Archive for the ‘ഓര്‍മ്മ’ category

ഞാൻ പ്രവാസജീവിതം അവസാനിപ്പിക്കുന്നു…… നന്ദി…..

August 13, 2016

സെപ്റ്റംബർ  പത്ത്, നീണ്ട ഒന്നരപതിറ്റാണ്ടിന്റെ പ്രവാസജീവിതത്തിൽ നിന്നും വിടുതൽ….., പലതരത്തിലുള്ള  ആളുകൾ, പലഭാഷ സംസാരിക്കുന്നവർ, പലരാജ്യക്കാർ, എല്ലാവർക്കും നന്ദി.  ആരോടും പരിഭവമില്ലാതെ ശത്രുത ‌ഇല്ലാതെ  നന്ദിയും കടപ്പാടും  നെഞ്ചിൽ സൂക്ഷിച്ചുകൊണ്ട് ഞാൻ പടിയിറങ്ങുന്നു,  ഒരമ്മയെ പോലെ ‌എന്നെയും ഒരു വലിയ ജനസഞ്ചയത്തോടൊപ്പം ഉൾക്കൊണ്ട  കുവൈറ്റിന്റെ മണ്ണിനും നിസീമമായ നന്ദി, ഒപ്പം ഇവിടുത്തെ ഭരണാധികാരികൾക്കും.

1999-ൽ ‌ആദ്യമായി കുവൈറ്റിൽ  എത്തുമ്പോൾ ‌എല്ലാവരെയും ‌പോലെ കുന്നോളം സ്വപ്നങ്ങളും  ‌ഉണ്ടായിരുന്നു. കുവൈറ്റിന്റെ അതിർത്തി പ്രദേശമായ  സുബിയയിലെ പവർ പ്ലാന്റിന്റെ  നിർമ്മാണ പ്രവർത്തനത്തിലായിരുന്നു ജോലി  ഹ്യൂണ്ടായ് ‌എന്ന ബഹുരാഷ്‌ട്ര കമ്പനിയിൽ. ഈ കൊറിയൻ കമ്പനിയിൽ  പതിനാല് മാസത്തോളം ജോലി ചെയ്തു, ആദ്യദിവസം ജോലി ആരംഭിക്കുന്നതിന്  മുൻപ് തന്നെ ‌എന്റെ ബോസ്സ് എന്നോട് പറഞ്ഞത് മൂന്ന് മാസം കഴിയുമ്പോൾ നിന്നെ ഞാൻ ടെർമിനേറ്റ് ചെയ്യും ‌എന്നാണ്. എന്തോ അതുകേട്ടിട്ട്‌എനിക്ക് പ്രത്യേഗിച്ച് ‌ഒന്നും തോന്നിയില്ല… പിന്നീടുള്ള ദിവസങ്ങൾ  മാനസ്സിക പീഠനങ്ങളുടെ  ആയിരുന്നു എന്ന് പറയുന്നതാകും ശരി. പതിനാല്  മാസം  കഴിഞ്ഞ് അവിടുന്ന് പടിയിറങ്ങുമ്പോൾ  തീരുമാനിച്ചിരുന്നു  ഇനീ ഗൾഫ് ‌എന്ന മായികലോകത്തേക്കില്ല  എന്ന്. ശമ്പളം  കുറവുള്ളവർക്ക് ‌ഈ പ്രവാസജീവിതം വെറും  വേസ്റ്റാണ് ‌എന്ന് തിരിച്ചറിഞ്ഞ കാലം കൂടെ ആയിരുന്നു അത്.

ഗതികേടിന്റെ പാരമ്യതയിൽ  വീണ്ടും  ‌ഈ മണലാരണ്യത്തിലേയ്ക്ക് 2003 ൽ ‌എത്തി. നഷ്ടപ്പെട്ടത് ‌ഒന്നും തിരിച്ച് കിട്ടില്ല, ഇവിടെ നിന്നും കിട്ടിയതൊന്നും നഷ്ടപ്പെടില്ല  ‌അനുഭവങ്ങളുടെ  തീച്ചുളയിലൂടെയാണ് ഓരോ പ്രവാസിയും കടന്നു പോകുന്നത് ‌അവാച്യമായ  അനുഭവങ്ങളുടെ നേർകാഴ്ച്ചയിലൂടെ……

എന്നോട് സഹകരിച്ച, എന്നെ വിമർശിച്ച, ശകാരിച്ച, കളിയാക്കിയ, അഭിനന്ദിച്ച എല്ലാ സുഹൃത്തുകൾക്കും സഹപ്രവർത്തകർക്കും‌  എല്ലാവർക്കും ഞാൻ  ഈ അവസരത്തിൽ നന്ദി രേഖപ്പെടുത്തുന്നു.

Advertisements

കാലം കൈവിട്ട കർണ്ണൻ

August 8, 2009

murali

മലയാളത്തിന്റെ മഹാ നടൻ കാല യവനികയിൽ മറഞ്ഞു, ആ ചരണങ്ങളിൽ മലയാളം ആശ്രുപുഷ്പ്പങ്ങൾ അർപ്പിക്കുന്നു. അക്ഷരങ്ങളേയും, കലയേയും മനുഷ്യനേയും സ്നേഹിച്ച, വാക്കുകളിൽ തളച്ചിടാനാവാത്ത വ്യക്തിത്വമായിരുന്നു മുരളി എന്ന മനുഷ്യൻ.ഒരു നടനെന്ന നിലയിൽ മുരളി സംതൃപ്ത്നായിരുന്നില്ല. അങ്ങനെ പകർന്നാട്ടത്തിൽ ബാക്കിയാക്കിവച്ച ഒരു കഥാപാത്രമാണ് കർണ്ണൻ. “മൃത്യുംഞ്ജയൻ” എന്ന നാടകത്തിലെ കർണ്ണവേഷം കെട്ടാനുള്ളനുള്ള തയ്യാറെടുപ്പിലായിരുന്നു മുരളി എന്ന മഹാനടൻ. വർഷങ്ങൾക്ക് മുൻപ് ലങ്കാലക്ഷ്മിയിലൂടെ രാവണനെ അവതരിപ്പിച്ച മുരളിയെ കലാകേരളം ഇനിയും മറന്നിട്ടില്ല.

അദ്ദേഹത്തിന്റെ ഏറ്റവുംവലിയ ആഗ്രഹങ്ങളിൽ ഒന്നായിരുന്നു കർണ്ണൻ ആയി വേഷമിടുക എന്നത് അതിന്റെ പണിപ്പുരയിൽ ആയിരുന്നു അദ്ദേഹം. മലയാള സിനിമ മുരളി എന്ന അതുല്ല്യനടനെ വേണ്ടവിധം ഉപയോഗിച്ചിരുന്നോ എന്ന് സംശയമാണ്. നെയിത്തുകാരനിലെ അപ്പ മേസ്തിരിയും, അമരത്തിലെ കൊച്ചുരാമനും, വെങ്കലവും, ചമയവും, ആധാരവും പുലിജന്മവും ഒക്കെ, ആ അതുല്ല്യനടന്റെ കഴിവ് തളിയിച്ച ചിത്രങ്ങൾ ആയിരുന്നു, അദ്ദേഹം തന്നെ പലപ്പോഴും പറഞ്ഞിട്ടുണ്ട് വാണിജ്യവൽക്കരണത്തിന്റെ കൈകൾ പൊത്തിയത് ഒരു മഹാമാധ്യമത്തിന്റെ കണ്ണുകളെആണെന്ന്, അത് വിളിച്ചുപറയാൻ ഒരിക്കലും മുരളി മടികാണിച്ചിട്ടുമില്ല. നാടകത്തോടുള്ള ഒടുങ്ങാത്തെ പ്രണയമായിരുന്നു മുരളിക്ക്, വിദേശപര്യടനത്തിന് പോകുമ്പോൾ ഒക്കെ അദ്ദേഹം സമയം കണ്ടെത്തി നാടകം കാണുമായിരുന്നു, മുരളിയുടെ നാടകാസ്വാദനത്തിന് പടിഞ്ഞാറെന്നോ കിഴക്കെന്നോ വ്യത്യാസമില്ലായിരുന്നു. കുഞ്ഞുന്നാളിലെ കേട്ടറിഞ്ഞ കർണ്ണനെ വ്യത്യസ്ഥ ആംഗ്ഗിളുകളിൽ കാണുകയായിരുന്നു മൃത്യുംഞ്ജയൻ എന്ന നാടകത്തിലൂടെ, അതിലെ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന കാര്യത്തിലും മുരളി ധാരണയിലെത്തിയിരുന്നു, കെ.പി.എ.സി. ലളിത,പ്രഫസർ അലിയാർ,സുനിൽകുടവട്ടൂർ തുടങ്ങിയവർ തങ്ങളുടെ സമ്മതം അറിയിച്ചിരുന്നതുമാണ്, മുരളിയുടെ ദേഹവിയോഗം മലയാളസഹൃദയർക്ക് നഷ്ടമാക്കിയത് പകർന്നാട്ടത്തിന്റെ മറ്റൊരു ധന്യ മുഹൂർത്തമായിരുന്നു കലയെ സ്നേഹിച്ച് അതിനായി ഭൌതിക നേട്ടങ്ങൾ ഉപേക്ഷിച്ച അപൂർവ്വം ചിലരിൽ ഒരാളായിരുന്നു മുരളി ആ മഹാത്മാവിന് മുന്നിൽ ഒരിക്കൽ കൂടെ ശിരസ് നമിക്കട്ടെ.