Archive for April 2010

21,000കന്നാലി ക്ലാസ്സുകാർ

April 17, 2010

രണ്ട്ദിവസമായിട്ട് നമ്മുടെ ജനപ്രതിനിധികളും, മീഡിയകളും കേരള ഐ.പി.എൽ ഉം, അതിലെ താരങ്ങളായ ലളിത് മോഡി, ശശിതരൂർ,സുനന്ദ എന്നിവർക്ക് പുറകേയാണ്, വിവാദങ്ങളില്ലാതെ നമുക്ക് ഒരു കാര്യവും ചെയ്യുവാൻ ആവുന്നില്ല, ഇന്നലെ 16.04.2010 ൽ ശശിതരൂറിന്റെ രാജി ആവശ്യപ്പെട്ട് ഉണ്ടായ കോലാഹലങ്ങൾ നമ്മുടെ പാർലമെന്റ് നടപടികൾ നിർത്തിവയ്ക്കുന്ന ഘട്ടംവരെ എത്തി. ശശിതരൂറിന്റെ സ്വകാര്യതിയിലേയ്ക്ക് കടന്നുകയറാൻ നമ്മുടെ മാധ്യമങ്ങൾ മത്സരബുദ്ധിയോടെ ശ്രമിക്കുന്നതും ഒരു പാപ്പരാസി സംസ്കാരം നമ്മുടെ മാധ്യമങ്ങളെ ഗ്രസിച്ചുതുടങ്ങിയിരിക്കുന്നു എന്ന് വിളിച്ചുപറയുന്നു.

കൊച്ചിടീമിന്റെ ഉടമകളായ റോന്ദേവൂ കണ്സോര്ഷ്യത്തില് സുനന്ദയ്ക്ക് ഏകദേശം 70 കോടിയോളം രൂപയുടെ സൗജന്യ ഓഹരിയുണ്ടെന്ന ലളിത് മോഡിയുടെ വെളിപ്പെടുത്തലിലൂടെയാണ് സുനന്ദ പുഷ്ക്കർ എന്ന കാശ്മീരി യുവതി ശ്രദ്ധിക്കപ്പെടുന്നത്. ഇതിന്റെ രാഷ്ട്രീയമാനം വരുന്നത് ശശിതരൂരുമായിട്ടുള്ള ഇവരുടെ സുഹൃത്ത്ബന്ധവും. ഈ കണ്സോര്ഷ്യത്തില് സൌജന്യ ഓഹരി ഉള്ളത് സുനന്ദയ്ക്ക് മാത്രമല്ല പുഷ്പ ഗെയ്ക്വാദ്, പൂജ ഗുലാത്തി, ശൈലേന്ദ്ര ഗെയ്ക്വാദ്, ,ജയന്ത് കൊതല്വാര്, വിഷ്ണു പ്രസാദ്, സന്ദിപ് അഗര്വാള്, കിഷന് ഗെയ്ക്വാദ്, എന്നിവരാണ് റോന്ദേവൂവിലെ സൗജന്യ ഓഹരികളുടെ മധുരം നുകരുന്നത്.ഈ എഴുപത്കോടി രൂപയുടെ നിഴലിന് ശശിതരൂറിന്റെ രൂപം വന്നതാണ് രാഷ്ട്രീയവക്കാണങ്ങളുടെ പിറവിക്ക് കാരണം, സുനന്ദയ്ക്ക് നൽകിയ സൌജന്യ ഓഹരികൾ നിയാമനുസൃതമല്ല എന്നതാണ് മറ്റൊരു കാരണം, കോർപ്പറേറ്റ് നിയമത്തിൽ സൌജന്യ ഓഹരികൾ നൽകാവുന്നത് ഒരു വർഷത്തേയ്ക്ക് ഏറ്റവും കൂടിയ തുക 5കോടി എന്നതാണ്, (കൂടുതൽ വിവരങ്ങൾ ഇവിടെ ലഭ്യമാണ്) ഇപ്പോൾ അവലംബിച്ചിരിക്കുന്നത് കോർപ്പറേറ്റ് രംഗത്ത് പതിവില്ലാത്ത രീതിയാണെന്ന് വിദഗ്ദ്ധരുടെ അഭിപ്രായവും ഈ സംഭവത്തിൽ ഒരു രഷ്ട്രീയ അഴിമതിയുടെ നിഴൽ പരത്തുന്നു. താൻ അധികാര ദുരുപയോഗം ചെയ്തിട്ടില്ല എന്ന തരൂരിന്റെ പ്രസ്ഥാവനയാണ് ഈ പോസ്റ്റിടാൻ എന്നെ പ്രേരിപ്പിച്ചത്.

വിദേശകാര്യ സഹമന്ത്രിയായ തരൂർ വിദേശത്ത് ജീവിക്കുന്ന ഇന്ത്യാക്കാരുടെ കാര്യത്തിൽ ഡിപ്ലോമാറ്റിക്കൽ ആയ എന്ത് പ്രവർത്തനുമാണ് ചെയ്യുന്നത് എന്ന് അറിഞ്ഞാൽ കൊള്ളാമായിരുന്നു. അതോ ഇനി പ്രവാസികാര്യം എന്ന വകുപ്പ് വന്നതോട് കൂടി അതൊക്കെ വയലാറിന്റെ അധികാര പരിധിയിൽ മാത്രമായ് ചുരുക്കിയോ. സുനന്ദാ പുഷ്ക്കറും, ലളിത് മോഡിയും ഒക്കെ ചൂടുള്ള ചർച്ചാവിഷയമാകുമ്പോൾ മസ്ക്കറ്റ് എന്ന ഗൾഫ് രാജ്യത്ത് 21,000 കന്നാലിക്ലാസ്സിൽ പെട്ട ഇന്ത്യാക്കാർ മാതൃരാജ്യത്തെത്താൻ ഇന്ത്യൻ എംബസ്സിയുടെ കാരുണ്ണ്യത്തിനായി കാത്തുകിടക്കുന്നു. ഈ കന്നാലി ക്ലാസ്സിൽ പെട്ട ഞങ്ങൾ പ്രവാസികൾക്കായ് വിദേശകാര്യ മന്ത്രാലയവും, പ്രവാസികാര്യ മന്ത്രാലയവും സംയുക്തമായി ഊർജ്ജിത ശ്രമങ്ങൾ നടത്തേണ്ട ഈ സമയത്ത്. പാർലമെന്റിന്റെ വിലയേറിയ സമയം കന്നാലി കച്ചവടത്തിനായി ചിലവിടുന്ന ജനപ്രതിനിധികളെ നിങ്ങൾ ആർക്കുവേണ്ടി ഭരിക്കുന്നു?. ആരെ ഭരിക്കുന്നു ? മസ്ക്കറ്റിൽ പൊതുമാപ്പ് പ്രഖ്യാപിച്ചിട്ട് ദിവസങ്ങൾ പിന്നിടുന്നു, ഇവിടെ സുന്ദയുടെ സൈഡ്‌‌വ്യൂ അരയ്ക്കൊപ്പം വരെ കാട്ടി പ്രേക്ഷകനെ പിടിച്ചിരുത്തി ചർച്ചിക്കുന്ന ഭരണപ്രതിപക്ഷ രാഷ്ട്രീയ നപുംസകങ്ങൾ, ഒരിക്കൽ പോലും ഞങ്ങൾക്കായി വായ്തുറന്നിട്ടില്ല. .

ബീഹാറിലും, പശ്ചിമ ബംഗാളിലും ചീറിയടിച്ച ചുഴലി കൊടുംങ്കാറ്റായിരുന്നില്ല സീ.പി.എമിന് പോലും വിഷയം. ശശിതരൂറും സുനന്ദയും ആയിരുന്നു ചർച്ചചെയ്യപ്പെടേണ്ട വിഷയം, പാർലമെന്റിലെ പ്രധാന പ്രതിപക്ഷമായ ഭാജ്പയ്ക്ക് പ്രവാസി എന്നാൽ എന്തെന്നോ അവർ ആരെന്നോ അറിയില്ല. കേരളത്തിലെ ഇടത് വലത് എം.പീ മാർക്കും, ഈ 21000 ഇന്ത്യാക്കാരയ കന്നാലി ക്ലാസ്സുകാരെ കുറിച്ച് ഒന്നും പറയാനുണ്ടായിരുന്നില്ല. കെ.ടി. കുഞ്ഞുമുഹമ്മദ് നയിക്കുന്ന പ്രവാസിലോകം എന്ന കൈരളി ചാനലിലെ ഒരു പോഗ്രാം മാത്രമാണ്, ഈ പൊതുമാപ്പ് ഉപയോഗപ്പെടുത്തി ജന്മനാട്ടിൽ എത്തപ്പെടാൻ പാടുപെടുന്ന പ്രവാസിയെക്കുറിച്ച് പറഞ്ഞത്. ഇന്ത്യാഗവണ്മെന്റ് മുൻ‌കൈഎടുത്തെങ്കിൽ മാത്രമേ ഇവരിൽ നല്ലൊരുശതമാനത്തിന് ഇക്കരെ എത്താൻ പറ്റു. നിശ്ചിത സമയത്തിനുള്ളിൽ ഇത്രയും ആളുകൾക്കുള്ള യാത്രാ സൌകര്യം ഒരുക്കുക എന്നത് എതെങ്കിലും വ്യക്തിക്കോ ഒന്നോരണ്ടോ സംഘടനയ്ക്കോ സാദ്ധ്യമാകുന്ന കാര്യമല്ല. മറ്റൊരു ലജ്ജാകരമായ കാര്യം കേരളത്തിലെ ഇടത് വലത് നേതാക്കന്മാർ ഗൾഫ് പര്യടനത്തിന് യാതൊരു ഉളുപ്പുമില്ലാതെ പോകുകയും, പ്രസംഗിക്കുകയും, പിരിക്കുകയും ചെയ്ത് തിരിച്ച് പോരുന്നതല്ലാതെ, ഇവിടുത്തെ അടിസ്ഥാന വർഗ്ഗത്തിന്റെ പ്രശ്നങ്ങളിൽ ആർജ്ജവത്തോടെ എന്തെങ്കിലും പ്രവർത്തനം നടത്താറില്ല എന്നത് വളരെ സങ്കടകരമായ കാര്യമാണ്.

കേരളത്തിലേയും, കേന്ദ്രത്തിലേയും മന്ത്രിമാരെ നിങ്ങൾ അധികാര ധുർവിനിയോഗം ചെയ്യുന്നില്ല എന്ന് ആണയിട്ട് പറയുന്നുണ്ടല്ലോ, ഒരു തവണ എങ്കിലും നിങ്ങൾ ആ അധികാരം കുറേ പാവങ്ങളെ അവരുടെ വീടുകളിൽ എത്തിക്കാൻ വേണ്ടി ഉപയോഗിക്കു, ഇത് ഗൾഫിലെ കന്നാലി ക്ലാസ്സുകാരുടെ അഭ്യർത്ഥനയാണ്………

Advertisements

ഇരുളും വെളിച്ചവും പിന്നെ ശ്രീകുമാറും

April 4, 2010

ഴിഞ്ഞകുറച്ചകാലമായിട്ട് പൊതുസമൂഹത്തിൽ സ്ത്രീവിമോചനവാദികൾ പെരുകിവരുന്നു, സ്ത്രീയ്ക്ക് സ്വാതന്ത്ര്യം നൽകണം എന്നതാണ് ഇക്കൂട്ടരുടെ പൊതുവായ ആവശ്യം, എന്ത് തരത്തിലുള്ള സ്വാതന്ത്ര്യമാണ് വേണ്ടത് എന്ന് ഈ ഉടായിപ്പ്കാർക്കും അറിയില്ല. സ്ത്രീസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ചർച്ചകൾ ഗോപ്യമായി പോകുന്നതും, ലക്ഷ്യബോധമില്ലാത്തതിനാൽ ആണ്. ചിലർ സ്വന്തം മുടിമുറിച്ച് പൌരഷം വരുത്തി ആണിനെപോലെ ആകാൻ ശ്രമിക്കുന്നു. സ്ത്രീ അവളുടെ അസ്തിത്വത്തിൽ നിന്നും വേണം നീതി നിഷേധത്തിനെതിരെ പോരാടാൻ. സമൂഹത്തിൽ സ്ത്രീപുരുഷ അനുപാതം ഏകദേശം തുല്ല്യമാണ് (1000പുരുഷന് 1006‌-10). ഇവിടെ  ഭരണകാര്യങ്ങളിൽ സ്ത്രീകൾക്ക് 50% സംവരണം തുടക്കത്തിൽ ഏർപ്പെടുത്തണം എന്നാണ് വ്യക്തിപരമായി എന്റെ അഭിപ്രായം, സാമൂഹ്യബോധം ആകുമ്പോൾ അത് നീക്കം ചെയ്യാവുന്നതാണ്. കേന്ദ്ര സർക്കാർ കൊണ്ടുവന്ന 33% എന്നതും ആശ്വാസകരം തന്നെ, ഫലത്തിൽ ഈ 33%മാനം 45% ആകും എന്നുകരുതാം എന്റെ ഒരു സുഹൃത്ത് പറഞ്ഞതുപോലെ മായവതിയോ, സോണിയാ ഗാന്ധിയോ സംവരണസീറ്റിൽ മത്സരിക്കില്ല എന്ന് കരുതാം അവർ ജനറൽ സീറ്റിൽ ആണ് മത്സരിക്കുന്നതെങ്കിൽ 33+ആ സീറ്റുകൾ എന്ന് അനുമാനിക്കാം.

അഭ്യസ്ഥവിദ്യരായ പുതുതലമുറ സ്ത്രീകൾക്ക് അവർ അർഹിക്കുന്ന പ്രാതിനിധ്യം എല്ലാ കാര്യത്തിലും നൽകുന്നുണ്ട് അത് ആരുടെ എങ്കിലും വിമർശനം കേട്ടിട്ടോ സമരാഭാസം കണ്ടിട്ടോ അല്ല (പിങ്ക് ജെട്ടി സമരം). സ്ത്രീ ശാക്തികരണത്തിന്റെ ന്യൂ ജനറേഷൻ വക്താക്കളുടെ പോസ്റ്റുകളാൽ ബൂലോകം സ‌മൃദ്ധവുമാണ്, പുരോഗമനവാദി ആണെന്ന് പറയണമെങ്കിൽ സ്ത്രീസ്വാതന്ത്ര്യത്തെക്കുറിച്ച് ഒരു പോസ്റ്റ് എങ്കിലും ഇടണം എന്ന നിലയിലായി കാര്യങ്ങൾ അത്തരത്തിൽ ഒരു പോസ്റ്റാണ്  ശ്രീ ശ്രീകുമാർ എന്ന ബ്ലോഗറുടെ “സന്യാസിമാര്‍ക്കും ആവാം രതി വികാരം. അവരും മനുഷ്യരാണ് “ എന്ന പോസ്റ്റ്  അതിൽഞാനിട്ട കമന്റിന് അദ്ദേഹം നൽകിയ മറുപടി വളരെ രസകരവും കുറച്ച് “കട്ടി“ യുള്ള ചോദ്യങ്ങൾ ഉള്ളതുമായിരുന്നു എന്റെ പരിമിതമായ അറിവിൽ നിന്നുകൊണ്ട് അതിന് മറുപടി പറയാൻ ശ്രമിക്കുന്നു അല്പം നീളമുള്ള കമന്റായതിനാൽ ഇവിടെ പോസ്റ്റായിട്ട് ഇടുന്നു.

1.  നിങ്ങളുടെ നിന്ദ നിറഞ്ഞ അഭിപ്രായം വായിച്ചു.

വള്ളി മാറ്റിയിടുന്നു. (നന്ദി)

2.  ഒന്നാമതായി മനുഷ്യന്‍ മൃഗങ്ങളില്‍ നിന്നും തങ്ങള്‍ പറയുന്ന രീതിയില്‍ ഉള്ള സന്മാര്‍ഗ്ഗം മൂലം വ്യത്യസ്തമാണ് എന്ന് പറയുന്നതില്‍ നിന്നും വ്യക്തമാവുന്നത്, തങ്ങള്‍ മനസ്സിലാക്കിയിട്ടുള്ള സന്മാര്‍ഗ്ഗം പിന്തുടരാത്തവരോടുള്ള അസഹിഷ്ണുത ആണ്

ശ്രീക്കുട്ടാ, ഒരു മറുപടി എഴുതാനുള്ള സമയമില്ല എങ്കിലും, കുറച്ച് കാര്യങ്ങൾ പറഞ്ഞില്ലെങ്കിൽ അത് ശരിയാകില്ല എന്ന് തോന്നുന്നതുകൊണ്ടാണ് എഴുതുന്നത്. മനുഷ്യൻ ഭൂമിയിൽ ഉണ്ടായപ്പോൾ (ദൈവശാസ്ത്രമോ ! നരവംശശാസ്ത്രമോ ഏതുപ്രകാരമായാലും) അവന്റെ കയ്യിൽ സദാചാരത്തിന്റെ പുസ്ത്കക്കെട്ട് ഇല്ലായിരുന്നു. പലമതങ്ങളും സദാചാര രീതികൾ വിളമ്പുന്നുണ്ടെങ്കിലും അതിനൊക്കെ വളരെ കുറഞ്ഞ പഴക്കമേ ഉള്ളു. (കൂടുതൽ കാര്യങ്ങൾ അറിയാൻ വിക്കിപീടിയ തപ്പിയാൽ മതി)  താങ്കൾ സ്വപ്നം കാണുന്ന അതേ കാലഘട്ടത്തിലൂടെ പിന്നിട്ടാണ് മനുഷ്യൻ ഇന്നുകാണുന്ന സാംസ്കാരിക നിലവാരത്തിൽ എത്തിയത്. സദാചാരം എന്നത് എല്ലാ കാലഘട്ടത്തിലും, സമൂഹത്തിലും  ആപേക്ഷികമായിരുന്നു , അത് ആപേക്ഷികമായിരിക്കുകയും ചെയ്യും. അതിന്റെ രൂപവും ഭാവവും അതാത് ജനസമൂഹത്തെ ആശ്രയിച്ചിരിക്കും.ഞാൻ മനസ്സിലാക്കുകയും സ്വയം ഉൾക്കൊണ്ടതും ആയ സദാചാരമൂല്ല്യങ്ങൾ മഹത്തരം എന്നുതന്നെ ഞാൻ വിശ്വസിക്കുന്നു.(ഇന്ത്യയിൽ നിലനിൽക്കുന്ന എല്ലാ അനാചാരങ്ങളേയും ഞാൻ അനുകൂലിക്കുന്നു എന്ന് നിർവ്വചിക്കരുതേ..)

3.  അതിനെ ആണ് ഫാസിസം എന്ന് വിളിക്കുന്നത്.

ഭരണകൂടഭീകരതയെ ആണ് ഫാസിസം എന്നുവിളിക്കുന്നത്, സദാചാരത്തിന്റെ പേരിൽ ഇന്ത്യൻ ഭരണകൂടം എന്തെങ്കിലും കർശന നടപടി സ്വീകരിച്ചതായി അറിവില്ല. ഇന്ത്യൻ ഭരണഘടന സദാചാര ഔദാര്യങ്ങൾ പൌരന് നൽകുന്നുമുണ്ട്.ഏറ്റവും അവസാനത്തേത് സ്വവർഗ്ഗ രതിക്കാർക്ക് അനുകൂലമായ വിധി,  ഉഭയകക്ഷി സമ്മതപ്രകാരമുള്ള ലൈംഗിക ബന്ധം നിയമപരമായി തെറ്റല്ല. ഈ കാര്യത്തിൽ ആരെയും ശിക്ഷിക്കാൻ ഇന്ത്യൻ പീനൽകോഡിൽ വകുപ്പുമില്ല  അടുത്തകാലത്ത് ഈ ഔദാര്യം അനുഭവിച്ച ഒരാളാണ് ഉണ്ണിത്താൻ. ഒരിക്കൽ അദ്ദേഹം മുരളീധരനെതിരെ കത്തിക്കയറിയപ്പോൾ പറഞ്ഞതാണ് അർദ്ധരാത്രിയിൽ സൂര്യനുദിച്ചാൽ ചിലരുടെ തനിനിറം കാണാം എന്ന്  താമസിക്കാതെ തനിനിറം കാണുകയും ചെയ്തു. സദാചാര വിരുദ്ധരുടെ സ്വര്യവിഹാരകേന്ദ്രങ്ങളാണ് ആത്മീയ, രാഷ്ട്രീയരംഗങ്ങൾ (എല്ലാ രാഷ്ട്രീയ, ആത്മീയനേതാക്കളും അങ്ങനെ എന്ന് ഈ വരികളെ വിശധീകരിക്കെണ്ടാ) . ഏറ്റവും അവസാനത്തേത് നിത്യാന്ദയും, എൻ.ഡി തിവാരിയും.

4.  സെക്സ് ആണ് മനുഷ്യന്‍ എന്ന് വിചാരിക്കുന്നവരാണ് അതിനു ഇത്ര വലിയ പ്രാധാന്യം കൊടുക്കുകയും അതിനെ ചൊല്ലി അതിര്‍വരമ്പുകള്‍ കടക്കുന്നവരെ കല്ലെറിഞ്ഞു കൊല്ലുന്നതും മറ്റും..

താങ്കളുടെ പോസ്റ്റുകൾ അത് വിളിച്ചുപറയുന്നുണ്ട്, ജീവിതം എന്നാൽ ലൈംഗികതാത്പര്യങ്ങൾ മാത്രമാണെന്ന്. ഈ കാര്യത്തിന് കല്ലെറിഞ്ഞ് കൊല്ലുന്നതിനോട് എനിക്കും താത്പര്യമില്ല

5.  എന്നാല്‍ എല്ലാരും തങ്ങള്‍ കണ്ട സദാചാരമാണ് ശരിയായ സദാചാരം എന്ന് അംഗീകരിക്കണം എന്ന് പറയുന്നത് ശരിയല്ല.

എന്റെ ഭാര്യ എന്റെമാത്രം ഭാര്യയും ഞാൻ അവളുടെ മാത്രം ഭർത്താവും ആയിരിക്കണം എന്ന് എനിക്ക് നിർബന്ധമുണ്ട്. ഈ സദാചാരത്തെ ഞാൻ ജീവിക്കുന്നു എന്ന സത്യത്തെപോലെ അംഗീകരിക്കുകയും മുറുകെപിടിക്കുകയും ചെയ്യുന്നു.അതിനായിട്ട് എനിക്ക് ഒരു മതത്തിന്റേയോ രാഷ്ട്രീയപ്പർട്ടിയുടേയോ പിൻബലം ആവശ്യമില്ല. താങ്കൾ ഈ പറയുന്ന വാദഗതികൾ തിരിച്ചും അതേ അർത്ഥം തന്നെയാണ് നൽകുന്നത്.

6.  തങ്ങളെ പോലെ ഉള്ളവര്‍ വലിയ സദാചാരം പ്രസംഗിക്കുകയും എന്നിട്ട് ഈ ലോകത്ത് ഉള്ള സര്‍വ സുഖങ്ങളും കയ്യേറി, പാവപ്പെട്ടവര്‍ക്ക് തൊട്ടു നക്കാന്‍ പോലും കൊടുക്കാതെ അനുഭവിക്കുകയും ചെയ്യുന്നു.

ശ്രീകുമാറെ അനർഹമായതൊന്നും ഞാൻ കൈയ്ക്കലാക്കിയിട്ടില്ല, ഞാൻ കൈക്കലാക്കിയത് തൊട്ടുനക്കാൻ ആരെയും അനുവദിക്കത്തുമില്ല. ഈ സമൂഹത്തിലെ മിക്കവാറും എല്ലാവരും തന്നെ  എന്നെപ്പോലയോ അല്ലെങ്കിൽ അല്പം കൂടെ സ്വാർത്ഥത ഉള്ളവരോ ആണ്. സ്ത്രീ സുഖം മാത്രമാണ് ജീവിതം എന്ന് കണ്ണടച്ച് ധ്യാനിച്ചിരിക്കുന്നതുകൊണ്ടാണ് ഈ തോന്നൽ ഉണ്ടാകുന്നത്. ഏത് സദാചാരമാണോ പ്രസംഗിക്കുന്നത് അതനുസരിച്ച് തന്നെ ആണ് ഇന്നുവരെ ജീവിച്ചുപോരുന്നതും, അങ്ങനെ തന്നെ ആയിരിക്കുകയും ചെയ്യും

7.   ഒരു സ്ത്രീ ഒരാളുടെ ഭാര്യ ആണ് എന്ന് പറയുന്നത് തന്നെ അവളെ സ്വകാര്യ സ്വത്തായി കണക്കാക്കുന്നതിനു തുല്യമാണ്. അവളുടെ വ്യക്തിത്തവും മനസ്സിനും പുല്ലു വില കൊടുത്ത് അവള്‍ അയാളുടെ മാത്രമായി ജീവിക്കണം എന്ന് പറയുന്നത് ജനാധിപത്യവും മനുഷ്യാവകാശവും ചര്‍ച്ച ചെയ്യുന്ന ഈ കാലഘട്ടത്തിനു യോജിച്ചതല്ല.

ഒരു സ്ത്രീ എങ്ങനെ ജീവിക്കണം എന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം പൂർണ്ണമായും സ്ത്രീയ്ക്ക് അവകാശപ്പെട്ടതാണ്. അതിനുമേൽ കൈവയ്ക്കുന്നത് ജനാധിപത്യ വിരുദ്ധമാണ്.

ജപ്പാനിൽ കഴിഞ്ഞ അരനൂറ്റാണ്ടുകളായി നിലനിന്നിരുന്ന ഒരു ഒരു ജീവിത രീതി ഉണ്ടായിരുന്നു അത് അവിടുത്തെ സ്ത്രീകൾ നാൽ‌പ്പത് വയസ്സുവരെ അവിവാഹിതയായി കഴിയാൻ ആണ് താത്പര്യപ്പെടുന്നു എന്നതായിരുന്നു. ഭർത്താവ്, കുട്ടികൾ എന്നീ പഴഞ്ചൻ രീതികളോട് (?) അവർക്ക് വിരക്തിയായിരുന്നു പുരുഷന്മാരും മറിച്ചായിരുന്നില്ല. മിക്കവാറും, എല്ലാ സ്ത്രീകളും സ്വന്തമായി വരുമാനം ഉള്ളവരും അതിന്റെ അഹങ്കാരവും ഉണ്ടായിരുന്നു. ലോക സാമ്പത്തിക മാന്ദ്യം ജപ്പാന്റെ സാമ്പത്തിക രംഗത്തെ താറുമാറാക്കിയപ്പോൾ ഏറ്റവും കൂടുതൽ ജോലി നഷ്ടപ്പെട്ടവർ സ്ത്രീകളായിരുന്നു. ഇന്നവർ വരുമാനം അന്വേഷിച്ച് അല്ലെങ്കിൽ മറ്റൊരു അർത്ഥത്തിൽ പറഞ്ഞാൽ വരനെ അന്വേഷിച്ച് നെട്ടോട്ടമോടുന്നു. കുടുംബം എന്നത് അത്യാവശ്യമായ ഒന്നാണെന്ന് അവർ തിരിച്ചറിഞ്ഞു.

വിവാഹം കഴിക്കുന്നതോടെ അവളുടെ വ്യക്തിത്വം ഇല്ലാതാവുന്നു എന്നതൊക്കെ എത്രത്തോളം ശരിയാണ്ഭായി ? പുരുഷന്റെ വാലായി മാത്രമണോ സ്ത്രീകൾ കേരളത്തിൽ അല്ലെങ്കിൽ ഭാരതത്തിൽ അറിയപ്പെടുന്നത്. സ്ത്രീകൾക്ക് കിട്ടേണ്ട ഏത് സ്വാതന്ത്ര്യത്തിൽ ആണ് താങ്കളുടെ താത്പര്യം എന്നത്  7 മത്തെ ഈ പോയിന്റ് വിളിച്ചുപറയുന്നുണ്ട്.

ഒരു സ്ത്രീയെ ഒരു പുരുഷൻ വിവാഹം കഴിക്കുക എന്നാൽ താങ്കളുടെ ഭാഷയിൽ പറഞ്ഞാൽ അത് സ്വകാര്യ വൽക്കരണം ആണ്. എന്നേപ്പോലുള്ള സങ്കുചിത മനസ്കരായിട്ടുള്ള സദാചാരത്തിന്റെ കാവലാളുകൾ അങ്ങനെ തന്നെ കരുതുന്നു, സംരക്ഷിക്കുന്നു താങ്കൾ വിവാഹിതനായാൽ താങ്കളുടെ ഭാര്യയെ സമൂഹത്തിന്റെ പൊതു സ്വത്തായി വയ്ക്കുമോ ??? താങ്കളുടെ സഹോദരി, ബന്ധുക്കൾ ഇവരുടെ ഒക്കെ കാര്യവും താങ്കൾ മുൻ‌കൈ എടുത്ത് പൊതുസ്വത്താക്കുമോ ????. അതോ അടുത്തവന്റെ ഭാര്യ മാത്രം പൊതുസ്വത്തായാൽ മതിയോ ??? കഷ്ടം!! എത്ര ഉദാത്തമായ ചിന്തകൾ…… സമ്മതിക്കണം ഈ കുമാരനെ!!!!

8.  തങ്ങള്‍ എന്നോട് ചോദിച്ച ചോദ്യം തിരിച്ചു ചോദിക്കുന്നു “തങ്ങള്‍ ഇതു കാലഘട്ടത്തിലാണ് ജീവിക്കുന്നത്?മധ്യകാലം എന്ന് ചരിത്രകാരന്മാര്‍ വിളിക്കുന്ന ഇരുണ്ട കാലഘട്ടത്തിലോ? ”

മദ്ധ്യകാലം,

കുടുംബം എന്ന പൈതൃകത്തെ ഉൾക്കൊള്ളാൻ, കുറച്ചുകൂടെ ആത്മാർത്ഥത കാണിക്കണം, കുടുംബ ബന്ധങ്ങളുടെ മൂല്ല്യം മനസ്സിലാക്കാൻ കഴിയാതിരുന്നാൽ ഏതുകാലവും ഒരു പോലെ ആയിരിക്കും. മുകളിലെ ഒരു കമന്റിൽ ഞാൻ സൂചിപ്പിച്ചിരുന്നു സമൂഹത്തിൽ കാണുന്ന സദാചാര മൂല്ല്യങ്ങൾ  കഴിഞ്ഞുപോയ ജീവിതരീതിയുടെ തിരുശേഷിപ്പുകൾ ആണ് അത് ഒരു ദൈവവും നോട്ട്ബുക്കിൽ എഴുതി നൽകിയതല്ല. മനുഷ്യൻ സമൂഹമായി ജീവിക്കാൻ തുടങ്ങിയ കാലം‌മുതൽ  അനുഭവത്തിൽ നിന്നും ഉൾക്കൊണ്ട് പരിവർത്തനം ചെയ്ത്, വിശകലനം ചെയ്ത് രൂപം കൊണ്ടവയാണ്. അതിലെ  ഒരു ഘട്ടത്തിൽ താങ്കൾ ആനന്തദായകം എന്നൊക്കെ തെറ്റിദ്ധരിച്ച് ആവേശം കൊള്ളുന്ന ഫുട്ട്പ്രിന്റുകളും ഉണ്ടായിരുന്നു. അതിന്റെ മൂല്ല്യമില്ലായ്മ ആണ് അതിനെ ഉപേക്ഷിക്കാൻ മനുഷ്യസമൂഹത്തെ പ്രേരിപ്പിച്ചത്. ഇതിലും ഉയർന്ന സദാചാരമൂല്ല്യം ഉള്ള ജീവിത രീതിവരുമ്പോൾ ഇന്നത്തെ ചിന്തകൾ മാറ്റപ്പെടാം, പക്ഷേ അത് താങ്കൾ സ്വപ്നം കാണുന്ന ആനന്തദായകമായ ജീവിതരീതി ആണ് എന്ന് തോന്നുന്നില്ല.

9.  കേരളത്തിലെ എല്ലാ പെണ്‍കുട്ടികള്‍ക്കും അനുയോജ്യരായ ഭര്‍ത്താവിനെ കണ്ടെത്തി കൊടുക്കാന്‍ തങ്ങള്‍ക്ക് കഴിയുമോ?

അതിന് അവരുടെ മാതാപിതാക്കന്മാരും സഹോദരന്മാരും ബന്ധുക്കളും ഉണ്ടല്ലോ ബ്രോക്കർ പണി തുടങ്ങിയിട്ടില്ല.അതിനുള്ള സമയവുമില്ല

10. ജോലിയും പൈസയും ഇല്ലാത്ത ഒരു പുരുഷനും സ്ത്രീസാമീപ്യം പോലും ഇവിടെ ലഭിക്കില്ല.

താങ്കളുടെ ചിന്തയിലെ കാതലായ വശം (സ്ത്രീസാമീപ്യം) ഇതുതന്നെ ആണ്. ജോലിയില്ലാത്ത ഒരു പുരുഷന് നിങ്ങൾ സ്വന്തം  മകളേയോ, സഹോദരിയേയോ വിവാഹം ചെയ്തുകൊടുക്കുമോ?? ഇതൊക്കെ സ്വയം ചോദിക്കേണ്ട ചോദ്യങ്ങൾ ആണ് അല്ലാതെ സമൂഹത്തോട് ചോദിക്കേണ്ടവ അല്ല.

ഇനീ കേരളത്തിൽ തൊഴിലില്ലായ്മ വളരെ കൂടുതൽ ആണ്. ഇതിനു കാരണം നമ്മുടെ വിദ്യാഭാസ രീതിയാണ്, അപകർഷതാ ബോധമുള്ള ആത്മബലമില്ലാത്തെ കുറെ പൌരന്മാരെ ആണ് നമ്മുടെ സ്കൂളുകൾ പടച്ചുവിടുന്നത്. നാലാംതരം കഴിഞ്ഞാൽ പിന്നെ കേരളത്തിലെ യുവതി യുവാക്കൾ വൈറ്റ്കോളർ ജോബ് മാത്രമേ ചെയ്യു. കാർഷിക മേഘലയിൽ പണിയാൻ ആളില്ല. നമ്മുടെ പാടത്ത് പണിയാൻ ബംഗാളിൽ നിന്നും, ബീഹാറിൽ നിന്നും ആളുകൾ വരണം. നാമുടെ റിയൽ എസ്റ്റേറ്റ് മേഘല അന്യസംസ്ഥാന ജോലിക്കാരെക്കൊണ്ട് നിറഞ്ഞിരിക്കുന്നു. കേരളത്തിലെ യുവത്വവും വാർദ്ധഖ്യവും തൊഴിൽ തെണ്ടി അലയുന്നു. സമൂഹം നൽകുന്ന( സർക്കാർ) പിച്ചയ്ക്കായ് കൈനീട്ടുന്നു ( തൊഴിലില്ലായ്മ വേതനം / നോക്കുകൂലി )  ലോകത്തിൽ ഏറ്റവും അലസന്മാരയ ജനങ്ങൾ ഏതെന്ന് ചോദിച്ചാൽ കണ്ണടച്ച് ഉത്തരിക്കാം ദൈവത്തിന്റെ സ്വന്തം നാട്ടുകാർ ആണെന്ന്. തോട്ടിലും തൊടിയിലും ഇഷ്ടിക കളങ്ങളിൽ നിന്നും നാം അകന്നു നിന്നു, കർഷകത്തൊഴിലാളി എന്ന് പറയാൻ ലജ്ജ, നാട്ടിൽ റബ്ബർ വെട്ടുന്നതും കൂലിപ്പണിക്ക് പോകുന്നതും നമുക്ക് നാണക്കേട് ഗൾഫിൽ അറബിയുടെ കക്കൂസ് കഴുകാൻ ആവേശം. (എല്ലാതൊഴിലിനും അതിന്റേതായ മാന്യത‌ഉണ്ട്)  ഉത്സവത്തിന് ജാതിമത ദ്വേഷമില്ലാതെ ഏകമനസ്കരായി നാം കുടിച്ച് വറ്റിക്കുന്നത് കോടികളുടെ മദ്യം (ഓരോ ജില്ലയും 30നും 40 നും ഇടയിൽ, രൂപ കോടിയിൽ)  ധാർമ്മിക അധഃപതനം സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു സമൂഹമായി നാം മാറിക്കൊണ്ടിരിക്കുന്നു അത് ഒരു നഗ്നസത്യമാണ്. എല്ലാ പഞ്ചായത്തിലും ഓരോ വേശ്യാലയം സോറി ശ്രീ ശ്രീകുമാറിന്റെ ഭാഷയിൽ പറഞ്ഞാൽ ലൈംഗികതൊഴിലാളികളുടെ സേവനാലയം കൂടെ ആകുമ്പോൾ നാം സംപൂജ്യരാകും

ജെയ്ഹോ………….

11. പവിത്രമെന്നു തങ്ങള്‍ വിളിക്കുന്ന ഈ വിവാഹ ജീവിതവും അതിലെ സുഖങ്ങളും തങ്ങളെ പോലെ കല്യാണം സമയത്തിന് കഴിക്കാന്‍ ഭാഗ്യം സിദ്ധിച്ചവര്‍ക്ക്‌ മാത്രം മതിയോ? ബാക്കി ഉള്ളവര്‍ ആത്മഹത്യ ചെയ്യണോ?

തീർച്ചയായും വിവാഹം എന്നത് പവിത്രമായ പലബന്ധങ്ങളുടേയും തുടക്കമാണ്. സമയത്തിന് കല്ല്യാണം എന്തുകൊണ്ട് കഴിക്കുന്നില്ല എന്നുകൂടെ ചിന്തിക്കുന്നത് നല്ലതായിരിക്കും. അറുപതാമത്തെവയസ്സിൽ പതിനാറ് വയസ്സുള്ള പെൺകുട്ടിയെ വിവാഹം കഴിക്കണം എന്ന് വാശിപിടിക്കുന്നത് എന്തിനാണ് ? എന്റെ ഗ്രാമത്തിൽ അവിവിവാഹിതരുടെ എണ്ണം 0.05% നും താഴെയാണ്. ഇവർ എന്തെങ്കിലും ജനിതക വൈകല്ല്യം ഉള്ളവരോ മറ്റോ ആയിരിക്കും.

യുവതലമുറ സ്വപ്നം കാണണം എന്ന് അബുദുൾ കലാം പറഞ്ഞത് എല്ലാവരും ഐശ്വര്യ റായിയെ അല്ലെങ്കിൽ സാനിയാ മിർസയെ കല്ല്യാണം കഴിക്കുന്നത് സ്വപ്നം കാണണം എന്നല്ല, വലിയ സ്വപ്നങ്ങൾക്കെ ചെറിയ നേട്ടം എങ്കിലും ഉണ്ടാക്കാൻ കഴിയു എന്നതുകൊണ്ടാണ്. വിവാഹം ചെയ്യാൻ കഴിയാത്തവർ ആത്മഹത്യചെയ്താൽ  അത് ജനസംഖ്യയുടെ 0.000001% മാത്രമെ കാണു.

12. വ്യഭിചാരം നിയമ വിധേയം ആക്കണം. എങ്കില്‍ കുറെ സാധുക്കള്‍ ജീവിച്ചു പോയ്കോട്ടേ. സര്‍കാര്‍ ചെയ്യേണ്ടത് വ്യഭിചരിക്കാന്‍ പ്രേരിപ്പിക്കുകയോ ചൂഷണം നടത്തുകയോ ചെയ്യുന്നവര്‍ക്ക് കടുത്ത ശിക്ഷ നടപ്പിലാക്കുകയാണ്.

ശ്രീകുമാറെ,  വ്യഭിചാരം മെട്രോ സിറ്റികളിൽ നിയമ വിധേയമാണ്,ഡെൽഹി, ബോംബെ, കൽക്കട്ട, തുടങ്ങിയ വൻ നഗരങ്ങളിലും, ഗോവ, കർണ്ണാടകം, ആന്ത്രാ തുടങ്ങിയ സംസ്ഥാനങ്ങളിലെ ചില സ്ഥലങ്ങളും, അലഹബാദ് പോലുള്ള ചെറിയ നഗരങ്ങളിലും വേശ്യാലയങ്ങൾ നിയമ വിധേയമായാണ് നടത്തുന്നത്. കള്ള് ബാറിൽ മാത്രമല്ലല്ലോ കിട്ടുന്നത്, തട്ടുകടകളിലും കിട്ടുന്നില്ലെ ചിലർക്ക് തട്ടുകടയിൽ നിന്നും കഴിച്ചാലെ ശരിയാവു.

തങ്കൾ പറയുന്ന രണ്ടാമത്തെ പോയിന്റ് അല്പം സാമൂഹ്യ പ്രാധാന്യമുള്ളതാണ്. സ്ത്രീകളുടെ സ്വാതന്ത്ര്യത്തെപറ്റി പ്രസംഗിക്കുകയൊ, അതേകുറിച്ച് പോസ്റ്റ് ഇടുകയോ ചെയ്ത് ഞാനും പുരോഗമന വാദി ആണ് എന്ന് കാണിക്കാനുള്ള ശ്രമം ഇപ്പോൾ  ഒരു ഫാഷൻ ആയിരിക്കുകയാണ്.  ശ്രീകുമാറിന്റെ വീക്ഷണത്തിൽ  സ്ത്രീകളുടെ സ്വാതന്ത്ര്യം എന്നത്  കേവലം ലൈംഗിക സ്വാതന്ത്ര്യം മാത്രമാണ്, പുരുഷന്റെ ലൈംഗിക പൂരണത്തിനായുള്ള ടൂൾ അത് മാത്രമായി സ്ത്രീയെ വികസിപ്പിച്ചെടുക്കുക എന്ന ജുഗുപ്സാ വഹമായ വീക്ഷണം. എല്ലാകാലത്തും കുറച്ച് ശ്രീകുമാരന്മാർ ഇത്തരം പ്രത്യയ ശാസ്ത്രം ലോകത്തിന്റെ മുന്നിൽ അവതരിപ്പിച്ചിട്ടുണ്ട്,

ഹിരോഷിമയിലും, നാഗസാക്കിയിലും അമേരിക്ക ആറ്റംബോംബ് വർഷിക്കുന്നതിന് മുൻപ് ജപ്പാന് പ്രൌഡഗംഭീരമായ ഒരു ഭരണ പാരമ്പര്യം ഉണ്ടായിരുന്നു. അവിടെ ഭരിക്കുന്നവരുടെ ഒത്താശയോടെ അയൽ രാജ്യങ്ങളിൽ നിന്നും സ്ത്രീകളെ കടത്തിക്കൊണ്ട് വന്ന് വേശ്യാവൃത്തിചെയ്യിക്കുമായിരുന്നു അവർ അറിയപ്പെട്ടിരുന്നത്  “ സെക്സ് സ്ലേവ്” എന്നാണ്.  ഇത് ലോകത്തിന്റെ എല്ലാ ഭാഗത്തിലും നിലനിന്നിരുന്നു നമ്മുടെ ദേവദാസിമാർ അതിന്റെ മറ്റൊരു പതിപ്പായിരുന്നു. ജപ്പാനിലെ സെക്സ് സ്ലേവുകൾ എത്തപ്പെട്ടിരുന്നത്, കൊറിയ, സിംഗപൂർ, തായ്ലാന്റ്, ഇൻഡോനേഷ്യ, ബർമ്മ, ചൈന തുടങ്ങിയ രാജ്യങ്ങളിൽ നിന്നുമായിരുന്നു. ഇതിനുവേണ്ടി ജപ്പാൻ നിരവധിതവണ കൊറിയയെ ആക്രമിച്ചിട്ടുണ്ട്, രണ്ടാം ലോകമഹായുദ്ധത്തിൽ ഈ രാജ്യങ്ങൾ ജപ്പാന് എതിരാവാൻ കാരണവും ഇതുതന്നെ അതിൽ എടുത്തുപറയേണ്ടത് സിംഗപൂരും, ദക്ഷിണകൊറിയയും ആയിരുന്നു.നിയന്ത്രണമില്ലാ‍ത്ത ഇത്തരം ലൈംഗികത്വരകൾ ചരിത്രത്തിൽ ചില കറുത്ത അദ്ധ്യായങ്ങളായി രേഖപ്പെടുത്തിയിട്ടുണ്ട്.

ഒരു സ്ത്രീയും വേശ്യയായി ജനിക്കുന്നില്ല. സാഹചര്യങ്ങൾ ആണ് അവളെ വേശ്യയാക്കുന്നത്.താങ്കളുടെ വരികൾ ഒരിക്കൽ കൂടെ വായിക്കുക “വ്യഭിചരിക്കാന്‍ പ്രേരിപ്പിക്കുകയോ ചൂഷണം നടത്തുകയോ ചെയ്യുന്നവര്‍ക്ക് കടുത്ത ശിക്ഷ നടപ്പിലാക്കുകയാണ് വേണ്ടത്.“ ഇവിടെ ആരും പ്രേരിപ്പിക്കേണ്ട കാര്യമില്ല, സാഹചര്യം ഉണ്ടാക്കുക മാത്രം ചെയ്താൽ മതി, അറിയപ്പെടുന്ന ലൈഗിക തൊഴിലാളിയും എഴുത്തുകാരിയുമായ ജമീല അവരുടെ  ബുക്കിൽ എന്താണ് പറഞ്ഞതെന്ന് വായിച്ചുനോക്കുക. വേശ്യാവൃത്തി നിയമപരമായി സാർവ്വത്രികമാക്കിയാൽ ഒരുപാട് ജമീലമാർ ഈ സമൂഹത്തിൽ സൃഷ്ടിക്കപ്പെടും. താങ്കൾ മുന്നോട്ട് വച്ച രണ്ട് കര്യങ്ങളും സാങ്കേതികം മാത്രമാണ്.

കുഞ്ഞാലിക്കുട്ടിക്ക് അനുകൂലമായും പ്രതികൂലമായും എത്ര തവണ റജീനയും, അതില ഇരകളായ പെൺകുട്ടികളും മൊഴി മാറ്റി ?. പണത്തിന്റെ കുത്തൊഴുക്കിൽ എത്ര ഇരകൾ കൂറുമാറി ? നമുക്കുമുന്നിൽ നിരവധി ഉദാഹരണങ്ങൾ ഉണ്ട് ജുഡീഷ്യറിയെ ഏഴാം കൂലിയാക്കുന്നവ. താങ്കൾ മുന്നോട്ട് വയ്ക്കുന്ന ആശയം നടപ്പിലായാൽ കേരളത്തിൽ ഓരോ മിനിട്ടിലും ഒരു പെൺകുട്ടിഎങ്കിലും മിസ്സിംഗാവും…… ഇന്നത്തെ കണക്കുകളെ അന്ന് കടത്തിവെട്ടും, ഒരു പക്ഷെ അത്തരം ഒരു അവസ്ഥാ വിശേഷം ആകും താങ്കളെപോലുള്ള ഞരമ്പ് രോഗികൾ കാംക്ഷിക്കുന്നതും. എന്തെങ്കിലും അറിയാവുന്ന ജോലി ചെയ്ത് ജീവിക്കാൻ നോക്ക് ആനന്ദകരമായ ലോകത്തെ സൃഷ്ടിക്കാൻ നടക്കുന്നവർ……….