കോൺഗ്രസ്സ് എന്ന മഹാ‍പ്രസ്ഥാനത്തിന്റെ രാഷ്ട്രീയ ഗതികേട്

എൻഡോസൾഫാൻ പ്രശ്നം രാഷ്ട്രീയവൽക്കരിക്കുന്നു, മുഖ്യമന്ത്രി പ്രകോപനപരമായി സംസാരിക്കുന്നു, ശ്രീമതിടിച്ചർ പ്രധാനമന്ത്രിയുടെ “ഉറപ്പുകൾ “മറച്ചുവച്ചു. മുഖ്യമന്ത്രി നയിച്ചിരുന്നെങ്കിൽ ഞാൻ പോകുമായിരുന്നു എന്ന് ഉമ്മൻ ചാണ്ടി. ഏഷ്യാനെറ്റ് ചാനലിൽ “ ആദ്യം ഒരു കാര്യം മനസ്സിലാക്കണം” എന്ന് ആവർത്തിച്ച്  വിവർണ്ണനായി ഉത്തരം മുട്ടി വിയർക്കുന്ന ലിജു. രണ്ട് ദിവസമായി പത്ര, ദൃശ്യമാധ്യമങ്ങൾ നൽകുന്ന ചിത്രമണ് ഇത്.

ബഹുമാനപ്പെട്ട കെ.പി.സി.സി പ്രസിഡന്റ് ശ്രീമാൻ രമേഷ് ചന്നിത്തല രണ്ട് ദിവസമയി നടത്തുന്ന പ്രസ്സ് കോൺഫ്രൻസിന്റെ ആകെതുക എന്നത് എൻഡോസൾഫാൻ നിരോധിക്കുന്നതിന് പ്രത്യക്ഷത്തിൽ ഞങ്ങൾ എതിരല്ല.എന്നാൽ ഇത് നിരോധിക്കുന്നതിനോ നിരോധിക്കതിരിക്കുന്നതിനോ ഞങ്ങൾക്ക പ്രത്യേക താത്പര്യമൊന്നുമില്ല. അതായത് കേരളത്തിലെ എൻഡോസൾഫാൻ ദുരന്തബാധിതരെ സംരക്ഷിക്കേണ്ട ധാർമ്മിക ഉത്തരവാധിത്വം കോൺഗ്രസ്സിൽനില്ല എന്ന്. മുഖ്യമന്ത്രിക്കെതിരെ വീശിയടിച്ച ശ്രീ ചെന്നിത്തലയുടെ പ്രതിക്ഷേധം ഒരുഅരാഷ്ട്രീയക്കാരന്റെ ജല്പനം എന്നതിനപ്പുറത്തേയ്ക്ക് യാതൊരു അർത്ഥവും ഉള്ളതല്ല. എൻഡോസൾഫാൻ എന്നത് അതിന്റെ ഇരകൾക്കും, സാമൂഹ്യ പ്രതിബദ്ധത ഉള്ള ഓരോ മനുഷ്യനും അത് തികച്ചും രാഷ്ട്രീയമാണ്. രാഷ്ട്രീയം എന്നാൽ കോൺഗ്രസ്സും, സി.പി.എം ഉം ഈ കക്ഷികളെ ബാധിക്കുന്ന കാര്യങ്ങളും എന്ന സങ്കുചിത കാഴ്ച്ചപാടിൽ നിന്നു മാണ് എൻഡോ സൽഫാൻ പ്രശ്നം രാഷ്ട്രീയ വൽക്കരിക്കുന്നു എന്ന വെളിപാട് ഉണ്ടാകുന്നത്.

ഐ.സി.എം.ആർ ന്റെ പഠന റിപ്പോർട്ട് വന്നശേഷം “തീരുമാനം” അറിയിക്കാം എന്നാണ് പ്രധാനമന്ത്രിയുടെ “ഉറപ്പ്” രമേശ്ന്മാർക്കും പവാറിനും ഈ കാര്യത്തിൽ യാതൊരു ഉറപ്പുമില്ല. ലജ്ജാകരമായ രമേശന്റെ മറ്റൊരു നിലപാട് കേൾക്കുക, “എൻഡോസൾഫാൻ വിഷയത്തിൽ മുഖ്യമന്ത്രിക്ക് ആത്മാർത്ഥത ഉണ്ടെങ്കിൽ ഹൈക്കോടതിയിൽ ഇരകൾക്ക് നഷ്ടപരിഹാരം ആ‍വശ്യപ്പെട്ടുള്ള ഹർജിയിൽ മറുപടി നൽകണമെന്ന് ആവശ്യപ്പെടുന്നു.

ചുരുക്കി പ്പറഞ്ഞാൽ കേരളത്തിലെ “കർഷക കുത്തകകൾ” സൃഷ്ടിക്കുന്ന “ഇരകളെ” പൊതുഖജനാവിൽ നിന്നും നഷ്ടപരിഹാരം കൊടുത്ത് “ഒതുക്കുക” ഇരകൾ സൃഷ്ടിക്കപ്പെടുന്നതിൽ തെറ്റൊനുമില്ല കാരണം നമുക്ക് വികസിക്കണമല്ലോ, ഈ ഇരകൾ തങ്ങളുടെ ബന്ധുക്കളോ,സ്വജനങ്ങളോ അല്ലത്തതിനാൽ മാനസിക ബുദ്ധുമുട്ട് ഉണ്ടാകേണ്ട ആവശ്യവുമില്ല. പിന്നെ വല്ലപ്പോഴും പത്രങ്ങളിലോ, മാധ്യമങ്ങളിലോ വരുന്ന നിലവിളികൾ അത് കേട്ടില്ല എന്ന് വിചാരിച്ചാ‍ൽ കാര്യം കഴിഞ്ഞു.

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തെ അധികാരത്തിൽ കയറ്റിയതിന്റെ പ്രതികാര രാഷ്ട്രീയം കളിക്കുകയാണ് കോൺഗ്രസ്സ് അതായിരുന്നു  ഈ ഇലക്ഷനിൽ ആന്റപ്പൻ ഭീഷണിയുടെ സ്വരത്തിൽ ഛർദ്ധിച്ചത്, അതിന് തുല്ല്യമായത് മന്മോഹൻ സിംഗും, സോണിയയും ആവർത്തിച്ചു കേൾവിക്കാരയ് “ചുവന്ന” കസേരകൾ മാത്രമേ ഉണ്ടായിരുന്നുള്ളു എങ്കിലും. വികസനം വരണമെങ്കിൽ അവിടുത്തെ പോലെ ഇവിടെയും ഞങ്ങളെതന്നെ തുണയ്ക്കണം എന്ന പ്രഖ്യാപനം  ഇന്ത്യയുടെ ഫെഡറൽ സിസ്റ്റത്തിന് തന്നെ തുരംഗം വയ്ക്കുന്ന നിലപാടാണ് ഇത്തരം ഭീഷണിയുടെ ഭാഗമെന്നോണം വേണം ഞാനും ഉമ്മൻ ചാണ്ടിയും പ്രധാനമന്ത്രിയെ കാണും ഈ കാര്യം സംസാരിക്കാൻ എന്ന രമേശിന്റെ വെളിപ്പെടുത്തലിൽനേയും കാണാൻ. കോൺഗ്രസ്സുകാരല്ലാത്ത ആരു വന്നാലും ഞ്ങ്ങൾ കേരളത്തിന്റെ ഒരാവശ്യവും പരിഗണിക്കില്ല എന്ന ബ്ലാക്ക്മെയിൽ രാഷ്ട്രീയം.

ഒരു ഭരണാധികാരി അല്ലെങ്കിൽ ഒരു പൊതുപ്രവർത്തകൻ തന്റെ ഉത്തരവാധിത്വങ്ങളെ മറക്കുന്നത് പൊറുക്കാനാവാത്ത തെറ്റാണ്, കോൺഗ്രസ്സിൽ ഈ കാര്യങ്ങളെ മുറുകെപിടിക്കുന്നവർ അന്യംനിന്നു വരുന്നു ഒരു വീ.എം. സുധീരനൊഴിച്ചാൽ. കഴിഞ്ഞ അറുപത് വർഷം, അതിൽ ഏറ്റവും കൂടുതൽ കാലം ഇന്ത്യയിലെ ജങ്ങളെ ഭരിച്ചത് കോൺഗ്രസ്സ് എന്ന മഹാ പ്രസ്ഥാനമാണ്, ഇന്ന് എവിടെ നിൽക്കുന്നു ഈ കോൺഗ്രസ്സ് ??? ജനക്ഷേമ പ്രവർത്തനം ആണ് കോൺഗ്രസ്സിന്റെ ലക്ഷമെങ്കിൽ ഇങ്ങനെ അങ്ങ് ശുഷ്ക്കിച്ചുപോയത് എന്തുകൊണ്ടാണ് ???? തമിഴനാട്ടിലും, ബംഗാളിലും അവിടുത്തെ ലോക്കൽ പാർട്ടി നേതാക്കന്മാരുടെ ആട്ടും തുപ്പും കേട്ട് ഒരു ദേശിയപാർട്ടിക്ക് കഴിയേണ്ട ഗതികേട് വന്നത് എന്തുകൊണ്ടാണ്??? സ്വന്തം ജനത പുഴുക്കളെ പോലെ  നരകിച്ചു മരിക്കേണ്ടി വന്നാലും, കയ്യും കാലുമില്ലാതെ പിറന്നാലും ഉടലിനെക്കാൾ വലിയ തല ഉണ്ടായാലും ഇതൊന്നും “രാഷ്ട്രീയ” മല്ല എന്ന് വാശിപിടിക്കുന്ന, വിദേശകുത്തകൾക്ക് ഒത്താശചയ്യുന്ന  ഒരു “ കൂട്ടികൊടുപ്പ്” കാരന്റെ ധാർമ്മികത അല്ലാതെ കോഗ്രസ്സിന് എന്ത് മാന്യതയാണ് ഉള്ളത് ???.

പത്ത്‌വർഷം മുൻപ് ആന്റപ്പൻ പുണ്യാളൻ ആണ് കേരളത്തിൽ എൻഡോ സൾഫാൻ നിരോധിക്കുന്നത്. എന്തിനാണ് ആന്റപ്പൻ സാറ് അത് നിരോധിച്ചത് ?? ഈ കേവി തോമാച്ചൻ അന്ന് ജനിച്ചിട്ടില്ലായിരുന്നോ ???. താൻ നിരോധിച്ച ഈ മാരകവിഷത്തിന്റെ കാര്യകാരണങ്ങളേക്കുറിച്ച് ആന്റപ്പൻ എന്തെ സോണിയയേയും, മന്മോഹനേയും ജയറാം രമേശിനേയും പറഞ്ഞ് മനസ്സിലാക്കിയില്ല. പത്തുവർഷം മുൻപ് പ്രഭാതസവാരി കഴിഞ്ഞുവന്നപ്പോൾ മിസിസ്സ് ആന്റപ്പൻ നൽകിയ കണ്ണൻ ദേവൻ കുടിച്ചപ്പോൾ തോന്നിയ ഉന്മേഷത്തിൽ ആണോ അന്ന് എൻഡോസൾഫാൻ നിരോധിച്ചത് ???? വീണ്ടും പഠിക്കണം എന്ന് വാശിപിടിക്കുന്ന സാറന്മാരുടെ അണ്ണാക്കിലോട്ട് അന്ന് നിരോധിക്കാൻ വേണ്ടി സമാഹരിച്ച പിൻബലങ്ങൾ വച്ചുകൊടുക്കണ്ടയിരുന്നോ പുണ്യാളച്ചാ. കേരളത്തിലെ കോൺഗ്രസ്സ് എന്നാൽ രാഷ്ട്രീയ ഷ്ണ്ഡന്മാരുടെ സംഘടനയാണ്,

പരിസ്ഥിതിയോട് ഇത്രയേറെ പ്രണയമുള്ള  ഒരു മന്ത്രീ ഈ വകുപ്പിൽ ഇതിനുമുൻപ് ഉണ്ടായിട്ടില്ല ഇനീ ഉണ്ടാകാനും പോകുന്നില്ല. കണ്ടൽകാടുകൾ എന്നാൽ അദ്ദേഹത്തിന്റെ ആത്മാവ് പോലെ ആണ്, പരിസ്ഥിതി സംതുലനം എന്നാൽ അത് അദ്ദേഹത്തിന്റെ പ്രാണനാണ് (കമ്മ്യൂണിസ്റ്റ്കാരൻ പാർക്ക് പണിയുമ്പോഴേ ഉള്ളൂ) കഴിഞ്ഞ പത്തുവർഷത്തിനിടയിൽ ഇടുക്കിയിലും കാസർകോട്ടും കാണാതായത് നൂറില്പരം ജൈവവൈവിധ്യങ്ങളാണ് ? പരിസ്ഥിതി മന്ത്രി ഇതുവല്ലതും അറിഞ്ഞുവോ ? എങ്ങനറിയാനാണ് സയിപ്പിന്റെ കണ്ടെത്തലായ എൻഡോസൾഫാന്റെ ലാഭവിഹിതം എണ്ണി തിട്ടപ്പെടുത്തുമ്പോൾ ഇതൊക്കെ ആര് അറിയാൻ.

ഞങ്ങൾ യൂഡിഎഫുകാർ എൻഡോ സൾഫാൻ നിരോധിക്കണം എന്ന് തീർത്തുപറയുന്നവർ ആണ്. കേരളത്തിലെ മിക്കവാറും എല്ലാ കോൺഗ്രസ്സ് നേതാക്കളും രണ്ടുദിവസമായി പറയുന്ന പല്ലവിയാണ് ഇത്. ഈ യൂഡി എഫിന്റെ തന്നെ ഭാഗമായ ആറ് കേന്ദ്രമന്ത്രിമാർ  സ്ഥിരമായ് ഡെൽഹി പാർലമെന്റ് സ്ട്രീറ്റിൽ കടലവിൽക്കാനാണോ ഇവിടുന്ന് പോയത്. ഒരു എം.പി യുടെ ചുമതലകൾക്ക് പുറമേ ആണ് മന്ത്രി എന്ന പദവിയുടെ ചുമതല. ഇത് രണ്ടും കൈകാര്യചെയ്യാൻ ബുദ്ധിമുട്ടുള്ളവർ മന്ത്രി സ്ഥാനം ഏൽക്കരുത്, അല്ലെങ്കിൽ പൊതുപ്രവർത്തനത്തിനിറങ്ങരുത്. സാധാരണക്കാരയ ജനങ്ങളോടുള്ള  കോൺഗ്രസ്സിന്റെ അല്ലെങ്കിൽ യൂഡി‌എഫിന്റെ സമീപനമാണ് ഇതിൽ നിന്നും വ്യക്തമാകുന്നത്. കോടിക്കണക്കിന് കള്ളപ്പണം വിദേശ ബാങ്കുകളിൽ നിക്ഷേപിച്ചവരെ സപ്പോർട്ട് ചെയ്യാൻ ( സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം സ്മരിക്കുന്നു)  കയ്യും മെയ്യും മറന്ന് പ്രണാബ് മുഖർജ്ജി ഉൾപ്പടെ ഉള്ളവർ രംഗത്തെത്തി. ഇവിടെ ജീവിക്കാനുള്ള അവകാശത്തിന് മേൽ വിഷം തളിക്കപ്പെടുമ്പോൾ അതിനെതിരെ ഒരു ചെറുവിരൽ അനക്കാൻ പോലും ഒറ്റ കേന്ദ്രമന്ത്രിമാരെ കണ്ടില്ല.

യൂഡീഎഫ്, അല്ലെങ്കിൽ കോൺഗ്രസ്സ് എന്ന കാപഠ്യത്തെ തിരിച്ചറിയാൻ സാധരണക്കാരൻ ഇനിയും വൈകരുത്. ഇത്തരം നീക്കങ്ങളെ ചെറുത്ത് തോൽ‌പ്പിക്കണം. അധികാരത്തിന്റെ അപ്പകഷണങ്ങൾ നുകരുന്ന അതിനായ് ഏത് “തറ” വേലയും കാണിക്കുന്ന ഇത്തരക്കാരെ മൂലയ്ക്കിരുത്താൻ ഓരോ പൌരനും ആർജ്ജവം കാണിക്കണം. കഴിഞ്ഞദിവസം പ്രതിപക്ഷനേതാവ് നടത്തിയ പ്രസംഗം ലജ്ജാവഹം തന്നെ എന്നു പറയേണ്ടിവരുന്നു. “കേന്ദ്രസർക്കാരും കേരളത്തിൽ എൻഡോസൾഫാൻ നിരോധിച്ചിട്ടുണ്ട്, പിന്നെയും അത് തളിക്കുന്നെങ്കിൽ അതിന്റെ ഉത്തരവാദിത്വം മുഖ്യമന്ത്രിക്കാണ് “  വിവരക്കേടിന് കയ്യും കാലും വച്ചാൽ അത് പ്രതിപക്ഷനേതാവ് എന്ന് പറയാം. ആന്റപ്പന്റെ കാലത്ത് നിരോധിച്ച ചാരയം അതിന് ശേഷം കേരളം “കുടിച്ചിട്ടില്ലേ ?” അതുകഴിഞ്ഞ് മുഖ്യനായ ശ്രീ ചാണ്ടിക്കുഞ്ഞ് ഇതൊന്നും അറിയുന്നില്ലെ! കോൺഗ്രസ്സിന്റെ അടൂരുള്ള നേതാവിന്റെ ഗോഡൌണിൽ നിറച്ചിരുന്ന സ്പിരിറ്റ് പിന്നെ മണ്ഡലി ബാധിച്ച തെങ്ങിനടിക്കാനായിരുന്നോ ??? മണിച്ചൻ വിറ്റത് പമ്പാജലമായിരുന്നോ??. രാഷ്ട്രീയ പുണ്യാളന്മാർ കഷ്ടം!!!! ഇന്ത്യയിൽ നിന്നുതന്നെ ഈ മാരക വിഷം തുടച്ചുനീക്കിയാൽ പിന്നെ ഇന്നത്തെ പോലെ തമിഴ്നാട്ടിൽ നിന്നോ ആന്ത്രയിൽ നിന്നോ രണ്ടാമത് വരുന്ന വിഷയം വരുന്നില്ല അതിനാണ് ഇവിടുത്തെ കക്ഷിരാഷ്ട്രീയം ഇല്ലാത്തവനും വ്യക്തമായ രാഷ്ട്രീയം ഉള്ളവരും ആണൂം‌പെണ്ണൂം കെട്ട ഗണത്തിൽ പെടാത്തതുമായ കേരളീയൻ ഒറ്റക്കെട്ടായ് ഈ വിഷത്തിനെതിരെ ശബ്ദിക്കുന്നത്..

പൊതുജനത്തിന്റെ ഇച്ഛാശക്തിക്കുമുൻപിൽ ഒലിച്ചുപോയ സിംഹാസനങ്ങൾ ഫെറോവന്റെ നാട്ടിൽ മാത്രമല്ല ലോകം എമ്പാടും അതിന്റെ അലയൊലി കേൾക്കാം. മാറിയില്ലങ്കിലോ മാറ്റിയില്ലങ്കിലോ നാം തന്നെ മാറ്റണം നമ്മുടെ കൈകളാൽ……..

Explore posts in the same categories: ലേഖനം

2 Comments on “കോൺഗ്രസ്സ് എന്ന മഹാ‍പ്രസ്ഥാനത്തിന്റെ രാഷ്ട്രീയ ഗതികേട്”

  1. jagadees Says:

    ഇത് കോണ്‍ഗ്രസ് എന്ന മഹാ പ്രസ്ഥാനമല്ല. വെറും ഇന്ദിരാ കോണ്‍ഗ്രസ് മാത്രം.

  2. വീ.കെ.ബാല Says:

    @ജഗ്ദീഷ്, അഭിപ്രായത്തിനും വായനയ്ക്കും നന്ദി
    സ്റ്റോക്ഹോം കൺവെൻഷനിൽ ചൈന ഉൾപ്പടെ 25 രാജ്യങ്ങൾ എൻഡോസൾഫാൻ നിരോധിക്കണം എന്ന് ആവശ്യപ്പെട്ടു, ഇന്ത്യയിലെ ജനങ്ങളുടെ ജീവനെക്കാൾ കോൺഗ്രസ്സിന് കോർപ്പറേറ്റുകളെ സംരക്ഷിക്കുന്നതിലാണ താത്പര്യം. “ഇന്ത്യ ഇതിനെ അനുകൂലിക്കുന്നതിനാൽ ഞങ്ങൾ എതിർക്കുന്നു (കേരളത്തിലെ കോൺഗ്രസ്സിന്റെ ഗതികേട് പോലെ) ” എന്ന പൊളിറ്റിക്സ് ആയിരിക്കും, പ്രധാനും, മുൻ മുഖ്യന്മാർക്കും പറയാനുള്ളത്…. ഹ ഹ ഹ ചിരിക്കാതെ എന്തുചെയ്യും.!!


Leave a comment