Archive for December 2015

തിരുവാതിരയിൽ തൊട്ടപ്പോൾ

December 25, 2015

ഞാൻ,

ഒരുസാധാരണക്കാരൻ ഒരു പോയിന്റിൽ തുടങ്ങി അതേ പോയിന്റിലവസാനിക്കുന്ന ഒരു വലിയ പൂജ്യം. ശ്രീമതി സ്മിത ലിജുവിന്റെ ആംഗലേയത്തിലുള്ള കമന്റിന് മറുപടി പറഞ്ഞില്ലങ്കിൽ അത് എന്റെ കുറ്റസമ്മതമായി  തെറ്റിദ്ധരിക്കാതിരിക്കാൻ ‌ആണ് ഈ പോസ്റ്റ്. ഈ ബ്ലോഗിന്റെ  അഡ്മിൻ ഞാനായതുകൊണ്ട് ഒരു മോഡറേഷന്റെ ആവശ്യമില്ല ശ്രീമതി സ്മിതയ്ക്കും ശ്രീ ലിജുവിനും, ശ്രീ പ്രഭനും സമാന ചിന്താഗതിക്കാർക്കും താഴെ തന്നിരിക്കുന്ന എന്റെ അഭിപ്രായങ്ങളെ വിമർശിച്ചോ അനുകൂലിച്ചോ ഒക്കെ കമന്റിടാവുന്നതാണ്. ഈ വിഷയത്തിൽ  ഇനീ ഒരു ചർച്ച വേണ്ട എന്ന ഗ്രൂപ്പ് അഡ്മിന്റെ നിർദ്ദേശം ‌ മാനിക്കുന്നതിനാൽ ആണ് ‌ഇവിടെ ഈ പോസ്റ്റ്ഇടാൻ ‌ കാരണമായത്.

ശ്രീമതി സ്മിത ലിജു,

താങ്കളുടെ കമന്റ് വായിച്ചു സന്തോഷം, എന്റെ അറിവിനെ അളക്കുവാൻ നിങ്ങൾ ശ്രമിക്കേണ്ട കാര്യമില്ല. കാരണം  ആപേക്ഷികമൂല്ല്യവിചാരങ്ങൾക്ക് ഞാൻ അധികം പ്രാധാന്യം നൽകാറില്ല എന്നതുതന്നെ, എല്ലാകാര്യത്തിലും സമ്പൂർണ്ണമായ അറിവ് സമ്പാദിക്കുക എന്നത് അപ്രാപ്യമായ കാര്യമാണ്. എങ്കിലും കുറച്ചറിവ് എല്ലാകാര്യത്തിലും ഉണ്ടാവുക എന്നത് നല്ലതുതന്നെ. എനിക്ക് ‌ഈ ഗ്രൂപ്പിൽലുള്ളവരെ  എല്ലാം വെക്തിപരമായി അറിയില്ല നിങ്ങളുടെ കാര്യത്തിലും അങ്ങനെ തന്നെ. അതുകൊണ്ടുതന്നെ ഇതിൽ (കമന്റിൽ) വെക്തിപരമായി ഒന്നും തന്നെ കാണേണ്ട കാര്യമില്ല, ഞാൻ സംസാരിക്കുന്നത് നിങ്ങളുടെ പോസ്റ്റ് അല്ലെങ്കിൽ കമന്റുകളോടാണ്. ഈ ഗ്രൂപ്പിൽ ‌വന്ന ചിലകമന്റുകൾ, പോസ്റ്റുകൾ അത് ശ്രീനാരായണഗുരുദേവന്റെ പേരിൽ സംഘടിച്ച ഈ ഗ്രൂപ്പിന്  ചേരുന്നതായിരുന്നില്ല. ശ്രീമാൻ പ്രഭൻ ഇട്ടപോസ്റ്റും അത്തരത്തിൽ ‌പെടുന്നതാണ് ‌അങ്ങനെ അല്ല എന്ന് ലിജുവിനും സ്മിതയ്ക്കും ഒക്കെ വിചാരിക്കുകയും വിശ്വസിക്കുകയും ചെയ്യാം ‌അത് നിങ്ങളുടെ ചിന്തകളേയും കാഴ്ച്ചപ്പാടുകളേയും ആശ്രയിച്ചിരിക്കുന്നു അത് മാറ്റണംമെന്നുപറയാനാർക്കും അവകാശമില്ല.

thiruvathira

നാളെ (26.12.2015) ശിവഭഗവാന്റെ ജന്മദിനം എന്ന പോസ്റ്റ് ‌ആണ്  ‌എന്നെ അത്തരംമൊരു കമന്റിടാൻ പ്രേരിപ്പിച്ചത്. ശൈവഭക്തർ ഏറ്റവും കൂടുതൽലുണ്ടായിരുന്നത് ദക്ഷിണ ഭാരതത്തിലായിരുന്നു. വൈഷ്ണവ ശൈവ സമരസപ്പെടലിലൂടെയാണ് സാക്ഷാൽ ‌ പരമേശ്വരനായ ശിവഭഗവാൻ സമാരാധ്യനാകുന്നത്, ഈ കാര്യങ്ങളെ കുറിച്ച് വിശദമായ ഒരുപന്യാസത്തിന് തൽക്കാലം സമയമില്ല. ശ്രീപരമേശ്വരനെ കുറിച്ച് വളരെ ആഴത്തിലൊന്നും ഞാൻ പഠിച്ചിട്ടില്ല ഞാൻമനസ്സിലാക്കിയടത്തോളം ശ്രീമതി സ്മിതയുടെ ഈ അവകാശവാദം തെറ്റാണ്  എന്നാണ്.

ശബരിമലയിലെ ഹരിവരാസനം ‌ പാടൽ ‌പോലെ ആധുനിക ഹൈന്ദവരുടെ തിരുകിക്കേറ്റൽ ആണ് ഇതും.പതിനെട്ട് പുരാണങ്ങളിലൊന്നാണ് ശിവപുരാണം. പന്ത്രണ്ട് സംഹിതകളിലായി ഒരു ലക്ഷത്തോളം ശ്ലോകങ്ങളുണ്ട്. ഇതിനെ വേദവ്യാസൻ 2,40,000 ശ്ലോകങ്ങളായി വിപുലപ്പെടുത്തിയിട്ടുണ്ട്.  ഇത് തന്റെ ശിക്ഷ്യനായ  ലോമഹർഷനെ പഠിപ്പിച്ചു എന്ന് ബ്രാഹ്മണമതം. ഇതിലെവിടെയും ശിവന്റെ ജന്മദിനംതാങ്കൾ പറഞ്ഞ ദിവസമാണെന്ന് പറയുന്നില്ല. അതുപോലെ ഭക്തികാര്യങ്ങളിൽ മലയാളികളെക്കാൾ വളരെ മുന്നിലാണ് വടക്കേ ഇന്ത്യക്കാർ. എന്റെ പ്രവാസജീവിതത്തിൽ ഒരു ദശാബ്ദക്കാലം ‌ ഞാൻ ഡെൽഹിയിൽലുണ്ടായിരുന്നു. അവിടെ ഒരിക്കൽ ‌ പോലും ‌ആരെങ്കിലും  ശിവന്റെ ജന്മദിനംമാഘോഷിച്ചതായോ അതിന്  അവധി ഉള്ളതായോ പറഞ്ഞുപോലും കേട്ടിട്ടില്ല.

ആദിയിൽ ‌ഓംങ്കാരം (ഓം) ഉണ്ടായെന്നും  അത് പരമശിവനോടൊപ്പമായിരുന്നു എന്നും ശിവപുരാണം,

: പുരുഷ ഏവേദം സര്‍വം യദ്ഭൂതം യച്ച ഭവ്യം
ഉതാമൃതത്വസ്യേശാനോ യദന്നേനാതിരോഹതി’

“ ആദി പുരുഷനെന്ന് പുരുഷസൂക്തത്തിലും, ശിവനായിട്ട് ശിവപുരാണത്തിലും വര്‍ണിച്ചിരിക്കുന്ന ജഗത്കാരണ സ്വഭാവം ഒന്നുതന്നെയാണെന്ന് വൈഷ്ണവസിദ്ധാന്തക്കാര്‍ക്കും ശൈവസിദ്ധാന്തക്കാര്‍ക്കും വിശ്വസിക്കുവാനുള്ള ആധികാരികമായ വിശേഷങ്ങളാണ് ഇവിടെ കാണുന്നത്. സ്വശക്തിയില്‍നിന്ന് ഉദ്ഭൂതമായ ഈ പ്രപഞ്ചത്തില്‍ പ്രതിബിംബിക്കുന്നതുപോലെ ശിവന്‍ ഈ പ്രപഞ്ചത്തില്‍ പ്രതിബിംബഭാവേന വ്യാപിച്ചിരിക്കുന്നു. നക്ഷത്രത്തിന്റെ പ്രതിബിംബത്തിനും ജലത്തിനും ബന്ധമില്ലാത്തതുപോലെ ശിവന് പ്രപഞ്ചത്തില്‍നിന്ന് നിര്‍മുക്തമായ അവസ്ഥയാണുള്ളത്.”

“ജ്ഞാനസ്വരൂപോfവ്യയ: സാക്ഷീ
ജ്ഞാനഗമ്യോfദ്വയ: സ്വയം
കൈവല്യമുക്തിദ: സോfത്ര
ത്രിവര്‍ഗസ്യ പ്രദോfപി ഹി.’  (ശിവപുരാണം)

ബ്രഹ്മാവു മുതല്‍ പുല്‍ക്കൊടി വരെയുള്ള സര്‍വസൃഷ്ടിരൂപത്തിലും കാണപ്പെടുന്നത് ശിവന്‍ തന്നെയാണ്. മറ്റൊന്നാണെന്ന് തോന്നുന്നത് മിഥ്യയാണ്.”

ശിവന് മുൻപേ ആയിരുന്നില്ല സംഖ്യാമണ്ഡലവും ജ്യോതിശാസ്ത്രവുംമെന്ന് വിവക്ഷ. എന്തുകൊണ്ട് ഞാനങ്ങനെ പറഞ്ഞു എന്ന് ശ്രീമതി സ്മിതാ ജീക്ക് മനസ്സിലാക്കും എന്ന് കരുതുന്നു. കേരളീയരുടെ “ഹൈന്ദവ വിശ്വാസമനുസരിച്ച്” ധനുമാസത്തിലെ തിരുവാതിരയെ ശിവന്റെ പിറന്നാളായി ആഘോഷിക്കുന്നു….. കേരളത്തിൽ മാത്രം!!!! ഓടേതമ്പുരാന് ജാതകമെഴുതുന്നവരല്ലെ നമ്മൾ.

തിരുവാതിരയെകുറിച്ച് വിക്കീപീഡിയയിൽ ‌പറയുന്നത്.

“തിരുവാതിര ആഘോഷവുമായി ബന്ധപ്പെട്ട് ഒട്ടനവധി ഐതിഹ്യങ്ങൾ പ്രചാരത്തിലുണ്ട്. ഇന്ദ്രദേവാദികൾ പാലാഴിമഥനം നടത്തിയപ്പോൾ നാഗരാജാവ് വാസുകിയുടെ വായിൽനിന്ന് പുറത്തുവന്ന കാളകൂടവിഷം ഭൂമിയിൽ വീണ് ഭൂമി നശിക്കാതിരിക്കാൻ ദേവന്മാർ ശിവനോട് സഹായം അഭ്യർത്ഥിക്കുകയും ശിവൻ ആ വിഷം വിഴുങ്ങുകയും, ശിവനു അത് വിഴുങ്ങിയിട്ട് കുഴപ്പം ഇല്ലാതിരിക്കാൻ പാർവ്വതീദേവി ശിവന്റെ കഴുത്തിൽ അമർത്തിപ്പിടിച്ച് ഉറക്കമൊഴിഞ്ഞ് പ്രാർഥിച്ചു എന്നതാണ് ഒരു കഥ. തിരുവാതിര ആഘോഷത്തിൽ ഉറക്കമൊഴിക്കൽ വന്നത് അങ്ങനെ ആണത്രേ

പരമശിവനും പാർവതിയും തമ്മിൽ വിവാഹം നടന്ന തിരുനാൾ ആണ് തിരുവാതിര എന്നും ഐതിഹ്യം ഉണ്ട്ദക്ഷയാഗത്തിൽ ക്ഷണിക്കാതെ തന്നെ പോയ സതിയെ ദക്ഷൻ അപമാനിച്ചതിനാൽ സതി ദേഹത്യാഗം ചെയ്ത വിവരമറിഞ്ഞ് ക്രുദ്ധനും ദുഃഖിതനുമായ പരമേശ്വരൻ ദക്ഷനെക്കൊന്ന് പ്രതികാരം ചെയ്യുകയും അതിനുശേഷം ഹിമാലയത്തിൽ പോയി തപസനുഷ്ഠിക്കുകയും ചെയ്തു. സതിദേവി ‍പാർവതീദേവിയായി പുനർജനിച്ച്, പരമേശ്വരനെത്തന്നെ ഭർത്താവായി ലഭിക്കാൻ പിതാവിന്റെ അനുവാദത്തോടുകൂടി പരമേശ്വരനെ പൂജിക്കാനും തപസ്സു ചെയ്യാനും തുടങ്ങി. ഈ സമയത്ത്, അസുരന്മാരുടെ ഉപദ്രവത്തിൽ നിന്നും ദേവന്മാരെ രക്ഷിക്കാൻ ശിവപുത്രന് മാത്രമേ സാധിക്കൂ എന്നതിനാൽ ദേവന്മാർ കാമദേവനോട് ശിവനേയും പാർവതിയേയും ഒന്നിപ്പിക്കാൻ അഭ്യർത്ഥിച്ചു. ആ അഭ്യർത്ഥന മാനിച്ച് കാമദേവൻ പുഷ്പബാണം അയക്കുകയും പാർവതിയിൽ അനുരക്തനാകുകയും ചെയ്തു. എന്നാൽ അതിന് കാരണക്കാരനായ കാമദേവനെ അദ്ദേഹം തൻറെ കോപാഗ്നിയിൽ ദഹിപ്പിക്കുകയും ചെയ്തു. ഭർത്താവിൻറെ വിയോഗത്താൽ ദുഃഖിതയായ കാമദേവൻറെ പത്നി രതീദേവി ഊണും ഉറക്കവുമില്ലാതെ വിലപിക്കുന്നു. രതീദേവിയുടെ വിലാപത്തിൽ ദേവസ്ത്രീകളും ദുഃഖിതരായി നോമ്പെടുത്ത് ശിവനെ പ്രാർത്ഥിക്കാൻ തുടങ്ങി. സർവ്വരുടേയും പ്രാർത്ഥനയിലും വ്രതാനുഷ്ഠാനങ്ങളിലും സംപ്രീതനായ ശ്രീപരമേശ്വരൻ കാമദേവനെ പുനർജീവിപ്പിച്ചു. തുടർന്ന് അദ്ദേഹം പാർവതീദേവിയെ അർദ്ധാംഗിനിയായി സ്വീകരിച്ചു.

ശ്രീപരമേശ്വരനെ ഭർത്താവായി ലഭിച്ചതിൻറെ ആഹ്ലാദത്തിൽ പാർവതീ ദേവി വനത്തിൽ ആടിയും പാടിയും കളിച്ചും രസിച്ചും പഴങ്ങൾ ഭക്ഷിച്ചും കേശാലങ്കാരം ചെയ്തും തുടിച്ചും കുളിച്ചും നീരാടിയും വെറ്റില ചവച്ചും ഊഞ്ഞാലാടിയും ആനന്ദിച്ചതിൻറെ ഓർമ്മക്കായും അതിനെ അനുകരിച്ചുമാണ് മകയിരവും തിരുവാതിര നാളും ചേർന്ന രാവിരൽ തിരുവാതിര ആഘോഷിക്കുന്നതെന്നാണ് ഐതിഹ്യം.

ഇനീ ശ്രീ പ്രഭന്റെ കമന്റ്

“ഇന്നുവരെ ഒരു മുസ്ലീമും ഒരു കൃസ്ത്യാനിയും ഒരു ദീപാവലി നേർന്ന ഒരു പോസ്റ്റ് ഞാൻ കണ്ടിട്ടില്ല. ഇന്നുവരെ ഒരു മുസ്ലീമും ഒരു കൃസ്ത്യാനിയും  ഒരു ഹിന്ദു ആഘോഷത്തിനുംമാശംസ നേർന്ന് ഞാൻ ‌കണ്ടിട്ടില്ല എന്നാൽ നമ്മളോ ???? സംശയമുണ്ടെങ്കിൽ നിങ്ങളോരോ ആഘോഷം വരുമ്പോൾ ശ്രദ്ധിക്കു…”

ഈ പ്രസ്ഥാവനയെ വിഷം ‌എന്നല്ലാതെ ‌എന്താണ് വിളിക്കേണ്ടത്???? ജാതിയും ‌ മതവും ഇല്ലാതാകാൻ ‌ആഗ്രഹിച്ച ഗുരുവിന്റെ പേരിൽ ‌ വർഗ്ഗീയ വിഷം ചീറ്റിയാൽ ‌അത് അംഗീകരിക്കാൻ ‌ആവില്ല സുഹൃത്തെ. നീ എന്തു ഭക്ഷിക്കുന്നോ നീ അതായിതീരും എന്ന് ഭഗവാൻ ‌ ശ്രീ കൃഷ്ണൻ പറഞ്ഞു അത് നിങ്ങളുടെ കാര്യത്തിലും ശരിയാണ്. എന്റെ അനുഭവത്തിൽ ‌അങ്ങനെ ആയിരുന്നില്ല അതുകൊണ്ടാണ് ‌എനിക്ക് അല്ലെങ്കിൽ എന്നെപോലെ ഉള്ളവർക്ക് ‌ഇത്തരം കമന്റുകൾ ദഹിക്കാതെ വരുന്നത്. ഈ ഗ്രൂപ്പിൽലുള്ളവർ കൂടുതലും  പ്രഭന്മാരാണ്  എന്നത് വേദനാ ജനകമാണ്. പലപ്പോഴും തോന്നിയ ഒരു കാര്യമുണ്ട് ഈ ഗ്രൂപ്പ്  RSS ന്റെ പ്രചരണ സംഘം ആണോ എന്ന്?? പ്രസ്ഥാനത്തിന്റെ സ്ഥാപിത താൽപ്പര്യങ്ങളിൽ നിന്നുംമാറി സങ്കുചിത  കാഴ്ച്ചപ്പാടുകളുമായി മുന്നോട്ട് പോകുന്നത്  ഭൂഷണമല്ല എന്ന് തിരിച്ചറിയുക. ഒറ്റപ്പെട്ട സംഭവങ്ങളെ സാമാന്യവൽക്കരിച്ച് മുതലെടുപ്പ് നടത്തുന്നവർ  ആകരുത്  നാരായണീയർ. നാരായണഗുരു സംഘടിച്ച് ശക്തരാകാൻ പറഞ്ഞതു ഇവിടുത്തെ മുഹമ്മദീയന്റെയോ കൃസ്ത്യാനിയുടേയോ നെഞ്ചത്ത് പൊങ്കാലയിടാനല്ല. ഇന്ന് സമുദായ നേതാക്കന്മാർ ഈഴവരെ ഒരു ജനക്കൂട്ടമാക്കി മാറ്റുകയാണ്. ജനക്കുട്ടത്തിന് വിവേകം ഉണ്ടായിരിക്കീല്ല ‌അതുകൊണ്ടാണ് ജനക്കൂട്ടം അക്രമാസ്ക്തമാകുന്നത്, എന്നാൽ സമൂഹം ‌അങ്ങനെ അല്ല, അവർക്ക് കൃത്യമായ ലക്ഷ്യവും വഴികളുമുണ്ടായിരിക്കും. ഈഴവർ സമൂഹമായ്  വേണം‌മുന്നേറാൻ.

ശ്രീ ലിജു.

വികാരപരമായ് പ്രതികരിക്കുന്നതിൽ  അർത്ഥമില്ല, വിവേകപൂർവ്വം ‌പ്രതികരിക്കണം  “ നീ ഒക്കെ ഹിന്ദുവായി നിൽക്കുന്നതുതന്നെ മറ്റുള്ളവർക്ക് നാണക്കേടാണ്” ഇതിന് ലിജുവിന്റെ ഭാഷയിൽ തന്നെ പ്രതികരിക്കാൻ ബുദ്ധിമുട്ടുണ്ട്. എന്താണ് ഹിന്ദു എന്ന് താങ്കൾക്ക് ‌അറിയാമോ?? അതിൽ താങ്കൾ എവിടെവരുമെന്നും?? ആ ഹിന്ദുത്വത്തെ  പൊളിച്ചടുക്കിയ ആളെയാണ് ശ്രീനാരായണ ഗുരുദേവൻ എന്ന്  വിളിക്കുന്നത്, ആരാധിക്കുന്നത്. ഹിന്ദുമതത്തിൽ നിന്നും ഈഴവർ പാലയനം ചെയ്യുന്ന കാര്യത്തെപറ്റി കുമാരനാശാൻ ‌ഗുരുവിനോട് ചോദിച്ചപ്പോൾ ഗുരുപറഞ്ഞത് ‌അങ്ങനെ ‌എങ്കിൽ  സനാധന ധർമ്മം‌ആണ് സ്വീകരിക്കേണ്ടത് ‌എന്നാണ്. ഇതൊക്കെ  ആർക്ക് മനസ്സിലാകാൻ. അരുവിപ്പുറത്തെ ശിവ പ്രതിഷ്ട മുതൽ കണ്ണാടി പ്രതിഷ്ടവരെ ഉള്ള കാലഘട്ടത്തിൽ ഗുരു എന്താണ് പറയാൻ ശ്രമിച്ചതെന്ന് പഠിക്കുക എന്തുകൊണ്ട് നബിതിരുമേനിയെ പ്രകീർത്തിച്ചെന്നും തിരിച്ചറിയാൻ ശ്രമിക്കുക. ശ്രീനാരായണ തൃപ്പാദങ്ങൾ സന്ദർശിച്ച മുസ്ലീംഗളെ എനിക്കറിയാം.ഗുരുവിനെ പഠിച്ച കൃസ്ത്യാനികളുണ്ട് പാതിരിമാരുണ്ട് ‌ഇവരെക്കുറിച്ചൊന്നും പ്രഭന്മാർക്കറിയില്ല ലിജേഷിനും. നിങ്ങളൊക്കെ  കേവലം വിശ്വാസികൾ മാത്രമാണ് വിശ്വാസമെന്നത്  നഷ്ടപ്പെടാവുന്ന ഒന്നാണ് ‌എന്നാൽ അറിവ് ‌അത് നഷ്ടമാവില്ല  അതുകൊണ്ട് ഗുരുവിനെ  വിശ്വസിക്കാതിരിക്കു പകരം ഗുരുവിനെ അറിയു മനുഷ്യനാകു.  ശ്രീ പ്രഭന്റെ  മറ്റൊരു പരാതി മുസ്ലീംഗളും കൃസ്ത്യാനികളും ഗുരുവിന്റെ ഫോട്ടോ വീട്ടിൽ  വയ്ക്കുന്നില്ല എന്നതാണ്  മുസ്ലീംഗൾ ബിംബാരാധയിൽ ‌ വിശ്വസിക്കുന്നവരല്ല  എന്ന കേവല അറിവുപോലും  താങ്കൾക്കില്ലാതെ പോയത് സമൂഹത്തിന്റെ കുറ്റമാണോ?? ഗുരുവിനെ അവർ ആരാധിക്കണം  എന്ന് ശ്രീ പ്രഭൻ ‌എന്തിനാണ് വാശിപിടിക്കുന്നത് ‌ഈ അപകർഷതാ  ബോധം ‌മാറ്റാനാണ് ‌ ശ്രീനാരായണ ഗുരു തന്റെ ജീവിതം കൊണ്ട് ശ്രമിച്ചത് പിന്നെയും ‌ പ്രഭന്മാർ ബാക്കി!!!

Advertisements