഉള്ള ലക്ഷങ്ങൾ നഷ്ടപ്പെടുത്തിയ കഥ. എനിക്ക് വന്ന ഒരു മെയിൽ ഇവിടെ പോസ്റ്റാക്കുന്നു ഒരു പക്ഷേ നിങ്ങൾക്കും ഈ കത്ത് ഈ മെയിൽ ആയി വന്നിരിക്കാം……പ്രേമ നിർഭരമായ് അവൾ തുടങ്ങുന്നത് നോക്കുക

maria83 gukama , details 9/11/07

with love and trust.

Dearest Love,
I am more than happy of your reply to my mail. How is your day today? My name is Miss Maria Gukama single and never been married, I am 23 years old girl 5’8″ tall. i am from Cote D’Ivoire in west Africa and presently residing in the Nïdioum refugee camp here in Senegal where i am seeking political asylum due to the civil war that was fought in my country last two years. I am in surferings and pains here in this camp and i really need to have a man by my side to encourage me and give me good advice in life and help me to come out from this situation.

My late father Dr Col Dr Frank Gukama was chairman managing director of (Gukama INDUSTRIAL COMPANY LTD), in ABIDJAN the economy capital of my Country, and he was also the personal adviser to the former head of state before the rebels attacked our house one early morning and killed my mother and father in a cold blood. It is only me that is alive now and i managed to make my way to a nearby country Senegal where i am living now as a refugee. This Refugee Camp is headed by a Reverend Father, i used his office computer to send you this email and i only enter his office when he is less busy in his office.

In this camp we are only allowed to go out only on mondays and fridays of the weeks. It’s just like one staying in the prison and i hope by Gods grace i will come out here soon. I don’t have any brother,sister or relatives now whom i can go to all my relatives ran away in the middle of the war the only person i have now is Rev.STEVEN JERRY who is the pastor of the (Christ The  king of Churches) here in the camp he has been very nice to me since i came here but i am not living with him rather i am leaving in the women’s hostel because the camp have two hostels one for men the other for women.

The Pastors Tel number is ( 00221-313-29-48 )  if you call and tell him that you want to speak with me he will send for me in the hostel. As a refugee here i don’t have any right or privilledge to any thing be it money or whatever because it is against the law of this country.I want to go back to my studies because i only attended my first year before the traggic incident that lead to my being in this situation now took place. Please listen to this,i have my late father’s statement of account and death certificate here with me which i will send to you latter,because when he was alive he deposited some amount of money in a leading bank which he used my name as the next of kin,the amount in question is! $3.7(Three Million seven hundred US Dollars).

So i will like you to help me transfer this money to your account and from it you can send some money for me to get my travelling documents and air ticket to c ome over to meet with you.I kept this secret to people in the camp here the only person tha t knows about it is the Revrend because he is like a father to me. So in the light of above i will like you to keep it to yourself and don’t tell it to anyone for i am afraid of loosing my li fe and the money if people gets to know about it. Remember i am giving you all this information dueto the trust i deposed on you.I like honest and understanding people,truthful and a man of vision,truth and hardworking. My favourite language is english but very fluently.Meanwhile i will like you to call me

like i said i have alot to tell you  more about my in my next

mail. Attached here is my picture, Hoping to hear from you soonest.
Yours Forever in love.
Miss Maria

ഞാൻ മറുപടി ഇങ്ങനെ അയച്ചു. കുഞ്ഞെ ഞാൻ ഒരു നിസഹായനാണ്, നീ അതിന് പറ്റിയ ആരെ എങ്കിലും നോക്ക്, പണ്ട് തൃശ്ശൂർകാരൻ ചേട്ടൻ പറഞ്ഞ കഥ ഞാൻ ഓർത്തു സിംഹത്തിന്റേയും കഴുതപ്പുലിയുടേയും, ഈ ഫോട്ടോ ആണ് ഇതിന്റെ കൂടെ വന്നത് എന്നെ കാണാത്ത എന്നെ സ്നേഹിക്കുന്നവളുടെ ചിത്രം

PLEASE CONTACT THE BANK FOR VERIFICATIONS TRANSFERMATION AND?POSSIBL.

Inbox X

Reply

|maria83 gukama show details 9/15/07

My Sweetheart,
I thank you once again for your kindness towards me. Remember i trust you honey that is why i am giving you all this informations. My love is for you and you alone,i will like to hear your voice everytime. I have informed the bank about my plans to claim this money and the only thing they told me is to look for a foreign partner who will stand on my behalf due to my refugee status and the laws of this country.

You will have 20% of the total money helping me In this regards and l have mapped 10% for any expenses that might come in this transfer and the remaining money will be managed by you in any business of your choice. i will like you to contact the bank immediately with this information,tell them that you are my foreign partner and that you want to know the possibilities of assisting me transfer my $3.7 million dollars deposited by my late father of which i am the next of kin. The contact

informations of the bank are as follows,
Royal bank of scotland international plc.
Mr.Clayton Davis Foreign Operation/Wire Transfer Dept.
Email addresses,(rbsintbank@inmail24.com)  OR
(claytondavis@inMail24.com) Account number BLB745008901546/QB/91/B.
Telephone number  (00447031947224)or(00447031947509)

My prayers is to move out from here as soon as possible.Please make sure that you contact the bank so that after the transfer you cansend some money from that money for me to prepare my traveling documents to meet with you in your country.

Contact them now on how to transfer the $3.7 million dollars deposited by my late father of which i am the next of kin. My dear i am glad that God has brought you to help me out from this situation and i promise to be kind and will equally need you in every area of my life plus investing this money since i am still too young to manage it. As i told you before ,this camp is just like a prison and my prayers is to move out from here as soon as possible .Please make sure that you contact the bank for more information ok. l am waiting to hear from you soonest!. Yours forever in love,
Miss Maria

ഈ മറുപടി വന്നിട്ട് നാളെ കൃത്യം രണ്ട് വർഷം തികയുന്നു. ഒടുങ്ങാത്ത ആർത്തിയുള്ള ന മ്മു ടെ മണ്ണിന്റെ മക്കൾ നാളെ മറ്റൊരു തട്ടിപ്പിനിരയായ കഥയുമായി വരാം….. ഓർക്കുക തട്ടിപ്പ് ഏത് രൂപത്തിൽ വരും എന്ന് പറയാൻ ആവില്ല……. ജാഗ്രതൈ…….ആദ്യത്തെ കത്തിന്റെ ഒപ്പം അയച്ചുതന്ന ഈ പൂവുകൾ അവസാനം പുഷ്പ്പചക്രം ആകാതിരുന്നത് എന്റെ ഫാഗ്യം….

വാൽ:- താത്പര്യമുള്ളവർക്ക് ഫോൺ നമ്പർ ഉപയോഗപ്പെടുത്താം