ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് അഥവാ മാതൃക പ്രസ്ഥാനം

തിനും ഒരു നല്ല മാതൃക നാമെല്ലാവരും ആഗ്രഹിക്കുന്നതാണ്. ഇത് ജീവിതത്തിന്റെ നാനാതുറകളിലും എല്ലാവരും ഉറ്റുനോക്കുകയും ചെയ്യുന്നു, കുടുംബജീവിതത്തിൽ, വിദ്യാലയങ്ങളിൽ, ആദുരസേവനത്തിൽ,ക്രമസമാധാനപാലനത്തിൽ, രാഷ്ട്രീയത്തിൽ ഈ ലിസ്റ്റ് അങ്ങനെ തുടർന്നുകൊണ്ടിരിക്കും. ഇവിടെ ഞാൻ പറയാൻ ആഗ്രഹിക്കുന്നത് ശ്രീമാൻ.കെ.പെ.എസ് അഥവാ സുകുകാരൻ അഞ്ചരക്കണ്ടി മാഷ് പലപ്പോഴും അവസരത്തിലും അനവസരത്തിലും പറയാറുള്ള കോൺഗ്രസ്സിന്റെ മാതൃക പ്രവർത്തനത്തെപ്പറ്റിയാണ്. ഈ മാതൃക ചൂണ്ടിക്കാണിക്കുമ്പോൾ ഒക്കെ ഇടതുപക്ഷത്തിനെ അല്ലെങ്കിൽ സീ.പി.എം. നെ  ഒന്ന് ആക്കാൻ (വിമർശിക്കാൻ) അദ്ദേഹം യാതൊരും പിശുക്കും കാണിക്കാറില്ല. ഉണ്ണിത്താൻ വിഷയത്തിലും സക്കറിയ കാര്യത്തിലും ഇദ്ദേഹം ഈ ഒരു സ്നേഹം നിർലോഭം പ്രകടിപ്പിച്ചു. ഒരെ വാക്കുകൾ ഒരേ സാഹചര്യത്തിൽ രണ്ടാളുകൾ ഉപയോഗിക്കുമ്പോൾ അതിന് രണ്ട് അർത്ഥം വരുന്നതിന്റെ ഗുട്ടൻസ് ഇതുവരെ പിടികിട്ടിയില്ല.

ഈ പോസ്റ്റിന് ആധാരമായത് ഇന്നത്തെ മലയാളപത്രങ്ങളിൽ വന്ന സുഖകരമല്ലാത്ത വാർത്തയാണ് .ഇവിടെയും, ഇതിലും വായിക്കാം. ഭോപ്പാൽ വിഷവാതക ദുരന്തത്തിൽ കോഗ്രസ്സിന്റെ നേതാക്കൾ എടുത്ത രാഷ്ടീയതീരുമാനങ്ങൾ അതിന്റെ വിശദാംശങ്ങൾ നടുക്കുന്ന വാർത്തകളായി പുറത്തുവരുന്നു.20000 ത്തോളം ഇന്ത്യൻ പൌരന്മാർ പിടഞ്ഞ് മരിച്ച് ഭോപ്പാൽ നഗരം ശവപ്പറമ്പായപ്പോൾ അതിന് മീതെ ആ ദുരന്തത്തിന് ഉത്തരവാധിത്വം പറയേണ്ട വ്യക്തിയെ സുരക്ഷിതമായി ജ്ന്മനാട്ടിലേയ്ക്ക് എത്തിക്കാൻ കൂട്ടുനിന്ന ഒരു ഭരണകർത്താവും അദ്ദേഹം പ്രതിനിഥാനം ചെയ്യുന്ന രാഷ്ട്രീയ പ്രസ്ഥാനവും അതാണ് രാജീവ് ഗാന്ധി എന്ന പ്രധാനമന്ത്രിയും കോൺഗ്രസ്സ് എന്ന ദേശിയപ്രസ്ഥാനവും, റീഗൺ സായിപ്പിന്റെ ഒറ്റവിളിക്ക് എത്രപെട്ടന്നാണ് തീരുമാനം ഉണ്ടായത്

ഇനീ ശ്രീ സുകുമാരൻ സാറിന്റെ വാക്കുകളിലൂടെ പോകാം അദ്ദേഹം ഇവിടെ January 12, 2010 12:18 PM ഇങ്ങനെ പറയുന്നു “എന്നെ സംബന്ധിച്ചു കോണ്‍ഗ്രസ്സിനേക്കാളും മെച്ചപ്പെട്ട ഒരു പാര്‍ട്ടിയെ ഞാന്‍ ഇന്ത്യയില്‍ കാണുന്നില്ല. എല്ലാവര്‍ക്കും ജനാധിപത്യ-മതേതര-പൌരാവകാശ-പ്രവര്‍ത്തന സ്വാതന്ത്ര്യം അനുവദിക്കുകയും ഇന്ത്യയുടെ മഹത്താ‍യ പാരമ്പര്യം മറ്റേതൊരു പാര്‍ട്ടിയെക്കാളും കാത്തു സൂക്ഷിക്കുകയും ചെയ്യുന്ന പാര്‍ട്ടി എന്ന നിലയില്‍ എനിക്ക് കോണ്‍ഗ്രസ്സിനോട് മതിപ്പാണ്.“

അദ്ദേഹത്തിന്റെ വിലയിരുത്തലിന്റെ അടിസ്ഥാനം എന്താണെന്ന് മനസ്സിലാകുന്നില്ല  “കോൺഗ്രസ്സിനെ ക്കളും മെച്ചപ്പെട്ട ഒരു രാഷ്ട്രീയ പാർട്ടിയെ ഇന്ത്യയിൽ കാണുന്നില്ല “  കോൺഗ്രസ്സിന്റെ രാഷ്ട്രീയ ചരിത്രം പരിശോധിച്ചാൽ ജനാധിപത്യത്തിന് തുരംഗം വച്ച സംസ്കാരമേ ഉള്ളു, ചരിത്രത്തിന്റെ സ്വർണ്ണലിപികളിൽ എഴുതിചേർത്ത അടിയന്തിരാവസ്ഥ മുതൽ ഭോപ്പാലിലെ വിഷവാദക ദുരന്തത്തിന് കാരണക്കാരനായ “യൂണിയന്‍ കാർബൈഡ് മുന്‍ ചെയര്‍മാന്‍ വാറന്‍ ആന്‍ഡേഴ്‌സനെ“ വിട്ടുതരണം എന്ന് അമേരിക്കയോടെ ആവശ്യപ്പെടാനുള്ള ധൈര്യമില്ലാത്ത രാഷ്ട്രീയ ഷണ്ഡത്വം വരെ

സുകുമാരൻ മാഷെ ഒന്നുപറയാമോ ഭോപ്പാലിൽ വിഷവാതകം ശ്വസിച്ച് മരിച്ച 20000 പരം ആളുകളുടെ ഏത് അവകാശമാണ് കോൺഗ്രസ്സിനും അന്ന് അതിന്റെ സാരഥിആയിരുന്ന രാജീവ് ജീ യ്ക്കും സംരക്ഷിക്കാൻ കഴിഞ്ഞത്,  ജീവിക്കുവാനുള്ള അവകാശം ? ജീവനും സ്വത്തിനുമുള്ള അവകാശം ? ദുരന്താനന്തരം നഷ്ടപരിഹാരം കിട്ടാനുള്ള അവകാശം ? ചികിത്സലഭിക്കാനുള്ള അവകാശം ?? ഏത് അവകാശം സംരക്ഷിക്കപ്പെട്ടു.????

ഇന്ത്യയുടെ മഹത്തായ പാരമ്പര്യം കാത്ത് സൂക്ഷിക്കുന്നു !!! ഏതാണ് അത് ? രാജ്യത്തിന്റെ ഭരണാവകാശം പാരമ്പര്യമായി കാത്തുസൂക്ഷിക്കുന്നതോ ?  ചാതുർവർണ്ണ്യത്തിന്റെ സന്തതിയായ ജന്മിത്ത മാടമ്പി ജാതി കൂട്ടുകെട്ടുകളെ അതുപോലെ കാത്ത് സൂക്ഷിക്കുന്നതോ ? മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിൽ ഭരിക്കാൻ തുടങ്ങി 63 വർഷം പിന്നിടുമ്പോൾ, കേവല ഭൂരിപക്ഷമില്ലാതെ കള്ളന്മാരേയും,കൊള്ളക്കാരേയും, കൊലപാതകികളേയും, കൂട്ടിക്കൊടുപ്പുകാരേയും കൂട്ടി ഇന്ത്യഭരിക്കുന്നതോ ? ഏതാണ് താങ്കൾ മഹത്വവൽക്കരിക്കുന്ന ആ പാരമ്പര്യം ?! യൂണിയന്‍ കാർബൈഡ് കമ്പനി ഏറ്റെടുത്ത ഡവിന്, ഇന്ത്യയിലെ പിച്ചക്കാർക്ക് നഷ്ടപരിഹാരമായി ഒന്നും നൽകേണ്ടിവരില്ല എന്ന ഉപദേശം നലകിയത് ഇപ്പോഴത്തെ കോൺഗ്രസ്സ് പാർട്ടിയുടെ വക്താവും രാജ്യസഭാംഗവുമായ “അഭിഷേക് മനു സിംഗവി“ ആയിരുന്നു.ഇത് കാണുക ഇനീ ഈ മാതൃകപാർട്ടി കൊണ്ടുവരാനിരിക്കുന്ന ആണവബാധ്യത ബില്ലും (Nuclear Liability Bill) ഭോപ്പാൽ ദുരന്തവുമായി കൂട്ടിവായിക്കാം ഉത്തരവാദികളെ കേടുപാട്കൂടാതെ നാട്ടിലെത്തിക്കാൻ എയർഫോഷ്സ്-1 റെഡിയാകി നിർത്തിയിരിക്കും ഒരുപക്ഷെ ജനസംഖ്യ വർദ്ധനവിന് തടയിടാൻ ഇതാവും ഏറ്റവും നല്ല മാർഗ്ഗം.

താങ്കൾ ബ്രോഡ്കാസ്റ്റ് ചെയ്ത  ഈ പ്രസംഗത്തിൽ അല്ലെങ്കിൽ പ്രഭാഷണത്തിൽ ജനാധിപത്യം ആരംഭിക്കേണ്ടത് കുടുംബത്തിൽ, അല്ലെങ്കിൽ വ്യക്തികളിൽ നിന്നും ആകണം എന്ന് പറയുന്നുണ്ട്. താങ്കളുടെ വിലയിരുത്തലിൽ രണ്ട് വ്യക്തികൾക്ക് ഒരിക്കലും ഒരേ ചിന്ത ഉണ്ടാകാറില്ല എന്നു പറയുന്നു, ഇത് എത്രത്തോളം ശരിയാണ്? അതെപോലെ ജനാധിപത്യത്തെ താങ്കൾ കാണുന്നത് പരസ്പരം വിട്ടുകൊടുക്കൽ ആണ് ജനാധിപത്യം. നമ്മുടെ തീരുമാനത്തിൽ നാം ഓരോത്തരും ഉറച്ചുനിൽക്കുന്നതുകൊണ്ടാണ് സംഘർഷങ്ങൾ ഉണ്ടാകുന്നത്. അതുകൊണ്ട്  കുറച്ച് നമുക്ക് വിട്ടുതരുക കുറച്ച് നമ്മൾ വിട്ടുകൊടുക്കുക.  ജനാധിപത്യബോധം വീട്ടിൽ നിന്നും തുടങ്ങണം വ്യക്തികളിൽ നിന്നും തുടങ്ങണം എന്ന വഴിയുലൂടെ, താങ്കൾ പ്രസംഗിച്ച് മുന്നേറുമ്പോൾ എല്ലാപ്രത്യയശാസ്ത്രങ്ങളിലും, എല്ലാവരുടെ നിലപാടുകളിലും,എല്ലാ സിദ്ധാന്തങ്ങളിലും , ദർശനങ്ങളിലും ശരിയുണ്ട് എന്നാണ്  പറയുന്നത്.  കമ്മ്യൂണിസ്റ്റ് പാർട്ടി എന്നുകേൾക്കുമ്പോൾ മാഷ് ഈ വേദാന്തം ഒക്കെ മറക്കുന്നു. ഒരു ശരിപോലും ഇല്ലാത്ത പ്രത്യയശാസ്ത്രമാണ് കമ്മ്യൂണിസം എന്ന താങ്കളുടെ ഒരു കമന്റ് ഞാൻ ഇപ്പോഴും ഓർക്കുന്നു. താങ്കളുടെ ചില പ്രയോഗങ്ങൾ ഞാൻ താങ്കളുടെ പോസ്റ്റിൽ നിന്നും പേസ്റ്റ് ചെയ്യാം.

1 ബലം പ്രയോഗിച്ചു കമ്മ്യൂണിസ്റ്റിതര ചിന്തകള്‍ അടിച്ചമര്‍ത്താന്‍ അവര്‍ക്ക് ഇന്ത്യയില്‍ കഴിയുന്നില്ല. അത്കൊണ്ട് ഇന്ത്യയില്‍ ജീവിയ്ക്കുന്ന നാം എന്തുകൊണ്ടും ഭാഗ്യവാന്മാര്‍ തന്നെ.!!!

2@ തല്‍‌കൊള്‍, കുറെ ഇടത് നപുംസകങ്ങള്‍ ബ്ലോഗിലുണ്ട്. അവറ്റകള്‍ എഴുതുന്നത് ഞാന്‍ ഗൌനിക്കാറില്ല. ഇവിടെ എഴുതിയാല്‍ ഞാന്‍ ഡിലീറ്റ് ചെയ്യും. ഇത്തരം ചെറ്റകളെ അവഗണിക്കുന്നതാണ് ബുദ്ധി. മറുപടി പറയാന്‍ പോയാല്‍ നമ്മള്‍ നാറും. ഈ ചെറ്റകള്‍ക്ക് ഇതല്ലേ കഴിയൂ എന്ന് സമാധാനിക്കാം. അക്രമിക്കാന്‍ കഴിയാത്തത് കൊണ്ട് ഇവറ്റകള്‍ അമര്‍ഷം എഴുതിത്തീര്‍ക്കുകയാണ്. അവറ്റകളുടെ മനോവിഭ്രാന്തി നാം തിരിച്ചറിയേണ്ടതുണ്ട്. ഇനിയും കുറെ നപുംസകങ്ങള്‍ ബ്ലോഗില്‍ കടന്നു വരും.ആഹ്വാനം ചെയ്തത് കേട്ടില്ലെ. അവറ്റകളുടെ വെപ്രാളം കണ്ട് ചിരിക്കാന്‍ ശീലിച്ചാല്‍ പ്രശ്നമില്ല. അറിഞ്ഞില്ലേ ചൈനയില്‍ നിന്ന് ഗൂഗ്‌ള്‍ പിന്‍‌വാങ്ങാന്‍ പോകുന്നു. നമുക്ക് ഇവിടെ പേടിക്കാനില്ല. ഇവറ്റകള്‍ ഒരിക്കലും ഇന്ത്യാമഹാരാജ്യം ഭരിക്കാന്‍ പോകുന്നില്ലല്ലൊ. ഈ കമന്റിലേയ്ക്കുള്ള ലിങ്ക്

ജനാധിപത്യത്തിലെ മാഷിന്റെ സമീപനരീതി എന്നിൽ അസൂയവളർത്തുന്നു. ഇനിയും മാഷിന്റെ പോസ്റ്റ് പരതിയാൽ പ്രസംഗത്തിലേയും പ്രവർത്തിയിലേയും വൈരുദ്ധ്യം ശരിക്കും കാണാൻ കഴിയും കുറേകൂടി പേസ്റ്റാൻ സമയവും സ്ഥലവും അനുവദിക്കുന്നില്ല ക്ഷമിക്കണം

ഇനിതാങ്കളുടെ പ്രസംഗത്തിലെ ചിലഭാഗങ്ങളിലൂടെ കടന്നുപോകാം.

വ്യക്തികൾ തമ്മിൽ ആശയ, സൈദ്ധാന്തിക, പ്രവർത്തന വൈരുദ്ധ്യങ്ങൾ സ്വാഭാവികമാണ്, ഇവിടെ താങ്കളുടെ “രണ്ട് വ്യക്തികൾ“ എന്ന വിവക്ഷ ശരിയല്ല. കാരണം ഇത് മറ്റൊരു ദിശയിലേയ്ക്ക് ആശയത്തെ മാറ്റുന്നു ഒരു വ്യക്തിയും ആശയപരമായോ, ചിന്താപരമായോ മറ്റൊരാളുമായി ചേരില്ല എന്നുവരുന്നു എന്നാൽ അത് തികച്ചും അസംബന്ധമാണ്. അങ്ങനെ വന്നാൽ ഈ ലോകത്തിന്റെ നിൽനിൽ‌പ്പ്തന്നെ അപകടത്തിലാവും, ഒരേചിന്തയും ഒരേആശയവുമ്മുള്ള നിരവധിവ്യക്തികൾ സമൂഹത്തിലുണ്ട് അതുകൊണ്ടാണ് ജനാധിപത്യം നിലനിൽക്കുന്നത്. (കുറഞ്ഞ പക്ഷം ജനാധിപത്യത്തിന്റെ കാര്യത്തിലെങ്കിലും)

കുറച്ച് നീവിട്ടുതരു കുറച്ച് ഞാൻ വിട്ടുതരാം (അഞ്ചുവർഷം നിങ്ങ ഭരി, അടുത്ത അഞ്ചുവർഷം ഞങ്ങ എന്ന പോളിസി ആണോ മാഷെ) എന്ന് പറയാൻ ഇതെന്താ കല്ലുകൊത്തുകളിയാണോ ? ഇതാണോ ജനാധിപത്യം ? ഇങ്ങനെ വിട്ടുകൊടുത്ത് ശീലിക്കുന്നതിനാണോ ജനാധിപത്യം എന്ന് പറയുന്നത് ? ബഹുസ്വരസമൂഹത്തിൽ എതുകാര്യത്തിനും ഏറ്റവും കുറഞ്ഞത് രണ്ട് പക്ഷം എങ്കിലും ഉണ്ടാകും ഈ രണ്ടുപക്ഷക്കാർക്കും അവരുടേതായ ന്യായ അന്യായങ്ങൾ ഉണ്ടായിരിക്കും. ഒരുകാര്യത്തിന് രണ്ട് ശരികൾ ഉണ്ടാകിറില്ല അപ്പോൾ ശരിയായിട്ടുള്ളത് ഒന്നേ കാണു അങ്ങനാണേൽ സി.പി.എം ആണോ ശരി എന്നു ചോദിച്ചാൽ എനിക്ക് ഉത്തരമില്ല. അല്ലെങ്കിൽ ആ ഉത്തരം മനസ്സിലാക്കിത്തരനുള്ള “കപ്പാസിറ്റി” എനിക്കില്ല.വിട്ടുതരലും വാങ്ങലുമല്ല ജനാധിപത്യം അത്രയും ഞാൻ മനസ്സിലാക്കുന്നു

ബഹുമാന്യനായ ശ്രീ കെ.പി. സുകുമാരൻ മാഷിനോട് ഒരു അഭ്യർത്ഥനയുണ്ട് വാറന്‍ ആന്‍‌ഡേഴസനെ വിട്ടുകൊടുത്തത് രാജീവ് ആണെന്ന വാര്‍ത്തകളോട് കെ.പി.എസിന്റെ അഭിപ്രായം ഒന്ന് വ്യക്തമാക്കിയാൽ തരക്കേടില്ലായിരുന്നു മാന്യമായ ഒരു പ്രതികരണം പ്രതീക്ഷിക്കുന്നു.

Advertisements
Explore posts in the same categories: ലേഖനം

7 Comments on “ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് അഥവാ മാതൃക പ്രസ്ഥാനം”


 1. അതിന്റെ കാരണവക്കാർ 984 ഇൽ കേരളത്തിൽ പ്രതിപക്ഷ നേതാവായിരുന്ന ഇ.കെ.നായരാരും അന്ന് എം എൽ എ ആയിരുന്ന പിണറായി വിജയനും ആയിരുന്നു എന്നത് ആർക്കാ അറിയാൻ പാടില്ലാത്തത് എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.പൂജാമുറിയിൽ(നിരീശ്വരവാദി ആണെങ്കിലും) രാജീവ്ഗാന്ധിയുടെ പടത്തിനു മുൻപിൽ ദിവസം ചന്ദനത്തിരി കത്തിക്കുന്ന,രാഹുൽ ഗാന്ധിയുടെ ചന്തം കണ്ട് മയങ്ങിയ ഇദ്ദേഹം നെഹ്രൂ കുടുംബത്തിന്റെ പഴയ അരിവെയ്പ്പുകാരനായിരുന്നു എന്നാണ് ഒടുവിൽ കിട്ടിയ അറിവ്.

 2. സുനില്‍ കൃഷ്ണന്‍( Sunil Krishnan) Says:

  ബാലാ,

  ഇതൊക്കെ കെ.പി.എസ് ചേട്ടനോട് ചോദിക്കണോ? സി.പി.എം അല്ലേ ഈ വാര്‍ത്തക്ക് കാരണം? അവര്‍ സി.ഐ.എ യെ സ്വാധീനിച്ചു അത്ര തന്നെ…..

  ഭോപാല്‍ വിശേഷങ്ങള്‍ മാധ്യമങ്ങളില്‍ നിന്നു മറയുന്നതു വരെ സുകുമാരന്‍ ചേട്ടന്‍ വിശ്രമത്തിലാണു….ക്ഷമിക്കുക


 3. നിങ്ങളുടെ കാഴ്ച്ചയുടെ ആകെയായ കുഴപ്പം നിങ്ങള്‍ മറച്ചു വെക്കാന്‍ ശ്രമിക്കുന്നതാണ് ഈ പോസ്റ്റില്‍ നിഴലിക്കുന്നത് കാലവും സന്ദര്‍ഭവും മനസിലാക്കാതെ ചില എഴുത്തുകള്‍

 4. കാല്‍വിന്‍ Says:

  കലക്കി :):)


 5. ‘ഭോപ്പാലിൽ വിഷവാതകം ശ്വസിച്ച് മരിച്ച 20000 പരം ആളുകളുടെ ഏത് അവകാശമാണ് കോൺഗ്രസ്സിനും അന്ന് അതിന്റെ സാരഥിആയിരുന്ന രാജീവ് ജീ യ്ക്കും സംരക്ഷിക്കാൻ കഴിഞ്ഞത്, ജീവിക്കുവാനുള്ള അവകാശം ? ജീവനും സ്വത്തിനുമുള്ള അവകാശം ? ദുരന്താനന്തരം നഷ്ടപരിഹാരം കിട്ടാനുള്ള അവകാശം ? ചികിത്സലഭിക്കാനുള്ള അവകാശം ?? ഏത് അവകാശം സംരക്ഷിക്കപ്പെട്ടു.????’

  ച്ഛായ്…! ഇതെന്തു മണ്ടന്‍ ചോദ്യങ്ങള്‍! ‘എല്ലാവര്‍ക്കും ജനാധിപത്യ-മതേതര-പൌരാവകാശ-പ്രവര്‍ത്തന സ്വാതന്ത്ര്യം’ ആണ് കോണ്‍ഗ്രസ്സ് അനുവദിച്ചിട്ടുള്ളതായി സുകുമാര്‍ജി പറഞ്ഞിട്ടുള്ളത്. ജീവിക്കാനും ചികിത്സയും നഷ്ടപരിഹാരവും ലഭിക്കാനും ഒക്കെയുള്ള അവകാശങ്ങള്‍ ‘ജനാ‍ാധിപത്യ – മതേതര പൌരാവകാശ – പ്രവര്‍ത്തന’ സ്വാതന്ത്ര്യങ്ങളില്‍ പെടുന്നതല്ലല്ലോ… സുകുമാര്‍ജിയുടെ വ്യാഖ്യാന പ്രകാരം ‘ജനാധിപത്യ-മതേതര-പൌരാവകാശ-പ്രവര്‍ത്തന സ്വാതന്ത്ര്യം’ എന്നു പറയുന്നത് ഇതൊക്കെയാണ്: (ഏതാനും ഉദാഹരണങ്ങള്‍ മാത്രം)

  ഒരു (കമ്യൂണിസ്റ്റ് ഇതര) പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചു കൊണ്ടു തന്നെ എതിര്‍ പക്ഷത്തുള്ള (മാര്‍ക്സിസ്റ്റ്) പാര്‍ട്ടിയുടെ കൊടിയും പിടിച്ച് അവര്‍ക്കെതിരെ പ്രകടനം നടത്തുക, സി പി എമ്മിന് ശക്തമായ ജനപിന്തുണയുള്ള സ്ഥലങ്ങളില്‍ ചെന്ന് പാര്‍ട്ടിയുടെ പഴയകാല നേതാക്കളെയും അന്നാട്ടിലെ പഴയ തലമുറയിലെ സ്ത്രീകളെയും മൊത്തമായി ആക്ഷേപിക്കുന്ന പ്രസംഗം നടത്തുക… തനിക്ക് ഇഷ്ടപ്പെടാത്ത അഭിപ്രായം പറയുന്നവരെ ‘ചെറ്റകളെ’ന്ന് വിളിച്ച് ആദരിക്കുക… ഇതിനൊക്കെയാണ് ‘ജനാധിപത്യ-മതേതര-പൌരാവകാശ-പ്രവര്‍ത്തന സ്വാതന്ത്ര്യം’ നല്‍കുന്നത്. അല്ലാതെ 1984 നവംബറിലെ ഏതാനും ദിവസങ്ങളില്‍ ദില്ലിയിലും പരിസരങ്ങളിലും പിടഞ്ഞുതീര്‍ന്ന ആയിരങ്ങള്‍, കഷ്ടിച്ച് ഒരു മാസത്തിനകം ഭോപാലില്‍ ഒറ്റ ദിവസത്തിനകം ജീവന്‍ നഷ്ടമായ പതിനായിരങ്ങള്‍… ഇവര്‍ക്കൊക്കെ ഈ പറഞ്ഞ അവകാശങ്ങള് അനുവദിച്ചു കൊടുത്തിട്ടില്ലാത്തതും ആകയാല്‍ ആയതിനെസ്സംബന്ധിച്ച് യാതൊരുവിധമായ ചോദ്യങ്ങളും സ്വീകരിക്കപ്പെടുന്നതല്ലാത്തതുമാകുന്നു.

 6. വീ.കെ.ബാല Says:

  പ്രീയപ്പെട്ട
  ഇടിമുഴക്കം , സുനില്‍ കൃഷ്ണന്‍( Sunil Krishnan) ,കാല്‍വിന്‍, വിജി പിണറായി വായനയ്ക്കും അഭിപ്രായത്തിനും നന്ദി. മോഡറേറ്റ് ചെയ്തതിൽ ക്ഷമിക്കണം.

 7. വീ.കെ.ബാല Says:

  പ്രിയമിത്രം പാവപ്പെട്ടവന്‍ ,
  “നിങ്ങളുടെ കാഴ്ച്ചയുടെ ആകെയായ കുഴപ്പം നിങ്ങള്‍ മറച്ചു വെക്കാന്‍ ശ്രമിക്കുന്നതാണ് ഈ പോസ്റ്റില്‍ നിഴലിക്കുന്നത് കാലവും സന്ദര്‍ഭവും മനസിലാക്കാതെ ചില എഴുത്തുകള്‍ “
  മാഷെ എനിക്ക് മറച്ചുവയ്ക്കാൻ ഒന്നുമില്ല, എന്റെ കണ്ണിന് മീതെ ഞാൻ കണ്ണടകൾ ഒന്നും വവച്ചിട്ടില്ല ഈ സമൂഹത്തിൽ കണ്ട കാര്യം എനിക്ക് മനസ്സിലായകാര്യം പറയാൻ ശ്രമിച്ചു അതിൽ എതെങ്കിലും താങ്കൾക്ക് ശരിയല്ല എന്ന് തോന്നുന്നെങ്കിൽ അത് ഏത് എന്നും എന്തുകൊണ്ട് എന്നും ചൂണ്ടിക്കാണിക്കാനുള്ള മനസ്സ് കാണിക്കണം കാലത്തിന് അധീതമായി ഞാൻ ഒന്നും എഴുതിയിട്ടില്ല 🙂 അടിയന്തരാവസ്ഥ ഒഴികെയുള്ള മറ്റു കാര്യങ്ങൾക്കെല്ലാം ലിങ്കും ഇട്ടിരുന്നു സായിപ്പിനെ വിട്ടയച്ചത് ആഭ്യന്തരകലാപം ഉണ്ടാകും എന്ന ഭയത്താൽ ആണെന്നുള്ളത് (പ്രണാബ്‌ പറഞ്ഞത് , ജയന്തിയും അംബികയും പറഞ്ഞതുമൊക്കെ കാംക്രസ്സ് വെള്ളം തൊടാതെ വിഴുങ്ങിയത് എന്തുകൊണ്ട് എന്നുകൂടെ ചിന്തിക്ക്) വല്ല നഴ്സറി സ്കൂളിലെ വിദ്ധ്യാർത്ഥികളോടും പോയി പറഞ്ഞാൽ മതി. അതിന് ഏറ്റവും നല്ല ഉദാഹരണം ഇന്ദിരകൊല്ലപ്പെട്ട സമയത്തെ കേന്ദ്ര ഇടപെടലും, രാജിവ് കൊല്ലപ്പെട്ട സമയത്തെ ഇടപെടലും തന്നെ ധാരാളം. അമേരിക്കയുടെ ഉമ്മാക്കിക്കുമുന്നിൽ മുട്ടിടിച്ചു എന്ന് പറഞ്ഞാൽ പോരെ മാഷെ. കമന്റുകൾക്കുള്ള മറുപടികൾ അല്പം താമസിക്കും എനിക്ക് സൈറ്റിൽ വരെ പോകണം ഓക്കെ പാവപ്പെട്ടവനും മറ്റ് എല്ലാ വായനക്കാർക്കും ഒരു നല്ല ദിവസം നേരുന്നു ബാക്കി വന്നിട്ട് കാണാം


Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s


%d bloggers like this: