Archive for ഓഗസ്റ്റ് 2010

സ്വാതന്ത്ര്യദിനാശംസകൾ

ഓഗസ്റ്റ് 14, 2010

ദരിദ്രരായ എല്ലാ ഇന്ത്യാക്കാർക്കും

സ്വാതന്ത്ര്യ ദിന ആശംസകൾ

ലോകത്തുള്ള ഭക്ഷ്യവസ്ഥുക്കൾ മുഴുവൻ ഭക്ഷിച്ച്, ലോക ഭക്ഷ്യ വിപണിയിൽ വിലകുത്തനെ ഉയർത്തിയ ഇൻഡ്യൻ സ്ലം ഡോഗുകൾ, ഇപ്പോൾ കാറുകൾ വാങ്ങിക്കൂട്ടി പെട്രോളിയം വില കുത്തനെ ഉയർത്തുന്നു. ഇൻഫോസിസ് എന്ന ആക്രിക്കട സോഫറ്റ്‌വെയർ മാർക്കറ്റിന്റെ അടിത്തറ ഇളക്കി. ഈ പറഞ്ഞതൊക്കെ ഒബാമ അണ്ണന്റെ കമന്റുകൾ ആണ്, ഔട്ട് സോഷ്സ് ഇനത്തിൽ ഒറ്റ പണിപോലും ഇന്ത്യയിലേയ്ക്ക് പോകാതിരിക്കാൻ താൻ ശ്രദ്ധിക്കും എന്ന് അമേരിക്കകാരന് വാക്കുകൊടുക്കുന്ന ഒബമ.  മറ്റുരാജ്യങ്ങളെ ആക്രമിക്കാതിരുന്നതിന് സമാധാനത്തിനുള്ള നൊബേൽ പ്രൈസ് കിട്ടിയ മഹാൻ.  സ്വാതന്ത്ര്യ ദിനത്തിൽ അണ്ണന്റെ വക സുഖിപ്പീര് കേൾക്കാൻ അതിലും രസം

“ലോകജനതയ്ക്കാകമാനം ഇന്ത്യയും ഇന്ത്യക്കാരും പ്രചോദനവും പ്രതീക്ഷയുടെ വെളിച്ചവുമാണെന്ന് അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമ.“ വാർത്തയോട് കടപ്പാട്  മാതൃഭൂമി.  മേൽ‌പ്പറഞ്ഞ വാചകങ്ങൾ എല്ലാം യാതൊരു ഉളുപ്പുമില്ലാതെ നമ്മുടെ അമേരിക്കൻ ഭക്ത്ന്മാരും ഭക്തകളും തലയും കുമ്പിട്ട് കേട്ട് കോൾമൈര് കൊണ്ടു…. അല്ല കോൾമൈർകൊണ്ടു.  അതിർത്തി സുരക്ഷാ ബില്ലിൽ അണ്ണൻ തിട്ടൂരം ചാർത്തിയപ്പോൾ ഇന്ത്യൻ ജനാധിപത്യത്തിന്റെ പ്രതിക്ഷേത കൊടുംങ്കാറ്റ്  വൈറ്റ് ഹൌസിലെ ഡെസ്റ്റ് ബിന്നിലേയ്ക്ക് ആനയിച്ചിരുത്തി. അതുകണ്ട് തലയിൽ കെട്ടിയവനും കെട്ടാത്തവനും എല്ലാം ആനന്ദ കണ്ണീർ ഇറ്റിച്ചു. ഇന്ത്യയ്ക്കും അമേരിക്കയ്ക്കും ഇനീ ഒരു പാട് “പണി” ബാക്കിഉണ്ട് എന്ന് പറയുമ്പോൾ ആ പണികൾ മൊത്തമായും ചില്ലറയായും നമ്മൾ സ്വീകരിക്കേണ്ടിവരുമോ എന്നാണ് സംശയം.