കാണിക്കവഞ്ചിയിൽ ഒന്നും നിക്ഷേപിക്കരുത് ഒരു രൂപ പോലും!!!!

കഴിഞ്ഞ കുറേ വർഷങ്ങളായി  കേൾക്കുന്ന ഒരു കാര്യമാണ് ഹിന്ദുക്കൾ കാണിക്കയിടുന്ന പണം  സംസ്ഥാന സർക്കാരെടുത്ത് ചിലവഴിക്കുന്നു എന്ന്. അങ്ങനെ  അല്ല  സത്യമെന്നിരിക്കെ ഭാജ്പാ യുടെ  സംസ്ഥാന നേതാക്കൾ, ശശികല ടീച്ചർ, സുരേഷ് ഗോപി, എന്നുവേണ്ട സകലമാന “ഹിന്ദു”ക്കളും  പരസ്യമായും രഹസ്യമായും ഇത് പറഞ്ഞുകൊണ്ടിരിക്കുന്നു.  അവസാനം  ഇതിനവർ പരിഹാരവും കണ്ടിരിക്കുന്നു. പണത്തിന് പകരം കടലാസിൽ ശരണമന്ത്രമെഴുതി  അതിൽ 10, 50, 100  ഇത്യാതി സംഖ്യകൾ ‌എഴുതി  കാണിക്കയിൽ ‌ഇടുക. എന്റെയും അഭിപ്രായം  ഇതുതന്നെയാണ്  ദൈവങ്ങൾക്ക് ‌എന്തിനാണ് പണം ‌‌അതിനാവശ്യം മനുഷ്യന്  മാത്രമാണ്  ചില അമ്പലങ്ങളിൽ  തൊലിവെളുപ്പുള്ള പലരും (ഞാൻ ‌ കറുത്തതാണ്) വാഴയിലയിൽ  നാല് പൂക്കൾ വച്ചാണ് ദേവിദർശനത്തിന്  എത്തുന്നത്. ഇത്  ‌അനുകരണിയമാണ്…..

താഴെ പേസ്റ്റ്  ചെയ്തിരിക്കുന്നത്  കേരളകൗമുദിയിൽ വന്ന ഒരു വാർത്തയാണ് ‌അത്  ദേവസ്വംമന്ത്രി  കടകമ്പള്ളി സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റാണ്, ഇതിന്  മുൻപും ഈ വിഷയം  മു‌ൻകാല സർക്കാരുകൾ പറഞ്ഞിട്ടുള്ളതാണ് , ഇക്കഴിഞ്ഞ സാമ്പത്തിക വർഷം മാത്രം 70 കോടി രൂപയാണ് ദേവസ്വം വകുപ്പ് ക്ഷേത്രങ്ങൾക്കായി നൽകിയത്.

       സംസ്ഥാന സർക്കാർ ക്ഷേത്രങ്ങളിൽ നിന്ന് പണമെടുക്കുമെന്ന് പ്രചരിപ്പിച്ച് കാണിക്കയിടരുതെന്ന് വർഗീയ വാദികൾ പ്രചരിപ്പിക്കുന്നു. സത്യം എന്താണെന്ന് സംസ്ഥാന സർക്കാരിന്റെ രേഖകളുടെ അടിസ്ഥാനത്തിൽ പറയട്ടെ. പണമെടുക്കുകയല്ല പണം ദേവസ്വം ബോർഡുകൾക്ക് കൊടുക്കുകയാണ് സംസ്ഥാന സർക്കാർ ചെയ്യുന്നത്. ഇക്കഴിഞ്ഞ സാമ്പത്തിക വർഷം മാത്രം 70 കോടി രൂപയാണ് ദേവസ്വം വകുപ്പ് ക്ഷേത്രങ്ങൾക്കായി നൽകിയത്. തിരുവിതാംകൂർ ദേവസ്വം ബോർഡിന് പ്രതിവർഷം നൽകുന്ന 80 ലക്ഷം രൂപയ്ക്ക് പുറമെ ശബരിമല തീർത്ഥാടനത്തിന് ചെലവഴിക്കുന്ന തുക ഉൾപ്പെടെ 35 കോടി രൂപയാണ് കഴി!*!ഞ്ഞ വർഷം മാത്രം നൽകിയത്. റോഡ് നിർമ്മാണം, ഗതാഗത സൗകര്യങ്ങൾ, ജലവിതരണം, ആരോഗ്യവകുപ്പിന്റെ പ്രവർത്തനം എന്നിവയ്ക്കും മറ്റുമായി അതാത് വകുപ്പുകൾ മുടക്കുന്ന തുക ഇതിനും പുറമെയാണ്.

ശബരിമല ഇടത്താവള സമുച്ചയ നിർമ്മാണത്തിനായി ഇപ്പോൾ 150 കോടി രൂപ അനുവദിക്കുകയും ചെയ്തിട്ടുണ്ട്. നടപ്പ് വർഷം മാത്രം 210 കോടിയോളം രൂപയാണ് ശബരിമലയിലേത് ഉൾപ്പെടെ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പ്രവർത്തനങ്ങൾക്ക് വേണ്ടി സംസ്ഥാന സർക്കാർ നേരിട്ട് ചെലവഴിക്കേണ്ടി വരുന്നത്. പൊതുമരാമത്ത് അടക്കമുള്ള വകുപ്പുകളുടെ ചെലവ് ഇതിന് പുറമെയാണിത്. കൊച്ചിൻ ദേവസ്വം ബോർഡിലെ ക്ഷേത്രങ്ങളിലെ കാവുകളും കുളങ്ങളും സംരക്ഷിക്കാൻ കഴിഞ്ഞ സാമ്പത്തിക വർഷം ഒരു കോടി രൂപ നൽകി. മലബാർ ദേവസ്വം ബോർഡിന് ക്ഷേത്രങ്ങൾക്കുള്ള ഗ്രാന്റ് അടക്കം 33 കോടി രൂപയാണ് സംസ്ഥാന സർക്കാർ കഴിഞ്ഞ വർഷം നൽകിയത്. ദേവസ്വം ബോർഡുകൾക്ക് കീഴിൽ വരാത്ത തിരുവനന്തപുരം ശ്രീ പത്മനാഭസ്വാമിക്ഷേത്രത്തിന് പ്രതിവർഷം 20 ലക്ഷം രൂപ നൽകുന്നതിനൊപ്പം മിത്രാനന്ദപുരം കുളം നവീകരണത്തിന് 1 കോടി രൂപയും, വിദഗ്ധസമിതി പ്രവർത്തനത്തിന് 5 ലക്ഷം രൂപയും ചെലവഴിച്ചു.

ശബരിമല ഉൾപ്പെടെ ഒരു ക്ഷേത്രത്തിൽ നിന്നുള്ള പണവും സംസ്ഥാന സർക്കാർ എടുക്കുന്നില്ലെന്ന് ഒരിക്കൽ കൂടി വ്യക്തമാക്കുകയാണ്. വർഗീയ വിദ്വേഷം പ്രചരിപ്പിക്കുന്നവർക്കും ഇതെല്ലാം നന്നായി അറിയാം. പക്ഷേ, വിശ്വാസികളെ വർഗീയതയുടെ കൊടിക്കീഴിൽ കൊണ്ടുവരാനുള്ള നുണ പ്രചാരണമാണ് അവർ തുടരുന്നത്.

ഹിന്ദു  ഐക്യത്തിനായ്  മുറവിളികൂട്ടുന്നവർ  അറിയേണ്ട  ഒരുകാര്യമുണ്ട്  നൂറ്റാണ്ടുകളായി നാം ചുമക്കുന്ന അടിമച്ചങ്ങലയാണ്  “ജാതി” സവർണ്ണൻ ‌അവന്റെ പേരിനൊപ്പം വാലായി ചേർക്കുകയും അതിൽ ‌അഭിമാനം കൊള്ളുകയും ചെയ്യുന്നു, എന്നാൽ ‌അവർണ്ണനെ  അവന്റെ ജാതിയിൽ അപകർഷതാ ബോധമുള്ളവനാക്കി തീർക്കാൻ തക്ക സാമൂഹ്യ ‌അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യുന്നു,  ഈ കാലത്തും ‌ഇതൊരു ദുരന്തം തന്നെയാണ്

കഴിഞ്ഞ ദിവസം  കണ്ട പത്രവാർത്ത  ഞാൻ  പറഞ്ഞത് ശരിവയ്ക്കുന്നതാണ്,  മേൽശാന്തി നിയമനത്തിന് അപേക്ഷിച്ച ശാന്തിക്കാരന് അയോഗ്യത, കാരണം ‌അയാൾ ‌അബ്രാഹ്മണൻ ‌ആണത്രെ…!,  പറയജാതിയിൽപ്പെട്ട  പഞ്ചവാദ്യക്കാരന് ക്ഷേത്രത്തിന് പുറത്ത്  കൊട്ടേണ്ടിവന്നു….. ഹിന്ദു ഐക്യം വേണമത്രെ…..  ദേവസ്വം ബോർഡിലെ  നിയമന  ലിസ്റ്റ്  നോക്ക് ‌ആരൊക്കെ, ‌എത്രഒക്കെ, എവിടൊക്കെ  എന്ന്.,

 

Advertisements
Explore posts in the same categories: കണ്ടതും കേട്ടതും

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s


%d bloggers like this: