Archive for December 2011

മുല്ലപ്പെരിയാർ പ്രശ്നത്തിന് പരിഹാരം ആവുന്നു

December 27, 2011

പതിനായിരത്തിൽ പരം കോടി രൂപയുടെ ദുരന്തനിവാരണ കർമ്മ പദ്ധതിയുമായുടെ കരട് കേന്ദ്രത്തിന് അയക്കാൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ തയ്യാറെടുക്കുന്നു. എല്ലാവരും ഒരു ദുരന്തം ഉണ്ടാകാതിരിക്കാൻ എന്ത് നടപടി സ്വീകരിക്കണം എന്ന് ചിന്തിക്കുമ്പോൾ, അതുണ്ടായിക്കഴിഞ്ഞ് എന്ത് നടപടികൾ നാം സ്വീകരിക്കണം എന്നാണ് കേരളസർക്കാരും, അങ്ങനെ മാത്രമേ ചിന്തിക്കാവു എന്ന് കേന്ദ്രത്തിലെ രാജാക്കന്മാരും തീരുമാനിക്കുന്നു. ഈ തിരക്കഥയുടെ ആരംഭമായിരുന്നു “സർവ്വകക്ഷി ചായകുടി” എന്ന ചടങ്ങ് ഡെൽഹിയിൽ നടത്തിയത്. മന്മോഹൻ നൽകിയ ചായയും ഊ…. അല്ലെങ്കിൽ വേണ്ട, കുടിച്ച് കിട്ടിയവണ്ടിക്ക്  “രാഷ്ട്രീയം മാത്രം” കയ്കാര്യം ചെയ്യുന്നവർ കേരളത്തിലേയ്ക്ക് കയറി. രണ്ടാം ഘട്ട “ദൃശ്യാവിഷക്കാരം “ ഉന്നതാധികാര സമതിയുടെ മുല്ലപ്പെരിയാർ സന്ദർശനം.  അതിൽ മലയാളികളുടെ മുഖമടച്ച് അടിച്ച് തിട്ടേ മുതലാളി മലയാളി പ്രതിനിധികളോട് തട്ടിക്കയറി “ യൂ ഷട്ടപ്പ് അപ്പി” അതോടെ പൃഷ്ടം തിരിക്കേണ്ട ഗതികേടിലായ് മടങ്ങി, പിന്നെ  പറഞ്ഞു ഞങ്ങൾ ബഹിഷ്ക്കരിക്കുന്നു. തമിഴന്റെ തൈര് സാദവും കൂട്ടി ഊപ്പാടും കഴിഞ്ഞ് സാറന്മാർ  ഡെൽഹിക്ക് പറന്നു.

മൂന്നാം ഘട്ടം അല്പം കൂടെ ഊർജ്ജസ്വലമായി, മന്മോഹർ സായ്‌വ്. ഇങ്ങ് ചെന്നയിൽ എത്തി അമ്മതമ്പുരാട്ടിയെ മുഖം കാണിക്കാനും സഹായം  ഉറപ്പാക്കാനും. മന്മോഹൻ തന്റെ വിധേയത്വം (40 സീറ്റ്) വെളിപ്പെടുത്താൻ യാതൊരു വൈക്ലബ്യവും കാട്ടിയതുമില്ല മുല്ലപെരിയാറ് അണക്കെട്ടിന് കേന്ദ്ര സംരക്ഷണം   എന്ന് വാക്കും  കലൈഞ്ചർക്ക്  കൊടുത്തു. ഫലത്തിൽ ജയലളിത മുന്നോട്ട് വച്ച കാര്യങ്ങൾ രാഷ്ട്രീയ തലത്തിൽ കോൺഗ്രസ്സും, നിയമതലത്തിൽ ഉന്നതിധികാര സമതിയും നിറവേറ്റും. ചുരുക്കിപ്പറഞ്ഞാൽ ഇരകളായേക്കാവുന്ന സാധാരണക്കാരായവർ ഇനീ തിരുവഞ്ചൂരിന്റെ 10000 കോടിയിൽ കണ്ണും നട്ടിരിക്കുക. കേന്ദ്രം വലിപ്പിച്ചില്ലങ്കിൽ ആ തുക ശവപ്പെട്ടി, ശവം തിരയൽ, ഒലിച്ചുപോയവർക്കായ് സ്മാരകം പണിയൽ, ഒലിച്ചുപോയത് നേരിൽ നിരീക്ഷിക്കാൻ “ഹെലികോപറ്റർ” നിരീക്ഷണത്തിന്,  ഇടുക്കിയിൽ ഹെലിപാട് നിർമ്മാണത്തിന്, ഒഴുക്കിൽ പെട്ട് ആയുസ്സിന്റെ ബലം കൊണ്ട് രക്ഷപെട്ടവരെ കൗൺസിലിംഗിന് വിധേയമാക്കാനും, അവരെ അനാഥാലയങ്ങളിൽ പാർപ്പിക്കാനും മറ്റുമായി ലഭിച്ചേക്കാം അങ്ങനെ ഏറെ കൊട്ടിഘോഷിച്ച് ജോസഫ് കൊളുത്തിയ ജലബോംബ് വെറും ഫേക്ക്ബോംബ് ആയി അങ്ങനെ മുല്ലപെരിയാർ പ്രശ്നം പരിഹരിക്കപ്പെടുന്നു

വാൽ:- ഇതിൽ നഷ്ടം വന്നത് തമിഴ്നാട്ടിലെ പ്രവാസികൾക്ക് മാത്രം………………….

Advertisements