നാല് മന്ത്രിമാരും കുറേ പ്രതീക്ഷകളും

ങ്ങനെ നമ്മുടെ പ്രശ്നങ്ങൾ എല്ലാം മാറാൻ പോകുന്നു. കേരളത്തെ ഇത്രയും കാര്യമായ് ഗൌനിച്ച മറ്റൊരു (കോൺഗ്രസ്സ് ) കേന്ദ്രസർക്കാർ ഇതിന് മുൻപ് ഉണ്ടായിട്ടില്ല എന്ന് പറയാം.പ്രമോഷൻ കിട്ടിയ മൂന്ന് മന്ത്രിമാരും സഹനായി കെ.സി. വേണുഗോപാൽ എന്ന പുതുമുഖവും.  ശശിയണ്ണന്റെ ക്രിക്കറ്റ് “പ്രേമം” കസേര തെറിപ്പിച്ചെങ്കിലും ആശ്വാസമാകുകയാണ് കെ.സിയുടെ നിയമനം.

രവിച്ചേട്ടൻ പ്രവാസികൾക്കായി വളരെ ഉദാരവും കാര്യക്ഷമവുമായ പ്രവർത്തനം കാഴ്ച്ചവയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു. വെള്ളാനകളുടെ മേച്ചിൽ‌പ്പുറമായ എയർ ഇന്ത്യ ഇനീ നന്നാവും എന്ന് കരുതാം. വൈപ്പൌട്ട് ചെയ്യേണ്ട കുറേ രീതിശാസ്ത്രം ഉണ്ട് വടക്കേ ഇന്ത്യൻ ലോബികളുടെ കൈയ്യിലായിരുന്ന  എയർ ഇന്ത്യയിൽ. കേരളീയരായ പ്രവാസികളോട് എന്നും അവഗണന മാത്രമേ വ്യോമയാന വകുപ്പും എയർ ഇത്യയും കാട്ടിയിട്ടുള്ളു. തലേൽ കെട്ടുള്ളതോ പേരിന്റെ വാലായി സിംഗ് അല്ലെങ്കിൽ മറ്റേതെങ്കിലും അലങ്കാര വാൽ ഉണ്ടെങ്കിലെ  ഈ വകുപ്പോ എയർ ഇന്ത്യയിലെ സാറന്മാരോ ഗൌനിക്കയുള്ളു. എല്ലാ നിയന്ത്രണങ്ങളും കാറ്റിൽ പറത്തിക്കൊണ്ടാണ് ഗൾഫ് സെക്ടറിലെ എയർ ഇന്ത്യയുടെ വിമാന സർവ്വീസുകൾ റദ്ദാക്കുന്നത്. ഈ കൊടും ചതികൾ മിക്കപ്പോഴും യു.എ.ഇ ലെ  വിമാനത്താവളങ്ങളെ മിഠായി തെരുവാക്കാറുണ്ട്. ഉയർന്ന എയർ ഫെയർ നൽകേണ്ടി വരുന്നതിനാൽ ഭൂരിഭാഗം വരുന്ന അടിസ്ഥാന വർഗ്ഗത്തിൽ പെട്ട പ്രവാസികൾ തങ്ങളുടെ  വെക്കേഷൻ രണ്ടോ മൂന്നോ വർഷം കൂടുമ്പോൾ ആക്കാറുണ്ട്. ഇതിനൊക്കെ ഒരു അയവ് വരും എന്നാണ് എല്ലാ പ്രവാസികളുടേയും പ്രതീക്ഷ.

ഉപഭോക്തൃസംസ്ഥാനമായ കേരളം .കെ.വി.തോമസ്സിന്റെ സ്ഥാനക്കയറ്റം ആശ്വാസത്തോടെ ആണ് കാണുന്നത്.  ഭക്ഷ്യ, പൊതുവിതരണ, ഉപഭോക്തൃകാര്യവകുപ്പുകളുടെ സ്വതന്ത്ര ചുമതലയാണ് അദ്ദേഹത്തിന് ലഭിച്ചത്. പൊതുവിതരണ മേഖലയെ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകത ഉത്തമ ബോധ്യമുള്ള വ്യക്തിയാണ് ശ്രീ കേ.വി.തോമസ് അതുകൊണ്ടുതന്നെ അതിനായ് അദ്ദേഹം ശ്രമിക്കും എന്ന് വിശ്വസിക്കാം. കെ.സി.വേണുഗോപാലിന്റെ ഊർജ്ജ സഹമന്ത്രി സ്ഥാനവും നമുക്ക് ഗുണം ചെയ്യുമാരിയിക്കും. കേരളത്തിലെ കേന്ദ്രമന്ത്രിമാർ കേരളത്തിനായ് ഒന്നും ചെയ്യാറില്ല എന്നതിന് ഇവർ അപവാദമായിക്കട്ടെ.

എന്തരോ എന്തോ…….

Advertisements
Explore posts in the same categories: വാർത്ത

2 Comments on “നാല് മന്ത്രിമാരും കുറേ പ്രതീക്ഷകളും”


 1. അതി മോഹമല്ലേ ബാലേ? എ.കെ.ആന്റണി ഒഴിച്ച് ആരിലും പ്രതീക്ഷ വച്ചിട്ടു കാര്യമുണ്ടെന്നു തോന്നുന്നില്ല.
  ഇന്നെവരെ ഒരു കേന്ദ്ര മന്ത്രിയും ചെയ്യാത്ത ഒരുപാട് കാര്യങ്ങള്‍ കേരളത്തിനു വേണ്ടി ഇതിനകം തന്നെ അദ്ദേഹം ചെയ്തിട്ടുണ്ട്.’എന്റോസള്‍ഫാന്‍ തോമസ്’ ഉപദ്രവമല്ലാതെ എന്തെങ്കിലും ചെയ്യുമെന്നു പ്രതീക്ഷിക്കേണ്ട.

  ക്രിക്കറ്റിനോടുള്ളതിനേക്കാള്‍ സുനന്ദയോടുള്ള പ്രേമമല്ലേ തരൂരിന്റെ കസേര തെറിപ്പിച്ചത്?

  -ദത്തന്‍

 2. വീ.കെ.ബാല Says:

  പ്രിയ ദത്തൻ വായനയ്ക്കും അഭിപ്രായത്തിനും നന്ദി,
  സുനന്ദേടത്തിയോട് എന്ന അർത്ഥത്തിലാണ് പ്രേമം “—-“ ആക്കിയത്, ക്രിക്കറ്റിനോടുള്ള പ്രേമം ഉപ്പ്കണമായതും “പണത്തോടുള്ള പ്രേമം“ അതുകൊണ്ടാണ്
  ആന്റപ്പനെ വിസ്മരിക്കുന്നില്ല. മേനോൻ സാർ കഴിഞ്ഞാൽ എന്തെങ്കിലും ചെയ്തിട്ടുള്ളത് ആന്റപ്പൻ തന്നെ. വേലും, ലാലുവും സഹനും ക്യാബിനെറ്റ് മന്ത്രിയും ആയിരുന്നപ്പോൾ ലാലു കൊണ്ടുപോയതിന്റെ ബാക്കി വേലു കൊണ്ടുപോയി, എന്നാൽ അഹമ്മദിക്ക സഹനായപ്പോൾ മലപ്പുറത്ത് നാല് സ്റ്റോപ്പിട്ടു അപ്പോഴെ മമത അതിന് ഫുൾസ്റ്റോപ്പിട്ടു, പിന്നെ കാലിച്ചായ കുടിച്ച് കസേരയ്ക്ക് ഭാരമായി ഇരുന്നതല്ലാതെ ഇക്കാ ഒന്നും ചെയ്തില്ല. ഇപ്പോൾ വിദേശകാര്യം കിട്ടിയതുകൊണ്ട് മൂന്നാവർത്തികൂടെ ഹജ്ജ് ചെയ്യുമായിരിക്കും അതിനപ്പുറം ഒന്നും പ്രതീക്ഷിക്കുന്നില്ല…………….
  വിശ്വാസമല്ലെ പ്രധാനം!!!


Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s


%d bloggers like this: