Archive for September 2010

ഒബാമയുടെ കുട്ടികൾ പടിയിറങ്ങുന്നു

September 4, 2010

“21-ാം നൂറ്റാണ്ടില്‍ അമേരിക്കയുടെ നേതൃശക്തിയെക്കുറിച്ചുള്ള സന്ദേശം നല്‍കുന്ന നാഴികകല്ലാണ് ഇറാഖ് സൈനികനടപടിയെന്നും ഒബാമ തല്‍സമയ ടെലിവിഷന്‍ സംപ്രേക്ഷണത്തിലൂടെ പ്രസ്താവിച്ചു.“

ഒരു നൊബേൽ സമ്മാന “ജേതാ“വിന്റെ ഉൽകൃഷ്ടമായ പ്രസ്ഥാവന. അതും ലോക സമാധാനത്തിന് വേണ്ടി ആകുമ്പോൾ ശിരസ് നമിച്ചേ പറ്റു. തീവ്രവാദത്തിനെതിരെ ഉള്ള യുദ്ധാമാണോ ബുഷ് തുടങ്ങിവച്ച ഇറഖ് യുദ്ധം ? അല്ല എന്നും ആല്ലായിരുന്നു എന്നും അടിവര ഇട്ടുപറയുകയാണ് അമേരിക്കയുടെ പ്രസിഡന്റ് കുപ്പായമിട്ട ബറാക്ക് ഒബാമ.

ഈ പ്രസംഗം അദ്ദേഹവും അമേരിക്കൻ സാമ്രജ്യത്വം ലോക ജനതയ്ക്ക് നൽകുന്ന സന്ദേശം തന്നെ ആണ് (ഇറാഖ് യുദ്ധം), ആ സന്ദേശത്തിന്റെ ആഴവും പരപ്പും മനസ്സിലാക്കണമെങ്കിൽ, ഇന്ന് എന്താണ് ഇറാഖ് എന്നറിയണം. അമേരിക്കൻ സാമ്രാജ്യത്വം അവിടെ വിതച്ചത് ജനാധിപത്യമല്ല. മത തീവൃവാദം ആണ്, അല്ലെങ്കിൽ പ്രാദേശികവാദം ആണ്. അവിടുത്തെ ജനങ്ങളെ സ്വയം പൊട്ടിച്ചിതറാനും, അടുത്തവന് നേരെ നിറഒഴിക്കാനും പഠിപ്പിച്ചു. ഒരു രാജ്യത്തിന്റെ അഖണ്ഡതയെ തച്ചുടച്ചാൽ അവിടെ കയറിപ്പറ്റാൻ എളുപ്പമാണ്, എറിഞ്ഞുടച്ച പളുങ്കുപാത്രം പോലെ ചരിത്ര പ്രാധാന്യമുള്ള ഒരു ഭൂപ്രദേശം തകർത്ത് തരിപ്പണമാക്കാൻ അമേരിക്കയ്ക്ക് കഴിഞ്ഞു അതുതന്നെയാണ് ഇറാഖ്  അധിനിവേശം നൽകുന്ന പാഠവും. പണ്ട് ബ്രിട്ടിഷുകാരൻ ഇന്ത്യയെ കൊള്ളയടിച്ചപോലെ അമേരിക്ക ഇറാഖിനെ കുടിച്ച് വറ്റിച്ചു അതിന്റെ സമ്പത്തും, ആത്മാഭിമാനവും  അതിർത്തിയും അസ്ഥിത്വവും എല്ലാം.

ഏകാധിപതി ആയിരുന്ന സദ്ദാം ഹുസൈനെ തീവ്രവാദത്തിന്റെ പേരിൽ തുക്കിലേറ്റുമ്പോൾ അതിൽ ഒരു നെറിവ്കേട് മുഴച്ചുനിൽക്കുന്നു. അഫ്ഗാനിസ്ഥാനെതിരെ യുദ്ധം അഴിച്ച് വിടുമ്പോൾ, അമേരിക്കൻ ജനതയുടെ സുരക്ഷിതത്വത്തിന് എന്ന് നിർവചിക്കപ്പെടുന്നു. തങ്ങളുടെ പരൌരന്റെ സുരക്ഷിതത്വത്തിന് ഏതറ്റം വരെ പോകാനും അമേരിക്കൻ ഭരണകൂടം തയ്യാറകുമ്പോൾ , ഇറാഖിന്റെ പ്രസിഡന്റ് ആയിരുന്ന സദ്ദാം ഹുസൈന് നേരെ നടന്ന വധശ്രമത്തെ അവിടുത്തെ പ്രാദേശിക നിയമമനുസരിച്ച് നടപടി എടുത്തത് എങ്ങനെ തീവ്രവാദ പ്രവർത്തനമാകും? സദ്ദാം ഹുസൈന്റെ ഭരണകാലത്ത് കൊല്ലപ്പെട്ട ഇറാഖികളുടെ കണക്കും അമേരിക്കൻ അധിനിവേശ കാലയളവിൽ കൊല്ലപ്പെട്ട ഇറാഖികളുടെ കണക്കും എടുത്ത് പരിശോധിക്കുകയും ഒപ്പം, ഈ കാലഘട്ടങ്ങളിൽ നടന്ന മനുഷ്യാവകാശ ലംഘനങ്ങളുടെ കണക്കും പരിശോധിക്കുകയും ചെയ്യുമ്പോൾ. ഭീതിയുളവാക്കുന്ന യാഥാർത്ഥ്യങ്ങളെ കണ്ടില്ലന്ന് വയ്ക്കാനാവില്ല.

ഇറാഖിൽ ഏതുതരം ഭരണസംവിധാനം വേണമെന്ന് തീരുമാനിക്കാനുള്ള അവകാശം അത്യന്തികമായി അവിടുത്തെ ജനങ്ങൾക്കുള്ളതാണ്. ഏത് രീതിയിലുള്ള ജനാധിപത്യം വേണമെന്ന് തീരുമാനിക്കാൻ, അത് നടപ്പാക്കാൻ പുറത്തുനിന്നും ഉള്ള ഒരു ശക്തി ശ്രമിക്കുക എന്നാൽ അത്, ആ സ്ഥലത്തെ ജനങ്ങളുടെ മൌലിക അവകാശത്തിന്റെ മേൽ, അവരുടെ ആത്മാഭിമാനത്തിന്റെ മേൽ, സംസ്കാരത്തിനുമേൽ ഉള്ള അധിനിവേശമാണ്. ആ അധിനിവേശത്തിനെ  പുണ്യവൽക്കരിക്കാനുള്ള ശ്രമമാണ് ഒബാമ തന്റെ പ്രസംഗത്തിലൂടെ ചെയ്തത്.

2003 മാർച്ച് ഇരുപതാം തീയതി പുത്തൻ ദൌത്യവുമായി അമേരിക്കൻ സാമ്രാജ്യത്വവും അതിന് ഓശാനപാടുന്ന ഉച്ഛിഷ്ടഭുക്കുകളും ഇറാഖിലെ മണ്ണിൽ പറന്നിറങ്ങുമ്പോൾ മെസോപട്ടോമിയ ചരിത്ര ദുരന്തങ്ങളുടെ തനിയാവർത്തന  വേദി യാകുകയായിരുന്നു. വൈദേശിക തേർവാഴ്ച്ചയുടെ കൂത്തരങ്ങായിരുന്നു എന്നും ഈ മാനവികത അതിൽ അവസാനത്തേതാവാം  ഇറാഖ് ഇൻ‌വേഷൻ എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന പിതൃശൂന്യ ഇടപെടൽ. ഏപ്രിൽ  ഒൻപതാം തീയതി അമേരിക്കൻ പട്ടാളക്കാരുടെ പിടിയിലാകുന്നതുവരെ ഒരു ജനതയുടെ ധീര യോദ്ധാ‍വായിരുന്നു സദ്ദാം. കടുത്ത വംശീയ പ്രാദേശികവാദികൾ ആയ ഒരു ജനതയെ ഒരുമിപ്പിച്ച് നിർത്താൻ കഴിഞ്ഞു എന്നതാണ് സദ്ദം എന്ന ഭരണാധികാരിയുടെ മെരിറ്റ്, തുർക്കി വംശജരും ഷിയകളും, സുന്നികളും, ഖുർദുകളും സദ്ദാം എന്ന ഭരണാധികാരിയെ അംഗീകരിച്ചിരുന്നു. ആധുനിക സാങ്കേതിക  മികവും ആയുധവും അർത്ഥവും ഉണ്ടായിരുന്ന അമേരിക്കയ്ക്കും സഖ്യകക്ഷികൾക്കും കഴിഞ്ഞ ഏഴ് വർഷത്തെ പരിശ്രമം കൊണ്ട് ഇറാഖിനെ ജാനാധിപത്യത്തിലേയ്ക്ക് നയിക്കാൻ കഴിഞ്ഞോ? ഒരു പാവ സർക്കാരിനെ സൃഷ്ടിക്കാനല്ലാതെ ഈ ജനാധിപത്യത്തിന്റെ കാവലാളുകൾക്ക് എന്ത് ചെയ്യാൻ കഴിഞ്ഞു. മാർച്ച് 20 തീയതിമുതൽ ഇന്നുവരെ ഒരു ദിവസം ഇറാഖിൽ മരിച്ചു വീഴുന്ന നിരപരാധികളുടെ എണ്ണം 50 നും 100നും ഇടയിലാണ് അതായത് ഈ കഴിഞ്ഞ ഏഴ് വർഷത്തിനിടെ 2,54,800 പേർ, ഇതിൽ മാസ്സ് കില്ലിംഗ് വരില്ല സി.എൻ.എൻ ന്റെ ഒരു ആർട്ടിക്കിൾ പറയുന്നത് 2003 മുതൽ 2006 വരെ ഇറാഖ് പോപ്പുലേഷന്റെ 2.5% ആളുകൾ കൊല്ലപ്പെട്ടു എന്നാണ് അതായത് ഏകദേശം 6,55,000 ഇറാഖികൾ. അമേരിക്കൻ പട്ടാളക്കരും മറ്റും ഇതിനു പുറമെ വരും. യുദ്ധത്തിന്റെ ക്രൂര ഭാവം കാണാൻ മനക്കരുത്ത് ഉണ്ടെങ്കിൽ ഈ ലിങ്കിൽ ക്ലിക്കുക, അല്ലാത്തവർ അതിന് ശ്രമിക്കരുത്.

തലച്ചോറിൽ തറപ്പിച്ച മെഴുകുതിരിയുടെ തീനാളം, ക്രൂരതയുടെ അവസാനത്തെ വാക്ക് എന്ന് വിശേഷിപ്പിനാകുമോ ? പട്ടാളക്കാരന്റെ തോക്കിന് മുന്നിൽ ശത്രു മാത്രമേ ഉള്ളു. കുരുന്നുകളെ പോലും ശത്രുവായി കാണാൻ പഠിപ്പിക്കുന്ന യുദ്ധത്തിന്റെ തത്വശാസ്ത്രം നാം എന്ന് മാറ്റും?. സിവിലിയന്റെ നേർക്ക് ആയുധം പ്രയോഗിക്കരുത് എന്ന അന്തർദേശീയ യുദ്ധ നിയമങ്ങൾ അമേരിക്ക എന്നും കാറ്റിൽ പറത്തിയിട്ടേ ഉള്ളു. ഹിരോഷിമയിലും നാഗസാക്കിയിലും ആറ്റം ബോംബിന്റെ സാധ്യതകൾ പരോശോധിച്ചപ്പോൾ മുതൽ ഇറാഖ് വാർ വരെ.

നാളെ അമേരിക്കയുടെ നേതൃത്വ ശക്തി ആരെ ആണ് ഉന്നം വയ്ക്കുന്നത് എന്ന് കാത്തിരുന്ന് കാണാം. ഒന്നിൽ കൂടുതൽ ലക്ഷ്യങ്ങൾ വർക്ക് മുന്നിൽ ഉണ്ട് എങ്കിലും!!!!

Advertisements

ഇവരിലാരാ ശരി ??

September 1, 2010

ആന്റണിയെ കൊന്നത് ചീങ്കണ്ണിയോ ? നീർ നായോ… വാർത്തകളുടെ ഓരോ “മാന” ങ്ങളേ!!!

“ചാലക്കുടി: ചാലക്കുടി പുഴയില്‍ കൊടുങ്ങാപ്പുഴ ക്ഷേത്രത്തിനുസമീപം മീന്‍ പിടിക്കുകയായിരുന്ന ആളെ ചീങ്കണ്ണി കടിച്ചുകൊന്നു. കാടുകുറ്റി സ്വദേശി ആന്റണി (56 ) ആണ് മരിച്ചത്.“

വാർത്ത മാതൃഭൂമി.(link)

തൃശൂർ: ചാലക്കുടി പുഴയിൽ അന്ന നാട് ഭാഗത്ത് മീൻ പിടിക്കാനിറങ്ങിയയാളെ നീർനായ കടിച്ചു കൊന്നു. കാടുകുറ്റി കാവലം പറമ്പിൽ ആന്റണി (55) ആണ് മരിച്ചത്

വാർത്ത കേരളകൌമുദി