ക്ഷമിക്കാൻ പാടില്ലാത്ത തെറ്റുകൾ.

“ എയര് ഇന്ത്യയുടെ അബുദാബി- കൊച്ചി വിമാനം ലാന്ഡ് ചെയ്ത് അല്പസമയത്തിനുള്ളില് കോക്പിറ്റിൽനിന്ന് അടിയന്തരസന്ദേശം എയര്ട്രാഫിക്ക് കണ്ട്രോള് റൂമിലേക്കു പാഞ്ഞു. വനിതാപൈലറ്റ് രൂപാലിയുടെ വിറയാർന്ന ശബ്ദം. ജാഗ്രത, അപകടം; വിമാനം ഹൈജാക്ക് ചെയ്യുന്നു (7500 അല്ലെങ്കിൽ 75-ജീവൻ ബാക്കി ) എന്നായിരുന്നു പൈലറ്റിന്റെ സന്ദേശം.” സ്വയം (സ്വന്തം സമയം) രക്ഷപെടുന്നതിന് വേണ്ടി 160-ൽ പരം യാത്രക്കാരെ കുറച്ചുകൂടെ രാഷ്ട്രീയമായ് പറഞ്ഞാൽ “കന്നാലി ക്ലാസ്സുകാരെ” ക്രൂശിക്കുകയായിരുന്നു ഈ വെള്ള കുപ്പായമിട്ട മഹതി. അമ്മയെ തല്ലിയാലും രണ്ടുപക്ഷം എന്ന ചൊല്ലുപോലെ ഈ “വൃത്തികെട്ട കൃത്യ “ നിർവ്വഹണത്തിനും സോഷ്യൽ നെറ്റുവർക്കുകളിൽ രണ്ട് പക്ഷം ഉണ്ടായിരുന്നു. കോക്പിറ്റിൽ പ്രവേശിച്ച് അതിക്രമം കാട്ടിയവരെ ബുള്ളറ്റുകൊണ്ട് തുരത്തണം എന്ന പക്ഷക്കാരും കുറവല്ല. ഈ പൈലറ്റ് കാണിച്ച കുശാഗ്ര ബുദ്ധിയെ ചോദ്യം ചെയ്യാനോ ഈ മാന്യ സ്ത്രീയുടെ അധിബുദ്ധി വരുത്തിവച്ച കഷ്ട നഷ്ടങ്ങൾക്ക് ഇവരിൽ നിന്നും എക്സ്പ്ലനേഷൻ വാങ്ങാനോ നമ്മുടെ ഭരണാധികാരികൾ തയ്യാറായില്ല എന്നത് വളരെ രസകരമാണ്.
ഇവരുടെ തെറ്റായ ഇൻഫർമേഷൻ മൂലം രാജ്യത്തെ പ്രമുഖ സുരക്ഷാ ഏജൻസികളുടെ വിലയേറിയ സമയം ഈ പൊറാട്ട് നാടകത്തിന്റെ പര്യവസാനത്തിനായി വിനിയോഗിക്കപ്പെടുക, അതുമൂലം ഉണ്ടാകുന്ന കോടികളുടെ സാമ്പത്തിക നഷ്ടം, വിലമതിക്കാനാവാത്ത മാനവികവിഭവശേഷിയുടെ നഷ്ടം, മുൾമുനയിലായ ഭരണ കേന്ദ്രങ്ങൾ, ഇവയ്ക്കെല്ലാം ഈ സ്ത്രീരത്നം മറുപടി പറഞ്ഞേ പറ്റു. 160ൽ പരം ഭീകരരായിരുന്നു ഈ യാനത്തിൽ ഉണ്ടായിരുന്നത്. എയർ ഇന്ത്യയുടെ മൂട്താങ്ങി നിർത്തുന്ന ഗൾഫ് സെക്ടറിലെ മലയാളികളോട് ഇതിൽ കൂടുതൽ എന്ത് നന്ദിയാണ് ഈ കുട്ടിതേവാങ്കുകൾ കാട്ടണ്ടേത്??
ഒരിക്കലും അംഗീകരിക്കാൻ ആവാത്ത മുടന്തൻ ന്യായങ്ങളുമായി അധികാര വർഗ്ഗം ഈ യാത്രക്കാരെ ആയുധവും മുഷ്ക്കും ഉപയോഗിച്ച് നേരിട്ടത് ഏത് ജനാധിപത്യ മൂല്ല്യങ്ങളെ കൂട്ടുപിടിച്ചാണ്? കൈക്കുഞ്ഞുമുതൽ രോഗപീഡരായ ആളുകൾ വരെയുള്ള യാത്രക്കാരെ യാതൊരു മുന്നറിയിപ്പും നൽകാതെ അവരുടെ ഡെസ്റ്റിനേഷൻ എങ്ങനെ ഒരു എയർവെയ്സിന് മാറ്റാൻ കഴിയും?? മോശം കാലവസ്ഥ ആണ് കാരണമെങ്കിൽ അത് അറിയിക്കാനുള്ള ബാധ്യതയും ധാർമ്മികതയും പൈലെറ്റിനും വിമാന ജീവനക്കാർക്കും ഉണ്ട്. ഇതിനൊന്നും ശ്രമിക്കാതെ കൊച്ചിയിൽ ഇറങ്ങണ്ടവരെ തിരുവനന്തപുരത്ത് ഇറക്കി വേണമെങ്കിൽ റോഡ് മാർഗ്ഗം കൊണ്ടുപോകാം എന്നത് എന്ത് നീതി? യാത്രക്കാരന്റെ മൗലിക അവകാശത്തിന്മേൽ ഉള്ള കടന്നുകയറ്റം അല്ലാതെ എന്താണ് ഇത്?
ബാലിശമായ മറ്റൊരു അവകാശം പൈലറ്റിന്റെ ഡ്യൂട്ടി സമയം കഴിഞ്ഞു എന്നതാണ്. 3മണിക്കൂറിന് മേൽ ദൈർഘ്യമുള്ള ഈ യാത്രയിൽ, യത്രാമധ്യേ ഇവരുടെ ഡ്യൂട്ടി സമയം കഴിഞ്ഞാൽ ? ഈ സാറന്മാർ കടലിൽ ലാന്റ് ചെയ്യുമോ? യാത്രക്കാരനെ സുരക്ഷിതമായി അവന്റെ ഡെസ്റ്റിനേഷനിൽ ഇറക്കാനുള്ള ഉത്തരവാധിത്വം ഒരു പൈലറ്റിനുണ്ട് അതിൽ നിന്നും അവർ എങ്ങനെ ഒഴിഞ്ഞ് മാറാനാവും? ടൈറ്റാനിക്കിലെ ക്യാപ്ടൻ തന്റെ ഉത്തരവാധിത്വം നിറവേറ്റാൻ അവസാന ശ്വാസം വരെ ശ്രമിച്ചു എന്നചരിത്രം ഇന്നത്തെ മഹായാനങ്ങളിലെ നായകന്മാർ ഓർത്തിരിക്കണം എത്തിക്ക് മറന്നിട്ടുള്ള നമ്മുടെ ബ്യൂറോക്രാറ്റുകൾ ജനങ്ങൾക്ക് ഒരു ബാധ്യതയായി മാറിക്കൊണ്ടിരിക്കുന്നു.
കേരളീയർക്കിടയിൽ രണ്ടും കെട്ട ഒരു വർഗ്ഗം വളർന്നു വരുന്നുണ്ട്, സമരത്തേയും, സമര മാർഗ്ഗങ്ങളേയും തള്ളിപ്പറയുന്ന ഇത്തിളുകൾ. ക്രൂരവും നിന്ദ്യവുമായ അവകാശ ലംഘനങ്ങളെ ചോദ്യം ചെയ്യാനുള്ള മലയാളിയുടെ മനസ്സിന് മാറ്റം വന്നിട്ടില്ല എന്ന് ഈ ജനകീയ പ്രതിക്ഷേധം വിളിച്ചു പറയുന്നു. എല്ലാവിധ പിന്തുണയും സഹോദരന്മാരെ നിങ്ങൾക്ക് നൽകുന്നു. അഭിവാദ്യങ്ങൾ. ശാരീരികമായും മാനസികമായും പീഠനങ്ങൾക്കിരയായ എയർ ഇന്ത്യയിലെ യാത്രക്കാർക്ക് ഐക്യധാർഡ്യം പ്രഖ്യാപിക്കുന്നു.നിങ്ങൾക്കെതിരെ കേസെടുക്കനുള്ള കുൽസിതശ്രമങ്ങളെ ചെറുത്ത് തോൽപ്പിക്കുകതന്നെ ചെയ്യും. ജീവിക്കാനുള്ള അവകാശം പൈലറ്റുമാർക്കോ, ഗവണ്മെന്റ് ജീവനക്കാർക്കോ മാത്രമുള്ളതല്ല, മരുഭൂമിയിൽ ജീവിതം ഹോമിക്കുന്ന ഞങ്ങൾക്കും ഓരോ ഇന്ത്യക്കാരനുമുണ്ട്……….
ജയ് ഹിന്ദ്…..

Advertisements
Explore posts in the same categories: ലേഖനം

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s


%d bloggers like this: