മറക്കാനാവാത്ത ഒരു യാത്ര…..

pmമയം  രാത്രി ഒന്ന് ഇരുപത്, എല്ലാവരോടും ‌ യാത്രപറഞ്ഞ് വണ്ടിയിൽ കയറി, ഗയിറ്റ് കടന്ന് സുഹൃത്തിന്റെ വീട് ലക്ഷ്യമാക്കി ഞാൻ ഡ്രൈവ് ചെയ്തു എന്റെ പതിനഞ്ച് വർഷത്തെ പ്രവാസ ജീവിതത്തിൽ ഞാൻ ‌ആദ്യമായണ് സ്വയം ഡ്രൈവ്ചെയ്ത് വീട്ടിൽ നിന്നും ‌ യാത്രതിരിക്കുന്നത്. ഏകദേശം ‌ഒന്നര  കിലോമീറ്റർ മാറിയാണ് സുഹൃത്തിന്റെ വീട്.  ഞാൻ അവിടെ എത്തുമ്പോഴേയ്ക്കും ‌അവൻ റോഡിൽ എന്നെ കാത്ത് നിൽപ്പുണ്ടായിരുന്നു. ഞാൻ ഡ്രൈവിംഗ് സീറ്റിൽ നിന്നും ഏണീറ്റ്  അവന് കീ കയ്മാറി, ഞങ്ങൾ ‌യാത്ര തുടർന്നു. ഇടക്കെവിടെയോ  ക്യാമറ ഫ്ലാഷ് മിന്നിയപ്പോൾ ഞാനവനെ സ്പീഡിനെ കുറിച്ച് ‌ഓർമ്മിപ്പിച്ചു പിന്നെ  ഞങ്ങൾ 80കി.മി വേഗം ‌ പരിമിതപ്പെടുത്തിയാണ്  യാത്ര തുടർന്നത്. ഏറണാകുളത്തെ ലുലു ഹൈപ്പർമാർക്കറ്റിന്റെ സൈഡിലൂടെ ഉള്ള എൻ എച്ച് 47 ലൂടെവേണം ‌ നെടുമ്പാശ്ശേരിയിൽ ‌എത്താൻ. പക്ഷേ അവിടെ പ്രവേശനം ‌അവർ തടഞ്ഞിരുന്നു ഇനി എങ്ങോട്ട്  ‌ പോകണമെന്ന് അറിയാതെ  ഞങ്ങൾ വിഷമിച്ചു.  പിന്നെ കുറച്ച്  മുൻപോട്ട് പോയി  യു ടേർൺ എടുത്ത് എൻ എച്ച് 47 ൽഎത്തി. വഴിസൈഡിൽ  മെട്രോയുടെ  നിർമ്മാണ  തൊഴിലാളികൾ അല്ലാതെ മറ്റാരും ‌ഇല്ല. നൂറ്കണക്കിന് ആളുകൾ ദിവസവും ഈ റൂട്ടിലൂടെ വിമാനത്താവളത്തിലേയ്ക്ക് യാത്രചെയ്യുന്നു ഈ കാര്യമൊക്കയും ഇവിടുത്തെ മെട്രോപ്ലാനിംഗ്കാർക്കും‌ അതിന്റെ  നടത്തിപ്പുകാർക്കും‌ അറിയാവുന്നതാണ് പക്ഷേ ഉത്തരവാധിത്വപ്പെട്ട ആരും തന്നെ അതിന് വേണ്ട നടപടി എടുത്തിട്ടില്ല എന്നത് വളരെ ദുഖ:കരമായ  കാര്യമാണ്. ദിശമാറ്റിവിട്ടിട്ടുണ്ടെങ്കിൽ ‌അത് യാത്രക്കാർക്ക് കാണാവുന്ന, ബോധ്യമാകുന്ന തരത്തിൽ വഴിവക്കിൽ തന്നെ ബോർഡ്കൾ സ്ഥാപക്കേണ്ടതാണ്

‌        ഞാൻ‌ വീട്ടിൽ നിന്നും ‌ പുറപ്പെട്ടത് അല്പം നേരത്തെ ആയതിനാൽ ‌ വഴിതെറ്റിയാലും സമയത്ത് പോർട്ടിലെത്താം ‌എന്ന ഒരു ധൈര്യമുണ്ടായിരുന്നു. കുറേദൂരം മുൻപോട്ട് പോയപ്പോൾ രണ്ട് വഴികൾ ഒരു ചോദ്യചിഹ്നം ‌ പോലെ ഞങ്ങൾക്ക് മുൻപിൽ ‌എങ്ങോട്ട് പോകണം എന്ന് യാതൊരു പിടിയുമില്ല. അടുത്തെങ്ങും ‌ആരുമില്ല, ഒരു ചൂണ്ട്പലകയുമില്ല, പിന്നെ രണ്ടുംകല്പിച്ച് ‌ഇടത്തോട്ടുള്ളവഴി സ്വീകരിച്ചു, ഭഗ്യത്തിന് ‌അത് ശരിയായിരുന്നു പിന്നീട് കുറെചെന്നപ്പോൾ വീണ്ടും ‌അതുപോലെതന്നെ നേരെ പോകണോ വലത്തോട്ട് പോകണോ അവിടെ ട്രാഫിക്കിൽ ‌ഒരു വർക്കർ ‌ഉണ്ടായിരുന്നു അയാൾ പറഞ്ഞതനുസരിച്ച് മുൻപോട്ട് നീങ്ങി, കുറെകഴിഞ്ഞപ്പോൾ ഒരു ഇടുങ്ങിയ റോഡ്, ഞങ്ങൾക്ക്  മുന്നിലോ പിന്നിലോ വണ്ടി ഒന്നുമില്ല വിജനമായ റോഡ് കുറേ ചെന്നപ്പോൾ ‌ ഞങ്ങളുടെ മുൻപിൽ ഒരു കാർ കണ്ടു, അവരോട് വഴിതിരക്കിയപ്പോൾ ‌അവരുടെ പിന്നാലെ കൂടിക്കോളാൻ പറഞ്ഞു. കുറെനേരത്തെ യാത്രയ്ക്ക്ശേഷം വീണ്ടും ‌ മെട്രോയുടെ അടുത്തെത്തി. അവിടെനിന്നും ‌അവർ വഴിപിരിഞ്ഞു. അവർപറഞ്ഞതനുസരിച്ച് ‌ഞങ്ങൾ മുൻപോട്ട് നീങ്ങി. പിന്നീട് വഴിവക്കിലെ നെയിംബോർഡിനെ ആശ്രയിച്ച് ഞങ്ങൾ ‌എയർപോർട്ടിലെത്തി. ശരിക്കും ‌ പറഞ്ഞാൽ ‌ഇങ്ങനെ ഒക്കെയാണോ ഒരു നഗരത്തിന്റെ  ഗതാഗതത്തെ നിയന്ത്രിക്കേണ്ടത് ????  ആരോട് പരാതിപ്പെടാൻ ?? ഈ കുരുക്കിൽപ്പെട്ട് ആർക്കെങ്കിലും ഫ്ലൈറ്റ് കിട്ടാതെ വന്നിട്ടുണ്ടെങ്കിൽ അതിൽ അതിശയിക്കാനൊന്നുമില്ല, ഒരു പാവം പ്രവാസിയുടെ പോക്കറ്റ് ചോർന്നു അത്രമാത്രം.

ഇനീയാണ് യാത്രയുടെ ‌രണ്ടാം ഭാഗം, ബോർഡിംഗ് കഴിഞ്ഞപ്പോൾ സുഹൃത്തിനെ കൈവീശികാണിച്ചു, പിന്നെ ഞാൻ എമിഗ്രേഷൻ കൗണ്ടറിലേയ്ക്ക് നടന്നു. അവിടുന്ന് ഫോർമാലിറ്റീസ് എല്ലാം കഴിഞ്ഞ് ഗേറ്റ്നമ്പർ മൂന്നിലേയ്ക്ക് നടന്നു അവിടെ സാമാന്യം ‌ നല്ല തിരക്കായിരുന്നു യാത്രക്കാർക്കിടയിൽ ഞാനും ഇരുന്നു. സ്മാർട്ട് ഫോൺ ‌ വന്നതുകൊണ്ടൊരു ഗുണം ഉണ്ട്  ഇങ്ങനെഉള്ളസ്ഥലങ്ങളിൽ  നല്ല നിശബ്ദമായ അന്തരീക്ഷമായിരിക്കും.എല്ലാവരും തങ്ങളുടെ ഫോണുകളിൽ  ‌വളരെ  തിരക്കിലായിരുന്നു, അല്ലാത്തവർ ചെറുമയക്കത്തിലും. കുട്ടികൾ പോലും ഫോണിൽ കണ്ണുംനട്ടിരിക്കുന്നു, ഞാനും ആതിരക്കിന്റെ ഭഗമായി. അല്പനേരം കഴിഞ്ഞപ്പോൾ ‌അനൗൺസ്മെന്റ് വന്നു കെ.യു 352 കുവൈറ്റിലേയ്ക്കുള്ളയത്രക്കാർ ഗെയിറ്റ് നമ്പർ3 യിൽ ഒറ്റലൈനായി നിൽക്കുക, ഇത്രയുമായിരുന്നു. പക്ഷേ ഇന്നത്തെ അറിയിപ്പിൽ സീറ്റ് നമ്പർ ‌അനുസരിച്ച് ലൈൻ ‌ നിൽക്കാൻ ആവശ്യപ്പെട്ടു ആദ്യം 25ന് മുകളിലോട്ടുള്ള നമ്പറും ‌ പിന്നെ 20, 15 എന്നിങ്ങനെ താഴേയ്ക്കും, സാങ്കേതികമായി അതൊരു നല്ല ആശയം തന്നെ ആയിരുന്നു, ഓവർഹെഡ് ക്യാബിനെറ്റിൽ ബാഗ് കുത്തിതിരുകാനുള്ള തിരക്ക് പ്രായോഗികമായി കുറഞ്ഞു.

വിമാനത്തിനുള്ളിൽ മിക്കവാറുമെല്ലാസീറ്റുകളും നിറഞ്ഞിരുന്നു, എനിക്ക് കിട്ടിയത് വിംഗ്സിനടുത്തുള്ള വിൻഡോ സീറ്റായിരുന്നു. അവിടെ ഇരുന്നയാൾ ഞാൻ ആവശ്യപ്പെട്ടപ്പോൾ സീറ്റൊഴിഞ്ഞ് തന്നു. ഒരു റോയിൽ മൂന്ന്, അഞ്ച്,മൂന്ന് എന്നീക്രമത്തിൽ 11 സീറ്റുകൾ സാമാന്യം വലിയ ഫ്ലൈറ്റായിരുന്നു അത്, മൊബൈൽ സ്വിറ്റ്ച്ചോഫ് ചെയ്ത് സീറ്റ് ബൽറ്റും ഇട്ട് സീറ്റിലേയ്ക്ക് മെല്ലെ ചാരിയിരുന്നു. അല്പസമയത്തിന് ശേഷം വിമാനം റൺവേയിലേയ്ക്ക് നീങ്ങി, വിമാനം ടേക്കോഫ് ചെയ്യുന്നതിന്റെ അറിയിപ്പ് വന്നു, വിമാനം സാധാരണ ഉയരത്തിൽലെത്തിയപ്പോൾ സീറ്റ്ബെൽറ്റ് റിലീസ് ചെയ്യുന്നതിന്റെ ശബ്ദം കേട്ടുതുടങ്ങി.

യാത്രക്കാർക്ക് ഭക്ഷണം ‌ നൽകി അല്പം വിശ്രമം എന്നലക്ഷത്തിലായിരുന്നു ക്യാബിൻക്രൂ, ഞങ്ങൾക്ക് മുന്നിലൂടെ പിന്നിലേയ്ക്കും ‌മുൻപിലേയ്ക്കും ഫുഡ് ട്രോളി ചലിച്ചുകൊണ്ടിരുന്നു, അപ്പോളെനിക്ക് ‌ഓർമ്മ വന്നത് ടൈറ്റാനിക്കിലെ രംഗങ്ങൾ ആണ്, കന്നുകാലി ക്ലാസ്സ്കാരന് അവസാനം ഭക്ഷണം, എന്റെ ഉഴമായി നോൺവെജ്ജ് എന്നുപറഞ്ഞപ്പോൾ  ‌അവർ ഒരുട്രേ എന്റെ നേരെ നീട്ടി, സത്യംമ്പറഞ്ഞാൽ നല്ല വിശപ്പുണ്ടായിരുന്നു. ആദ്യം ബ്രഡ്ഡും ബട്ടറും ‌അകത്താക്കി, പിന്നീട് മൂടിവച്ചിരുന്ന അലുമിനിയം ഫോയിൽ മാറ്റി മെയിൻ ഡിഷ് നോക്കി, മുട്ടഓംലെറ്റ്, ഗ്രീൻ പീസ്, പൊട്ടെറ്റോ, അങ്ങനെ എന്തോ ഒക്കെ, എന്തായിരുന്നാലും സാരമില്ല, കഴിഞ്ഞ കുറെ കാലങ്ങളായി  ഞാൻ കുവൈറ്റ്എയർ വേയ്സിലാണ് യാത്ര ചെയ്യാറുള്ളത് ‌അതുകൊണ്ടുതന്നെ അവരുടെ ഭക്ഷണ മെനുവും ഏകദേശം ‌ഒരു ധാരണയുണ്ട്. ഇത്തവണ ഓംലെറ്റിനുള്ളിൽ മഷ്രൂം ലെയർ ‌ഉണ്ടായിരുന്നു, തരക്കേടില്ല എന്നുതോന്നി.  ഭക്ഷണം കഴിഞ്ഞ സ്ഥിതിക്ക്  ഇനീ ഒന്നുറങ്ങാം.

ഞാൻ ‌മെല്ലെ മയക്കത്തിലേയ്ക്ക് വീണു, ഇപ്പോൾ നെടുമ്പാശ്ശേരിയിൽ നിന്നും ‌ പുറപ്പെട്ടിട്ട് ഏകദേശം ‌ഒന്നര മണിക്കൂർ ‌ആയിട്ടുണ്ട് മൂന്ന് മണിക്കൂർ സുഖമായി ഉറങ്ങാം. എനിക്ക് അടിവയറ്റിൽ ചെറിയവേദന അനുഭവപ്പെട്ടു, സമയം കഴിയുംതോറും വേദനയുടെ കാഠിന്യം കൂടിവന്നു, എന്തുചെയ്യണമെന്ന്‌ അറിയാൻവയ്യാത്ത ഒരവസ്ഥ. പിന്നീട് വേദനകുറഞ്ഞുവന്നു മനസ്സും ശരീരവും അസ്വസ്ഥമായിരുന്നു, അല്പസമയത്തിന് ശേഷം വൊമിറ്റ് ചെയ്യണമെന്ന തോന്നാൽ ആരംഭിച്ചു, ക്രമേണ അത് കലശലായിവന്നു. മറ്റ്നിർവ്വാഹമൊന്നും ഇല്ലാത്തതിനാൽ ഞാൻ ‌ടൊയിലറ്റ് ലക്ഷ്യമാക്കി പിറകിലേയ്ക്ക് നടന്നു. അദ്യത്തെ ടൊയിലെറ്റിൽ ‌ആളുണ്ടായിരുന്നതിനാൽ ‌ഏറ്റവും‌പിറകിലെ ടൊയിലെറ്റിലേയ്ക്ക് നടന്നു. ടൊയിലെറ്റിന്റെ ഡോറിൽ ‌ പിടിച്ചതായ് ഞാനോർക്കുന്നു, കണ്ണിലേയ്ക്ക് ‌ഇരുട്ട് കയറി ബോധംമറഞ്ഞു.

എത്രമിനിട്ട് ‌എനിക്ക് ബോധംഇല്ലാതിരുന്നെന്നോ ഒന്നും ‌അറിയില്ല, ബോധംവരുമ്പോൾ ‌എന്റെ കാലുകൾ അല്പമുയർത്തിപ്പിടിച്ച നിലയിൽലായിരുന്നു. ഒരാൾ‌ എന്റെ ഇടതുകണ്ണിന്റെ സൈഡിൽ ടിഷ്യു പേയ്പ്പർകൊണ്ടമർത്തിപ്പിടിച്ചിരുന്നു, ഒരാൾ കഴുത്തിൽ‌ വിരൽ ‌അമർത്തി പൾസ്റേറ്റ് നോക്കുന്നു, ഇടയ്ക്ക് ‌അവർ പറയുന്നത്  അവ്യക്തമായി ഞാൻ കേൾക്കുന്നുണ്ടായിരുന്നു ബി.പി. കുറവാണ് എന്ന്. എന്താണ് സംഭവിച്ചതെന്ന് ‌എനിക്ക് മനസ്സിലായില്ല, പസ്സ്പോർട്ടിലെ പേര് വിളിച്ച് ‌എന്നെ ഉണർത്താൻ അവർ ശ്രമിക്കുന്നുണ്ടായിരുന്നു. അവരിലൊരാൾ പൊട്ടറ്റോ ചിപ്സ് തിന്നാൻ ‌എന്നോട് ‌ആവശ്യപ്പെട്ടു അയാൾ നീട്ടിയ ചിപ്സ് ഞാൻങ്കഴിക്കാൻ ശ്രമിച്ചു, അതിലെ ഉപ്പ് ബി.പി നോർമ്മലിൽ ‌എത്താൻ സഹായിക്കും ‌എന്നതായിരുന്നു അവരുടെ ഊഹം. സാവധാനം ഞാൻ ‌ സാധാരണ  നിലയിലേയ്ക്കെത്തി, അവർ ‌എന്നെ ക്യാബി ക്രൂ ഏരിയയിലെ സീറ്റിലിരുത്തി, ഒരാൾ  കണ്ണീന്റെ സൈഡിലുണ്ടായ  മുറിവിന് മീതെ പ്ലാസ്റ്റർഒട്ടിച്ചു.

ബിസ്നസ്സ് ക്ലാസ്സിലെ സീറ്റുകൾ മിക്കവാറും ‌എല്ലാം തന്നെ ഒഴിഞ്ഞ നിലയിലായിരുന്നു. അവർ ‌എന്നെ ബിസ്നസ്സ് ക്ലാസിലെ ഒരു സീറ്റിൽ കിടത്തി, ബാക്കിയുള്ള സമയം ‌ഞാൻനുറങ്ങി പോകാതിരിക്കാൻ ‌അവർ ഇടവിട്ട് എന്നെ വിളിച്ചു കൊണ്ടിരുന്നു, വീണ്ടുംമബോധാവസ്ഥയിലേയ്ക്ക് പോകാതിരിക്കാനുള്ള ഒരു മുൻകരുതൽ ‌ആയിരുന്നു അത്. ഇടയ്ക്കെപ്പോഴോ ക്യാപ്റ്റനും കാര്യങ്ങൾ തിരക്കി എയർപോർട്ടിലെ ക്ലിനിക്കിൽ ചെക്ക് ചെയ്യാനുള്ള ഏർപ്പടുകൾ ‌എല്ലാം ചെയ്തു.

ഏറ്റവും ‌അവസാനത്തെ  യാത്രാക്കാരനായി വിമാന ജീവനക്കർക്കൊപ്പം  ‌ ഞാൻ പുറത്തേയ്ക്ക് നടന്നു. അവിടെ എനിക്കായി വീൽചെയർ തയ്യാറായിരുന്നു. ഞാൻനാകെ വല്ലാത്ത ഒരവസ്ഥയിലായിരുന്നു. എയർ പോർട്ടിലെ ക്ലിനിക്കിൽ  ‌അവർ ‌എന്റെ ബി.പി. യും ബ്ലെഡ് ഷുഗറുമൊക്കെ ചെക്ക് ചെയ്തു എല്ലാം നോർമൽല്പക്ഷേ ഞാൻ ‌ ഞാൻ ‌ മാത്രം ‌ നോർമ്മൽ ആരുന്നില്ല. വല്ലാത്ത ക്ഷീണവും അസ്വസ്ഥതയും. വീൽ ചെയറിൽ തന്നെ എമിഗ്രേഷനും  എല്ലാം‌പെട്ടന്ന്  കഴിഞ്ഞു.  ലഗേജ് ഏടുക്കുവാൻ ‌ ഞാൻ ന്വീൽ ചെയറിൽ നിന്നും ‌എണീറ്റു,  നന്ദി പറഞ്ഞുകൊണ്ട് കൺവെയർ ലക്ഷ്യമാക്കി നടന്നു. നല്ല തിരക്കുണ്ടായിരുന്നതിനാൽ അല്പം വൈകിയാണ് ലഗെജ് കിട്ടിയത്. ട്രോളിബാഗ് ആയിരുന്നതിനാൽ അത് വലിച്ച്കൊണ്ട് പോവുക ‌എന്നത്‌ എളുപ്പമായിരുന്നു. കമ്പനിയിലെ ‌ ഡ്രൈവർമാർ അവധിയിൽ ആയിരുന്നതിനാൽ ‌ പിക്ക് ചെയ്യാനാരുമെത്തിയിരുന്നില്ല. ‌എയർപോർട്ട് ടാക്സി കോസ്റ്റ്ലി ആയതിനാൽ അവിടെ നിന്നും ഒരു സുഹൃത്തിനെ വിളിച്ചു.ലേകദേശം 20 മിനിട്ട് കഴിഞ്ഞപ്പോൾ ഹമീദ് വണ്ടിയുമായി  എത്തി. ഏകദേശം അരമണിക്കൂർ ‌യാത്ര  ഉണ്ടായിരുന്നു റൂമിലേയ്ക്ക്. കാർപാർക്കിംഗിൽ ഹമീദ് വണ്ടിനിർത്തി പുറത്തേയ്ക്കിറങ്ങിയ എനിക്ക് ‌ ശരീരം ആകെ തളരുന്നപോലെ തോന്നി.

“ഹമീദെ…. നീ വണ്ടി അൽജസീറ ഹോസ്പിറ്റലിലേയ്ക്ക് വിട്…. എനിക്ക് തീരെ വയ്യ..”

ഡോർ തുറന്ന് ഫ്രണ്ട് സീറ്റിലേയ്ക്ക് ഞാൻ ‌ കുഴഞ്ഞുവീണൂ, ഹമീദ് ‌ആകെ പേടിച്ചെന്നു തോന്നി  ആകുന്നത്ര വേഗത്തിൽ ആശുപത്രിയിലെത്തി. അവരെന്നെ വീൽചെയറിൽ ഫിസിഷന്റെ അടുത്തെത്തിച്ചു. ഞാൻ സംഭവിച്ചകാര്യങ്ങൾ വിശദമായി ഡോക്ടറോട് പറഞ്ഞു.

“പേടിക്കാനൊന്നുമില്ല, ഇനി ഞങ്ങൾക്ക് ചെയ്യാനുള്ളത്  ECG, മറ്റ് ടെസ്റ്റ്കൾ നടത്തുക, പേഷ്യന്റിനെ ഒബ്സർവേഷനിൽ ‌ഇടുക എന്നുള്ളതാണ്”

അദ്ദേഹം ഗ്യാസിനും,തലകറക്കത്തിനും ‌ഉള്ള മരുന്നുകൾ കുറിച്ചുതന്നു

“ഇനീ എന്തെങ്കിലും അസ്വസ്ഥതകൾളുണ്ടായാൽ ‌ഉടൻ ‌തന്നെ അദാൻ ഹോസ്പിറ്റലില്പോകുക  ഞാനൊരു റെഫെറൻസ് ലെറ്റർ തരാം. പിന്നെ ബി.പി. ലോആണെന്ന് പറഞ്ഞ സ്ഥിതിക്ക് ‌ആരെങ്കിലും കൂടെ ഉണ്ടായിരിക്കുന്നതായിരിക്കും സുരക്ഷിതം ”

അദ്ദേഹം തന്ന ലെറ്ററും ‌ ഫാർമസിയിൽ നിന്നുമരുന്നും വാങ്ങി ഞങ്ങൾ ‌റൂമിലേയ്ക്ക് മടങ്ങി. സെക്കന്റ്  ഫ്ലോറിൽ ആയിരുന്നു എന്റെ റൂം ബാഗേജൊക്കെ ഹമീദ് ‌റൂമിലെത്തിച്ചു കൂടെ വഴിയിൽ നിന്നും വാങ്ങിയ പഴങ്ങളും ‌ പാലും,

ആരോഗ്യസ്ഥിതി മോശമായതിനാൽ ‌അടുത്ത ദിവസം തന്നെ ഞാൻ ‌അദാൻ ഹോസ്പിറ്റലിൽ ചികിത്സനേടി,  ECG, X-ray  തുടങ്ങിയവ എല്ലാം ചെയ്തു. കുഴപ്പമൊന്നുമില്ല എന്ന വിധി എന്നെ മാനസികമായി ഉണർത്തി, ഒരു ചെറുചിരിയോടെ ഞാനോർത്തു, ടൊയിലെറ്റിന്റെ ഉള്ളിലാണ് ഞാൻ ബോധം ‌ പോയി വീഴുന്നതെങ്കിൽ ഭിത്തിയിൽ‌വയ്ക്കാൻ പറ്റിയ ഫോട്ടോപോലുംഇരുപ്പില്ല!! പത്തേമാരിയിലെ  നാരായണൻ ഒരു മിന്നൽ പോലെ മനസ്സിലൂടെ കടന്നുപോയി…….

 

 

Advertisements
Explore posts in the same categories: നേർക്കാഴ്ച്ചകളിലൂട

2 Comments on “മറക്കാനാവാത്ത ഒരു യാത്ര…..”


  1. ഭാഗ്യം. ഇപ്പോള്‍ സുഖമായെന്ന് കരുതുന്നു.
    വൃക്കയിലെ കല്ല് നോക്കിയോ. എന്റെ അച്ഛന് ഇതുപോലെ നിന്ന നില്‍പ്പില്‍ തലക്കറക്കം വന്നു. പിന്നീട് വൃക്കയില്‍ കല്ലാണെന്ന് കണ്ടെത്തി.
    ഹൃദയവും കാരണക്കാരനായേക്കാം. എന്നും വ്യായാമം ചെയ്യണം. പ്രത്യേകിച്ച് ഇരുന്നുള്ള ജോലിയാണ് ചെയ്യുന്നതെങ്കില്‍.

  2. വീ.കെ.ബാല Says:

    ഇപ്പോൾ കുഴപ്പമൊന്നുമില്ല, ഫുഡ് പോയിസൺ ആവാം എന്നാണ് അവർ പറഞ്ഞത്…..ജഗദീഷെ, നന്ദി


Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s


%d bloggers like this: