Archive for നവംബര്‍ 2011

സി-6699

നവംബര്‍ 9, 2011

ഇതാണ് സഖാവ് ജയരാജന്റെ പുതിയ നമ്പർ. ഈ നമ്പറിന് ഒരുപാട് പ്രത്യേഗതകൾ ഉണ്ട്, ഒരു അർദ്ധവൃത്തം കറക്കിയാലും ഇത് ആദ്യം വായിച്ച നമ്പർ തന്നെ! അതുതന്നെയാണ് ജയരാജനും.”കോടതി അലക്ഷ്യം” എന്ന വാൾത്തലപ്പിലാണ്   ജയരാജൻ കൈകൊടുത്തത്, ആദ്യം മുതൽ തന്നെ തന്റെ നിലപാടിൽ ഉറച്ച് നിൽക്കുകയാണ് ഇദ്ദേഹം ചെയ്തതും, നല്ലത് ഒരു കമ്യൂണീസ്റ്റ്കാരന് വേണ്ട തന്റേടം തന്നെയാണ് അത്. പക്ഷേ ഒരു കാര്യം മനസ്സിലാവാതിരുന്നത് “ശുംഭൻ” എന്ന വാക്കിന്റെ അർത്ഥം അന്വേഷിച്ചതും അതിനെ വ്യാഖ്യാനിക്കാൻ ശ്രമിച്ചതുമാണ്. അതാകട്ടെ ശുംഭനെ കൂടുതൽ ശുംഭനാക്കാനെ കഴിഞ്ഞൊള്ളു,  അതിലും ഒക്കെ എത്രയോ ഭേദമായിരുന്നു ഒരു മാപ്പ് പറച്ചിൽ. നാക്കിന് വന്ന ഒരു പിഴവ്, അല്ലങ്കിൽ ആ പ്രയോഗം പിൻവലിക്കുന്നു, അങ്ങനെ എത്ര എത്ര ഒഴിവുകൾ. കോടതിയേയും ജനാധിപത്യത്തേയും ബഹുമാനിക്കന്ന ഒരു വ്യക്തിഎന്ന നിലയിൽ “ശുംഭൻ” പ്രയോഗത്തെ അനുകൂലിക്കാനോ അംഗീകരിക്കാനോ കഴിയില്ല. പ്രതിക്ഷേധത്തിന്
തിളക്കം മായാത്ത നല്ല വാക്കുകൾ വേറെ ഉണ്ടല്ലോ. അന്നത്തെ പ്രസംഗത്തിലെ മറ്റുപലപ്രയോഗങ്ങളും ശുംഭനെ പിൻപറ്റിഉള്ളതായിരുന്നു അവയൊക്കെതന്നെ ജയരാജൻ സഖാവിന് വിനയായി.

കേരള ഹൈക്കോടതിയിൽ നിന്നും നിരവധി ജനാധിപത്യവിരുദ്ധ വിധികൾ ഉണ്ടായിട്ടുണ്ട്, (കൊക്കകോള കമ്പനിക്ക് അനുകൂലമായ വിധി, ഗോൾഫ് ക്ലബ്ബ് ഇടപെടൽ, പാതയോര പ്രകടന നിരോധനം, സ്വാശ്രയ പ്രശ്നം അങ്ങനെ എത്ര എത്ര ഉദാഹരണങ്ങൾ) ജനാധിപത്യത്തിൽ  ജുഡീഷ്യറിയുടെ സ്ഥാനം വളരെ വലുതാണ്. ജനാധിപത്യ വ്യവസ്ഥിതിയിൽ  ജുഡീഷ്യറി ജനങ്ങൾക്കൊപ്പം ജനാധിപത്യരീതിയിൽ നിലകൊള്ളണം ഇതിനർത്ഥം ഭൂരിപക്ഷമുള്ള ഗവണ്മെന്റിന്റെ ദുഷ് ചെയ്തികൾക്ക് ചൂട്ട് പിടിക്കണം എന്നല്ല. പൗരന്റെ മൗലിക അവകാശങ്ങളെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം ആത്യന്തികമായി കോടതികൾക്ക് അല്ലെങ്കിൽ ജുഡീഷ്യറിക്ക് ഉണ്ട്. പാതയോര പ്രകടന
നിരോധനം കൊണ്ട് പൗരന്റെ മൗലിക അവകാശങ്ങളിൽ ഒന്നായ സഞ്ചാര സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള അതിവായനയാണ് ബഹുമാനപ്പെട്ട കേരള ഹൈക്കോടതി കാണിച്ചത്.

           പൊതുജങ്ങൾക്ക് യാത്രാ സൗകര്യം നൽകിക്കൊണ്ടായിരിക്കണം, പാതയോരങ്ങളിൽ പ്രകടനമോ, സമ്മേളനമോ ഒക്കെ നടത്താൻ എന്നായിരുന്നു വിധി എങ്കിൽ അതിനെ രണ്ടുകയ്യും നീട്ടി ഇവിടുത്തെ പൊതുസമൂഹം (രാഷ്ട്രീയ,
മത, സാംസ്കാരിക സംഘടനകൾ) സ്വീകരിക്കുമായിരുന്നു. ഏതോ ജഡ്ജിക്ക് നേരിട്ടാ യാത്രാ ബുദ്ധിമുട്ടിന്റെ അനന്തര  ഭലം എന്ന നിലക്കായിരുന്നു മേൽപ്പറഞ്ഞ
വിധി പ്രസ്ഥാവം വന്നത്. അതിൽ നിന്നും ഒട്ടും വെത്യസ്ഥമായിരുന്നില്ല ജയരാജനെതിരെ ഉള്ള “ അപൂർവ്വങ്ങളിൽ അപൂർവ്വം “ എന്ന് വിശേഷിപ്പിക്കാവുന്ന ഈ വിധിയും. അനുചിതമായ കുറേ പ്രയോഗങ്ങളും ശിക്ഷകളെ കുറിച്ച് ഉറപ്പില്ലായ്മയും, മുഷ്ക്കും, അഹന്തയും, സാമാന്യ നീധി നിഷേധവും ഒക്കെ
കൂടി കോടതിയുടെ നിഷ്പക്ഷ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നതുമായ വിധിയായിപ്പോയി ഇന്നലെ ജയരാജനെതിരെ കേരള ഹൈക്കോടതിയിൽ നിന്നും ഉണ്ടായത്. ഞാൻ മേൽപ്പറഞ്ഞ പലകേസുകളിലും ജനത്തെ രണ്ട് പക്ഷക്കാരായി വിഭജിക്കുന്ന രീതിയിലുള്ള അന്തസത്തകളായിരുന്നു അവയിലൊക്കെതെന്നെ
ഉണ്ടായിരുന്നത്. 1968ൽ E.M.S.നമ്പൂതിരിപ്പാട് പറഞ്ഞ വാക്കുകൾ തന്നെ ആവർത്തിക്കേണ്ടിവരുന്നു.

ആദർശത്തിൽ  മുറുകെപിടിച്ച് ജീവിതം നയിക്കുന്ന  ജുഡീഷ്യറിയുടെ തേനരുവികൾ കെ. സുധാരൻ എം.പി, കൊട്ടാരക്കരയിൽ വച്ച് ഇന്ത്യൻ നീതിന്യായ വ്യവസ്ഥിതിയുടെ അവസാന വാക്കായ സുപ്രീം കോടതിയിലെ “മഹാത്മാ”ക്കളെകുറിച്ച്  പറഞ്ഞത് കേട്ടില്ലായിരിക്കും, (ഇല്ലെങ്കിൽ ദാ ഇവിടെ നിന്നും കേൾക്കുക ) എന്തായാലും ഈ സുധാകരൻ സാറിനെതിരെ  കേരള ഹൈക്കോടതിയിലെ ഒരു ജഡ്ജിയും കേസെടുത്തതായി അറിവില്ല. അതിന് കാരണം സുധാകരൻ ഇട്ടിരുന്ന ട്രൗസറിന് മൾട്ടികളർ ആയതിനാലോണോ എന്ന് ചോദിക്കേണ്ടിവന്നാൽ അതിൽ എന്താണ് തെറ്റ്??

Advertisements