മനോരമയുടെ തനതായ ശൈലി

വാർത്തകൾ മനോരമ ലേഖകന്റെകയ്യിൽ വരുമ്പോൾ അതിന് അതിന്റേതായ ഒരു ശൈലി രൂപം കൊള്ളുന്നു മറ്റുപത്രങ്ങളിൽ നിന്നും മനോരമ വെത്യസ്ഥമാകുന്നതും അതുകൊണ്ടുതന്നെയാണ്, വായിച്ച് കഴിഞ്ഞ് ആക്രിക്കാരന് തൂക്കിവിറ്റാൽ കൊടുത്ത കാശും മുതലാകും, പത്രത്തിന്റെ ഓരോ ധർമ്മങ്ങളെ, ഒരു മരണവാർത്ത മനോരമയിലും, മറ്റ് പത്രങ്ങളിലും എങ്ങനെ വന്നു എന്നുകാണുക. (പ്രസക്തഭാഗങ്ങൾ)

മനോരമ : (ലിങ്കുകളിലൂടെ പൂർണ്ണ വാർത്ത കാണാം)

പുതിയതാമസത്തിനുള്ള സാധനങ്ങളുമായി നാട്ടിൽ നിന്നു റോഡ് മാർഗ്ഗം തിരിച്ച രജനിയുടെ മാതാപിതാക്കളും സഹോദരിയും ബാംഗ്ലൂരിലെ ബന്ധുവിന്റെ വീട്ടിലെത്തിച്ചേർന്നിരുന്നു. വൈവാഹിക ജീവിതത്തിലെ ആദ്യദിനങ്ങളിലെ പൊരുത്തക്കേടാണു കൊലപാതകത്തിന്നിടയാക്കിയതെന്നാണു സൂചന എന്നാണ് ആർ ടി നഗർ സബ് ഇൻസ്പെക്ടർ വെങ്കിടേഷ് പറഞ്ഞു. ധാരാളം രക്തം വാർന്നു മരിച്ച നിലയിലായിരുന്നു രജനി.

മൽ‌പ്പിടുത്തത്തിനിടെയുണ്ടായതെന്നു കരുതുന്ന നിസാര പരിക്കുകളോടെ ഹെബ്ബാൾ ബാപ്റ്റിസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ബിജോയി ചോദ്യം ചെയ്യാലിലാണ് കുറ്റം സമ്മതിച്ചതെന്നു പോലീസ് പറഞ്ഞു

മാതൃഭൂമി :

മലയാളിയായ നവവധുവിനെ ഭര്‍ത്താവ് കഴുത്തു ഞെരിച്ച് കൊന്നു. തിരുവല്ല കുറ്റപ്പുഴ ഹൗസിങ്‌ബോര്‍ഡ് കോളനി ‘പ്രതീക്ഷ’യില്‍ രാജന്‍ജോണിന്റെ മകള്‍ രജനി രാജനാണ് (25) വിവാഹം കഴിഞ്ഞ് ആറാം നാള്‍ ബാംഗ്ലൂരിലെ ആര്‍.ടി. നഗര്‍ ഗംഗാനഗര്‍ മുത്തപ്പ ബ്ലോക്കിലെ വസതിയില്‍ കൊല്ലപ്പെട്ടത്. സംഭവത്തിനുശേഷം ആത്മഹത്യയ്ക്കു ശ്രമിച്ച ഭര്‍ത്താവ് ബിജോയ് സാമുവലിനെ (29) ആര്‍.ടി. നഗര്‍ പോലീസ് അറസ്റ്റ് ചെയ്തു. ഭോപ്പാലില്‍ സ്ഥിരതാമസമായ മലയാളിയാണ് ബിജോയ്.

വെള്ളിയാഴ്ച രാവിലെ 7.30-നാണ് സംഭവം. കഴിഞ്ഞ ശനിയാഴ്ച തിരുവല്ലയില്‍വെച്ചായിരുന്നു ഇവരുടെ വിവാഹം. വിവാഹശേഷം ആദ്യമായി ജോലിസ്ഥലത്തേക്ക് തിരിച്ച ഇവര്‍ ഐലന്‍ഡ് എക്‌സ്​പ്രസ്സില്‍ വെള്ളിയാഴ്ച രാവിലെയാണ് ബാംഗ്ലൂരിലെത്തിയത്. വീട്ടിലെത്തിയ ശേഷം അരമണിക്കൂറിനുള്ളീല്‍ ഇവര്‍ തമ്മില്‍ നടന്ന നിസ്സാര കലഹമാണ് കൊലയില്‍ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. പെട്ടെന്നുണ്ടായ പ്രകോപനമാണ് കൊലയ്ക്ക് കാരണമായതെന്ന് ബിജോയ് മൊഴി നല്‍കിയിട്ടുണ്ട്.
സംഭവത്തിനുശേഷം കൈയിലെ ഞരമ്പ് മുറിച്ച് ഇയാള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഫ്‌ളാറ്റിനുള്ളില്‍നിന്ന് ഇയാളുടെ ഞരക്കം കേട്ട ബിജോയിയുടെ സഹോദരനാണ് വിവരം ആദ്യമറിഞ്ഞത്. തുടര്‍ന്ന്‌രക്തം വാര്‍ന്ന നിലയില്‍ ഇയാളെ ബാപ്റ്റിസ്റ്റ് ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചു. വൈകിട്ട് പോലീസ് അറസ്റ്റ് ചെയ്തു.

കേരളകൌമുദി :

അഞ്ചുദിവസം മുമ്പ് വിവാഹിതരായി, പുതിയ ഫ്ലാറ്റിൽ താമസത്തിനെത്തിയ ദിവസം തന്നെ വാക്കേറ്റം മൂത്ത് ഭർത്താവ് ഭാര്യയെ കഴുത്തുഞെരിച്ചുകൊന്നു. തിരുവല്ല കുറ്റിപ്പുഴ പ്രതീക്ഷാ ഹൌസിൽ രാജൻ ജേക്കബിന്റെ മകൾ രജനി രാജൻ (24) ആണ് മരിച്ചത്. കൊലപാതകത്തെതുടർന്ന് ഭർത്താവ് ബിജോയ് സാമുവൽ (29) കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചെങ്കിലും രക്ഷപെട്ടു. പോലീസ് ഇയാളെ അറസ്റ്റുചെയ്തു.

മനോരമയുടെ ലേഖകൻ പറയുന്നത്  “ധാരാളം രക്തം വാർന്നു മരിച്ച നിലയിലായിരുന്നു രജനി “ എന്നാണ്  രക്തം കണ്ടപ്പോൾ അത് മരിച്ച ആളിന്റെ ആയിരിക്കും എന്ന് കരുതിയതാണോ ആവോ . ഈ മനോരമക്കാരന്മാരുടെ ഓരു കാര്യമേ എന്നാലും എന്റെ മാത്തുക്കുട്ടിച്ചായാ….

Explore posts in the same categories: വാർത്ത

4 Comments on “മനോരമയുടെ തനതായ ശൈലി”


  1. ഇതേ ഫോര്‍മാറ്റില്‍ ഈ വാര്‍ത്ത വേറെ എവിടെയോ വായിച്ചിരുന്നു, ദേശാഭിമാനിയിലായിരുന്നെന്ന് തോന്നുന്നു. അതില്‍ ഭാര്യയുടെ കൈഞരമ്പ് മുറിച്ച് കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ഉറക്ക ഗുളിക കഴിച്ചു എന്നോ മറ്റോ ആയിരുന്നു.
    🙂

  2. വീ.കെ.ബാല Says:

    അനിൽ ഭായി, ദേശാഭിമാനി കണ്ടില്ല, ഹോട്ട് ഡോഗ് പോലെ ആയിരിക്കും അതും, വായനയ്ക്ക് നന്ദി, അവനവന്റെ ഭാവനയ്ക്കനുസരിച്ച് എഴുതുന്നത് വാർത്തകളുടെ കാര്യത്തിൽ എത്രമാത്രം ശരിയാണ് ? മനോരമ ന്യൂസ് വായിക്കാതെ ഉറക്കം വരാത്ത ചില വിമോചന സമരപ്രവർത്തകർ ഞങ്ങളുടെ ഗ്രാമത്തിലുണ്ട്. വായനയ്ക്കും അഭിപ്രായത്തിനും നന്ദി.

  3. pradeep Says:

    പലപ്പോഴും ആഹാരത്തിലെ ‘fibre content’ന്റെ അഭാവം മൂലമുള്ള പ്രശ്നങ്ങൾ‌,മനോരമ വായന മൂലം പരിഹരിച്ചു കിട്ടാറുണ്ട് എന്ന വസ്തുത നന്ദിയോടെ സ്മരിക്കാതെ വയ്യ.

  4. വീ.കെ.ബാല Says:

    അതെ പ്രദീപ്, ചിലപ്പോൾ വിഷവും വിഷമവും ആകാറുണ്ട്. എങ്കിലും ഈ പത്രം വായിക്കാതിരിക്കരുത്, വാർത്തയ്ക്ക് മനോരമ ഒരു മുഖം നൽകുന്നുണ്ട് അത് ചിലരുടെ നിലപാടുകൾ മനസ്സിലാക്കാൻ സഹായിക്കാറുണ്ട് എന്നത് വിസ്മരിക്കാനാവില്ല. വായനയ്ക്കും അഭിപ്രായത്തിനും നന്ദി


Leave a comment