21,000കന്നാലി ക്ലാസ്സുകാർ

രണ്ട്ദിവസമായിട്ട് നമ്മുടെ ജനപ്രതിനിധികളും, മീഡിയകളും കേരള ഐ.പി.എൽ ഉം, അതിലെ താരങ്ങളായ ലളിത് മോഡി, ശശിതരൂർ,സുനന്ദ എന്നിവർക്ക് പുറകേയാണ്, വിവാദങ്ങളില്ലാതെ നമുക്ക് ഒരു കാര്യവും ചെയ്യുവാൻ ആവുന്നില്ല, ഇന്നലെ 16.04.2010 ൽ ശശിതരൂറിന്റെ രാജി ആവശ്യപ്പെട്ട് ഉണ്ടായ കോലാഹലങ്ങൾ നമ്മുടെ പാർലമെന്റ് നടപടികൾ നിർത്തിവയ്ക്കുന്ന ഘട്ടംവരെ എത്തി. ശശിതരൂറിന്റെ സ്വകാര്യതിയിലേയ്ക്ക് കടന്നുകയറാൻ നമ്മുടെ മാധ്യമങ്ങൾ മത്സരബുദ്ധിയോടെ ശ്രമിക്കുന്നതും ഒരു പാപ്പരാസി സംസ്കാരം നമ്മുടെ മാധ്യമങ്ങളെ ഗ്രസിച്ചുതുടങ്ങിയിരിക്കുന്നു എന്ന് വിളിച്ചുപറയുന്നു.

കൊച്ചിടീമിന്റെ ഉടമകളായ റോന്ദേവൂ കണ്സോര്ഷ്യത്തില് സുനന്ദയ്ക്ക് ഏകദേശം 70 കോടിയോളം രൂപയുടെ സൗജന്യ ഓഹരിയുണ്ടെന്ന ലളിത് മോഡിയുടെ വെളിപ്പെടുത്തലിലൂടെയാണ് സുനന്ദ പുഷ്ക്കർ എന്ന കാശ്മീരി യുവതി ശ്രദ്ധിക്കപ്പെടുന്നത്. ഇതിന്റെ രാഷ്ട്രീയമാനം വരുന്നത് ശശിതരൂരുമായിട്ടുള്ള ഇവരുടെ സുഹൃത്ത്ബന്ധവും. ഈ കണ്സോര്ഷ്യത്തില് സൌജന്യ ഓഹരി ഉള്ളത് സുനന്ദയ്ക്ക് മാത്രമല്ല പുഷ്പ ഗെയ്ക്വാദ്, പൂജ ഗുലാത്തി, ശൈലേന്ദ്ര ഗെയ്ക്വാദ്, ,ജയന്ത് കൊതല്വാര്, വിഷ്ണു പ്രസാദ്, സന്ദിപ് അഗര്വാള്, കിഷന് ഗെയ്ക്വാദ്, എന്നിവരാണ് റോന്ദേവൂവിലെ സൗജന്യ ഓഹരികളുടെ മധുരം നുകരുന്നത്.ഈ എഴുപത്കോടി രൂപയുടെ നിഴലിന് ശശിതരൂറിന്റെ രൂപം വന്നതാണ് രാഷ്ട്രീയവക്കാണങ്ങളുടെ പിറവിക്ക് കാരണം, സുനന്ദയ്ക്ക് നൽകിയ സൌജന്യ ഓഹരികൾ നിയാമനുസൃതമല്ല എന്നതാണ് മറ്റൊരു കാരണം, കോർപ്പറേറ്റ് നിയമത്തിൽ സൌജന്യ ഓഹരികൾ നൽകാവുന്നത് ഒരു വർഷത്തേയ്ക്ക് ഏറ്റവും കൂടിയ തുക 5കോടി എന്നതാണ്, (കൂടുതൽ വിവരങ്ങൾ ഇവിടെ ലഭ്യമാണ്) ഇപ്പോൾ അവലംബിച്ചിരിക്കുന്നത് കോർപ്പറേറ്റ് രംഗത്ത് പതിവില്ലാത്ത രീതിയാണെന്ന് വിദഗ്ദ്ധരുടെ അഭിപ്രായവും ഈ സംഭവത്തിൽ ഒരു രഷ്ട്രീയ അഴിമതിയുടെ നിഴൽ പരത്തുന്നു. താൻ അധികാര ദുരുപയോഗം ചെയ്തിട്ടില്ല എന്ന തരൂരിന്റെ പ്രസ്ഥാവനയാണ് ഈ പോസ്റ്റിടാൻ എന്നെ പ്രേരിപ്പിച്ചത്.

വിദേശകാര്യ സഹമന്ത്രിയായ തരൂർ വിദേശത്ത് ജീവിക്കുന്ന ഇന്ത്യാക്കാരുടെ കാര്യത്തിൽ ഡിപ്ലോമാറ്റിക്കൽ ആയ എന്ത് പ്രവർത്തനുമാണ് ചെയ്യുന്നത് എന്ന് അറിഞ്ഞാൽ കൊള്ളാമായിരുന്നു. അതോ ഇനി പ്രവാസികാര്യം എന്ന വകുപ്പ് വന്നതോട് കൂടി അതൊക്കെ വയലാറിന്റെ അധികാര പരിധിയിൽ മാത്രമായ് ചുരുക്കിയോ. സുനന്ദാ പുഷ്ക്കറും, ലളിത് മോഡിയും ഒക്കെ ചൂടുള്ള ചർച്ചാവിഷയമാകുമ്പോൾ മസ്ക്കറ്റ് എന്ന ഗൾഫ് രാജ്യത്ത് 21,000 കന്നാലിക്ലാസ്സിൽ പെട്ട ഇന്ത്യാക്കാർ മാതൃരാജ്യത്തെത്താൻ ഇന്ത്യൻ എംബസ്സിയുടെ കാരുണ്ണ്യത്തിനായി കാത്തുകിടക്കുന്നു. ഈ കന്നാലി ക്ലാസ്സിൽ പെട്ട ഞങ്ങൾ പ്രവാസികൾക്കായ് വിദേശകാര്യ മന്ത്രാലയവും, പ്രവാസികാര്യ മന്ത്രാലയവും സംയുക്തമായി ഊർജ്ജിത ശ്രമങ്ങൾ നടത്തേണ്ട ഈ സമയത്ത്. പാർലമെന്റിന്റെ വിലയേറിയ സമയം കന്നാലി കച്ചവടത്തിനായി ചിലവിടുന്ന ജനപ്രതിനിധികളെ നിങ്ങൾ ആർക്കുവേണ്ടി ഭരിക്കുന്നു?. ആരെ ഭരിക്കുന്നു ? മസ്ക്കറ്റിൽ പൊതുമാപ്പ് പ്രഖ്യാപിച്ചിട്ട് ദിവസങ്ങൾ പിന്നിടുന്നു, ഇവിടെ സുന്ദയുടെ സൈഡ്‌‌വ്യൂ അരയ്ക്കൊപ്പം വരെ കാട്ടി പ്രേക്ഷകനെ പിടിച്ചിരുത്തി ചർച്ചിക്കുന്ന ഭരണപ്രതിപക്ഷ രാഷ്ട്രീയ നപുംസകങ്ങൾ, ഒരിക്കൽ പോലും ഞങ്ങൾക്കായി വായ്തുറന്നിട്ടില്ല. .

ബീഹാറിലും, പശ്ചിമ ബംഗാളിലും ചീറിയടിച്ച ചുഴലി കൊടുംങ്കാറ്റായിരുന്നില്ല സീ.പി.എമിന് പോലും വിഷയം. ശശിതരൂറും സുനന്ദയും ആയിരുന്നു ചർച്ചചെയ്യപ്പെടേണ്ട വിഷയം, പാർലമെന്റിലെ പ്രധാന പ്രതിപക്ഷമായ ഭാജ്പയ്ക്ക് പ്രവാസി എന്നാൽ എന്തെന്നോ അവർ ആരെന്നോ അറിയില്ല. കേരളത്തിലെ ഇടത് വലത് എം.പീ മാർക്കും, ഈ 21000 ഇന്ത്യാക്കാരയ കന്നാലി ക്ലാസ്സുകാരെ കുറിച്ച് ഒന്നും പറയാനുണ്ടായിരുന്നില്ല. കെ.ടി. കുഞ്ഞുമുഹമ്മദ് നയിക്കുന്ന പ്രവാസിലോകം എന്ന കൈരളി ചാനലിലെ ഒരു പോഗ്രാം മാത്രമാണ്, ഈ പൊതുമാപ്പ് ഉപയോഗപ്പെടുത്തി ജന്മനാട്ടിൽ എത്തപ്പെടാൻ പാടുപെടുന്ന പ്രവാസിയെക്കുറിച്ച് പറഞ്ഞത്. ഇന്ത്യാഗവണ്മെന്റ് മുൻ‌കൈഎടുത്തെങ്കിൽ മാത്രമേ ഇവരിൽ നല്ലൊരുശതമാനത്തിന് ഇക്കരെ എത്താൻ പറ്റു. നിശ്ചിത സമയത്തിനുള്ളിൽ ഇത്രയും ആളുകൾക്കുള്ള യാത്രാ സൌകര്യം ഒരുക്കുക എന്നത് എതെങ്കിലും വ്യക്തിക്കോ ഒന്നോരണ്ടോ സംഘടനയ്ക്കോ സാദ്ധ്യമാകുന്ന കാര്യമല്ല. മറ്റൊരു ലജ്ജാകരമായ കാര്യം കേരളത്തിലെ ഇടത് വലത് നേതാക്കന്മാർ ഗൾഫ് പര്യടനത്തിന് യാതൊരു ഉളുപ്പുമില്ലാതെ പോകുകയും, പ്രസംഗിക്കുകയും, പിരിക്കുകയും ചെയ്ത് തിരിച്ച് പോരുന്നതല്ലാതെ, ഇവിടുത്തെ അടിസ്ഥാന വർഗ്ഗത്തിന്റെ പ്രശ്നങ്ങളിൽ ആർജ്ജവത്തോടെ എന്തെങ്കിലും പ്രവർത്തനം നടത്താറില്ല എന്നത് വളരെ സങ്കടകരമായ കാര്യമാണ്.

കേരളത്തിലേയും, കേന്ദ്രത്തിലേയും മന്ത്രിമാരെ നിങ്ങൾ അധികാര ധുർവിനിയോഗം ചെയ്യുന്നില്ല എന്ന് ആണയിട്ട് പറയുന്നുണ്ടല്ലോ, ഒരു തവണ എങ്കിലും നിങ്ങൾ ആ അധികാരം കുറേ പാവങ്ങളെ അവരുടെ വീടുകളിൽ എത്തിക്കാൻ വേണ്ടി ഉപയോഗിക്കു, ഇത് ഗൾഫിലെ കന്നാലി ക്ലാസ്സുകാരുടെ അഭ്യർത്ഥനയാണ്………

Advertisements
Explore posts in the same categories: ലേഖനം

5 Comments on “21,000കന്നാലി ക്ലാസ്സുകാർ”

 1. വീ.കെ.ബാല Says:

  ഒരു തവണ എങ്കിലും നിങ്ങൾ ആ അധികാരം കുറേ പാവങ്ങളെ അവരുടെ വീടുകളിൽ എത്തിക്കാൻ വേണ്ടി ഉപയോഗിക്കു, ഇത് ഗൾഫിലെ കന്നാലി ക്ലാസ്സുകാരുടെ അഭ്യർത്ഥനയാണ്………

 2. Anoop Says:

  “വിദേശകാര്യ സഹമന്ത്രിയായ തരൂർ വിദേശത്ത് ജീവിക്കുന്ന ഇന്ത്യാക്കാരുടെ കാര്യത്തിൽ ഡിപ്ലോമാറ്റിക്കൽ ആയ എന്ത് പ്രവർത്തനുമാണ് ചെയ്യുന്നത് എന്ന് അറിഞ്ഞാൽ കൊള്ളാമായിരുന്നു.”

  Tharoor answers a question which was in similar lines:

  Watch from around 3:30 of the clip.


 3. ശശി തരൂർ രാജിവച്ചു. അദ്ദേഹത്തിന്റെ നിരന്തരമായ പ്രയത്നം ഇന്നലെ ഫലം കണ്ടു.

 4. വീ.കെ.ബാല Says:

  @അനൂപ്.
  അദ്ദേഹത്തിന്റെ ഇന്റർവ്യൂ കണ്ടു, വളരെ ബിസി ആയ ഒരുമനുഷ്യൻ, ധാരാളം ഇന്റർനാഷണൽ ട്രാവൽ ചെയ്യുന്ന വ്യക്തി, ഡസ്സനിലേറെ മീറ്റിംഗ് അറ്റന്റ് ചെയ്യുന്ന ആൾ. അദ്ദേഹം അദ്ദേഹത്തെക്കുറിച്ചുതന്നെ വളരെ ഏറെ കാര്യങ്ങൾ പറഞ്ഞു. ഐ.പി.എൽ വിവാദത്തിൽ ഞാൻ അദ്ദേഹത്തെ പരാമർശിച്ചത് ഒരു കാര്യത്തിൽ മാത്രമാണ്, അത് അദ്ദേഹത്തിന്റെ വ്യക്തിപരമായ കാര്യം അല്ലെങ്കിൽ സ്വകാര്യതെയെക്കുറിച്ചല്ല. സുനന്ദയ്ക്ക് കിട്ടിയ 4% സൌജന്യ ഓഹരിയുടെ പിന്നിൽ തരൂരിന്റെ രാഷ്ട്രീയ സ്വാദീനം ഉണ്ടായിരുന്നോ എന്നതാണ്, ഇവിടുത്തെ മാധ്യമങ്ങൾ മാത്രമല്ല സാധാരണക്കാരനും ചിന്തിക്കുന്നത് ഇതേരീതിയിൽ ആണ്, സുനന്ദയുടെ മാനേജ്മെന്റ് സേവനത്തിന്റെ പ്രതിഫലം എന്നണ് ഇതിനെ വിശേഷിപ്പിച്ചത്. അതിനെക്കുറിച്ച് ഡീറ്റയിൽ ആയി മുകളിലെ ലിങ്കിൽ പറയുന്നുണ്ട് .

 5. വീ.കെ.ബാല Says:

  @അനൂപ്.
  ഇന്ത്യാക്കാരായ പ്രവാസികളിൽ ഏറിയ പങ്കും, ഗൾഫ് രാജ്യങ്ങളിൽ ആണെന്നകാര്യം എല്ലാവർക്കും അറിയാവുന്നതാണ്, ഇദ്ദേഹത്തിന്റെ വിദേശയാത്രയിൽ മുൻ‌തൂക്കം ഏത് രാജ്യങ്ങൾ സന്ദർശിക്കുന്നതിനായിരുന്നു ? യൂ.എ.യിൽ ഒരു പാക്കിസ്ഥാനിയെ കൊന്നകേസ്സിൽ 17 ഇന്ത്യാക്കാരെ തൂക്കിക്കൊല്ലാൻ വിധി വന്നപ്പോൾ പ്രവാസികളുടേയും മറ്റ് സംഘടനകളുടേയും ശക്തമായ പ്രതീക്ഷേതങ്ങൾക്കൊടുവിലാണ് നമ്മുടെ കൌൺസിലേറ്റ് ഇന്ത്യാഗവണ്മെന്റിന്റെ നിർദ്ദേശപ്രകാരം സൌജന്യ നിയമസഹായം ചെയ്യാൻ തയ്യാറായത്. വൈകിയാണെങ്കിൽ പോലും ഇത്തരം ഇടപെടലുകൾ ആണ് ജനങ്ങൾ ഗവ. ഭാഗത്തുനിന്നും കാംഷിക്കുന്നത്.
  അമേരിക്കകാരൻ ദേശീയഗാനം ആലപിക്കും പോലെ നമ്മൾ അനുകരിക്കണം എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്ന തരൂർ, പൌരനോടുള്ള അവരുടെ സമീപനവും ഉത്തരവാദിത്വവും കണ്ണുതുറന്ന് കാണേണ്ടതാണ്. അമേരിക്ക അവരുടെ പൌരന്റെ ജീവന് സംരക്ഷണം നൽകുമ്പോൾ (അവർ ഏത് രാജ്യത്ത് ആയിരുന്നാലും) നമ്മുടെ പൌരന്മാർ ഏതൊക്കെരാജ്യത്തെ ജയിലുകളിൽ ഉണ്ടെന്ന് പോലും നമ്മുടെ ഭരണാധികാരികൾക്കോ അല്ലെങ്കിൽ ഉത്തരവാധിത്വപ്പെട്ട ഉദ്യോഗസ്ഥർക്കോ അറിയില്ല. സ്വയം ബിസ്സിയായി ജീവിക്കുന്നവർ, ഭരിക്കുന്നവർ എങ്ങനെ കന്നാലിക്ലാസ്സുകാരുടെ കാര്യങ്ങൾ അറിയും!!!!!!!!!!!!!!!!!!!!


Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s


%d bloggers like this: